അടികിട്ടിയാൽ കുറച്ച് റെസ്റ്റ് എടുക്കണം. നാട്ടുകാർ മുഴുവൻ പൊതിരെ തല്ലിയാൽ ഒരു മാസമെങ്കിലും “ബെഡ് റെസ്റ്റ്” വേണം..എന്നാൽ കേരളത്തിലെ ഒരു മുസ്ലിയാർക്ക് ഇക്കാര്യം ഇനിയും മനസ്സിലായിട്ടില്ല.. കേശത്തിന്റെയും കാശിന്റെയും പേരിൽ നടത്തിയ വൻ തട്ടിപ്പുകൾ പൊതുജനം കയ്യോടെ പിടികൂടി പൊതിരെ തല്ലിയിട്ടും അയാൾ ഓട്ടം തുടരുകയാണ്. ഇപ്പോഴിതാ വീണ്ടും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വീണ്ടും ഓടുകയാണത്രേ..
ഇത് ആദ്യമായല്ല ഈ മുസ്ലിയാരുടെ “ഓട്ടം”.. മുസ്ലിംകളുടെ ഈമാൻ കുട്ടിച്ചോറാക്കി ജനങ്ങളിലേക്ക് ശിർക്ക് എത്തിക്കാനുള്ള ഒരു “ഇണക്ക”(ഉണക്ക)യാത്ര ഇയാൾ മുൻപും നടത്തിയിരുന്നു. സംവാദങ്ങളായ സംവാദങ്ങളിലൊക്കെ നടത്തിയ ദുർവ്യാഖ്യാനങ്ങൾ പൊതുജനം പിടികൂടി ആദർശംകൊണ്ട് പൊതിരെ തല്ലിയപ്പോൾ അന്ന് ഇയാൾ കേരളഓട്ടം നടത്താൻ തീരുമാനിച്ചു. അന്ന് കാസർഗോഡ് അതിന്റെ ഉൽഘാടനത്തിൽ ഒരു മുസ്ലിയാർ പറഞ്ഞത് “ഈ യാത്ര കഴിയുമ്പോഴേക്കും സർവ്വ വഹാബികളേയും കൊണ്ട് ഞങ്ങൾ മുഹ്യുദ്ദീൻ ശൈഖേ എന്ന് വിളിപ്പിക്കും” എന്നായിരുന്നു.. അപ്പോൾ മുജാഹിദിനെ കൊണ്ട് ശിർക്ക് ചെയ്യിപ്പിക്കാനുള്ള പ്രസ്തുത ഓട്ടം തകരുകയാണുണ്ടായത്.. ഒറ്റ മുജാഹിദും അല്ലാഹുവല്ലാത്തവരെ വിളിച്ചിച്ചു പ്രാർത്ഥിച്ചില്ലെന്ന് മാത്രമല്ല, അങ്ങനെ ചെയ്യുന്ന കുറേ പേർ അല്ലാഹുവിനെ മാത്രം വിളിക്കാൻ തുടങ്ങുകയും ചെയ്തു.. അങ്ങനെ ആ “ഓട്ടം” നിഷ്ഫലമായി..

ഈ മുടി ദാന സമ്മേളനത്തിൽ വെച്ച് “പരസ്യമായി സനദ് വായിക്കുന്നു“ എന്ന് പറഞ്ഞായിരുന്നു ഇയാൾ മുടി വാങ്ങിയത്.. പക്ഷെ ഇത് പറഞ്ഞ പേരോട്ടു കാരൻ മുസ്ലിയാർ തന്നെ മുജാഹിദുകളുടേയും സമസ്തക്കാരുടേയും അടി സഹിക്കാൻ പറ്റാതായപ്പോൾ കുറ്റ്യാടി വെച്ച് അത് സനദല്ലെന്നും കുടുംബപരമ്പര (നസബ) ആണെന്നും സമ്മതിച്ചു. അതോടെ അടിയുടെ ശക്തി കൂടി. പിന്നെ അടിയുടെ ശക്തി കുറക്കാൻ വേണ്ടി ഞമ്മന്റെ “ശൈഖുന” ഒരു പത്രസമ്മേളനം വിളിച്ചു.. അവിടെ വെച്ച് പത്രക്കാർ സനദെവിടെ എന്ന് ചോദിച്ചപ്പോൾ “അത് അബൂദാബിയിലാണ്, ഖസ്രജി യാത്രയിലാണ്, അത് കിട്ടാൻ ശ്രമിക്കുകയാണ്” എന്നൊക്കെ പറഞ്ഞ് തടിതപ്പാൻ ശ്രമിച്ചു. അവിടെ നിന്ന് പത്രക്കാരുടെ കയ്യിൽ നിന്നും കിട്ടി കുറേ അടികൾ.! മാത്രമല്ല, ഇന്നേ വരെ ആ സനദ് അവിടെ നിന്നും ഇങ്ങോട്ട് എത്തിക്കാനും കഴിഞ്ഞില്ല.. പിന്നെ സനദ് കിട്ടില്ലെന്ന് മനസ്സിലായതോടെ “സനദ് ചോദിക്കരുത്, കുരുത്തക്കേട് പറ്റും” എന്നായി വയള്.. അത് കേട്ടപ്പോൾ “നിങ്ങൾ വെല്ലൂരിലെ സനദ് ചോദിച്ചിട്ടില്ലേ, നിങ്ങൾക്ക് കുരുത്തക്കേട് പറ്റിയോ?” എന്നും ചോദിച്ച് കുറേ അടികൾ കിട്ടി.. അങ്ങനെ ചുരുക്കത്തിൽ അടിയുടെ മാലപ്പടക്കം തന്നെ കിട്ടി..

