Tuesday, May 17, 2016

ആന്‍റി ബയോട്ടിക്കും പരിണാമവും; യുക്തഡോക്ടറോട് സ്നേഹപൂര്‍വ്വം..

കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് എം.എസ്.എമ്മിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് വെച്ചു നടന്ന 'അണ്‍മാസ്കിംഗ് എത്തിസം' ഓപണ്‍ ഫോറത്തില്‍ ശാസ്ത്ര ലോകം ചവറ്റു കോട്ടയിലേക്ക് വലിച്ചെറിഞ്ഞ പരിണാമക്കഥകള്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്നതിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു.. ഫോസില്‍ തെളിവുകളില്‍ നടത്തിയ അതിക്രൂരമായ തട്ടിപ്പുകള്‍ വ്യക്തമാക്കി കൊണ്ടുള്ള അവതരണങ്ങളും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചകളിലും ഇത് ബാലരമക്കഥകളെ വെല്ലുന്ന ഒരു കഥ മാത്രമാണെന്നും തുറന്നു കാട്ടിയിരുന്നു..

എന്നാല്‍ ഇതിനു പ്രതികരണമെന്നോണം യുക്തന്മാര്‍ തങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപുകളില്‍ വിഷയത്തില്‍ തൊടാത്ത പരിഹാസങ്ങളും തെറി വിളികളുമായി വന്നതല്ലാതെ വിഷയാധിഷ്ടിതമായി പരിണാമം തെളിയിക്കാനോ ഫോസില്‍ തെളിവുകളെ അടിസ്ഥാനമാക്കി ഡാര്‍വിനിസം തെളിയിക്കാനോ അതില്‍ തട്ടിപ്പുകള്‍ നടന്നിട്ടില്ലെന്ന് വാദിക്കാനോ തയ്യാറായില്ല.. എന്നാല്‍ ഇതിനിടയില്‍ ഏറണാകുളത്തുള്ള ഒരു യുക്തിവാദി ഡോക്ടര്‍ ചില 'തെളിവുകലുമായി' രംഗത്ത് വന്നു..! ഒരു എം.ബി.ബി.എസ് ഡോകടര്‍ ആയാല്‍ പോലും യുക്തിവാദി ആണെങ്കില്‍ നിലവാരം കുറയും എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ബഹുമാന്യനായ ഡോകടരുടെ പ്രതികരണം.. പ്രസ്തുത പ്രതികരണമെങ്ങാനും മെഡിക്കല്‍ കൌണ്‍സിലുകാര്‍ കണ്ടാല്‍ കിട്ടിയ ബിരുദം തിരിച്ചെടുക്കുമോ എന്ന് ഡോക്റ്റര്‍ പേടിക്കേണ്ടിയിരിക്കുന്നു.. കാരണം യുക്തിവാദം എന്ന അടിസ്ഥാന രഹിതമായ ആശയത്തെ ന്യായീകരിക്കാന്‍ ബഹുമാന്യനായ ഡോക്ടര്‍ ഒരു പത്താം ക്ലാസുകാരന്റെ നിലവാരത്തിലേക്ക് താഴ്ന്നു പോയി എന്നത് തന്നെ കാരണം..!
പരിണാമത്തിനു ഫോസില്‍ തെളിവുകളോ എംബ്രിയോളജിയില്‍ നടത്തിയ തിരിമറികളോ ഇനി ഏശില്ല എന്ന് കണ്ടപ്പോള്‍ 'ആന്‍റിബയോട്ടിക് റെസിസ്റ്റന്‍സ്' ആണ് ഡോക്ടറുടെ തെളിവ്..! സൂക്ഷ്മാണുക്കള്‍ ആന്‍റി ബയോട്ടിക്കുകളോട് കാലാന്തരത്തില്‍ റെസിസ്റ്റന്‍സ് കൈവരിക്കുന്നത് അവയിലുള്ള പരിണാമമാണത്രേ.!!

എന്റെ പൊന്നു ഡോക്ടറെ.. ഇതൊക്കെ വല്ല നാലാം ക്ലാസുകാരന്റെ മുന്പിലുമാണെങ്കില്‍ കുഴപ്പമില്ലായിരുന്നു.. ആന്‍റി ബയോട്ടിക് റെസിസ്റ്റന്‍സില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഡോക്ടര്‍ക്ക് അറിയാഞ്ഞിട്ടാണ്‌ എന്ന് ഞാന്‍ കരുതുന്നില്ല.. യുക്തിവാദം എന്ന പൊട്ടത്തരം ന്യായീകരിക്കാന്‍ വേണ്ടി ഡോക്ടര്‍ ആ നിലവാരത്തിലേക്ക് താഴ്ന്നു എന്ന് വേണം കരുതാന്‍.. സര്‍, ഒരിക്കലും ഇവിടെ ഒരു ജീവിയില്‍ നിന്ന് മറ്റൊരു ജീവിയിലേക്കുള്ള പരിണാമം നടക്കുന്നില്ല എന്നത് ഒരു പച്ചയായ യാഥാര്‍ത്ഥ്യമാണ്.. പിന്നെങ്ങനെ കാലം കഴിയുമ്പോള്‍ മരുന്നുകളോടുള്ള പ്രതികരണ ശേഷി കുറയുന്നു എന്ന ചോദ്യമായിരിക്കാം ഉയര്‍ത്താനുള്ളത്.. അതൊരിക്കലും പരിണാമം കൊണ്ടല്ല എന്നതാണ് സത്യം.. ഇവിടെ സംഭവിക്കുന്നത് ഒരു സ്പീഷിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമല്ല, മറിച്ച് നാച്ചുറല്‍ സെലെക്ഷനാണ് എന്ന് പരിണാമം പഠിപ്പിക്കുമ്പോള്‍ പോലും പഠിപ്പിക്കുന്ന ഒരു ബാലപാഠമാണ്.. ഇതും ഇന്ടസ്ട്രിയല്‍ മേലാനിസവും മലേറിയ ബാധിതരുടെ സിക്ക്ള്‍ സെല്‍ അനീമിയയുമൊക്കെ 'പ്രകൃതി' ചിലരെ 'തിരഞ്ഞെടുക്കുന്നു' എന്നതിനുള്ള തെളിവായാണ് കുട്ടികള്‍ പോലും സ്കൂളുകളില്‍ പഠിക്കുന്നത്..! എന്നിട്ടും ഒരു എം.ബി.ബി.എസ് ഡോക്ടറായ താങ്കള്‍?!

