Friday, March 17, 2017

ഇന്ത്യയുടെ ഡി.എൻ.എ ടെസ്റ്റ്‌ നടത്തുന്നവരോട്‌..വ്യത്യസ്ത വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെയും ചെടികളെയും കൊണ്ട് നിറഞ്ഞ ഒരു മനോഹരമായ ഉദ്യാനം. ഉദ്യാനത്തിന്റെ ഭംഗി തന്നെ അതിലെ ചെടികളുടെയും പൂക്കളുടെയും നിറങ്ങളിലും രൂപങ്ങളിലുമുള്ള വൈവിധ്യമാണ്. പല സ്ഥലങ്ങളില്‍ നിന്നുമായി പൂന്തോട്ടക്കാരന്‍ കൊണ്ടുവന്ന് ഉദ്യാനത്തില്‍ നട്ടുവളര്‍ത്തിയ ചെടികളാല്‍ പൂന്തോട്ടം നിറഞ്ഞു. കണ്ണിനു കുളിരേകുന്ന തരത്തില്‍ അവ പൂത്തുലഞ്ഞു. അങ്ങനെയിരിക്കെയാണ് ആ മനോഹരമായ ഉദ്യാനത്തിലെ ചെടികള്‍ക്കിടയില്‍ ഒരു പ്രശ്‌നം ഉടലെടുക്കുന്നത്. കൂട്ടത്തിലൊരു ചെടി പൂന്തോട്ടത്തിന്റെ 'അവകാശികള്‍' തങ്ങള്‍ മാത്രമാണെന്ന് അവകാശപ്പെട്ടതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. തങ്ങളാണ് ഈ ഉദ്യാനത്തില്‍ ഭൂരിപക്ഷമെന്നും പൂന്തോട്ടത്തിന്റെ തുടക്കം മുതല്‍ ഇവിടെയുള്ളത് തങ്ങളായിരുന്നു എന്നും ആ ചെടി വാദിച്ചു. മറ്റുള്ള ചെടികളെല്ലാം മറ്റു പല സ്ഥലങ്ങളില്‍ നിന്നായി ഇവിടേക്ക് 'പറിച്ചുനടപ്പെട്ട'താണെന്നും അവര്‍ക്ക് ഈ പൂന്തോട്ടത്തില്‍ സ്ഥാനമില്ലെന്നും അത് വാദിച്ചു. അവരെല്ലാം ഒന്നുകില്‍ പൂന്തോട്ടം വിടുകയോ അല്ലെങ്കില്‍ തങ്ങളുടെ നിറവും രൂപവും പ്രാപിക്കുകയോ വേണമെന്നും അത് ശഠിച്ചു! വൈവിധ്യം സൗന്ദര്യമാക്കിയ ഈ ഉദ്യാനത്തില്‍ നിന്ന് മറ്റെല്ലാത്തിനെയും പുറത്താക്കി ഒന്ന് മാത്രം മതിയെന്ന് ശഠിക്കുന്നത് മണ്ടത്തരമല്ലേ എന്ന ചോദ്യത്തിനൊന്നും അവിടെ പ്രസക്തിയുണ്ടായിരുന്നില്ല. ഉദ്യാനത്തിനുള്ളിലെ ഈ പ്രശ്‌നം കലശലായതോടെ പൂന്തോട്ടക്കാരന്‍ ഇടപെട്ടു. കാര്യങ്ങള്‍ കേട്ട ശേഷം അദ്ദേഹം പുഞ്ചിരിയോടെ ഒരു കഥ പറയാനാരംഭിച്ചു. ഈ പ്രശ്‌നക്കാരനായ ചെടിയെയും മറ്റൊരിടത്ത് നിന്ന് ഇങ്ങോട്ടേക്ക് പറിച്ചു നട്ട കഥ!

