Sunday, October 16, 2011

താടിയുള്ള വരനും ദീനില്ലാത്ത മടവൂരിയും.!

“മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന മിനി സ്കർട്ടും,
ദന്തങ്ങളിൽ സദാ വിഹരിക്കുന്ന അറാക്കിന്റെ കൊള്ളിയും,
ഒരിക്കലും ബാർബറുടെ കരങ്ങൾ തലോടിയിട്ടില്ലാത്ത താടിരോമങ്ങളും
ഇവരെ വ്യത്യസ്തരാക്കുന്നു...”


മുജാഹിദ് പ്രവർത്തകരെ പരിഹസിച്ചു കൊണ്ട് പണ്ട് മൌദൂദികൾ എഴുതിയ വരികളാണു മുകളിൽ വായിച്ചത്.. ഇത് എഴുതുമ്പോൾ മൌദൂദി സാഹിത്യകാരൻ ഒരിക്കലും താൻ മുത്ത് റസൂലിന്റെ മൂന്ന് ചര്യകളെയാണ് ഈ നാലു വരികളിലൂടെ പരിഹസിച്ചത് എന്ന് ഓർത്തിട്ടുണ്ടാവില്ല.. “നെരിയാണിക്കു താഴെ വസ്ത്രമുടുക്കുന്നവൻ നരകത്തിലാണ്“ , “നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലായിരുന്നു എങ്കിൽ അഞ്ചു നേരം പല്ലുതേക്കുന്നത് ഞാൻ നിങ്ങൾക്ക് നിർബന്ധമാക്കുമായിരുന്നു“ , “താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക“ .. ഇതു മൂന്നും കെ.എൻ.എം സെക്രട്ടറിയുടെ വാക്കുകളല്ല, മറിച്ച് മുഹമ്മദ് നബി(സ) യുടെ വാചകങ്ങളാണ്.. 

ഇത് മൌദൂദി ഹദീഥ് നിഷേധമാണ് എങ്കിൽ വേറെ ചില 'മൂർച്ചയുള്ള' വാചകങ്ങൾ കാണുക :


“ ചുരുക്കത്തിൽ ജൂത മുനാഫിഖായ അബൂഹുറൈറയുടെ ലക്ഷ്യം മുസ്’ലിംകൾ മുഴുവൻ താടി നീട്ടി മൊട്ടയടിച്ച് കണങ്കാൽ മദ്ധ്യം വരെയുള്ള മുറി മുണ്ടുടുത്ത് ആദിവാസികളെ പോലെ നടക്കണമെന്നതാണ്..” 
-ചേകന്നൂർ മൌലവി (ഖുർ’ആനിൽ ഹജ്ജിനുള്ള സ്ഥാനവും രൂപവും . പേജ് 115)


താടിയെ കുറിച്ച് മഹാനായ അബൂഹുറൈറ ഹദീഥ് ഉദ്ധരിച്ചതിനെ കുറിച്ച് ഇയാൾ പറഞ്ഞത് നോക്കൂ.. ഇവിടെ ഇയാൾ പരിഹസിച്ചതും താടിയെ കുറിച്ചുള്ള ഹദീഥുകളും നെരിയാണിക്കു മീതെ വസ്ത്രമുടുക്കുന്നതിനെയും കുറിച്ചു തന്നെ..

മൌദൂദി- ചേകന്നൂർ ഹദീഥ് നിഷേധം നാം വായിച്ചു. ഇനി നമുക്ക് കാണാനുള്ളത് ലേറ്റസ്റ്റ് പരിഹാസമാണ്, അത് കാണുക:


“താടി വളർത്തി വികൃത രൂപം ഉണ്ടാക്കുന്നവരാണ് ശിക്ഷിക്കപ്പെടുമോ എന്ന് ഭയപ്പെടേണ്ടത്. ഇസ്’ലാം ഭംഗിയേയാണ് ഇഷ്ടപ്പെടുന്നത്..”
-അബ്ദുസ്സലാം സുല്ലമി (അൽഫനാർ 2011 മെയ്-ജൂലൈ , പേജ് 65)


സുബ്’ഹാനല്ലാഹ്.. താടി വളർത്തിയാൾ വികൃത രൂപമാവുമത്രേ..! നബി(സ) പഠിപ്പിച്ച ഒരു കാര്യം ചെയ്താൽ വികൃത രൂപമുണ്ടാവുമെന്ന് പറയുന്നവന് ഇസ്’ലാമിലുള്ള സ്ഥാനമെന്താണെന്ന് നിങ്ങൾ തീരുമാനിച്ചാൽ മതി..ചേകന്നൂരികൾക്കും മൌദൂദികൾക്കും ശേഷം താടി പരിഹസിക്കുന്ന മൂന്നാമനായി സുല്ലമി മാറിയിരിക്കുകയാണ്.. ഏ സുല്ലമീ, താങ്കൾക്കെന്തു പറ്റി??? ഹദീഥ് നിഷേധം തലക്കു കയറി എന്തും വിളിച്ചു പറയാം എന്ന സ്ഥിതിയിലേക്ക് താങ്കളും താങ്കളുടെ സഹപ്രവർത്തകരും അധ്:പതിച്ചു പോയോ??

ഈയടുത്ത കാലത്താണ് താടിക്കെതിരെ ഇവരുടെ ഉറഞ്ഞുതുള്ളലിനു തുടക്കം കുറിച്ചത് ‘എ.എസ്സും’ (അബ്ദുസ്സലാം സുല്ലമി) ‘എമ്മാറും’ (മുജീബ് റഹ്’മാൻ) പിന്നെ കുറേ വലാട്ടികളും ഇപ്പോൾ ഇതു പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്..


“താടിയുള്ള വരനെ വേണമെന്ന്” പറഞ്ഞു കൊണ്ടുള്ള ഒര്യു വിവാഹ പരസ്യം കണ്ടതോടെയാണ് എം.ആറിനു ഇളക്കം പിടിച്ചത്.. മാത്രവുമല്ല, സലഫികളുടെ ഈറ്റില്ലമായ ഒരു സ്ഥലത്ത് എം.ആർ ജനാസയിൽ പങ്കെടുത്തപ്പോൾ യുവാക്കളിൽ അധികപേരും തൊപ്പിയും താടിയും ധരിച്ചിരിക്കുന്നവത്രേ..!! ഇത്രേം വല്ല്യ തിന്മ കണ്ടതോടെ എമ്മാറിനു അടങ്ങി നിൽക്കാനായില്ല.. അങ്ങനെയായിരിക്കാം “താടിക്കാർക്കെതിരെ” അദ്ദേഹവും ഉറഞ്ഞുതുള്ളിയത്.


താടി സലഫികളുടെ ഒരു ‘ഐഡന്റിറ്റി’ ആവുന്നതിനോടാണ് ഇദ്ദേഹത്തിനു വലിയ എതിർപ്പ്.. എന്നാൽ لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ (“മുഹമ്മദ് നബി(സ) യിൽ നിങ്ങൾക്ക് ഉത്തമമായ മാതൃകയുണ്ട്”) എന്ന സൂറത്തു അഹ്സാബിലെ 21-ആം വചനം ഇദ്ദേഹം മറന്നു പോയോ?? മുഹമ്മദ് നബി(സ)ക്ക് നീണ്ട താടിയുണ്ടായിരുന്നതായി ജാബിറുബ്നു സമൂറ (റ) ഉദ്ധരിച്ച ഹദീഥിൽ വ്യക്തമായി കാണാം.. മുസ്’ലിംകൾക്ക് ഉത്തമ മാതൃകയുള്ള മുത്ത് നബി(സ്വ)ക്ക് താടിയുണ്ട് എങ്കിൽ, അത് ഹദീഥുകളിൽ വന്നിട്ടുണ്ട് എങ്കിൽ, അതൊരു ഐഡന്റിറ്റി ആയി സ്വീകരിക്കുന്നതിൽ ഇത്ര വേവലാതിപ്പെടാനെന്തിരിക്കുന്നു?

പിന്നെയുള്ളത് വിവാഹ പരസ്യമാണ്.പടച്ചവനെ പേടിച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ, തന്റെ മകൾക്ക് താടി വളർത്തി, ദീനിയ്യായി ജീവിക്കുന്ന, നെരിയാണിക്ക് മീതെ വസ്ത്രമുടുത്ത് ജീവിക്കുന്ന ഒരു നല്ല വരനെ വേണം എന്ന് ആശിക്കുന്നത് കാണുമ്പോൾ, അതിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, അതിനെ കളിയാക്കുകയും വിമർശിക്കുകയും ചെയ്യുന്നത് ശരിയാണോ?? പ്രവാചകന്റെ മുഖത്ത് താടിയുണ്ടായിരുന്നുവെങ്കിൽ, തന്റെ മകളുടെ ഭർത്താവിന്റെ മുഖത്തും അതുണ്ടായിരിക്കണം എന്ന് കരുതുന്നതണോ ഇത്ര വല്ല്യ തെറ്റ്?

ദാഹിച്ച പട്ടിക്കു വെള്ളം കൊടുത്തയാൾ സ്വർഗ്ഗത്തിൽ പോയി എന്നും, എന്നാൽ താടി വെച്ചത് കൊണ്ട് ആരും സ്വർഗ്ഗത്തിൽ പോയിട്ടില്ലെന്നതുമാണ്, താടിയെ എതിർക്കാൻ സുല്ലമി അവർകൾക്കു കിട്ടിയ കച്ചിത്തുരുമ്പ്.! ഒരു കാര്യം ഇസ്’ലാമിക നിയമമാവണമെങ്കിൽ, ആ കാര്യം ചെയ്താൽ സ്വർഗ്ഗ പ്രവേശം ലഭിക്കും എന്ന് ഹദീസ് വേണമത്രേ.! ഒറ്റ കാര്യം ചോദിക്കട്ടെ, വസ്ത്രം ധരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമെന്ന് ഹദീഥിൽ പറഞ്ഞിട്ടുണ്ടോ?? ഇല്ലെന്നു വെച്ച് സുല്ലമിയും SSF (സലാം സുല്ലമി ഫാൻസ്) കാരും നാളെ മുതൽ ഉടുതുണി അഴിച്ച് നടക്കുമോ?? അതുപോലെ തന്നെ പല്ലു തേച്ച് വായ വൃത്തിയാക്കിയവൻ സ്വർഗ്ഗത്തിലാണ് എന്ന് ഏതെങ്കിലും ഹദീഥിലുണ്ടോ?? അതിനർത്ഥം പല്ലു തേക്കൽ നിർബന്ധമില്ല എന്നാണോ ബഹുമാനപ്പെട്ട സുല്ലമീ?? പിന്നെയും സുല്ലമി എഴുതുന്നു:

“താടി വെച്ച് പിടിപ്പിച്ചാലോ, അതിന്മേൽ തടവിയാലോ പ്രതിഫലമുണ്ടെന്ന് നബി(സ്വ) ഉണർത്തിയിട്ടില്ല”


ഒരു കാര്യത്തിന്റെ പ്രതിഫലം പറഞ്ഞാലേ ആ പ്രവൃത്തി നിർബന്ധമാകൂ എന്ന് ഏത് വാറോലയിൽ നിന്നാണിയാൾക്ക് കിട്ടിയത് എന്ന് മനസ്സിലാകുന്നില്ല.. വലതു കൈ കൊണ്ട് ഭക്ഷണം കഴിച്ചതു കൊണ്ട് അതിനു പ്രതിഫലമുണ്ടെന്ന് ഏതെങ്കിലുമൊരു ഹദീഥിലുണ്ടോ? എന്നുവെച്ച് ഇടതു കൈ കൊണ്ട് തിന്നാമെന്നാണോ? എന്തു പറ്റി സുല്ലമീ താങ്കൾക്ക്?

