Friday, September 30, 2011

എന്റെ ബൈബിൾ വായനയും ചില സംശയങ്ങളും

സർവ്വ ശക്തനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ,,

എന്തെങ്കിലും വായിക്കണം..
തിരഞ്ഞു നടക്കുന്നതിനിടയിലായിരുന്നു ഏറ്റവും താഴെ കണ്ട “പുതിയ നിയമം” എന്റെ ശ്രദ്ധയിൽ പെട്ടത്. കുറച്ചു കാലം മുൻപ് എവിടെ നിന്നോ കിട്ടിയതാണ്. എന്നാൽ പിന്നെ അതു തന്നെയാകാം ഇത്തവണ വായന..
===============================

എന്റെ ബൈബിൾ വായനക്കിടെയും തുടർന്നുണ്ടായ അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ നിന്നും എനിക്കുണ്ടായ ചില സംശയങ്ങളും ചോദ്യങ്ങളും പങ്കുവെക്കാനാണീ പോസ്റ്റ് എഴുതുന്നത്..മുൻ ധാരണയോടെയാണ് ആരെങ്കിലും ഇത് വായിക്കുന്നത് എങ്കിൽ, നിങ്ങൾക്ക് മുകളിൽ കാണുന്ന “ക്ലോസ്” ബട്ടൺ അമർത്തി തിരിച്ച് പോകാവുന്നതാണ്.
ബൈബിളിനെ കുറിച്ച് എനിക്ക് വലിയ അറിവൊന്നുമില്ലെന്ന് ആദ്യം തന്നെ പറയട്ടെ.. ഈ പോസ്റ്റ് വായിക്കുന്ന, ബൈബിളിനെ കുറിച്ച് കൂടുതലറിയാവുന്നവർ എന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി തരും എന്ന് പ്രതീക്ഷിച്ച് കൊണ്ട് തുടങ്ങട്ടെ..


1. ഏകദൈവാരാധന:
പുതിയ നിയമത്തിലെ മത്തായി (Matthew) യുടെ സുവിശേഷത്തിലെ 4:10 ഇൽ താഴെ കാണുന്നത് പോലെ കാണുന്നു:


ഇതിൽ കാണുന്നത് യേശു “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ” എന്നാണല്ലോ, അപ്പോൾ ഇന്ന് ക്രൈസ്തവർ കർത്താവ്, അഥവാ സാക്ഷാൽ ദൈവത്തെ മാത്രമാണോ ആരാധിക്കുന്നത്? അതല്ല, ബൈബിളിന്റെ കല്പനക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരാണോ ഇന്നുള്ളവർ?

2. ബൈബിളിലെ ഒരു വൈരുദ്ധ്യം:
യോഹന്നാന്റെ (John) സുവിശേഷം 5:31 ഇൽ ഇപ്രകാരം കണുന്നു:


ഇതിൽ പറയുന്നത് “എന്റെ സാക്ഷ്യം സത്യമല്ല” എന്നാണല്ലോ, എന്നാൽ യോഹന്നാന്റെ സുവിശേഷത്തിൽ തന്നെ 8:14 ഇൽ ഇപ്രകാരം കാണുന്നു:


ഇതിൽ പറയുന്നതാകട്ടെ “ എന്റെ സാക്ഷ്യം സത്യം ആകുന്നു” എന്നുമാണ്. ഇത് രണ്ടും വൈരുദ്ധ്യമല്ലേ? ദൈവത്തിൽ നിന്നുള്ള ഗ്രന്ഥമാണെങ്കിൽ അതിൽ വൈരുദ്ധ്യം കടന്നു കൂടുമോ?? മാത്രമല്ല, ബൈബിളിൽ ഒരിടത്തും ഒരു വൈരുദ്ധ്യവും കാണിച്ചു തരാൻ സാധിക്കയില്ല എന്ന് പറയുന്ന ക്രൈസ്തവ പണ്ഡിതന്മാരേയും നമുക്ക് കാണാം. ഇതിന്റെ നിജസ്തിതി എന്താണ്???

3. ഏത് പ്രവാചകൻ?
എന്റെ കയ്യിലുള്ള ബൈബിളിലും എന്റെ കമ്പ്യൂട്ടറിൽ PDF ആയുള്ള ബൈബിളിലും മത്തായിയുടെ സുവിശേഷം 27:9,10 ഇൽ ഇങ്ങനെ കാണുന്നു:


ഇതിൽ പറയുന്നത് “യിരെമ്യാപ്രവാചകൻ മുഖാന്തരം” എന്നാണ്. എന്നാൽ കൊച്ചിയിലെ ഭാരത് ബൈബിൾ സൊസൈറ്റി പുറത്തിറക്കിയ മലയാളം ബൈബിളിൽ “സെഖര്യാപ്രവാചകൻ” എന്നാണുള്ളത് എന്ന് കണ്ടു. മറ്റു ബൈബിളുകളിൽ നിന്ന് വ്യത്യസ്തമായി അതിൽ “സഖര്യാ” പ്രവാചകൻ എന്ന് എഴുതിയിരിക്കുന്നു. 20 നൂറ്റാണ്ടുകളായി ക്രൈസ്തവ സഭ മൊത്തത്തിൽ ആവർത്തിച്ചു വരുന്ന അബദ്ധം ഈയടുത്ത കാലത്ത് കൊച്ചിക്കാർ തിരുത്തിയിരിക്കുന്നു.! പരിശുദ്ധാത്മാവിനു സംഭവിച്ച തെറ്റ് തിരുത്തുന്ന കൊച്ചിക്കാരെ എന്താണു വിളിക്കുക?

4.വംശാവലിയിലെ വൈരുദ്ധ്യം:
മത്തായിയുടെ സുവിശേഷത്തിലും ലൂക്കോസിന്റെ സുവിശേഷത്തിലും യേശുവിന്റെ വംശാവലി കൊടുത്തിട്ടുണ്ട്. രണ്ടിലും യേശു ജനിച്ചത് ദാവീദിന്റെ പുത്രപാരമ്പര്യത്തിലാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. മത്തായിയുടെ സുവിശേഷത്തിൽ ദാവീദ് മുതൽ യേശു വരെ പറഞ്ഞിരിക്കുന്നു. എന്നാൽ ലൂക്കോസിന്റെ സുവിശേഷത്തിൽ യേശു മുതൽ ദാവീദ് വരെയും പിന്നീട് ദാവീദ് മുതൽ ആദം വരെയും പറഞ്ഞിരിക്കുന്നു. എന്നാൽ ഇതിൽ വ്യക്തമായ വൈരുദ്ധ്യമാണ് കാണുന്നത്.
മത്തായിയുടേതില്‍ ദാവീദ് കഴിഞ്ഞാല്‍ ശാലമോനും പിന്നീട് രഹബ്യാമും ആണെങ്കില്‍, ലൂക്കോസിന്റേതില്‍ ദാവീദ് കഴിഞ്ഞാല്‍ നഥാനും പിന്നീട് മത്തഥയുമാണ്.. ഇങ്ങനെ ഉടനീളം ഇതില്‍ വ്യത്യാസം കാണുന്നു..(ആവശ്യമെങ്കിൽ ഈ വംശാവലി മുഴുവൻ ഞാൻ പോസ്റ്റ് ചെയ്യാം) ഇതെങ്ങനെ വന്നു??

===============================
ബൈബിൾ ദൈവിക ഗ്രന്ഥമാണെന്ന് പറയുമ്പോൾ സ്വാഭാവികമായും തിരിച്ചുണ്ടാകുന്ന സംശയങ്ങളിൽ ചിലതാണിത്.. ഇത് ആരെയും പരിഹസിക്കാനോ ഏതെങ്കിലും മതത്തെ ഇകഴ്ത്താനോ ഉള്ളതല്ല.. സംശയങ്ങൾ തുറന്നു ചോദിക്കുന്നു എന്നു മാത്രം..ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു..

പഠിക്കാൻ തയ്യാറാവുക.. നാഥൻ അനുഗ്രഹിക്കുമാറാകട്ടെ..


അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കാൻ മറക്കരുതേ..

54 comments:

 1. ബൈബിൾ ദൈവിക ഗ്രന്ഥമാണെന്ന് പറയുമ്പോൾ സ്വാഭാവികമായും തിരിച്ചുണ്ടാകുന്ന സംശയങ്ങളിൽ ചിലതാണിത്.. ഇത് ആരെയും പരിഹസിക്കാനോ ഏതെങ്കിലും മതത്തെ ഇകഴ്ത്താനോ ഉള്ളതല്ല.. സംശയങ്ങൾ തുറന്നു ചോദിക്കുന്നു എന്നു മാത്രം..ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു..

  ReplyDelete
 2. ഇനിയും വൈരുദ്ധ്യങ്ങള്‍ പുതിയനിയമത്തില്‍ തന്നെ കാണാം. ഇതിനു മറുപടി കിട്ടിയിട്ടു മതിയല്ലോ ബാക്കിയല്ലേ...? യേശുവിന്‍റെ കുരിശു മരണവുമായി ബന്ധപ്പെട്ട വൈരുദ്ധ്യങ്ങള്‍ ഒരു പോസ്റ്റിനുള്ള നല്ലൊരു വിഷയമാണ്. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ അവര്‍ പാതിരിമാരോടും ക്രിസ്ത്യന്‍ പണ്ഡിതന്മാരോടും ചോദിച്ചു മനസിലാക്കി ഇവിടെയോ മറ്റൊരു ബ്ലോഗു തുടങ്ങിയോ പറയട്ടെ. ഞാന്‍ പഠിച്ച ക്രിസ്ത്യന്‍ സ്കൂളില്‍ ഒരു കാലത്ത് ഫ്രീയായി പുതിയ നിയമം കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. പിന്നീട് കുട്ടികള്‍ തന്നെ ഇമ്മാതിരി വൈരുധ്യങ്ങളുടെ അടിയില്‍ വരച്ച് ക്രിസ്ത്യന്‍ മാഷന്മാര്‍ക്ക് കാണിച്ചു കൊടുത്തതോടെ ആ പരിപാടി നിര്‍ത്തി.......പ്രബോധന സംരഭങ്ങള്‍ അല്ലാഹു വിജയത്തില്‍ എത്തിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു ബാസില്‍ ബായ്‌...

  ReplyDelete
 3. ബൈബിളിലെ വൈരുദ്ധ്യങ്ങള്‍ പലയിടത്തും വായിച്ചിട്ടുണ്ട്, പ്രസംഗങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്. ബൈബിള്‍ പഠിക്കാന്‍ ഇനിയും ശ്രമിച്ചിട്ടില്ല (ആവശ്യം തോന്നിയില്ല). ഏക ദൈവവും അല്ലാഹുവിനെ മാത്രമായുള്ള ആരാധനയും ഉള്ളപ്പോള്‍ മറ്റൊന്ന് വേണമോ?

  ReplyDelete
 4. യേശു ജനങ്ങളോട് പറഞ്ഞു.. മോശയെ പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരില്‍ നിന്നും അവര്‍ക്കായി നല്‍കും...
  എബ്രഹാം പ്രവാചകന്‍റെ മകനായ ഇഷാകിന്റെ പാരമ്പര്യത്തില്‍ ആണ് യേശു എന്ന് ബൈബിള്‍ തന്നെ പറയുന്നു.. ഇഷാകിന്റെ(അ)സഹോദരനായ ഇസ്മായില്‍ നബിയുടെ പാരമ്പര്യത്തില്‍ ആണ് മുഹമ്മദ്‌ നബി ജനിച്ചത്‌ എന്നു നമുക്കൊക്കെ അറിയാം.. യേശു അവസാനം പോകുമ്പോള്‍ പറഞ്ഞു: ഞാന്‍ പോയാലെ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരൂ. അവന്‍ നിങ്ങളെ സകല സത്യത്തിനും വഴി നടത്തും.അവന്‍ എന്നെ മഹത്വപ്പെടുത്തും..
  (ആവര്‍ത്തനപുസ്തകം )
  യേശു പ്രവചിച്ച അതല്ലെങ്കില്‍ സന്തോഷവാര്‍ത്ത അറിയിച്ച ആ പ്രവാചകനാണ് മുഹമ്മദ്‌ നബി സ

  ReplyDelete
 5. @ അൻസാർക്ക : അതെ, ഇനിയുമുണ്ടൊരുപാട്.. കുരിശുമരണത്തെ കുറിച്ച് മത്തായിയും യോഹന്നാനും പറയുന്നത് പരിശോധിച്ചാൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണാൻ പറ്റും.. പോസ്റ്റിന്റെ നീളക്കൂടൽ ഭയന്ന് അതൊക്കെ ഒഴിവാക്കി.. ഇനി ആരെങ്കിലും ആവശ്യപ്പെടുകയോ പ്രതികരിക്കുകയോ ചെയ്താൽ ആവശ്യമെങ്കിൽ നമുക്കതൊക്കെ ഉൾപ്പെടുത്താം, ഇൻഷാ അല്ലാഹ്.. ആദ്യം ചോദിച്ച ചോദ്യങ്ങൾക്ക് എവിടെ നിന്നെങ്കിലും ഉത്തരം കിട്ടുമോന്ന് നോക്കട്ടെ.. ബ്ലോഗ് വിസിറ്റിയതിനും കമന്റിയതിനും നന്ദി..

  @ വി.പി. അഹ്മദ്ക : ഞാനും ഈയടുത്താണു ബൈബിൾ വായന തുടങ്ങിയത്.. രസത്തിനു തുടങ്ങിയതാണ്, പിന്നെ വൈരുദ്ധ്യങ്ങളും സംശയങ്ങളും മാർക്ക് ചെയ്യാൻ തുടങ്ങി.. ഇപ്പോ ഇവിടെ എത്തി നിൽകുന്നു.. ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

  @ നസീംക : അങ്ങനെയൊന്നുമുണ്ടല്ലെ.. ഞാൻ ശ്രദ്ധിച്ചില്ല. അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ.. ബ്ലോഗ് വിസിറ്റിയതിനും അറിവ് പങ്കു വെച്ചതിനും നന്ദി,,

  ReplyDelete
 6. "ബൈബിളിലെ വൈരുദ്ധ്യങ്ങള്‍ പലയിടത്തും വായിച്ചിട്ടുണ്ട്, പ്രസംഗങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്. ബൈബിള്‍ പഠിക്കാന്‍ ഇനിയും ശ്രമിച്ചിട്ടില്ല (ആവശ്യം തോന്നിയില്ല)". എന്ന് മുകളില്‍ കമ്മെന്റ് ഇട്ടിരിക്കുന്ന ആളുടെ അതെ അവസ്ഥയില്‍ നിന്നുണ്ടായതാണ് ഇത്തരം സംശയങ്ങള്‍ ..ബൈബിളിനെ കുറിച്ച് എനിക്ക് വലിയ അറിവൊന്നുമില്ലെന്ന് ആദ്യം തന്നെ പറയഞ ആള്‍ ആ വിനയത്തോടൊപ്പം ഉള്ളില്‍ ഒളിപ്പിച്ചുവേചിരിക്കുന്ന കുരുട്ടുബുദ്ധി പുറത്തെടുക്കാതെ അല്പം ക്ഷമ കൂടി കാനികേണ്ടി ഇരുന്നു...അറിയാവുന്ന കാര്യങ്ങള്‍ക്ക് ആദ്യം മറുപടി തരാം ബാക്കി പഠിച്ചിട്ടും സമയം പോലെ ...

  3. മലയാളം ബൈബിലുകളില്‍ കേരള കത്തോലിക്ക സഭ പുറത്തിറക്കിയിരിക്കുന്ന POC ബൈബിളാണ് ആദ്യം പരിഗണികേണ്ടത് ..www.pocbible.com...അതാണ്‌ കൂടുതല്‍ പഠനങ്ങള്‍ക്കും തെറ്റ് തിരുത്തലുകള്‍ക്കും വിധെയമായിട്ടുള്ള മലയാളത്തില്‍ ലഭ്യമായിട്ടുള്ള ഏറ്റവും ആധികാരികമായ മലയാളം ബൈബിള്‍ ..രണ്ടാമതായി കൂടുതല്‍ പ്രചാരത്തിലുള്ളത് പ്രോട്ടസ്ടന്ടു സഭകള്‍ ഉപയോഗിക്കുന്ന സത്യവേദപുസ്തകമാണ് ...അതുപക്ഷേ 100 വര്ഷം മുന്‍പുള്ള തര്‍ജ്ജമയാണ് ..അതുകൊണ്ട് തന്നെ അതില്‍ പോരായ്മകള്‍ ഉണ്ട് ...മറ്റൊരു മലയാളം ബൈബിളും താങ്കള്‍ കണക്കില്‍ എടുക്കേണ്ടതില്ല ...ബൈബിള്‍ തോന്നിയതുപോലെ തര്‍ജ്ജമ ചെയ്യാന്‍ ആര്‍ക്കും കഴിയുമല്ലോ...

  മത്തായി 27:9-10 ഇതാണ്

  പ്രവാചകനായ ജറെമിയാ വഴി അരുളിച്ചെയ്യപ്പെട്ടത് അപ്പോള്‍ പൂര്‍ത്തിയായി: അവന്റെ വിലയായി ഇസ്രായേല്‍ മക്കള്‍ നിശ്ചയിച്ച മുപ്പതുവെള്ളിനാണയങ്ങളെടുത്ത്,കര്‍ത്താവ് എന്നോടു കല്‍പിച്ചതുപോലെ അവര്‍ കുശവന്റെ പറമ്പിനായി കൊടുത്തു.

  4. "വംശാവലിയിലെ വൈരുദ്ധ്യം" കുറെ ഏറെ ചര്‍ച്ച ചെയ്തതാണ് ..താങ്കള്‍ക്ക് അത് പരിശോധിക്കം .തന്നിരിക്കുന്ന ലിങ്കിലും അതുമായി ബന്ധപ്പെട്ട കംമെന്റുകളും വായിക്കുക ...ബൈബിളിലെ വൈരുദ്ധ്യം പരതി നടക്കുന്ന "ബൈബിളിനെ കുറിച്ച് വലിയ അറിവൊന്നുമില്ലെന്ന്" അംഗീകരിക്കുന്ന ആളുകള്‍ പുതിയ പോസ്റ്റ്‌ ഇടുന്നത്തില്‍ തിടുക്കം കാട്ടാതെ പഴയതൊക്കെ വായിച്ചു പഠിക്കാന്‍ ക്ഷമ കാണിക്കുക ...


  http://me4what.blogspot.com/2010/02/blog-post_23.html

  http://kristhumatham-islam.blogspot.com/2010/10/blog-post_20.html

  ReplyDelete
 7. ബാസില്‍ ,

  സംശയങ്ങള്‍ ഉണ്ടാകണം . അത് നല്ലതാണ്.
  എനിക്കും ഉണ്ടായിരുന്നു അത്യാവശ്യം സംശയങ്ങള്‍ അതൊക്കെ ഞാന്‍ ഒരു ബ്ലോഗ്‌ ആക്കിയിട്ടുണ്ട്.
  http://me4what.blogspot.com/

  >>>
  4.വംശാവലിയിലെ വൈരുദ്ധ്യം:

  മത്തായിയുടേതില്‍ ദാവീദ് കഴിഞ്ഞാല്‍ ശാലമോനും പിന്നീട് രഹബ്യാമും ആണെങ്കില്‍, ലൂക്കോസിന്റേതില്‍ ദാവീദ് കഴിഞ്ഞാല്‍ നഥാനും പിന്നീട് മത്തഥയുമാണ്..
  >>>

  രണ്ടു ദാവീദിന്റെ രണ്ടു മക്കളാണ്. നാഥാനിലൂടെ മറിയത്തിന്റെ വംശാവലിയും സോളമനിലൂടെ ജോസഫിന്റെയും .
  കൂടുതല്‍ വായനയ്ക്ക്.. http://me4what.blogspot.com/2010/02/blog-post_23.html

  >>>കുരിശുമരണത്തെ കുറിച്ച് മത്തായിയും യോഹന്നാനും പറയുന്നത് പരിശോധിച്ചാൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണാൻ പറ്റും..
  >>>


  കുരിശ് സംഭവം: ഒരു കെട്ടുകഥ എന്നാ പേരില്‍ KK Alikoya ഒരു പോസ്റ്റു ഇട്ടിരുന്നു. പതിനെട്ടു വൈരുദ്ധ്യങ്ങള്‍ എന്ന പേരില്‍ !! എട്ടെണ്ണം വിശദീകരിച്ചു കഴിഞ്ഞപ്പോഴേക്കും അദ്ദേഹം മോഡറേഷന്‍ വച്ചു. അതില്‍ പിന്നെ ഇങ്ങിനെയുള്ള ചര്‍ച്ച കളില്‍ ഒന്നും താത്പര്യം തോന്നിയിട്ടില്ല.

  മോശയെ പോലുള്ള പ്രവാചകന്‍...!!

  പ്രവാചക താരതമ്യ പഠനം.

  ‘ആ’ പ്രവാചകന്‍ ആര്‍? മുഹമ്മദ് നബിയല്ലേ?
  എന്നീ പോസ്റ്റുകള്‍ വായിക്കുക.


  >>> ഏക ദൈവവും അല്ലാഹുവിനെ മാത്രമായുള്ള ആരാധനയും ഉള്ളപ്പോള്‍ മറ്റൊന്ന് വേണമോ?
  >>

  തീര്‍ച്ചയായും വേണ്ട... സ്വയം ദൈവികമാണ് എന്ന് അവകാശ പെടുന്ന പുസ്തകത്തിന്റെ സ്ഥിതി പഠിക്കാന്‍ ഞാനും നോക്കിയിട്ടുണ്ട്.

  ഖുര്‍ ആനില്‍ എന്താണ്?
  ഇതും ആരെയും പരിഹസിക്കാനോ ഏതെങ്കിലും മതത്തെ ഇകഴ്ത്താനോ ഉള്ളതല്ല.. സംശയങ്ങൾ തുറന്നു ചോദിക്കുന്നു എന്നു മാത്രം..ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷമ ഞാനും ചോദിക്കുന്നു..