Saturday, February 18, 2017

അവർക്ക്‌ ദൈവത്തെ കാണണമത്രെ!എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രമാണ്‌ അവസാന വാക്ക്‌. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും ഞാൻ അംഗീകരിക്കുകയില്ല. അത്‌ കൊണ്ട്‌ തന്നെയാണ്‌ ഞാൻ ദൈവത്തിൽ വിശ്വസിക്കാത്തതും, എന്നെനിക്ക്‌ ശാസ്ത്രം ദൈവത്തെ കാണിച്ചു തരുന്നുവോ അന്നേ ഞാൻ ദൈവത്തിൽ വിശ്വസിക്കുകയുള്ളൂ.` ഒരു യുക്തിവാദി സുഹൃത്തിന്റെ വാക്കുകളാണിവ. ശാസ്ത്രത്തിലുള്ള ജ്ഞാനവും വിനയവും കൂടിച്ചേർന്നാൽ ഒരാൾ ദൈവവിശ്വാസിയും അൽപജ്ഞാനവും അഹങ്കാരവും കൂടിച്ചേർന്നാൽ ഒരാൾ ദൈവനിഷേധിയുമാകുന്നു എന്നാരോ പറഞ്ഞതിനെ സാധൂരികരിക്കുന്ന യുക്തിവാദികളുടെ പതിവ്‌ ക്ളീഷേ ഡയലോഗുകളിൽ ഒന്ന്‌ മാത്രമാണിത്‌.

ആത്മാവ്‌ എന്ത്‌?, ജീവോല്പത്തി എങ്ങനെ?, ധർമവും അധർമവും എന്ത്‌, എന്തിന്‌? ജീവിതത്തിന്റെ ലക്ഷ്യമെന്ത്‌? എന്ന്‌ തുടങ്ങിയ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ ശാസ്ത്രത്തിനാവുമോ എന്നൊന്നും ഇവരോട്‌ ചോദിച്ചിട്ട്‌ കാര്യമില്ല, കാരണം അതൊക്കെ യുക്തിയുപയോഗിച്ച്‌ ചിന്തിക്കുന്നവരോട്‌ ചോദിക്കേണ്ടുന്ന ചോദ്യങ്ങളാണ്‌! അഥവാ E=m-c2 എന്ന ഫോർമുലക്ക്‌ ദ്രവ്യത്തെ പരിവർത്തിപ്പിച്ച്‌ എത്ര മാത്രം ഊർജ്ജം ലഭിക്കുമെന്ന്‌ മാത്രമേ പഠിപ്പിക്കാനാകൂ. ആ ഊർജ്ജം തന്റെ സഹോദരങ്ങളെ കൊന്നൊടുക്കാനും ഉപദ്രവിക്കാനും ഉപയോഗിക്കരുതെന്ന വിവരം നൽകുന്നില്ല. ഈ കണ്ടുപിടിത്തമുപയോഗിച്ച്‌ ഹിരോഷിമയിലും നാഗസാക്കിയിലും ലോകമനസ്സാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത നടമാടിയപ്പോൾ ഐൻസ്റ്റീന്‌ ലോകത്തോട്‌ `മനുഷ്യരാകൂ. മാനവികതയെ ഓർമിക്കൂ.` എന്ന്‌ വിളിച്ചു പറയേണ്ടി വന്നതും അത്‌ കൊണ്ട്‌ തന്നെയാണ്‌. ഒരു പരീക്ഷണ ശാലയിലും ഈ പറഞ്ഞ `മാനവികത`യെന്തെന്ന്‌ ഗവേഷണം നടത്തി കണ്ടുപിടിക്കാനാവുകയുമില്ല. അതുകൊണ്ട്‌ തന്നെ ശാസ്ത്രത്തിനപ്പുറമൊന്നുമില്ല എന്ന്‌ പറയുന്നവർ ശാസ്ത്രമെന്തെന്നു പോലും അറിയാത്തവരാണ്‌.

