Tuesday, June 26, 2012

ചില ബ്ലോഗൻ വീരഗാഥകൾ...!

സർവ്വ ശക്തനായ ദൈവത്തിന്റെ നാമത്തിൽ...

കഷ്ടപ്പെട്ട് ദിവസങ്ങളോളം ചിലപ്പോൾ മാസങ്ങളോളം അധ്വാനിച്ച് നോവലുകളും ചെറുകഥകളും എഴുതുന്ന പുതിയ എഴുത്തുകാരെ നമുക്ക് ചുറ്റും പലപ്പോഴും കാണാറില്ലേ?? അവർക്ക് പിന്നീടെന്ത് പറ്റുന്നു എന്ന് നാം ശ്രദ്ധിക്കാറുണ്ടോ? പലപ്പോഴും ഏതെങ്കിലും എഡിറ്ററുടെ ചവറ്റുകൊട്ടയിലായിരിക്കും അവരുടെ “സൃഷ്ടി” അന്ത്യവിശ്രമം കൊള്ളുക.. അല്ലെങ്കിൽ “സൃഷ്ടി”കൾ അയച്ച പോലെ തിർച്ച് വീട്ടിലെത്തുകയും ചെയ്യും.. വലിയ എഴുത്തുകാരുടെ എന്ത് ചവറും പ്രസിദ്ധീകരിക്കാൻ അവരുടെ കോലായിൽ കാത്തു നിൽക്കുന്ന പത്രാധിപരെന്തേ പുതിയവരുടെ നോവലുകൾ ഒന്ന് വായിക്കുക പോലും ചെയ്യാതെ തിരിച്ചു നൽകുന്നു??

പലപ്പോഴും ഇത്തരം സന്ദർഭങ്ങളുണ്ടാകുമ്പോൾ “എഴുത്ത് എനിക്ക് പറഞ്ഞ പണിയല്ല” എന്നും പറഞ്ഞ് പിന്മാറുന്നവരെയാണ് നാം സാധാരണ കാണാറുള്ളത്.. എന്നാൽ ഒന്നും കിട്ടിയില്ലേലും വേണ്ട എന്റെ നോവൽ രണ്ടു പേരെങ്കിലും വായിക്കണം എന്ന് ഉറച്ച് തീരുമാനിക്കുന്ന ചിലരെ കാണാൻ കഴിയും.. അത്തരം ചില “ബ്ലോഗ് നോവലിസ്റ്റുകളെ” നമുക്കൊന്ന് പരിചയപ്പെട്ടു കളയാം..



മുഖം : നജീമുദ്ദീൻ കെ.പി.

ഞാൻ വായിച്ച ആദ്യത്തെ “ബ്ലോഗ് നോവലാണ്” കെപി നജീമുദ്ദീന്റെ മുഖം.. “എറിഞ്ഞ കല്ലും.. പറഞ്ഞ വാക്കും..” എന്ന എന്റെ ബ്ലോഗ് പോസ്റ്റിനു താഴെ പല ബ്ലോഗിലുമെന്ന പോലെ നജീമുദ്ദീൻ സാഹിബ് ഇട്ട കമന്റ് കണ്ടാണ് അദ്ദേഹത്തിന്റെ ബ്ലോഗിൽ ഞാൻ എത്തിപ്പെടുന്നത്.. പ്രസ്തുത കമന്റിലെ ഒരു ഭാഗം :

ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.“
അതെ.. ഈ മുഖം നോവൽ രണ്ടു ദിവസം മുൻപ് പൂർത്തിയായിരിക്കുകയാണ്.. 37 അദ്ധ്യായങ്ങളുള്ള പ്രസ്തുത നോവൽ വായനക്കാരെ ഉദ്ധ്വേഗത്തിന്റെ പരകോടിയിലെത്തിച്ച ശേഷമാണ് പൂർത്തിയായത്.. പലപ്പോഴും ഒരു അദ്ധ്യായം പോസ്റ്റ് ചെയ്ത് അടുത്ത അദ്ധ്യായം പോസ്റ്റ് ചെയ്യുമ്പോൾ സമയമെടുത്താൽ അക്ഷമരാകുന്ന വായനക്കാരുടെ കമന്റുകൾ ഈ നോവലിനുള്ള അംഗീകാരമായി ഞാൻ കാണുന്നു.. ഈ നോവലിലെ ഗൌതമും ശ്രീജിത്തും സഞ്ജയും എ.സി.പി യുമൊക്കെ വായനക്കാരുടെ മനസ്സിൽ മായാതെ ഇന്നും നിൽക്കുന്നു.. ഈ നോവൽ ഒന്നാം അദ്ധ്യായം മുതൽ വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.: http://najeemudeenkp.blogspot.in/2012/05/1.html