  ഇനി താങ്കള്‍ എന്നാണു മോഡറേഷന്‍ വയ്കുക എന്ന് മാത്രമേ ഞാന്‍ നോക്കുന്നുള്ളൂ.

  ReplyDelete
 8. Nasiyansan, മുമ്പേ എത്തി അല്ലേ :-) ഞാന്‍ കണ്ടില്ല.

  ReplyDelete
 9. താങ്കള്‍ കുറഞ്ഞ പക്ഷം വായിച്ചിരിക്കേണ്ട ബ്ലോഗ്‌ ഇതാണ്.
  ഇമ്രാനിന്റെ "കുടുംബത്തിലെ" സ്ത്രീ !
  മോശയുടെ സഹോദരി മരിയതിന്റെ മോനാണോ യേശുവായി ഖുറാന്‍ പറഞ്ഞിരിക്കുന്നത് എന്ന് ആരെങ്കിലും ചൂണ്ടികാണിച്ചാല്‍ സമ ചിത്തത പാലിക്കുക.

  ReplyDelete
 10. sajan ഇത്രവേഗം വരുമെന്ന് ഞാനും കരുതിയില്ല !

  ReplyDelete
 11. @ നസിയൻസൻ & സജൻ : അതെ, എനിക്ക് ബൈബിളിൽ വലിയ വിവരമൊന്നുമില്ല. വായിച്ചപ്പോൾ തോന്നിയ ചോദ്യങ്ങൾ വളച്ചുകെട്ടില്ലാതെ തുറന്നു ചോദിച്ചു എന്ന് മാത്രം.. സംശയം ചോദിക്കാൻ വിവരം വേണമെന്നത് പുതിയ അറിവാണ് ട്ടോ..

  3. ഞാൻ ചോദിച്ചു, യിരമ്യ ആണോ, സെഖര്യ ആണോ എന്ന്.. താങ്കൾ ജെറമിയാ ആണെന്ന് പറഞ്ഞത് നന്നായി..
  എന്റെ ചോദ്യം ഒന്ന് പരിഷ്കരിക്കുന്നു : യുറെമ്യ ആണോ സെഖര്യാ ആണോ അതോ ജെറമിയാ ആണോ?? ഒരു പക്ഷെ ഇനി മറ്റൊരാൾ ആണ് ഇതിനു മറുപടി പറയുന്നത് എങ്കിൽ, ഇതു മൂന്നുമല്ല, വേറെ ഒന്നാണ് എന്ന് പറഞ്ഞേക്കാം.ഇതിനാണു വൈരുദ്ധ്യം എന്ന് പറയുന്നത്....

  4. മത്തായിയുടേയും ലൂക്കോസിന്റേയും വംശാവലി തികച്ചും വിരുദ്ധമാണ്. അതിനു കാരണം, മത്തായി ദാവീദിന്റെ മകനായ ശാലമോന്റെ പുത്രപരമ്പരയിലും, ലൂക്കോസ് ദാവീദിന്റെ മകനായ നാഥാന്റെ പുത്രപരമ്പരയിലും യേശുവിനെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചതാണ്. ദാവീദിന്റെ പുത്രപരമ്പരയിലാണ് മിശിഹയുടെ ആഗമനമുണ്ടാകുകയെന്ന പരമ്പരാഗത യഹൂദ വിശ്വാസമുണ്ട്. ഈ മിശിഹയാണ് യേശുവെന്ന് സ്ഥാപിക്കുവാൻ വേണ്ടിയാണ് മത്തായിയും ലൂക്കോസും പരിശ്രമിച്ചിരിക്കുന്നത്. ഇത് സ്ഥാപിക്കാൻ മത്തായി ദാവീദിന്റെ പുത്രനായ ശാലമോന്റെ പുത്രന്മാരുടെ പട്ടികയും ലൂക്കോസ് നാഥാന്റെ പുത്രന്മാരുടെ പട്ടികയുമാണ് ഉപയോഗിച്ചത്.. ഈ രണ്ട് പട്ടികയും എങ്ങനെ യോസഫിലേക്കും യേശുവിലേക്കും എത്തും???
  ഉദാഹരണത്തിന്, താങ്കൾക്ക് രണ്ടു മക്കളുണ്ടെന്ന് കരുതുക. താങ്കളുടെ മക്കൾ A യും B യുമാണെന്ന് കരുതുക. താങ്കൾക്ക് C എന്ന കൊച്ചു മകനുമുണ്ട്. ഈ A യിലൂടെയും B യിലൂടെയും C യിലേക്കെത്താൻ പറ്റുമോ??


  കുരിശു മരണവും മുഹമ്മദ് നബിയാണോ ആ പ്രവാചകൻ എന്നതും ഞാനെന്റെ പോസ്റ്റിൽ പറയാത്തതു കൊണ്ട് അതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല.

  ഞാൻ 2-ആമതായി പറഞ്ഞ യോഹന്നാനിലെ വൈരുദ്ധ്യത്തെ കുറിച്ച് രണ്ടു പേരും മത്സരിച്ചു കമന്റിട്ടിട്ടും ഒരക്ഷരം മിണ്ടിയില്ല..!!! അതെന്തേ?? തിരക്കിനിടയിൽ വിട്ടു പോയതോ അതോ സൌകര്യപൂർവ്വം ഒഴിവാക്കിക്കളഞ്ഞതോ??


  ലിങ്ക് പോസ്റ്റ് ചെയ്യാനാണെങ്കിൽ എനിക്കും കുറേ പോസ്റ്റ് ചെയ്യാനാകും.. പക്ഷെ ഇവിടെ ലിങ്ക് അല്ലല്ലോ, എന്റെ ചൊദ്യങ്ങൾക്കുത്തരമാണു വേണ്ടത്..
  www.nicheoftruth.org
  www.snehasamvadam.org
  www.muhammednabi.info

  നിങ്ങളുടെ സംശയങ്ങൾക്കുത്തരം ഇതിൽ നിന്ന് കിട്ടിയേക്കാം,,


  വിസിറ്റ് ചെയ്തതിനും കമന്റ് ചെയ്തതിനും നന്ദി,,

  ReplyDelete
 12. ബാസില്‍ ,

  പണ്ട് ചര്‍ച്ച ചെയ്തതിന്റെ ലിങ്ക് ഉള്ള കാരണം അത് പെട്ടന്ന് തന്നു എന്ന് മാത്രം.

  >>> ഈ രണ്ട് പട്ടികയും എങ്ങനെ യോസഫിലേക്കും യേശുവിലേക്കും എത്തും???
  >>>ഉദാഹരണത്തിന്, താങ്കൾക്ക് രണ്ടു മക്കളുണ്ടെന്ന് കരുതുക. താങ്കളുടെ മക്കൾ A യും B യുമാണെന്ന് കരുതുക. താങ്കൾക്ക് C എന്ന കൊച്ചു മകനുമുണ്ട്. ഈ A യിലൂടെയും B യിലൂടെയും C യിലേക്കെത്താൻ പറ്റുമോ??

  പിന്നെന്താ ... A യും Bയും കല്യാണം കഴിച്ചാല്‍ മതി. A എന്നത് Aയുടെ പരമ്പരയിലെ ആരെങ്കിലും എന്നായും B എന്നത് B യുടെ പരമ്പരയിലെ ആരെങ്കിലും എന്ന് മനസിലാക്കിയാലും മതി.മറിയത്തിന്റെ അച്ചന്റെ പേര് താങ്കള്‍ക്ക് അറിയുമോ? ഉണ്ടെങ്കില്‍ ഈ പ്രശ്നം അപ്പോള്‍ തന്നെ സോള്‍വ്‌ ആകും.

  ഞാന്‍ ഒരു ബ്ലോഗിന്റെ ലിങ്ക് തന്നിരുന്നു .അതില്‍ അതിന്റെ കാര്യ കാരണങ്ങള്‍ വിശദമായി ഉണ്ട്.(മറുപടി അവിടെ എഴുതിയാലും ഇവിടെ എഴുതിയാലും ഞാന്‍ കാണും)

  >>> ഞാൻ 2-ആമതായി പറഞ്ഞ യോഹന്നാനിലെ വൈരുദ്ധ്യത്തെ കുറിച്ച് രണ്ടു പേരും മത്സരിച്ചു കമന്റിട്ടിട്ടും ഒരക്ഷരം മിണ്ടിയില്ല..!!! അതെന്തേ?? തിരക്കിനിടയിൽ വിട്ടു പോയതോ അതോ സൌകര്യപൂർവ്വം ഒഴിവാക്കിക്കളഞ്ഞതോ??

  എല്ലാവരുടെ അടുത്തും ചര്‍ച്ച ചെയ്തു നടക്കാന്‍ സമയം വേണ്ടേ സുഹൃത്തേ. അതുകൊണ്ട് പണ്ട് ചര്‍ച്ച ചെയ്തതിന്റെ ലിങ്ക് ഉള്ള കാരണം അത് പെട്ടന്ന് തന്നു എന്ന് മാത്രം.

  ഇനി ഈ പറഞ്ഞത് താങ്കള്‍ക്ക് കൂടിയ ഒരു വൈരുദ്ധ്യമായി തോന്നിയോ? അത് ബൈബിലിലെ ആ വാക്യങ്ങളുടെ മുമ്പും പിമ്പും അറിയാത്തത് കൊണ്ടാണ്. ആ വാചകം മാത്രം മുറിച്ചു നല്‍കിയാല്‍ ഒരു പക്ഷെ അവിടെ ഉദ്ദേശിച്ച അര്‍ഥം കിട്ടി എന്ന് വരില്ല.കൂട്ടത്തില്‍ മലയാള തര്‍ജിമ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ വേറെ.

  ഇവിടെ വളരെ ലളിതമായ ആശയ കുഴപ്പം മാത്രമേയുള്ളൂ.

  John 5:31 If I testify about myself, my testimony is not valid.


  If എന്ന പ്രയോഗം ശ്രദ്ധിക്കുക. അങ്ങിനെ ആണെങ്കില്‍ !


  തുടര്‍ന്ന് വായിച്ചാല്‍ കാണാം സ്നാപക യോഹന്നാനിനെക്കാള്‍ വലിയ സാക്ഷ്യം യേശുവിനുണ്ട് എന്ന്‌ ചൂണ്ടികാണിക്കുന്നു.
  പിതാവാണ് എന്നെ സാക്ഷ്യപെടുതുന്നത്. ഇതാണ് അതിന്റെ പശ്ചാത്തലം.

  മാത്രവുമല്ല യേശു പറഞ്ഞത് അന്നത്തെ നാട്ടു നടപ്പാണ്. ഒരുവന്‍ സ്വയം സാക്ഷ്യപെടുതിയാല്‍ അതിനു എന്ത് വില?


  http://www.biblegateway.com/passage/?search=Deuteronomy%2019:15&version=NIV
  രണ്ടോ മൂന്നോ പേര്‍ സാക്ഷ്യപെടുത്തണം എന്ന് പഴയ നിയമം പറയുന്നു. പിതാവിന്റെയും സ്നാപകന്റെയും സാക്ഷ്യം യേശു ചൂണ്ടികാനിക്കുകയും ചെയ്യുന്നു.