ഇനി താടിയെ കുറിച്ച് ഹദീഥുകളിൽ പറഞ്ഞതെന്താണെന്ന് നമുക്ക് പരിശോധിക്കാം.


  1.  ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ)അരുളി: നിങ്ങള്‍ മുശ്രിക്കുകള്‍ക്ക് എതിരാകുവീന്‍. താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക. (ബുഖാരി. 7. 72. 780)
  2. റസൂൽ (സ്വ) പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞു : മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക (ബുഖാരി & മുസ്’ലിം)
  3. അബൂഹുറൈറ(റ) നിവേദനം: റസൂൽ (സ്വ) പറഞ്ഞു : മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക. വേദക്കാരിൽ നിന്നും നിങ്ങൾ വിഭിന്നരാവുക (മുസ്’ലിം)

നോക്കൂ.. ഇത് ചിലത് മാത്രം..ഇത്രയും ഹദീഥുകളെ തള്ളിക്കളഞ്ഞുകൊണ്ടല്ലാതെ ഇവർക്ക് താടി യെ പരിഹസിക്കാനാവുമോ?? പ്രവാചകന്റെ വായിൽ നിന്നും ഉതിർന്നു വീണ വാക്കുകളല്ലേ ഇവ? ഇതിനെ തള്ളിക്കളയാൻ അഹങ്കാരികൾക്കല്ലാതെ സാധിക്കുമോ?? പക്ഷപാതിത്തങ്ങൾ മറന്ന് സ്വയം നാമൊന്നാലോചിച്ചു നോക്കുക..

ഇനി താടി വടിക്കുന്നതിനെ മദ്’ഹബുകൾ എങ്ങനെ കാണുന്നു എന്ന് നോക്കാം:

ഹനഫികൾ:
ഇബ്നുൽ ആബിദീൻ പറഞ്ഞു : ഒരു പുരുഷനു താടി വെട്ടുന്നത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു (ധറദ്ധുൽ മുഖ്താർ 2:4:18)

മാലിക്കികൾ:
അൽ അദ്’വി പറഞ്ഞു : താടിയെല്ലുകൾക്ക് താഴെയുള്ളത് എന്തും വടിച്ചു കളയുന്നത് ഇമാം മാലിക്(റ) വെറുത്തിരുന്നതായി റിപോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് അത് മജൂസികളുടെ പ്രവൃത്തിയാണ് “ (ശറഹുരിസാലക്ക് അൽ അദ്’വി നൽകിയ വ്യാഖ്യാനം :2:411)

ശാഫീഈകൾ:
അഥ്’റൂഇ പറഞ്ഞു :പ്രശ്നങ്ങളൊന്നുമില്ലെങ്കിലല്ലാതെ താടി വടിക്കുന്നത് നിഷിദ്ധമായതാണ് എന്ന നിലപാടാണ് ഏറ്റവും ശരിയായത് (ശർഹുൽ ഉബബ്)

ഹമ്പലികൾ:
താടി വടിക്കൽ നിധിദ്ധമാണെന്ന വിഷയത്തിൽ നമ്മുടെ മദ്’ഹബുകാർ ഏകോപിച്ചിട്ട്യുണ്ട് (ഗിഥാഉൽ അൽബാബ് 1:376)

നോക്കൂ, നാലു മദ്’ഹബുകൾക്കിടയിൽ പോലും അഭിപ്രായ വ്യത്യാസമില്ല.. എന്നാൽ ഹദീഥുകൾ നിഷേധിച്ച് സുല്ലമിയും കൂട്ടരും ഇപ്പോഴെത്തിയിരിക്കുന്ന അവസ്ഥ നോക്കൂ.. അവസാനം സുല്ലമി തന്നെ എഴുതുന്നത് കാണൂ:
“താടി വളർത്തുവാൻ പറയുന്ന ഹദീഥുകളെ അതിലുപരി വ്യാഖ്യാനിക്കാൻ കഴിയുന്നതാണ്”

അഥവാ, താടിക്കെതിരെ എന്തു ദുർവ്യാഖ്യാനം നടത്താനും സുല്ലമി ഒരുക്കമാണെന്നു ചുരുക്കം.. ഒരു കാര്യം നേരെ പറഞ്ഞാൽ മനസ്സിലാക്കാൻ കഴിയാത്തപ്പോഴാണല്ലോ വ്യാഖ്യാനം വേണ്ടി വരിക.. കുതന്ത്രക്കാരായ മടവൂരികൾക്കും മുഫ്തിയായ സുല്ലമിക്കും പലപ്പോഴും വ്യാഖ്യാനവും വിട്ട് ദുർവ്വ്യാഖ്യാനിക്കേണ്ടിയും വന്നേക്കാം..

ഹദീഥുകളോട്, മുത്ത് നബിയോട്, അല്പമെങ്കിലും ബഹുമാനവും ആദരവുമുള്ള മടവൂരികളും അഖലാനികളും ചിന്തിക്കട്ടെ.. സൌന്ദര്യത്തിന്റെ പേരും പറഞ്ഞാണ് നിങ്ങൾ താടിയെ പരിഹസിക്കുന്നത് എങ്കിൽ, ഒന്നറിയുക ലോകത്തെ ഏറ്റവും സുന്ദരനായ മുത്ത് റസൂലിന്റെ മുഖത്ത് താടിയുണ്ടായിരുന്നു..! ആ പ്രവാചകനെക്കാൾ ഒരു സുന്ദരനെ ഞങ്ങൾ ദർശിച്ചിട്ടില്ല എന്ന് സ്വഹാബികൾ പറഞ്ഞതായി കാണാം.. താടി വളർത്തലാണ് നബി(സ്വ)യുടെ അനുയായികളുടെ സൌന്ദര്യം.. റസൂലിനെ അനുസരിക്കുന്നതിലാണ് സൌന്ദര്യം.. ധിക്കരിക്കുന്നതിലല്ല..

അവസാന പയറ്റ്: ഇത്രയും വായിച്ചിട്ടും താടി വെച്ചില്ലെങ്കിലും, അതിനെ പരിഹസിക്കുന്നതെങ്കിലും നിർത്തുക.. റസൂലിനെ അനുസരിക്കുന്നവർ അനുസരിച്ചോട്ടെ..

അഭിപ്രായം കമന്റ് ബോക്സിലൂടെ അറിയിക്കാൻ മറക്കരുതേ...

64 comments:

  1. ഇത്രയും വായിച്ചിട്ടും താടി വെച്ചില്ലെങ്കിലും, അതിനെ പരിഹസിക്കുന്നതെങ്കിലും നിർത്തുക.. റസൂലിനെ അനുസരിക്കുന്നവർ അനുസരിച്ചോട്ടെ..

    ReplyDelete
  2. എത്ര മാത്രം ആശയക്കുഴപ്പമാണ് എല്ലാവരും കൂടി ഉണ്ടാക്കുന്നത്‌..?

    ReplyDelete
  3. @ Noushad Koodaranhi:

    ഇനിയെന്ത്‌ ആശയ കുഴപ്പമാണ് നൌശാദ്കാ? നിങ്ങള്‍ക്കിടയില്‍ വല്ല ആശയ കുഴപ്പവും ഉണ്ടായാല്‍, അത് അല്ലാഹുവിലെക്കും റസൂലിലേക്കും മടക്കാന്‍ ആണ് അല്ലാഹു പറഞ്ഞത്‌ .. അപ്പോള്‍ ഈ ഹദീസ്‌ വായിച്ചാല്‍ താങ്കളുടെ ആശയ കുഴപ്പം തീരുമായിരിക്കും.. :

    "നിങ്ങള്‍ മുശ്രിക്കുകള്‍ക്ക് എതിരാകുവീന്‍. താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക."(ബുഖാരി. 7. 72. 780)

    ReplyDelete
  4. നിങ്ങള്‍ ചിന്തിക്കുവിന്‍. വഴി കണ്ടെത്താം.

    ReplyDelete
  5. പ്രവാചകനില്‍ നിന്ന് രണ്ടേ രണ്ടു സുന്നത്തുകള്‍ മാത്രമേ പ്രബലാമായി വന്നിട്ടുള്ളൂ എന്നുണ്ടോ.നല്ല വാക്ക് പറയുക,തമ്മില്‍ തെറ്റിയാല്‍ തെറി വിളിക്കാതിരിക്കുക,കോപിക്കാതിരിക്കുക തുടങ്ങിയവ സുന്നത്തില്‍ വരില്ലേ?ഈ സദ്ഗുണങ്ങള്‍ ഉള്ള ഒരു വരനെ വേണം എന്ന ഒരു വിവാഹ പരസ്യം എന്ത് കൊണ്ടു വരുന്നില്ല? സംഗതി വ്യക്തം-താടി ഇവിടെ ഒരു സുന്നത് എന്നതിലുപരി അടയാള ചിഹ്നമാണ്.അതാണ് വിമര്ശിക്കപ്പെട്ടതും.

    ReplyDelete
  6. Nallath ... Rasool-nte muzhuvan sunnathukaleyum namukku pinpattan sramikkam ... Inshah Allah ... Pakshe Farl-kalude karyathil enthe aarkkum ithra aavesham illathath ?!?

    ReplyDelete
  7. നിങ്ങള്‍ wikipedia യില്‍ ജൂത വിഭാഗങ്ങളെ കുറിച്ച് പഠിക്കുക എന്നിട്ട്.. ഇന്നത്തെ നമ്മുടെ ഇടയില്‍ ഉള്ള നവ യാഥാ സ്ഥിതിക വിഭാഗങ്ങളെ പറ്റി പഠിക്കുക... വലിയ... സാമ്യം തന്നെ നിങ്ങള്ക്ക് കാണാം... Stunned..

