Tuesday, May 8, 2012

എറിഞ്ഞ കല്ലും.... പറഞ്ഞ വാക്കും..“അയാൾ നീചനാണ്..”
“അതെ.. വൃത്തികെട്ടവൻ.. അവനെയൊക്കെ തല്ലി കാലും കയ്യുമൊടിക്കണം..”
“ചെകുത്താൻ”
“അല്ലെങ്കിലും അവനെന്തിനാ ആ കെളവത്തിയുടെ വീട്ടിൽ പോകുന്നത്..? അവിടെയാണെങ്കിൽ വേറെ ആരുമില്ല”
“ഇക്കാലത്തെ ചെർപ്പക്കാരൊക്കെ ഇങ്ങനായാലെന്താ ചെയ്യാ.. ഒന്നൂല്ലേൽ പ്രായമുള്ളോരെങ്കിലും വെർതെ വിട്ടൂടേ..”


നാട്ടിൽ കുറച്ച് കാലമായി സംസാരം അയാളെ കുറിച്ച് തന്നെയായിരുന്നു.. അയാൾ ദിവസവും ആ വൃദ്ധ സ്ത്രീയുടെ വീട്ടിൽ പോകുമായിരുന്നു. അയാളെ കുറിച്ചുള്ള കഥകൾ പൊടിപ്പും തെങ്ങലും വെച്ച് പ്രചരിക്കാൻ തുടങ്ങി.. കുറച്ച് കാലം സാമൂഹ്യ പ്രവർത്തനങ്ങളുമായി നടന്ന അയാളുടെ നന്മകളെല്ലാം അവർ മറന്നു തുടങ്ങി.. നാട്ടിലും വീട്ടിലും കവലകളിലുമെല്ലാം അയാളെ കുറിച്ചുള്ള കഥകളായിരുന്നു.. ആരും എന്താണാ വീട്ടിൽ നടക്കുന്നതെന്നന്വേഷിച്ചില്ല..


ആരും ആ വൃദ്ധയോട് കാര്യങ്ങൾ സംസാരിച്ചില്ല..


അവർക്കതിനു നേരമില്ലായിരുന്നു.. ഒരു മനുഷ്യൻ ഒരു സ്ത്രീ മാത്രമുള്ള വീട്ടിലേക്ക് ദിവസവും പോകുന്നത് കാണുമ്പോഴേക്ക് പലതും അവർ മനസ്സിൽ ഉറപ്പിച്ചിരുന്നു.. അവർക്ക് പിന്നെ അന്വേഷിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല..


അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.....

ഒരു ദിവസം ആ വീട്ടിൽ നിന്ന് ആ ചെറുപ്പക്കാരൻ കണ്ണീരോടെ ഇറങ്ങി വരുന്നത് ചിലർ കണ്ടു.. അവരെല്ലാവരും കൂടി ആ വീട്ടിലേക്ക് ഓടിച്ചെന്ന് നോക്കിയപ്പോൾ രോഗബാധിതയായ ആ സ്ത്രീ പരലോകം പ്രാപിച്ചിരുന്നു.. 


ഇത്രയും ദിവസമായിട്ടും തങ്ങളാരും അതറിഞ്ഞത് പോലുമില്ല.. മാത്രമല്ല, അവരെ നിരന്തരം പരിചരിക്കുന്ന ആ മന്യുഷ്യനെ കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്ന തിരക്കിലായിരുന്നു തങ്ങൾ..


അവർ അയാളുടെ അടുത്തേക്ക് പോയി.. തങ്ങൾ ചെയ്ത തെറ്റുകൾ ഏറ്റു പറഞ്ഞു.. പൊറുത്തുതരണമെന്ന് അപേക്ഷിച്ചു..


പുഞ്ചിരിച്ചു കൊണ്ട് ആ സഹോദരൻ അവരോടായി പറഞ്ഞു : “ഞാൻ പൊറുത്തു തരാം, പക്ഷെ ഒരു കാര്യം നിങ്ങൾ ചെയ്യണം..”


അവർ എന്തും ചെയ്യാനൊരുക്കമായിരുന്നു..


“ഒരു കൊട്ട നിറയെ നിങ്ങൾ പരുത്തി ശേഖരിക്കണം..”