  പ്ലസ്‌ സ്വന്തം പ്രവര്‍ത്തികളും അത്ഭുതങ്ങളും .(John 5:31 ന്റെ മുമ്പും പിമ്പും ഒക്കെ വായിച്ചു നോക്കുക)


  John 8:14 യേശു പ്രതിവചിച്ചു: ഞാൻ തന്നെ എനിക്കു സാക്ഷ്യം നൽകിയാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാൻ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാൽ, ഞാൻ എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നിങ്ങൾ അറിയുന്നില്ല.15 നിങ്ങളുടെ വിധി മാനുഷികമാണ്. ഞാൻ ആരെയും വിധിക്കുന്നില്ല.16 ഞാൻ വിധിക്കുന്നെങ്കിൽത്തന്നെ എന്റെ വിധി സത്യമാണ്; കാരണം, ഞാൻ തനിച്ചല്ല എന്നെ അയച്ച പിതാവും എന്നോടുകൂടെയുണ്ട്.17 രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തിൽത്തന്നെ എഴുതിയിട്ടുണ്ടല്ലോ.18 എന്നെക്കുറിച്ചു ഞാൻ തന്നെ സാക്ഷ്യം നൽകുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം നൽകുന്നു.


  ഇത് വായിച്ചാല്‍ മനസിലാക്കും താങ്കള്‍ സമര്‍പ്പിച്ച John 8:14 പകുതി മുറിച്ചു വച്ചതാണ് എന്ന്. അതിന്റെ പശ്ചാത്തലം മറയ്ക്കാന്‍ . ഇവിടെ യേശു തന്റെ സ്വന്തം പ്രത്യേകത പറയുന്നു. ഞാന്‍ ഏകനല്ല പിതാവും എന്റെ കൂടെയുണ്ട് എന്ന്. അങ്ങിനെയാണ് യേശുവിന്റെ സാക്ഷ്യം രണ്ടു പേര്‍ക്ക് തുല്യമാകുന്നത് എന്ന്. പിന്നെയും കാരണങ്ങളും ഉണ്ട്.ആ ഭാഗം പൂര്‍ണ്ണമായി വായിച്ചു നോക്കുക.

  അപ്പോള്‍ പറഞ്ഞു വരുന്നത്.. ആദ്യത്തെ സന്ദര്‍ഭത്തില്‍ യേശു നിയമപ്രകാരമുള്ള സാക്ഷികളെ കാണിക്കുന്നു. മാറ്റേ സന്ദര്‍ഭത്തില്‍ യേശുവിന്റെ അധികാരവും. വിധി കര്‍ത്താവിനു എന്ത് മാനുഷിക നിയമങ്ങള്‍ എന്ന് തന്നെയാണ് അതില്‍ സൂചിപ്പിക്കുന്നത്.

  ഫുട്ട് നോട്ട്: ലിങ്ക് വിരോധിയായ താങ്കള്‍ തന്നെ എനിക്ക് വായിച്ചു പഠിക്കാന്‍ ലിങ്ക് തന്നത് കണ്ടു നല്ല ശേലുണ്ട്

  ReplyDelete
 13. ഒരൊറ്റ കാര്യം കൂടി പറഞ്ഞിട്ട് നിറുത്താം.

  മറ്റു മത വിശ്വാസങ്ങളെ കുറിച്ച് ചൊറിയാന്‍ പോകരുത്. ഒരു പരിധി വിട്ടു കഴിഞ്ഞാല്‍ അതിന്റെ മറുപടി ഇവിടെയും തിരിച്ചുള്ള ചൊറി ഇവിടെയും പ്രത്യക്ഷപ്പെടും. ആ ബ്ലോഗുകളുടെ ചരിത്രം അതാണ്‌. അതുകൊണ്ട് താങ്കള്‍ക്ക് തുടര്‍ന്നും ബൈബിള്‍ പഠിച്ചു ലേഖനങ്ങള്‍ എഴുതാം. കൊള്ളാലോ ഈ വൈരുദ്ധ്യം എന്ന് തോന്നുമ്പോള്‍ അതിനു മറുപടി പറയാന്‍ ആളുകള്‍ എത്തും.

  http://kristhumatham-islam.blogspot.com/
  http://www.jesusline.blogspot.com/
  http://beemapallyislam.blogspot.com/
  http://muslimchristiansamvaadam.blogspot.com/
  http://islam-malayalam.blogspot.com/

  മുകളില്‍ പറഞ്ഞ മുസ്ലീം എഴുത്തുകാര്‍ ഇപ്പോള്‍ ഒന്നും എഴുതുന്നില്ല. അതുകൊണ്ട് ഞാനും . ഈ മുകളിലുള്ള ബ്ലോഗുകളില്‍ പറഞ്ഞതല്ലാത്ത ലേഖനങ്ങള്‍ എഴുതുവാന്‍ ശ്രമിക്കുക. മറുപടി പറയുന്നവര്‍ക്ക് ആവര്‍ത്തന വിരസത ഇല്ലാതിരിക്കും.

  ReplyDelete
 14. @ sajan jcb : മത്തായിയും (1:6-16) ലൂക്കോസും (3:23-31) രേഖപ്പെടുത്തിയ യേശുവി​‍ന്റെ വംശാവലികൾ തമ്മിൽ കുറേയധികം വൈരുധ്യങ്ങളുണ്ട്‌. അതിനുകാരണം മത്തായി, ദാവീദിന്റെ പുത്രനായ സോളമന്റെ പുത്ര പരമ്പരയിലും ലൂക്കോസ്‌, ദാവീദിന്റെ മകനായ നാഥാന്റെ പുത്രപാര മ്പര്യത്തിലും യേശുവിനെ പ്രതിഷ്ഠിക്കാൻ പരിശ്രമിച്ചതാണ്‌. മത്തായി യുടെ വംശാവലി പ്രകാരം ദാവീദു മുതൽ യേശുവരെ 28 പേരാണ്‌ ഉള്ളതെങ്കിൽ ലൂക്കോസ്‌ നൽകിയ വംശാവലി പ്രകാരം 43 പേരാ ണുള്ളത്‌. യേശുവിന്റെ പിതാവായി അറിയ പ്പെട്ട യോസേഫിന്റെ പിതാവ്‌ ആരാണെന്ന പ്രശ്നം മുതൽ വൈരുധ്യങ്ങൾ ആരംഭിക്കു ന്നു. മത്തായി പറയുന്നത്‌ യാക്കോബാണെന്നും ലൂക്കോസ്‌ പറയു ന്നത്‌ ഹേലിയാണെന്നുമാണ്‌. ഒരാൾക്ക്‌ ഒരൊറ്റ പിതാവേയുണ്ടാവൂ യെന്നതിനാൽ ഇതൊരു വ്യക്തമായ വൈരുധ്യമാണ്‌.

  ബാക്കി കാര്യങ്ങൾ പിന്നീട്.. ഇപ്പോൾ അല്പം തിരക്കിലാണ്

  ReplyDelete
 15. സ്വന്തം മതം അനുശാസിക്കുംവിധം നീതിയായി ജീവിച്ചാല്‍ പോരെ മാഷേ? എന്തിനു മറ്റു മത വിശ്വാസങ്ങളെ കുറ്റപ്പെടുത്താന്‍ നോക്കുന്നു. കുറ്റപ്പെടുത്തലല്ല എന്ന മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ടെങ്കിലും അതു വിശ്വസനീയമായി തോന്നുന്നില്ല.

  ReplyDelete
 16. 1. ഏകദൈവാരാധന

  ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് യേശു പറയുമ്പോള്‍ ക്രൈസ്തവര്‍ യേശുവിനെ ആരാധിക്കുന്നതെന്തു എന്നതാണല്ലോ താങ്കലുടെ ഗൂഡ ഉദ്ദേശത്തോടെയുള്ള ചോദ്യം ..ആദ്യം പഴയത് പകര്‍ത്താം ...

  ലോകത്തില്‍ അവതരിച്ച കര്‍ത്താവീശോ, പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവവും പൂര്‍ണമായ അര്‍ത്ഥത്തില്‍ മനുഷ്യനുമാണ്‌ എന്നതാണ്‌ പുതിയ നിയമത്തിന്റെ മുഖ്യപ്രമേയം. `വചനം (ദൈവം) മാംസം (മനുഷ്യന്‍) ആയി' എ ന്ന ഹ്രസ്വവാക്യത്തില്‍ക്കൂടി, അതിഗഹനമായ മനുഷ്യാവതാരം, ദൈവാവിഷ്‌ടനായ യോഹന്നാന്‍ സുവിശേഷകന്‍ അവതരിപ്പിക്കുന്നുണ്ട് (യോഹ.1:14). പരിശുദ്ധ ത്രിത്വത്തിലെ ദ്വിതീയ വ്യക്തിയായ ഈശോതമ്പുരാന്‍, തന്റെ ദൈവത്വത്തിനു യാതൊരു കോട്ടവും തട്ടാതെ, മനുഷ്യത്വം സ്വീകരിച്ചു എന്നതാണ്‌ ദൈവനിവേശിതമായ പുതിയ നിയമത്തിലെ അടിസ്ഥാനസത്യം. അതിനാല്‍ യേശുക്രിസ്‌തു യഥാര്‍ത്ഥദൈവവും യഥാര്‍ത്ഥ മനുഷ്യനുമാകുന്നു- പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവ-മനുഷ്യന്‍ ആകുന്നു. മറ്റു വാക്കുകളില്‍ ഈശോമിശിഹാ അഥവാ യേശുക്രിസ്‌തു എന്ന ഏകവ്യക്തി, ദൈവപ്രകൃതിയുടെയും മനുഷ്യപ്രകൃതിയുടെയും ഉടമയാണ്‌.

  ഈശോയുടെ ദൈവത്വം വ്യക്തമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ ദൈവത്വത്തിന്‌ ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും മനുഷ്യത്വം സ്‌പഷ്‌ടമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ മനുഷ്യത്വത്തിന്‌ ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും പുതിയനിയമം പ്രയോഗിക്കുന്നുണ്ട് . മനുഷ്യനായ യേശുവിനുണ്ടാകുന്ന പ്രലോഭാനമാണ് സുവിശേഷകനായ മത്തായി വരച്ചുകാട്ടുന്നത് ...

