Saturday, November 19, 2011

ബീമാപ്പള്ളിയിലെ കാടത്തരം കേരളത്തിന്നപമാനം.!

ലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തിൽ..

അസത്യത്തിനെതിരേയുള്ള പോരാട്ടം എന്നും വേദനകളും യാതനകളും നിറഞ്ഞതു തന്നെയാണ്. അത് ഏത് മേഖലയിലായിരുന്നാലും.. ലോക രക്ഷിതാവിനെ മാത്രം ആരാധിക്കാനുള്ള അവകാശത്തിനു വേണ്ടി 1400 വർഷങ്ങൾക്കു മുൻപ് സത്യസന്ദേശം സ്വീകരിച്ചവർക്ക് പ്രയാസങ്ങളുണ്ടായിരുന്നു.സ്വാതന്ത്ര്യമെന്ന നീതിക്കു വേണ്ടി പോരാടിയപ്പോൾ ഗാന്ധിജിക്കും മറ്റു നേതാക്കന്മാർക്കും ഇന്ത്യയിലും യാതനകൾ അനുഭവിക്കേണ്ടി വന്നു.. സത്യത്തിനു വേണ്ടി, നീതിക്കു വേണ്ടിയുള്ള പോരാട്ടം കല്ലുമുള്ളുകൾ നിറഞ്ഞ പാതയിൽ നഗ്നപാതനായി സഞ്ചരിക്കുന്നത് പോലെ തന്നെയാണ്. അവിടെ അടിച്ചമർത്തലുകളും നീതിനിഷേധവുമുണ്ടാകും.. അപ്പോഴൊക്കെ ആദർശം മുറുകെ പിടിച്ച് സത്യത്തിനു വേണ്ടി പോരാടുന്നവരാണ് യഥാർത്ഥ ധൈര്യശാലികൾ...


സത്യം സ്വീകരിച്ചതിന്റെ പേരിൽ പീഡനങ്ങൾ അനുഭവിച്ചവർ മുൻപുമുണ്ടായിട്ടുണ്ട്. സൂര്യനെയല്ല, സൂര്യന്റെ സൃഷ്ടാവിനെ, കഅബയെയല്ല, കഅബയുടെ സൃഷ്ടാവിനെ, ഇബ്രാഹീം നബിയെ അല്ല, ഇബ്രാഹീം നബിയുടെ സൃഷ്ടാവിനെ, യേശുവെ അല്ല. യേശുവിന്റെ സൃഷ്ടാവിനെ ആരാധിക്കുക എന്ന മഹിത സുന്ദരമായ ആദർശത്തിൽ നിന്ന് സമൂഹം തെന്നിമാറിയപ്പോൽ അവരെ സംസ്കരിക്കാൻ മുഹമ്മദ് നബി(സ)‌ ആ സമൂഹത്തിലേക്ക് കടന്നു വന്നു. തന്റെ കുടുംബക്കാരോട് ഈ ആശയം പറഞ്ഞപ്പോൾ അവിടെ പൂമാലകൾ കൊണ്ട് സ്വീകരണം ലഭിച്ചില്ല ആ പ്രവാചകന്.. മറിച്ച് “നിനക്ക് നാശം” എന്നുതുടങ്ങിയ കുത്തുവാക്കുകളായിരുന്നു കേൾക്കേണ്ടി വന്നിരുന്നത്. ശേഷം ഊണുമുറക്കുമൊഴിച്ച് പ്രബോധനം നടത്തിയപ്പോൾ ഇതാണ് സത്യപാതയെന്ന് മനസ്സിലാക്കി ആളുകൾ കടന്നുവരാൻ തുടങ്ങി. അവിടേയും ക്രൂരതകൾ തന്നെയായിരുന്നു..