    ReplyDelete
  8. താടി സുന്നത് മാത്രം .വാജിബ് അല്ല ....

    ReplyDelete
  9. madavoorikal matramalla mujahid chamnju nadakkunna chila puthiya akalanikalum thadi neettunnathine soundaryathinte perum paranju vimarishikkarundu....... allahu soundaryavananu avna soundaryathe ishtappedunnu....... nammude soundarya bodham thadi vadichu clean shevil nadakkalanenkil ....... athinodu padacha rabbinte soundaryathe upamikkan ivarkkaranu adhikaram koduthathu ennnu enikku manassilakunnilla ......

    ReplyDelete
  10. @ dubai slafi : sunnathinte vivaksha athu edukunnavare kuttam parayal ennano ningalude bashayil

    ReplyDelete
  11. “താടിയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ കാഫിറാക്കുവാനോ അത് ഇസ്‌ലാമിലെ ഒരു നിർബന്ധ കൽ‌പ്പനയായി അവതരിപ്പിക്കുവാനോ പാടുളളതല്ല. സുന്നത്തിനെ കാംക്ഷിക്കുന്നവർ താടി വലർത്താൻ ശ്രദ്ധിക്കേണ്ടതാണ്.”(അൽ‌മനാർ ചോദ്യോത്തരം- 1984 നവംബർ പേജ്:47

    ReplyDelete
  12. @ വി.പി അഹ്മദ്ക : ഇൻഷാ അല്ലാഹ്.. ബ്ലോഗ് സന്ദർശിച്ചതിനു നന്ദി..

    അനോണി.1 : ഇതിലാർക്കാ സുഹൃത്തേ തർക്കം?? താടി സുന്നത്താണെന്ന് സമ്മതിച്ചല്ലോ.. അൽഹംദുലില്ലാഹ്.. ഇനി ആ സുന്നത്തിനെ പരിഹസിച്ച സുല്ലമിയുടെ വിധി കൂടി പറഞ്ഞു തരുമോ??

    അനോണി.2 : അതെ, ജൂതരും വേദക്കാരും താടി വളർത്താത്തവരാണ്.. ഇപ്പോൾ സുല്ലമിയും അങ്ങനെ തന്നെ.. എത്ര വ്യക്തമായ സാമ്യം..!

    dubai salafi : അല്ലാഹു അക്ബർ.! സുന്നത്താണെന്ന് സമ്മതിച്ചല്ലോ.. അൽഹംദുലില്ലാഹ്.. ഇനി ആ സുന്നത്തിനെ പരിഹസിച്ച സുല്ലമിയുടെ വിധി ഒന്ന് പറഞ്ഞു തരൂ..

    അബു നാസിഹ് : അല്ലാഹു അവർക്ക് നേർമാർഗ്ഗം കാണിച്ചു കൊടുക്കട്ടെ ആമീൻ.. ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.. ജസാക്കല്ലാഹ്..

    അനോണി.2 : ആരാണാവോ കാഫിറാക്കിയത്..???? ഇനി ആ സുന്നത്തിനെ കളിയാക്കിയ സുല്ലമിയുടെ വിധി പറയൂ.. അൽമനാറിലെ ഉദ്ധരണിയോട് പൂർണ്ണമായും യോജിക്കുന്നു... സുന്നത്തിനെ കാംക്ഷിക്കാതെ അതിനെ പരിഹസിക്കുന്ന മടവൂരികൾക്കുള്ള മറുപടിയാണീ പോസ്റ്റ്..


    =
    ഓഫ്: അനോണി ഘോഷയാത്ര നടത്തുന്നതിലൂടെ മടവൂരികളുടെ “ധൈര്യം” മനസ്സിലാകുന്നുണ്ട്.. :)

    ReplyDelete
  13. ഈ ബ്ലോഗെഴുതിയ ബാസിൽ വളരെ വിദഗ്ദമായി വായനക്കരെ തെറ്റിദ്ധരിപ്പിക്കാൻ മനഃപ്പൂർവ്വം ശ്രമിക്കുകയാണ്... ഉദാഹരണം നോക്കൂ (“താടി വളർത്തി വികൃത രൂപം ഉണ്ടാക്കുന്നവരാണ് ശിക്ഷിക്കപ്പെടുമോ എന്ന് ഭയപ്പെടേണ്ടത്. ഇസ്’ലാം ഭംഗിയേയാണ് ഇഷ്ടപ്പെടുന്നത്..”
    -അബ്ദുസ്സലാം സുല്ലമി (അൽഫനാർ 2011 മെയ്-ജൂലൈ , പേജ് 65)
    സുബ്’ഹാനല്ലാഹ്.. താടി വളർത്തിയാൾ വികൃത രൂപമാവുമത്രേ..! ) എന്താണ് സുല്ലമി പറഞ്ഞത് എന്നു ഒന്നുകൂടെ വായിക്കൂ.... ““താടി വളർത്തി വികൃത രൂപം ഉണ്ടാക്കുന്നവരാണ്””... ഇനി ബസിലിന്റ് വ്യഖ്യാനം നോക്കൂ സുബ്’ഹാനല്ലാഹ്.. താടി വളർത്തിയാൾ വികൃത രൂപമാവുമത്രേ..! ഇതല്ലേ ഫിത്ന :)

    ReplyDelete
  14. ഇനി എന്റ് ചില ചോദ്യങൾക്ക് ബാസിൽ സാഹിബ് വ്യക്തമായ മറുപടി തരണം മുങാൻ ശ്രമിക്കരുത്....

    1. താടി വളർത്തൽ സുന്നത്തായ ഒരു കാര്യമാണ് സുന്നത്തായ ഒരു കാര്യം ഒരാൾ ഉപേക്ഷിച്ചാൽ അയാൽ മുർതദ്ദാവുമോ?

    2.താടി വടിച്ചാൽ അല്ലെങ്കിൽ വെട്ടി ചെറുതാക്കിയാൽ അയാൾ ഇസ്ലാമിൽ നിന്നു പുറത്തും കാഫിറുമാവുമോ?

    3. ഇസ്ലാമിക ഭരണകൂടമാണ് എങ്കിൽ താടി വടിക്കുന്നവനെ വെട്ടുന്നവനെ തല വെട്ടിക്കൊല്ലണം എന്നു ഇസ്ലാമിലെ നിയമമാണോ? (എങ്കിൽ സൌദിയിലെ ഭരണാധികാരികളിൽ പലരും മുർതദ്ദിന്റ് ഗണത്തിലല്ലേ.... )

    ഇതൊക്കെ പറഞ്ഞതും പ്രസംഗിച്ചതും ഒക്കെ ആരാണ് എന്ന് എന്നെക്കാളും നന്നായി താങ്കൾക്ക് അറിയാം.... ഇവിടെ സുല്ലമിയെ താങ്കൾ അനാവശ്യമായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ താങ്കൾ സക്കരിയ്യയെ ന്യായീകരിക്കുകയാണ് അതിനാൽ ഈ ചോദ്യങൾക്ക് വ്യക്തമായ മറുപടി പറയൂ

    ReplyDelete
  15. അബ്ദുൽ വഹാബ്ക : താങ്കളുടെ കണ്ടു പിടിത്തം ഉഗ്രനായിരിക്കുന്നു..!! “താടി വളർത്തി വികൃത രൂപം ഉണ്ടാക്കുന്നവരാണ്“ എന്നു പറഞ്ഞാൽ എന്താ ഇക്കാ അർത്ഥം?? താടി വളർത്തിയാൽ വികൃത രൂപം ഉണ്ടാകുമോ? താങ്കൾ തന്നെ പറയൂ.. ഇനി ഉണ്ടാകുമെങ്കിൽ, അങ്ങനെ വികൃത രൂപം “ഉണ്ടാക്കുന്നവർ” ശിക്ഷിക്കപ്പെടുമെന്ന് ഏത് ഹദീഥിലാണുള്ളത്? താടി വളർത്തൽ സുന്നത്താണ് എന്ന വിധി “ഈ വികൃത രൂപങ്ങൾക്ക്” ബാധകമല്ലേ??

    ReplyDelete
  16. അബ്ദുൽ വഹാബ്.2 : ഇത്തരത്തിൽ ഹദീഥുകൾ ഉദ്ധരിച്ചിട്ടും താങ്കൾ ഇത് “സകരിയയുടെ” യും “സുല്ലമിയുടെ” യും കാര്യം വെച്ചാണല്ലോ ചിന്തിക്കുന്നത്..! കഷ്ടം തന്നെ.. ഇവിടെ ഞാൻ ന്യായീകരിക്കുന്നത് ഇസ്’ലാമിക നിയമമാണ്.. എതിർക്കുന്നത് ഹദീഥ് നിഷേധമാണ്.. അത് സകരിയയെ ന്യായീകരിക്കുന്നതായി താങ്കൾക്ക് തോന്നുന്നുവെങ്കിൽ, സകരിയ ഇസ്’ലാം പഠിപ്പിച്ച മാർഗ്ഗത്തിലായത് കൊണ്ടായിരിക്കാം.. അത് സുല്ലമിയെ എതിർക്കുന്നതായി തോന്നുന്നുവെങ്കിൽ, അത് സുല്ലമി ഹദീഥ് നിഷേധിക്കുന്നത് കൊണ്ടായിരിക്കാം..

    1. അങ്ങനെ ഒരു ഹദീഥ് ഈയുള്ളവൻ കണ്ടിട്ടില്ല.. അങ്ങനെ ഉണ്ടെങ്കിൽ അത് എനിക്ക് കൂടി ഹദീഥ് നമ്പർ അടക്കം അയച്ചു തരണം എന്ന് അഭ്യർഥിക്കുന്നു..

    2. മുകളിൽ പറഞ്ഞത് ആവർത്തിക്കുന്നു..

    3. പടച്ചോനെ.. അങ്ങനെ ഒന്ന് ഞാൻ കേട്ടിട്ടേ ഇല്ല..

    ഒറ്റ കാര്യം അങ്ങോട്ട് ചോദിക്കട്ടെ, സുന്നത്തായ കാര്യത്തെ നിസ്സാരവൽകരിച്ച സുല്ലമിയുടെ വിധി ഒന്ന് പറയാമോ??

