Wednesday, March 21, 2012

പിറവത്തും ജയിച്ചത് ശൈഖുന തന്നെ..

സർവ്വ ശക്തനായ രക്ഷിതാവിന്റെ നാമത്തിൽ...

 പിറവം ഇലക്ഷൻ കഴിഞ്ഞു.. എൽ.ഡി.എഫും, യു.ഡി.എഫും പറഞ്ഞതു പോലെ ഭരണത്തെ ജനങ്ങൾ വിലയിരുത്തിക്കഴിഞ്ഞു.. അഞ്ചു കൊല്ലം ഭരിച്ചിട്ട് ഒരു ചുക്കും ചെയ്യാതിരുന്ന എൽ.ഡി.എഫിനേയും ഒരു വർഷത്തിനുള്ളിൽ ചെയ്യാവുന്നതെല്ലാം ചെയ്ത യുഡീഫിനേയും ജനങ്ങൾ നന്നായി “വില”യിരുത്തി.. ജനസമ്പർക്ക പരിപാടികളും മറ്റുമായി ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത് എന്ത് ഉദ്ദേശത്തിന്റെ പേരിലാണെങ്കിലും തള്ളിക്കളയാനാകില്ല.. ഇത് യഥാർത്ഥത്തിൽ അനൂപ് ജേകബിന്റെ വിജയമോ എം.ജെ ജേകബിന്റെ പരാജയമോ അല്ല, മറിച്ച് യു.ഡി.എഫ് സർക്കാരിന്റെ വിജയമാണ്. അർഹിച്ച വിജയം...


പക്ഷെ അതൊന്നുമല്ല ഇവിടെ വിഷയം. ജയിച്ചത് യു.ഡി.എഫോ , എൽ.ഡി എഫോ ഇനി സാക്ഷാൽ ബി.ജെ.പി തന്നെയായാലും അടുത്ത ദിവസങ്ങളിലായി നടക്കാനിരിക്കുന്ന ഒരു ഇന്റർവ്യൂ ആണു പ്രശ്നം
.


കഴിഞ്ഞ ഇലക്ഷനിൽ മുസ്’ലിം ലീഗ് 20 സീറ്റ് നേടി ചരിത്ര വിജയം സൃഷ്ടിച്ചപ്പോൾ തമാശക്ക് പറഞ്ഞിരുന്നു, കാന്തപുരം “ഞങ്ങൾ ചെയ്തത് ലീഗിനായിരുന്നു” പറയും എന്ന്.. എന്നാൽ പിന്നീട് റിപ്പോർട്ടർ ചാനലിന്റെ അഭിമുഖം കണ്ടപ്പോൾ വാ പൊളിച്ച് നിന്നു പോയി.. മുസ്’ലിം ലീഗിന്റെ വിജയത്തിന്റെ വിജയത്തിന്റെ കാരണം ഞങ്ങളുടെ വോട്ടാണെന്നും ഞങ്ങളുടെ വോട്ടില്ലായിരുന്നു എങ്കിൽ മുസ്’ലിം ലീഗ് രണ്ടോ മൂന്നോ സീറ്റിൽ ഒതുങ്ങുമായിരുന്നു എന്നുമായിരുന്നു മഹാനവർകൾ അന്ന് പൊട്ടിച്ചത്.. അത് കൊണ്ട് ഇപ്രാവശ്യവും അത് ആവർത്തിച്ച് കൂടായ്കയില്ല.. പിറവം മുസ്ലിം ന്യൂനപക്ഷ മണ്ഡലമാണെന്നൊന്നും  ശൈഖുനക്കറിയണ്ട.. ഞമ്മളെ വോട്ട് ജയിച്ച പാർട്ടിക്ക് തന്നെ..