മഹാനായ ബിലാൽ(റ) ഒരു അടിമയായിരുന്നു.. സത്യസന്ദേശം സ്വീകരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് ആ മഹാനെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ പുറത്ത് ഒരു വലിയ പാറക്കല്ലു വെച്ചു കൊണ്ട് വലിച്ചിഴച്ചു.. മരണത്തെ മുന്നിൽ കണ്ടപ്പോൾ ഒരിറ്റു വെള്ളത്തിനു യാചിച്ചപ്പോൾ വായിലേക്ക് തുപ്പിക്കൊടുക്കുകയായിരുന്നു ഉണ്ടായത്.. ഈ പീഡനങ്ങൾ ഇവർ അനുഭവിച്ചത് ഏതെങ്കിലും മോഷണം നടത്തിയതിനല്ല, വ്യഭിചരിച്ചതിനല്ല, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള തിന്മകൾ ചെയതതിനുമല്ല.. മറിച്ച് എന്നെ സൃഷ്ടിച്ച എന്റെ രക്ഷിതാവിനെ മാത്രമേ ആരാധിക്കൂ എന്ന് പ്രഖ്യാപിച്ചതിന്റെ പേരിൽ.. “ലാത്തേ രക്ഷിക്കണേ..” എന്നൊന്ന് വിളിച്ചാൽ അവർക്ക് ഈ പീഡനത്തിൽ നിന്ന് രക്ഷപ്പെടാമായിരുന്നു.. പക്ഷെ അവരതിനു തയ്യാറായില്ല. ഇത്തരത്തിൽ പീഡനങ്ങളും യാതനകളും അനുഭവിച്ചപ്പോഴും അവർ തങ്ങളുടെ ആദർശത്തിൽ നിന്ന് പിന്മാറിയില്ല.

ഈ രക്ഷാമാർഗ്ഗം പിൻപറ്റിയതിന്റെ പേരിൽ അവരെ ആ നാട്ടിൽ നിന്ന് ഊരുവിലക്കി.. അത്തരത്തിൽ ഭക്ഷണം പോലും ലഭിക്കാതിരുന്നപ്പോൾ ചെരുപ്പ് വെള്ളത്തിലിട്ട് അത് കഴിച്ച സംഭവം പോലും ചരിത്രത്തിൽ കാണാം. ജനിച്ച നാട്ടിൽ നിന്നും അവരെ പുറത്താക്കി.. അപ്പോഴും അവർ തങ്ങളുടെ  ആദർശത്തിൽ നിന്നും അണുകിട വ്യതിചലിച്ചില്ല.. അവർ ഉറക്കെ പ്രഖ്യാപിച്ച്, “ലാ ഇലാഹ ഇല്ലല്ലാഹ്..”

ഇതൊക്കെ 1400 വർഷം മുൻപുള്ള കാടന്മാർ ചെയ്ത ക്രൂരതകൾ.. എന്നാൽ എന്ന് നാം ജീവിക്കുന്നത് ഇന്ത്യയെന്ന ജാനാധിപത്യ രാഷ്ട്രത്തിലാണ്.. ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനും പൌരന്മാർക്കവകാശം നൽകുന്ന മഹത്തായ രാഷ്ട്രത്തിൽ.. ജാതിയുടെ പേരിൽ പോലും ആരെയും താഴ്ത്തിക്കാണാനോ ഉയർത്തിക്കാണാനോ അനുവാദം നൽകാത്ത ഈ രാഷ്ട്രത്തിൽ, പക്ഷെ, ഇതിനു വിരുദ്ധമായി ചിലത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രബുദ്ധമെന്ന് നാം വീരവാദം മുഴക്കുന്ന കേരളത്തിൽ ഇതിനെതിരായി സംഭവിച്ചിട്ടില്ലേ.. ആ കേരളത്തിന്റെ തലസ്ഥാനമായി തിരുവന്തപുരത്ത് സംഭവിച്ചിട്ടില്ലേ..?

ഊരുവിലക്കുകൾ കേരള ചരിത്രത്തിൽ ആദ്യമായല്ല.. കണ്ണൂർ ജില്ലയിലെ തന്നെ ആറളത്ത് രേഖയില്ലാ ഊരുവിലക്ക് പ്രഖ്യാപിച്ചത് മുൻപ് വിവാദമായിരുന്നു.. ഇപ്പോൾ ബീമാപ്പള്ളി എന്ന തിരുവനന്തപുരത്തും ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.. പ്രസ്തുത മഹല്ലിൽ മദ്യപാനികളുണ്ട്, അശ്ലീല സീ.ഡികൾ വില്പന ചെയ്യുന്നവരുണ്ട്, എല്ലാത്തരം തിന്മകൾക്കും കൂട്ടു നിൽക്കുന്നവരുമുണ്ട്.. അവരെയൊന്നുമല്ല “മഹല്ല് കമ്മറ്റി” ഊരുവിലക്കിയിരിക്കുന്നത്.. മറിച്ച് അല്ലാഹുവല്ലാത്ത ഒരുത്തനോടും ഞങ്ങൾ പ്രാർത്ഥിക്കില്ലെന്ന് പ്രഖ്യാപിക്കാൻ ചങ്കൂറ്റം കാണിച്ചതിന്റെ പേരിൽ 27 കുടുംബങ്ങളെ കാടൻ നിയമങ്ങൾ പാസാക്കിയിരിക്കുകയാണ് മഹല്ല് കമ്മറ്റി..

