Sunday, April 1, 2012

തട്ടിയിട്ടും മുട്ടിയിട്ടും പൊട്ടാത്ത “ജിന്നുമുട്ട”

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായത് കൊണ്ടു തന്നെ ഇഷ്ടമുള്ള ആശയം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണ ഘടന അതിന്റെ പൌരന്മാർക്ക് വകവെച്ച് നൽകുന്നുണ്ട്. ഒരു നാട്ടിലെ ഭൂരിപക്ഷത്തിനു ഇഷ്ടമില്ല എന്നതു കൊണ്ട് അവിടെയുള്ള ന്യൂനപക്ഷം തങ്ങളുടെ ആശയം പറയാതിരിക്കണം എന്നുമില്ല.. താൻ വിശ്വസിക്കുന്ന ആശയം അത് ഒരു മൈക് പെർമിഷൻ എടുത്ത് തുറന്നു പറയാൻ ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. എന്നാൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു മുസ്’ലിം സംഘടനയായ മുജാഹിദ് പ്രസ്ഥാനം പല സ്ഥലങ്ങളിലും പോയി തങ്ങളുടെ ആശയം ഇന്നതാണ് എന്ന് വെട്ടിത്തുറന്ന് പറയുമ്പോൾ പലപ്പോഴും അവിടെയുള്ള ഭൂരിപക്ഷം എന്നവകാശപ്പെടുന്ന സമസ്തക്കാർ പരിപാടികൾ അലങ്കോലപ്പെടുത്താനും നിർത്തിവെപ്പിക്കാനുമൊക്കെ ശ്രമിക്കാറുമുണ്ട്. കല്ലെറിഞ്ഞും കസേരയെറിഞ്ഞും മുട്ടയും തക്കാളിയും വലിച്ചെറിഞ്ഞും ഒച്ചയുണ്ടാക്കിയും അലങ്കോലപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇവർക്ക് “മാനവികതയെന്തെന്നറിയില്ലേ??” എന്ന് സാധാരണക്കാർ പോലും ചോദിച്ചു പോകാറുണ്ട്.. എന്റെ പ്രദേശത്തിനടുത്ത് ഒരു മുജാഹിദ് പ്രഭാഷണത്തിനിടെ ഒരാൾ വന്ന് പ്രസംഗിച്ച് കൊണ്ടിരിക്കുന്ന മൈക്കുമെടുത്ത് ഓടി.. ഇത്രയും അധ:പതിച്ച, മാനവികത തൊട്ടുതീണ്ടിയിട്ടില്ലാത്ത സമൂഹത്തിനെ സംബന്ധിച്ചിടത്തോളം പരിപാടി കലക്കലും ടൈഗർ ഫോഴ്സ് രൂപീകരിച്ച് എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യലും ഒരു പുത്തരിയല്ല.. തന്റെ അണികൾക്ക് മാനവികതയുടെ കഷണം പോലുമില്ലെന്ന് മനസ്സിലാക്കിയ നേതാവിപ്പോൾ അണികൾക്ക് മാനവികത പഠിപ്പിക്കാൻ കേരളം മുഴുവൻ ഒരു കരാളയാത്ര നടത്താൻ ഒരുങ്ങിയിരിക്കയാണ്. എന്നാൽ ഇത് മാനവികത ഉണർത്താനുള്ള യാത്രയല്ലെന്നും മണിമന്തിരമുയർത്താനുള്ള ബിസിനസ്സുകാരന്റെ യാത്രയാണെന്നുമാണ് പൊതുജന സംസാരം..

Wednesday, March 21, 2012

പിറവത്തും ജയിച്ചത് ശൈഖുന തന്നെ..

സർവ്വ ശക്തനായ രക്ഷിതാവിന്റെ നാമത്തിൽ...

