
“വ.. വരം.. വരം മേടിക്കൽ..സ് “
വരം മേടിക്കൽ’സോ??
പടച്ചോനേ, ഇപ്പോ എല്ലാം കൂടി വരവും വാങ്ങാനും വിൽകാനും തുടങ്ങിയോ?
അവൻ ചൂണ്ടിക്കാണിച്ച ബോർഡിലേക്ക് നോക്കിയപ്പോഴാണു കാര്യം മനസ്സിലായത്..
***********************
ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടി.. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നു.. കണ്ണൂരിൽ നിന്ന് അടുത്തുള്ള സ്ഥലത്തേക്ക് ബസ്സിൽ പോകാൻ ബസ് സ്റ്റോപ്പിൽ പോയി..
കയറിയത് കോഴിക്കോട് ബസ്സിൽ..!!
ബസ്സിന്റെ ബോർഡ് വായിക്കാൻ അറിയില്ല.. അതാണു പ്രശ്നം..
***********************
മുമ്പ് കാലത്ത് എഴുപതും എൺപതും വയസ്സുള്ളവർ ബസ്സ് ബോർഡ് വായിക്കാനറിയാതെ പ്രയാസപ്പെടുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത് എങ്കിൽ, ഇന്ന് പതിനഞ്ചും ഇരുപതും വയസ്സുള്ളവരാണ് മലയാളം വായിക്കാനറിയാതെ വിഷമിക്കുന്നത്.. 100% സാക്ഷരത നേടി എന്ന് അഭിമാനിക്കുന്ന കേരളീയർ ഇന്ന് വീണ്ടും തിരിച്ച് പോയിക്കൊണ്ടിരിക്കുകയാണോ? ഇത് ഏത് വിദ്യാഭ്യാസത്തിന്റെ കുഴപ്പമാണ്?? ഇംഗ്ലീഷ് മീഡിയങ്ങൾ വേണ്ട എന്നല്ല പറഞ്ഞു വരുന്നത്. ഇംഗ്ലീഷ് സ്കൂളുകൾ വേണം, കുട്ടികൾ ഇംഗ്ലീഷ് പഠിക്കട്ടെ, ഉയരങ്ങളിലേക്ക് എത്തട്ടെ,, ഇംഗ്ലീഷ് മീഡിയങ്ങൾ ഒരിക്കലും മലയാള ഭാഷ പഠിക്കുന്നതിനു എതിരല്ല.. എട്ടാം ക്ലാസുവരെ മലയാള പഠനം നിർബന്ധമാണ് പല ഇംഗ്ലീഷ് സ്കൂളുകളിലും.. എന്നിട്ടുമെന്തേ??

ഇന്ന് മലയാളം വെബ് സൈറ്റുകളുണ്ട്.. മലയാളം ഫോണ്ടുകളുണ്ട്.. പക്ഷെ കേരളത്തിലുള്ള കുട്ടികൾക്ക് മാത്രം മലയാളമറിയില്ല.. ഇന്ത്യയിൽ അംഗീക്ര്’ത് ഭാഷകളിൽ മലയാളമുണ്ട്.. പക്ഷെ പക്ഷെ കേരളത്തിലുള്ള കുട്ടികൾക്ക് മാത്രം മലയാളമറിയില്ല.. ഇതെന്തേ ഇങ്ങനെ??

ഭാഷയെ വെറും ആശയ വിനിമയത്തിനുള്ള ഉപാധിയായും അതുകൊണ്ട് എഴുതാനും വായിക്കാനും പഠിക്കുന്നതാണ് ഭാഷാ പഠനമെന്നും ചിന്തിക്കുമ്പോഴാണ് മാതൃഭാഷയായ മലയാളത്തെ നാം അവഗണിച്ചു പോകുന്നത്..