  വിശുദ്ധ മത്തായിയുടെ സുപ്രധാന ലക്‌ഷ്യം ഇസ്രായെല്‍ക്കാരുടെ നിയമധാതാവായി യേശുവിനെ ഹെബ്രായ ക്രൈസ്തവരായ തന്റെ വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക എന്നതായിരുന്നു . ദൈവത്തില്‍ നിന്ന് പത്ത് കല്‍പ്പനകള്‍ സ്വീകരിക്കുകയും അവ ഇസ്രായെല്‍ക്കരോട് പഖ്യാപിക്കുകയും ചെയ്യുന്നതിന് മുമ്പ് മോശ സീനായ്‌ മലമുകളില്‍ നാല്പതു രാവും പകലും ഭക്ഷികുകയോ പാനം ചെയ്യുകയോ ഒന്നും ചെയ്യാതെ കര്ത്താവിനോടെകൂടി ചെലവഴിച്ചെന്നു പഴയനിയമത്തില്‍ കാണാം (പുറപ്പാട് 34:28,നിയ 9:9-18).മലയിലെ പ്രസംഗത്തിലൂടെ സ്നേഹത്തിന്റെ പുതിയ കല്‍പ്പനകള്‍ യേശു പ്രഖ്യാപിക്കുന്നതിനു മുമ്പ് ആത്മാവിനാല്‍ മരുഭൂമിയിലേക്ക് ആനയിക്കപ്പെട്ടു ,അവിടെ ഏകാന്തതയില്‍ ചെലവഴിക്കുകയും നാല്‍പ്പതു ദിനരാത്രങ്ങള്‍ ഉപവസിക്കുകയും ചെയ്തെന്നു സുവിശേഷകന്‍ പറയുമ്പോള്‍ ,പുതിയ ഒരു നിയമദാതാവായി യേശുവിനെ ചിത്രീകരിക്കുകയും ഈ നിയമം മോശയുടെതിനേക്കാള്‍ ഉല്‍കൃഷ്ടമാണെന്നു സൂചിപ്പിക്കുകയുമാണ് ചെയ്യുന്നത് .ഇസ്രായേല്‍ ജനം മരുഭൂമിയില്‍വെച്ചു ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുകയും അവിടുന്ന് നല്‍കിയ "മന്നാ" യെന്ന ഭക്ഷണത്തിനെതിരെ പിറുപിറുക്കുകയും ,സ്വര്‍ണ്ണംകൊണ്ടുള്ള കാളക്കുട്ടിയെ ആരാധിക്കുകയും ചെയ്ത സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് ,ദൈവേഷടതിനു സംബൂര്‍ന്നമായി വിധേയനായി പരീക്ഷകളെ നേരിടുകയും വിശപ്പ്‌ സഹിക്കുകയും "ദൈവമായ കര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂ " എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന യേശുവിനെ ക്രൈസ്തവ ജീവിതത്തിനു മാതൃകയായി അവതരിപ്പിക്കയാണ് സുവിശേഷകനായ മത്തായി ഇവിടെ ..ഇതാണ് ഇതിന്റെ ദൈവശാസ്ത്ര വീക്ഷണം ...ഇതൊന്നും മനസ്സിലാക്കാതെ ബൈബിള്‍ വായിച്ചാല്‍ അതില്‍ കുഅഴ്പ്പങ്ങളെ കാണൂ ...

  ദൈവപുത്രനായ യേശു

  ReplyDelete
 17. എന്റെ ചോദ്യം ഒന്ന് പരിഷ്കരിക്കുന്നു : യുറെമ്യ ആണോ സെഖര്യാ ആണോ അതോ ജെറമിയാ ആണോ?? ഒരു പക്ഷെ ഇനി മറ്റൊരാൾ ആണ് ഇതിനു മറുപടി പറയുന്നത് എങ്കിൽ, ഇതു മൂന്നുമല്ല, വേറെ ഒന്നാണ് എന്ന് പറഞ്ഞേക്കാം.ഇതിനാണു വൈരുദ്ധ്യം എന്ന് പറയുന്നത്....

  താങ്കളുടെ കബ്യുട്ടരില്‍ PDF ആയിട്ടുള്ള ബൈബിളിലെ താങ്കള്‍ സൂചിപ്പിച്ചിരിക്കുന യിരെമ്യാ പ്രവാചകാന്‍ തന്നെയാണ് ഞാന്‍ മുന്നേ എഴുതുയ ജറമിയാ ..താങ്കളുടെ കയ്യില്‍ ഇരിക്കുന്നത് പഴയ തര്‍ജ്ജമയാണ് ...അതില്‍ പഴയ മലയാളം പ്രതീക്ഷിച്ചാല്‍ മതിയല്ലോ ...

  “സഖര്യാ” പ്രവാച്ചകള്‍ എന്ന് താങ്കള്‍ സൂചിപ്പിച്ച ഭാരത്ബൈബിള്‍ സൊസൈറ്റി പുറത്തിറക്കിയ തര്‍ജ്ജമ ഞാന്‍ കണ്ടിട്ടില്ല ..കയ്യിലുണ്ടെങ്കില്‍ ലിങ്ക് തരുക ..സ്കാന്‍ ചെയ്തു ഇട്ടാലും മതി ...അത് കണ്ടിട്ട് ബാക്കി പറയാം ...

  ReplyDelete
 18. Nasiyan said : "പരിശുദ്ധ ത്രിത്വത്തിലെ "

  ത്രിത്വം എന്ന് പറയുന്നത് ബിബ്ലിളി ഒന്ന് കാണിച്ചു തരാമോ ?

  ReplyDelete
 19. ആദ്യം അനോണികൾക്ക് :

  @ അനോണി.1 : ഞാൻ എന്റെ മതം അനുസരിച്ച് ജീവിക്കും. മറ്റു മതങ്ങളും പഠിക്കും. സംശയങ്ങൾ വന്നാൽ ദാ ഇതു പോലെ ചൊദിക്കുകയും ചെയ്യും.. അതിനു താങ്കൾക്കെന്താ?? ഞാൻ എന്റെ പോസ്റ്റിൽ ഒരിടത്തെങ്കിലും ക്രിസ്തുമതത്തേയോ യേശു(അ) യേയോ കുറ്റം പറഞ്ഞതായി കാണിച്ചു തരാൻ നട്ടെല്ലുണ്ടോ?? ഇല്ലാത്തതു കൊണ്ടാണല്ലോ താങ്കൾ അനോണിയായി വന്നതും.. ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രബോധനം ചെയ്യാനും മറ്റുള്ളവ പഠിക്കാനും എന്റെ രാജ്യത്തിന്റെ ഭരണ ഘടന എനിക്ക് അനുവാദം തന്നിട്ടുണ്ട്.. താങ്കളെപൊലുള്ളവർ ഈ പോസ്റ്റ് വായിക്കെണ്ടെന്നും ക്ലോസ് ബട്ടൺ അടിച്ചു തിരിച്ചു പോകാമെന്നും ഞാൻ ആദ്യമേ പറഞ്ഞതല്ലെ????

  @ അനോണി.2 : ബ്ലോഗ് വിസിറ്റിയതിനു താങ്ക്സ്, നസിയൻസൻ മറുപറ്റി പറയുമോ എന്ന് നമുക്ക് കണ്ടറിയാം..

  ReplyDelete
 20. @ Sajan JCB :
  പിന്നെന്താ ... A യും Bയും കല്യാണം കഴിച്ചാല്‍ മതി. A എന്നത് Aയുടെ പരമ്പരയിലെ ആരെങ്കിലും എന്നായും B എന്നത് B യുടെ പരമ്പരയിലെ ആരെങ്കിലും എന്ന് മനസിലാക്കിയാലും മതി..

  ഹഹ, സജൻ ചേട്ടാ, ചിരിപ്പിക്കുന്നതിനും ഒരതിരുണ്ട് ട്ടോ.. മത്തായിയുടെ പരമ്പരയും ലൂക്കോസിന്റെ പരംബരയും യോസേഫ് വരെ വ്യത്യസ്തമാണ്.യോസേഫിന്റെ പിതാവ് ആരെന്നിടത്താണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. മത്തായി പറയുന്നു യാക്കോബ് ആണെന്ന്.. ലൂക്കോസ് പറയുന്നു ഹേലി ആണെന്ന്.. ഇനി താങ്കൾ പറഞ്ഞതു പൊലെ വിവാഹം കഴിക്കുകയാണെങ്കിൽ ആരു തമ്മിലാണ് വിവാഹം കഴിക്കെണ്ടത്?? യാക്കോബും ഹേലിയും തമ്മിലോ?? അവർ കഴിഞ്ഞാണല്ലോ യോസേഫിലെത്തുന്നത്.. അപ്പോൾ വൈരുദ്ധ്യം ന്യായീകരിക്കാൻ നിന്നാൽ ഇതാവും സ്ഥിതി.. അവസാനം യാക്കോബും ഹേലിയും തമ്മിൽ വിവാഹം കഴിക്കണം വൈരുദ്ധ്യം തീരാൻ എന്ന സ്ഥിതിയായില്ലേ?? കഷ്ടം.. അല്ലാതെന്ത് പറയാൻ..!

  ReplyDelete
 21. @ Sajan JCB : ഒരു IF എന്ന വാചകം കൊണ്ട് തീരുന്നതാണോ ചേട്ടാ ഈ പ്രശ്നം.. ഇനി താങ്കൾ പറഞ്ഞ “ഇഫ്” വെച്ചു കൊണ്ട് തന്നെ നമുക്ക് നോക്കാം..

  ഞാൻ എനിക്ക് തന്നെ സാക്ഷ്യം പറയുകയാണെങ്കിൽ തന്നെ അത് സത്യമാവുകയില്ല..

  ഇതിനു നേർ വിപരീതം തന്നെയാണ് യോഹന്നാൻ 8:14.. ബുദ്ധിയുള്ള ആർക്കുമത് മനസ്സിലാകും.. അതിന്റെ അപ്പുറവും ഇപ്പുറവും വായിച്ചാൽ എതിരായി എന്താണു കിട്ടുക??

  ReplyDelete
 22. @ Nasiyansan :
  താങ്കളുടെ ഇത്രേം വല്ല്യ വിശദീകരണം വായിച്ചിട്ടും എന്റെ സംശയം അങ്ങനെ തന്നെ കിടക്കുന്നു.. എങ്കിൽ ഒറ്റ ചോദ്യം..
  “ഞാൻ ദൈവമാണ്” എന്ന് എവിടേയെങ്കിലും യേശു പറഞ്ഞതായി ബൈബിളിൽ കാണിച്ചു തരാമോ??
  സംശയമാണ് ട്ടോ.. ഉണ്ടെങ്കിൽ എവിടേയാണെന്ന് പറഞ്ഞാൽ മതി,,
  ==
  സ്കാൻ തരാം.. സ്കാനർ ശരിയാകും വരെ ദയവായി വൈറ്റ് ചെയ്യണം..

  ReplyDelete
 23. >>>അവസാനം യാക്കോബും ഹേലിയും തമ്മിൽ വിവാഹം കഴിക്കണം വൈരുദ്ധ്യം തീരാൻ എന്ന സ്ഥിതിയായില്ലേ?? കഷ്ടം.. അല്ലാതെന്ത് പറയാൻ..!

