Thursday, January 26, 2012

സന്തോഷം വേണ്ടോലേ... ഫേസ്ബുക്ക് വിട്ടോളീ...

സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തിൽ...


ഇന്റർനെറ്റ് കണക്ട് ചെയ്താലുടൻ എല്ലാരും ഫേസ്ബുക്കിലേക്ക് ഓടിയും ചാടിയും എത്തും. വല്ല “ലൈക്കും” കിട്ടീട്ടുണ്ടോ, കമന്റുകൾ എത്ര വന്നു, ഗ്രൂപ്പിൽ പുതിയ പോസ്റ്റുണ്ടോ, എന്നൊക്കെ... ഇതിനിടയിൽ ഒരു നിമിഷം പോലും ഫേസ്ബുക്ക് വിട്ടു നിൽക്കാതിരിക്കാൻ “ഫേസ്ബുക് മെസെഞ്ചറും” ഇറക്കി പഹയന്മാർ..അങ്ങനെ ഉണ്ണാനും ഉറങ്ങാനും നേരല്ലാതെ ഫേസ്ബുക്കിനു മുൻപിലായി എല്ലാരും. വിക്കിപ്പീഡിയ അടച്ചാലും ഗൂഗിൾ പൂട്ടിയാലും യാഹു നഷ്ടത്തിലായാലും ഫേസ്ബുക്ക് ഒരു സെകണ്ടുപോലും നിന്നുപോകരുതെന്നേ എല്ലാർക്കും പറയാനുള്ളൂ.. ഇതിനിടയിൽ സോപ്പയും (SOPA) മറ്റു കുന്ത്രാണ്ടങ്ങളും വന്നപ്പോഴും വിക്കിപ്പീഡിയ വരെ അടച്ചെങ്കിലും ഫേസ്ബുക്കിനൊരു പോറൽ പോലുമേറ്റില്ല.. പ്രത്യേകിച്ചും മലയാളികൾ 24 മണിക്കൂറും ഫേസ്ബുക്കിൽ ലൈക്കുമടിച്ചിരിക്കുന്നത് കാണുമ്പോൾ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. ഇന്റർനെറ്റെന്നാൽ ഫേസ്ബുക്ക് മാത്രമാണെന്ന ധരണയിലാണെന്ന് തോന്നും ഇവരുടെ കളി കണ്ടാൽ.. എന്നാൽ ഇങ്ങനെയുള്ള സകല ഫേസ്ബുക്ക് ഭ്രാന്തന്മാരേയും ഞെട്ടിപ്പിച്ചു കൊണ്ടാണ് ഏതോ ഒരു യൂണിവേർസിറ്റിയിൽ നിന്നുള്ള (Utah Valley University) പഠന റിപ്പോർട്ട് വന്നിരിക്കുന്നത്.. ഏന്താണെന്നോ, ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ മറ്റുള്ളവരെക്കാൾ ദുഖിതരാണത്രേ..!! വായിക്കാൻ ഇവിടെ ക്ലിക്കുക.. 

അപ്പോ ഇനി ഏതായാലും അതൊക്കെ കുറക്കാം ലേ.. അതിനെന്ത് ചെയ്യണം?? ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ധാരാളം ഒഴിവ് സമയവും ഉണ്ടാകുമ്പോൾ എന്തായാലും തൊടാതിരിക്കാനൊന്നും പറ്റില്ല.. അതു കൊണ്ട് തന്നെ, ഇന്റർനെറ്റിലെ തന്നെ മറ്റു മാർഗ്ഗങ്ങളിൽ സമയം ചെലവഴിക്കുന്നതാവും നല്ലത്.. അതിൽ ചിലത് താഴെ കൊടുക്കുന്നു.1. ഫേസ്ബുക്ക് ഗ്രൂപ്പുകൾ:
ഫേസ്ബുക്കിൽ തന്നെ ലൈക്കും കമന്റുമടിച്ചിരിക്കുന്നതിനു പകരം ആരോഗ്യകരമായ ചർച്ചകൾ നടക്കുന്ന ധാരാളം ഗ്രൂപ്പുകളുണ്ട്. മതപരവും സാമൂഹികവും രാഷ്ട്രീയപരവും എന്നു വേണ്ട എല്ലാതരം ഗ്രൂപ്പുകളുമുണ്ട്. അവയിൽ ജോയിൻ ചെയ്ത് ചർച്ചകളിൽ പങ്കെടുക്കുക.. പോസ്റ്റുകൾ വായിക്കുക.. എന്നാൽ ഫേസ്ബുക്കിലിരുന്ന് കൊണ്ട് തന്നെ അത്യാവശ്യം വിവരമുണ്ടാക്കാം...