    ReplyDelete
  17. നെരിയാണിക്ക് മുകളില്‍ വസ്ത്രം പൊക്കലും താടി വളര്‍ത്തലും ശക്തമായ സുന്നത്തുകള്‍ എന്ന കാര്യത്തില്‍ ഹദീസ്‌ പഠിച്ചവര്‍ക്ക് സംശയം കാണില്ല. പക്ഷെ അത് വിവാഹ പരസ്യത്തില്‍ ഉള്‍പ്പെടുത്തുന്നത് അത്ര രസമായി തോന്നുന്നില്ല. അങ്ങനെയെങ്കില്‍ സുഗന്ധം പൂശലും അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യലും ഉള്ക്കൊള്ളിക്കാമായിരുന്നു. അവയും മോശമല്ലല്ലോ. ആ ഓരോരുത്തര്‍ക്ക് ഓരോ വീക്ഷനമല്ലേ.....എന്തെങ്കിലും ചെയ്യട്ടെ. പിന്നെ താടി വെറുതെ വിട്ടാല്‍ മാത്രം പോര. വെറുതെ വിടുന്ന താടിയെ വേണ്ട വിധം പരിപാലിക്കുകയും വേണം. റസൂല്‍ ഒരു ഗ്രാമീണനെ ഉപദേശിച്ച സംഭവം നമുക്കറിയാം. ചിലരുടെ താടിയുടെ കോലം കാണുമ്പോള്‍ ആ ഹദീസ്‌ ഓര്‍മ്മ വരുന്നു. അത് കൊണ്ട് പറഞ്ഞതാ. പാറിപ്പറക്കുന്ന താടിയുമായി പിശാചിന്റെ കോലത്തില്‍ നടക്കുന്നതിനേക്കാള്‍ നല്ലത് താടി വെട്ടി നടക്കുന്നതാണ്. മുജീബിന്റെ ലേഖനം ഞാന്‍ വായിച്ചിട്ടില്ല. മുജീബ്‌ ഇങ്ങനെയാണ് ഉദ്ദേശിച്ചതെങ്കില്‍ ഞാന്‍ മുജീബിനെ സപ്പോര്‍ട്ട് ചെയ്യുന്നു. അല്ല സുന്നത്തിനെ കൊച്ചാക്കല്‍ ആണ് ലക്ഷ്യമെങ്കില്‍ ശക്തമായി പ്രതിഷേധിക്കുന്നു. സലാം സുല്ലമിയെ പറ്റി ഒന്നും പറയാനില്ല. എനിക്ക് നേരിട്ടറിയാം. മൂപ്പരുടെ അനുയായികളെ അല്ലാഹു കാക്കട്ടെ....

    ReplyDelete
  18. @ അൻസാർക്ക : മുജീബ് സാഹിബിന്റെ ലേഖനത്തിൽ വിവാഹ പരസ്യം മാത്രമല്ല വിഷയം അദ്ദേഹം കാര്യമായും എതിർക്കുന്നത് താടി ഒരു “ഐഡന്റിറ്റി” ആക്കുന്നതിനെ ആണ്.. അതിനെതിരെ ആണ്
    لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ
    എന്ന ആയത്തുദ്ധരിച്ച് ഞാൻ എതിർത്തത്.. റസൂലിന്റെ തിരുമുഖത്ത് താടിയുണ്ടെങ്കിൽ, അത് “ഐഡന്റിറ്റി“ ആക്കുന്നതിൽ എന്താണു തെറ്റ്??

    താടി പരിപാലിക്കണം എന്ന കാര്യത്തിൽ തർക്കമില്ല.. അത് സുന്നത്താണെന്ന കാര്യത്തിലും.. പക്ഷെ അതിനെ പരിഹസിക്കുന്ന സുല്ലമിമാർ???

    സുല്ലമിയെ കുറിച്ചു താങ്കൾക്കും “ശരിക്കറിയാവുന്ന”തിനാൽ അതിനെ കുറിച്ചു ഞാനും ഒന്നും മിണ്ടുന്നില്ല.. :)

    ReplyDelete
  19. താടി വെക്കാനും മീശ വടിക്കാനും പറഞ്ഞത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു. അത് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായി കാണാൻ വേണ്ടിയാണ്. കാരണം ഒരിക്കൽ യുദ്ധത്തിൽ സഹാബിമാരുടെ വെട്ടേറ്റ് വേറെ ഒരു സഹാബി മരിക്കാൻ ഇടയായി. ആ അവസ്ഥയിലാണ് മുസ്ലിംങ്ങളെ മറ്റുള്ളവരിൽ നിന്നും വേറിട്ടറിയാൻ വേണ്ടി വ്യത്യസ്തരാകാൻ പറഞ്ഞത്. അത് താടിവെക്കുവാൻ പറഞ്ഞായിരുന്നില്ല, മീശ ഒഴിവാക്കുവാൻ പറഞ്ഞായിരുന്നു വ്യത്യസ്തരാകാൻ പറഞ്ഞത്. കാരണം അറാബികളിൽ എല്ലാവർക്കും താടിയുണ്ടായിരുന്നു. അറബികളിൽ പുരുശന്മാർ താടിവെക്കുക എന്നതവരുടെ നടപ്പ് രീതിയായിരുന്നു. അബൂജഹലിനും കൂട്ടർക്കും താടിയുണ്ടായിരുന്നു.
    ഇവിടെ വിഷയം അൻസാറ് പറഞ്ഞു, മുജീബ് ഉദ്ദേശിച്ചതും അത് തന്നെ. മതചിഹ്നങ്ങൾ എടുത്ത് പറഞ്ഞുനടക്കുന്നത് ആരുടെ രീതിയാണ്? മുമ്പ് ആരെങ്കിലും അങ്ങിനെ ചെയ്തതായി തെളിവുണ്ടോ? സത്യ വിശ്വാസിയായ മുസ്ലിമായിരിക്കുക എന്നു പറഞ്ഞാൽ മതിയാകാതെ ആയിരിക്കുന്നു ഇന്ന്!!

    ReplyDelete
  20. @ ബെഞ്ചാലി: താങ്കളുടെ വാദവും ഹദീഥും നമുക്കൊന്ന് ഒരു മിച്ച് വെച്ചു നോക്കാം:

    ബെഞ്ചാലി: അത് താടിവെക്കുവാൻ പറഞ്ഞായിരുന്നില്ല, മീശ ഒഴിവാക്കുവാൻ പറഞ്ഞായിരുന്നു വ്യത്യസ്തരാകാൻ പറഞ്ഞത്.

    ഹദീഥ് :റസൂൽ (സ്വ) പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞു : മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക (ബുഖാരി & മുസ്’ലിം)

    താടി വെക്കൽ സുന്നത്താണെന്ന് താങ്കൾക്ക് മുൻപ് വന്ന ദുബൈ സലഫിയും “മടവൂരി അനോണീസും” സമ്മതിച്ചതുമാണ്..

    പിന്നെ “ഐഡന്റിറ്റി”.. സൂറത്തു അഹ്സാബിലെ 21-ആം വചനത്തെ കുറിച്ച് താങ്കൾക്കെന്ത് പറയാനുണ്ട്?? എടുത്ത് പറയുന്ന കാര്യം ഇവിടെ ചർച്ചയിൽ തന്നെയില്ല..

    ReplyDelete
  21. oru samghadanayudeyum aalaavaathirikkuka..narakathil ettavum kooduthal panditharaayirikkumennu matham...

    ReplyDelete
  22. താടി വളര്‍ത്തുന്നത് വെറുക്കുന്നവരും വസ്ത്രധാരണ രീതിയില്‍ ഇസ്ലാമിനെ തമാസ്കരിക്കുന്നവരും പ്രവാച്ചകച്ചര്യയെയാണ് അവഗണിക്കുകയോ നിന്ദിക്കുകയോ ഒക്കെ ചെയ്യുന്നത്. പ്രവാചകസ്നേഹം കാണിക്കാനുള്ള എളുപ്പ വഴിയാണ് ആ ജീവിതം പിന്തുടരുക എന്നത് . ഇഹലോക താത്പര്യങ്ങള്‍ക്ക് മുന്ഗണന കൊടുക്കുമ്പോഴാണ് വളരെയധികം വ്യക്തതയുള്ള കാര്യങ്ങ്ങ്ങളില്‍ വരെ തീരാത്ത സംശയങ്ങ്ങ്ങലുണ്ടാവുന്നത്!

    ഹദീതുകളില്‍ നല്ല അവഗാഹം നേടിയവര്‍ അടുത്തകാലത്തായി കാണിക്കുന്ന അഭ്യാസം കാണുമ്പോള്‍ ദുഖമുണ്ട് . നിയ്യത്തുന്ടെങ്കില്‍ 24 മണിക്കുറും പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന "താടി വളര്‍ത്തല്‍" ഒഴിവാക്കിക്കളയുന്നവര്‍ മണ്ടന്മാരല്ലാതെ പിന്നെ??

    ReplyDelete
  23. ഇത് ഇപ്പോള്‍ വി.ആര്‍ കൃഷ്ണയ്യറെക്കൊണ്ട് നിയമം ഉണ്ടാക്കിയതു പോലെ ആയല്ലോ... പ്ളീസ് അവര്‍ക്ക് റസ്റ്റ് കൊടുക്കൂ. അല്ലാഹു കാത്ത് രക്ഷിക്കട്ടെ

    ReplyDelete
  24. @ nanmandan : അങ്ങനെയല്ലല്ലോ ഇക്കാ.. 73 വിഭാഗത്തിൽ ഒന്ന് സ്വർഗ്ഗത്തിൽ പോകുമെന്ന് മുത്ത് റസൂൽ പറഞ്ഞെങ്കിൽ, ആ ഒന്നിൽ പെടാൻ ശ്രമിക്കുകയല്ലേ വേണ്ടത്?

    @ ചീരാമുളക് : മാഷാ അല്ലാഹ്.. താങ്കളുടെ കമന്റിനും ബ്ലോഗ് വിസിറ്റ് ചെയ്യാൻ വിലപ്പെട്ട സമയം നീക്കിവെച്ചതിനും നന്ദി..