 പിറവം ഇലക്ഷൻ കഴിഞ്ഞു.. എൽ.ഡി.എഫും, യു.ഡി.എഫും പറഞ്ഞതു പോലെ ഭരണത്തെ ജനങ്ങൾ വിലയിരുത്തിക്കഴിഞ്ഞു.. അഞ്ചു കൊല്ലം ഭരിച്ചിട്ട് ഒരു ചുക്കും ചെയ്യാതിരുന്ന എൽ.ഡി.എഫിനേയും ഒരു വർഷത്തിനുള്ളിൽ ചെയ്യാവുന്നതെല്ലാം ചെയ്ത യുഡീഫിനേയും ജനങ്ങൾ നന്നായി “വില”യിരുത്തി.. ജനസമ്പർക്ക പരിപാടികളും മറ്റുമായി ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത് എന്ത് ഉദ്ദേശത്തിന്റെ പേരിലാണെങ്കിലും തള്ളിക്കളയാനാകില്ല.. ഇത് യഥാർത്ഥത്തിൽ അനൂപ് ജേകബിന്റെ വിജയമോ എം.ജെ ജേകബിന്റെ പരാജയമോ അല്ല, മറിച്ച് യു.ഡി.എഫ് സർക്കാരിന്റെ വിജയമാണ്. അർഹിച്ച വിജയം...


പക്ഷെ അതൊന്നുമല്ല ഇവിടെ വിഷയം. ജയിച്ചത് യു.ഡി.എഫോ , എൽ.ഡി എഫോ ഇനി സാക്ഷാൽ ബി.ജെ.പി തന്നെയായാലും അടുത്ത ദിവസങ്ങളിലായി നടക്കാനിരിക്കുന്ന ഒരു ഇന്റർവ്യൂ ആണു പ്രശ്നം

Thursday, January 26, 2012

സന്തോഷം വേണ്ടോലേ... ഫേസ്ബുക്ക് വിട്ടോളീ...

സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തിൽ...


ഇന്റർനെറ്റ് കണക്ട് ചെയ്താലുടൻ എല്ലാരും ഫേസ്ബുക്കിലേക്ക് ഓടിയും ചാടിയും എത്തും. വല്ല “ലൈക്കും” കിട്ടീട്ടുണ്ടോ, കമന്റുകൾ എത്ര വന്നു, ഗ്രൂപ്പിൽ പുതിയ പോസ്റ്റുണ്ടോ, എന്നൊക്കെ... ഇതിനിടയിൽ ഒരു നിമിഷം പോലും ഫേസ്ബുക്ക് വിട്ടു നിൽക്കാതിരിക്കാൻ “ഫേസ്ബുക് മെസെഞ്ചറും” ഇറക്കി പഹയന്മാർ..അങ്ങനെ ഉണ്ണാനും ഉറങ്ങാനും നേരല്ലാതെ ഫേസ്ബുക്കിനു മുൻപിലായി എല്ലാരും. വിക്കിപ്പീഡിയ അടച്ചാലും ഗൂഗിൾ പൂട്ടിയാലും യാഹു നഷ്ടത്തിലായാലും ഫേസ്ബുക്ക് ഒരു സെകണ്ടുപോലും നിന്നുപോകരുതെന്നേ എല്ലാർക്കും പറയാനുള്ളൂ.. ഇതിനിടയിൽ സോപ്പയും (SOPA) മറ്റു കുന്ത്രാണ്ടങ്ങളും വന്നപ്പോഴും വിക്കിപ്പീഡിയ വരെ അടച്ചെങ്കിലും ഫേസ്ബുക്കിനൊരു പോറൽ പോലുമേറ്റില്ല.. പ്രത്യേകിച്ചും മലയാളികൾ 24 മണിക്കൂറും ഫേസ്ബുക്കിൽ ലൈക്കുമടിച്ചിരിക്കുന്നത് കാണുമ്പോൾ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. ഇന്റർനെറ്റെന്നാൽ ഫേസ്ബുക്ക് മാത്രമാണെന്ന ധരണയിലാണെന്ന് തോന്നും ഇവരുടെ കളി കണ്ടാൽ.. എന്നാൽ ഇങ്ങനെയുള്ള സകല ഫേസ്ബുക്ക് ഭ്രാന്തന്മാരേയും ഞെട്ടിപ്പിച്ചു കൊണ്ടാണ് ഏതോ ഒരു യൂണിവേർസിറ്റിയിൽ നിന്നുള്ള (Utah Valley University) പഠന റിപ്പോർട്ട് വന്നിരിക്കുന്നത്.. ഏന്താണെന്നോ, ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ മറ്റുള്ളവരെക്കാൾ ദുഖിതരാണത്രേ..!! വായിക്കാൻ ഇവിടെ ക്ലിക്കുക.. 