Tuesday, February 7, 2017

വെറുമെഴുത്തല്ല ഇ-എഴുത്ത്‌

നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്‌ 


എന്റെ ഇക്കയല്ലാതെ മറ്റാരുമെന്നെ തൊടരുത്‌`- മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിച്ച `വാർത്ത`യായിരുന്നു അത്‌. മുസ്ലിം നവദമ്പതികൾ അപകടത്തൽപ്പെട്ട്‌ പുഴയിൽ വീഴുന്നു. ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനാവാതെ നീന്തലറിയാത്ത ഭർത്താവ്‌ ഒച്ചവെക്കുന്നു. നാട്ടുകാർ ഓടിയടുക്കുന്നു. ഇതിനിടയിൽ ഒരു പട്ടാളക്കാരൻ രക്ഷകനായി അവതരിക്കുന്നു. നാട്ടുകാർ നോക്കിനിൽക്കെ അദ്ദേഹം സ്ത്രീയെ രക്ഷിക്കാൻ വേണ്ടി എടുത്തു ചാടുന്നു. ദേ വീണ്ടും ക്ളൈമാക്സ്‌! തന്റെ ഭർത്താവല്ലാതെ ആരും തന്നെ തൊട്ടുപോകരുത്‌ എന്ന്‌ ആ സ്ത്രീ വിളിച്ചു പറയുന്നു. നിസ്സഹായനായി നോക്കിനിൽക്കുന്ന ഭർത്താവ്‌! രക്ഷിക്കാൻ വിളിച്ചു കൂവുന്ന നാട്ടുകാർ.. തൊടരുതെന്ന്‌ പറയുന്ന സ്ത്രീ.. എന്തുചെയ്യണമെന്നറിയാതെ പകച്ച്‌ നിൽക്കുന്ന നായകൻ... അവസാനം രണ്ടുംകൽപിച്ച്‌ നായകൻ സ്ത്രീയെ രക്ഷിക്കുന്നു... ഡിം! കഥ കഴിഞ്ഞു!!


സൂപ്പർമാൻ, സ്പൈഡർമാൻ പോലുള്ള കാർട്ടൂൺ കഥകളിൽ കാണുന്ന കഥയില്ലിത്‌! മാധ്യമങ്ങളിൽ പൊടിപ്പും തൊങ്ങലും വെച്ചെഴുതിപ്പിടിപ്പിച്ച നല്ല ഒന്നാന്തരം `വർത്ത`യാണിത്‌! വായിച്ചവർ വായിച്ചവർ താടിക്ക്‌ കയ്യും കൊടുത്ത്‌ `സഹതാപം` പ്രകടിപ്പിച്ചു. പീടികക്കോലായകളിൽ വെടിപറച്ചിലിന്‌ പുതിയ `ത്രെഡ്‌` കിട്ടി... ബുദ്ധിജീവികൾ സംഭവത്തെ `താത്വികമായി` അവലോകനം ചെയ്തു. ആകെക്കൂടി പൊടിപൂരം തന്നെ!

Thursday, September 22, 2016

മുനീറും സുധാകരനും 'ഭയത്തിന്റെ' രാഷ്ട്രീയവും!

ഈ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പ്രധാന നിലവിളക്ക് സംഭവങ്ങള്‍ക്കാണ് മലയാളികള്‍ സാക്ഷികളായത്.. ആലപ്പുഴയില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍, നിലവിളക്ക് കൊളുത്തില്ലെന്നും സര്‍ക്കാര്‍ വേദികളില്‍ നിന്ന് നിലവിളക്കും പ്രാര്‍ത്ഥനകളും ഒഴിവാക്കണം എന്നും പ്രസ്താവന ഇറക്കിയ മന്ത്രി ജി.സുധാകരന്‍ പങ്കെടുക്കുന്നതിനാല്‍ സംഘാടകര്‍ തന്നെ ചടങ്ങില്‍ നിലവിളക്ക് വേണ്ട എന്ന് തീരുമാനിച്ചതായിരുന്നു ഒന്നാമത്തെ സംഭവം.. സ്ഥലത്തെ ബിജെപി വാര്‍ഡ്‌ മെമ്പര്‍ പ്രതിഷേധിച്ച് സ്കൂളിന് പുറത്ത്‌ ഒറ്റയ്ക്ക് നിലവിളക്കും കൊളുത്തിയിരിക്കുന്ന പരിഹാസ്യമായ ചിത്രം സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമി തന്നെയാണ്!


'ബഹറില്‍ മുസ്വല്ലയിട്ട് നിസ്കരിച്ചു കാണിച്ചാലും ഫാസിസ്റ്റിനെ വിശ്വസിക്കരുത്' എന്ന് പഠിപ്പിച്ച സി.എച്ചിന്റെ മകന്‍ എം.കെ മുനീര്‍ കോഴിക്കോട് ശിവസേന സംഘടിപ്പിച്ച ഗണേശോല്സവത്തില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതാണ് രണ്ടാമത്തേത്..! സംഭവം വിവാദമാവുകയും ന്യായീകരണവുമായി മുനീര്‍ രംഗത്ത് വരികയും ചെയ്തു. ആയിരക്കണക്കിന് വോട്ടര്‍മാരാണ് അവിടെ ഉണ്ടായിരുന്നത് എന്നും താന്‍ അവര്‍ക്ക്‌ വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയത്‌ എന്നിങ്ങനെ പോകുന്നു ന്യായീകരണങ്ങള്‍..

