Thursday, October 18, 2012

വ്യാജമുടിയന്മാരുടെ വ്യാജ പത്രസമ്മേളനം : ഒരു പൊളിച്ചെഴുത്ത്..

സര്‍വ്വ ശക്തനായ അല്ലാഹുവിന്‍റെ നാമത്തില്‍ ..

"വ്യാജം" എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കേരള മുസ്ലിംകള്‍ കാന്തപുരത്തെ ഓര്‍ക്കുന്ന ഒരു സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.. വ്യാജമുടി, വ്യാജ സിമന്‍റ്, വ്യാജ ബാലന്‍ , വ്യാജ തെളിവ്‌...., എന്നിങ്ങനെ ഉസ്താദിന്റെ കീര്‍ത്തി തന്നെയാണ് എങ്ങും മുഴങ്ങിക്കൊണ്ടിടിക്കുന്നത്.. ഉസ്താദിന്റെ "ബാഖവി" ബിരുദം പോലും വ്യാജമാണെന്ന് വരെ മറുവിഭാഗം സുന്നികള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു... വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ കൊട്ടപ്പുറം വാദപ്രതിവാദത്തില്‍ അല്ലാഹുവല്ലാത്തവരോട് തേടാന്‍ വ്യാജതെളിവ്‌ ആയത്തിന്റെ പകുതി ഓതിയിട്ടായിരുന്നു ഉസ്താദിന്റെ വ്യാജ ബിസിനസ്സിന്റെ തുടക്കം.. പിന്നീട് ക്രസന്‍റ് സിമന്‍റ് എന്ന പേരില്‍ വ്യാജ സിമന്‍റ് കമ്പനിയുടെ പേരിലും കമാലിയ എന്ന പേരില്‍ വ്യാജ മെഡിക്കല്‍ കോളജിന്റെ പേരിലും ഉസ്താദ്‌ ലക്ഷങ്ങള്‍ പിരിച്ചു... അന്തമില്ലാത്ത അണികള്‍ അതിനൊന്നും കണക്കും ചോദിച്ചില്ല... പിന്നീട് കുറച്ചു കഴിഞ്ഞപ്പോള്‍ ഉസ്താദ്‌ പ്രത്യക്ഷപ്പെട്ടത്‌ ഒരു വ്യാജമുടിയും കൊണ്ടായിരുന്നു.. കേരളമുസ്ലിംകള്‍ ഒന്നിച്ച് നിന്ന് ആ മുടിപ്പൂതി അവസാനിപ്പിച്ചു.. പിന്നെ വന്നത് വ്യാജപള്ളിയും കൊണ്ടായിരുന്നു... അതിനു തറക്കല്ല് ഇട്ടു എന്ന് കേള്‍ക്കുന്നതല്ലാതെ ആകാശത്തോ അതോ ഭൂമിയിലോ തറക്കല്ല് ഇട്ടത് എന്ന് മാത്രം ഇതുവരെ അറിഞ്ഞിട്ടില്ല.. പിന്നെ ഉസ്താദ്‌ വന്നത് ഒരു വ്യാജബാലനെയും കൊണ്ടായിരുന്നു.. അതും വ്യാജമാണെന്ന് ഇകെ സമസ്തക്കാര്‍ വാദിച്ചു.. അവസാനം "ബാലന്മാര്‍ " രണ്ടെണ്ണം ഉണ്ട് എന്നായി ഉസ്താദ്‌...,.. അത് ശരിയാ, രണ്ടു ബാലന്മാരുണ്ട്, ഒന്ന് ഒറിജിനലും മറ്റൊന്ന് വ്യാജനും....!!! അതിനിടയിലാണ് ഈ കഴിഞ്ഞ ദിവസങ്ങളിലായി ഉസ്താദ്‌ ഒരു വ്യാജ പത്രസമ്മേളനവും കൊണ്ട് വന്നത്... ഉസ്താദ്‌ കൊണ്ട് വന്നതായത്‌ കൊണ്ട് വ്യാജം തന്നെയായിരിക്കും എന്ന് മുജാഹിടുകള്‍ക്ക് ഉറപ്പായിരുന്നു... ഇപ്പോള്‍ അത് തെളിയുകയും ചെയ്തു...!!


നല്ല രീതിയില്‍ ജീവിച്ചു പോകുന്നവര്‍ പെട്ടെന്ന് ചില സാഹചര്യങ്ങളാല്‍ തിന്മകളിലേക്ക്‌ വീണു പോകാറുണ്ട്... പുകവലി പോലും ശീലമില്ലാത്തവര്‍ വളരെ പെട്ടെന്ന് മദ്യപാനികളും ലഹരി മരുന്ന് കാരും ആവുന്നതും കാണാറുണ്ട്‌... ., പലപ്പോഴും ഒരു നല്ല മനുഷ്യന്‍ തങ്ങളെ പോലെ മദ്യപാനത്തിലെക്കും പെണ്ണ് പിടിയിലെക്കും കടന്നു വരുമ്പോള്‍ അതിന്റെ ആളുകള്‍ക്ക് സന്തോഷം ഉണ്ടാകുന്നതും "രണ്ടു ഫുള്ളടിച്ചു" അവര്‍ അത് ആഘോഷിക്കുന്നതും പതിവാണ്... തങ്ങളുടെ കൂടെ ഈ ചെറ്റത്തരം ചെയ്യാന്‍ ഒരുത്തന്‍ കൂടി വന്നല്ലോ എന്നുള്ള സന്തോഷം ആണ് പലപ്പോഴും അതിനു കാരണം.. ഇത് പോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്നത്.. തൌഹീദ് സ്വീകരിച്ചു എന്ന് അവകാശപ്പെട്ട പത്തോളം (?) പേര്‍ ശിര്‍ക്കിലെക്ക് മടങ്ങി എന്നതാണ് ഫെസ്ബുക്കന്മാരും ബെയ്'ലക്സ് "മോല്ലമാരും" ആഘോഷിച്ചു കൊണ്ടിരിക്കുന്നത്.. നൂറുകണക്കിന് പണ്ഡിതരും ആയിരക്കണക്കിന് പാമരന്മാരും തൌഹീദിലേക്ക് മടങ്ങുന്നത് കണ്ട് കണ്ണ് മഞ്ഞളിച്ച ഖുരാഫികള്‍ മൂന്നു നാല് ആളുകളെ കിട്ടിയത്‌ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്.. സജീവ പ്രവര്‍ത്തകരോ പണ്ടിതന്മാരോ അല്ലാത്ത വെറും അനുഭാവികളാണ് ഇപ്പോള്‍ "ശിര്‍ക്കിനെ പുല്‍കാന്‍ " തയ്യാറായിട്ടുള്ളത് എന്നതാണ് വാസ്തവം..