നജീമുദ്ദീന്റെ അടുത്ത നോവലായ “ജീവചരിത്രം” ജൂലൈ ഒന്നു മുതൽ ബ്ലോഗിൽ പ്രസിദ്ധീകരിക്കാനിരിക്കുകയാണ്.. അതും ആദ്യാവസാനം വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു... ബ്ലോഗ്: http://najeemudeenkp.blogspot.com



ഗീസ്വാൻ ഡയറി : അരുൺ ആർഷ

നജീമുദ്ദീൻ സാഹിബിന്റെ ബ്ലോഗിൽ ഒരാളിട്ട കമന്റുലൂടെയാണ് ഞാൻ “ഗഫൂർ കാ ദോസ്ത്” എന്ന പേരിലെഴുതുന്ന അരുൺ ആർഷയുടെ ബ്ലോഗിലെത്തുന്നത്.. ആദ്യം തന്നെ വായിച്ചത് “ആറിലൊരാൾ പരേതൻ” എന്ന ക്രൈം ത്രില്ലർ നോവലായിരുന്നു.. വെറും മൂന്ന് അദ്ധ്യായങ്ങളിൽ വലിയൊരു കഥയൊളിപ്പിച്ച പ്രസ്തുത നോവൽ വായിച്ച ശേഷമാണ് “ഗീസ്വാൻ ഡയറി” എന്ന അദ്ദേഹത്തിന്റെ നോവൽ വായിക്കുന്നത്.. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട നോവലുകളിലൊന്ന്.. അവസാന അദ്ധ്യായം വരെ സസ്പെൻസ് ഒളിപ്പിച്ചു വെച്ച പ്രസ്തുത നോവലിനു ശേഷം ഇപ്പോൾ ഗഫൂർ “ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി” എന്ന നോവലും തുടങ്ങിയിട്ടുണ്ട്.. അതിന്റെ ഒന്നാം അദ്ധ്യായം ഗഫൂർ കാ ദോസ്ത് ബ്ലോഗിൽ ലഭ്യമാണ്..

ഗ്വീസ്വാൻ ഡയറി യുടെ ഒന്നാം അദ്ധ്യായം മുതൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: http://arunarsha.blogspot.com/2012/01/1.html

അരുണിന്റെ മറ്റു നോവലുകൾ വായിക്കാൻ : http://arunarsha.blogspot.in/p/1.html



നന്മയിലേക്കൊരു ചുവടുവെപ്പ് : പാലക്കാട്ടേട്ടൻ

കുറച്ചു ദിവസം മുൻപ് “ജാലക”ത്തിലൂടെയാണ് പാലക്കാട്ടേട്ടന്റെ ബ്ലോഗിലെത്തുന്നത്.. പാലക്കാട് പറളി സ്വദേശി “കേരളദാസനുണ്ണി” എന്ന ബ്ലോഗർ പേരിലെഴുതുന്ന പാലക്കാട്ടേട്ടന്റെ “നന്മയിലേക്കൊരു ചുവടു വെപ്പ് 45 അദ്ധ്യായങ്ങൾ പൂർത്തിയായിരിക്കുകയാണ്.. വായനക്കാരനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള എഴുത്ത് ഇതിനെ വേറിട്ട് നിർത്തുന്നു... ഇതിന്റെ 45 അദ്ധ്യായങ്ങളും ഞാൻ ഒരു ദിവസം കൊണ്ടാണ് വായിച്ചു തീർത്തത്..

ഒന്നാം ഭാഗം മുതൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക...: http://palakkattettan-novel2.blogspot.in/2011/05/blog-post.html

=================================================
പത്രാധിപരുടെ കനിവിനായി കൈനീട്ടാതെ സ്വന്തം കാലിൽ നിൽക്കുന്ന ഇവർ മറ്റുള്ളവർക്ക് മാതൃകയാണ്.. ഇത്രമാത്രമാണ് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ളത്.. ഇനിയുമുണ്ടാകും.. നിങ്ങൾക്കറിയാവുന്നവ കമന്റ് ബോക്സിലൂടെ പങ്കു വെക്കുമല്ലോ...

