അപ്പോ ഇനി ഏതായാലും അതൊക്കെ കുറക്കാം ലേ.. അതിനെന്ത് ചെയ്യണം?? ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ധാരാളം ഒഴിവ് സമയവും ഉണ്ടാകുമ്പോൾ എന്തായാലും തൊടാതിരിക്കാനൊന്നും പറ്റില്ല.. അതു കൊണ്ട് തന്നെ, ഇന്റർനെറ്റിലെ തന്നെ മറ്റു മാർഗ്ഗങ്ങളിൽ സമയം ചെലവഴിക്കുന്നതാവും നല്ലത്.. അതിൽ ചിലത് താഴെ കൊടുക്കുന്നു.
Thursday, January 26, 2012
സന്തോഷം വേണ്ടോലേ... ഫേസ്ബുക്ക് വിട്ടോളീ...
സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തിൽ...
ഇന്റർനെറ്റ് കണക്ട് ചെയ്താലുടൻ എല്ലാരും ഫേസ്ബുക്കിലേക്ക് ഓടിയും ചാടിയും എത്തും. വല്ല “ലൈക്കും” കിട്ടീട്ടുണ്ടോ, കമന്റുകൾ എത്ര വന്നു, ഗ്രൂപ്പിൽ പുതിയ പോസ്റ്റുണ്ടോ, എന്നൊക്കെ... ഇതിനിടയിൽ ഒരു നിമിഷം പോലും ഫേസ്ബുക്ക് വിട്ടു നിൽക്കാതിരിക്കാൻ “ഫേസ്ബുക് മെസെഞ്ചറും” ഇറക്കി പഹയന്മാർ..അങ്ങനെ ഉണ്ണാനും ഉറങ്ങാനും നേരല്ലാതെ ഫേസ്ബുക്കിനു മുൻപിലായി എല്ലാരും. വിക്കിപ്പീഡിയ അടച്ചാലും ഗൂഗിൾ പൂട്ടിയാലും യാഹു നഷ്ടത്തിലായാലും ഫേസ്ബുക്ക് ഒരു സെകണ്ടുപോലും നിന്നുപോകരുതെന്നേ എല്ലാർക്കും പറയാനുള്ളൂ.. ഇതിനിടയിൽ സോപ്പയും (SOPA) മറ്റു കുന്ത്രാണ്ടങ്ങളും വന്നപ്പോഴും വിക്കിപ്പീഡിയ വരെ അടച്ചെങ്കിലും ഫേസ്ബുക്കിനൊരു പോറൽ പോലുമേറ്റില്ല.. പ്രത്യേകിച്ചും മലയാളികൾ 24 മണിക്കൂറും ഫേസ്ബുക്കിൽ ലൈക്കുമടിച്ചിരിക്കുന്നത് കാണുമ്പോൾ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. ഇന്റർനെറ്റെന്നാൽ ഫേസ്ബുക്ക് മാത്രമാണെന്ന ധരണയിലാണെന്ന് തോന്നും ഇവരുടെ കളി കണ്ടാൽ.. എന്നാൽ ഇങ്ങനെയുള്ള സകല ഫേസ്ബുക്ക് ഭ്രാന്തന്മാരേയും ഞെട്ടിപ്പിച്ചു കൊണ്ടാണ് ഏതോ ഒരു യൂണിവേർസിറ്റിയിൽ നിന്നുള്ള (Utah Valley University) പഠന റിപ്പോർട്ട് വന്നിരിക്കുന്നത്.. ഏന്താണെന്നോ, ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ മറ്റുള്ളവരെക്കാൾ ദുഖിതരാണത്രേ..!! വായിക്കാൻ ഇവിടെ ക്ലിക്കുക..
Saturday, January 14, 2012
ഈ മാറ്റം നാറ്റത്തിനല്ലേ സഖാവേ..?
സർവ്വലോക രക്ഷിതാവിന്റെ നാമത്തിൽ,,


പണ്ടേ “മാറ്റ”ത്തിന്റെ വഴിയിലായിരുന്നു നമ്മുടെ ജമാ’അത്തെ ഇസ്’ലാമി, ആദർശവും ആശയവും നിലപാടും നയവും എന്നു വേണ്ട എല്ലാ കുണ്ടാമണ്ടികളും മാറ്റിക്കൊണ്ടേയിരുന്നു. ഹറാമമും ശിർക്കുമൊക്കെയായിരുന്ന വോട്ടിംഗ് ഹലാലും ജാഇസുമൊക്കെയായത് നമ്മൾ കണ്ടു. ഒടുവിൽ മത്സരിച്ചപ്പോൾ അവിടെയുമുണ്ടായിരുന്നു ഒരു “മാറ്റ” ടെച്ച്, അതെ, “മാറ്റത്തിനൊരു വോട്ട്..!“. അങ്ങനെ ദീനും ദുനിയാവുമെല്ലാം മാറ്റി മാറ്റി ഒരു പരുവത്തിലാക്കിയിരുന്നു ഈ സാമ്പാർ മതക്കാർ..