വർഷങ്ങൾക്ക് മുൻപ് ലോകസഭാ ഇലക്ഷനിൽ ഈ ശൈഖുനയുടെ മുരീദായ ഹുസൈൻ രണ്ടത്താണി മത്സരിച്ചിരുന്നു. അന്ന് മഹാനവർകളും കൂട്ടാളികളും  പ്രചരിപ്പിച്ചത് എൽ.ഡി.എഫിനു വേണ്ടി വോട്ട് ചെയ്യാൻ ബദറിൽ ഇറങ്ങിയത് പോലെ മലക്കുകൾ ഇറങ്ങി എന്നായിരുന്നു. പക്ഷെ ആയിരക്കണക്കിനു മലക്കുകളിറങ്ങിയിട്ടും.. മുസ്ലിം ലീഗിനെ ജയിപ്പിച്ച “പതി”നായിരക്കണക്കിനു അണികളുണ്ടായിട്ടും പൊട്ടിയത് രണ്ടത്താണി തന്നെയായിരുന്നു... മാത്രമല്ല, ഇലക്ഷനു മുൻപ് തന്നെ ഇവരുടെ ഒരു തങ്ങൾ ഹുസൈൻ രണ്ടത്താണിയെ “എം.പീ...” എന്ന് വിളിച്ചിരുന്നുവെന്നും അതിനാൽ ജയം ഉറപ്പാണ് എന്നുമാണ് അനുയായികൾ തട്ടിവിട്ടത്..


ഇദ്ദേഹം മാത്രമല്ല, ഇയാളുടെ കൂട്ടത്തിൽ പെട്ട മറ്റു ശൈഖുനമാരും “ഇലക്ഷൻ പ്രവചനങ്ങളിൽ” ബഹുകേമന്മാരാണ്. മുസ്’ലിം ലീഗിന്റെ സ്ഥാനാർത്ഥിയായിരുന്ന എ.ടി മുഹമ്മദ് ബഷീർ ഇവരുടെ ഒരു വൈലത്തൂർകാരൻ തങ്ങളെ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി കാണാൻ പോയത്രെ.. കൂടിക്കാഴ്ചയൊക്കെ കഴിഞ്ഞ് ഇ.ടി പുറത്തിറങ്ങാൻ നേരം മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ് അബദ്ധത്താൽ വീണു പൊട്ടിയത്രെ.. അപ്പോൾ ഈ തങ്ങൾ പ്രവചിച്ചു, “ഗ്ലാസ് പൊട്ടീ, ഈ.ടിയും പൊട്ടീ..” പക്ഷെ പൊട്ടിയത് ഈ പൊട്ടൻ അനുയായികളായിരുന്നു എന്ന് മാത്രം..


കാന്തപുരത്തിന്റെ ഈ പൊട്ടൻ കളി ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.. “ഞാൻ ജയിക്കുന്ന ടീമിന്റെ കൂടെയാണെ”ന്ന കുട്ടികളുടെ നിലപാട് ഇനിയെങ്കിലും മാറ്റുക.. ഒന്നുകിൽ വ്യക്തമായ രാഷ്ട്രീയ നിലപാടെടുക്കുക, അല്ലെങ്കിൽ രാഷ്ട്രീയത്തിൽ ഇടപെടാതെ “മുടി ചൂഷണങ്ങളുമായി” മതം വിറ്റ് നടക്കുക.. അല്ലാതെ “ജയിച്ച ടീമിനൊപ്പം” എന്ന നിലപാട് ശരിയല്ല ഉസ്താദേ...




അവസാന പയറ്റ് : പിണറായി മുടി കത്തും എന്ന് പരസ്യ പ്രസ്ഥാവന നടത്തിയത് കൊണ്ട് “മുടിയുടെ കറാമത്ത്” കൊണ്ടാണ് പിറവത്ത് തോറ്റത് എന്നെങ്ങാനും ശൈഖുന പറയുമോ ആവോ??





31 comments:

  1. പിറവം ഇലക്ഷൻ കഴിഞ്ഞു. ഭരണത്തെ ജനങ്ങൾ വിലയിരുത്തി.. പക്ഷെ ഇനി നമ്മുടെ കാരന്തൂർ ശൈഖുന ഈ വിജയവും ഞമ്മന്റേത് തന്നെ എന്ന് പറയുമോ എന്നാണിപ്പോൾ പേടി...

    ReplyDelete
  2. പൊതുജനം 'അത്രയ്ക്ക് കഴുത' എന്ന് രാഷ്ട്രീയ ക്കോമരങ്ങള്‍ മനസ്സിലാക്കട്ടെ. പെണ്ണ് പിടി ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ഉണ്ടാക്കി ഓസില്‍ ആസിഡു കുടിക്കാന്‍ നോക്കാതെ ജനത്തിന് വേണ്ടത് കുറച്ചെങ്കിലും ചെയ്യാന്‍ ഇനിയെങ്കിലും രാഷ്ട്രീയ വിഡ്ഢിക്കോമരങ്ങള്‍ ശ്രമിക്കുമെന്ന് ആശിക്കാം ...