  ഒരു ഉദാഹരണം പറഞ്ഞാല്‍ അത് ആ നിലയില്‍ മനസിലാക്കുവാന്‍ ശ്രമിക്കുക.
  ആരാണ് ഹെലി എന്നും മരുമകന്‍ എന്ന പദം ഗ്രീക്കില്‍ ഉണ്ടോ എന്നും മരുമകനെ മകനായിയാണ് അവര്‍ കാണുന്നത് എന്നും തെളിവ്‌ സഹിതം ഞാന്‍ തന്ന ലിങ്കില്‍ ഉണ്ട്.
  ഒരു തവണയെങ്കിലും ആ പോസ്റ്റും അതിലെ കമന്റും വായിച്ചതിനു ശേഷം മറുപടി എഴുതിയാല്‍ ഉപകാരമായിരിക്കും.
  എന്റെ മറുപടി വ്യക്തമായും ഇവിടെയുണ്ട്...
  http://me4what.blogspot.com/2010/02/blog-post_23.html


  >>>ഇതിനു നേർ വിപരീതം തന്നെയാണ് യോഹന്നാൻ 8:14.. ബുദ്ധിയുള്ള ആർക്കുമത് മനസ്സിലാകും.. അതിന്റെ അപ്പുറവും ഇപ്പുറവും വായിച്ചാൽ എതിരായി എന്താണു കിട്ടുക??

  ആദ്യം തന്നെ എന്തിനാണ് 8:14 ന്റെ പൂര്‍ണ്ണ രൂപം എഴുതാതെ മുറിച്ചു പകുതി മാത്രം ഇവിടെ പകര്‍ത്തി എഴുതിയത് എന്ന് വിശദമാക്കാമോ?

  >>>“ഞാൻ ദൈവമാണ്” എന്ന് എവിടേയെങ്കിലും യേശു പറഞ്ഞതായി ബൈബിളിൽ കാണിച്ചു തരാമോ??

  http://me4what.blogspot.com/2009/12/blog-post.html
  http://me4what.blogspot.com/2010/02/blog-post_14.html
  http://me4what.blogspot.com/2011/01/3.html
  http://me4what.blogspot.com/2011/01/4.html


  >>> ത്രിത്വം എന്ന് പറയുന്നത് ബിബ്ലിളി ഒന്ന് കാണിച്ചു തരാമോ ?
  http://me4what.blogspot.com/2010/03/blog-post.html

  ReplyDelete
 24. വളരെ വളരെ നന്നായി ...ഇങ്ങനെ നോക്കുകയാണെങ്കില്‍ ആയിരക്കണക്കിനു വൈരുധ്യങ്ങള്‍ നമ്മുക്ക് കാണുവാന്‍ സാധിക്കും

  ReplyDelete
 25. @ Sajan JCB : ആദ്യമായി ഒന്ന് പറയട്ടെ, താങ്കളോട് “ലിങ്കിൽ എവിടെ?” എന്നല്ല ഞാനും അനോണിയും ചോദിച്ചത്. “ബൈബിളിൽ എവിടെ?” എന്നാണ്.. താങ്കൾ ലിങ്ക് തരുന്നതിൽ എനിക്ക് വിയോജിപ്പൊന്നുമില്ല, പക്ഷെ ചർച്ചയുടെ സുഗമമായ പോക്കിനു ലിങ്കും പേസ്റ്റും വിലങ്ങാകുന്നു എന്നത് മനസ്സിലാക്കുക..

  ആരാണ് ഹെലി എന്നും മരുമകന്‍ എന്ന പദം ഗ്രീക്കില്‍ ഉണ്ടോ എന്നും മരുമകനെ മകനായിയാണ് അവര്‍ കാണുന്നത് എന്നും തെളിവ്‌ സഹിതം ഞാന്‍ തന്ന ലിങ്കില്‍ ഉണ്ട്.

  ഹഹ.. അതു കലക്കി ട്ടോ.. വംശാവലി മരുമകനിലൂടെ ആണോ പൊകുന്നത്?? ഹഹഹ.. മകനിലൂടെ അല്ലേ??
  സംശയമാണ് ട്ടോ..

  ReplyDelete
 26. @ SAJAN jcb : ബൈബിൾ മുഴുവൻ നസിയൻസൻ ലിങ്ക് തന്നിട്ടുണ്ട്.. അതിൽ പൊയി പരിശോധിച്ചാൽ മതി.. ഞാനിവിടെ ബൈബിൾ മുഴുവൻ കൊടുക്കാൻ ഇവിടെ സ്ഥലമില്ലല്ലോ.. അടുത്ത വാചകവും കൊടുത്താൽ പറയും അടുത്ത പേജും കൂടി എന്ന്.. അങ്ങനെ താങ്കൾക്ക് താങ്കളുടെ ബ്ലൊഗിൽ കൊടുക്കാം.

  “ഞാൻ ദൈവമാണ്” എന്ന് എവിടേയെങ്കിലും യേശു പറഞ്ഞതായി ബൈബിളിൽ കാണിച്ചു തരാമോ??
  താങ്കൾ തന്ന ലിങ്കിൽ തന്നെ ഞാൻ പൊയി.. അതിൻ നിന്നെനിക്ക് കിട്ടിയത്,,

  പ്രത്യക്ഷത്തില്‍ യേശൂ എവിടേയും പറയുന്നില്ല.
  “ഞാന്‍ ദൈവമാണ്... എന്നെ എല്ലാവരും ആരാധിക്കൂ...” എന്ന്.

  പിന്നെയോ...യേശൂ സംസാരിക്കുന്നതു തന്നെ ദൈവത്തിന്റേതു പോലെയാണ്.....


  എന്റെ സംശയം തീർന്നു ട്ടോ.. പ്രത്യക്ഷത്തിൽ എവിടെയും പറയുന്നില്ല.. പിന്നെ ബാക്കിയെല്ലാം നിങ്ങൾ അനുമാനിക്കുന്നു.. അതാർക്കും പറ്റും.. ഏതായാലും എന്റെ ഒന്നാം സംശയം തീർന്നിരിക്കുന്നു.. താങ്ക്സ്..

  പിന്നെ യഹൂദർ യേശുവിനെ പറ്റി പറഞ്ഞതും മറ്റുമൊന്നുമല്ല ഞാൻ ചൊദിച്ചത്,, യേശു പറഞ്ഞതാണ്..

  ത്രിത്വം എന്ന് പറയുന്നത് ബിബ്ലിളി ഒന്ന് കാണിച്ചു തരാമോ ?
  ഇത് ബൈബിളിൽ കാണിച്ചു തരാൻ പറഞ്ഞപ്പോഴും താങ്കൾ “ലിങ്കിൽ” കാണിച്ചു തന്നു.. അതിൽ നിന്നും എനിക്ക് കിട്ടി..

  ത്രിത്വം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയമാണ്. അപ്പോള്‍ മറ്റൊരാളെ ബോധിപ്പിക്കാന്‍ അതിലും ബുദ്ധിമുട്ടാകും. സ്വയം ശ്രമിക്കൂ... അതാണ് നല്ല വഴി. (വെള്ളം, ഐസ്, നീരാവിയുടെ ഉദ്ദാഹരണം ത്രിത്വവുമായി പൂര്‍ണ്ണമായി ചേരില്ലെങ്കിലും ഉള്ളതില്‍ ഏറ്റവും നല്ലത് അതാണെന്നു മാത്രം)


  താങ്കളെ ഞങ്ങൾ അധികം “ബുദ്ധിമുട്ടിക്കുന്നില്ല”.. ഞങ്ങൾ ബുദ്ധിമുട്ടുന്നുമില്ല.. ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്.. :)

  ReplyDelete
 27. @ HAMID MCC : ബ്ലോഗ് സന്ദർശിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനു നന്ദി.. അഭിപ്രായം രേഖപ്പെടുത്തിയതിനും..

  ReplyDelete
 28. >>> താങ്കളോട് “ലിങ്കിൽ എവിടെ?” എന്നല്ല ഞാനും അനോണിയും ചോദിച്ചത്. “ബൈബിളിൽ എവിടെ?” എന്നാണ്..

  ഓ ശരി രാജാവേ. കമന്റു ബോക്സ്‌ പൂട്ടി പോയ ആലിക്കോയ എത്ര ഭേദം !

  ReplyDelete
 29. ബൈബിളിനും പൊട്ടിയും പൊടിയും അടര്‍ത്തി വായിക്കും ...ലിങ്ക് കൊടുത്താല്‍ പോലും അതില്‍ നിന്നും തുണ്ടും മുറിയും എടുക്കും. എന്നിട്ട് അഭിപ്രായം അറിയിക്കുകയും വേണം. സമ്മതിച്ചു മച്ചാ !

  ReplyDelete
 30. >>>വംശാവലി മരുമകനിലൂടെ ആണോ പൊകുന്നത്??

  എന്താ ചെയ്ക. യേശുവിനു മാനുഷികമായ പിതാവ്‌ ഇല്ലാതെ പോയി. അപ്പോള്‍ രക്തബന്ധം അമ്മയുമായി ആണല്ലോ? അമ്മയുടെ പേരാണെങ്കില്‍ ആരും വംശാവലിയില്‍ എഴുതുന്നുമില്ല. അപ്പോള്‍ പിന്നെ മരുമകന്റെ പേരല്ലാതെ പിന്നെ ആരുടെ പേര് വയ്ക്കും..? ബാസില്‍ ഭായി തന്നെ പറ.

  സോറി, ഉത്തരം പറയുന്ന പണി നമുക്കില്ലല്ലോ?

  ഇതാ ഉത്തരം കിട്ടാത്ത ഒരെണ്ണം...

  >>> [sajan] ആദ്യം തന്നെ എന്തിനാണ് 8:14 ന്റെ പൂര്‍ണ്ണ രൂപം എഴുതാതെ മുറിച്ചു പകുതി മാത്രം ഇവിടെ പകര്‍ത്തി എഴുതിയത് എന്ന് വിശദമാക്കാമോ?

  >>> എന്റെ സംശയം തീർന്നു ട്ടോ.. പ്രത്യക്ഷത്തിൽ എവിടെയും പറയുന്നില്ല.. പിന്നെ ബാക്കിയെല്ലാം നിങ്ങൾ അനുമാനിക്കുന്നു.. അതാർക്കും പറ്റും.. ഏതായാലും എന്റെ ഒന്നാം സംശയം തീർന്നിരിക്കുന്നു.. താങ്ക്സ്..

  ആദ്യ പാര വായിച്ചപ്പോള്‍ ഇങ്ങനെ. മുഴുവനും വായിച്ചാല്‍ എന്താകുമായിരുന്നു ആവോ? പക്ഷെ നിറുത്തരുത്... ഇതേ ചോദ്യം എല്ലാ ഫോറത്തിലും കേറി ആവത്തിച്ചു ചോദിച്ചോളോ! യേശു ദൈവമായി ബൈബിളില്‍ ഉണ്ടെന്നു വിശ്വസിച്ചാല്‍ കഴിഞ്ഞില്ലേ എല്ലാം. ഓ സോറി. ബൈബിള്‍ തിരുത്തിയതാണ് എന്ന് പറഞ്ഞു രക്ഷപെടാനുള്ള ഓപ്ഷന്‍ ഉണ്ടല്ലോ. നല്ലത്.