അപ്പോ ഇനി ഏതായാലും അതൊക്കെ കുറക്കാം ലേ.. അതിനെന്ത് ചെയ്യണം?? ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ധാരാളം ഒഴിവ് സമയവും ഉണ്ടാകുമ്പോൾ എന്തായാലും തൊടാതിരിക്കാനൊന്നും പറ്റില്ല.. അതു കൊണ്ട് തന്നെ, ഇന്റർനെറ്റിലെ തന്നെ മറ്റു മാർഗ്ഗങ്ങളിൽ സമയം ചെലവഴിക്കുന്നതാവും നല്ലത്.. അതിൽ ചിലത് താഴെ കൊടുക്കുന്നു.

Saturday, January 14, 2012

ഈ മാറ്റം നാറ്റത്തിനല്ലേ സഖാവേ..?

സർവ്വലോക രക്ഷിതാവിന്റെ നാമത്തിൽ,,



 പണ്ടേ “മാറ്റ”ത്തിന്റെ വഴിയിലായിരുന്നു നമ്മുടെ ജമാ’അത്തെ ഇസ്’ലാമി, ആദർശവും ആശയവും നിലപാടും നയവും എന്നു വേണ്ട എല്ലാ കുണ്ടാമണ്ടികളും മാറ്റിക്കൊണ്ടേയിരുന്നു. ഹറാമമും ശിർക്കുമൊക്കെയായിരുന്ന വോട്ടിംഗ് ഹലാലും ജാഇസുമൊക്കെയായത് നമ്മൾ കണ്ടു. ഒടുവിൽ മത്സരിച്ചപ്പോൾ അവിടെയുമുണ്ടായിരുന്നു ഒരു “മാറ്റ” ടെച്ച്, അതെ, “മാറ്റത്തിനൊരു വോട്ട്..!“. അങ്ങനെ ദീനും ദുനിയാവുമെല്ലാം മാറ്റി മാറ്റി ഒരു പരുവത്തിലാക്കിയിരുന്നു ഈ സാമ്പാർ മതക്കാർ.. 

Thursday, January 5, 2012

ഇതെന്താ വെള്ളരിക്കാ പട്ടണമോ??

സർവ്വലോക രക്ഷിതാവിന്റെ നാമത്തിൽ..

 “ഒരു തുള്ളിച്ചോരക്ക് ഒരു കുടം ചോര” എന്ന മുദ്രാവാക്യവുമായി വർഷങ്ങൾക്ക് മുൻപ് അബ്ദുൽ നാസർ മഅദനി എന്ന മനുഷ്യൻ ചില പ്രഭാഷണങ്ങൾ നടത്തിയിരുന്നു.. അദ്ദേഹത്തിന്റെ വിവേകത്തേക്കാളേറെ വികാരം അദ്ദേഹത്തെ നിയന്ത്രിച്ച ആ ദിനങ്ങളിൽ അദ്ദേഹം നടത്തിയ പ്രസ്താവനകൾ ഇന്ത്യൻ ഭരണഘടനക്ക് മാത്രമല്ല, ഇസ്’ലാമിനു തന്നെ യോജിക്കാൻ പറ്റാത്തതാണ്. “അന്യായമായി ഒരു മനുഷ്യനെ കൊന്നാൽ അവൻ ഈ ലോകത്തുള്ള മുഴുവൻ ജനങ്ങളേയും കൊന്നവനെ പോലെയാണ്” എന്ന മഹത്തായ അദ്ധ്യാപനമുള്ള ഖുർആനിന്റെ യഥാർത്ഥ അനുയായിക്ക് ഒരിക്കലും ഒരു കുടം പോയിട്ട് ഒരു ഗ്ലാസ് രക്തം പോലും ചിന്താൻ അനുവാദമില്ല. മാത്രമല്ല, അത്തരത്തിലുള്ള പ്രസ്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും യുവാക്കളുടെ ചുടുരക്തം തിളപ്പിച്ച മഅദനിയെ ഒരു ഇസ്‘ലാമിന്റെ നേതാവായി അംഗീകരിക്കാൻ മുസ്’ലിംകൾക്കാവില്ല.. ജെയിൽ മോചിതനായ ശേഷം “ഞാൻ ദസൂഖി തരീഖത്ത് സ്വീകരിച്ചിരിക്കുന്നു” എന്ന് പറഞ്ഞ് പിഴച്ച ത്വരീഖത്തിലേക്ക് “ഒരു ജെയിലിൽ നിന്ന് മറ്റൊരു “ആത്മീയ ജെയിലിലേക്ക്” കൂടുമാറിയ മഅദനി എങ്ങനെ ആത്മീയ നേതാവാകും? ഇല്ലാ, ഒരിക്കലുമില്ല.. മുൻപ് അദ്ദേഹം സ്വീകരിച്ച തീവ്രവാദവും ഇപ്പോൾ അദ്ദേഹം പിൻപറ്റുന്ന പിഴച്ച ത്വരീഖത്തും ഒരു മുസ്’ലിമിന് ഒരിക്കലും യോജിക്കാനാവാത്തതാണ്.