അവരതനുസരിച്ചു.. അദ്ദേഹം പറഞ്ഞു : “ഇത് നിങ്ങൾ ചെറിയ ചെറിയ കഷണങ്ങളാക്കി ആ കാണുന്ന മലയിൽ പോയി കറ്റിൽ പറത്തണം..”


അത് ചെയ്ത ശേഷം അവർ അദ്ദേഹത്തിന്റെ അടുത്ത് മടങ്ങിയെത്തി.. അദ്ദേഹം പറഞ്ഞു : “ഒരു കാര്യം കൂടി ചെയ്യണം.. നിങ്ങൾ പറത്തിയ ആ പരുത്തിക്കഷണങ്ങൾ എല്ലാം ശേഖരിച്ച് ഈ കൊട്ടയിൽ എനിക്ക് തിരികെ കൊണ്ടു തരണം..”


അവർ കുട്ടയുമായി വീണ്ടും മല കയറി.. എന്നാൽ അടിച്ചു വീശുന്ന കാറ്റിൽ അവ എങ്ങോട്ടൊക്കെയോ പറന്നു പോയിരുന്നു.. അവർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും അവർക്കതിനു സാധിച്ചില്ല.


നിരാശയോടെ തിർച്ചെത്തിയ അവരോടായി ആ മനുഷ്യൻ പറഞ്ഞു.. “ഇതാണിവിടെയും സംഭവിച്ചത്.. നിങ്ങൾ പരത്തിയ കഥ നാടും വീടും കഴിഞ്ഞ് ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമെത്തിക്കഴിഞ്ഞു.. നിങ്ങൾക്കൊരു പക്ഷെ സത്യം മനസ്സിലായേക്കാം, പക്ഷെ നിങ്ങളുടെ നാവുപയോഗിച്ച് നിങ്ങൾ ചെയ്ത തെറ്റ് നിങ്ങൾ തിരിച്ചറിയുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരിക്കും..”


പലരൂപത്തിൽ നമ്മൾ ഈ കഥ കേട്ടിരിക്കും.. എന്നാൽ നാം ഇത് ഗൌരവത്തിലെടുത്തിട്ടുണ്ടോ??


ഈയിടെ ഒരു മനുഷ്യൻ ഒരു മുസ്’ലിം പണ്ഡിതനെ കുറിച്ച് പറയുന്നത് കേട്ടു.. “അയാൾ വിഗ്രഹം സംസാരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്..”
ഞാനെന്റെ കമ്പ്യൂട്ടർ ഓണാക്കി, ആ പണ്ഡിതന്റെ പ്രസംഗം കേൾപ്പിച്ചു.. ആ പണ്ഡിതൻ പറഞ്ഞ വാചകം കേട്ട് അയാൾ ഞെട്ടി : “വിഗ്രഹത്തിനു സംസാരിക്കാൻ കഴിയില്ലല്ലോ.. അങ്ങനെ ചില കഥകൾ പ്രചരിക്കുന്നുണ്ട്..”
എന്താണ് പറഞ്ഞതെന്നു പോലുമറിയാതെ അത് നാടുനീളെ പ്രചരിപ്പിക്കുന്നവർ.. അവർ തെറ്റു തിരിച്ചറിയുമ്പോഴേക്കൂം... അത് ആയിരങ്ങളുടെ ചെവിയിലെത്തിയിരിക്കും..


അത് കൊണ്ട്, കണ്ടതും കേട്ടതും പ്രചരിപ്പിക്കാതിരിക്കുക.. എന്തും പ്രചരിപ്പിക്കുന്നതിനു മുൻപ് ഒന്ന് അന്വേഷിക്കുക.. തെറ്റ് ചെയ്തതിനു ശേഷം ഖേദിക്കുന്നതിനേക്കാൾ നല്ലത് അതുതന്നെയല്ലേ..?


അവസാന പയറ്റ് : “ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടെങ്കിലും ഈ കഥക്ക് സാമ്യത തോന്നുന്നുവെങ്കിൽ ക്ഷമിക്കുക, അത് ഒരിക്കലും യാദൃശ്ചികമല്ല, മനപ്പൂർവ്വം തന്നെയാണ്..”