Thursday, January 5, 2012
ഇതെന്താ വെള്ളരിക്കാ പട്ടണമോ??
സർവ്വലോക രക്ഷിതാവിന്റെ നാമത്തിൽ..

Saturday, December 31, 2011
ഈ ഡാം പൊട്ടരുത്. യുവാക്കളേ നിങ്ങൾ പൊട്ടിക്കരുത്..
സർവ്വശക്തന്റെ നാമത്തിൽ...
![]() |
പൊട്ടാൻ പോകുന്ന “ഡാം” |
മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഉണ്ടായേക്കാവുന്ന ഭവിശ്യത്തുകളെ പറ്റിയാണ് “ബൂലോകത്ത്” ഇപ്പോൾ പ്രധാന ചർച്ച.. ഡാം പൊട്ടിയാൽ കേരളത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിലാകുമെന്നും 30 ലക്ഷത്തിലധികം പേർ മുങ്ങി മരിക്കുമെന്നും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് അത്താണിയില്ലാതാകുമെന്നും നാം വായിച്ചു. രാഷ്ട്രീയക്കാരും മാധ്യമങ്ങളും അല്പം വൈകിയാണെങ്കിലും ഈ വിഷയത്തിനു വേണ്ടതു പോലെ പ്രാധാന്യം നൽകി..
Sunday, December 4, 2011
ഓടിയാൽ ക്ഷീണം മാറുമോ ഉസ്താദേ?
സർവ്വശക്തനായ അല്ലാഹുവിന്റെ നാമത്തിൽ..
അടികിട്ടിയാൽ കുറച്ച് റെസ്റ്റ് എടുക്കണം. നാട്ടുകാർ മുഴുവൻ പൊതിരെ തല്ലിയാൽ ഒരു മാസമെങ്കിലും “ബെഡ് റെസ്റ്റ്” വേണം..എന്നാൽ കേരളത്തിലെ ഒരു മുസ്ലിയാർക്ക് ഇക്കാര്യം ഇനിയും മനസ്സിലായിട്ടില്ല.. കേശത്തിന്റെയും കാശിന്റെയും പേരിൽ നടത്തിയ വൻ തട്ടിപ്പുകൾ പൊതുജനം കയ്യോടെ പിടികൂടി പൊതിരെ തല്ലിയിട്ടും അയാൾ ഓട്ടം തുടരുകയാണ്. ഇപ്പോഴിതാ വീണ്ടും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വീണ്ടും ഓടുകയാണത്രേ..
Saturday, November 19, 2011
ബീമാപ്പള്ളിയിലെ കാടത്തരം കേരളത്തിന്നപമാനം.!
ലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തിൽ..
അസത്യത്തിനെതിരേയുള്ള പോരാട്ടം എന്നും വേദനകളും യാതനകളും നിറഞ്ഞതു തന്നെയാണ്. അത് ഏത് മേഖലയിലായിരുന്നാലും.. ലോക രക്ഷിതാവിനെ മാത്രം ആരാധിക്കാനുള്ള അവകാശത്തിനു വേണ്ടി 1400 വർഷങ്ങൾക്കു മുൻപ് സത്യസന്ദേശം സ്വീകരിച്ചവർക്ക് പ്രയാസങ്ങളുണ്ടായിരുന്നു.സ്വാതന്ത്ര്യമെന്ന നീതിക്കു വേണ്ടി പോരാടിയപ്പോൾ ഗാന്ധിജിക്കും മറ്റു നേതാക്കന്മാർക്കും ഇന്ത്യയിലും യാതനകൾ അനുഭവിക്കേണ്ടി വന്നു.. സത്യത്തിനു വേണ്ടി, നീതിക്കു വേണ്ടിയുള്ള പോരാട്ടം കല്ലുമുള്ളുകൾ നിറഞ്ഞ പാതയിൽ നഗ്നപാതനായി സഞ്ചരിക്കുന്നത് പോലെ തന്നെയാണ്. അവിടെ അടിച്ചമർത്തലുകളും നീതിനിഷേധവുമുണ്ടാകും.. അപ്പോഴൊക്കെ ആദർശം മുറുകെ പിടിച്ച് സത്യത്തിനു വേണ്ടി പോരാടുന്നവരാണ് യഥാർത്ഥ ധൈര്യശാലികൾ...
Saturday, November 12, 2011
ഒരു മൈസൂർ യാത്രയും കുറേ ബസ്സുകളും..
ദൈവനാമത്തിൽ..
ചീരാമൊളകിനൊക്കെ യാത്രാ വിവരണൊക്കെ എഴുതി ഞെളിയാമെങ്കിൽ എന്തുകൊണ്ട് ഞമ്മക്കായിക്കൂട? ഇബരെയൊക്കെ എഴുത്ത് കണ്ടാ തോന്നും ഞമ്മളൊന്നും എബ്ടേക്കും പോകാറില്ലെന്ന്.. പക്ഷെ ചീരാമുളകിനെ പോലെ ആൽ’പ്സിലേക്കൊന്നും പോകാൻ ഞമ്മളെ കിട്ടൂല.. അതും ഒറ്റക്ക്.. ഫൂ..