അതു കൊണ്ട് ഗൾഫിലാകട്ടെ,, നാട്ടിലാകട്ടെ, മലയാളം പഠിക്കാത്ത രീതിയിലേക്ക് നാം മാറാൻ പാടില്ല.. കേരളമക്കൾ മലയാളം പഠിക്കേണ്ടവരാണ്.. നാലാളുകൾ കൂടുന്നിടത്ത് മലയാളം പറയുന്നത് “കുറവാണ്” എന്ന ചിന്ത നാം മാറ്റിയെടുക്കേണ്ടതുണ്ട്.. അല്ലെങ്കിൽ നാളെ “വാരം മെഡിക്കൽ’സ്” എന്നത് “വരം മേടിക്കൽ’സ്” എന്ന് വായിക്കാൻ ഇനിയും കുട്ടികളുണ്ടാവും..
നാളെ തലശേരിയിൽ പോകേണ്ട പലരും തിരുവനന്തപുരത്തെത്തിയേക്കാം.. ഇനിയെങ്കിലും നാം ഉണരുക.. നമ്മുടെ മാതൃഭാഷയെ ഇനിയെങ്കിലും നാം ആത്മാർത്ഥമായി സ്നേഹിക്കുക.. സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടെ...
അഭിപ്രായങ്ങളും അനുഭവങ്ങളും കമന്റ് ബോക്സിലൂടെ അറിയിക്കാൻ മറക്കരുതേ..
നാളെ തലശേരിയിൽ പോകേണ്ട പലരും തിരുവനന്തപുരത്തെത്തിയേക്കാം.. ഇനിയെങ്കിലും നാം ഉണരുക.. നമ്മുടെ മാതൃഭാഷയെ ഇനിയെങ്കിലും നാം ആത്മാർത്ഥമായി സ്നേഹിക്കുക.. സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടെ...
ReplyDeleteInnathe sahacharyathil shradheyamaya post..
ReplyDeleteMapila tube.blogspot.com
അള്ളാഹു അനുഗ്രഹിക്കട്ടെ (ആമീന്‍)
ReplyDeleteവി.സി.അശ്റഫ്
@ Çß$ çå£ìçút : നന്ദി.. ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും..
ReplyDelete@വി.സി.അശ്രഫ് : ആമീൻ.. പ്രാർത്ഥനയിൽ ഉൾപെടുത്തുക.. ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.. ജസാക്കല്ലാഹ് ഖൈറൻ..
വായന അടയാളപ്പെടുത്തുന്നു. എഴുത്ത് കൊള്ളാം. തുടരുക. കമന്റിലെ വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കിയാൽ കമന്റിടുന്നവർക്ക് സമയ നഷ്ടം ഒഴിവാകും
ReplyDeleteGood Post
ReplyDelete@ഇ.എ.സജിം തട്ടത്തുമല : വളരെയധികം നന്ദി.. ബ്ലോഗ് വായിക്കാൻ സമയം കണ്ടെത്തിയതിനു അഭിപ്രായം രേഖപ്പെടുത്തിയതിനു.. വേർഡ് വെരിഫികേഷൻ ഒഴിവാക്കിയിട്ടുണ്ട്... ഇനിയും വരിക..
ReplyDelete@ അനോണി : നന്ദി
നന്നായി എഴുതിയിരിക്കുന്നു..ആശംസകള്‍..
ReplyDelete@ Jefu Jailaf : നന്ദി.. ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും...
ReplyDeleteഅമിഞ്ഞ പാലിനെയും മാതൃഭാഷയെയും ഒരു പോലെ കാണണം എന്ന് പണ്ട് മലയാളം അദ്ധ്യാപകന് പറയാറുണ്ട്.
ReplyDeleteപക്ഷെ മലയാളികളുടെ ഇന്നത്തെ പോക്ക് കണ്ട് ഇനി ഒരു 50 വര്‍ഷത്തിനകം ശുദ്ധ മലയാളം ചരമം പ്രാപിക്കും എന്ന് തോന്നുന്നു. പടച്ചവനറിയാം......