Tuesday, May 17, 2016

ആന്‍റി ബയോട്ടിക്കും പരിണാമവും; യുക്തഡോക്ടറോട് സ്നേഹപൂര്‍വ്വം..

കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് എം.എസ്.എമ്മിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് വെച്ചു നടന്ന 'അണ്‍മാസ്കിംഗ് എത്തിസം' ഓപണ്‍ ഫോറത്തില്‍ ശാസ്ത്ര ലോകം ചവറ്റു കോട്ടയിലേക്ക് വലിച്ചെറിഞ്ഞ പരിണാമക്കഥകള്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്നതിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു.. ഫോസില്‍ തെളിവുകളില്‍ നടത്തിയ അതിക്രൂരമായ തട്ടിപ്പുകള്‍ വ്യക്തമാക്കി കൊണ്ടുള്ള അവതരണങ്ങളും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചകളിലും ഇത് ബാലരമക്കഥകളെ വെല്ലുന്ന ഒരു കഥ മാത്രമാണെന്നും തുറന്നു കാട്ടിയിരുന്നു..

എന്നാല്‍ ഇതിനു പ്രതികരണമെന്നോണം യുക്തന്മാര്‍ തങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപുകളില്‍ വിഷയത്തില്‍ തൊടാത്ത പരിഹാസങ്ങളും തെറി വിളികളുമായി വന്നതല്ലാതെ വിഷയാധിഷ്ടിതമായി പരിണാമം തെളിയിക്കാനോ ഫോസില്‍ തെളിവുകളെ അടിസ്ഥാനമാക്കി ഡാര്‍വിനിസം തെളിയിക്കാനോ അതില്‍ തട്ടിപ്പുകള്‍ നടന്നിട്ടില്ലെന്ന് വാദിക്കാനോ തയ്യാറായില്ല.. എന്നാല്‍ ഇതിനിടയില്‍ ഏറണാകുളത്തുള്ള ഒരു യുക്തിവാദി ഡോക്ടര്‍ ചില 'തെളിവുകലുമായി' രംഗത്ത് വന്നു..! ഒരു എം.ബി.ബി.എസ് ഡോകടര്‍ ആയാല്‍ പോലും യുക്തിവാദി ആണെങ്കില്‍ നിലവാരം കുറയും എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ബഹുമാന്യനായ ഡോകടരുടെ പ്രതികരണം.. പ്രസ്തുത പ്രതികരണമെങ്ങാനും മെഡിക്കല്‍ കൌണ്‍സിലുകാര്‍ കണ്ടാല്‍ കിട്ടിയ ബിരുദം തിരിച്ചെടുക്കുമോ എന്ന് ഡോക്റ്റര്‍ പേടിക്കേണ്ടിയിരിക്കുന്നു.. കാരണം യുക്തിവാദം എന്ന അടിസ്ഥാന രഹിതമായ ആശയത്തെ ന്യായീകരിക്കാന്‍ ബഹുമാന്യനായ ഡോക്ടര്‍ ഒരു പത്താം ക്ലാസുകാരന്റെ നിലവാരത്തിലേക്ക് താഴ്ന്നു പോയി എന്നത് തന്നെ കാരണം..!

Saturday, April 9, 2016

മുടി നീട്ടിയ കഞ്ചാവുകാരും താടി നീട്ടിയ തീവ്രവാദികളും..!!


'കഞ്ചാവ്‌ ഉപയോഗിക്കുന്നവരുടെ പത്ത്‌ ലക്ഷണങ്ങള്‍' എന്ന പേരില്‍ കഴിഞ്ഞ ദിവസം മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.. മുടി കുട പോലെ നീട്ടി വളര്‍ത്തുക, വശങ്ങളില്‍ പറ്റെ വെട്ടുക, ബൈക്കുകളില്‍ എക്സ്ട്രാ ഫിറ്റിംഗ്കള്‍ നടത്തുക, വസ്ത്രം അലക്കാതെ അലക്ഷ്യമായി കൂട്ടിയിടുക.... ഇങ്ങനെ പോകുന്നു മനോരമയുടെ 'കഞ്ചാവ്‌ ഐഡന്റിഫികേഷന്‍ ടിപ്സുകള്‍'.. ഏറെ പരിഹാസ്യമായ പ്രസ്തുത ലേഖനത്തിനു ട്രോളുകള്‍ കൊണ്ടും പരിഹാസങ്ങള്‍ കൊണ്ടും മലയാളികള്‍ കണക്കിന് കൊടുത്തു.. മുടി വളര്‍ത്തലും മറ്റും ഓരോരുത്തരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അത് സൂപ്പര്‍ സ്റ്റാറുകളെ അനുകരിച്ചായാലും അല്ലെങ്കിലും അതിനുള്ള അവകാശം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്നും തുടങ്ങി മുടിയുടെ നീളമെങ്ങനെ വ്യക്തിയുടെ മനസ്സിനെ പ്രതിനിധീകരിക്കും എന്നിടത്ത് വരെ എത്തി നില്‍ക്കുന്നു ചര്‍ച്ചകള്‍..