അങ്ങനെ ഈ അഹ്സനിയുടെ പേരിലും കിട്ടി കുറെ അടികൾ. ഇതിനിടയിൽ മറ്റൊരു വിവാദം കൂടി പൊങ്ങിവന്നു. കൊല്ലം ജില്ലയിലെ ഓച്ചിറ എന്ന സ്ഥലത്ത് ദാമോദരൻ എന്ന ഒരാൾ ജീവിച്ചിരുന്നു. അദ്ദേഹം മരിച്ചപ്പോൾ “ഉസ്താദ് അവർകൾ” മുൻ കൈ എടുത്ത് ഒരു പണിയൊപ്പിച്ചു.. ദാമോദരൻ എന്നത് മാറ്റി “വലിയ്യുള്ളാഹി ഓച്ചിറ ഉപ്പുപ്പ” എന്നു പേരിട്ട് അവിടെ ജാറം പണിയുകയും അത് ഉൽഘാടനം ചെയ്യാൻ നമ്മുടെ “ശൈഖുന” തന്നെ എത്തുകയും ചെയ്തു. ഈ വിഷയം ചില പ്രസിദ്ധീകരണങ്ങൾ വീണ്ടും കൊണ്ടു വന്നപ്പോൾ അതിന്റെ പേരിലും കിട്ടി കുറേ അടികൾ. ഈ ജാറം മാത്രമല്ലെന്നും മറ്റു പല ജാറങ്ങളും ഇങ്ങനെ പൊന്തിയിട്ടുണ്ടെന്നും ചിലർ വാദിച്ചു. അതോടെ അടി പൊതിരെ വന്നു. അതിനിടയിൽ ഇങ്ങനെ ജാറം പൊക്കാൻ പാടില്ലെന്നും അവിടെ ചെന്ന് പ്രാർത്ഥിക്കാൻ പാടില്ലെന്നും പ്രമാണങ്ങളുദ്ധരിച്ച് മുജാഹിദുകൾ സമർത്ഥിച്ചപ്പോൾ മുസ്ലിയാർ ആകെ തകർന്നു പോവുകയായിരുന്നു. ഖബറിന്മേൽ കുമ്മായമിടാൻ പോലും പാടില്ലെന്ന് ഇമാമീങ്ങൾ പറഞ്ഞത് ഉദ്ധരിച്ചപ്പോൾ പൊതുജനവും അടിക്കാൻ തുടങ്ങി ഇയാളെ..!
അതു കൊണ്ട് തന്നെ, താൻ ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരു “മാപ്പുയാത്ര” നടത്താനാണ് ഈ മുസ്ലിയാർ തയ്യാറാകേണ്ടത്. അതെ, റസൂലിന്റെ മുടിയാണെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചതിന്, നസബ വായിക്കുമ്പോൾ സനദാണെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഡികളാക്കിയതിന്, ദാമോദരൻ എന്ന ആളെ “ഔലിയ” ആക്കി ജനങ്ങളെ പറ്റിച്ചതിന്, ഒരു മുസ്ലിയാരെ കൊണ്ട് തന്നെ പൊക്കിപ്പറയിപ്പിച്ചതിന്.. അങ്ങനെ ഓരോ കാര്യങ്ങളും ഏറ്റുപറഞ്ഞ് ഒരു മാപ്പ് യാത്ര നടത്താനാണ് മുസ്ലിയാർ തയ്യാറാകേണ്ടത്..
അവസാനമായി ഈ മുസ്ലിയാരോടും ശിങ്കിടികളോടും പറയാനുള്ളത്, നിങ്ങൾ ഈ ഓട്ടമൊക്കെ കഴിഞ്ഞ് തിരുവനന്തപുരത്ത് ക്ഷീണിച്ചിരിക്കുമ്പോൾ ഒന്ന് അതിനടുത്തുള്ള ബീമാപ്പള്ളിവരെ ഒന്ന് പോകണം. അവിടെയുള്ള ജാറത്തിൽ പോയി പ്രാർത്ഥിക്കാനല്ല, മറിച്ച് കാടത്തരം കാണിച്ച കുറേ മഹല്ല് ഭാരവാഹികളുണ്ടവിടെ.. അവിടെ പോയി അവരുടെ മാനവികതയെ ഒന്ന് ഉണർത്ത്.. പറ്റുമെങ്കിൽ.........
