Saturday, November 19, 2011

ബീമാപ്പള്ളിയിലെ കാടത്തരം കേരളത്തിന്നപമാനം.!

ലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തിൽ..

അസത്യത്തിനെതിരേയുള്ള പോരാട്ടം എന്നും വേദനകളും യാതനകളും നിറഞ്ഞതു തന്നെയാണ്. അത് ഏത് മേഖലയിലായിരുന്നാലും.. ലോക രക്ഷിതാവിനെ മാത്രം ആരാധിക്കാനുള്ള അവകാശത്തിനു വേണ്ടി 1400 വർഷങ്ങൾക്കു മുൻപ് സത്യസന്ദേശം സ്വീകരിച്ചവർക്ക് പ്രയാസങ്ങളുണ്ടായിരുന്നു.സ്വാതന്ത്ര്യമെന്ന നീതിക്കു വേണ്ടി പോരാടിയപ്പോൾ ഗാന്ധിജിക്കും മറ്റു നേതാക്കന്മാർക്കും ഇന്ത്യയിലും യാതനകൾ അനുഭവിക്കേണ്ടി വന്നു.. സത്യത്തിനു വേണ്ടി, നീതിക്കു വേണ്ടിയുള്ള പോരാട്ടം കല്ലുമുള്ളുകൾ നിറഞ്ഞ പാതയിൽ നഗ്നപാതനായി സഞ്ചരിക്കുന്നത് പോലെ തന്നെയാണ്. അവിടെ അടിച്ചമർത്തലുകളും നീതിനിഷേധവുമുണ്ടാകും.. അപ്പോഴൊക്കെ ആദർശം മുറുകെ പിടിച്ച് സത്യത്തിനു വേണ്ടി പോരാടുന്നവരാണ് യഥാർത്ഥ ധൈര്യശാലികൾ...

Saturday, November 12, 2011

ഒരു മൈസൂർ യാത്രയും കുറേ ബസ്സുകളും..

ദൈവനാമത്തിൽ..

ചീരാമൊളകിനൊക്കെ യാത്രാ വിവരണൊക്കെ എഴുതി ഞെളിയാമെങ്കിൽ എന്തുകൊണ്ട് ഞമ്മക്കായിക്കൂട? ഇബരെയൊക്കെ എഴുത്ത് കണ്ടാ തോന്നും ഞമ്മളൊന്നും എബ്ടേക്കും പോകാറില്ലെന്ന്.. പക്ഷെ ചീരാമുളകിനെ പോലെ ആൽ’പ്സിലേക്കൊന്നും പോകാൻ ഞമ്മളെ കിട്ടൂല.. അതും ഒറ്റക്ക്.. ഫൂ..

കഴിഞ്ഞ പെരുന്നാളു കഴിഞ്ഞായിരുന്നു മൈസൂരിലേക്കുള്ള കുടുംബ സമേതമുള്ള യാത്ര.. കുടുംബ സമേതമെന്ന് വെച്ചാൽ ഒന്നും രണ്ടും മൂന്നും നാലുമല്ല, ഇരുപത്തിയൊന്ന് പേർ..!! (കൃഷ്ണയ്യർ കേൾക്കണ്ട) ഉപ്പാപ്പ, ഉമ്മാമ്മ മുതൽ രണ്ടു വയസ്സ് തികയാത്ത ഹാനി വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.. ഇത്രേം കുറച്ച് പേരായത് കൊണ്ടു തന്നെ ഒരു ബസ്സ് തന്നെ ഏർപ്പാടാക്കിയിരുന്നു.ശനിയാഴ്ച എട്ടരക്ക് ബസ്സു വരും എന്നായിരുന്നു പറഞ്ഞിരുന്നത്.

Tuesday, November 1, 2011

നാറുന്നു.. ഇങ്ങോട്ട് അടുക്കണ്ട...

 ആറാം ക്ലാസു മുതൽ “ഡെമോക്രസിയും” അതിലെ “പൊളിറ്റികൾ പാർട്ടികളെ” കുറിച്ചുമൊക്കെ പഠിച്ചിരുന്നു. “രാഷ്ട്രത്തെ നിര്മ്മിക്കുന്ന ചാലക ശക്തിയാണ് രാഷ്ട്രീയം“ എന്നൊക്കെ ചൊല്ലിപ്പഠിച്ചിരുന്നു. ഓഫ് ദ പീപ്പിളും ബൈ ദ പീപ്പിളും ഫോർ ദ പീപ്പിളും പഠിച്ച് ഡെമോക്രസിക്കു വേണ്ടി പ്രബന്ധങ്ങളും എഴുതി പുറത്തിറങ്ങുമ്പോൾ ഇന്നു കേരളത്തിൽ കാണുന്ന കാഴ്ച്ചയെന്താണ്..? രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി പൊലുമറിയാത്ത എന്നെപ്പോലെയുള്ളവർക്കു പൊലും,,പത്രത്താളുകളിലൂടെ കേരള രാഷ്ട്രീയത്തിന്റെ പോക്ക് എങ്ങോട്ടേക്കാണെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു..