"ഒരാള്‍ ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ ആദര്‍ശം എങ്ങനെയാണ് ഉത്തരവാദിയാവുക?"
ന്റെ പടച്ചോനേ..!!! ന്താത്??
ഫേസ്ബുക്കില്‍ കയറിയപ്പോള്‍ കണ്ട യുക്തിരഹിത വാദികളുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റ് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി..!! ഇത് ഇവര്‍ തന്നെയോ?? കണ്ണ് തിരുമ്മിയൊന്നുകൂടി നോക്കി.. അതെ, അവര്‍ തന്നെ..!!

പ്രശ്നം വായിച്ചറിഞ്ഞപ്പോഴാണ് യുക്തന്മാര്ക്ക് ബുദ്ധി വെച്ചതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്.. സംഭവം വേറൊന്നുമല്ല.. കേരളത്തിലെ സകല യുക്തിരഹിത വാദികളും തങ്ങളുടെ ചൊറിച്ചില്‍ ചൊറിഞ്ഞു തീര്‍ക്കാന്‍ ഉണ്ടാക്കിയ "സ്വതന്ത്ര ചിന്തകരുടെ" ഗ്രൂപ്പിലെ ചിലര്‍ വല്ലാതങ്ങ് സ്വതന്ത്രമായി ചിന്തിച്ചതാണ് കുഴപ്പമായത്.. ഇസ്ലാമിനും ഇസ്ലാമിലെ "സ്ത്രീ വിരുദ്ധതക്കും" എതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച യുക്തന് ഗ്രൂപ്പിലെ പ്രധാനി സ്ത്രീകളോട് അല്പം കൂടി സ്വതന്ത്രമായി പെരുമാറി.. ഗ്രൂപ്പിലെ പെണ്‍തരികളെ കയ്യിലെടുക്കാന്‍ ഫെമിനിസ്റ്റ് പോസ്റ്റുകളുമായി ഇറങ്ങിയ കക്ഷി ചാറ്റിലൂടെ പെണ്ണുങ്ങളുടെ മനസ്സുമെടുത്തു..!! ഒരേ സമയം ഒരുപാട് "യുക്തിയും" ബുദ്ധിയും ഉറച്ച യുക്തിവാദീ മങ്കമാരോട് കൊഞ്ചിയ 'കിസ് ഓഫ് ലവ്' സംഘാടകന്‍ കൂടിയായ കക്ഷി പിന്നീട് അത് വെച്ച് തട്ടിപ്പും ബ്ലാക്ക് മെയിലിംഗും തുടങ്ങി.. പുറത്ത് അറിഞ്ഞാലുള്ള പുകിലോര്‍ത്ത് പലരും മൗനം പാലിച്ചു..