അവസാന പയറ്റ് : മുല്ലപ്പെരിയാർ വിഷയത്തിൽ ഡാമിന്റെ സുരക്ഷ ഉറപ്പാക്കാൻ കാന്തപുരം പ്രധാനമന്ത്രിയെ കാണുന്നുവത്രെ. അതെന്തിനാ മൊയിലാരേ,, അല്ലാഹു ഡാം പൊളിക്കട്ടെ എന്ന് നിങ്ങളോട് ചോദിക്കുമ്പോൾ വേണ്ടാന്ന് പറഞ്ഞാ പോരേ (പകരമൊയിലാരോട് കടപ്പാട്)
അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കുക.
കേരളജനതയെ വഞ്ചിച്ച് പാവപ്പെട്ട വിശ്വാസികളുടെ പണം തന്റെ കീശയിലാക്കാൻ ശ്രമിക്കുന്ന ഒരു മുസ്ലിയാരുടെ തട്ടിപ്പുചരിതം..
ReplyDeleteGood effort Mr. Basil, Keep it up! Wishing you all the best.
ReplyDeleteബഹു.ബഷീര്‍ സാഹിബിന്റെ മുല്ലപെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള "ഉപാധി" സ്വീകരിക്കാന്‍ കാന്തപുരത്തിനോട് ആവശ്യപ്പെടാമെന്നു കാണുന്നു....
ReplyDeleteSOLUTION
ബഹുമാന്യനായ കാന്തപുരം മുസ്ലിയാരോട് വിനീതമായ ഒരു അഭ്യര്‍ത്ഥന !
താങ്കളുടെ കൈവശമുള്ള 'വിശുദ്ധ മുടി' രണ്ടു ദിവസത്തേക്ക് മുല്ലപ്പെരിയാര്‍ ഡാമില്‍ നിക്ഷേപിക്കാന്‍ സാധിക്കുമെങ്കില്‍ അതൊരു സല്‍ക്കര്‍മ്മം ആവുമായിരുന്നു. ഡാമിലെ മുഴുവന്‍ വെള്ളവും കേരളത്തിലെ കാന്ത ഭക്തരായ സുന്നികള്‍ കുടിച്ചു വറ്റിക്കുകയും ഡാമിന്റെ അപകടാവസ്ഥ നീങ്ങുകയും അത് വഴി എണ്ണിയാലൊടുങ്ങാത്ത ജീവനുകള്‍ രക്ഷപ്പെടുകയും ചെയ്യുമായിരുന്നു...!!
വിനയപൂര്‍വ്വം,
പി കെ എം ബഷീര്‍
(ഇത് നടപ്പിലാക്കുന്നതിന് രണ്ട് സര്‍ക്കാറുകളും മുന്‍കൈയെടുക്കണമെന്ന് അപേക്ഷക്കുന്നു)
Nannaayi basil..avasaana payattu nalla rasam....aashamsakal
ReplyDeleteആത്മീയ വഞ്ചന(കാടത്തം) ക്കെതിരെ പ്രതികരിക്കുന്ന ഈ സംരംബതിനു എല്ലാ ആശംസകളും... അള്ളാഹു അനുഗ്രഹിക്കട്ടെ ... അമീന്
ReplyDeleteഅതു കൊണ്ട് തന്നെ, താൻ ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരു “മാപ്പുയാത്ര” നടത്താനാണ് ഈ മുസ്ലിയാർ തയ്യാറാകേണ്ടത്.
ReplyDeleteശരിയാണ്. :)
കാന്തപുരം ഉസ്താദ് ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളോടും യോജിപ്പില്ലെങ്കിലും വിമര്‍ശനത്തില്‍ കുറച്ചൊക്കെ സംയമനം നല്ലതാണ് ബാസില്‍...
ReplyDeleteഫിര്‍ഔനിന്റെ അടുത്തേക്ക് മൂസാനബിയെ പറഞ്ഞയച്ചപ്പോള്‍ പടച്ചവന് പറഞ്ഞത് മൃദുവായി സംവദിക്കാനാണ്..
പരസ്പരം വഴക്കും വക്കാണവും കൂടി ആര്‍ക്ക് എന്ത് കിട്ടാനാണ്..
Dear Basil,
ReplyDeleteWe don't have enough time because of our work nature
Pls Bring out the real face of aii khuboories with evidence, let the innocent people read and understand the reality.
May Allah give you magfirath and Jannathul firdous.
