സർവ്വലോക രക്ഷിതാവിന്റെ നാമത്തിൽ..

സമുദായ ഐക്യത്തെ തകർക്കുന്ന വിധത്തിൽ പ്രസംഗങ്ങൾ നടത്തി വർഗ്ഗീയത വളർത്തിയ മഅദനിയെ ഒരിക്കലും ഒരു രാഷ്ട്രീയ നേതാവായും അംഗീകരിക്കാൻ കഴിയുന്നില്ല.. സ്വന്തം ആശയം അനുഷ്ഠിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നതോടൊപ്പം അന്യരുടേതിനെ മാനിക്കാനും ഒരു രാഷ്ട്രീയക്കാരനെന്നല്ല, ഒരോരുത്തർക്കും സാധിക്കണം. കുറേ കാലം മഅദനിക്കതിനു സാധിച്ചില്ല..
പക്ഷെ....!
മഅദനി ആത്മീയ നേതവല്ല, രാഷ്ട്രീയ നേതാവുമല്ല, എങ്കിലും അയാളൊരു മനുഷ്യനല്ലേ?? അയാൾ തെറ്റ് ചെയ്തിരിക്കാം.. എങ്കിലും അയാൾ വിചാരണയെങ്കിലും അർഹിക്കുന്നില്ലേ?? തനിക്ക് തെറ്റ് പറ്റി എന്നദ്ദേഹം പറഞ്ഞത് പോട്ടെ, തെറ്റുകാരനാണെങ്കിൽ , അർഹിക്കുന്നുവെങ്കിൽ, അയാളെ തൂക്കിലേറ്റിക്കോട്ടെ, ശിക്ഷിച്ചോട്ടെ.. പക്ഷെ......?? മുമ്പ് നിരപരാധിയാണെന്ന് “മനസ്സിലാകാൻ” കോടതിക്ക് 9 വർഷങ്ങൾ വേണ്ടി വന്നു എങ്കിൽ, ഇനി നിരപരാധി ആണോ അപരാധി ആണോ എന്നറിയാൻ എത്ര കാലം കാത്തിരിക്കണമെന്നെങ്കിലും ബഹുമാനപ്പെട്ട കോടതി അറിയിച്ച് തരുമോ??
ഒരു പൌരനെന്ന നിലയിൽ അയാൾക്ക് ചില അവകാശങ്ങളില്ലേ?? തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടാനും നിരപരാധി ആണെങ്കിൽ പുറത്തിറങ്ങാനും അദ്ദേഹത്തിന് പാടില്ലേ?? അതെ, മഅദനിയുടെ ജെയിൽ വാസം ഇന്ത്യൻ ഭരണകൂടത്തിന്, കേരളത്തിന്, തമിഴ് നാടിന് അപമാനമാണ്. വിചാരണപോലും നടത്താതെ ഒരാളെ അവൻ മുസ്’ലിമായാലും ഹിന്ദുവായാലും അത് എന്ത് ഒലക്ക കൊണ്ടാണ് ന്യായീകരിക്കാനാവുക??
ഏതെങ്കിലും “പീഡിപ്പി”ക്കൽ പാർട്ടിയുടേയോ സോളിക്കുട്ടികളുടേയോ ആളെക്കൂട്ടാനുള്ള യന്ത്രവും തന്ത്രവുമല്ല മഅദനി.. വോട്ട് യന്ത്രവുമല്ല.. ഒരു നീതി നിഷേധിക്കപ്പെട്ട ഒരു മനുഷ്യനാണ്.. മുന്‍പ് കേട്ടിപ്പിടിച്ചവരും ഉമ്മ വെച്ചവരും എവിടേ?? എവിടേ മനുഷ്യാവകാശ സംഘടനകള്‍??? ചെറിയ കാര്യങ്ങള്‍ക്ക് പോലും വെണ്ടയ്ക്ക നിരത്തുന്ന ഓരു മുത്തശ്ശി പത്രവും ഒരു കോളവും ഇയാള്‍ക്ക് വേണ്ടി നീക്കുന്നില്ല.. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചരിത്രം സൃഷ്ടിച്ച "ബൂലോകത്തിനു" ഈ വിഷയത്തില്‍ എന്തേ ഒന്നും ചെയ്യാനില്ലേ?? ചെയ്യാനാവില്ലേ??