20 comments:

  1. കൈയ്യൊപ്പ്June 26, 2012 at 11:44 AM

    നജീമുദ്ദീന്റെ നോവൽ അവസാനം അല്പം ത്രില്ല് കുറഞ്ഞു പോയി എന്നത് ഒരു സത്യമാണ്...

    ReplyDelete
  2. http://absarmohamed.blogspot.in/2011/12/blog-post.html

    ഇതിനെ നോവല്‍ എന്ന് വിളിക്കാമോ എന്നറിയില്ല...:)

    ReplyDelete
    Replies
    1. സോറി അബ്സാർക്കാ... ഇപ്പോഴാണിത് കാണുന്നത്... ഡോക്ടർക്ക് ഇതും ചേരും അല്ലെ.... :)

      Delete
  3. അരുൺ ആർഷയുടെ “തിയറി ഓഫ് ടെമ്പററി ഡെത്” എന്നത് നമ്മെ ഏതൊ ഒരു മായാലോകത്തേക്ക് നയിക്കുന്ന ഒന്നാണ്.. ഒറ്റയിരുപ്പിനു വായിച്ചു തീരും..

    ReplyDelete
  4. എന്തായാലും ബ്ലോഗുകൾ ചവറാകാതിരിക്കുന്നകാലം വരേ നമുക്കും എഴുതാലൊ

    ReplyDelete
  5. ബാറ്റന്‍ബോസ് കോട്ടയം പുഷ്പനാഥ് എന്നിവര്‍ക്ക് ബൂലോഗ പിന്‍ഗാമികള്‍ ഉണ്ടാവുന്നത് സ്വാഗതം ചെയ്യപ്പെടെണ്ടാതാണ്.

    ReplyDelete
  6. ബാസില്‍ ...ഗഫൂറിന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും അതെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കുകയും ചെയ്തതില്‍ ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു.ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ പരിചയക്കാര്‍ പലരും പറഞ്ഞു എനിക്ക് ഭ്രാന്താണെന്ന്..വേറെ പണിയൊന്നും ഇല്ലെന്ന് മറ്റുചിലര്‍ .പക്ഷെ തുടര്‍ന്നും ബ്ലോഗ്‌ എഴുതുവാന്‍ പ്രോത്സാഹിപ്പിച്ചത് എന്റെ പ്രിയ സുഹൃത്ത് സിജോ ജോസഫ് വള്ളിക്കാടന്‍ ആണ്.കൂടാതെ ചെറുകഥയില്‍ നിന്നും നോവല്‍ വരെ എഴുതുവാന്‍ പ്രോത്സാഹനം നല്‍കിയ വായനക്കാരായ ഓരോ കൂട്ടുകാരും. ഇന്ന് താങ്കള്‍ നല്‍കിയ ഈ അംഗീകാരത്തിന് എന്നെക്കാളും അര്‍ഹത അവര്‍ ഓരോരുത്തര്‍ക്കുമാണ് ..സ്നേഹപൂര്‍വ്വം ..അരുണ്‍ ആര്‍ഷ

    ReplyDelete
    Replies
    1. താങ്കളെ പോലുള്ള എഴുത്തുകാര്‍ ബ്ലോഗ്‌ സന്ദര്‍ശിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്..

      Delete
  7. എഴുതുക, എഴുതുക, കൂടുതല്‍ വായിക്കുക......ബ്ലോഗായാലും പുസ്തകങ്ങളായാലും.
    എഴുത്ത് സഹൃദയര്‍ അംഗീകരിക്കുകയും ചെയ്യും.

    ReplyDelete
  8. എന്നെപ്പോലുള്ളവര്‍ക്ക് ഒരു പ്രചോതനമാണ് മുകളില്‍ പറഞ്ഞ മൂവരും....എല്ലാവര്ക്കും എന്റെ ആശംസകള്‍.....

    ReplyDelete
  9. പ്രസിദ്ധീകരിക്കണമെന്നെന്താ നിര്‍ബന്ധം?
    അങ്ങിനെഴുതുമ്പോള്‍ സ്വാതന്ത്ര്യം നഷ്ടമാവുന്നു.