  >>> താങ്കളെ ഞങ്ങൾ അധികം “ബുദ്ധിമുട്ടിക്കുന്നില്ല”.. ഞങ്ങൾ ബുദ്ധിമുട്ടുന്നുമില്ല.. ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്.. :)

  വീണ്ടും നന്ദി. തനിക്കൊക്കെ വേണ്ടിയാണ് ഞാന്‍ ബ്ലോഗ്‌ ആയി ഇതൊക്കെ എഴുതി വച്ചിരിക്കുന്നത്. ഒരൊറ്റ ലിങ്ക് കൊടുത്താല്‍ പിന്നെ അതോടെ സ്ഥലം വിടും.

  ReplyDelete
 31. ഓഫ് ടോപിക്‌ :
  FREE THINKERS - സ്വതന്ത്ര ചിന്തകര്‍
  http://www.facebook.com/groups/naserkp/?id=239895846059774

  പരിച്ഛേദനത്തെ പറ്റി ചോദിച്ചു ക്രിസ്ത്യാനികളെ ചൊറിഞ്ഞു ഇപ്പോള്‍ അപ്പിലായി നില്‍ക്കുന്നുണ്ട് ഒരു സുഹൃത്ത്‌. താങ്കളും ആ ഫോറത്തില്‍ അംഗമാണല്ലോ? ചെന്ന് സഹായിക്ക്.

  [ഫ്രീ ആയി ഒരു ഉപദേശം ഞാന്‍ ആദ്യം തന്നതാണ് . വീണ്ടും ആവര്‍ത്തിക്കാം - മറ്റു മത വിശ്വാസങ്ങളെ കുറിച്ച് ചൊറിയാന്‍ പോകരുത്. തിരിച്ചുള്ള ചോറി ചിലപ്പോള്‍ അസഹനീയം ആയിരിക്കും . respect others belief , we will respect yours too.]

  ReplyDelete
 32. “ഞാൻ ദൈവമാണ്” എന്ന് എവിടേയെങ്കിലും യേശു പറഞ്ഞതായി ബൈബിളിൽ കാണിച്ചു തരാമോ??


  താങ്കള്‍ സാജന്‍ തന്ന ലിങ്കില്‍ ഒന്ന് പോയിരുന്നെങ്കില്‍ വീണ്ടും ഇതാവര്തിക്കില്ലായിരുന്നു ...
  സുവിശേഷങ്ങളില്‍ "ഞാന്‍ ദൈവമാണ്" എന്ന് യേശു പറയുന്നില്ല ..സൌദി അരേബ്യയിലോ,പാക്കിസ്ഥാനിലെ ഒരാല്‍ "ഞാന്‍ അള്ളായാണ്" എന്ന് പറഞാല്‍ അയാളുടെ അവസ്ഥ എന്തായിരിക്കും .. അതെ അവസ്ഥ തന്നെ യഹൂദരില്‍ നിന്നും യേശു പ്രതീക്ഷിച്ചിരുന്നു ...അങ്ങനെയൊരു സാഹചര്യത്തിലായിരുന്നു യേശിവിന്റെ പ്രവൃത്തനങ്ങള്‍ ...പക്ഷെ മറ്റു പല രീതിയിലും യേശു ദൈവമാണ് എന്ന് സുവിശേഷം സ്ഥാപിക്കുന്നു ..
  ഒരു ബൈബിള്‍ ഭാഗം പകര്‍ത്തുന്നു ..


  ജോണ്‍ 10: 23-33

  യേശു ദേവാലയത്തില്‍ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍.യഹൂദര്‍ അവന്റെ ചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്ധാവസ്ഥയില്‍ നിര്‍ത്തും? നീ ക്രിസ്തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോടു പറയുക.. യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണം, നിങ്ങള്‍ എന്റെ ആടുകളില്‍പ്പെടുന്നവരല്ല. എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ്. യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു. യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്? യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂല മല്ല, ദൈവദൂഷണംമൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യനായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു.

  ആവശ്യം വന്നാല്‍ കൂടുതല്‍ പകര്‍ത്താം ..

  ReplyDelete
 33. എന്റെ സംശയം തീർന്നു ട്ടോ.. പ്രത്യക്ഷത്തിൽ എവിടെയും പറയുന്നില്ല.. പിന്നെ ബാക്കിയെല്ലാം നിങ്ങൾ അനുമാനിക്കുന്നു.. അതാർക്കും പറ്റും.. ഏതായാലും എന്റെ ഒന്നാം സംശയം തീർന്നിരിക്കുന്നു.. താങ്ക്സ്..

  സഹോദരാ യേശു ദൈവമാല്ലെങ്കില്‍ അങ്ങനെയൊരു വിശ്വാസം കാത്തു സൂക്ഷിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല ....മുഹമ്മദു നബി ജനിക്കുന്നതിനു മുന്നേ യേശു ദൈവമാണെന് തന്നെയാണ് ക്രൈസ്തവര്‍ മനസ്സിലാക്കിയത് ...നബിക്ക് മുന്‍പും യേശു ദൈവമല്ല എന്ന് വാദിച്ചവര്‍ ഉണ്ട് ...അതുപോലെ തന്നെ യേശു ദൈവം മാത്രമാണെന്നും അവന്റെ മനുഷ്യാവതാരം ഒരു മായയാണെന്നും വാദിച്ചവരുണ്ട് .ഈ അബദ്ധപടനം ഡോസേറ്റിസം എന്നറിയപ്പെടുന്നു ...
  "മിശിഹായുടെ ശരീരം മായയാണെന്നു ഡോസേറ്റിസ്റ്റുകള്‍ വാദിച്ചപ്പോഴും ,യൂദയാനാട്ടില്‍ അവന്റെ രക്തം തളം കെട്ടിക്കിടക്കുകയായിരൂന്നു " എന്ന് വി ജറോം പ്രതാവിക്കുന്നത് മുഹമ്മദിന് മുന്നേ ആണ് ...

  ബൈബിലുമായി "യേശു ദൈവമല്ല" എന്ന് സ്ഥാപിക്കാന്‍ നടക്കുന്നത് വെറും ചീപ്പ് ഏര്‍പ്പാടാണ് എന്നാണു എന്റെ അഭിപ്രായം .."ആദിയില്‍ വചനം(യേശു ) ഉണ്ടായിരുന്നു വചനം ദൈവമായിരുന്നു" എന്ന് യേശുവിന്റെ ശിഷ്യനായിരുന്ന യോഹന്നാന്‍ പറയുന്നതും ഇതേ ബൈബിളിലാണ് എന്നോര്‍ക്കണം ..അതുപോലെ ബൈബിള്‍ വളരെയധികം കാര്യങ്ങള്‍ ഖുറാന് വിരുദ്ധമായി വിവരിക്കുന്നുണ്ട് ..യേശു ദൈവമല്ല എന്ന് സ്ഥാപിക്കാന്‍ വിശ്വാസ്യതയോടെ ബൈബിള്‍ പഠിക്കുന്ന താങ്കള്‍ ...ഖുര്‍ആന്‍ വിരുദ്ധമായി ബൈബിള്‍ വിവരിക്കുന്ന കാര്യങ്ങള്‍ക്കു ഈ വിശ്വാസ്യത നല്‍കുമോ !!

  ReplyDelete
 34. ത്രിത്വം എന്ന് പറയുന്നത് ബിബ്ലിളി ഒന്ന് കാണിച്ചു തരാമോ ? താങ്കളെ ഞങ്ങൾ അധികം “ബുദ്ധിമുട്ടിക്കുന്നില്ല”.. ഞങ്ങൾ ബുദ്ധിമുട്ടുന്നുമില്ല.. ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്.. :)

  ത്രിത്വം എന്നത് ഒരു ക്രൈസ്തതവ ഭാഷ്യമാണ് ..ദൈവത്തില്‍ മൂന്നാളുകള്‍ ഉണ്ട് എന്ന ബൈബിളിന്റെ വെളിപാടില്‍ നിന്നും പിതാവും പുത്രനും പരിശുദ്ധത്മാവിനെയും ഒരുമിച്ചു സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദം മാത്രമാണ് ത്രിത്വം...ബൈബിളില്‍ ഏതായാലും നിങ്ങളുടെ പ്രവാച്ചകനെക്കുറിച്ചു ഒരിടത്തും പറയുന്നില്ല ..അതുകൊണ്ട് നിങ്ങളുടെ പ്രവാചകന്‍ ഇല്ലേ ..അതുപോലെ മറ്റു പലതും ...നല്ല തമാശ തന്നെ ...

  മുഹമ്മദിന് മുന്നേ മൂന്നാം നൂറ്റാണ്ടില്‍ ആരിയൂസ്‌ എന്നൊരാള്‍ പഠിപ്പിച്ച ഒരു അബദ്ധ സിദ്ധാന്ധത്തെ ("വചനമായ്‌ ദൈവം ഒരു സൃഷ്ടിയാണെന്നും ഇല്ലായ്മയില്‍ നിന്ന് പിതാവ് നിര്‍മ്മിച്ചവനാണെനും,എന്നാല്‍ അവന്‍ ഇല്ലയിരുന്ന ഒരു സമയം ഉണ്ടായിരുന്നു" എന്നുമാണ് ആരിയൂസ്‌ പഠിപ്പിച്ചത് ) തുടര്‍ന്നാണ് നിഖ്യാ സൂനഹദോസ്(325) കൂടിയതും പിതാവിന്റെയും പുത്രന്റെയും സത്ത ഒന്ന് തന്നെയാണെനും പഠിപ്പിച്ചത് (ഹോമോഉസിയോസ്‌ ).തുടര്‍ന്ന് കോണ്‍സ്റാന്റിനോപ്പിള്‍ സിനഡില്‍ (381) പരിശുദ്ധാത്മാവിന്റെ തുല്യതയും സഭ വ്യക്തമായി പഠിപ്പിച്ചു .അങ്ങനെയാണ് സഭയില്‍ ത്രിത്വ രഹസ്യം അരക്കിട്ടുറപ്പിക്കുന്നത് ..അതിന്റെ അര്‍ഥം അതിനു മുന്നേ ഈ സംഭവം ഇല്ലായിരുന്നു എന്നല്ല ..പിന്നീടുണ്ടായ മുഹമ്മദീയരും ഇതിനു സമാനമായ സിദ്ധാന്തങ്ങലുമായി ക്രിസ്ത്യാനികളുടെ പുറകെ നടക്കുന്നു ..1600 റോളം വര്ഷം പഴക്കമുള്ള വിവാദമാണ് ത്രിത്വം ..അതുകൊണ്ടു വേറെ എന്തെങ്കിലും പുതിയ പഠിപ്പിക്കലുകളുമായി വാ ...