കഴിഞ്ഞ പെരുന്നാളു കഴിഞ്ഞായിരുന്നു മൈസൂരിലേക്കുള്ള കുടുംബ സമേതമുള്ള യാത്ര.. കുടുംബ സമേതമെന്ന് വെച്ചാൽ ഒന്നും രണ്ടും മൂന്നും നാലുമല്ല, ഇരുപത്തിയൊന്ന് പേർ..!! (കൃഷ്ണയ്യർ കേൾക്കണ്ട) ഉപ്പാപ്പ, ഉമ്മാമ്മ മുതൽ രണ്ടു വയസ്സ് തികയാത്ത ഹാനി വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.. ഇത്രേം കുറച്ച് പേരായത് കൊണ്ടു തന്നെ ഒരു ബസ്സ് തന്നെ ഏർപ്പാടാക്കിയിരുന്നു.ശനിയാഴ്ച എട്ടരക്ക് ബസ്സു വരും എന്നായിരുന്നു പറഞ്ഞിരുന്നത്.
Tuesday, November 1, 2011
നാറുന്നു.. ഇങ്ങോട്ട് അടുക്കണ്ട...
ആറാം ക്ലാസു മുതൽ “ഡെമോക്രസിയും” അതിലെ “പൊളിറ്റികൾ പാർട്ടികളെ” കുറിച്ചുമൊക്കെ പഠിച്ചിരുന്നു. “രാഷ്ട്രത്തെ നിര്മ്മിക്കുന്ന ചാലക ശക്തിയാണ് രാഷ്ട്രീയം“ എന്നൊക്കെ ചൊല്ലിപ്പഠിച്ചിരുന്നു. ഓഫ് ദ പീപ്പിളും ബൈ ദ പീപ്പിളും ഫോർ ദ പീപ്പിളും പഠിച്ച് ഡെമോക്രസിക്കു വേണ്ടി പ്രബന്ധങ്ങളും എഴുതി പുറത്തിറങ്ങുമ്പോൾ ഇന്നു കേരളത്തിൽ കാണുന്ന കാഴ്ച്ചയെന്താണ്..? രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി പൊലുമറിയാത്ത എന്നെപ്പോലെയുള്ളവർക്കു പൊലും,,പത്രത്താളുകളിലൂടെ കേരള രാഷ്ട്രീയത്തിന്റെ പോക്ക് എങ്ങോട്ടേക്കാണെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു..
Wednesday, October 26, 2011
ഖുർആനിൽ വൈരുദ്ധ്യം തിരയുന്നവരോട്...
സർവ്വ ശക്തനായ അല്ലാഹുവിന്റെ നാമത്തിൽ....
ബൈബിൾ വായനക്കിടെ എനിക്ക് തോന്നിയ ചില സംശയങ്ങളെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് എഴുതിയിരുന്നു.. ബൈബിളിലെ വൈരുദ്ധ്യങ്ങളെ കുറിച്ചും മറ്റുമായിരുന്നു ആ ചോദ്യങ്ങൾ.. അതിനു കൃത്യമായ വിശദീകരണം നൽകാൻ സാധിക്കാതിരുന്നപ്പോൾ, “ഖുർആനിലും വൈരുദ്ധ്യങ്ങളുണ്ട്”(?) എന്ന തരത്തിൽ ചില ബ്ലോഗ് പോസ്റ്റുകൾ* കണ്ടു.. എന്നാൽ അവ വൈരുദ്ധ്യങ്ങളല്ലെന്നും, അത് രണ്ടും ഒരേ ആശയമാണെന്നും തെളിവുകൾ ഉദ്ധരിച്ച് കാണിച്ചു കൊടുത്തപ്പോൾ പിന്നെ അവയെ കുറിച്ച് ഒരക്ഷരം മിണ്ടാതെ “സ്വന്തം ബ്ലോഗിൽ നിന്നു തന്നെ മുങ്ങേണ്ട” ഒരവസ്ഥയാണുണ്ടായത്..
Sunday, October 16, 2011
താടിയുള്ള വരനും ദീനില്ലാത്ത മടവൂരിയും.!
“മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന മിനി സ്കർട്ടും,
ദന്തങ്ങളിൽ സദാ വിഹരിക്കുന്ന അറാക്കിന്റെ കൊള്ളിയും,
ഒരിക്കലും ബാർബറുടെ കരങ്ങൾ തലോടിയിട്ടില്ലാത്ത താടിരോമങ്ങളും
ഇവരെ വ്യത്യസ്തരാക്കുന്നു...”

ഇത് മൌദൂദി ഹദീഥ് നിഷേധമാണ് എങ്കിൽ വേറെ ചില 'മൂർച്ചയുള്ള' വാചകങ്ങൾ കാണുക :
Subscribe to:
Posts (Atom)