
'കഞ്ചാവ് ഉപയോഗിക്കുന്നവരുടെ പത്ത് ലക്ഷണങ്ങള്‍' എന്ന പേരില്‍ കഴിഞ്ഞ ദിവസം മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.. മുടി കുട പോലെ നീട്ടി വളര്‍ത്തുക, വശങ്ങളില് പറ്റെ വെട്ടുക, ബൈക്കുകളില്‍ എക്സ്ട്രാ ഫിറ്റിംഗ്കള്‍ നടത്തുക, വസ്ത്രം അലക്കാതെ അലക്ഷ്യമായി കൂട്ടിയിടുക.... ഇങ്ങനെ പോകുന്നു മനോരമയുടെ 'കഞ്ചാവ് ഐഡന്റിഫികേഷന്‍ ടിപ്സുകള്‍'.. ഏറെ പരിഹാസ്യമായ പ്രസ്തുത ലേഖനത്തിനു ട്രോളുകള്‍ കൊണ്ടും പരിഹാസങ്ങള്‍ കൊണ്ടും മലയാളികള്‍ കണക്കിന് കൊടുത്തു.. മുടി വളര്‍ത്തലും മറ്റും ഓരോരുത്തരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അത് സൂപ്പര്‍ സ്റ്റാറുകളെ അനുകരിച്ചായാലും അല്ലെങ്കിലും അതിനുള്ള അവകാശം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്നും തുടങ്ങി മുടിയുടെ നീളമെങ്ങനെ വ്യക്തിയുടെ മനസ്സിനെ പ്രതിനിധീകരിക്കും എന്നിടത്ത് വരെ എത്തി നില്ക്കുന്നു ചര്‍ച്ചകള്‍..