Saturday, December 31, 2011

ഈ ഡാം പൊട്ടരുത്. യുവാക്കളേ നിങ്ങൾ പൊട്ടിക്കരുത്..

സർവ്വശക്തന്റെ നാമത്തിൽ...

പൊട്ടാൻ പോകുന്ന “ഡാം”

മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഉണ്ടായേക്കാവുന്ന ഭവിശ്യത്തുകളെ പറ്റിയാണ് “ബൂലോകത്ത്” ഇപ്പോൾ പ്രധാന ചർച്ച.. ഡാം പൊട്ടിയാൽ കേരളത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിലാകുമെന്നും 30 ലക്ഷത്തിലധികം പേർ മുങ്ങി മരിക്കുമെന്നും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് അത്താണിയില്ലാതാകുമെന്നും നാം വായിച്ചു. രാഷ്ട്രീയക്കാരും മാധ്യമങ്ങളും അല്പം വൈകിയാണെങ്കിലും ഈ വിഷയത്തിനു വേണ്ടതു പോലെ പ്രാധാന്യം നൽകി.. 

Sunday, December 4, 2011

ഓടിയാൽ ക്ഷീണം മാറുമോ ഉസ്താദേ?

സർവ്വശക്തനായ അല്ലാഹുവിന്റെ നാമത്തിൽ..




ടികിട്ടിയാൽ കുറച്ച് റെസ്റ്റ് എടുക്കണം. നാട്ടുകാർ മുഴുവൻ പൊതിരെ തല്ലിയാൽ ഒരു മാസമെങ്കിലും “ബെഡ് റെസ്റ്റ്” വേണം..എന്നാൽ കേരളത്തിലെ ഒരു മുസ്ലിയാർക്ക് ഇക്കാര്യം ഇനിയും മനസ്സിലായിട്ടില്ല.. കേശത്തിന്റെയും കാശിന്റെയും പേരിൽ നടത്തിയ വൻ തട്ടിപ്പുകൾ പൊതുജനം കയ്യോടെ പിടികൂടി പൊതിരെ തല്ലിയിട്ടും അയാൾ ഓട്ടം തുടരുകയാണ്. ഇപ്പോഴിതാ വീണ്ടും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വീണ്ടും ഓടുകയാണത്രേ..

Saturday, November 19, 2011

ബീമാപ്പള്ളിയിലെ കാടത്തരം കേരളത്തിന്നപമാനം.!

ലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തിൽ..