Brother,
ReplyDeleteKindly care about the insulting words while trying to bring out the truth for human benifit.
our aim should be to clear the doubts of people and to lead them in the right way of Islam, without shirk and kufr.
diggout all the dangerous face of Kanthapuram, Perod and their followers, let people understand the truth.
Those who are leading people to the Shirk knowingly shall be treated strongly, with strong language, but not with bad words.
ReplyDeleteThere is no compromise between shirk and thauheed.
എനിക്കൊന്നേ പറയാനുള്ളൂ അയാളെ ഉസ്താദേ എന്ന് വിളിക്കരുത്
ReplyDeleteവിമര്‍ശിക്കാം ......ഒരിക്കലും അതിര് കവിയരുത് ......അല്ലെങ്കില്‍ എഴുതുന്നതിന് എന്ത് പ്രസക്തി ......എല്ലാവര്ക്കും കാഴ്ചപാടുകള്‍ ഉണ്ട് .....സംയണം പാലിക്കുക ....ഒരു കാര്യം മനസ്സിലാക്കൂ സഹോദരാ ....ഇസ്ലാം എന്നാ മഹത്തായ മതത്തെയാണ് വിഭചങ്ങളുടെ മതിലുകള്‍ കൊണ്ട് വേര്തിരിക്കുനത് ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteമോനെ അതാണ് കാന്തപുരം ! യെത്ര വിമര്‍ശനങ്ങള്‍
ReplyDeleteവന്നാലും കാന്തപുരം നിവര്‍ന്നു നില്ക്കും !
നീ പറഞ്ഞില്ലേ റസ്റ്റ് എടുക്കണമെന്ന് , ആ പൂതി
മനസ്സിലിരിക്കട്ടെ , തിരു കേശം മുക്കിയ വെള്ളം
ആര്‍ക്കെങ്കിലും പണത്തിനു വിറ്റതായി ആണാണെങ്കില്‍
നീ തെളിയിക്കണം ?
നിങ്ങള്‍ വലിയ നവോധാനം പ്രസംഗിക്കുന്നവരാനല്ലോ ?
സമൂഹത്തിനു വേണ്ടി നിങ്ങള്‍ എന്ത് ചെയ്തു ?
അടികിട്ടാന്‍ കാന്തപുരം വഹ്ഹാബിയല്ലല്ലോ ?
ജിന്ന് ചികിത്സക്ക് അടി കിട്ടിയ വഹാബി ഗ്രൂപ്പില്‍
പെട്ട ആളാണോ നീ ? പലരും ഇപ്പോള്‍ രസ്ടിലാനെന്നു
പറഞ്ഞു കേള്‍ക്കുന്നു !
കാരിരുബിന് കരുത്തുള്ള കാന്തപുരം ഇനിയും
മുന്നോട്ടു കുതിക്കും, കിതക്കാതെ , തളരാതെ ,
ചന്ഗൂടത്തോടെ , നെഞ്ഞുരപ്പോടെ........
@ ഫിയൊനിക്സ് : താങ്കു താങ്കൂ.. വിസിറ്റിയതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി ട്ടോ.. :)
ReplyDelete@ തിങ്ക് അബൌട് : ഹതു കലക്കി.. :) വിസിറ്റിയതിനു നന്ദി ട്ടോ..
@ പരപ്പനാടൻ : ഓകെ തങ്ക്യൂ.. :)
@ വികെ ശമീൽ : ആമീൻ.. കമന്റിയതിനു നന്ദി ട്ടോ..
@ അക്ബർക : വിസിറ്റിയതിനും കമന്റിയതിനും നന്ദി..
@ മഖ്ബുക്ക : ഓകെ.. ഈ പോസ്റ്റിൽ അതിരുകവിഞ്ഞു പോയി എന്ന് തോന്നുന്ന ഭാഗങ്ങൾ ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു... എഡിറ്റ് ചെയ്ത് ഒഴിവാക്കാം..
@ അനോണി 1 : ഓകെ ഇൻഷാ അല്ലാഹ്..
@ അനോണീ 2 : ഇൻസൽട് ചെയ്തതായി തോന്നുന്ന വാക്കുകൾ ഒന്ന് പറഞ്ഞു തരുമോ? ഒഴിവാക്കാം.
@ അനോണി 3 : ഇല്ല. ഒരു കോമ്പ്രമൈസുമില്ല.. ശിർക്കിനെതിരെയുള്ള പോരാട്ടത്തിൽ..
@ ഷാജുക്ക : ഹഹ.. എന്നാലും... :)
ReplyDelete@ കുഞ്ഞുമയിൽ പീലി : തെറ്റ് ചൂണ്ടിക്കാണിച്ചു തന്നാൽ തിരുത്താൻ റെഡി.. പിന്നെ ഇസ്ലാമിന്റെ അണികളിൽ ഭിന്നിപ്പുണ്ടാകുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല.. കാരണം അത് റസൂലിന്റെ പ്രവചനമാണ്. ഖുർ’ആനും സുന്നത്തും ആരുടെ കൂടെയാണെന്ന് നോക്കി അവരോടൊപ്പം നിൽക്കുകയാണ് നാം വേണ്ടത്.