ഇതില്‍ പ്രധാനമായും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത് അജ്മല്‍ നയാബ്‌ എന്ന് പറയുന്ന ഒരു സുഹൃത്തിനെ ആണ്.. അജ്മല്‍ എന്നും നയാബ്‌ എന്നും വാരിദ്‌ എന്നും റയ്യാന്‍ എന്നുമൊക്കെ അറിയപ്പെടുന്ന ഈ കക്ഷി യഥാര്‍ത്ഥത്തില്‍ ഒരു "ചാട്ടക്കാരന്‍ " തന്നെയാണ്.. ആദ്യം RSS കാരനായിരുന്ന ഇയാള്‍ പിന്നീട് ഇസ്ലാം സ്വീകരിച്ചു എത്തിയത് കാന്തമതത്തില്‍ ആയിരുന്നു... പന്തം പേടിച്ച് ഓടിയവന്‍ പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞ പോലെ കാന്തമതത്തില്‍ ഇയാള്‍ കണ്ടത് മറ്റേതിനേക്കാള്‍ വലിയ അന്തവിശ്വാസങ്ങള്‍ .. ഒരുകൂട്ടര്‍ നേരെ നിര്‍ത്തിയ ബിംബങ്ങളെയും ഈ കൂട്ടര്‍ കിടത്തിയ ബിംബങ്ങളെയും ആരാധിക്കുന്നു എന്ന് മനസ്സിലാക്കിയ ഇയാള്‍ കാന്തമതത്തില്‍ നിന്നും രാജി വെച്ച് സലഫികളുടെ കൂടെ കൂടി.. അങ്ങനെ സലഫികളുടെ ആദര്‍ശ കണിഷത സഹിക്ക വയ്യാതെ ഇയാള്‍ മങ്കടനയിലെക്ക് ചാടുകയായിരുന്നു.. അവിടെ കുറച്ചു ചുറ്റിക്കളിച്ച ശേഷം വീണ്ടും ഇയാള്‍ സലഫികളുടെ അടുത്തേക്ക്‌ തിരിച്ചു ചാടി.. ഇവിടെ നിന്നിട്ട് വലിയ ഭൌതിക ലാഭമൊന്നും കിട്ടില്ലെന്ന് മനസ്സിലാക്കിയ ഇയാള്‍ വീണ്ടും ഇപ്പോള്‍ കാന്തമതത്തിലേക്ക് തിരിച്ചു ചാടിയിരിക്കുകയാണത്രേ... ഇങ്ങനെ ചാടിച്ചാടി ഇയാള്‍ എവിടെ എത്തും എന്ന് ആര്‍ക്കും പറയാന്‍ ആവാത്ത സ്ഥിതിയാണുള്ളത്.. വിഷയങ്ങള്‍ക്ക്‌ കൃത്യമായി പഠിക്കാന്‍ പോലും തയ്യാറാവാതെ ചാടിച്ചാടി ഇയാള്‍ ഇപ്പോള്‍ കാന്തമതത്തില്‍ എത്തിയിട്ടുണ്ട്.. ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസ്സായത് കൊണ്ട് ആ സ്റ്റോപ്പില്‍ നിന്നും ഉടന്‍ വണ്ടിയെടുക്കുമോ എന്ന് കണ്ടറിയണം..

എന്നാല്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ഇതിന്റെ പേരില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വ്യാജവാര്‍ത്തകള്‍ ആണ് ഏറെ അത്ഭുതകരം.. ദിവസങ്ങള്‍ക്ക് മുന്‍പ്‌ തിരുവനന്തപുരത്ത് നടന്ന ഒരു മുജാഹിദ്‌ പരിപാടിയില്‍ പങ്കെടുത്തത് കൊണ്ടാണത്രേ ഇയാള്‍ കാന്തമതം സ്വീകരിച്ചത്‌..!!,..! എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇയാള്‍ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ കാന്തപുരം ഗ്രൂപ്പുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നു എന്നതാണ് വസ്തുത.. മൂന്നു മാസം മുന്‍പ്‌ നടന്ന ഇയാളുടെ നിക്കാഹ് നടത്തിക്കൊടുത്തത് ആകട്ടെ സാക്ഷാല്‍ വ്യാജഷെയ്ഖ്‌ കാന്തപുരവും..!!