അസത്യത്തിനെതിരേയുള്ള പോരാട്ടം എന്നും വേദനകളും യാതനകളും നിറഞ്ഞതു തന്നെയാണ്. അത് ഏത് മേഖലയിലായിരുന്നാലും.. ലോക രക്ഷിതാവിനെ മാത്രം ആരാധിക്കാനുള്ള അവകാശത്തിനു വേണ്ടി 1400 വർഷങ്ങൾക്കു മുൻപ് സത്യസന്ദേശം സ്വീകരിച്ചവർക്ക് പ്രയാസങ്ങളുണ്ടായിരുന്നു.സ്വാതന്ത്ര്യമെന്ന നീതിക്കു വേണ്ടി പോരാടിയപ്പോൾ ഗാന്ധിജിക്കും മറ്റു നേതാക്കന്മാർക്കും ഇന്ത്യയിലും യാതനകൾ അനുഭവിക്കേണ്ടി വന്നു.. സത്യത്തിനു വേണ്ടി, നീതിക്കു വേണ്ടിയുള്ള പോരാട്ടം കല്ലുമുള്ളുകൾ നിറഞ്ഞ പാതയിൽ നഗ്നപാതനായി സഞ്ചരിക്കുന്നത് പോലെ തന്നെയാണ്. അവിടെ അടിച്ചമർത്തലുകളും നീതിനിഷേധവുമുണ്ടാകും.. അപ്പോഴൊക്കെ ആദർശം മുറുകെ പിടിച്ച് സത്യത്തിനു വേണ്ടി പോരാടുന്നവരാണ് യഥാർത്ഥ ധൈര്യശാലികൾ...

Saturday, November 12, 2011

ഒരു മൈസൂർ യാത്രയും കുറേ ബസ്സുകളും..

ദൈവനാമത്തിൽ..

ചീരാമൊളകിനൊക്കെ യാത്രാ വിവരണൊക്കെ എഴുതി ഞെളിയാമെങ്കിൽ എന്തുകൊണ്ട് ഞമ്മക്കായിക്കൂട? ഇബരെയൊക്കെ എഴുത്ത് കണ്ടാ തോന്നും ഞമ്മളൊന്നും എബ്ടേക്കും പോകാറില്ലെന്ന്.. പക്ഷെ ചീരാമുളകിനെ പോലെ ആൽ’പ്സിലേക്കൊന്നും പോകാൻ ഞമ്മളെ കിട്ടൂല.. അതും ഒറ്റക്ക്.. ഫൂ..

കഴിഞ്ഞ പെരുന്നാളു കഴിഞ്ഞായിരുന്നു മൈസൂരിലേക്കുള്ള കുടുംബ സമേതമുള്ള യാത്ര.. കുടുംബ സമേതമെന്ന് വെച്ചാൽ ഒന്നും രണ്ടും മൂന്നും നാലുമല്ല, ഇരുപത്തിയൊന്ന് പേർ..!! (കൃഷ്ണയ്യർ കേൾക്കണ്ട) ഉപ്പാപ്പ, ഉമ്മാമ്മ മുതൽ രണ്ടു വയസ്സ് തികയാത്ത ഹാനി വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.. ഇത്രേം കുറച്ച് പേരായത് കൊണ്ടു തന്നെ ഒരു ബസ്സ് തന്നെ ഏർപ്പാടാക്കിയിരുന്നു.ശനിയാഴ്ച എട്ടരക്ക് ബസ്സു വരും എന്നായിരുന്നു പറഞ്ഞിരുന്നത്.

Tuesday, November 1, 2011

നാറുന്നു.. ഇങ്ങോട്ട് അടുക്കണ്ട...

 ആറാം ക്ലാസു മുതൽ “ഡെമോക്രസിയും” അതിലെ “പൊളിറ്റികൾ പാർട്ടികളെ” കുറിച്ചുമൊക്കെ പഠിച്ചിരുന്നു. “രാഷ്ട്രത്തെ നിര്മ്മിക്കുന്ന ചാലക ശക്തിയാണ് രാഷ്ട്രീയം“ എന്നൊക്കെ ചൊല്ലിപ്പഠിച്ചിരുന്നു. ഓഫ് ദ പീപ്പിളും ബൈ ദ പീപ്പിളും ഫോർ ദ പീപ്പിളും പഠിച്ച് ഡെമോക്രസിക്കു വേണ്ടി പ്രബന്ധങ്ങളും എഴുതി പുറത്തിറങ്ങുമ്പോൾ ഇന്നു കേരളത്തിൽ കാണുന്ന കാഴ്ച്ചയെന്താണ്..? രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി പൊലുമറിയാത്ത എന്നെപ്പോലെയുള്ളവർക്കു പൊലും,,പത്രത്താളുകളിലൂടെ കേരള രാഷ്ട്രീയത്തിന്റെ പോക്ക് എങ്ങോട്ടേക്കാണെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു..