Monday, August 31, 2015

യുക്തനും മകനും പിന്നെ ഖുര്‍ആനിലെ യുദ്ധവും..!

'ഡാ എഴുനേല്‍ക്കെടാ..'
നട്ടുച്ചയായിട്ടും കിടന്നുറങ്ങുന്ന മകന്റെ നേരെ യുക്തന്‍ അട്ടഹസിച്ചു..
കണ്ണുതിരുമ്മി മകന്‍ ചോദിച്ചു,
'എന്താ പറഞ്ഞേ..?'
'എഴുന്നേല്‍ക്കാന്‍...'
'അത് ശരി.. ഇന്നലെ രാത്രി അച്ഛന്‍ യുക്തിവാദി ഗ്രൂപ്പില്‍ ഇട്ട പോസ്റ്റും വായിച്ചോണ്ടിരുന്ന എന്നോട് അച്ഛന്‍ എന്തായിരുന്നു പറഞ്ഞത്‌?'
'ഉറങ്ങാന്‍..'

'ആഹാ, ഈ അച്ഛനെന്താ പ്രാന്തായോ? ഇന്നലെ എന്നോട് ഉറങ്ങാന്‍ പറഞ്ഞു, ഇന്നിപ്പോള്‍ എഴുനേല്‍ക്കാന്‍ പറയുന്നു..  പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന തരത്തിലേക്ക് അച്ഛന്‍ എത്തിയോ?'

Monday, July 6, 2015

ഫാസിസത്തിനു പച്ചക്കൊടി വീശുന്നത് DYFI തന്നെയോ?

'ഇവിടെ മതമുണ്ട് പക്ഷെ.. മതഭ്രാന്തന്മാരില്ല..!' 

ചെഗുവേരയുടെ ചുവപ്പില്‍ കുളിച്ച പടവും വെച്ച് സ്ഥാപിച്ച DYFIയുടെ ഫ്ലെക്സ്‌ ബോര്‍ഡിലെ ഈ വാചകങ്ങള്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും വായിച്ചവരാണ് കേരളത്തിലെ ബഹുജനം.. മതമല്ല പ്രശ്നമെന്നും മതത്തിന്റെ പേരില്‍ മതമറിയാത്ത ചിലര്‍ കാട്ടിക്കൂട്ടുന്ന ഭ്രാന്താണ് പ്രശ്നമെന്നും സ്ഥാപിച്ചു കൊണ്ട് ഇടതുപക്ഷ ചിന്താഗതിക്കാര്‍ മുന്നോട്ടു പോയപ്പോള്‍ മതേതര കേരളം അവരില്‍ നിന്നും ഏറെ പ്രതീക്ഷിച്ചു. പ്രത്യേകിച്ചും ഹൈന്ദവ തീവ്രവാദ സംഘടനകള്‍ സാധാരണക്കാരുടെ മനസ്സിലേക്ക് വര്‍ഗ്ഗീയതയുടെ വിഷവിത്ത് പാകി സുന്ദരകേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ അവര്‍ക്കെതിരായി മുന്നോട്ട് പോകുമെന്നും ഏറെ ആഗ്രഹിച്ചു. ഏറ്റവുമൊടുവില്‍ 'ഒരു സ്വയം സേവകന്റെ കുമ്പസാരം' എന്ന പേരില്‍ RSSന്റെ വര്‍ഗ്ഗീയ അജണ്ടകളെ തുറന്നു കാട്ടുന്ന ഒരു മുന്‍ സംഘപ്രവര്‍ത്തകന്റെ ലേഖനം പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കാന്‍ ദേശാഭിമാനി രംഗത്ത് വരികയും ചെയ്തു. അരുവിക്കരയിലെ ഇടതുപക്ഷത്തിന്റെ ദയനീയ തോല്‍വിക്ക് ശേഷവും കേരളത്തില്‍ ഫാസിസത്തെ എതിര്‍ക്കാന്‍ ഇടതുപക്ഷം മാത്രമേയുള്ളൂ എന്ന് നേതാക്കന്മാര്‍ പറയുകയും ചെയ്യുന്നു.. പക്ഷെ..!!?

ഫാസിസത്തിനെതിരെ വൈവിധ്യമാര്‍ന്ന പ്രചാരണങ്ങളും പരിപാടികളും സംഘടിപ്പിക്കുംപോഴും, ഫാസിസത്തെ എതിര്‍ക്കാന്‍ തങ്ങളേയുള്ളൂ എന്ന് വാദിക്കുമ്പോഴും എവിടെയോ ചിലത് ചീഞ്ഞു നാറുന്നു എന്നത് ഒരു വസ്തുതയാണ്. ഫാസിസത്തെ എതിര്‍ത്ത്‌ തോല്‍പിക്കുക എന്നത് ഒരു പൊതു താല്പര്യമായി കാണുന്നതിനു പകരം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ 'ഫാസിസവിരോധം' മറയാക്കുകയാണോ എന്നാരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റാത്ത രീതിയിലാണ് ഈ സംഘടനകളുടെ ഇന്നത്തെ പ്രവര്‍ത്തനം. ഫാസിസ വിരോധം കേവലം പ്രസ്താവനകളിലും മുദ്രാവാക്യങ്ങളിലും ഒതുങ്ങുകയും തങ്ങളുടെ പ്രവര്‍ത്തികളിലൂടെ അതേ ഫാസിസത്തിനു വെള്ളവും വളവും വെച്ചു നല്‍കുകയും തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്.

Friday, July 3, 2015

അരുതേ.. ബദ്'രീങ്ങളെ അപമാനിക്കല്ലേ...

റമദാന്‍ 16 രാത്രി..
ബദ്റിന്റെ രണഭൂമി ഒരുങ്ങിക്കഴിഞ്ഞു..

അബൂജഹലിന്റെയും കൂട്ടരുടെയും യുദ്ധക്യാമ്പില്‍ ആഘോഷമാണ്.. അവരെ ആവേശം കൊള്ളിക്കാന്‍ മദ്യത്തിന്റെ കോപ്പകളുണ്ട്.. ആനന്ദം കൊള്ളിക്കാന്‍ നര്‍ത്തകിമാരുണ്ട്.. സര്‍വ്വ വിധ സന്നാഹങ്ങളുമായി ഒരുങ്ങി വന്ന അവരുടെ ആഘോഷത്തിനു കാരണം മറ്റൊന്നുമല്ല.. നാളെയോടു കൂടി അവസാനിക്കുകയാണ് മുഹമ്മദും അവന്റെ പുത്തന്‍ വാദങ്ങളും.. അവന്റെ മതം എന്നെന്നേക്കുമായി ഈ ഭൂമിലോകത്ത് നിന്നും തുടച്ചു നീക്കപ്പെടാന്‍ പോവുകയാണ്..!! ഇത് അമിതമായ ആത്മവിശ്വാസത്തിന്റെ മാത്രം പുറത്ത്‌ അവര്‍ കെട്ടിയുണ്ടാക്കിയ ജല്‍പനങ്ങള്‍ മാത്രമായി തള്ളിക്കളയാന്‍ പറ്റില്ല.. കാരണം ഇപ്പുറത്ത് ഉള്ളത് സര്‍വ്വ സന്നാഹങ്ങളും യുദ്ധക്കോപ്പുകളും ആരോഗ്യം തുടിക്കുന്ന കുതിരകളും ഒട്ടകങ്ങളും ഏതു മല്ലനെയും എതിരിടാന്‍ പോന്ന മസില്‍ പവറുള്ള പടയാളികളും.. മറുപുറത്ത് ആകട്ടെ തങ്ങളുടെ മൂന്നിലൊന്ന് പോലും വരാത്ത പട്ടിണി കിടന്നു ക്ഷീണിച്ച ഒരുപറ്റം ആളുകള്‍.. ഭൗതികമായി ഏതു അളവുകോല്‍ വെച്ച് നോക്കിയാലും നാളെയോടു കൂടി ഈ ചെറു സംഘത്തെ ഉന്മൂലനം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.. പിന്നെങ്ങനെ ആഘോഷിക്കാതിരിക്കും? പിന്നെങ്ങനെ മതിമറന്ന് ആഹ്ലാദിക്കാതിരിക്കും??

Wednesday, June 10, 2015

യോഗയും ഇ.ടിയുടെ ഷെല്‍ഫും..!!!

യോഗയും അതിലെ സൂര്യ നമസ്കാരവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുകയാണല്ലോ.. കടലില്‍ ചാടാനും പാക്കിസ്ഥാനില്‍ പോകാനുമെല്ലാമുള്ള പതിവ്‌ ആഹ്വാനങ്ങള്‍ ഇത്തവണയും വന്നു.. അത് വന്നില്ലെങ്കില്‍ ബിജെപി എം.പിമാരുടെ പൊട്ടത്തരങ്ങള്‍ കേട്ട് രസിക്കാന്‍ കാത്തിരിക്കുന്ന "പ്രേക്ഷകര്‍" നിരാശരാവുമല്ലോ.. ഏതായാലും ഇത്തവണയും അതൊക്കെ മുറ പോലെ വന്നു.. അതിനിടയിലാണ് മുസ്‌ലിം ലീഗിന്റെ എം.പി ഇ.ടി മുഹമ്മദ്‌ ബഷീറിന്റെ ഒരു പ്രസ്താവന വന്നത്.. ഏക ദൈവ ആരാധകനായ ഒരു മുസ്‌ലിമിനു സ്രഷ്ടാവായ ഉടയതമ്പുരാന്റെ മുന്നിലല്ലാതെ ഒരാളുടെ മുന്നിലും നമസ്കരിക്കാന്‍ പാടില്ല എന്നത് കൊണ്ട് തന്നെ യോഗ നിര്‍ബന്ധമാക്കുന്നത് പോലുള്ള നീക്കങ്ങളെ എതിര്‍ത്ത് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാവന.. എന്തും നേരെ നോക്കുന്നത് പതിവില്ലാത്ത സങ്കിക്കുട്ടന്മാര്‍ ഇടിയുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നതിനു പകരം ഇടിയുടെ പിന്നില്‍ അദ്ദേഹത്തിന്റെ ഷെല്‍ഫിലുള്ള ഗ്രന്ഥങ്ങളാണ് ശ്രദ്ധിച്ചത്..!! :o


ഹാ കിട്ടിപ്പോയ്..!! ഇടിയുടെ ഷെല്‍ഫിലതാ ഭഗവത്‌ ഗീതയും ഹൈന്ദവ വേദങ്ങളും..!! ഈ വേദങ്ങള്‍ ഷെല്‍ഫില്‍ വെച്ചിട്ടാണോ ഇയാള്‍ സൂര്യനമസ്കാരത്തെ എതിര്‍ക്കുന്നത്?? വേദങ്ങള്‍ വായിക്കുന്ന ഇയാള്‍ എങ്ങനെ 'വര്‍ഗീയ വാദി'യായി?? കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല കിട്ടിയ പോലെ സങ്കിക്കുട്ടന്മാര്‍ തുള്ളിക്കളിക്കാന്‍ തുടങ്ങി..!!

Saturday, June 6, 2015

യുക്തന്മാര്‍ക്ക് കിട്ടിയ എട്ടിന്റെ പണി..!!

"ഒരാള്‍ ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ ആദര്‍ശം എങ്ങനെയാണ് ഉത്തരവാദിയാവുക?"

ന്റെ പടച്ചോനേ..!!! ന്താത്‌??

ഫേസ്ബുക്കില്‍ കയറിയപ്പോള്‍ കണ്ട യുക്തിരഹിത വാദികളുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റ്‌ കണ്ടപ്പോള്‍ ഒന്ന് ഞെട്ടി..!! ഇത് ഇവര്‍ തന്നെയോ?? കണ്ണ് തിരുമ്മിയൊന്നുകൂടി നോക്കി.. അതെ, അവര്‍ തന്നെ..!!


പ്രശ്നം വായിച്ചറിഞ്ഞപ്പോഴാണ് യുക്തന്മാര്‍ക്ക് ബുദ്ധി വെച്ചതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയത്.. സംഭവം വേറൊന്നുമല്ല.. കേരളത്തിലെ സകല യുക്തിരഹിത വാദികളും തങ്ങളുടെ ചൊറിച്ചില്‍ ചൊറിഞ്ഞു തീര്‍ക്കാന്‍ ഉണ്ടാക്കിയ "സ്വതന്ത്ര ചിന്തകരുടെ" ഗ്രൂപ്പിലെ ചിലര്‍ വല്ലാതങ്ങ് സ്വതന്ത്രമായി ചിന്തിച്ചതാണ് കുഴപ്പമായത്.. ഇസ്ലാമിനും ഇസ്ലാമിലെ "സ്ത്രീ വിരുദ്ധതക്കും" എതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച യുക്തന്‍ ഗ്രൂപ്പിലെ പ്രധാനി സ്ത്രീകളോട് അല്പം കൂടി സ്വതന്ത്രമായി പെരുമാറി.. ഗ്രൂപ്പിലെ പെണ്‍തരികളെ കയ്യിലെടുക്കാന്‍ ഫെമിനിസ്റ്റ്‌ പോസ്റ്റുകളുമായി ഇറങ്ങിയ കക്ഷി ചാറ്റിലൂടെ പെണ്ണുങ്ങളുടെ മനസ്സുമെടുത്തു..!! ഒരേ സമയം ഒരുപാട് "യുക്തിയും" ബുദ്ധിയും ഉറച്ച യുക്തിവാദീ മങ്കമാരോട് കൊഞ്ചിയ 'കിസ് ഓഫ് ലവ്' സംഘാടകന്‍ കൂടിയായ കക്ഷി പിന്നീട് അത് വെച്ച് തട്ടിപ്പും ബ്ലാക്ക്‌ മെയിലിംഗും തുടങ്ങി.. പുറത്ത്‌ അറിഞ്ഞാലുള്ള പുകിലോര്‍ത്ത്‌ പലരും മൗനം പാലിച്ചു..