@ സുന്നിക്കാക്ക : അസൂയയോ?? ഹഹഹ.. എന്തിനു?? പിന്നെ കാന്തപുരമറിയാതെ അല്ലാഹു ഒന്നും ചെയ്യില്ല എന്നൊക്കെ പറയുമ്പോൾ ഇങ്ങനെയല്ല, ഇതിനപ്പുറവും പ്രതികരിച്ചു പോകും.. അതിനു ചൂടായിട്ടു കാര്യമില്ല..
@ ഗോൾഡ് ക്രൌൺ : ഹഹ കാരിരുമ്പിന്റെ കരുത്ത് എന്നല്ല പറയേണ്ടത്. കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി എന്നാണ്. അല്ലാതെ അല്ലാഹു അറിയാതെ കാന്തപുരം ഒന്നും ചെയ്യില്ലെന്ന് പറയാൻ ആർക്കെങ്കിലും പറ്റുമോ??
പിന്നെ എത്ര തെറ്റ് ചൂണ്ടിക്കാണിച്ചാലും ഞാനൊന്നുമറിയില്ലേ.. എന്നമട്ടിലിരിക്കാൻ കാന്തപുരത്തിനേ കഴിയൂ..
മോനെ, തോന്നിവാസം പുലംബ്ബല്ലെ ,
ReplyDeleteആണാണെന്നു തെളിയിക്കാന്‍ ഒരു അവസരം
തന്നിരുന്നല്ലോ ? ചോദ്യം ബാക്കിനില്ക്കുന്നു
ലോകത്ത് ആര്‍ക്കെങ്കിലും തിരു കേശം മുക്കിയ
വെള്ളം കൊടുത്തു കാന്തപുരം പണം വാങ്ങിയെന്ന്
തെളിയിക്കൂ ?????
ആണിന്റെ കോലം മാത്രം പോരാ , പറഞ്ഞത് തെളിയിക്കാനുള്ള
ആണെത്തം കൂടി വേണം !
കാന്തപുരം ഒരു ട്രേഡ്മാർക്കായി മാറിയിരിക്കുന്നു. ആശയമോആദർശമോ അല്ല,പണമാണ് അനുയായികളെ സൃഷ്ടിക്കുന്നതെന്നതാണ് കേവലയാഥാർത്ഥ്യം.
ReplyDeleteഇനി പണവും,അധികാരത്തിലുള്ള സ്വാധീനവുമാണ് ഒരാളുടെമഹത്വത്തിന്റെ അളവുകോലെങ്കിൽ,അമേരിക്കയെത്തന്നെ നിയന്ത്രിക്കുകയും ലോകത്തിന്റെ സമ്പദ്വ്യവസ്ഥ തീരുമാനിക്കുകയും ചെയ്യുന്ന ജൂതന്മാർ മഹാന്മാരെന്ന് ഇവർ പറയുമോ?
മുല്ലപ്പെരിയാർ വിഷയത്തിൽ ഡാമിന്റെ സുരക്ഷ ഉറപ്പാക്കാൻ കാന്തപുരം പ്രധാനമന്ത്രിയെ കാണുന്നുവത്രെ.
ReplyDeleteഅതെന്തിനാ മൊയിലാരേ,, അല്ലാഹു 'ഡാം പൊളിക്കട്ടെ ? 'എന്ന് നിങ്ങളോട് ചോദിക്കുമ്പോൾ വേണ്ടാന്ന് പറഞ്ഞാ പോരേ (പകരമൊയിലാരോട് കടപ്പാട്)
ETHRA SHAKTHAMAAYA VIMARSHANAM !
Allaaahu anugrahikkatte......
EE LOKATH NINGALKK EE ORU VISHAYAM MATRAMEE ULLU AALLE. HE SK KKARRE NINGAL DEENINNUVEENDI IVIDE ENDENGILUM CHEYYAN NINGALE KOND KAZHIJHO......
ReplyDeleteപടചോനറിയാം ഇതെല്ലം എവിടെപ്പോയി അവസാനിക്കുമെന്ന്.. ബാസില്‍ പറഞ്ഞ രീതി കുറച്ചു കടന്നു പോയോ എന്നൊരു സംശയം..
ReplyDelete@goldcrown1.. എന്റെ നാട്ടില്‍ ssf കാര്‍ എന്ന് പറയുന്നവര്‍ മുടി മുക്കിയ വെള്ളം എന്ന് പറഞ്ഞു വിറ്റിരുന്നു. അപ്പൊ അതെത് വെള്ളം. അങ്ങിനെ ഒന്ന് ഇല്ലെങ്കില്‍ പരസ്യമായി പ്രഖ്യാപിക്ക് ഞങ്ങള്‍ അണികളെ വെള്ളം വില്ക്കാന് എല്പിച്ചിട്ടില്ല എന്ന്.അത് വ്യാജമാണെന്നും..