    ReplyDelete
  3. ബാസില്‍,
    കാന്തപുരതിനെ വിമര്‍ശിക്കുന്നതിനു മുമ്പ് വിമര്ഷിക്കുന്നയാള്‍ക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് വേണം ! അതുണ്ടോ എങ്കില്‍ ഏത് ?
    ആ രാഷ്ട്രീയം താങ്കള്‍ ഫോളോ ചെയ്യുന്ന തൌഹീദിന്റെ വൃത്തത്തിനു അകത്താണോ ?
    വ്യക്തമാക്കിയാല്‍ കൊള്ളാം !

    ReplyDelete
    Replies
    1. YES NAJ സാഹിബ്, എനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്..

      അതൊരിക്കലും തൌഹീദിനെതിരുമല്ല.

      Delete
    2. തൌഹീദിനു എതിരാകാതാ താങ്കളുടെ ആ സൂത്രം ഇവിടെയുണ്ടെങ്കില്‍ ഏതെന്നു പറഞ്ഞാല്‍ അത്‌ ഫോളോ ചെയ്യാമായിരുന്നു !

      Delete
  4. ഇനി ആർക്ക് മാണം ഇങ്ങളെ ഈ ഒണക്ക രാഷ്ടീയം ..ഇപ്പോ ഉസ്താദിന്റെ കജ്ജില് നല്ല നീള്ളള്ള മുടിക്കെട്ട് ഇങ്ങള് കണ്ടീലെ ?.അത് മതി ഇനി ബാക്കിക്കാലം ജീവിച്ച് പോകാൻ...അല്ലങ്കിലും ആരാ ഈ പിണറായി ഉസ്താദിന്ന് അങ്ങിനെ ഒരാളെ പണ്ടും അറീല്ല..ഇപ്പളും അറീല്ല...അല്ല പിന്നെ....

    ReplyDelete
  5. വേറേ പണിയൊന്നുമില്ലേ.... കാന്തപുരത്തിന്റെ ഇറച്ചി തിന്ന് മതിയായില്ലേ നിനക്കൊന്നും

    ReplyDelete
    Replies
    1. ഇപ്പൊ വെക്കേഷനാ.. അതോണ്ട് അത്ര വല്യ പണിയൊന്നുമില്ല.. എന്തേലുമുണ്ടേൽ പറയണം ട്ടോ.. പിന്നേയ്, വിമർശനം ആരോഗ്യപരമായി ഉൾക്കൊള്ളാൻ കുറച്ച് കഴിവ് വേണം.. വിമർശിക്കുമ്പോഴേക്ക് തുമ്മിയാൽ തെറിക്കുന്ന മൂക്കാണോ നിങ്ങളുടേത്??

      Delete
  6. സുഹൃത്തേ ... ഞാന്‍ കാന്തപുരം അനുഭാവി ഒന്നും അല്ല എങ്കിലും തൊട്ടതിനും ജയിച്ചതിനും എന്തിനാ കാന്തപുരതിനെ കളിയകുന്നത് . ഒന്നുമില്ല എങ്കിലും താങ്കളുടെ ഉപ്പയുടെ പ്രായം എങ്കിലും കാണില്ലേ ...മുതിര്‍ ന്നവരെ ബഹുമാനിക്കാനാണ് മതം പഠിപ്പിക്കുന്നത്‌ എന്ന് ഓര്‍മ പെടുത്തുന്നു . നല്ലത് വരുത്തട്ടെ.. സസ്നേഹം ..