    ReplyDelete
  10. ആശംസകള്‍. നല്ല പരിചയപ്പെടുത്തല്‍. ബൂലോഗത്ത് കണ്ടുവരാത്ത ഒരു കാര്യം.

    ReplyDelete
    Replies
    1. പലര്‍ക്കും മടുള്ളവരുടെ കുറവുകള്‍ കണ്ടു പിടിക്കാനാണല്ലോ ഉത്സാഹം.. വലിയ നന്മകളെ പലരും കാണുന്നില്ല.. ചെറിയ തെറ്റുകള്‍ മാത്രം കാണുന്നു... അതിനിടയില്‍ അവര്‍ക്ക്‌ ഒരു പ്രോത്സാഹനം.. പിന്നെ വായിക്കാതവര്‍ക്ക് ഒരു പരിചയപ്പെടുത്തലും.....

      Delete
  11. ബൂലോഗത്തിൽ കൂടെ മലയാളത്തിന്
    ഇതുപോൽ അനേകം നോവലിസ്റ്റുകളും ഉണ്ടാകട്ടേ...

    ReplyDelete
  12. നല്ല കാര്യങ്ങളാൺ താങ്കൾ ചൂണ്ടിക്കാട്ടിയത്, മറ്റുള്ളവർ ഒന്ന് വായിച്ചു നോക്കാൻ പോലും ആഗ്രഹിക്കാത്തപ്പോൾ എന്നെ പോലുള്ള എത്രയോ വായന ഇഷ്ട്ടപ്പെടുന്നവർ താങ്കളെ പോലുള്ളവരുടെ എഴുത്തുകൾക്ക് കാത്തിരിക്കുന്നുണ്ട്, ഭാവുകങ്ങളോടേ

    ReplyDelete
  13. ആശംസകള്‍.. നല്ല ഉദ്യമം..

    ReplyDelete
  14. ഈ പരിചയപ്പെടുത്തലിന്ന് നന്ദി. ഗഫൂർക്കാ ദോസ്തിന്റെ ആറിലൊരാൾ മാത്രമാണ് മുൻപരിചയമുള്ളത്. നല്ല എഴുത്ത്. ബാക്കി നോവലുകളിലൂടെ തരം പോലെ പോകാം. പുതിയ എഴുത്തുകാരെ ആർക്കും വേണ്ട എന്ന് പറയുന്നിടത്താണ് ഈ-മാഗസിനുകളുടെയും കൈരളി നെറ്റ് പോലുള്ള ഉദ്യമങ്ങളുടെയും പ്രസക്തി.

    ReplyDelete
  15. പ്രിയപ്പെട്ട ബാസില്‍,

    എങ്ങനെ നന്ദി പറയണമെന്നറിയില്ല. പലരും എന്നെ പോലുള്ളവരിലെ സര്‍ഗാത്മകതയുടെ പ്രഭ ഊതിയണക്കാന്‍ ശ്രമിക്കുമ്പോള്‍ താങ്കളെ പോലുള്ള ചിലര്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു. ഈ സ്നേഹത്തിനു ഞാനെന്തു പകരം നല്‍കും? താങ്കള്‍ ഈ പോസ്റ്റില്‍ പറഞ്ഞ മറ്റു നോവലുകളും ഞാന്‍ ഉടനെ വായിക്കുന്നതാണ്. നമുക്ക് പരസ്പരം വായിച്ചും, തെറ്റുകള്‍ തിരുത്തിയും മുന്നേറാം.

    ReplyDelete
    Replies
    1. നന്ദിയോ?? ഹഹ.. താങ്കളുടെ അടുത്ത നോവല്‍ - 'ജീവചരിത്ര'തിനായി കാത്തിരിക്കുന്നു.... :)

      Delete
  16. പൊക്കികളും പൊങ്ങികളും മാത്രം ഉള്ള ഒരു ലോകമാ ഇത്
    ഇവിടുത്തെ ശരിയും തെറ്റും നമ്മളെ ബോദ്യങ്ങള്‍ ആണ് അത് കൊണ്ട് നമ്മളെ ശരികളെ നമ്മള്‍ ചെയ്യുക

    ReplyDelete