Saturday, March 26, 2016

ഡിങ്കോയിസം: 'മത'മിളകിയ യുക്തിവാദികളോട്..'ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തുക' എന്ന വാക്യം കേരളത്തിലെ യുക്തിവാദികളെ പ്രത്യേകം ഉദ്ദേശിച്ചുണ്ടാക്കിയതാണോ എന്ന് തോന്നിപ്പോകും.. ആ തരത്തിലാണ് ഇക്കൂട്ടരുടെ ഈയടുത്ത കാലത്തെ കാട്ടിക്കൂട്ടലുകള്‍.. ശാസ്ത്രീയമായോ യുക്തിപരമായോ യാതൊരു അടിത്തറയുമില്ലാത്ത നിരീശ്വരവാദം ചോദ്യശരങ്ങള്‍ക്ക് മുന്‍പില്‍ അടിപതറിയപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് പുതിയ കോമാളി വേഷവുമായി യുക്തന്മാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.. ഒരു ബാലപ്രസിദ്ധീകരണത്തിലെ ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെ ദൈവമായും ആ വാരികയെ 'വേദഗ്രന്ഥ'മായും അവതരിപ്പിച്ച് മൊത്തത്തിലുള്ള ദൈവ വിശ്വാസവും ഇതേ രൂപത്തിലാണ് എന്ന മേസേജാണ് കോമാളി വേഷം കേട്ടുന്നതിലൂടെ ഇവര്‍ കൈമാറാനുദ്ദേശിക്കുന്നത്.. എന്നാല്‍ യുക്തിവാദികളോട് കാലാകാലമായി വിശ്വാസികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഈ വേഷംകെട്ടല്‍ കൊണ്ട് ഉത്തരമാകുമോ എന്നത് ചിന്തിക്കേണ്ടതുണ്ട്..


പ്രപഞ്ചോല്‍പത്തിയെ കുറിച്ചും സ്രഷ്ടാവിനെ കുറിച്ചുമുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക്‌ മുന്‍പിലുള്ള കൊഞ്ഞനം കുത്തല്‍ മാത്രമാണ് ഈ വേഷം കെട്ടല്‍ എന്ന് ഗൗരവത്തോടെ വിഷയത്തെ സമീപിക്കുന്ന ആര്‍ക്കും വ്യക്തമാകും.. പരിണാമ സിദ്ധാന്തത്തിനോ ബിഗ്‌ ബാങ്കിനോ ഒന്നും ദൈവനിഷേധം സ്ഥാപിക്കാന്‍ പറ്റാതെ വരികയും നിരീശ്വരവാദത്തിനു ശാസ്ത്രീയമായി ഒരടിത്തറയും ഇല്ലെന്നു പകല്‍ പോലെ വ്യക്തമാവുകയും ചെയ്ത സാഹചര്യത്തില്‍, ഒരു ചെറിയ ഉപകരണത്തിന്റെ പിന്നില്‍ പോലും ഒരു പ്രോഗ്രാമര്‍ ആവശ്യമാണ്‌ എന്നിരിക്കെ ഈ മഹാ പ്രപഞ്ചം തനിയെ ഉണ്ടായതാണ് എന്ന ഏറ്റവും യുക്തിരഹിതമായ ആശയം ചിലവാക്കാന്‍ ഇത്തരം വേഷം കെട്ടല്‍ തന്നെ വേണ്ടി വരും.. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമായാണ് 'ഡിങ്കനെ' യുക്തന്മാര്‍ അവതരിപ്പിച്ചത്‌ എങ്കില്‍, നെഞ്ചത്ത് കൈവെച്ച് ഡിങ്കന്‍ തങ്ങളെ സൃഷ്ടിച്ചു എന്നും ഡിങ്കനാണ് തങ്ങളെ നിയന്ത്രിക്കുന്നത് എന്നും ഏതെങ്കിലും യുക്തിവാദി പറയുമോ?! ഇല്ലെന്നുറപ്പ്.. അപ്പോള്‍ പിന്നെ പ്രപഞ്ചോല്പത്തിയെ കുറിച്ച് യുക്തന്മാര്‍ക്ക് ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെവിടെ?!

Monday, August 31, 2015

യുക്തനും മകനും പിന്നെ ഖുര്‍ആനിലെ യുദ്ധവും..!

'ഡാ എഴുനേല്‍ക്കെടാ..'
നട്ടുച്ചയായിട്ടും കിടന്നുറങ്ങുന്ന മകന്റെ നേരെ യുക്തന്‍ അട്ടഹസിച്ചു..
കണ്ണുതിരുമ്മി മകന്‍ ചോദിച്ചു,
'എന്താ പറഞ്ഞേ..?'
'എഴുന്നേല്‍ക്കാന്‍...'
'അത് ശരി.. ഇന്നലെ രാത്രി അച്ഛന്‍ യുക്തിവാദി ഗ്രൂപ്പില്‍ ഇട്ട പോസ്റ്റും വായിച്ചോണ്ടിരുന്ന എന്നോട് അച്ഛന്‍ എന്തായിരുന്നു പറഞ്ഞത്‌?'
'ഉറങ്ങാന്‍..'

'ആഹാ, ഈ അച്ഛനെന്താ പ്രാന്തായോ? ഇന്നലെ എന്നോട് ഉറങ്ങാന്‍ പറഞ്ഞു, ഇന്നിപ്പോള്‍ എഴുനേല്‍ക്കാന്‍ പറയുന്നു..  പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന തരത്തിലേക്ക് അച്ഛന്‍ എത്തിയോ?'

Monday, July 6, 2015

ഫാസിസത്തിനു പച്ചക്കൊടി വീശുന്നത് DYFI തന്നെയോ?

'ഇവിടെ മതമുണ്ട് പക്ഷെ.. മതഭ്രാന്തന്മാരില്ല..!' 

ചെഗുവേരയുടെ ചുവപ്പില്‍ കുളിച്ച പടവും വെച്ച് സ്ഥാപിച്ച DYFIയുടെ ഫ്ലെക്സ്‌ ബോര്‍ഡിലെ ഈ വാചകങ്ങള്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും വായിച്ചവരാണ് കേരളത്തിലെ ബഹുജനം.. മതമല്ല പ്രശ്നമെന്നും മതത്തിന്റെ പേരില്‍ മതമറിയാത്ത ചിലര്‍ കാട്ടിക്കൂട്ടുന്ന ഭ്രാന്താണ് പ്രശ്നമെന്നും സ്ഥാപിച്ചു കൊണ്ട് ഇടതുപക്ഷ ചിന്താഗതിക്കാര്‍ മുന്നോട്ടു പോയപ്പോള്‍ മതേതര കേരളം അവരില്‍ നിന്നും ഏറെ പ്രതീക്ഷിച്ചു. പ്രത്യേകിച്ചും ഹൈന്ദവ തീവ്രവാദ സംഘടനകള്‍ സാധാരണക്കാരുടെ മനസ്സിലേക്ക് വര്‍ഗ്ഗീയതയുടെ വിഷവിത്ത് പാകി സുന്ദരകേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ അവര്‍ക്കെതിരായി മുന്നോട്ട് പോകുമെന്നും ഏറെ ആഗ്രഹിച്ചു. ഏറ്റവുമൊടുവില്‍ 'ഒരു സ്വയം സേവകന്റെ കുമ്പസാരം' എന്ന പേരില്‍ RSSന്റെ വര്‍ഗ്ഗീയ അജണ്ടകളെ തുറന്നു കാട്ടുന്ന ഒരു മുന്‍ സംഘപ്രവര്‍ത്തകന്റെ ലേഖനം പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കാന്‍ ദേശാഭിമാനി രംഗത്ത് വരികയും ചെയ്തു. അരുവിക്കരയിലെ ഇടതുപക്ഷത്തിന്റെ ദയനീയ തോല്‍വിക്ക് ശേഷവും കേരളത്തില്‍ ഫാസിസത്തെ എതിര്‍ക്കാന്‍ ഇടതുപക്ഷം മാത്രമേയുള്ളൂ എന്ന് നേതാക്കന്മാര്‍ പറയുകയും ചെയ്യുന്നു.. പക്ഷെ..!!?