യദാര്‍ത്ഥത്തില്‍ ഇവിടെ സംഭവിക്കുന്നത് ആന്‍റിബയോട്ടിക്കുകള്‍ പ്രയോഗിക്കുമ്പോള്‍ അതിനോട് പൊരുതി നില്‍ക്കാന്‍ കഴിവില്ലാത്ത കഴിവ് കുറഞ്ഞ രോഗാണുക്കള്‍ നശിക്കുകയും പൊരുതാന്‍ കഴിവുള്ളവ ബാക്കിയാവുകയും ചെയ്യുന്നു എന്നതാണ്..  അങ്ങനെ ബാക്കിയായവയില്‍ നിന്ന് പ്രത്യുല്പാദനം നടന്നാണ് പിന്നീടുള്ള ജെനറേഷന്‍ ഉണ്ടാവുന്നത്.. തീര്‍ച്ചയായും അതിലുണ്ടാകുന്നവ കഴിവ് കൂടിയവയും പൊരുതാന്‍ സാധിക്കുന്നവയും ആയിരിക്കും.. ഇങ്ങനെ പതിയെ ആന്‍റിബയോട്ടിക് മുഖേന പെട്ടെന്ന് നശിക്കുന്നവ ഇല്ലാതാവുകയും അവയോടു പൊരുതാന്‍ സാധിക്കുന്നവ വളരുകയും ചെയ്യുന്നു.. ഇത് മാത്രമാണ് ഇവിടെ സംഭവിക്കുന്നത്.. ഇതിനെ 'ബോട്ടില്‍ നെക്ക് ഫിനോമിന' എന്നൊക്കെ വിശേഷിപ്പിക്കാം.. ഇവിടെ എവിടെയാണ് സര്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള പരിണാമം?? ഇതിലെവിടെയാണ് പുതിയ ഒരു സ്പീഷി ഉടലെടുക്കുന്നത്..?? ഇതിലെവിടെയാണ് ഒരു ജീവിയില്‍ ജനിതക മാറ്റങ്ങള്‍ ഉണ്ടാകുന്നത്??

സോക്ടര്‍, താങ്കള്‍ ഒരു യുക്തിരഹിത ആദര്‍ശത്തെ ന്യായീകരിക്കാന്‍ വേണ്ടി എത്രത്തോളം താഴേണ്ടി വന്നു എന്നുള്ളത് തന്നെ ആ ആദര്‍ശത്തിന്റെ അടിത്തറഇല്ലായ്മ വെളിവാക്കുന്നു.. ഇനിയെങ്കിലും സര്‍, ഇത്തരം കഥകളെ ശാസ്ത്രീയ വല്കരിക്കാന്‍ ശ്രമിച്ച് സ്വയം വിലകുറക്കരുത്.. അതല്ല എങ്കില്‍ ഫോസില്‍ തെളിവുകളും ജനിതക തെളിവുകളുമായി പരിണാമ വാദം സ്ഥാപിക്കാന്‍ നട്ടെല്ലോടെ രംഗത്ത് വരിക.. സ്വയം അപഹാസ്യനാകുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കുക..

സത്യം സത്യമായി മനസ്സിലാക്കാനും അത് ഉള്‍ക്കൊള്ളാനും സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ..

- അബ്ദുല്ലാ ബാസില്‍ സി.പി.
8714174330

3 comments:

 1. താങള്‍ ഈ വിശദീകരിച്ചതാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന്റെ ചുരുക്കം.
  രോഗാണുക്കളുടെ ആയുസ് എത്ര ദിവസമാണ്. പൊരുതാനുള്ള കഴിവ് എങ്ങനെയുണ്ടാവുന്നു, എങ്ങനെ അത് കൈമാറ്റം ചെയ്യുന്നു എന്നൊക്കെ കൂടി ചേര്‍ത്താല്‍ പൂര്‍ണ്ണമാകും.
  പ്രപഞ്ചം എങ്ങനെയുണ്ടായി എന്നൊക്കെ വിശദീകരിക്കലല്ല മതത്തിന്റേയും ദൈവത്തിന്റേയും ലക്ഷ്യം. അത് മനുഷ്യന് സമാധാനം നല്‍കാനാണ്.
  മതത്തിന്റേയും ശാസ്ത്രത്തിന്റേയും ലക്ഷ്യങ്ങള്‍ രണ്ടാണ്. രണ്ടും കൂടി കൂട്ടികലര്‍ത്തരുത്. രണ്ട് കൂട്ടരിലും അപ്പോള്‍ വിവരക്കേടേ ലഭിക്കൂ.

  ReplyDelete
 2. നാമിങ്ങറിയുവതല്പം

  ReplyDelete
 3. This comment has been removed by the author.

  ReplyDelete