GooD Satire basil...പക്ഷെ ഇത് കൊണ്ടൊന്നും അന്ധവിശ്വാസത്തിന്റെ തിമിരം ബാധിച്ചവര്‍ക്ക് നേര്‍ക്കാഴ്ച കിട്ടാന്‍ പോകുന്നില്ല!
ReplyDeleteബഹുമാന്യനായ കാന്തപുരം മുസ്ലിയാരോട് വിനീതമായ ഒരു അഭ്യര്‍ത്ഥന !
ReplyDeleteതാങ്കളുടെ കൈവശമുള്ള 'വിശുദ്ധ മുടി' രണ്ടു ദിവസത്തേക്ക് മുല്ലപ്പെരിയാര്‍ ഡാമില്‍ നിക്ഷേപിക്കാന്‍ സാധിക്കുമെങ്കില്‍ അതൊരു സല്‍ക്കര്‍മ്മം ആവുമായിരുന്നു. ഡാമിലെ മുഴുവന്‍ വെള്ളവും കേരളത്തിലെ കാന്ത ഭക്തരായ സുന്നികള്‍ കുടിച്ചു വറ്റിക്കുകയും ഡാമിന്റെ അപകടാവസ്ഥ നീങ്ങുകയും അത് വഴി എണ്ണിയാലൊടുങ്ങാത്ത ജീവനുകള്‍ രക്ഷപ്പെടുകയും ചെയ്യുമായിരുന്നു...!!
താങ്ങള് പറഞ്ഞത് എന്തിന്റെ പേരിലായാലും ഒന്ന് ഓര്‍ക്കുക .അത് വെറും ഒരു മുടി മാത്രമല്ല നബി(സ) തങ്ങളുടെ ശഹരെ മുബാറക് ആണ്
Deleteഇതിനെ കുറിച്ച് ഇപ്പോള്‍ ഞാനൊന്നും പറയുന്നില്ല ഇതിനെപറ്റി ഒന്ന് പഠിക്കട്ടെ
ReplyDeleteഅതോടെ ഈ അഹ്സനിക്ക് ചില ആളുകൾ “സ്വപ്ന ജീവി” എന്നും പേരിട്ടു..
ReplyDeleteThis comment really made me laugh.
Good Job brother Basil Inshallah i see a good future in you for writing such article.
Regards,
Shahad -
പാവം...
ReplyDeleteഅദ്ദേഹവും ഒന്ന് ജീവിച്ചുപൊക്കേട്ടെ
@ goldcrown : ന്യായീകരിച്ച് നാണം കെടല്ലേ ഗോൾഡ് ക്രൌൺ.. കാന്തപുരം അറിയാതെ അല്ലാഹു ഒന്നും ചെയ്യില്ല എന്ന പകരഹ്സനിയുടെ “വയളി”നു എന്തു ന്യായീകരണം പറയാനുണ്ട്?? അത് തെറ്റോ ശരിയോ അത് പറയൂ.. മിണ്ടാൻ പറ്റില്ല നിങ്ങൾക്ക്...
ReplyDeleteപിന്നെ മുടിയിട്ട വെള്ളം വിറ്റിട്ടില്ലെന്ന് നിങ്ങൾ പറയുന്നു.. എന്നാൽ മുടിയിട്ട വെള്ളം കൊടുക്കാതെ നിങ്ങൾ എത്ര പണമുണ്ടാക്കി..?? പാവപ്പെട്ട ജനങ്ങളുടെ കയ്യിൽ നിന്ന് ഇതിനകം നിങ്ങൾ 12 കോടി പറ്റിച്ച് എടുത്ത് കഴിഞ്ഞു,, ഇനിയും 30 കോടി എങ്ങനെയെങ്കിലും പറ്റിച്ച് എടുക്കുക തന്നെ ചെയ്യും.. മുടിയിട്ടാലേ തട്ടിപ്പാകൂ എന്ന് ആരെങ്കിലും പറഞ്ഞോ?? മുടിയുടെ പേരിൽ “വെള്ളം” കൊടുക്കാതെ “കൂപ്പൺ” കൊടുത്ത് നിങ്ങൾ കോടികൾ തട്ടുന്നു...
പിന്നെ ജെഫുക്കയുടെ കമന്റും കൂടെ ചേർക്കുക..
@ ചീരാമുളക് : തിരക്കിനിടയിലും വിസിറ്റിയതിനും കമന്റിയതും നന്ദി,,
ReplyDelete@ നിഷാദൻ : ആമീൻ..
@ നൌഫൽ : അത് അവരോട് തന്നെ ചോദിക്കുക നൌഫൽകാ..
@ ജെഫുക്ക : “കടന്നുപോയ” വാചകങ്ങൾ കാണിച്ച് തന്നാൽ എഡിറ്റ് ചെയ്യാം.. ഏതായാലും ഗോൾഡ് ക്രൌണിനുള്ള മറുപടി സുസുസുസൂപ്പർ..! :)
@ കാട്ടുകുറിഞ്ഞി : അവർക്ക് നേർമാർഗ്ഗം കിട്ടാൻ നമുക്ക് അല്ലാഹുവോട് പ്രാർത്ഥിക്കാം..
@ അബ്ദുല്ല ഉപ്പള : ഇങ്ങളെപ്പേ ഇബ്ടെത്തീ?? :) ഹഹ
@ ഇടശേരിക്കാരൻ : ഇൻഷാ അല്ലാഹ്.. പഠിക്കുക.. സത്യം മനസ്സിലാക്കുക.. “വാക്കുകൾ ശ്രദ്ധിച്ച് കേൾക്കുകയും നല്ലത് പിൻപറ്റുകയും ചെയ്യുന്നവരാകുന്നു വിജയികൾ” എന്ന ഖുർ;ആനിക വചനം നിങ്ങൾക്കൊരു പിന്തുണയാകട്ടെ..
@ ഷഹദ്ക : ഹഹ..പ്രാർത്ഥിക്കുക..
@ മുരളിച്ചേട്ടൻ : ജീവിച്ചോട്ടെ.. പക്ഷെ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ജീവിക്കുന്നത് സഹിക്കാൻ പറ്റണില്ല.. :)
എത്ര കാലമായി കാന്തപുരത്തെ എതിര്‍ക്കാന്‍ തുങ്ങിയിട്ടു, ഒരു വാഹ്ഹബി മാത്രം അല്ലല്ലോ, കാന്തപുരത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ നിങ്ങള്‍ മുജ , ജമ, ചേളാരി, ചെകനൂരി കമ്പനികള്‍ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ തുങ്ങിയിട്ടു കാന്തപുരത്തിന്റെ വളര്‍ച്ച മേലോട്ട് മേലോട്ട് പോവുകയല്ലാതെ വല്ല ക്ഷീണവും ഇത് വരെ പറ്റിയിട്ടുണ്ടോ ?? നിങ്ങളുടെ എതിര്‍പ്പാണ് കാന്തപുരത്തിന്റെ വിജയം അത് കൊണ്ട് നിര്‍ത്താതെ നിങ്ങളുടെ പ്രവര്‍ത്തനം നടത്തുക, കാരണം വേറ വല്ല നല്ല കാര്യങ്ങളൊന്നും നിങ്ങള്‍ക്ക് ചെയ്യാന്‍ സമയം ഇല്ലല്ലോ ? കാന്തപുരത്തിന്റെ കീഴില്‍ സുന്നി സമൂഹം ചെയ്യുന്നദിന്റെ 5 % സല്‍കര്‍മ്മങ്ങള്‍ എങ്കിലും ചെയ്യാന്‍ ശ്രമ്മിക്കൂ ഈ സമുദായത്തിന് വേണ്ടി , നിങ്ങളുടെ സമ്പത്തും ഊര്‍ജ്ജവും എല്ലാം ജീവിത കാലം മുഴുവന്‍ ഒരു കന്തപുരതിനെ എതിര്‍ക്കാന്‍ വേണ്ടി ചിലവാക്കിയിട്ടു ഈ സമുദായത്തിന് ഒന്നും കിട്ടാനില്ല, സമുദായത്തിന് നേട്ടം ഉള്ള വല്ല നല്ല പ്രവര്‍ത്തനവും ചെയ്യാന്‍ ശ്രമിക്കൂ എന്റെ നല്ലവരായ മുജാഹിദ് സുഹുര്തുക്കള്,കാന്തപുരം ചെയ്യുന്നത് നിങ്ങള്‍ ഏതായാലും അന്ഗീകരിക്കുന്നില്ലല്ലോ ? അദ്ധേഹത്തിന്റെ അനുയായികല്ലേ സ്വീകരിക്കുന്നോള്ളൂ ? പിന്നെ എന്തിനാണ് നിങ്ങള്‍ക്ക് ഇത്ര ആവലാതി , നിങ്ങള്‍ വാഹ്ഹാബികള്ക്ക് വല്ല നേട്ടവും ഉള്ള കാര്യവും ചെയ്യാന്‍ പറ്റുമോ എന്ന് ചിന്തിച്ചു നോക്കൂ ,,വെറുതെ സമയവും ഊര്‍ജ്ജവും നഷ്ടപ്പെതുന്നടിനെക്കളും നല്ലത് അതാണ് ഇത്ര മാത്രം ഇപ്പോള്‍ ഉണര്‍ത്തുന്നു എന്ന് വിനയത്തോടെ ഒരു സുന്നി മുസ്ലിം