    ReplyDelete
    Replies
    1. ആഷിക് സാഹിബ്, ഈ പോസ്റ്റ് ഞാൻ എഴുതിയത് ലീഗിന്റെ വിജയ സമയത്തായിരുന്നു എങ്കിലും താങ്കളിതേ കമന്റിടുമായിരുന്നു, ലേ.. പക്ഷെ കാന്തപുരത്തിന്റെ പ്രസ്ഥാവനയെ പറ്റി താങ്കളെന്ത് പറയുന്നു?? “ഞങ്ങളുടെ വോട്ടില്ലെങ്കിൽ ലീഗ് രണ്ടോ മൂന്നോ സീറ്റിലൊതുങ്ങും” എന്ന് പറയുന്ന പൊട്ടത്തരമൊക്കെ കണ്ടില്ലെന്ന് നടിക്കണം ലേ??

      മുടിയുടെ പേരിൽ, ഇസ്’ലാമിന്റെ പേരിൽ ജനങ്ങളുടെ കാഷ് പോക്കറ്റിലാക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കണോ?? അപ്പോൾ സാക്ഷാൽ ഉപ്പയായാലും എതിർക്കണം, അതാണ് ഒരു മുസ്’ലിമിന്റെ നിലപാട്..

      അബൂജഹലിനെയും മറ്റു ഖുറൈശികളെയും എതിർക്കുമ്പോൾ നബി(സ) യോട് താങ്കളിങ്ങനെ പറയുമോ?? “താങ്കളുടെ ഉപ്പയേക്കാൾ പ്രായമില്ലേ” എന്ന് പറയുമോ?? തെറ്റിനെ പ്രായം നോക്കി എതിർക്കാൻ പറ്റില്ല ആഷിക് സാഹിബ്..

      Delete
  7. പ്രിയപ്പെട്ട ബാസില്‍ പോസ്റ്റ്‌ ഉഗ്രനായി എന്ന് പ്രത്യഗിച്ചു പറയേണ്ടല്ലോ, എന്നാലും പറയുന്നു ഉഷാറായി.അഹങ്കാരം കൂടണ്ടാട്ടോ, അഹങ്കാരം കൂടിയാല്‍.......ഹം

    ReplyDelete
    Replies
    1. നജ്മുദ്ദീൻ സാഹിബ്.. കാന്തപുരത്തെ വിമർശിച്ചതിന്റെ പേരിലാണ് “അഹങ്കാരം” എന്ന് പറയുന്നത് എങ്കിൽ, എനിക്ക് പ്രശ്നമില്ല.. അതല്ല, മറ്റു വല്ല അഹങ്കാരത്തിന്റെ അംശവും എന്റെ വരികളിലുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ച് തരണം..പ്ലീസ്.. തിരുത്താൻ തയ്യാറാണ്..

      Delete
  8. ഞാന്‍ ഈ നാട്ടുകാരനല്ല.

    ReplyDelete
  9. ഒരു മീറ്റെരോളം നീളമുള്ള കെട്ട് കണക്കിന് ചെമ്പ മുടികള്‍ കാണിച്ച് റസൂല്ല്ലാഹിയുടെ മുടി എന്നും പറഞ്ഞു പാവങ്ങളായ അണികളെ വഞ്ചിച്ചു പണപ്പിരിവ് നടത്തി മുടി സൂക്ഷിപ്പ് മ്യൂസിയവും റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സും തുടങ്ങാന്‍ ഉറച്ച് നീങ്ങുന്ന കാന്തപുരം അബൂബക്കെര്‍ മൌലവി; ഇതെല്ലാം തിരിച്ചെരിഞ്ഞ സുന്നീമക്കളുടെ നിസ്സഹകരണം കാരണം തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിന്ടിരിക്കെ തന്റെ ഈ കൊടും ആത്മീയ വഞ്ചനയെ ഞ്ഞ്യായീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍; ലോകകുരു നമ്മുടെയെല്ലാം സ്വന്തം ദേഹത്തെക്കളും സംബത്തിനെക്കാളും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നമ്മുടെ ഖല്ബകത്ത് എന്നെന്നും ജീവിച്ചു കൊണ്ടിരിക്കുന്ന ആദരവായ അശ്രഫുല്‍ ഖല്‍ഖ് മുഹമ്മദു റസൂല്‍ സ്വല്ലല്ലാഹു അലയ്ഹി വസല്ലമ തങ്ങളവരുകളുടെ തിരു ദേഹത്തെ ഒരു യുക്തിവാദി പോലും പറയാത്ത രീതിയില്‍ "ജഡം" എന്ന് പലവട്ടം പറഞ്ഞാക്ഷേപിച്ച എ.പി അബൂബക്കര്‍ മൌലവിയുടെ ഈ തെമ്മാടിത്തരത്തിനെതിരെയും റസൂല്‍ (സ്വ) തുരുശേഷിപ്പുകളെ ബോഡി വേസ്റ്റ് പ്രയോഗത്തിലൂടെ അവഹലെക്കുകയും ചെയ്ത ഈ രണ്ടു മത നിന്ദകര്‍ക്കെതിരെ പ്രതികരിക്കാന്‍ മു അമിനീങ്ങളെ നിങ്ങള്‍ സധൈര്യം മുന്‍പോട്ടു വരിക!

    നമ്മുടെ ആരംഭ തിരു ദേഹത്തെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരാള്‍ക്കും മാപ്പില്ല! അയാള്‍ ഇത് കൊല കൊമ്പനായാലും ശെരി! പ്രവാചക നിന്ദ നടത്തുന്ന ഏതൊരുവനെയും വെറുതെ വിടാന്‍ നാം തയ്യരവരുത്!

    അബുബക്കര്‍ മൌലവി പ്രവാചക തിരുമേനി (സ്വ) തങ്ങളുടെ തിരു ദേഹത്തെ നിസ്സരമാക്കിയും കൊണ്ട് "ജഡം" എന്ന് വിളിച്ചു ആക്ഷേപിക്കുന്ന വീഡിയോ കാണാന്‍ ഈ ലിങ്കില്‍ പോവുക!

    http://www.youtube.com/watch?list=PL679D255DC563DE08&v=cfuhbpb3Lic&feature=player_detailpage#t=15s

    മനസ്സാക്ഷിയുള്ളവരെ! നിങ്ങള്‍ പ്രതിര്കരിക്കുക !

    ReplyDelete
  10. thankale polulla vrithiketta rashtreeyakar thouheed enna vaakku koodekoode upayogikkaruthu.... Mujahidukal ellarum kujalikuttiyude aalkkaranu enna thettidharana palarkkum undu..... mujahidukal ee muslim leaginu vendiyulla vidupani avasaanippikkunnathanu avarude deeninu nallathu...

    ReplyDelete
    Replies
    1. എനിക്ക് മുസ്’ലിം ലീഗിൽ മെമ്പർഷിപ്പ് പോലുമില്ല അനോനിക്കാക്കാ... കാന്തപുരത്തെ പറയുമ്പോ ചൂടാവുന്നു എങ്കിൽ, അത് പറഞ്ഞാ മതി..

      Delete
  11. യു.ഡിഎഫിന്റെ പ്രവര്‍ത്തനഫലമാണ് പിറവത്തെ വിജയം എന്ന നിരീക്ഷണത്തോട് ഒട്ടും യോജിപ്പില്ല..

    കാന്തപുരം ഉസ്താദിന്റെ എന്തെങ്കിലും ചെയ്തികളെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം..
    പക്ഷെ ഇതൊരുമാതിരി ഉഡായ്പ് പണിയായിപ്പോയി...

    വിമര്‍ശിച്ചേ അടങ്ങൂ എന്ന് വന്നാല്‍ നമ്മുടെയൊക്കെ വിവേകത്തിന്റെ കൂമ്പടഞ്ഞ് പോകും .. അത്ര തന്നെ.....

    വിശകലനങ്ങളും വിമര്‍ശനങ്ങളം വൈകാരിക ശൈലി വിട്ട് വൈചാരികമായാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു...

    എതിരാളികളെ കൂടുതല്‍ എതിരാളികളാക്കുക എന്നതല്ല എഴുത്തിന്റെ പുണ്യം.., അവര്‍ക്ക് വീണ്ട് വിചാരം ചെയ്യാനുള്ള വഴിയൊരുക്കുക എന്നതാണ്...

    സ്‌നേഹപൂര്‍വ്വമാണ് ഇത്രയും പറഞ്ഞത്.. പരിഗണനക്കെടുക്കും എന്ന് കരുതുന്നു...