21 comments:

 1. കണ്ടതും കേട്ടതും പ്രചരിപ്പിക്കാതിരിക്കുക.. എന്തും പ്രചരിപ്പിക്കുന്നതിനു മുൻപ് ഒന്ന് അന്വേഷിക്കുക.. തെറ്റ് ചെയ്തതിനു ശേഷം ഖേദിക്കുന്നതിനേക്കാൾ നല്ലത് അതുതന്നെയല്ലേ..?

  ReplyDelete
 2. എനിക്കും ഒരു ഓര്‍മപെടുത്തല്‍ .......

  ReplyDelete
 3. എന്നെയും ഈ ബ്ലോഗ്‌ ബോധവാനാക്കുന്നൂ. വീണ്ടും എഴുതുക. നന്ദി.

  ReplyDelete
 4. കണ്ടത് പാതി വിശ്വസിക്കുക
  കാണാത്തത് വിശ്വസിക്കാതിരിക്കുക- എന്നല്ലേ പഴമൊഴി.

  ReplyDelete
 5. كفى بالمرأ كذبا ان يحدث بكل ما سمع - حديث الرسول

  ReplyDelete
 6. അവസാന ശ്വാസം വരെ പയറ്റാന്‍ അള്ളാഹു തൌഫീഖ് ചെയ്യുമാറാകട്ടെ

  ReplyDelete
 7. കണ്ടതും കേട്ടതും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യല്‍ ഗുരുതരമായ കുറ്റമാണ് ഇത്തരം സന്ദ൪ ഭങ്ങളില്‍ മ൱നമാണ് വിശ്വാസിക്ക് നല്ലത്

  പ്രവാചകന്‍ പറഞ്ഞു : ഒരാളുടെ ഏറ്റവും ചീത്തയായ വാഹനം "അവര്‍ പറഞ്ഞിരിക്കുന്നു" എന്നതാണ്

  മുഹമ്മദ്‌ അസ്ലം ബിന്‍ യുസുഫ് കുവൈറ്റ്‌

  ReplyDelete
 8. മശാഅല്ലഹ് ബരക്കല്ലഹ് ഫീ സകല അകലാനികല്കും ഒരു വിചിതനനംത്തിനു നല്ലത്..

  ReplyDelete
 9. പ്രിയ സുഹൃത്തേ,

  ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

  ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

  വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

  ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

  മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

  ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

  എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

  എന്ന്,
  വിനീതന്‍
  കെ. പി നജീമുദ്ദീന്‍

  ReplyDelete
 10. ചിന്തനീയം.. നല്ല ഗുണപാഠം..

  ReplyDelete
 11. നല്ല ഒരു പാഠം, നന്നായി പറഞ്ഞു

  ReplyDelete
 12. കാര്യങ്ങളെ നല്ല രൂപത്തില്‍ തന്നെ പറഞ്ഞിരിക്കുന്നു.. നന്‍മ നിറഞ്ഞ പോസ്റ്റിന് ഭാവുകങ്ങള്‍ നേരുന്നു..

  ReplyDelete
 13. സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി (49:6)

  ReplyDelete
 14. maasha allah ..nice work...... may allah bless you...

  ReplyDelete
 15. ماشاء الله ചിന്തനീയവും കാലിക പ്രസക്തവും ......

  ReplyDelete
 16. ماشاء الله നന്മ നിറഞ്ഞ പോസ്റ്റ്‌

  ReplyDelete
 17. കയ്യീന്ന് പോയ കല്ലും, വായീന്ന് പോയ വാക്കും തിരിച്ചെടുക്കാന്‍ കഴിയില്ല... ഇത് കാരണവന്മാര്‍ പറഞ്ഞത്. പക്ഷെ ഇത് നമ്മള്‍ ഒരു കാര്യത്തിനേ പ്രയോജനപ്പെടുത്തൂ. ഒന്നാം ക്ലാസ്സില്‍ കുട്ടികളെ പഠിപ്പിക്കാന്‍. ജീവിതത്തില്‍ ആരും പാലിക്കാറില്ല. വളരെ ഉഗ്രനായിട്ടുണ്ട്...
  പുതിയ പോസ്റ്റൊന്നും കാണുന്നില്ലല്ലോ. എന്താ എഴുതാത്തത്?

  ReplyDelete