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഞങ്ങൾ കാന്തപുരം എന്ന വ്യക്തിയെ അല്ല റാസിക് ഇക്കാ എതിർക്കുന്നത്.. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആദർശത്തെ ആണ്.. അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാമെന്നും, മറ്റുമുള്ള അദ്ദേഹത്തിന്റെ വാദങ്ങളെയും ബിദ്’അത്തിനെയും ശിർക്കിനെയും ന്യായീകരിക്കുന്ന അദ്ദേഹത്തിന്റെ നിലപാടിനെയും ആണ് എതിർത്തത്,, അത് കാരണം അദ്ദേഹത്തിനു വല്ലാത്ത നഷ്ടങ്ങൾ ഉണ്ടായിട്ടുമുണ്ട്.. എത്ര സഖാഫികൾ മുജാഹിദുകളായി.. ആദർശപരമായി കാന്തപുരം നഷ്ടത്തിന്റെ ആഴക്കടലിലാണ്.. പിന്നെ സാമ്പത്തികം.. കാന്തപുരത്തെക്കാൾ എത്രവലിയ മുതലാളിമാരുണ്ട്.. അവരോടൊന്നും അത്തരത്തിൽ എതിർക്കാൻ ഞങ്ങൾ നിൽകാറില്ല. ഞങ്ങൾക്ക് ആദർശമാണു വലുത്...
ReplyDeleteനാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ReplyDeleteശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......
നാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിടെ
ReplyDeleteഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില് കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ.......
ഈ ലിങ്ക് ഇട്ടതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദയവ ചെയ്ത് ഡിലിറ്റ് ചെയ്യുക
ഇതില്‍ ചില മുജഹിടുകളും സമസ്തക്കാരും പറഞ്ഞതാണ് . കാന്തപുരം ഉസ്താദിനെ പരാമര്ഷിക്കാനുള്ള യോഗ്യത ഒരാള്‍ക്കും ഇല്ല ,അദ്ദേഹം ഒരു വലിയ പ്രസ്ഥാനത്തിന്റെ നേതാവാണ്, ഷഹര്‍ മുബാറകിനോട് ഉള്ള മനോഭാവത്തിന് കാരണം ഒന്ന് മാത്രമാണ്___
ReplyDelete"കിട്ടാത്ത മുന്തിരി പുളിക്കും"
ഇനിയെങ്കിലും കാന്തപുരം ഉസ്താതിനെതിരെ വക്യുദ്ദം നടത്താതിരിക്കുക ___
നിങ്ങള്‍ തോല്കാതിരിക്കാനെന്ഗ്ഗിലും...
കാന്തപുരത്തോടെന്തിനാ ഞങ്ങൾക്കസൂയ??? അയാളേക്കാൾ എത്ര വലിയ മുതലാളിമാർ നാട്ടിൽ വേറെയുണ്ട്??
Deletenannayittund!!!
ReplyDeleteഹലോ .... ബാസില്‍ .സി.പി .. നിങ്ങള്‍ക്ക് പ്രായം മാത്രമല്ല വിവരവും നന്നേ കുറവാണെന്ന് ഈ പോസ്റ്റ് വായിക്കുന്ന, ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസിലാകും ...... നന്നായി കൂടെ സുഹൂര്ത്തേ ?
ReplyDeleteഹഹ.. എനിക്ക് നിങ്ങളുടെ അത്ര വിവരൊന്നും ഇല്ല.. പക്ഷെ എങ്കിലും ഈ വിവരമില്ലാത്ത സാധൂന് ഒരാഗ്രഹമുണ്ട്, “ആ സനദൊന്ന് കാണിച്ച് തരുമോ ഉസ്താദേ??”
DeleteSanathenthennu Ariyamo ?
Deleteവിവരക്കേടുകള്‍ തിരിച്ചറിയുന്നതിനു ഒരുപാട് വല്യ കിതാബുകള്‍ ഊതി പഴക്കം വരണമെന്ന് ഏതു കിതാബിലാ മക്കളേ....
Deleteകാന്തപുരം ഈ കേരളയാത്രയില്‍ ഓച്ചിറ ദാമോദരന്റെ ജാറവും സന്ദര്‍ശനം നടത്താന്‍ പരിപാടിഉണ്ടത്രേ....
ReplyDeleteഅവിടെയും മാപ്പു പറയാനായിരിക്കും....
sanad kaanichaal nee nannnavuo???????
ReplyDeletekanthapuram usthadhinu nee afiyathulla dheeeergayus nalkane allaaah
ReplyDeletekanthapuram usthadhinu nee afiyathulla dheeeergayus nalkane allaaah
ReplyDeleteകുതന്ത്രങ്ങളുടെ ഉസ്താദ്
ReplyDelete