    ReplyDelete
    Replies
    1. ആയ്കോട്ടെ,, ഇനി ലീഗിന്റെ ഇരുപത് സീറ്റും കാന്തപുരത്തിന്റെ പ്രവർത്തകരെ കൊണ്ടാണെന്ന് ഞങ്ങളങ്ങോട്ട് സമ്മതിച്ചേക്കാം ലേ?? ഹഹ.. ഇമ്മാതിരി ബഡായികൾ ചാനൽ ക്യാമറയുടെ മുൻപിൽ പറയുന്നവർക്ക് ഇനി എന്ത് വീണ്ടു വിചാരം?? പ്രാർത്ഥിക്കാം നമുക്ക്..

      Delete
  12. verum naalam kida ezhuthu , aare kurihum enthum ezhuthaam ,,,,,
    piravam thiranheduppum kaanthapuravum thammil oru bhadavumilla,,,,,,

    ReplyDelete
    Replies
    1. പിറവത്തെ വിജയവും കാന്തപുരോം തമ്മിൽ ഒന്നുമില്ല അല്ലേ?? ഹാവൂ രക്ഷപ്പെട്ടു.. ലീഗിന്റെ വിജയവും കാന്തപുരോം തമ്മിൽ എന്തേലും ഉണ്ടായിരുന്നോ അനോണിക്കാക്കാ?? എന്നിട്ട് അച്ചങ്ങായി റിപോർട്ടർ ചാനലിൽ എന്തായിരുന്നൂ പറഞ്ഞത്??

      Delete
  13. BCP - ബാസില്‍ .സി.പി
    എഴുത്ത്, പ്രസംഗം, ഗാനരചന, കഥാരചന, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ കയ്യൊപ്പ് പതിപ്പിക്കാൻ ശ്രമിച്ചെങ്കിലും കയ്യൊടിഞ്ഞ് കിടക്കേണ്ടി വന്നു.. അങ്ങനെയാണീ ബ്ലോഗിംഗ് തുടങ്ങിയത്.. ഇനിയൊന്നും പറയണ്ട.. സഹിച്ചേ മതിയാകൂ
    vidditham ezhuthiyalum sahikkuka thaneee, vivaramillathyaalll

    ReplyDelete
    Replies
    1. ആയ്കോട്ടെ, വല്ല്യ വിവരമുള്ളതു കൊണ്ടാണല്ലോ അനോണിയായി വന്നത്..? ആയ്കോട്ടെ..

      Delete
  14. BCP - ബാസില്‍ .സി.പിMar 21, 2012 07:06 PM
    YES NAJ സാഹിബ്, എനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്..

    അതൊരിക്കലും തൌഹീദിനെതിരുമല്ല.


    ..najMar 22, 2012 02:01 AM
    തൌഹീദിനു എതിരാകാതാ താങ്കളുടെ ആ സൂത്രം ഇവിടെയുണ്ടെങ്കില്‍ ഏതെന്നു പറഞ്ഞാല്‍ അത്‌ ഫോളോ ചെയ്യാമായിരുന്നു !

    still no reply....???

    ReplyDelete
  15. ഞാനും ജയിച്ച പാർട്ടിക്കൊപ്പം ...കേട്ടൊ സഖാവെ

    ReplyDelete
  16. കാന്തപുരത്തിന്റെ അനുയായികളുടെ വോട്ട് കേരളത്തിലെ ഓരോ മണ്ഡലങ്ങളിലും സ്ഥാനാണ്‍ികളുടെ വിജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുവെന്ന യാഥാര്‍ഥ്യം എല്ലാവരും അംഗീകരിച്ചതാണ്. ഇത് അംഗീകരിക്കാന്‍ മനസ്സില്ലാത്ത ബാസില്‍ എന്ന വഹാബിയും ചേളാരിയും ഉറഞ്ഞു തുള്ളി കൊണ്ടേയിരിക്കുക.

    ReplyDelete
  17. നബി (സ) തങ്ങളുടെ ഒട്ടകം കാണാതായതുമായി സംബന്ധിച്ച് അദ്ദേഹത്തിന്റെ മുഅ്ജിസത്തില്‍ സംശയിച്ചവരുടെ രോദനമായിട്ടാണ് ഈ ആര്‍ട്ടിക്ള്‍ വായിച്ചപ്പോള്‍ ലേഖകന്റെ അവസ്ഥ ഓര്‍ത്തു പോയത്.

    ReplyDelete