മനുഷ്യന്റെ ഏറ്റവും നിസ്സാരമെന്ന് തോന്നിക്കുന്ന തലമുടി വെട്ടിക്കാനുള്ള അവകാശം പോലും ബീമാപ്പള്ളി നിവാസികളായ തൌഹീദീ ആദർശം സ്വീകരിച്ചവർക്ക് നിഷേധിച്ചിരിക്കുകയാണ്.. ഇത് സംബന്ധിച്ച് മാധ്യമം പത്രത്തിൽ വാർത്തയും വന്നിരുന്നു.



 പള്ളിക്കമ്മറ്റിക്കാർ സലഫീ പ്രവർത്തകർക്ക് നേരെ എടുത്തിട്ടുള്ള ചില കാടൻ നിയമങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

1 - വിവാഹം നടത്താനുള്ള രസീത് (ക്ലിയറൻസ് സർട്ടിഫികറ്റ്) നൽകാതിരിക്കുക
2 - അവർ നടത്തി വരുന്ന സ്ഥാപനങ്ങളിൽ നിന്ന് (പലചരക്കു കട, പാൽ) ആരും സാധനങ്ങൾ വാങ്ങരുത്
3 - ബീമാപ്പള്ളിയിലെ കടകളിൽ സ്റ്റാഫായി നിർത്തരുത്.
4 - അവരുടെ സ്വന്തമായ കെട്ടിടത്തിൽ ആരും കച്ചവടം നടത്തരുത്.
5 - ബന്ധുക്കളേയോ മറ്റോ മൃതശരീരങ്ങൾ കാണാൻ അനുവദിക്കരുത്.
6 - മരിച്ചവർക്ക് വേണ്ടി പള്ളിയിൽ വെച്ച് നിസ്കരിക്കാൻ അനുവദിക്കരുത്.
7 - ബന്ധുക്കളുടെ കല്ല്യാണത്തിനു പങ്കെടുത്താൽ കുടുംബക്കാർക്ക് ഫൈൻ ഇടുക.

ഇങ്ങനെ ഒരു സമാന്തര രാജ്യം പോലെ പ്രവർത്തിക്കുകയും ഭരണ സംവിധാനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഈ “മഹല്ല് ജമാഅത്തിന്റെ” അപരികൃത നിയമങ്ങളെ കടിഞ്ഞാൺ ഇടേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഈ കാടൻ നിയമങ്ങൾ പാസാക്കാൻ മാത്രം എന്തു തെറ്റാണ് അവർ ചെയ്തത്??  അല്ലാഹുവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചതോ?? ബീമാപ്പള്ളി ജാറത്തിൽ പോയി ഏഴ് വട്ടം തവാഫ് ചെയ്യാൻ വിസമ്മതിച്ചതോ? അവിടെ പോയി ജപിച്ച ചരട് കെട്ടാതിരുന്നതോ?? ഇത് ഞാൻ പറയുന്നത് വെറുതെ അല്ല. കാണുക :



ഇത്തരത്തിൽ പച്ചയായ ശിർക്ക് ചെയ്യാൻ ഞങ്ങൾ ഇല്ല എന്നതിന്റെ പേരിലാണോ ഇവരെ ഊരുവിലക്കിയത്??