നയാബ്‌ എന്നും അജ്മല്‍ എന്നും വാരിദ്‌ എന്നും ഇബ്നു റയ്യാന്‍ എന്നും മറ്റു പല പേരുകളിലും അറിയപ്പെടുന്ന ഈ ചാട്ടക്കാരന്റെ നികാഹ് മൂന്നു മാസം മുന്‍പ്‌ നടത്തിക്കൊടുത്തത് കാന്തപുരം ആണെങ്കില്‍ പിന്നെ എങ്ങനെ ഇയാള്‍ രണ്ടു ദിവസം മുന്‍പ്‌ നടന്ന പരിപാടി കേട്ട് കാന്തമതം സ്വീകരിക്കും?? കഥയില്‍ ചോദ്യമില്ലല്ലോ...

മാത്രമല്ല, ഫേസ്ബുക്കില്‍ NVR Trivandrum എന്ന ഐഡിയില്‍ ഉള്ള ഇയാള്‍ ഒരു വര്ഷം മുന്‍പ്‌ വരെ മുജാഹിദ്‌ പ്രവര്‍ത്തകരോട് ഖുറാഫിസമാണ് യഥാര്‍ത്ഥ ഇസ്ലാം എന്ന് തെളിയിക്കാന്‍ സംവാദം വരെ നടത്തിയിരുന്നു... മാത്രമല്ല, ഒരു ഹദീസ്‌ ഉദ്ധരിച്ചു ശിര്‍ക്കിനെ ന്യായീകരിക്കാന്‍ ശ്രമിച്ച ഇയാളെ അന്ന് തന്നെ മുജാഹിദ്‌ പ്രവര്‍ത്തകര്‍ പിടികൂടുകയും അതില്‍ ഇസ്തിഗാസ ഇല്ല എന്ന് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തിരുന്നു.. ഒരു വര്ഷം മുന്‍പ്‌ വരെ ഖുറാഫി ആദര്‍ശം പ്രചരിപ്പിക്കാന്‍ ഹദീസുകളെ ദുര്‍വ്യാഖ്യാനം ചെയ്ത ഇയാള്‍ കഴിഞ്ഞ ദിവസം നടന്ന മുജാഹിദ്‌ പരിപാടി കേട്ട് കാന്തമതം സ്വീകരിച്ചു എന്നോ?? ആ സംവാദത്തിന്റെ പ്രസക്ത ഭാഗം കാണുക :
(NVR = Navab Varid Rayyan )

2011 നവംബറില്‍ നടന്നതാണിത്... ഒരു വര്‍ഷമായി ഇയാള്‍ ഖുറാഫി തന്നെ.. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഊതിക്കെടുത്തിയാല്‍ കെടുന്ന ഒന്നല്ല ഈ മഹത്തായ ആദര്‍ശം എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.. ഇനിയും വേണമെങ്കില്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണ്..

പിന്നെ ഉള്ള പ്രചരണം ഈ ലോങ്ങ്‌ജമ്പുകാരന്‍ എംഎസ്എം തിരുവനന്തപുരം ജില്ലാ വൈസ്‌ പ്രസിഡന്‍റ് ആണ് ഇപ്പോഴും എന്നാണു.. എന്നാല്‍ ആറു മാസം മുന്‍പ്‌ തന്നെ തിരുവനന്തപുരം MSM ജില്ലാ കമ്മറ്റി സെക്രട്ടറിയേറ്റില്‍ നിന്നും പുറത്താക്കിയതാണ്.. ഈ ചാട്ടക്കാരന്റെ സാന്നിധ്യത്തില്‍ അത് വായിച്ചു പാസാക്കുകയും, അന്ന്  തന്നെ മിനുട്സില്‍ അത് രേഖപ്പെടുത്തുകയും ചെയ്തതാണ്..

ഒരു സലഫി ഗ്രാമം മുഴുക്കെ കാന്തമതം സ്വീകരിക്കുന്നു എന്നായിരുന്നു ആദ്യം കാന്തഭക്തര്‍ നല്‍കിയ പ്രചാരണം. എന്നാല്‍ തിരുവനന്തപുരത്ത്‌ അങ്ങനെ ഒരു "സലഫി ഗ്രാമം" തന്നെ ഇല്ലെന്നു മനസ്സിലാക്കിയ ഖുരാഫികള്‍ 100 പേര്‍ കാന്തമതം സ്വീകരിച്ചു എന്നാക്കി മാറ്റി.. പിന്നീട് പല പത്രങ്ങളിലും വാര്‍ത്ത വന്നപ്പോള്‍ അത് 80 ആവുകയും ചെയ്തു... ഇപ്പോള്‍ കേള്‍ക്കുന്നത് വെറും 8 പേരാണ് ഖുറാഫിസം സ്വീകരിച്ചത്‌ എന്നാണു.. എന്നാല്‍ ആ എട്ടില്‍ തന്നെ രണ്ടെണ്ണം പൊട്ടിയിരിക്കുന്നു.. പത്രങ്ങളില്‍ പേര് വന്ന രണ്ടു പേര്‍ അത് വിശദീകരിക്കുന്നത് കേള്‍ക്കുക..:

ഇങ്ങനെ തട്ടിപ്പുകളും വെട്ടിപ്പുകളുമായി വീണ്ടും ഖുരാഫീ നാടകം പൊളിഞ്ഞിരിക്കുകയാണ്.. മാത്രമല്ല, താന്‍ വഞ്ചിക്കപ്പെട്ടതാണെന്നും സംഘടന എനിക്ക് പൊറുത്തു തരണം എന്നും പറഞ്ഞു "ഹാജ" കൊടുത്ത കത്തും കാണുക : 
(Click On the Picture to Enlarge)
അങ്ങനെ ഉസ്താദിന്റെ ലേറ്റസ്റ്റ്‌ വ്യാജ ചരക്കും മുജാഹിദുകള്‍ കയ്യോടെ പിടി കൂടിയിരിക്കുന്നു... ഇപ്പോള്‍ സലഫികളെ ശിര്‍ക്കിലെക്ക് ക്ഷണിച്ചു കൊണ്ടുള്ള ഈ ചാട്ടക്കാരന്റെ ഒരു കത്തും കൊണ്ടാണ് കാന്തഭാക്തര്‍ നടക്കുന്നത്.. എന്നാല്‍ അതില്‍ ഇയാള്‍ ഖുറാഫി ആകാന്‍ പറയുന്ന പ്രധാന കാരണം തന്നെ "മുജാഹിദുകളുടെ തൌഹീദിന് സ്ഥിരത ഇല്ല എന്നാണ്..". മുജാഹിദുകളെ കുറിച്ച് പഠിക്കാതെ ചാടി നടന്നത് കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്‌.. യഥാര്‍ത്ഥത്തില്‍ മുജാഹിടുകള്‍ക്ക് തൌഹീദില്‍ ഒരു മാറ്റവും വരുത്തേണ്ടി വന്നിട്ടില്ല, വരികയുമില്ല.. ഇന്നലെ വരെ എന്താണോ തൌഹീദ്, അത് തന്നെ ആണ് ഇന്നും തൌഹീദ്... ഇന്നലെ വരെ എന്താണോ ശിര്‍ക്ക്‌, അത് തന്നെയാണ് ഇന്നും ശിര്‍ക്ക്‌....,.. അതില്‍ മുജാഹിദുകള്‍ മാറ്റം വരുത്തി എന്ന് തോന്നുന്നു എങ്കില്‍ സ്വയം ചികില്സിക്കട്ടെ എന്നെ പറയാനുള്ളൂ.. അതല്ല, ഞങ്ങള്‍ക്ക്‌ തൌഹീദ് തെറ്റിയിരുന്നു, ഇപ്പോള്‍ ആണ് തിരിഞ്ഞത് എന്ന് പറഞ്ഞു നടക്കുന്ന ഹദീസ്‌ നിഷേധികളെ കണ്ടിട്ടാണ് പൊന്നു ചാട്ടക്കാരന്‍ മാറിയത്‌ എങ്കില്‍ താങ്കള്‍ക്ക് അധികം വയ്യാതെ അത് മനസ്സിലാകും എന്നെ പറയാനുള്ളൂ.. മുജാഹിദുകളുടെ തൌഹീദ് അചഞ്ചലവും അജയ്യവുമാണ്... അതില്‍ ആര് മാറ്റം വരുത്തിയാലും അവരെ മുജാഹിദുകള്‍ കയ്യോഴിയും..

പിന്നീട് ഇയാള്‍ ശിര്‍ക്കിന് തെളിവായി പറഞ്ഞത് ഒരു ദുര്ബ്ബലമായ ഒരു ഹദീസ്‌ ആണ്.. "യാ ഇബാദല്ലാ.." എന്ന്‍ പറയാന്‍ റസൂല്‍ കല്‍പ്പിച്ചു, അത് മഹാന്മാരോട് തേടാന്‍ തെളിവാണ് എന്നാണ് ചാട്ടക്കാരന്റെ ഇമ്മിണി ബല്ല്യ കണ്ടുപിടിത്തം.. മുജാഹിദുകളുടെ സംവാദങ്ങള്‍ പോലും കേള്‍ക്കാതെ പല സംഘനകളിലും "സിയാറത്ത്‌ ടൂര്‍ " നടത്തിയതാണ് ഇയാളുടെ പ്രശ്നം എന്ന് വ്യക്തം.. ഈ ഹദീസ്‌ മഹാന്മാരോടുള്ള ഇസ്തിഗാസക്ക് തെളിവായി കൊണ്ട് വന്ന അലവി സഖാഫിയെയും സുലൈമാന്‍ സഖാഫിയെയും അന്ന് മുജാഹിദുകള്‍ വളരെ കൃത്യമായി ഉത്തരം മുട്ടിച്ചിരുന്നു.. അത് പോലും കേള്‍ക്കാതെ ചാടി നടന്നാല്‍ ഇങ്ങനെ ഉണ്ടാകും.. യഥാര്‍ത്ഥത്തില്‍ ഈ ഹദീസ്‌ ഒരു ളഈഫ് ആയ ഹദീസ്‌ ആണ്.. ഒരു ളഈഫ് ആയ ഹദീസ്‌ കൊണ്ട് തൌഹീടില്‍ നിന്ന് ശിര്‍ക്കിലെക്ക് പോകാന്‍ മാത്രം അധ:പതിച്ചു പോയല്ലോ ഈ ചാട്ടക്കാരന്‍ .. ഇനി അത് സ്വഹീഹ് ആണെന്ന് സങ്കല്‍പിച്ചാല്‍ തന്നെ അതില്‍ തര്‍ക്കത്തില്‍ ഇരിക്കുന്ന ഇസ്തിഗാസ ഇല്ല..! മാത്രവുമല്ല, അത് മഹാന്മാരോടുള്ള തെട്ടവും അല്ല.. മറിച്ചു, ജീവിച്ചിരിക്കുന്ന, തന്റെ ശബ്ദ പരിധിയില്‍ ഉള്ളവരോടുള്ള തേട്ടം മാത്രമാണിത്‌..., അത് കൊണ്ട് ഈ ദുര്ബ്ബല ഹദീസ്‌ ഒരിക്കലും സമസ്തക്കാര്‍ക്ക് തെളിവും അല്ല... എല്ലാറ്റിനും ഉപരി ളഈഫ് ആയ ഹദീസ്‌ കൊണ്ട് അമല്‍ ചെയ്യാനും പാടില്ല..