    @ തിങ്ക് അബൌട് : ഹഹ.. അത് നല്ല രസള്ള “തിങ്കിങ്” ആണല്ലോ?? ബ്ലോഗ് വിസിറ്റിയതിനു നന്ദി.. :)

    ReplyDelete
  25. Is it haraam (to shave it)? Shaykh al-Islam Ibn Taymiyah (may Allaah have mercy on him) said: “The Qur’aan, Sunnah and ijmaa’ (scholarly consensus) all indicate that we must differ from the kuffaar in all aspects and not imitate them, because imitating them on the outside will make us imitate them in their bad deeds and habits, and even in beliefs, which will result in befriending them in our hearts, just as loving them in our hearts will lead to imitating them on the outside. Al-Tirmidhi reported that the Messenger of Allaah (peace and blessings of Allaah be upon him) said, “He is not one of us who imitates people other than us. Do not imitate the Jews and Christians.” According to another version: “Whoever imitates a people is one of them.” (Reported by Imaam Ahmad) ‘Umar ibn al-Khattaab rejected the testimony of the person who plucked his beard. Imaam Ibn ‘Abd al-Barr said in al-Tamheed: “It is forbidden to shave the beard, and no one does this except men who are effeminate” i.e., those who imitate women. The Prophet (peace and blessings of Allaah be upon him) had a thick beard (reported by Muslim from Jaabir). It is not permitted to remove any part of the beard because of the general meaning of the texts which forbid doing so.
    #ref: islamqa.com

    ReplyDelete
  26. جزاكم الله يا باسل
    الله يوفقك

    ReplyDelete
  27. @ Anas IAJ : മാഷാ അല്ലാഹ്.. അല്ലാഹു സ്വീകരിക്കട്ടെ.. ആമീൻ..

    @ നൌഫൽക : ആമീൻ വ ഇയ്യാക്കും.. ബ്ലോഗ് സന്ദർഷിച്ചതിനു നന്ദി,,

    ReplyDelete
  28. ഒരു താടി ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ....

    ReplyDelete
  29. വഴിയോരം : ഹദീഥ് നിഷേധം ഉണ്ടാക്കിയ പ്രശ്നങ്ങൾ എന്നു പറയുന്നതാവും കൂടുതൽ നല്ലത്..

    ReplyDelete
  30. ബാസിലിന്റെ ബ്ലോഗ്‌ ഈയടുത്ത കാലത്താണ് വായിക്കാന്‍ തുടങ്ങിയത്. പലരും തങ്ങളുടെ എഴുതാനുള്ള കഴിവുകള്‍ മറ്റു പല വിഷയങ്ങളിലുമായി പാഴാക്കുമ്പോള്‍ ഇസ്ലാമികമായ കാര്യങ്ങള്‍ പ്രധാന വിഷയമാക്കി, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജീവിതച്ചര്യയാക്കിയവര്‍ക്കെതിരെ വാളെടുത്തു പോരാടുന്ന ഈ ബ്ലോഗ്‌ എനിക്ക് വളരെ ഇഷ്ട്ടമായി. ഇനിയും തുടര്‍ന്നെഴുതുവാന്‍ അല്ലാഹു അനുഗ്രഹിക്കാട്ടെ.

    ReplyDelete
  31. @ഇക്ബാൽക : നന്ദി.. ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം അറിയിച്ചതിനും..

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ.. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    ReplyDelete
  32. ബാസില്‍ താങ്കളുടെ ശ്രമത്തിനു അള്ളാഹു സവാബ് തരട്ടെ.
    സുഗന്ധം പൂശുക , രോമങ്ങള്‍ വടിക്കുക തുടങ്ങിയ സുന്നത്തുകള്‍ ചെയ്യാന്‍ ആര്‍കും മടിയുണ്ടാവരില്ല. ആരും ഇത് വരെ അതിനെ വിമര്‍ശിച്ചിട്ടും ഇല്ല. കാരണം ഇതൊന്നും അത്ര പ്രയാസങ്ങള്‍ ഉള്ള കാര്യമല്ല, മറിച്ചു എല്ലാവരാലും സ്വീകാര്യമാണ്. എന്നാല്‍ താടി വളര്‍ത്തല്‍ അങ്ങിനെ അല്ല, ആളുകള്‍ക്കിടയില്‍ പോപ്പുലര്‍ അല്ല. ചിലപ്പോള്‍ പരിഹാസവും അവന്ജയും നേരിടേണ്ടി വരും താടി
    കാരണം. പടപ്പുകളുടെ ത്രിപ്തിക്ക് വേണ്ടി ഈ സുന്നത്തിനെ ആളുകള്‍ ഒഴിവാക്കുകയോ നിഷേദിക്കുകയോ ചെയ്യുന്നത് കൊണ്ടാണ്
    മുജാഹിദുകള്‍ അതിനു കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. ജനങ്ങളുടെ പരിഹാസവും അവഗണനയും ഒക്കെ തിരസ്കരിച്ചു കൊണ്ട് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഒരാള്‍ താടി വെക്കുമ്പോള്‍ അയാളുടെ വിശ്വാസ ധ്രിടധയെ അത് വിളിച്ചു പറയുന്നു. അത് കൊണ്ടായിരിക്കാം താടിയുള്ള വരനെ തേടിയത്.
    ഒരു കൂട്ടര്‍ ഒരു സുന്നത്തിനെ പ്രോല്സാഹിപ്പികുമ്പോള്‍ മറ്റുള്ളവര്‍ എന്തിനു അതിനെ പരിഹസിക്കുന്നു എന്നതാണ് ഇവിടെ പ്രശ്നം.

    ReplyDelete
  33. Emmarum Aessum rasoolinte sunnathine parihasichirikkunnu.. "nan mahsharayil ethiyal neriyanikku thazheyulla thuniyude bagham keeri narakathilekku erinchu swargathilekku nadakkum" ennu mumbu ee Aessu kaliyakki... pinne "nan bukhariyile 60olam (around 60 no.s)hatheedukal ozhivakki enikku onnum pattiyilla" ennum pinneed.

    Evare thangi nadakkunna madavoorikale.. ithu nallathinalla...

    ReplyDelete
  34. അല്ലാഹുവിന്‍റെ കിതാബും നബി തിരുമേനിയുടെ ചര്യയും അവലംബിക്കുകയും ഖുര്‍ആനും ഹദീസും സ്വഹാബത് എങ്ങിനെ മനസിലാക്കിയോ അങ്ങിനെ മനസിലാക്കുകയും അമല്‍ ചെയ്യുകയും, പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ ബുദ്ധിപരമായ നിഗമനങ്ങള്‍ നല്‍കാതിരിക്കുകയും സ്വഹാബതിനെക്കുറിച്ച് നല്ലത് വിചാരിക്കുകയും, അവര്‍ നന്മയില്‍ നമ്മെ മുന്‍കടന്നവരും അവരിലെ ന്യുനതകള്‍ പൊറുക്കപ്പെട്ടതുമാണെന്നും വിശ്വസിക്കുകയും ചെയ്യുക. മുസ്ലിം
    ഷെയ്ഖ്‌ നാസിറുദ്ധീന്‍ അല്‍ബാനി റഹിമഹുള്ളാ പറയുന്നു : സത്യാന്വേഷിക്ക് ഒരു തെളിവ് മതി, 'ഹവ'യുടെ ആള്‍ക്ക് ആയിരം തെളിവും മതിയാവില്ല, വിവരമില്ലാതവനെ പഠിപ്പിക്കാം, 'ഹവ'യുടെ ആളെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല " ..
    നബി തിരുമേനിയുടെ ചര്യയായ താടിയും നെരിയാണിക്ക് താഴെയുള്ള വസ്ത്രവും അതിന്റെ പ്രാധാന്യം
    മനസിലാക്കിയ ഒരു സലഫി കുടുംബത്തിലെ പെണ്‍കുട്ടി അവള്‍ തന്റെ ഭാവി വരനെ കണ്ടെതുബോള്‍
    തീര്‍ച്ചയായും പ്രസ്തുത കാര്യം പ്രകടിപ്പിച്ചാല്‍ അതാണോ തെറ്റ് അതല്ല..
    മറിച്ച് ഇഖവാനികള്‍ പ്രബോധനത്തില്‍ പരിഹസിച്ചപോലെ അതിനെകാള്‍ ഉപരിയായി
    മടവൂരികള്‍ (മുന്‍ മുജഹിദ്കള്‍) പരിഹസിച്ചത് നിങ്ങള്‍ ന്യായീകരിക്കാന്‍ ശ്രമികുനത്
    ഇസ്ലാമിന്റെ ഏതു അടിസ്ഥാനത്തിലാണ്..?
    പ്രസ്തുത ലേഖനം പറയുന്നു ."താടിയും ചുരുങ്ങുന്ന മുണ്ടും ഒരു വിഭാഗത്തിന്റെ ഐഡനന്റി ആയിമാരിയിരികുന്നു " ഏതു വിഭാഗത്തിന്റെ എന്ന്
    അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞ കല്‍പ്പന അതെ പടി പുലര്‍ത്താന്‍ വാശിയും
    ക്രിതത്തയും പുലര്‍ത്താന്‍ ഇന്നതെ തലമുറയില്‍ ഉണ്ടായ മഹത്തായ മാറ്റം താങ്കളെ അലോസരപെടുതുനുണ്ടോ ...കാരണം പഴയ വെള്ളിയാഴ്ച ഖുതുബയില്‍ ഒതിങ്ങിയ
    ഉല്‍ബോധനം മാത്രം കേട്ട് വളര്‍ന്ന തലമുറയില്‍ ഇന്നിന്റെ ടെക്നോളജിയുടെ
    വിപ്ലവം വളരെ നല്ല രീതിയില്‍ ഉപകാരപെടുതിയത്തിന്റെ ഫലമായി
    സലഫുകളുടെ കിതാബുകളും അതിന്റെ രീതിശാസ്‌ത്രവും ഇഷ്ടം പോലെ ലഭിക്കുന്ന അവസ്ഥ ഉണ്ടായി
    അതിന്റെ ഫലമായി
    പുതിയ തലമുറയില്‍ സലഫുകളുടെ മാത്യക പിന്‍പറ്റി ജീവിക്കാന്‍ ശ്രമികുന

    പുതിയ തലമുറയെ കാണുബോള്‍ പഴഞ്ചന്‍ ചിന്തഗതികാര്ക് വിമ്ഷടം സ്വാഭാവികം
    വെറും വെള്ളിയാഴ്‌ച കുതുബ നടത്തി ഒരു തലമുറയെ എലാവിധത്തിലും ഷണ്ടികരിച്ച രീതിയില്‍
    നിനും പുതിയ മാറ്റം പലരെയും ആലോഷരപെടുതും .... മടവൂരികളുടെ കുപ്രസിദ്ധമായ ഹദീസ്‌ നിഷേദം ഒരുഭാഗത്ത്‌ തകൃതിയില്‍ നടകുബോള്‍ അതിനെ കണ്ടില്ല എന്ന് നടിച്ചു
    മാത്രമല്ല അതിനെ തള്ളുകയും തെരുവില്‍ ഇട്ടു
    പരിഹസികുകയും അതിനെ പറ്റി സിനിമ ഇറകുകയും