അവസാന പയറ്റ് : ഇത്രയും കാടൻ നിയമങ്ങൾ പാസാക്കിയ ശേഷം മഹല്ല് തന്നെ ഇവർക്ക് രക്ഷപ്പെടാനുള്ള വഴിയും പറഞ്ഞു കൊടുത്തിട്ടുണ്ട്.. ബീമാപ്പള്ളി ജാറത്തിൽ പോയി “ബീമാ ഉമ്മച്ചാ പൊറുക്കണേ...” എന്ന് പറഞ്ഞാൽ മതിയത്രേ.. മക്കളേ, ഒരു കാര്യം മനസ്സിലാക്കിക്കോ, ഞങ്ങളെ തുണ്ടം തുണ്ടമാക്കി പട്ടികൾക്കെറിഞ്ഞു കൊടുത്താലും ഈ മഹാ പാതകം ചെയ്യാൻ ഞങ്ങളെ കിട്ടില്ല.. കാരണം ഞങ്ങളുടെ നേതാക്കളായ മുത്ത് നബി (സ) പഠിപ്പിച്ചതിനു വിരുദ്ധമാണത്..

അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കുക

29 comments:

  1. ഊരുവിലക്കുകൾ കേരള ചരിത്രത്തിൽ ആദ്യമായല്ല.. കണ്ണൂർ ജില്ലയിലെ തന്നെ ആറളത്ത് രേഖയില്ലാ ഊരുവിലക്ക് പ്രഖ്യാപിച്ചത് മുൻപ് വിവാദമായിരുന്നു.. ഇപ്പോൾ ബീമാപ്പള്ളി എന്ന തിരുവനന്തപുരത്തും ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.. പ്രസ്തുത മഹല്ലിൽ മദ്യപാനികളുണ്ട്, അശ്ലീല സീ.ഡികൾ വില്പന ചെയ്യുന്നവരുണ്ട്, എല്ലാത്തരം തിന്മകൾക്കും കൂട്ടു നിൽക്കുന്നവരുമുണ്ട്.. അവരെയൊന്നുമല്ല “മഹല്ല് കമ്മറ്റി” ഊരുവിലക്കിയിരിക്കുന്നത്.. മറിച്ച് അല്ലാഹുവല്ലാത്ത ഒരുത്തനോടും ഞങ്ങൾ പ്രാർത്ഥിക്കില്ലെന്ന് പ്രഖ്യാപിക്കാൻ ചങ്കൂറ്റം കാണിച്ചതിന്റെ പേരിൽ 27 കുടുംബങ്ങളെ കാടൻ നിയമങ്ങൾ പാസാക്കിയിരിക്കുകയാണ് മഹല്ല് കമ്മറ്റി..

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. ഹലോ ബാസില്‍ .സി.പി........ സത്യം മറച്ചു വച്ച് മാധ്യമങ്ങള്‍ ജനങ്ങളെ വഞ്ചിക്കുമ്പോള്‍ , അതിനു കൂട്ട് പിടിക്കുന്ന , മുജ ,ജമാ , ചേളാരി മുക്കൂട്ട് മുന്നണികള്‍ അറിയാന്‍ ... ഈ ലിങ്ക് ഒന്നു കേട്ടു നോക്കൂ.... സത്യം മനസ്സിലാകൂ.........

      1) CLICK HERE
      2) CLICK HERE

      ബീമാപള്ളി മഹല്ലില് ഇരുപതിഎഴ്കുടുംബങ്ങളെ ഊരുവിലങ്ങി" പത്രവാര്‍ത്ത. എന്താണിതിന്റെ സത്യാവസ്ഥ , ബീമാപള്ളിയില്‍ നിന്നും ഉസ്താദ്‌ ഫാറൂഖ് നഈമി ഈ സംഭവത്തിന്റെ സത്യവും മിഥ്യയും വേര്‍തിരിക്കുന്നു

      Delete
  2. താങ്കളുടെ വരികള്‍ക്ക് വാളിന്റെ തിളക്കമുണ്ട്
    രോഷം കൊള്ളാം,,,,, നമുക്ക് സര്‍-വ്വമത് നന്മക്കായ് ഒന്നിച്ച് പ്രവര്‍ത്തിക്കാം

    ReplyDelete
  3. basile post ugranayirikkunnu, iniyum itharam postukal pratheekshikkunnu

    ReplyDelete
  4. 1) അറിവില്ലാത്ത, ഇത്തരത്തില്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തുന്ന ആ അഹങ്കാരികള്‍ക്ക് ഹിദായത്ത് നല്‍കി അനുഗ്രഹിക്കേണമേ നാഥാ...
    2) അല്ലാഹുവെ നിന്റെ പരീക്ഷണം നേരിടുന്ന ആ നാട്ടിലെ നല്ലവരായ ആളുകള്‍ക്ക് നീ വിജയം നല്‍കി അനുഗ്രഹിക്കേണമേ..
    എന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ക്ഷമാലുക്കളുടെ കൂടെയാണ്.....