പിന്നെ ഇയാള്‍ മുജാഹിദുകളെ ശിര്‍ക്കിലെക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞത്‌ ബിലാല്‍ ഇബ്നു ഹാരിസില്‍ മുസ്നി എന്ന സ്വഹാബി റസൂലിന്റെ ഖബറിന്റെ അടുത്ത് പോയി "ഇസ്തസ്കി ലി ഉമ്മതിക" എന്ന് പറഞ്ഞു എന്നാണ്.. എന്നാല്‍ അത് സ്വഹാബി ആണെന്ന് തെളിയിക്കാന്‍ ഈ ചാട്ടക്കാരനോ വ്യാജമോല്ലമാര്‍ക്കോ സാധിച്ചിട്ടില്ല.. ആ അസറില്‍ തന്നെ ഉള്ളത് "ഒരാള്‍ " പോയി എന്നാണ്.. ഏതോ ഒരാള്‍ പോയതാണോ ചാട്ടക്കാരാ താങ്കള്‍ക്ക് തെളിവ്?? ഇത് സ്വഹാബി ആണെന്ന് തെളിയിക്കാന്‍ ശ്രമിച്ച ഖുരാഫികളെ മുജാഹിദുകള്‍ ഉത്തരം മുട്ടിച്ചിട്ടും ഉണ്ട്.. അതൊന്നും വായിക്കാതെ ചാടി നടന്നാല്‍ ശരിയാവില്ലല്ലോ.....

ഇയാള്‍ മുജാഹിദുകളെ ശിര്‍ക്കിലെക്ക് ക്ഷണിച്ചു കൊണ്ട് ഇറക്കിയ കത്തില്‍ അല്ലാഹുവല്ലാതവരോട് പ്രാര്‍ഥിക്കാന്‍ ഒരു സ്വഹീഹായ  ഹദീസെങ്കിലും , ഒരു ആയത്തെങ്കിലും ഉദ്ധരിച്ചോ?? ഇല്ല... ഇല്ല, ഖിയാമത്തു നാള്‍ വരെ അങ്ങനെ ഒന്ന് ഉദ്ധരിക്കാന്‍ നിങ്ങള്‍ക്ക്‌ സാധ്യവുമല്ല..

വാള്‍ കഷ്ണം : കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേക്ക് ഒരു ലോഡ്‌ കയറു വാങ്ങുന്നത് പോലെ മുടിയന്മാരുടെ ഒരു വ്യാജ പത്രസമ്മേളനം ഉണ്ട് എന്ന് കേള്‍ക്കുമ്പോഴേക്ക് ഒരു ലോഡ്‌ സീഡി വാങ്ങുന്ന മള്‍ട്ടി മീഡിയക്കാരെ കാണുമ്പോള്‍ സങ്കടം തോന്നുന്നു.. മുജാഹിദാണ് എന്ന് വാദിക്കുന്ന ഒരു മള്‍ട്ടി മീഡിയക്കാരന്‍ ഖുബൂരികളുടെ പ്രചരണം ഏറ്റെടുത്ത്‌ തനിക്ക്‌ ഇഷ്ടമില്ലാത്ത ഒരു പണ്ഡിതനെ പഴി ചാരുന്നത് കാണുക : 

പാവം... കഷ്ടം... ഇവര്‍ക്കൊക്കെ എന്ത് പറ്റി?? ഗ്രൂപ്പിസം തലക്ക് കയറി "മകന്‍ മരിച്ചാലും വേണ്ടില്ല, മരുമകളുടെ രണ്ടു തുള്ളി കണ്ണീരു കണ്ടാ മതി.." എന്ന് ചിന്തിക്കുന്ന ദുഷ്ടയായ അമ്മായ്മയുടെ മനസ്സും പേറി നടക്കുന്ന ഇത്തരം ഉള്‍ട്ടാ മീടിയക്കാരോട് ഒന്നേ പറയാനുള്ളൂ.. ഈ മുടിയന്മാരുടെ പ്രചാരണം ഏറ്റു പിടിച്ച നിങ്ങള്‍ ഇതാ ഇഹലോകത്ത് വെച്ച് തന്നെ ഇലിഭ്യരായിരിക്കുന്നു... ഇനി ഈ വാര്‍ത്ത ശരിയാക്കാന്‍ നിങ്ങളും ഖുബൂരികളും ഒരുമിച്ചു ശ്രമിച്ചാലും സാധിക്കില്ല.. ഇനി ഇത് ശരിയാണെങ്കില്‍ തന്നെ തങ്ങളുടെ സഹോദരങ്ങള്‍ ശിര്‍ക്കിലെക്ക് പോയതില്‍ വേദനിക്കുകയല്ലേ വേണ്ടത്‌?? അതിനു പകരം രണ്ടു മൂന്നാളുകള്‍ ശിര്‍ക്കിലെക്ക് പോയത്‌ ആഘോഷിക്കുന്നോ?? സന്തോഷിക്കുന്നോ?? എന്നാല്‍ കാണുക, ഒരു മടവൂരി സുഹൃത്തിന്റെ മാന്യത എങ്കിലും താങ്കള്‍ക്ക് കാണിക്കാമായിരുന്നു.. ഒരു മടവൂരി സുഹൃത്തിന്‍റെ പോസ്റ്റ്‌ കാണുക : 