    ചെയ്തത് താങ്കള്‍ക്ക് ഒരു വിഷമവും ഉണ്ടാകാത്തത് ആശ്ചര്യം ...!!
    അതിന്നു എങ്കില്‍ താങ്കള്‍ക്ക്
    പരിഹസികലാണോ ..തെറ്റ്‌
    ഏതാണ് താങ്കള്‍ ആ ലേഖനത്തില്‍ കണ്ട നന്മ ...സലഫകളുടെ പാത എനു പറഞ്ഞാല്‍
    അതാണോ ..
    അലയോ മാന്യ സഹോദരാ ..
    ആതിക ബീവിയേ (റ) ഉമര്‍ ഖതാബ്‌(റ) വിവാഹാലോചന നടത്തിയപ്പോള്‍
    അവര്‍ പറഞ്ഞ ഉപാദി എന്തായിരുന്നു ..?
    അവര്‍ക്ക് അഞ്ചു നേരവും മസ്ജില്‍ പോയി നമ്സ്കരികണം എന്നത് അലെ?
    അപ്പോള്‍ അത് ത്രീവതയാണോ താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍
    അതുപോലെ ഒരു നല്ല തകവയുള്ള പെണ്‍കുട്ടി തന്റെ ഭാവി വരന്റെ കുറിച്ചുള്ള
    ഇസ്ലാമികമായി ഒരു പുരുഷന്‍ നിര്‍ബന്ധമായും ചെയേണ്ട താടിയും വസ്ത്ര ധാരണവും
    വളരെ കൃത്യമായി പാലികുന ഒരു സാലിഹായ വരനെ ആഗ്രഹിച്ചാല്‍ ...
    എന്ത് മാനദണ്ഡപ്രകാരം അത് തെറ്റ്കും ....
    താങ്കള്‍ ഒന്ന് വിശദീകരണം...!!
    ഇനെത്തെ കാലം ഫാഷന്റെയും അനുകരനതിന്റെയും ഒളിചോടളിന്റെയും

    കാലത്ത് പല മുസ്ളീ പെണ്‍കുട്ടികളും താടിയുള്ള ആണ്‍കുട്ടികളെ
    ഭയത്തോടെ വീക്ഷികുകയും മാത്രമല അത്തരം ആളുകളെ
    വരാനായി സ്വീകരിക്കാന്‍ വിസമതികുകയും ചെയുന്ന കാലഘടതിലാണ് ഞമ്മള്‍
    ജീവികുന .. !!! എന്ന ദുഃഖ സത്യം താങ്കള്‍ക്ക് അറിയാത്തത്‌ അല്ലാലോ...

    http://www.youtube.com/watch?v=Cc3_e5AgCI8&feature=results_main&playnext=1&list=PL8ECA009AD971925F
    Having A Beard In Islam
    http://www.youtube.com/watch?v=dEO45icRgQE&feature=related
    Grow Your Beard Brothers! Do It! :D


    http://www.youtube.com/watch?v=0Grxb9P151w&feature=related
    Growing the beard - Abdur Raheem Green

    ReplyDelete
  35. @ Shajeer : മാശാ അല്ലാഹ്.. വളരെ നല്ല മറുപടി.. അല്ലാഹു സ്വീകരിക്കട്ടെ.. ആമീൻ..

    @ബഷീർക: ബ്ലോഗ് വിസിറ്റിയതിനു നന്ദി,,,

    ‌@ അബു അനീസ് : അതെ, അല്ലാഹു അവരെ നന്നാക്കട്ടെ..

    @ ആദർഷം : മാശാ അല്ലാഹ്.. അല്ലാഹു സ്വീകരിക്കട്ടെ..

    ReplyDelete
  36. valare nalla post. deeninte pracharanathinayi unarnnu pravarthikkaan allah namme ellavareyum anugrahikkumaravatte..

    ReplyDelete
  37. ബാസില്‍,

    താടിയിലെ രോമം അങ്ങിനെ തന്നെ കീപ്‌ ചെയ്യുന്നതില്‍ കാണിക്കുന്ന സൂക്ഷ്മത ജീവിതത്തില്‍ തങ്ങള്‍ നിലനിര്‍ത്തുന്ന "രാഷ്ട്രീയത്തിന്റെ" കാര്യങ്ങളില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സമൂഹം എന്നെ മാതൃക സമൂഹമായേനെ !

    നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതി, സൃഷ്ടാവ് ഹറാം (സാമൂഹിക തിന്മകളെ.) ആക്കിയതിനെ (മദ്യം, പലിശ, ലോട്ടറി etc ) ഹലാല്‍ ആക്കി വളര്‍ത്തി കൊണ്ട് വരുമ്പോള്‍ മലീമാസമായി വരുന്ന ഭൂമിയില്‍ വസ്ത്രം കേറ്റി നടക്കുന്നതിന്റെ "കര്‍മ ശാസ്ത്ര" ഗവേഷണം സൃഷ്ടാവിന്റെ മുമ്പില്‍ പരിഹാസ്യമായിരിക്കും എന്ന തിരിച്ചറിവ് ഉണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.

    താങ്കളുടെ പ്രൊഫൈല്‍ ഇങ്ങിനെ പറയുന്നു ! സർവ്വലോക രക്ഷിതാവിന്റെ കല്പനകൾ അനുസരിച്ചു മാത്രം ജീവിക്കണമെന്നാഗ്രഹിക്കുന്നു.”

    എങ്കില്‍ താങ്കള്‍ നിലനിര്‍ത്തുന്ന മേല്‍ പറഞ്ഞ കാര്യങ്ങളിലെ “”കല്‍പ്പന”” എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം !

    ReplyDelete
  38. @ അനോണി : ആമീൻ.. സന്ദർശനത്തിനു നന്ദി...

    @ നാജ്ക: മദ്യത്തെയും പലിശയെയും വളരെ നിഷിധമായി തന്നെ ഞങ്ങൾ എതിരക്കാറുണ്ടല്ലോ.. നാജ്ക അതൊന്നും കേൾക്കാറില്ലേ.?

    പിന്നെ രാഷ്ട്രീയം.. ഇവിടെ പ്രധാന വിഷയം തൌഹീദും സുന്നത്തുമാണ്. ചിലർ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിച്ച് തൌഹീദിൽ മായം ചേർക്കുന്നു.. മറ്റു ചിലർ ഹദീഥിനെ പരിഹസിച്ച് സുന്നത്തിനെ കൊച്ചാക്കുന്നു.. അതു കഴിഞ്ഞിട്ടേ ഞങ്ങൾക്ക് മറ്റെന്തെങ്കിലുമുള്ളൂ.. ഇസ്ലാമിൽ രാഷ്ട്രീയമുണ്ട്, എന്നാൽ ഇസ്ലാം എന്നാൽ രാഷ്ട്രീയമല്ല.

    സർവ്വ ലോക രക്ഷിതാവിന്റെ കല്പനകളാണ് ഖുർ’ആൻ മുഴുവൻ.. അതനുസരിച്ച് ജീവിക്കാൻ ഞാനാഗ്രഹിക്കുന്നു എന്നാണു പറഞ്ഞത്..

    ReplyDelete
  39. http://www.youtube.com/watch?v=YMY51h-clR8&feature=related

    ReplyDelete
  40. jinnu koodiyal adichirakkunna varane venam. nalu pennu kettunna varane venam. sihrinu chikilsa nadathunna varane venam ennokke ini parasyam varan sadhyatha und. thaadi alla islaminte identity. sathyam, neethi okke anu,

    ReplyDelete
  41. റിയാസ്കാ.. ജിന്ന് അടിച്ചിറക്കുന്നതിനു തെളിവില്ല.. അതിനാൽ അങ്ങനെ ഒരു വരനെ വേണമെന്നാരും പറയുകയുമില്ല.. ശിർക്കിനു ഖുർ;ആൻ ആയത്തുകൾ ഓതി അവരെ ഈമാനികമായി സംസ്കരിക്കുന്ന വരനെ വേണമെന്ന് ആർക്കും ആശിക്കാം.. താടി ഇസ്ലാമിന്റെ ഐഡന്റിറ്റി അല്ലെങ്കിൽ സൂറത്തു അഹ്സാബിലെ 21-ആം ആയത്തിനെ കുറിച്ചെന്ത് പറയാനുണ്ട്?

    ReplyDelete
  42. താടിപ്പോസ്റ്റും മറുപടികളും വായിച്ചു.
    എനിക്ക് പറയാനുള്ളത് താടി വടിക്കുന്നതിനെ കുറിച്ചോ താടി വൃത്തിയിൽ വെക്കുന്നതിനെ പറ്റിയോ വികൃതമാക്കി ചറപറ വളർത്തുന്നതിനെ കുറിച്ചോ അല്ല. ഇതിൽ മൂന്നാമത്തേതിനെ ബാസിലും അംഗീകരിക്കുന്നില്ല എന്ന് മുകളിലെ കമന്റുകളിലൂടെ മനസ്സിലായി. വൃത്തിയായി താടി പരിപാലിച്ചുകൊണ്ട് കൊണ്ടു പോവുന്നത് നല്ല മാതൃകയും അന്തസ്സാണെന്നുമാണ് എനിക്കഭിപ്രായം. അങ്ങനെ വൃത്തിയിൽ താടി വളരാത്തവർ ഉള്ള താടി അലങ്കോലമായി വളർത്തുന്നതിനോടും യോജിപ്പില്ല. ഒരാൾ താടി വടിച്ചെന്ന് വെച്ച് അയാളെ ദീനിൽ നിന്ന് ചവിട്ടിപ്പുറത്താക്കാനും ദീനുൽ ഇസ്ലാം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. താടിയെ ഒരു സംഘടന പ്രോൽസാഹിപ്പിക്കുന്നതും തെറ്റാണെന്ന് പറയാനാവില്ല. അതുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളെ നിഷേധിക്കുകയോ തള്ളിക്കളകയോ ആവശ്യവുമില്ല....