    ReplyDelete
  5. ലാ ഇലാഹ ഇല്ലള്ളാ ! തെറ്റ് ആരുടെതാണെങ്കിലും അള്ളാഹു അവര്‍ക്ക് സന്മാര്‍ഗം കാണിച്ചു കൊടുക്കട്ടെ.

    ReplyDelete
  6. heeeeeeeeey .... kallu, kanjavu , blue film ivareyonnum jamaeth commitee vilakkendathilla. Karanam aa businessonnum jaram committeeyude businessine badhikkukayilla. Mujahidukale...ningalude paripadikal jamaathinte business polikkum. haaaa athanu karyam ! Pudi kittiyo?

    ReplyDelete
  7. എല്ലാ ജനുസ്സില്‍ പെട്ട തിന്മകളുടെയും കേന്ദ്രമാണ് ബീമാ പള്ളി. നിയമത്തിന്‍റെ കൈകളെത്താന്‍ മടിക്കുന്ന ഒരിടത്ത് ഊര് വിലക്കാന്‍ മാത്രമുള്ള കുറ്റമെന്താണെന്ന് നോക്കൂ. ജാറപൂജക്ക് തയാറാകാതിരുന്നതും. നേതാക്കളുടെയും നിയമ പാലകരുടെയും നിസ്സംഗത കുറ്റകരമാംവിധം തുടുത്ത് തടിച്ചിരിക്കുന്നു ഇക്കാര്യത്തില്‍ എന്ന് പറയാതെ വയ്യ.

    ReplyDelete
  8. ബീമാ പള്ളിയിലെ നമ്മുടെ സഹോദരങ്ങള്ക്ക് അള്ളാഹു ക്ഷമയും ദൈരിയവും നല്കു മാറാവട്ടെ എന്ന് നമുക്കെല്ലാവര്ക്കുംന പ്രാര്ഥി ക്കാം

    ReplyDelete
  9. @ ഷാജു : ഈ വാൾ തുരുമ്പ് പിടിക്കാതിരിക്കാൻ നിങ്ങളും എന്നോടൊപ്പം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.. :)

    @ ഹിദായ : താങ്ക്യൂ.. ഇൻഷാ അല്ലാഹ്

    @ തിങ്ക് അബൌട് : ആമീൻ, ആമീൻ യാറബ്ബൽ ആലമീൻ..

    @ വിപി അഹ്മദ്ക : ആമീൻ.

    @ കിട്ടല്ലൂർ : ഹഹ.. ഞമ്മന്റെ ബിസിനസ് കൊളാക്കുന്നവരെ ഊരുവിലക്കും ലേ..

    @ ആരിഫ്ക : അല്ലാഹു അവർക്ക് നേർമാർഗ്ഗം കാണിച്ചു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം..

    അലിക്ക : ആമീൻ..

    ReplyDelete
  10. എന്ത് പറയാനാ. സമുദായത്തിനേക്കാളും , വിശ്വാസത്തിനെക്കളും വലുത് ഞാന്‍ പിടിച്ച സംഘടനയും അതിന്റെ നേതാവിന്റെ തട്ട് തകര്‍പ്പന്‍ പ്രസംഗവും ആണ്. അത് തന്നെയാണ് കാലത്തിന്റെ ആവശ്യവും എന്ന ചിന്താഗതി തന്നെ മറ്റുള്ളവരെ ബഹുമാനിക്കുക എന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. അതിനപ്പുറം ദീര്‍ഘ വീക്ഷണം ഇല്ലാത്ത കമ്മറ്റികാര്‍ കൂടിയാണെങ്കില്‍ രംഗം കൊഴുക്കാന്‍ നല്ല കാലാവസ്ഥയും. അനിസ്ലാമികമായി ജീവിക്കുന്നവര്‍ ഞാന്‍ കമ്മറ്റി ആയിരിക്കുന്ന മഹല്ലുകളില്‍ ഉണ്ടെങ്കില്‍ അതിനു ഞാന്‍ നാളെ മറുപടി പറയേണ്ടി വരും എന്ന ബോധം ഉള്ള മഹല്ല് ഭാരവാഹികള്‍ ആണ് ഉണ്ടാവേണ്ടത്. അല്ലാഹു കാത്തു രക്ഷിക്കട്ടെ..

    ReplyDelete
  11. ബീമാപള്ളി എന്നാല്‍ ഏതോ ഒരു നമസ്കാരപ്പള്ളിയാണെന്ന തെറ്റിദ്ധാരണ കേരളത്തില്‍ പലര്‍ക്കുമുണ്ട്. അതൊരു സ്ഥലപ്പേരാണെന്നും അവിടെ ഇസ്ലാമിന്റെ അടിത്തറയെ വെല്ലുവിളിക്കുകൊണ്ടുള്ള ഒരു ദര്‍ഗ്ഗയും അതോടനുബച്ച് മതവും സമൂഹവും സര്‍ക്കാറും എന്തിന് മഹാതോന്ന്യാസികള്‍ പോലും അംഗീകരിക്കാത്ത പല കച്ചവടങ്ങളും ദുര്‍നടപ്പുകളും നടമാടുന്നുണ്ടെന്ന് പലര്‍ക്കുമറിയില്ല.

    ഊരുവിലക്ക് കല്പ്പിക്കാനും സത്യത്തില്‍ അടിയുറച്ചു നില്‍ക്കുന്നവരെ ഒറ്റപ്പെടുത്താനുമുള്ള ശ്രമം സ്രഷ്ടാവിനോട് തന്നെയുള്ള വെല്ലുവിളിയാണ്. നന്മയും തിന്മയും തമ്മിലുള്ള ഒരു കൊമ്പുകോര്‍ക്കല്‍. സത്യവിശ്വാസത്തിലുറച്ചു നില്‍ക്കാനും വെല്ലുവിളികളെ അതിജീവിക്കാനും അവിടുത്തെ നന്മയുടെ പതാകവാഹകര്‍ക്ക് സര്‍‌വ്വശക്തന്‍ അനുഗ്രഹം നല്‍കട്ടെ.

    ReplyDelete
  12. ഇത് നീതി നിഷേധമാണ്. ദൈവത്തെ അവര്‍ നിര്‍മിക്കുന്നു,വിറ്റഴിക്കുന്നു : മൊത്തമായും ചില്ലറയായും . . .
    എറിഞ്ഞുടക്കണം ഈ നെറികെട്ട മതകച്ചവടക്കാരുടെ വെന്നക്കള്‍ മാളികകളെ. ദൈവം ഉണ്ടെങ്കില്‍ അദ്ദേഹം നിങ്ങളോട് തീര്‍ച്ചയായും നന്നിയുള്ളവാന്‍ ആയിരിക്കും

    ReplyDelete
  13. കേരളത്തിലെ മത പുരോഹിതരുടെ യഥാര്‍ത്ഥ നിലവാരം

    ReplyDelete
  14. ഇത് നീതി നിഷേധമാണ്, ശിര്‍ക്കാണ്, അനിസ്ലാമികമാണ്. മറ്റുമതസ്ഥരെ ബഹുമാനിക്കുക എന്ന് പറയുന്ന നമ്മുടെ മതത്തില്‍ സ്വന്തം മതത്തില്പെട്ട മറ്റു വിഭാഗക്കാരെ വെറുക്കുന്നതും, ജീവിക്കാന്‍ അനുവദിക്കാതിരിക്കുന്നതും മനുഷ്യത്വത്തിന് നിരക്കാത്തതാണ്.

    സൗദി അറേബ്യയില്‍ 'മൗലൂദ്' നടത്തിയ നൂറോളം പേരെ കൂടെയുള്ള മലയാളി മുസ്ലിമീംഗള്‍(?) തന്നെ ഒറ്റിക്കൊടുത്ത്, രാജ്യദ്രോഹം എന്ന കേസെടുത്ത് രണ്ട് വര്‍ഷത്തോളം അവര്‍ ജയിലില്‍ കഴിയേണ്ടതായി വന്നിട്ടുണ്ട്.