ഫാസിസത്തിനെതിരെ വൈവിധ്യമാര്‍ന്ന പ്രചാരണങ്ങളും പരിപാടികളും സംഘടിപ്പിക്കുംപോഴും, ഫാസിസത്തെ എതിര്‍ക്കാന്‍ തങ്ങളേയുള്ളൂ എന്ന് വാദിക്കുമ്പോഴും എവിടെയോ ചിലത് ചീഞ്ഞു നാറുന്നു എന്നത് ഒരു വസ്തുതയാണ്. ഫാസിസത്തെ എതിര്‍ത്ത്‌ തോല്‍പിക്കുക എന്നത് ഒരു പൊതു താല്പര്യമായി കാണുന്നതിനു പകരം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ 'ഫാസിസവിരോധം' മറയാക്കുകയാണോ എന്നാരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റാത്ത രീതിയിലാണ് ഈ സംഘടനകളുടെ ഇന്നത്തെ പ്രവര്‍ത്തനം. ഫാസിസ വിരോധം കേവലം പ്രസ്താവനകളിലും മുദ്രാവാക്യങ്ങളിലും ഒതുങ്ങുകയും തങ്ങളുടെ പ്രവര്‍ത്തികളിലൂടെ അതേ ഫാസിസത്തിനു വെള്ളവും വളവും വെച്ചു നല്‍കുകയും തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്.

Friday, July 3, 2015

അരുതേ.. ബദ്'രീങ്ങളെ അപമാനിക്കല്ലേ...

റമദാന്‍ 16 രാത്രി..
ബദ്റിന്റെ രണഭൂമി ഒരുങ്ങിക്കഴിഞ്ഞു..

അബൂജഹലിന്റെയും കൂട്ടരുടെയും യുദ്ധക്യാമ്പില്‍ ആഘോഷമാണ്.. അവരെ ആവേശം കൊള്ളിക്കാന്‍ മദ്യത്തിന്റെ കോപ്പകളുണ്ട്.. ആനന്ദം കൊള്ളിക്കാന്‍ നര്‍ത്തകിമാരുണ്ട്.. സര്‍വ്വ വിധ സന്നാഹങ്ങളുമായി ഒരുങ്ങി വന്ന അവരുടെ ആഘോഷത്തിനു കാരണം മറ്റൊന്നുമല്ല.. നാളെയോടു കൂടി അവസാനിക്കുകയാണ് മുഹമ്മദും അവന്റെ പുത്തന്‍ വാദങ്ങളും.. അവന്റെ മതം എന്നെന്നേക്കുമായി ഈ ഭൂമിലോകത്ത് നിന്നും തുടച്ചു നീക്കപ്പെടാന്‍ പോവുകയാണ്..!! ഇത് അമിതമായ ആത്മവിശ്വാസത്തിന്റെ മാത്രം പുറത്ത്‌ അവര്‍ കെട്ടിയുണ്ടാക്കിയ ജല്‍പനങ്ങള്‍ മാത്രമായി തള്ളിക്കളയാന്‍ പറ്റില്ല.. കാരണം ഇപ്പുറത്ത് ഉള്ളത് സര്‍വ്വ സന്നാഹങ്ങളും യുദ്ധക്കോപ്പുകളും ആരോഗ്യം തുടിക്കുന്ന കുതിരകളും ഒട്ടകങ്ങളും ഏതു മല്ലനെയും എതിരിടാന്‍ പോന്ന മസില്‍ പവറുള്ള പടയാളികളും.. മറുപുറത്ത് ആകട്ടെ തങ്ങളുടെ മൂന്നിലൊന്ന് പോലും വരാത്ത പട്ടിണി കിടന്നു ക്ഷീണിച്ച ഒരുപറ്റം ആളുകള്‍.. ഭൗതികമായി ഏതു അളവുകോല്‍ വെച്ച് നോക്കിയാലും നാളെയോടു കൂടി ഈ ചെറു സംഘത്തെ ഉന്മൂലനം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.. പിന്നെങ്ങനെ ആഘോഷിക്കാതിരിക്കും? പിന്നെങ്ങനെ മതിമറന്ന് ആഹ്ലാദിക്കാതിരിക്കും??