    എനിക്ക് പറയാനുള്ളത് ഇതൊക്കെ വെച്ച് മറ്റൊരു കാര്യമാണ്. താടി എന്ന സുന്നത്തിന് വേണ്ടി വാദിക്കുന്നതിനിടക്ക് വിസ്മരിച്ചു പോവുന്ന മറ്റു ചില പ്രധാന സുന്നത്തുകളും വാജിബുകളും മറന്നു പോവരുത്.ഇസ്ലാം ഒരിക്കലും തീവ്രവാദത്തെ ഇഷ്ടപ്പെടുന്നില്ല. മുസ്ലിം സമൂഹത്തെ മധ്യമ സമൂഹമായി പ്രഖ്യാപിച്ചതും അവർ ഓരത്ത് നിൽക്കുന്നവരല്ല എന്നർഥത്തിലാണ്. ഇത്തരം വിഷയം അവതരിപ്പിക്കുമ്പോൾ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ കാണാതിരുന്നു കൂടാ.
    1.വിഷയങ്ങളെ സന്തുലിതമായി കാണണം.ഓരോന്നിനും അതാതിന്റെ പ്രാധാന്യം കൊടുക്കണം.അതാതിന്റെ പ്രാധാന്യമേ കൊടുക്കാവൂ. വ്യക്തമായി പറയുകയാണെങ്കിൽ പ്രബോധന രംഗത്തും ഇസ്ലാമിക പ്രവർത്തനരംഗത്തും ഖുർആനിന്റെ മാതൃക സ്വീകരിക്കുന്നവരാണല്ലോ നമ്മൾ. ഖുർആനിൽ എത്ര ശതമാണ് ഈ വിഷയങ്ങൾക്കായി നീക്കി വെച്ചിരിക്കുന്നത്. എത്ര ആയത്തുകളും സൂറത്തുകളും ഉണ്ട്. സുപ്രധാനങ്ങളായ എന്തെല്ലാം വിഷയങ്ങൾ ഖുർആൻ അവതരിപ്പിക്കുന്നു. സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവുമായ എന്തെല്ലാം വിഷയങ്ങളാണ് അത് കൈകാര്യം ചെയ്യുന്നത്. ചുരുങ്ങിയത് ആ അളവിലെങ്കിലും അതേറ്റെടുക്കാൻ നമ്മൾ ബാധ്യസ്ഥരല്ലേ സുഹൃത്തേ.
    2.സമൂഹത്തിലുള്ള മറ്റുവിഷയങ്ങളെ കുറിച്ച് പറഞ്ഞു. അതിന് കൊടുത്ത മറുപടി.<<>> എന്ന് ബാസിൽ പറഞ്ഞു. ആരാണ് നിങ്ങളോട് തൗഹീദ് എന്ന് പറഞ്ഞാൽ ആരാധന അല്ലാഹുവിന് മാത്രമാക്കലാണെന്ന് പറഞ്ഞത്.അല്ലാഹുവിന്റെ സത്തയിലും വിശേഷണങ്ങളിലും എല്ലാം തൗഹീദുണ്ട്. അല്ലാഹുവിന്റെ വിശേഷണങ്ങളിൽ ആരാധനക്കർഹൻ എന്ന് മാത്രമല്ല ഉള്ളത്. ഹാകിം, മാലിക് (വിധികർത്താവും ഉടമയും) അല്ലാഹുവിന്റെ വിശേഷണങ്ങളാണ്. ദൈവിക സരണയിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതെല്ലാം തൗഹീദിനെതിരാണ്. പ്രവാചകന്മാർ തങ്ങളുടെ ദൗത്യം അപ്രകാരമായിരുന്നു. അവരാരും തൗഹീദ് അറിയാത്തവരായിട്ടല്ലല്ലോ കച്ചവടരംഗത്തും സാസ്കാരിക രംഗത്തും രാഷ്ട്രീയ രംഗത്തും ഒരേപോലെ ഇടപെട്ടത്.
    3.താടിയുടെ വിഷയത്തിൽ ആരാണും കാഫിറും മുർത്തദ്ദുമാക്കിയത് എന്ന് ബാസിൽ ചോദിച്ചതു കണ്ടു. നിങ്ങളുടെ പക്ഷത്ത് തന്നെ ഈ വിഷയത്തിൽ അത്ര തീവ്രവാദം എഴുത്തുകാരിലൂടെയും പ്രാസംഗികന്മാരിലൂടെയും വന്നു കൊണ്ടിരിക്കുന്നുണ്ട്. പുതിയ ലക്കം അൽ ഇസ്ലാഹിലുമുണ്ട്.
    4.ലോകം ഇസ്ലാമിൽ നിന്നും പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അതാണ് ഇസ്ലാമിക പ്രബോധകർ നിർവ്വഹിക്കേണ്ടത്. അത് അല്ലാഹുവനോടുള്ള ആരാധനയിൽ മാത്രം പരിമിതമല്ല. ലോകത്തിന് വെളിച്ചമാണ് ഇസ്ലാം. സുഗന്ധവും ആശ്വാസവുമാണ് ഇസ്ലാം. ലോകം അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക പരിഹാരമാണ് ഇസ്ലാം. ഇപ്രകാരം ലോകത്തിന് മുമ്പിൽ ഇസ്ലാമിനെ അവതരിപ്പിക്കലും പ്രവാചകന്റെ സുന്നത്താണ്. അങ്ങനെ റോമിന്റെയും പേർഷ്യയുടെയും മർദ്ദക ഭരണകൂടങ്ങൾക്കും ബദലായി ഇസ്ലാമിക ഖിലാഫത്തിനായി ശ്രമിച്ചതും അത് സ്ഥാപിച്ചതും പ്രവാചക സുന്നത്താണ്. അതാവട്ടെ മഴപെയ്തപ്പോൾ ആലിപ്പഴം കയ്യിൽ വീണപോലെ ഒരു സുപ്രഭാതത്തിൽ ഇറക്കിക്കൊടുത്തതൊന്നുമല്ല. ഇന്ന് ലോകത്ത് അത്തരമൊരു പ്രഭാതത്തെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ലോകം. മർദ്ദക ഏകാധിപത്യ ഭരണകൂടങ്ങൾ തകർന്നു കൊണ്ടിരിക്കുന്നു. അമേരിക്കയിൽ സാമ്രാജ്യത്വവും വീണുകൊണ്ടിരിക്കുന്നു. പുതു നൂറ്റാണ്ടിൽ ഇസ്ലാമിനെ ഇത്രക്കും സുന്ദരമായി ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാൻ അവസരം വന്നു ചേർന്നിട്ടും അതൊന്നും ഞങ്ങളുടെ പ്രശ്നമല്ലെന്നും ഔട്ടോഫ് തൗഹിദെന്നും പറഞ്ഞ് താടിയുടെ നീളത്തിലും മുഷ്ടിയിലും ജിന്നിലും ഒരു സമൂഹം തളച്ചിടപ്പെടുകയാണെങ്കിൽ അതിൽ പോലും ഇസ്ലാമിനെതിരായ സാമ്രാജ്യത്വത്തത്തിന്റെ അജണ്ടയുണ്ടോ ഇല്ലേ എന്ന് ആരെങ്കിലും സംശയിച്ചാലും ഇല്ലെങ്കിലും ഒരു കാര്യ ഉറപ്പാണ്. ഇസ്ലാമിന്റെ ശത്രുക്കൾ അതിൽ സന്തുഷ്ടരാണ്. അതു കൊണ്ട് പ്രവാചകൻമാർ നിർവ്വഹിച്ച പോലെ കാലഘട്ടത്തിന്റെ ഇസ്ലാമിക ദൗത്യം ഏറ്റെടുക്കാൻ നാം തയ്യാറാകണം.
    5.ഇത്രയും പറഞ്ഞത് പ്രവാചകന്റെ സുന്നത്തിനെ നിഷേധിക്കാനോ പരിഹസിക്കാനോ തള്ളിക്കളയാനോ അല്ല. ഓരോന്നിനെയും അതാതിന്റെ സ്ഥാനത്ത് വെക്കുക. അല്ലാത്തപക്ഷം അതപടമാവും. അല്ലാഹു അനുഗ്രഹിക്കട്ടെ.

    ReplyDelete
  43. @ സുഹൈറലിക്ക : ആദ്യമായി ബോഗ്ഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി അറിയിക്കുന്നു..

    താടി വടിക്കുന്നത് ഹറാമാണോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.. എന്നാൽ നാലു മദ്’ഹബുകൾ ഈ വിഷയത്തിൽ ഒരേ അഭിപ്രായക്കാരാണ്. ഹറാമാണെന്ന് തന്നെ അവർ പറയുന്നു.. അതവിടെ നിൽക്കട്ടെ, ഇവിടെ വിഷയം സുന്നത്താണോ അല്ലേ എന്നതാണ്. സുഹൈർക്കയും മറ്റു മടവൂരി സുഹൃത്തുക്കളും അത് സുന്നത്താണെന്ന് സമ്മതിച്ചിട്ടുണ്ട്.. അവിടെയാണെന്റെ ചോദ്യം, “ഈ സുന്നത്തിനെ പരിഹസിച്ച, നിസ്സാരവൽകരിച്ച സുല്ലമിയുടെ വിധിയെന്ത്?” . സുന്നത്തിനെ പരിഹസിക്കാൻ പാടുണ്ടോ??

    പിന്നെ, അൽ ഇസ്ലാഹ് ഞാനും വായിച്ചിട്ടുണ്ട്, അതൊരിക്കലും “തീവ്രവാദമല്ല”.. കാരണം താടിയെന്ന സുന്നത്തിനെ പരിഹസിച്ച സുല്ലമിക്ക് പ്രമാണങ്ങളുദ്ധരിച്ച് കൊടുത്ത് മറുപടിയാണ്. അതിൽ പണ്ഡിതന്മാരുടെ ഉദ്ധരണികൾ കൊടുത്തിട്ടുമുണ്ട്. താടി വടിക്കൽ ഹറാമാണെന്ന് വാദിക്കുന്ന പണ്ഡിതന്മാരും അക്കൂട്ടത്തിലുണ്ട് എന്ന് മാത്രം..

    പിന്നെ തൌഹീദ് പ്രബോധനം തന്നെയാണ് നാം മുഖ്യമായി ചെയ്യേണ്ടത്. ലോകത്തിന്റെ പല പ്രശ്നങ്ങൾക്കും പരിഹാരം ഇസ്ലാമാണ്. ഉദാഹരണത്തിനു, പലിശ രഹിത സാമ്പത്തിക വ്യവസ്ഥ.. അത് നാം ലോകത്തോട് പറയേണ്ടതു തന്നെ,, യാതൊരു സംശയവുമില്ല, എന്നാൽ മുഖ്യസ്ഥാനം തൌഹീദിനു തന്നെ, കാരണം അതാണടിത്തറ.. അതില്ലെങ്കിൽ പിന്നെ ഒരാൾ പലിശ കൊടുത്തില്ലെങ്കിലും മറ്റെന്ത് ചെയ്താലും യാതൊരു കാര്യവുമില്ല. ശിർക്ക് അമലുകളെ നശിപ്പിക്കും.. അതിനാൽ അതിനു തന്നെ പ്രാധാന്യം..