    മതത്തിലെ വിവിധ വിഭാഗങ്ങളല്ല, മനുഷ്യത്വമാണ് വളരേണ്ടത്, സ്നേഹമാണ് വളരേണ്ടത്.

    ReplyDelete
  15. CPS ശഹീര്‍‌November 21, 2011 at 2:36 PM

    എനിച്ചിശ്ട്ടായി .........

    കേരളീയ സമൂഹമേ മാറി നില്‍ക്കാതെ പ്രതികരിക്കൂ​‍............

    ReplyDelete
  16. നീതി നിഷേധത്തിന്നെതിരില്‍ അണിചേരുന്നു

    ReplyDelete
  17. @ ജെഫുക്ക : അല്ലാഹു കാത്തു രക്ഷിക്കട്ടെ.. ആമീൻ.. ആമീൻ യാ റബ്ബൽ ആലമീൻ

    @ ചീരാമുളക് : ഹഹ.. അങ്ങനെയുമുണ്ടോ ഒരു “ധാരണ”?? ഹഹ.. അല്ലാഹു ഇവരെ സന്മാർഗ്ഗ പാതയിലാക്കട്ടെ.. ആമീൻ

    @ പത്രക്കാരൻ : വിസിറ്റ് ചെയ്തതിനു നന്ദി ട്ടോ.. അഭിപ്രായം അറിയിച്ചതിനും..

    @ മുസ്തഫക്ക : അതെ.. ചീഞ്ഞുനാറുന്ന പൌരോഹിത്യം..

    @ മിനാർ : താങ്ക്യൂ... ജസാക്കല്ലാഹ്..

    ReplyDelete
  18. @ ഷബീർക്ക : നിയമത്തിനെതിരായി ഒന്നും നടക്കാതിരിക്കട്ടെ.. മറ്റു മതസ്ഥരെ ബഹുമാനിക്കാനുള്ള മനസ്സ് നമുക്ക് ഉണ്ടാവട്ടെ..

    @ ഷഹീർക്ക (മുട്ടായിക്കാക്ക) : ഇഷ്ടായി ലേ.. സമാധാനായി.. :)

    @ മഖ്ബുക്ക : ആണി ചേർന്നല്ലോ.. അത് മതി :)

    ReplyDelete
  19. ഈ സമുധായത്തിന്റെ ശാപമാണ് പല സംഘടനകളും, ഒരു കൂട്ടരേ മാത്രം കുറ്റ പെടുത്തിയിട്ടു കാര്യമില്ല ... എല്ലാം കണക്കാണ് .... പ്രതികരിച്ച നല്ല മനസ്സിന് അഭിവാദ്യങ്ങള്‍.

    ReplyDelete
  20. @ ഷുക്കൂർക്ക : വിസിറ്റിയതിനു നന്ദി.. എല്ലാം കണക്കാണെന്നെങ്ങനെ പറയും?? പോക്കറ്റടിച്ചവനും അടിക്കപ്പെട്ടവനും ഒരുപോലെയാകുമോ??

    ReplyDelete
  21. സൗദി അറേബ്യയില്‍ 'മൗലൂദ്' നടത്തിയ നൂറോളം പേരെ കൂടെയുള്ള മലയാളി മുസ്ലിമീംഗള്‍(?) തന്നെ ഒറ്റിക്കൊടുത്ത്, രാജ്യദ്രോഹം എന്ന കേസെടുത്ത് രണ്ട് വര്‍ഷത്തോളം അവര്‍ ജയിലില്‍ കഴിയേണ്ടതായി വന്നിട്ടുണ്ട്.>>>>

    ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു: നിങ്ങള്‍ക്ക് അംഗീകരിക്കാവുന്ന ചില കാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റു ചിലതും കല്‍പ്പിക്കുന്ന കൈകാര്യ കര്‍ത്താക്കള്‍ നിങ്ങളില്‍ നിയോഗിക്കപ്പെടുന്നതാണ്. (എന്നാല്‍ ദുഷ്പ്രവര്‍ത്തികളില്‍) വെറുപ്പ് പ്രകടിപ്പിച്ചവന്‍ രക്ഷ പ്രാപിച്ചവനായി. അതിനെ നിരാകരിച്ചവന്‍ പാപരഹിതനുമായി. അവര്‍ ചോദിച്ചു: മറിച്ച് അതില്‍ സംതൃപ്തി പൂണ്ട് അനുധാവനം ചെയ്തവനോ ? പ്രവാചകരെ, ഞങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്തുകൂടെയോ? പ്രവാചകന്‍(സ) അരുളി: അവന്‍ നമസ്കാരം നിലനിര്‍ത്തുന്നേടത്തോളം അത് പാടുള്ളതല്ല. (മുസ്ലിം)

    ഭീമാപള്ളി അന്യരാജ്യത്തോന്നുമാല്ലല്ലോ തിരോന്ത്വരം അല്ലേ...?.അവിടുത്തെ പ്രശ്നങ്ങള് എന്തായാലുമത്‍,പണിക്ക് പോയി സൌദി കൈകാര്യ കര്‍ത്താക്കളുടെ തടവില്‍ കഴിയേണ്ടി വന്ന മൌലീദ് മലയാളികളുടെ ദയനീയാവസ്ഥ പോലെയാവില്ല.

    ReplyDelete
  22. നാഥാ പാപികള്‍ക്ക് നീ പൊറുത്തു കൊടുക്കണേ... അവര്‍ക്ക്‌ നീ സന്മാര്‍ഗം കാട്ടണേ..

    ReplyDelete
  23. കുഞ്ഞാലി മരക്കാർ : ബ്ലോഗ് വിസിറ്റിയതിനും കമന്റിയതിനും നന്ദി ട്ടോ..

    അശ്ഫുക്ക : ആമീൻ.. ആമീൻ യാ റബ്ബൽ ആലമീൻ

    ReplyDelete
  24. ഹലോ ബാസില്‍ .സി.പി........ സത്യം മറച്ചു വച്ച് മാധ്യമങ്ങള്‍ ജനങ്ങളെ വഞ്ചിക്കുമ്പോള്‍ , അതിനു കൂട്ട് പിടിക്കുന്ന , മുജ ,ജമാ , ചേളാരി മുക്കൂട്ട് മുന്നണികള്‍ അറിയാന്‍ ... ഈ ലിങ്ക് ഒന്നു കേട്ടു നോക്കൂ.... സത്യം മനസ്സിലാകൂ.........
    1)http://www.sunniclass.com/index.php?option=com_hwdvideoshare&task=viewvideo&Itemid=176&video_id=622
    2) http://www.sunniclass.com/index.php?option=com_hwdvideoshare&task=viewvideo&Itemid=176&video_id=621
    ബീമാപള്ളി മഹല്ലില് ഇരുപതിഎഴ്കുടുംബങ്ങളെ ഊരുവിലങ്ങി" പത്രവാര്‍ത്ത. എന്താണിതിന്റെ സത്യാവസ്ഥ , ബീമാപള്ളിയില്‍ നിന്നും ഉസ്താദ്‌ ഫാറൂഖ് നഈമി ഈ സംഭവത്തിന്റെ സത്യവും മിഥ്യയും വേര്‍തിരിക്കുന്നു ,

    ReplyDelete
  25. ഹലോ ബാസില്‍ .സി.പി........ സത്യം മറച്ചു വച്ച് മാധ്യമങ്ങള്‍ ജനങ്ങളെ വഞ്ചിക്കുമ്പോള്‍ , അതിനു കൂട്ട് പിടിക്കുന്ന , മുജ ,ജമാ , ചേളാരി മുക്കൂട്ട് മുന്നണികള്‍ അറിയാന്‍ ... ഈ ലിങ്ക് ഒന്നു കേട്ടു നോക്കൂ.... സത്യം മനസ്സിലാകൂ.........

    1) CLICK HERE
    2) CLICK HERE

    ബീമാപള്ളി മഹല്ലില് ഇരുപതിഎഴ്കുടുംബങ്ങളെ ഊരുവിലങ്ങി" പത്രവാര്‍ത്ത. എന്താണിതിന്റെ സത്യാവസ്ഥ , ബീമാപള്ളിയില്‍ നിന്നും ഉസ്താദ്‌ ഫാറൂഖ് നഈമി ഈ സംഭവത്തിന്റെ സത്യവും മിഥ്യയും വേര്‍തിരിക്കുന്നു

    ReplyDelete