Monday, July 9, 2012

നാളെ നിങ്ങൾക്ക് ഇന്റർനെറ്റിൽ കയറാൻ സാധിക്കുമോ??





ഇന്റർനെറ്റ് ഇല്ലാത്ത കമ്പ്യൂട്ടറിനെ പറ്റി ഒന്ന് ചിന്തിക്കാൻ ശ്രമിച്ചാലോ??? ഉപ്പില്ലാത്ത കഞ്ഞിയും വാതിലില്ലാത്ത കക്കൂസും മഷിയില്ലാത്ത പേനയുമൊക്കെയായിരിക്കും പലരുടെയും മനസ്സിൽ വരിക..


എങ്കിൽ നാളെ മുതൽ ഒരു പക്ഷെ നമ്മളും ആ ഉപ്പില്ലാത്ത കഞ്ഞി കുടിക്കേണ്ടി വന്നേക്കും.. ഇനി ഒരു മാസത്തേക്ക് നെറ്റിനു അടച്ച ബില്ല് കാണിച്ച് എന്റെ മേൽ കുതിര കയറാൻ വരണ്ട.. സംഗതി അങ്ങനെ തന്നെയാണ്..!!


സംഗതി ഉമ്മർക്കാന്റെ പീടികേലെ രാഘവേട്ടനും കാട്രായി രാജനും പോലെ ചീള് പാർട്ടീസൊന്നുമല്ല പറയുന്നത്.. അമേരിക്കൻ ഏജൻസിയായ എഫ്.ബി.ഐ എന്ന വല്ല്യ പുള്ളിയാണ് ഈ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്... ഏകദേശം 3 ലക്ഷത്തോളം പേർ നാളെ മുതൽ ഉപ്പില്ലാത്ത കഞ്ഞി കുടിക്കാൻ തുടങ്ങണം..ഏറ്റവും അധികം ഇത് കുടിക്കേണ്ടി വരിക ഒബാമേട്ടന്റെ നാട്ടുകാർ തന്നെ..!!! ഏകദേശം 80,000 ത്തോളം കമ്പ്യൂട്ടറിലെ നെറ്റാണ് നാളത്തേക്ക് ഇല്ലാതാവുക..




എന്നു വെച്ച് നമ്മൾ, മന്മോഹനേട്ടന്റെ സ്വന്തം ഇന്ത്യക്കാർ നെടുവീർപ്പിടുകയൊന്നും വേണ്ട, ആയരക്കണക്കിനു ഇന്ത്യക്കാരുടെ കമ്പ്യൂട്ടറിലെ നെറ്റും നാളത്തേക്ക് വിടപറയും.. ഡി.എൻ.എസ് ചേഞ്ചർ എന്ന വൈറസ് ബാധിച്ച സിസ്റ്റങ്ങളാണ് ഇന്റർനെറ്റിനോട് വിടപറയേണ്ടി വരിക.. ഈ വൈറസ് ബാധയിൽ ആദ്യം 40 ലക്ഷത്തോളം കമ്പ്യൂട്ടറുകളായിരുന്നു ഉണ്ടായിരുന്നത്.. എന്നാൽ ഇത് 3 ലക്ഷത്തിലേക്ക് ചുരുക്കിയത് തന്നെ ഒരു വലിയ നേട്ടമായിട്ടാണ് ഇന്റർനെറ്റ് സെക്യൂരിറ്റി സ്ഥാപനങ്ങൾ പറയുന്നത്.. അവരങ്ങനെ പലതും പറയും, പക്ഷെ നമ്മുടെ ജീവന്റെ ജീവനും കരളിന്റെ കഷണവും....... അങ്ങനെ പലതുമായ നമ്മുടെ സ്വന്തം കമ്പ്യൂട്ടർ ഫ്ലാറ്റാകുമോ എന്നറിയണ്ടേ?? അതിനായി ഈ ലിങ്കിൽ പോയി ഒന്ന് നോക്കുക:



ഇതിൽ ലീഗിന്റെ പച്ചയാണ് കാണുന്നതെങ്കിൽ നിങ്ങൾക്ക് നാളെയും നെറ്റിൽ കയറി ചാറ്റിയും ചീറ്റിയും കളിക്കാം.. എന്നാൽ സി.പി.എമ്മിന്റെ ചുവപ്പാണ് കാര്യമെങ്കിൽ, നേരെ മാർക്കറ്റിൽ പോയി പ്ലാസ്റ്റിക്കിന്റെ വിലക്ക് ആ സാധനം വിറ്റ് കിട്ടുന്ന കാശുമായി ഹോട്ടലിൽ പോയി രണ്ടു പുട്ടടിക്കാനുള്ള സൌഭാഗ്യം നിങ്ങൾക്ക് ലഭിക്കുന്നതാണ്..!!!!!!!! ഇതിൽ പരം സന്തോഷം ഇനി മറ്റെന്തുണ്ട് അല്ലെ??






ഇനി മറ്റൊരു സൌഭാഗ്യ വാർത്ത കൂടി സി.പി.എമ്മിന്റെ ചുവപ്പ് കിട്ടിയവർ താങ്ങുമോ എന്നറിയില്ല.. ഇന്റർനെറ്റ് നഷ്ടമാവുന്നതിനു പുറമേ അതേ കമ്പ്യൂട്ടറിൽ നിന്ന് വൈ.ഫൈ കണക്ഷൻ പങ്കു വെക്കുന്ന ഫോൺ, എച്ച്.ഡി ടിവി, ടാബ്ലെറ്റ് തുടങ്ങിയവയും കിട്ടുന്ന ചിക്കിളിക്ക് വിൽക്കാൻ ഒരു പക്ഷെ നിങ്ങൾക്ക് ഭാഗ്യം ലഭിച്ചേക്കും..


ഏതായാലും ഇത്രേം പേടിപ്പിച്ച സ്ഥിതിക്ക് ഒരു കാര്യം പറയാം, ഈ ഡി.എൻ.എസ് ചേഞ്ചർ എന്നു പറയുന്നത് നിങ്ങളെ പൊലെ ചീളു പാർട്ടീസിന്റെ പേർസണൽ കമ്പ്യൂട്ടറിലൊന്നും കയറാൻ അധികം നോക്കില്ല.. പ്രശസ്ത വെബ്സൈറ്റുകളായ ഗൂഗിൾ, വാൾ പയറ്റ് ബ്ലോഗ്, യാഹൂ, ഫേസ്ബുക്ക് തുടങ്ങിയ വൻ പുലികളുടെ കമ്പനി കമ്പ്യൂട്ടറിലായിരിക്കും ഇവ അധികമായും കാണുക.. പിന്നെ വാൾ പയറ്റ് വായിക്കുക എന്ന മഹത് കർമ്മം ചെയ്തത് കൊണ്ട് ഈ ഭാഗ്യം നിങ്ങൾക്കും ലഭിച്ച് കൂടായ്കയില്ല.. ഏതായാലും ഒന്ന് ചെക്ക് ചെയ്ത് നോക്ക്...


അവസാന പയറ്റ് : ചുവപ്പ് കിട്ടിയവർക്ക് ഫേസ്ബുക്കിലെ ലൈക്കും , ജീടാക്കിലെ ചാറ്റും , ബ്ലോഗിലെ നിരങ്ങലും ഇല്ലാത്ത ഒരു ശുഭ ജീവിതം ആശംസിക്കുന്നു....

8 comments:

  1. ഞമ്മക്ക് ലീഗിന്റെ പച്ചയാ.... ഈ സന്തോഷ വാർത്തകൾ ഞമ്മക്ക് ബാധകല്ല...

    ReplyDelete
  2. പച്ച പച്ച...ഹാവൂ സന്തോഷായീ.

    (താങ്ക്സ് ഫോര്‍ ഇന്‍ഫോ..)

    ReplyDelete
  3. Replies
    1. അല്ല... ഇതിന്റെ കുറിച്ച് മനോരമയില്‍ ഫസ്റ്റ് പേജില്‍ തന്നെ ലേഖനം ഉണ്ടായിരുന്നല്ലോ...

      Delete
  4. ഹഹ, ചുവപ്പുകാര്‍ക്ക് ഒരു റിട്ടയര്‍മെന്‍റ് ജീവിതം.

    ReplyDelete