    ReplyDelete
  44. This comment has been removed by the author.

    ReplyDelete
  45. This comment has been removed by the author.

    ReplyDelete
  46. This post has been removed by the author.

    എന്ത് പറ്റി authere , നാവിറങ്ങിപ്പോയോ ?

    ReplyDelete
  47. എടോ അനോണീ.. അത് സുഹൈറലി അദ്ദേഹം ചെയ്ത കമന്റ് ഡിലീറ്റ് ചെയ്തു എന്നതാണ്.. അത് പോലും മനസ്സിലാക്കാതെ നാവിറങ്ങിപ്പോയോ എന്നൊക്കെ ചോദിക്കുന്നതിനു മുൻപ് നിന്റെ സുല്ലമിയുടെ വിധിയിങ്ങ് പറഞ്ഞു താ...

    ReplyDelete
  48. Baasil aadharsha vishayangalil pulartthunna kanishatha valare ishtappettu

    ReplyDelete
  49. @ പരപ്പനാടൻ : :) പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക..

    ReplyDelete
  50. Dear Bro ഏതൊക്കെ ഹദീസുകൾ സലാംസുല്ലമി നിഷേധിച്ചു എന്ന് നമ്പർസഹിതം പറയാൻ ധൈര്യം കാണിക്കണം!.....

    ReplyDelete
  51. http://www.youtube.com/watch?v=BuKgmBLxdVM&feature=related

    ReplyDelete
  52. ഷെയ്ഖ് അല്ബാനിയും ഇബ്നു ബാസും ഒസൈമിയും തുടങ്ങി പല പണ്ഡിതന്മാരും പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതകള്‍ വെച്ച് പുലര്തുന്നവരായിരുന്നു എന്നും എന്നാല്‍ അതിന്റെ പേരില്‍ ഇബ്നു ബാസിനെ അനുകൂലിക്കുന്നവര്‍ ബാസിയാക്കാലോ, ഉസൈമിനെ അനുകൂലിക്കുന്നവര്‍ ഉസൈമിയാക്കാലോ ആയില്ലെന്നും കുഞ്ഞി മുഹമ്മദ്‌ പറപ്പൂര്‍ എടവണ്ണ കൊണ്സിലില്‍ പ്രസങ്ങിക്കുന്നു. അഭിപ്രായ വ്യത്യാസം സഹാബികളുടെ കാലം മുതല്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. അപ്പോള്‍ ഒരു സംശയം ഒരാളെ ഹദീസ്‌ നിഷേധി എന്ന് പറയണമെന്കില്‍ ഏതെന്കിലും ഹദീസുകളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ മതിയോ. അങ്ങിനെയെങ്കില്‍ സഹാബികളുടെ ഇടയില്‍ ഒരേ വിഷയത്തില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉള്ളതായി നാം വായിച്ചിട്ടുണ്ട്. അപ്പോള്‍ അവരെല്ലാം ഹദീസ്‌ നിഷേധികളുടെ ഗണത്തില്‍ പെടുമോ. സലാം സുല്ലമി ഹദീസ്‌ നിഷേധി ആണെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ നിങ്ങള്‍ മുജാഹിത്‌ സെന്ററിലൂടെ ഇപ്പോഴും വില്പന നടത്തുന്നത്.

    ReplyDelete
  53. താടി സലഫികളുടെ ഒരു ഐഡന്റിടി ആവുന്നതിനോട്‌ എന്തിനു വലിയ എതിര്‍പ്പ് എന്ന് താന്കള്‍ ചോദിക്കുന്നു. സഹോദരാ താങ്കള്‍ ഐടെന്റിടി എന്നത് കൊണ്ട് എന്താണ് ഉദ്ധേശിക്കുന്നത് എന്ന് മനസ്സിലായില്ല. വ്യക്തിത്വം, തിരിച്ചറിവ് എന്നെല്ലാമാനല്ലോ അതിന്റെ അര്‍ഥം. താടി നമ്മുടെ പല ആളുകളെക്കാളും നല്ല രീതിയില്‍ മുസ്ലിംകള്‍ അല്ലാത്ത പലരും വെക്കുന്നുണ്ടല്ലോ. അപ്പോള്‍ താടിയാണ് നമ്മുടെ ഐടെന്റിടി എന്ന് പറയാമോ. മുസ്ലിംകളെയും അല്ലാത്തവരെയും വേര്‍തിരിക്കുന്നത് നമസ്കാരം ആണെന്നാണ്‌ മുഹമ്മദ് നബി നമ്മെ പഠിപ്പിച്ചിട്ടുള്ളത്‌. മകള്‍ക്ക് ഭര്‍ത്താവ് ആയി കിട്ടുന്നവന്‍ നമസ്കരിക്കുന്നവനോ അല്ലെങ്കില്‍ സകാത്ത്‌ കൊടുക്കുന്നവാനോ ആകണം എന്നല്ലേ ഒരു സലഫി കരുതേണ്ടത്. അല്ലാതെ താടി ഇത്രയ്ക്കു വളര്ന്നവനെ വേണം, തുണി ഇത്രയ്ക്കു ഉടുക്കുന്നവനെ വേണം എന്നെല്ലാം പറയുന്നത് കാണുമ്പോള്‍ ഒരു തീവ്രത -അറബിയില്‍ ഉലുവ്വ് - അതില്‍ കാണുന്നില്ലേ. ആരാധനയില്‍ പോലും നിങ്ങള്‍ തീവ്രത കാണിക്കരുത് എന്ന ഹദീസ്‌ താങ്കള്‍ കണ്ടിട്ടില്ലേ.

    ReplyDelete
    Replies
    1. THAADI ENTHANENNU ARIYANAMENKIL MUTHU NABI (S) YUDE CHARITHRAVUM SWAHAABATHINTE CHARITHRAVUM ARIYANAM. ETHENKILUM ORU SWAHABI THAADI VEKKATHAVARAAYI UNDAAYIRUNNO....
      AVARE PATTI ALLAHU THAALAA PARANJATHU ENTHAA.. RALIYALLAHU ANHUM. ATHAAYATHU ALLAHU AVARE THRIPTHIPPETTIRIKKUNNU ENNU. ALLAHUVINTE EE CERTIFICATE KITTIYA SWAHABIKAL VECHA ATHE THAADIYAANU NJAN VEKKUNNATHU ENNU MANASSIL THONNANAMENKIL EEMAAN THANNE VENAM. VERUTHE MUSLIM PERUMITTU NADANNAAL PORAAA.... ETHU ABDUSSALAM AAYAALUM SHARI ETHU SULLAMI AAYAALUM SHARI..

      Delete
  54. Sunnikale Muzhuvan kafirakkan kure kalam koode kondu nadanna sullamiye engine islamil ninnu chavitti purathakkam ennathil gaveshanam nadathukayanu Mr.Basil karayangal valare vyakthamayi paranha Suhairaliyod polumulla chodayam ath mathramanu "SULLAMIKKAYUDE VIDHI"....

    ReplyDelete
  55. Wikruthamaayi thaadi walarthunnathine anu Sullami udeshichathu ennu aanu eniku manasilakunnathu, pinne Thaadi sunnathu polum alla ennum adhehathinu walaree pandu thanne abhipraayam undaairunnu, but athu adhehathinte abhiprayam maatram anu, mattu pandithanmar athine anukoolikkarum illa (athe groupil ullawar athine wimarshichitum unde)

    ReplyDelete
  56. {وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ}


    And whatever the Messenger gives then take it and whatever he prohibits you from then abstain from; and fear Allah verily Allah is severe in punishment.(Chapter 59:7)

    നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന്‌ അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ ഒഴിഞ്ഞ്‌ നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌. (Chapter 59:7)

    ReplyDelete
  57. This comment has been removed by the author.

    ReplyDelete
  58. This comment has been removed by the author.

    ReplyDelete
  59. This comment has been removed by the author.

    ReplyDelete
  60. Attention for Anonies, Moudhoodhies and Madavoories,
    (1)About marriage advertisement:
    Janangalude parihaasathe avaganichu, Thaadi neetti Meesha vetti cheruthakkunna(vadikkalalla) Salafikalil, islam paranja ella ghunangalum undavum, ini enthenkilum paaka pizhavu choondikkanichal avanu vendi prarthikkukayum, thettu thiruthaanum avan madi kaanikkilla.
    (2)Thadi neettuka, meesha vetti cheruthakkuka ennathu Rasoolinte(s.a.w.) kalpanayayathu kondu koodiyaanu Mad'habinte mahaanmaraya 4 pandithanmarum(Rah.) thadi vadikkal Haramanennu tharappichu paranjathu.
    (3)Thadi neettuka, Meesha vetti cheruthakkal(vadikkalalla) ee 2 karyangalum Musleengal mathrame cheyyarulloo. Eemaanillathavarkku athu cheyyan valare prayaasamayirikkum.
    (4)Pinne Rasoolinte ee kalppana avaganichavante vidhi onnum parihasichavante vidhi mattonnumanu.
    (5)Rasoolinum(s.a.w.),anucharanmmarkkum(ralliyallahu anhum) nalla thadiyundayirunnu.
    Sathya viswasikaludethallatha margam sweekarichavarude paryavasanam 'Narakam' aayirikkumennu Vishudha Qur'an thakkeethu cheyyunnu.
    Basilinu Allahu kooduthal arivum, aayussum, sathyavaanmarude koode ninnu 'val payattanulla' sheshiyum Nalkumaarakatte...Ameen.
    -With love and prayers,
    >>>rAbEEb Areacode>>>

    ReplyDelete
  61. THAADI ENTHANENNU ARIYANAMENKIL MUTHU NABI (S) YUDE CHARITHRAVUM SWAHAABATHINTE CHARITHRAVUM ARIYANAM. ETHENKILUM ORU SWAHABI THAADI VEKKATHAVARAAYI UNDAAYIRUNNO....
    AVARE PATTI ALLAHU THAALAA PARANJATHU ENTHAA.. RALIYALLAHU ANHUM. ATHAAYATHU ALLAHU AVARE THRIPTHIPPETTIRIKKUNNU ENNU. ALLAHUVINTE EE CERTIFICATE KITTIYA SWAHABIKAL VECHA ATHE THAADIYAANU NJAN VEKKUNNATHU ENNU MANASSIL THONNANAMENKIL EEMAAN THANNE VENAM. VERUTHE MUSLIM PERUMITTU NADANNAAL PORAAA.... ETHU ABDUSSALAM AAYAALUM SHARI ETHU SULLAMI AAYAALUM SHARI..

    ReplyDelete
  62. Meesha vadikkunnathinte vidhi enthaan?

    ReplyDelete