അതെ, രണ്ട് കണ്ണും മൂടിക്കെട്ടിയെന്ന് പറയപ്പെടുന്ന “നീതീ..”, ഒന്ന് ഒരു കണ്ണെങ്കിലും തുറക്കൂ.. എന്നിട്ട് ഈ മനുഷ്യന്റെ കാര്യത്തിലൊരു തീരുമാനമെടുക്കൂ... തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കൂ.. അല്ലെങ്കിൽ അയാളെ വിട്ടയക്കൂ.. അയാൾക്കുമുണ്ട് കുടുംബം.. അയാൾക്കുമുണ്ട് ജീവിക്കാനുള്ള അവകാശം.. മറ്റെല്ലാവർക്കുമുള്ളതു പോലെ...
അവസാന പയറ്റ് : സന്തോഷ് മാധവന് ജാമ്യം, പിള്ളക്ക് മോചനം.. ഈ മനുഷ്യനു മാത്രമെന്തേ ഒരു കുന്തവും ബാധകമല്ലേ?? ഇയാൾ മനുഷ്യനല്ലേ?? ആർക്കറിയാൻ.. അന്വേഷിക്കുന്നവരെ പോലും പീഡിപ്പിക്കുകയല്ലേ..
അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കുമല്ലോ..
അതിലൊക്കെ ഒരു പൊളിറ്റിക്സ് ഉണ്ടന്നേ..
ReplyDeleteബെര്ളിച്ചായന് മുമ്പ് പിള്ളയെ മോചിപ്പിച്ച നേരത്ത് എഴുതിയില്ലേ...
അബ്ദുന്നാസര്‍ മഅ്ദനി .. അബ്ദു നായര്‍ എന്ന് പേര് മാറ്റാത്തിടത്തോളം കാലം മോചിപ്പിക്കപ്പെടാന്‍ സാധ്യതയില്ല എന്ന്..
ലത് തന്നെ കാര്യം...
അള്ളാഹുവിന്റെ റസൂലിനെ സ്വപ്നം കണ്ടും ഉമറുമാരെയും ഹംസത്ത്മാരേയും ഉണ്ടാക്കണം എന്ന് പറഞ്ഞ് നാട് നീളെ ചോരതുപ്പുന്ന പ്രസംഗങ്ങൾ നടത്തി ഈ സമുദായത്തെ തീവ്രവാദികളെന്നും നാടിന്റെ ശത്രുക്കൾ എന്നും മുദ്രകുത്താനും മറ്റുള്ളവരിൽ നിന്നും ഒറ്റപെടുത്താനും,ഇതര സമുദായ കാർക്ക് ഉമർ,ഹംസ (റ) തീവ്രവാദികൾ ആണെന്ന് തോന്നിപ്പിക്കും വിതം റസൂലിന്റെ സഹാബത്തിനെ അപകീർത്തി പെടുത്തിയപ്പോഴും നമ്മുക്ക് തോനിയ സങ്കടവും വെഷമവും അബ്ദുൽ നാസർ മദനിയെന്ന ഒരു പവം വികലാഗനോടും നമ്മുക്ക് തോനുന്നത് നമ്മുടെ മനസ്സിൽ അള്ളാഹു തന്ന കാരുണ്യം അവശേശിക്കുന്നതിന്റെ തെളിവാണ്..അള്ളാഹുവിന്റെ ഖുർആനിനെ വികലമായി മനസ്സിലാക്കുകയും മനസ്സിലാക്കിക്കുകയും ചെയ്തതിന്റെ ശിക്ഷ ദുനിയാവിൽ ബാക്കിയുള്ള നമ്മുക്ക് ഒരു പാഠമാകട്ടെ...അള്ളാഹു അദ്ദേഹത്തേയും നമ്മേയും അനുഗ്രഹിക്കട്ടെ...ആമീൻ
ReplyDeletemaadanikk jayilum bharanakoodavum nalkunnatinekkal valya peedhanamanu naanamillatha itharam nunakal.orukudam chorakk oruthulli chora ennanilayilenkilum maadani prasangichitillennu kodathi paranhu,prasangam prakopanamanenna mun kesukalil adehathe verute vittat arinhille?....itrayum peedippikkunnatu "allahuvinte naamathi"lo??????
Deleteമൂല്യാധിഷ്ടിത രാഷ്ട്രീയമെന്ന പേരില്‍ രംഗത്തെത്തി രാഷ്ട്രീയ നപുംസകങ്ങളായി മാറിയ മതരാഷ്ട്രവാദികളുടെ സിരാകേന്ദ്രം ജമാഅത്തേ ഇസ്ലാമിയും തങ്ങള്ക്ക്ങ കിട്ടിയ തിരിച്ചടികള്‍ ജനശ്രദ്ധയില്‍ നിന്നും മറച്ചു പിടിക്കാന്‍ ഒരു മുഖ്യ പ്രതിരോധ ആയുധമായി തെരഞ്ഞെടുത്തിരിക്കുകയാണ് കാന്തപുരത്തിന്റെ രോമവ്യാപാരം. ജമാഅത്തെ ഇസ്ലാമി സ്ഥാപക നേതാവ് അബുല്അരഅ്ലാ മൌദൂദിയുടെ വിയര്‍പ്പ് മണക്കുന്ന ഉപയോഗശൂന്യമായ പേന 25,000 രൂപയ്ക്കാണ് ഇവര്‍ ലേലം ചെയ്തത്. ഇക്കാര്യം നിഷേധിക്കാന്‍ അണികള്ക്ക്് സാധിക്കില്ല. മൌദൂദിപ്പേന 25,000 രൂപയ്ക്ക് വിറ്റ ജമാഅത്തുകാരും, ഒരു കുപ്പി മുടിവെള്ളം 25000 ന് വിറ്റ ഇ. കെ. വിഭാഗം ഖാസിമിയും, 40 കോടിയുടെ ഷഅ്റേമുബാറക്ക് മസ്ജിദിന്റെ കുപ്പണുകളുമായി ഊരുചുറ്റുന്ന കാന്തപുരവും, ഒരൌണ്സ്ന ദശമൂലാരിഷ്ടം 25,000 ന് വിറ്റ പാവങ്ങളുടെ പടത്തലവനായി അവര്ണ്ണണന് അധികാരവുമായി രംഗത്തെത്തിയ അബ്ദുന്നാസര്‍ മഅ്ദനിയുമൊക്കെ ആള്ക്കൂനട്ടം കാണുമ്പോള്‍ കവാത്ത് മറന്നവരാണ്. ഇവര്ക്കെ ങ്ങനെ മറ്റവനെതിരെ പ്രതികരിക്കാന്‍ സാധിക്കും. മാത്രമല്ല ജമാഅത്തെ ഇസ്ലാമിയുടെ
ReplyDeleteനദവി സാഹിബിനു എന്തൊക്കെയോ പറയണമെന്നുണ്ട് . എന്നാല്‍ വികാരം സമ്മതിക്കുന്നില്ല. എഴുതാന്‍ തുടങ്ങുമ്പോഴേക്കും പ്രഷര്‍ കൂടിപ്പോകുന്നു. പാവം.
ReplyDeleteellatinum karanam nariya rashtreeyam thanne.adu marunnadu vare ivide inganeyokke thanne sambhavichu kondirikkum
ReplyDeleteThis comment has been removed by the author.
ReplyDelete"മലയാളീ" അകാരണ അതിസാരത്തിന് ചികിത്സയില്ല. വിഷയം വ്യക്തമാക്കിയാല്‍..... പരിഗണിക്കാം...
ReplyDeleteYNADWI@GMAIL.COM
@ നാടവി സാഹിബ്
ReplyDeleteഅയ്യോ വാള്പ്പയറ്റിനൊന്നും ഞമ്മളില്ലേ. സാഹിബിന്റെ സാഹിത്യം തിരിഞ്ഞില്ല എന്നേ പറഞ്ഞുള്ളൂ. മറ്റാര്‍ക്കെങ്കിലും മനസ്സിലായോ ആവോ.
പേരും വിലാസവും ഉള്ളവരുമായി പയറ്റാന്‍ തയ്യാര്‍., www.nadwisahib.com ലേക്ക് വന്നോളൂ
Deleteമഅദനി രാഷ്ട്രീയമായി എന്തു ചെയ്തു എന്നുള്ളത് വേറെ ചർച്ചക്ക് വിധേയമാക്കേണ്ടുന്ന വിഷയമാണ്. അദ്ദേഹത്തെ പിന്തുടർന്ന് വേട്ടയാടുന്ന ഈ "നീതി നിർവ്വഹണം" കുറ്റവാളികളെന്ന് സ്വയം വിളിച്ചു പറയുകയും സമൂഹത്തിന് നന്നായി ബോധ്യപ്പെടുകയും ചെയ്ത "മാന്യന്മാരുടെ" കാര്യത്തിൽ ഇരുകണ്ണുകളും പൂട്ടി തൊണ്ടയിൽ ഭരണഘടനകുടുങ്ങിയ മാതിരി കുറ്റകരമായ മൗനം പൂണ്ടു നിൽക്കുമ്പോൾ ഇത്തരം ഒറ്റപ്പെട്ട ചോദ്യങ്ങൾ എവിടെ നിന്നെങ്കിലും ഉയരുന്നത് ഭീരുത്വം നമ്മിൽ ചിലരുടെയെങ്കിലും നീതിബോധത്തെ അതിജയിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് . മഅദനിയെക്കുറിച്ച് സഹതപിക്കുന്നത് പോലും രാജ്യദ്രോഹകുറ്റമായിക്കാണപ്പെടുമോ എന്ന പേടി രാഷ്ട്രീയക്കാരിലും സാംസ്കാരിക നായകരിലും എഴുത്തുകാരിലും പ്രകടമാണ്.
ReplyDeleteസ്വന്തം ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാൻ ഒരിക്കലും മഅദനിക്ക് കഴിഞ്ഞിട്ടില്ല.
ബാസിൽ നന്നായി എഴുതി.
അല്ലെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരും ,സത്യങ്ങള്‍ ഉറക്കെ ഉറച്ച ശബ്ദത്തില്‍ വിളിച്ചു പറയുന്നവര്‍ ,അത് മുസ്ലിം ആണെങ്കില്‍ മാത്രം തീവ്രവാദി ആകും ....
ReplyDeleteപൂര്‍വ്വാശ്രമത്തിലെ കാട്ടാളന് 'മാനിഷാദ' പാടാന്‍ അവസരമൊരുക്കിയ മണ്ണില്‍, കലിംഗ യുദ്ധത്തിന്റെ കറ കളഞ്ഞ് 'അഹിംസ'യുടെ അശോക ചക്രത്തിന് ഹൃദയപതാകയിലഭയം നല്കിയ വിശ്വഭാരതത്തില്‍, ചമ്പല്‍ കൊള്ളക്കാരി ജനപ്രതിനിധിയായി 'നിയമ നിര്‍മ്മാണം' നടത്തിയ മഹാരാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന രാസമാറ്റമെതെന്താണ്..? ഒരു കാലത്തും മോചിപ്പിക്കപ്പെടാനാവാത്ത വിധം ആയിരത്തിന്റെ കറന്‍സിക്ക് ഗാന്ധിത്തലയെന്ന പോലെ ആഗോള 'ഭീകരത'ക് അബ്ദുന്നാസിര്‍ മദനി അടയാളവത്കരിക്കപ്പെടുന്നത് ചരിത്രാന്വേഷകര്‍ക്ക് പുതിയ ഗവേഷണ വിഷയമാവേണ്ടതുണ്ട്.
ReplyDeleteമാനുഷികമായ പരിഗണന അദ്ദേഹത്തിനും ബാധകമാണ്...പക്ഷേ....????
ReplyDeleteAllahuvinde madathe marayakki,,,theevravadam valarthiyathinu Allahu thanne Nalkunna sikshayakumo ith ALLAHU A'ALAM....padachon kakkatte..!!!!!
ReplyDeleteഒരു മനുഷ്യന് എന്ന നിലയില്‍ നിയമം നടത്തട്ടെ, ആര്‍ക് വേണ്ടിയാണ് ഈ കോടതികള്‍ താളം തുള്ളുന്നത്?
ReplyDeleteഎവിടുന്നാണ് ഇവര്‍ക്ക് അതിനുള്ള വെള്ളവും വറ്റും ഇതിരുന്നത്?
കഷ്ട്ടം!
ReplyDeleteഇപ്പോഴും വിഷം തുപ്പുന്ന വമ്പന്‍ തോക്കുകള്‍ നിര്‍ത്താതെ നിറയൊഴിച്ച്ചു കൊണ്ടേയിരിക്കുന്നു. അരങ്ങു വാഴുന്നു. രാഷ്ട്രീയ നേതൃത്വം അവര്‍ക്ക് കാവലും നില്ക്കുന്നു. നീതി പീഠം നോക്ക് കുത്തിയെന്ന് ജനം വിധിയെഴുതുന്ന അവസ്ഥ. കഷ്ടം തന്നെ..
ReplyDelete80 മുതല്‍ 99 വരെയുള്ള കാലങ്ങളില്‍ മദനിയുടെ തീപ്പൊരി പ്രസംഗങ്ങള്‍ കാരണം നമ്മുടെ നാട്ടിലെ ഒരു വിഭാഗം മുസ്ലിം അമുസ്ലിം സഹോദരങ്ങളുടെയും കണ്ണുകളില്‍ കരടായി മാറുകയായിരുന്നു മദനി. ആര് എസ് എസ്സിനെ പോല തന്നെ നാട്ടില്‍ വര്‍ഗ്ഗീയത പടര്‍ത്താന്‍ ഇത് ഏറക്കുറെ കാരണമായിട്ടുണ്ട് എന്നത് വാസ്തവമാണ് സത്യത്തില്‍ ഇന്ന് മദനി അനുഭവിക്കുന്നത് ഒരു പക്ഷെ അതിനുള്ള ശിക്ഷ തന്നെയാണ് അല്ലാതെ മദനി എവിടയെങ്കിലും ഏതെങ്കിലും വിധത്തിലുള്ള അക്രമ പ്രവൃത്തനങ്ങളില്‍ ഉള്‍പ്പെട്ടതായി ഒരു തെളിവും ഇതുവരെ ഇല്ല ഒരു കോടതിയും മദനി കുറ്റക്കാരനാണ് എന്ന് ഇതുവരെയും വിധിച്ചിട്ടുമില്ല . നേരത്തെ കോയമ്പത്തൂരില്‍ അനുഭവിച്ച ഒന്‍പതു കൊല്ലത്തെ തടവും ഇപ്പോള്‍ ബാംഗ്ലൂരില്‍ ഒന്നര കൊല്ലമായി തുടരുന്ന തടവും വിചാരണ തടവുകാരന് എന്ന ലേബലില്‍ ആണല്ലോ മദനിയെ എന്നെനെക്കുമായി ഈ പേരും പറഞ്ഞു ജയിലിലിടുക എന്ന ചിലരുടെ ഉറച്ച തീരുമാനം ആണിത് എന്നതാണ് സത്യം
ReplyDelete80 മുതല്‍ 99 വരെയുള്ള കാലങ്ങളില്‍ മദനിയുടെ തീപ്പൊരി പ്രസംഗങ്ങള്‍ കാരണം എവിടയാണ്ണ് കലാപം ഉണ്ടയാദ് എല്ലകില് രാജിത്ത് നടന്സബവം വലിച് പറഞ്ഞതാണോ മനസ് വേദനിച്ചത് അതികരമോഹികല്ക് മനസ് വാത്നികമം അവര്‍ണനും പീഡിതനും വേതനികില്ലാ
ReplyDeletemahdanikkk neeedi labhikkkaaan vendi elllavarum ,,,,sabdhikkanam.......
ReplyDeleteവെള്ളിരിക്കാ പട്ടണം എന്റെ പ്രയോഗമാണ്. അത് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് എനിക്ക് ഇഷ്ടമല്ല.
ReplyDeletehttp://velliricapattanam.blogspot.in/2012/08/inchoor.html