ഒരു കാര്യം ഇത്തരം മടവൂരി സുഹൃത്തിന്‍റെ മാന്യത പോലുമില്ലാത്ത ഉള്‍ട്ടാ മീഡിയാക്കാര്‍ അറിയണം.. പരലോകം എന്ന ഒന്ന് സീഡിയില്‍ ആക്കി വില്‍ക്കാനുള്ളത്‌ മാത്രമല്ല, അനുഭവിക്കാനുള്ളതാണ്.. അന്ന് പൊട്ടിക്കരഞ്ഞ മുസലിയാരോ സുല്ലമിമാരോ ഉണ്ടാകില്ല.. ഇത്തരം പ്രവര്‍ത്തനവും കൊണ്ട് പോയാല്‍ അവിടെ വെച്ച് നിങ്ങള്‍ പോട്ടിക്കരയെണ്ടി വരും... മലക്കിനോട് ചോദിക്കുന്നത് ഭാര്യയോട്‌ സോപ്പ് ചോദിക്കുന്നത് പോലെ ആണ് എന്ന ഒരു മുസ്ലിയാരുടെ പ്രസംഗം കേട്ടിട്ടാണ് ഇവര്‍ ഖുറാഫി ആയത് എന്ന് പ്രചരിപ്പിക്കാന്‍ അറിയാത്തവര്‍ അല്ല മുജാഹിദുകള്‍ , പക്ഷെ ഞങ്ങള്‍ക്ക്‌ മാന്യത ഉണ്ട്... ഇസ്ലാഹീ പ്രസ്ഥാനം ഒന്നിച്ചു നേരിടേണ്ട ഒരു പ്രശ്നത്തെ പോലും ഇത്തരം കണ്ണ് കൊണ്ട് കാണുന്നവര്‍ ഇന്നോ നാളെയോ സത്യം മനസ്സിലാക്കും, മനസ്സിലാക്കാന്‍ റബ്ബ് തുണക്കട്ടെ, ആമീന്‍ ..

ഖുബൂരികളും, ഇത് എസ് എം എസ് അയക്കുന്ന ഉള്‍ട്ടക്കാരും , മറ്റുള്ളവരും ഒരുമിച്ച് ശ്രമിച്ചാലും ഇല്ല മക്കളെ, ഈ മഹത്തായ ആദര്‍ശത്തെ തകര്‍ക്കാന്‍ കഴിയില്ല.. ഇല്ല, അത് തീര്‍ച്ച....

17 comments:

 1. ഇപ്പോള്‍ എ പി സുന്നി എന്ന് പറയുന്നതിന് പകരം ..... ചൈന സുന്നി എന്ന് പറയുന്നത് ആണ് കൂടുതലും യോജിക്കുക

  ReplyDelete
  Replies
  1. ചൈനക്കാരെ ഇങ്ങനെ നിന്ദിക്കണോ അജാസ്ക്കാ?? ;)

   Delete

 2. يُرِ‌يدُونَ أَن يُطْفِئُوا نُورَ‌ اللَّـهِ بِأَفْوَاهِهِمْ وَيَأْبَى اللَّـهُ إِلَّا أَن يُتِمَّ نُورَ‌هُ وَلَوْ كَرِ‌هَ الْكَافِرُ‌ونَ ﴿٣٢﴾

  അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും. (Quran 9:32)

  ReplyDelete
 3. മുസ്ലിമാകലും മുര്‍ത്തദ്ദാകലും ഒരു സ്വാഭാവികകാര്യമല്ലേ. അതില്‍ ഇത്ര ബേജാറാകാന്‍ എന്തിരിക്കുന്നു..???
  പരിപാപനമായ പള്ളിമുറ്റത് അണ്ണാച്ചിയെ കുടിയിരുത്തി അയാളെ അവുലിയ ആക്കാന്‍ തക്ക തൊലിക്കട്ടിയുള്ള ഇത്തരം പിരിവുല്‍ ഉലക്കമാര്‍ ജീവിച്ചിരിക്കുന്ന മലയാളക്കര ഇതില്‍ വലുത് നാം കാണാന്‍ ഇരിക്കുന്നതെയുളളു....

  www.nadwisahib.com

  ReplyDelete
 4. മലക്കിനോട് ചോദിക്കുന്നത് ഭാര്യയോട്‌ സോപ്പ് ചോദിക്കുന്നത് പോലെ ആണ് എന്ന ഒരു മുസ്ലിയാരുടെ പ്രസംഗം കേട്ടിട്ടാണ് ഇവര്‍ ഖുറാഫി ആയത് എന്ന് പ്രചരിപ്പിക്കാന്‍ അറിയാത്തവര്‍ അല്ല മുജാഹിദുകള്‍ , പക്ഷെ ഞങ്ങള്‍ക്ക്‌ മാന്യത ഉണ്ട്...
  ==
  100 Likes....

  ReplyDelete
 5. http://www.youtube.com/watch?v=sCl3U5Qm8j0&noredirect=1
  ഈ വീഡിയോ കാണുമ്പോള്‍ ഉണ്ടാകുന്ന ചില ചോദ്യങ്ങള്‍ ???
  1 . ഒരു എം എസ് എം കാരന്‍ സ്വന്തം സ്ഥാനം രാജി വെക്കാന്‍ പോകുന്നിടത്ത് കെ എന്‍ എം ന്റെ യൂനിറ്റ് പ്രേസിടെന്റ്റ് എന്തിനു കൂട്ട് പോകണം ?

  2 . അപ്പോള്‍ രാജി വെക്കുന്നതിനു കൂട്ട് പോകുകയും , പത്ര സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്ത് ഹാജ കെ എന്‍ എം നോട് കൂറ് ഉണ്ടെന്നു പറയുന്നത് പച്ചക്കള്ളമല്ലേ?
  3 . ഒരു എം എസ് എം കാരന്‍ രാജി വെക്കുന്നത് കെ എന്‍ എം നു മോശം വാര്‍ത്തയാണല്ലോ , അപ്പോള്‍ ആ മോശതരത്തിന് കൂട്ട് നിന്ന് ഹാജ സങ്ങടനയോടു കൂറ് കാടിയതാണോ?
  4 . പത്ര സമ്മേളനത്തിന് പോകുന്നു എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോകുകയും , അവിടെ വെച്ച് എ .പി വിഭാഗത്തോട് ചേരുകയും ചെയ്യുന്നു എന്ന് പ്രഗ്യപിക്കുക വഴി നയാബ് ഹാജയെ വഞ്ചിച്ചു എന്നാണ് പറഞ്ഞത് . അങ്ങനെ എങ്കില്‍ ആ പറഞ്ഞ പ്രഗ്യാപനതോട് യോജിപ്പില്ലാത്ത ഹാജ ആ സദസില്‍ നിന്ന് ഇറങ്ങിപോകുകയോ , പത്ര മാധ്യമങ്ങളോട് തനിക്കിതിനോട് യോജിപ്പില്ലാണ് പറയുകയോ ചെയ്യാത്തതെന്തുകൊണ്ട് ?
  5 . ഒരു എം എസ് എം കാരന്‍ രാജി വെക്കുന്നതിനാണ് കൂട്ട് പോയതെന്ന് പറയുന്ന ഹാജ , പ്രസ്‌ റിലീഫില്‍ എന്തിനു തന്റെ കെ എന്‍ എം ലെ സ്ഥാനം എഴുതി ഒപ്പിടണം?

  ReplyDelete
  Replies
  1. മുജാഹിദുകള്‍ പണവും വീടും വാഗ്ദാനം നല്‍കി ഏന്നു പറന്നു കബളിപ്പിക്കുന്ന കുറാഫികളെ തിരിച്ചറിയുക....അല്ലാഹു സത്യം മനസ്സിലാക്കുവാന്‍ തൌഫീഖ് ചെയ്യുമാറാകട്ടെ......

   http://www.youtube.com/watch?v=xeI42eYX_Ls

   Delete
 6. 6 . എ . പി വിഭാഗത്തോട്‌ ചേരുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍, അല്ലെങ്കില്‍ തന്നെ വന്ജിച്ചാണ് പ്രസ്‌ മീറ്റ്‌ നടത്തി എന്ന് പറയുന്ന ഹാജ , പ്രസ്‌ ക്ലബ്ബിന്റെ തൊട്ടടുത്തുള്ള കെ എന്‍ എം ഓഫീസില്‍ പോകുകയോ , അവരോടു ഈ വിവരം അറിയിക്കുകയോ ചെയ്യാത്തതെന്തുകൊണ്ട് ?
  7. നയാബ് ഹാജയെ വഞ്ചിച്ചു എന്ന് പറയുമ്പോള്‍ , പ്രസ്‌ മീറ്റ്‌ കഴിയുമ്പോള്‍ സ്വാഭാവികമായും എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് ഹാജ അവരോടൊപ്പം തുടര്‍ന്ന് പോകതിരിക്കലാണ് മാന്ന്യത . പക്ഷെ പ്രസ്‌ മീറ്റ്‌ കഴിഞ്ഞു നയാബ് സഞ്ചരിച്ചിരുന്ന വാഹനത്തില്‍ തിരിച്ചു പോകുകയും , വളളക്കടവില്‍ സുന്നി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ ഹാജ പങ്കെടുക്കുകയും, കാന്തപുരം ഉസ്താതിന്റെ അനുയായികളായ സുന്നി പണ്ഡിതന്മാരെ കെട്ടിപിടിച്ചു സന്തോഷിക്കുകയും ചെയ്ത ഹാജ ഇപ്പോള്‍ പറയുന്ന വിമര്‍ശനത്തില്‍ എന്ത് സത്യമാനുള്ളത്?
  8 . കെ എന്‍ എം നോട് കൂറ് ഉണ്ടെന്നു പറയുകയും, താന്‍ മുജാഹിധു മതം വിട്ടു പോകില്ലെന്ന് പറയുകയും ചെയ്യുന്ന ഹാജ , പ്രസ്‌ മീറ്റിംഗ് കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ ,വഞ്ചിച്ച നയാബിനോപ്പം വള്ളകടവിലെ "വയലില്‍ " ഹോട്ടലില്‍ ചെന്നിരുന്നു എന്തിനു സുബിഷമായി ഭക്ഷണം കഴിക്കണം? ( ഭക്ഷണം കാണുമ്പോള്‍ അധര്ശ ധീരത മറക്കുന്ന വെറുമൊരു " ഓന്ത് " ആണോ ഹാജ ??)
  9 . നയാബ് നിഗൂടതകള്‍ ഉള്ള ആളാണെന്ന് ഹാജയും മകനും അവകാശപ്പെടുമ്പോള്‍ , തീര്‍ച്ചയായും അങ്ങനെ ഒരാളുമായി സഹകരിക്കുന്നതില്‍ നിന്ന് സ്വാഭാവികമായി ഈ പറഞ്ഞവര്‍ മാറി നില്‍ക്കണമല്ലോ? പക്ഷെ ഈ വീഡിയോ പുറത്തിറങ്ങും വരെ ഹജയും കുടുംബവും നയബുമായി നല്ല അടുപ്പത്തിലായിരുന്നു . അത് ഹാജയുടെ നാടുകാര്‍ക്ക് പോലും നിഷേധിക്കാനാവാത്ത സത്യമാണ് , എന്ത് കൊണ്ട് ഹാജയും മകനും നിഗൂടതകള്‍ ഉണ്ടെന്നു പറയുന്ന നയാബുമായി ബന്ധം വെക്കണം??
  10 . ഈ വീഡിയോ യില്‍ ഹാജ പറയുന്നു നയാബ് കനതപുരവുമായി ബന്ധം വെക്കുന്നത് ഒരു വര്‍ഷക്കാലമായി സംശയിക്കുന്നു എന്ന് , എന്നാല്‍ മകന്‍ പറയുന്നു ആറ്‌ മാസം കൊണ്ട് സംശയിക്കുന്നു എന്ന് ഇതില്‍ ഏതാണ്‌ ശരി ?? അതോ വീഡിയോ ക്ക് വേണ്ടി അഭിനയിക്കുമ്പോള്‍ വാപ്പയും മകനും ടയലോഗ് മറന്നു പോയതോ? (അഭിനയിക്കാന്‍ വിളിച്ചവര്‍ ഇതൊക്കെ ഒന്ന് ശ്രെധിക്കണ്ടേ)
  11 . ഹാജ പറയുന്നു "എ പി വിഭാഹതോട് പോകുന്നതിനേക്കാള്‍ നല്ലത് ഷേത്രത്തില്‍ പോകുന്നതാണ് "' അങ്ങനെ എങ്കില്‍ ആദര്‍ഷ ധീരനായ ഹാജയും "മങ്കട മുജാഹിദ് " ആയ മകനും രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് എന്തിനു കാന്തപുരത്തിന്റെ മര്‍ക്കസില്‍ പോകണം ? എന്തിനു കാന്തപുരം ഉസ്താതിന്റെ കൈ പിടിച്ചു മുത്തണം??
  ( വീഡിയോ സൂക്ഷിച്ചിട്ടുണ്ട്)
  12 . പ്രസ്‌ മീറ്റിംഗ് നടന്നത് 15 ആം തിയതിയാണ് , ഹാജയും മകനും പറഞ്ഞത് സത്യമെങ്കില്‍ ഇങ്ങനെ ഒരു പ്രതികരണത്തിന് രണ്ടു ദിവസം കാത്തിരിക്കേണ്ടി വന്നതെന്തിന് ? കെ എന്‍ എം നടത്തിയ വിലപേശലിന്റെ തുക കൂടാനാണോ രണ്ടു ദിവസം കാത്തിരുന്നത്?

  ഒരു വര്ഷം കൊണ്ട് നയാബ് കാന്തപുരം വിഭാഗത്തോട് ബന്ധം വെക്കുന്നു എന്ന് പറയുന്ന ഹാജ, അധര്‍ഷ ധീരനാനെങ്കില്‍ എന്തിനു നയാബിനോപ്പം ബന്ധം വെക്കണം ? സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ആളെ മാറ്റി നിര്‍ത്തി , മുജാഹിധു മതത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകണം , ഈ വീഡിയോ യില്‍ ഹാജയും മകനും പറഞ്ഞ വിഷയങ്ങള്‍ സ്വന്തം നാടുകാര്‍ പോലും വിശ്വസിക്കില്ല , വെക്തി പരമായി ആക്ഷേപണം നടത്തി സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി പച്ചക്കള്ളം പറഞ്ഞു നടക്കുന്ന ഈ ഹാജയെയും മകനെയും തിരിച്ചറിയുക , മുജഹിധു മതം വിട്ടു യഥാര്‍ഥ ഇസ്ലാമിന്റെ തറവാട്ടിലേക്ക് തിരുച്ചു വരാന്‍ തയ്യാറായി , പ്രസ്‌ മീറ്റിംഗ് പങ്കെടുക്കുകയും, എ .പി വിഭാഗത്തോട് ചേരാന്‍ ആഗ്രഹിക്കുന്നു എന്ന് എഴുതി ഒപ്പിടുകയും ചെയ്ത , ഈ ഹാജയുടെ വാകുകളിലെ കാപട്യം വീഡിയോ യില്‍ സ്പഷ്ടമാണ് . "ഒടുവില്‍ പണത്തിനു മീതെ ഹാജയും പറന്നു"

  ReplyDelete
  Replies
  1. മുജാഹിദുകള്‍ പണവും വീടും വാഗ്ദാനം നല്‍കി ഏന്നു പറന്നു കബളിപ്പിക്കുന്ന കുറാഫികളെ തിരിച്ചറിയുക....അല്ലാഹു സത്യം മനസ്സിലാക്കുവാന്‍ തൌഫീഖ് ചെയ്യുമാറാകട്ടെ......

   http://www.youtube.com/watch?v=xeI42eYX_Ls

   Delete

 7. يُرِ‌يدُونَ أَن يُطْفِئُوا نُورَ‌ اللَّـهِ بِأَفْوَاهِهِمْ وَيَأْبَى اللَّـهُ إِلَّا أَن يُتِمَّ نُورَ‌هُ وَلَوْ كَرِ‌هَ الْكَافِرُ‌ونَ ﴿٣٢﴾

  അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും. (Quran 9:32)

  ReplyDelete
 8. KANDHAPURAM KALLANANU ENNU BHUDHIYULLAVARKKU ARIYAM.

  ReplyDelete
 9. mukalil anonymous chodicha chodiathin utharam parau yenty shurthukkale


  ReplyDelete
  Replies
  1. അതിനുള്ള മറുപടി ഞങ്ങള്‍ കൊടുത്തിട്ടുണ്ട്‌/.., അതിനുള്ള മറുപടി ആയിട്ടാണ് ഖാജയെ വീണ്ടും അഭിമുഖം നടത്തിയത്‌, അത് കേള്‍ക്കാന്‍ മുകളില്‍ കൊടുത്ത യൂട്ടൂബ്‌ ലിങ്ക കാണുക : http://www.youtube.com/watch?v=xeI42eYX_Ls

   Delete
 10. Pls dont write anything about Kanthapuram,Write about human being only.Who cares Kanthapuram.he is a "SUKUMARAKURUP" or VEERAPPAN.So dont waste our valuable time by writing about a criminal

  ReplyDelete
 11. ninakonninum vivaramilleda oru pandithane kurich ingane parayan

  ReplyDelete