2. ബ്ലോഗെഴുത്ത്:
 പലരും വരാൻ മടിച്ചു നിൽക്കുന്ന ഒരു മേഖലയാണ് ബ്ലോഗെഴുത്ത്.. എന്നാൽ ഫേസ്ബുക്കിലിരിക്കുന്ന മണിക്കൂറുകളിൽ നിന്ന് കുറച്ച് സമയമെടുത്ത് തന്റെ ആശയങ്ങളും വീക്ഷണങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യാവുന്ന ഒരു മേഖലയാണിത്.. നിങ്ങൾക്ക് കഴിവുള്ള മേഖല ഏതാണെങ്കിലും രാഷ്ട്രീയമോ, നർമ്മമോ, മതപരമോ കവിതയോ കഥയോ എന്തുമാകട്ടെ, അത് നിങ്ങളുടെ ബ്ലോഗിലിടുക.. വായനക്കാരെ കിട്ടാൻ ജാലകം അഗ്രിഗേറ്ററിലും , ബ്ലോഗ് പരിചയത്തിലും ഒക്കെ നിങ്ങളുടെ പോസ്റ്റ് എത്തിക്കുകയും , നിങ്ങളുടെ ബ്ലോഗിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക. താനേ ഫേസ്ബുക്കിനേക്കാൾ ബ്ലോഗിംഗിൽ നിങ്ങൾ താല്പര്യമുണ്ടാകും..

3. ബ്ലോഗ് വായന:
ബ്ലോഗെഴുത്തിനു മുൻപ് തന്നെ തുടങ്ങേണ്ടതാണിത്. മലയാളത്തിൽ തന്നെ കാക്കത്തൊള്ളായിരം ബ്ലോഗുകളുള്ളത് കൊണ്ട് വായിക്കാൻ പോസ്റ്റുകളില്ലാത്തത് കൊണ്ടാരും വിഷമിക്കേണ്ടി വരൂല.. സമയം കിട്ടുമ്പോഴൊക്കെ ജാലകത്തിൽ പോയി പുതിയ പോസ്റ്റുകൾ വായിക്കുക.. ബൂലോകം പോലുള്ള സൈറ്റുകളിൽ പോയി വിവിധ വിഷയങ്ങളിൽ ബ്ലോഗർമാരിട്ട പോസ്റ്റുകൾ വായിക്കുക.. അങ്ങനെ മെല്ലെ ഒരു ബ്ലോഗറാവുക.. ഇതിനിടയിൽ ഫേസ്ബുക്കിൽ കയറാൻ തന്നെ നിങ്ങൾ മറന്നുപോകും.. സാരല്ല്യ..

4. മെയിൽ ഗ്രൂപ്പുകൾ:
ഗൂഗിളിന്റെയും യാഹൂവിന്റെയും “ഗ്രൂപ് മെയിൽ” സംവിധാനത്തിലുള്ള വിവിധ ഗ്രൂപ്പുകളിൽ നിന്ന് നല്ലത് തിരഞ്ഞെടുത്ത് ജോയിൻ ചെയ്യുകയും വിവിധ വിഷയങ്ങളിൽ മെയിലായി വരുന്ന ലേഖനങ്ങൾ വായിക്കുകയും ചെയ്യുക.. മാത്രമല്ല, താല്പര്യമുണ്ടെങ്കിൽ ഹുദാനെറ്റിന്റെ ഇസ്’ലാമിക് ഈമെയിൽ ഗ്രൂപ്പിൽ സബ്സ്ക്രൈബ് ചെയ്താൽ ഇസ്’ലാമിക മെയിലുകളും നിങ്ങൾക്ക് ലഭിക്കും... 

5. മെസഞ്ചറുകൾ:
ബെയ്’ലക്സ് പോലുള്ള സൌജന്യ മെസഞ്ചറുകൾ ഡൌൺലോഡ് ചെയ്യുക. ശേഷം അതിലെ, മത-രാഷ്ട്രീയ ചാറ്റ് റൂമുകളിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുക. അഭിപ്രായം സ്വതന്ത്രമായി മൈക് എടുത്ത് പറയുക.. 


ഇത്രേം ഞാനെഴുതിയതൊക്കെ ജോലീം പഠിപ്പും എല്ലാം കഴിഞ്ഞിട്ടും മണിക്കൂറുകൾ നെറ്റിനു മുൻപിലിരിക്കുന്നവരെ കുറിച്ചാണ്. അല്ലാതെ അര മണിക്കൂർ കഷ്ടി ഇരിക്കുന്നവരെ കുറിച്ചല്ല. ഫേസ്ബുക്കിലിരുന്ന് ചാറ്റിയും ചീറ്റിയും ലൈക്കിയും കമന്റിയും സമയം കളയാതെ ഇതൊക്കെ ഒന്ന് പരീക്ഷിച്ച് നോക്കുക.. അതിലുമുപരി പുസ്തകവായനക്കും സമയം കണ്ടെത്താൻ ശ്രമിക്കുക.

അവസാന പയറ്റ് : ഇനി ഒന്നൊന്നര മാസത്തേക്ക് വാൾ പയറ്റ് നിശ്ശബ്ദമായിരിക്കുമെന്ന് അറിയിക്കുന്നു.. വാളും പരിചയുമൊക്കെ തുരുമ്പിക്കുന്നതിനു മുൻപ് നമുക്ക് വീണ്ടും കാണാം.. ഇൻഷാ അല്ലാഹ്...


വാൾ പോസ്റ്റർ : നിങ്ങൾക്കിഷ്ടപ്പെട്ട ബ്ലോഗറെ തിരഞ്ഞെടുക്കാനുള്ള “2011 ബൂലൊകം സൂപ്പർ ബ്ലോഗർ അവാർഡ്” തിരഞ്ഞെടുപ്പ് തുടങ്ങിയിട്ടുണ്ട്. എന്റെ ബ്ലോഗ് ഇഷ്ടമാണെങ്കിൽ എനിക്കും (സി.പി.ബാസിൽ) അല്ലെങ്കിൽ നിങ്ങളുടെ പ്രിയ ബ്ലോഗർക്കും വോട്ട് ചെയ്യുക.. വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്കുക


അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കുക

15 comments:

 1. അന്യന്റെ സന്തോഷം കണ്ടിട്ട് അസൂയപ്പെടുന്നവരെക്കുറിച്ചാണ് യൂത്താ വാല്ലി സര്വ്വകലാശാലയുടെ പഠനം പറയുന്നതെന്ന് വരികള്‍ക്കിടയില്‍ വായിക്കാം. ആരും തന്റെ ജീവിതത്തിന്റെ ഇരുണ്ട മുഖം മറ്റുള്ളവര്‍ക്കായി തുറന്നു വെക്കില്ല. സന്തോഷവും ഇല്ലാത്ത അല്ലെങ്കില്‍ സ്വപ്നം കാണുന്ന സമ്രുദ്ധിയുമൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റുന്നത് ആത്മനിര്വ്രുതിക്കോ പ്രകടനപരതക്കോ ആണെന്നുള്ള തിരിച്ചറിവുള്ളവരെന്തിന് അപരന്റെ സന്തോഷത്തില്‍ അസൂയപ്പെടണം? മറ്റുള്ളവര്‍ക്ക് സന്തോഷം വരുമ്പോള്‍ നമ്മളും സന്തോഷിക്കുകയല്ലേ വേണ്ടത്?

  എന്തായാലും ഫേസ്ബുക്കില്‍ മാത്രമല്ല, ഇന്റര്‍നെറ്റില്‍ തന്നെ സമയം കൊല്ലുന്ന മോശപ്പെട്ട പ്രവണത ചെറുപ്പക്ക്കാര്‍ക്കിടയില്‍ കൂടി വരുന്നു. ഉപകാരപ്രദമായ വിജ്ഞാനസമ്പാദനത്തിനോ, ഉത്പാദനപരമഅയ പ്രവര്‍ത്തനങ്ങള്‍ക്കോ ഈ സമയം ഉപയോഗപ്പെടുത്തട്ടെ.

  ReplyDelete
  Replies
  1. എല്ലാരും നിങ്ങളെ പോലെ നല്ല മനസ്സുള്ളോരല്ലല്ലോ ശഫീഖ്കാ... പോസ്റ്റ് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി ട്ടോ..

   Delete
 2. അതെന്താ ഒരു മാസം ലീവ്..

  എന്തായാലും പോസ്റ്റ് നന്നായിട്ടുണ്ട്.. ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പറഞ്ഞത്..

  ReplyDelete
  Replies
  1. പുസ്തകങ്ങളിലേക്ക് തിരിച്ച് പോകട്ടെ.. ചിതൽ വന്നിട്ടുണ്ടോ എന്ന് നോക്കാൻ.. :)

   Delete
 3. നല്ല ഒരു പോസ്റ്റ്. വളരെ നന്നായി നെഞ്ചിങ്കൂട് തകർത്ത് കളഞ്ഞു. പഹയാ, നല്ല കാര്യങ്ങളുള്ള ഒരു പോസ്റ്റ്. നീ സന്തോഷിക്കാൻ പോയതാണോ, ഒരു മാസം ?

  ReplyDelete
  Replies
  1. ഹഹ.. പരീക്ഷാ പേപർ കണ്ട് നെഞ്ചിങ്കൂട് തകരണ്ടെങ്കിൽ ഒരു മാസം വനവാസത്തിനു പോയേ പറ്റൂ.. :(

   Delete
 4. പടച്ചോനെ ഫേസ്ബുക്കിലും വിരഹമോ

  ReplyDelete
 5. നന്നായിട്ടുണ്ട് ബാസില്‍ ...ആശംസകള്‍

  ReplyDelete
 6. ഇത്തരം തലവേദനകളെല്ലാം മാറ്റാൻ വേണ്ടി...
  എല്ലാവരും ശർദ്ദിച്ചുകളയേണ്ട കാര്യങ്ങൾ തന്നേയാണീ ബാസിൽ പറഞ്ഞിരിക്കുന്നത് കേട്ടൊ

  ReplyDelete
 7. ആഹാ ....ഫേസ് ബൂക്കില്ലാതെ എന്താഘോഷം അല്ലെ .....പ്രവാസികള്‍ ആണെന്ന് തോനുന്നു ഏറ്റവും കൂടുതല്‍ ഫേസ് ബുക്കില്‍ കുടിയിരിക്കുന്നത് ഞാന്‍ ഇപ്പൊ വരാം കമന്റ്‌ ഇടട്ടെ :) ആശംസകള്‍ എഴുത്തിന്

  ReplyDelete
 8. പച്ചക്കുതിരപ്പുറമേറിയ യുക്തിവാദി

  താങ്കളെ അറിയിക്കുന്നതിനു വേണ്ടിയിട്ട ലിങ്ക് താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

  ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുമല്ലോ

  ReplyDelete
 9. നന്നായിട്ടുണ്ട്

  ReplyDelete
 10. വിഷയം അവതരിപ്പിച്ച രീതി നന്നയിട്ടുണ്ട്, കാലിക പ്രസക്തം

  ഇമ്മാതിരി പഠനങ്ങളൊക്കെ എപ്പോഴുമുണ്ടാകും. ഇപ്പോൾ ഫേസ്ബുക്കാണ് താരം. വേറൊന്ന് അതിനെ മറികടക്കും വരെ

  ReplyDelete
 11. ..ഞാന്‍ ലക്ഷദ്വീപില്‍ കൂടെ ആണ് ഇവിടെ വന്നത് എന്നിട്ട് ബാക്കിയുള്ള എല്ലാ പോസ്റ്റുകളും വീറോടെ ഉള്ള വാഗ്വാദങ്ങളും കണ്ടു .എന്നാലും എനിക്ക് പ്രയോജനപെട്ടത് ജാലകം അഗ്ഗ്രഗേട്ടര്‍ ആണ് . ഈ പോസ്റ്റിനു നന്ദി ....

  ReplyDelete