  ReplyDelete
 35. @ Sajan JCB & Nasiyansan : ആദ്യമൊരു കാര്യം പറയട്ടെ, എന്റെ ചോദ്യമെങ്കിലും ആദ്യം മനസ്സിലാക്കിയിട്ട് മതിയായിരുന്നു ഉത്തരം പറയൽ.. യേശു ദൈവമാണ് എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ എന്നല്ല എന്റെ ചോദ്യം.. മറിച്ച് “ഞാൻ ദൈവമാണ്” എന്ന് യേശു സ്വയം അവകാശപ്പെട്ടിട്ടുണ്ടോ എന്നാണ്.. ബൈബിളിൽ പറഞ്ഞത് ഞങ്ങൾ അപ്പടി വിശ്വസിക്കില്ല.. നിങ്ങൾ ഖുർ’ആൻ വിശ്വസിക്കാത്തതു പോലെ.. കാരണം ഖുർ’ആനിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.:

  وَإِنَّ مِنْهُمْ لَفَرِيقًا يَلْوُونَ أَلْسِنَتَهُم بِالْكِتَابِ لِتَحْسَبُوهُ مِنَ الْكِتَابِ وَمَا هُوَ مِنَ الْكِتَابِ وَيَقُولُونَ هُوَ مِنْ عِندِ اللّهِ وَمَا هُوَ مِنْ عِندِ اللّهِ وَيَقُولُونَ عَلَى اللّهِ الْكَذِبَ وَهُمْ يَعْلَمُونَ

  “വേദ ഗ്രന്ഥത്തിലെ വാചകശൈലികൾ വളച്ചൊടിക്കുന്ന ചിലരും അക്കൂട്ടത്തിലുണ്ട്.(വേദക്കാരിൽ) അത് വേദഗ്രന്ഥത്തിൽ പെട്ടതാണെന്ന് നിങ്ങൾ ധരിക്കുവാൻ വേണ്ടിയാണത്. അത് വേദ ഗ്രന്ഥത്തിലുള്ളതല്ല......” (ഖുർ’ആൻ 3:78)

  ത്രിയേകത്തം:

  ഖുർ’ആനിൽ വ്യക്തമായി പറയുന്നു.. ഇത് വായിച്ചാൽ കൂടുതൽ “ബുദ്ധിമുട്ടേണ്ടി” വരില്ല:
  لَّقَدْ كَفَرَ الَّذِينَ قَالُواْ إِنَّ اللّهَ ثَالِثُ ثَلاَثَةٍ وَمَا مِنْ إِلَـهٍ إِلاَّ إِلَـهٌ وَاحِدٌ وَإِن لَّمْ يَنتَهُواْ عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُواْ مِنْهُمْ عَذَابٌ أَلِيمٌ
  അല്ലാഹു മൂവരിൽ ഒരാളാണ് എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരാരാധ്യനുമില്ല തന്നെ, അവർ ആ പറയുന്നതിൽ നിന്ന് വിരമിച്ചില്ലെങ്കിൽ അവരിൽ നിന്ന് അവിശ്വസിച്ചവർക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും” (5:73)

  മാത്രമല്ല, ഈസാ നബി(അ) അഥവാ യേശു ജനങ്ങളോട് പറഞ്ഞതെന്താണെന്നും ഖുർ’ആൻ പറയുന്നുണ്ട്:
  لَقَدْ كَفَرَ الَّذِينَ قَالُواْ إِنَّ اللّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُواْ اللّهَ رَبِّي وَرَبَّكُمْ إِنَّهُ مَن يُشْرِكْ بِاللّهِ فَقَدْ حَرَّمَ اللّهُ عَلَيهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ
  മർ’യമിന്റെ മകൻ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പരഞ്ഞവർ തീർച്ചയായും അവിശ്വസികളായിരിക്കുന്നു. എന്നാൽ മസീഹ് പറഞ്ഞത്, “ഇസ്രാഈൽ സന്തതികളേ, എന്റെയും നിങ്ങളുടേയും രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ ആരാധിക്കുവിൻ അല്ലാഹുവോട് വല്ലവനും പങ്കു ചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗ്ഗം നിശിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. ആക്രമികൾക്കു സഹായികളായി ആരും തന്നെയില്ല എന്നാണ്” (5:72)

  ഞങ്ങൾക്ക് സത്യം ഇതിലൂടെ തന്നെ വ്യക്തമാണ്..

  ReplyDelete
  Replies
  1. 1) The Trinity: The Oneness and Plurality of God
   http://www.godandscience.org/doctrine/trinity.html
   2) The Father is God
   http://www.godandscience.org/doctrine/fathrgod.html
   3) The Son, Jesus Christ, is God
   http://www.godandscience.org/doctrine/songod.html
   4) The Holy Spirit is God
   http://www.godandscience.org/doctrine/spiritgod.html

   Delete
 36. @ Sajab JCB : ഞങ്ങൾ ബൈബിളിനെ പറ്റി ചോദിക്കുമ്പോഴേക്ക് തന്നെ അങ്ങേക്ക് “ചൊറിച്ചിലാവുകയാണെങ്കിൽ”, അതിനെ പറ്റി ആഴത്തിൽ പഠിച്ച ഒരാളുമായി ആണ് താങ്കൾ വാഗ്വാദം നടത്തുന്നത് എങ്കിൽ ചൊറിച്ചിൽ കൊണ്ട് അങ്ങയുടെ പുറം പൊളിഞ്ഞു പോകുമല്ലോ..

  താങ്കൾ താങ്കളുടെ ബ്ലോഗിൽ ഖുർ’ആനെ വിമർശിക്കുന്നത് “സത്യത്തിന്റെ, സമാധാനത്തിന്റെ, ശാന്തിയുടെ, നന്മയുടെ” പ്രതീകവും, ഞങ്ങൾ ബൈബിളിനെ പറ്റി ചോദിക്കുമ്പോഴേക്ക് അത് “ചൊറിയലും, ഉരക്കലും, കലാപവും വർഗ്ഗീയതയും തിന്മയും” ആകുന്നതിന്റെ ഗുട്ടൻസ് പിടി കിട്ടുന്നില്ല..

  ReplyDelete
 37. >>> താങ്കൾ താങ്കളുടെ ബ്ലോഗിൽ ഖുർ’ആനെ വിമർശിക്കുന്നത് “സത്യത്തിന്റെ, സമാധാനത്തിന്റെ, ശാന്തിയുടെ, നന്മയുടെ” പ്രതീകവും, ഞങ്ങൾ ബൈബിളിനെ പറ്റി ചോദിക്കുമ്പോഴേക്ക് അത് “ചൊറിയലും, ഉരക്കലും, കലാപവും വർഗ്ഗീയതയും തിന്മയും” ആകുന്നതിന്റെ ഗുട്ടൻസ് പിടി കിട്ടുന്നില്ല..


  പിടി കിട്ടുന്നത് ഞാന്‍ കാണിച്ചു തരാം... ഉദാ: ഇപ്പോള്‍ താങ്കള്‍ അറിയാന്‍ എന്ന വ്യാജേന ബൈബിളിനെ ഒന്ന് ചൊറിഞ്ഞു. അപ്പോള്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് താങ്കള്‍ കരുതി. കിട്ടിയതും വാങ്ങി പുരയില്‍ പോയി ഇരിക്കുമെന്നോ ? ഈ ബ്ലോഗ്‌ താങ്കള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു. മറുപടി തന്നാലും

  ReplyDelete
 38. മർ’യമിന്റെ മകൻ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പരഞ്ഞവർ തീർച്ചയായും അവിശ്വസികളായിരിക്കുന്നു.

  ഖുര്‍ആന്‍ ഇങ്ങനെ പലതും പറഞ്ഞിട്ടുണ്ട് ..ക്രിസ്തുവിനു ശേഷം ഒരു പുതിയ മതം സ്ഥാപിക്കാന്‍ മുഹമ്മദു ശ്രമിക്കുമ്പോള്‍ ക്രിതുവിനെക്കുറിച്ചു ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്ഷിക്കണ്ടല്ലോ ..കാറല്‍ മാര്‍ക്സ്‌ ദൈവമില്ല എന്ന് പറയുന്നതും മുഹമദ് ,യേശു ദൈവമല്ല എന്ന് പറയുന്നതും ക്രിസ്ത്യനികള്‍ക്ക് ഒരു പോലെയാണ് ...മാര്‍ക്സ്‌ കുറച്ചു യുക്തിസഹമായി പറയുന്നു എന്ന് മാത്രം ..

  ഏതായാലും സാജന്‍ കവടി നിരത്തിയ സ്ഥിതിക്ക് ഇനി അവിടെ കാണാം ...

  ReplyDelete
 39. >>> “വേദ ഗ്രന്ഥത്തിലെ വാചകശൈലികൾ വളച്ചൊടിക്കുന്ന ചിലരും അക്കൂട്ടത്തിലുണ്ട്.(വേദക്കാരിൽ
  ) അത് വേദഗ്രന്ഥത്തിൽ പെട്ടതാണെന്ന് നിങ്ങൾ ധരിക്കുവാൻ വേണ്ടിയാണത്. അത് വേദ ഗ്രന്ഥത്തിലുള്ളതല്ല......” (ഖുർ’ആൻ 3:78)

  കൊള്ളാം. ഈ വേദഗ്രന്ഥം എന്ന് പറഞ്ഞാല്‍ അതില്‍ ഖുര്‍ആന്‍ പെടുമോ?

  അതില്‍ ഇല്ലാതതൊക്കെ നിങ്ങള്‍ ചെയ്യുന്നുമുണ്ട്! ഞാന്‍ കാണിച്ചു തരാം.
  1. പരിഛെദനം ! (ഖുറാനില്‍ ഉണ്ടോ ഇല്ലയോ? ഇല്ലെങ്കില്‍ പിന്നെ എന്തിനു ഈ പണി ചെയ്യുന്നു?)
  2. വ്യഭിചാരത്തിന് ശിക്ഷ കല്ലെറിഞ്ഞു കൊല്ലല്‍ ! (ഭാഗ്യം ഇത് ഇന്ത്യ ആയത് ; അല്ലെങ്കില്‍ ഇതെല്ലാം നേരില്‍ കാണേണ്ടി വന്നേനെ)
  ആരാണ് വേദഗ്രന്ഥം വളച്ചൊടിക്കുന്നത് എന്ന് ബോധ്യമായോ?

  അതിലും വലിയ തമാശയുണ്ട് ബൈബിള്‍ തിരുത്തി എഴുതപ്പെട്ടതാണ് എന്ന് പറയുന്ന ഖുറാനില്‍ . എന്തെങ്കിലും സംശയം നിങ്ങള്‍ക്കുണ്ടെങ്കില്‍ പഴയ വേദക്കരോട് ചോദിക്കാന്‍ പോലും ഖുറാന്‍ പറയുന്നു.
  10:94 ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക്‌ വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക്‌ മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച്‌ വരുന്നവരോട്‌ ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്‌.

  ഖുറാനിലെ സംശയം തീര്‍ക്കുവാന്‍ ബൈബിള്‍ നോക്കുവാന്‍ ! സമ്പൂര്‍ണ്ണ ഗ്രന്ഥമാണ് പോലും ഖുര്‍ആന്‍ . തിരുത്തി എഴുതിയതാണ് പോലും ബൈബിള്‍ !

  >>> താങ്കളെ ഞങ്ങൾ അധികം “ബുദ്ധിമുട്ടിക്കുന്നില്ല”.. ഞങ്ങൾ ബുദ്ധിമുട്ടുന്നുമില്ല.. ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്.. :)
  ത്രിത്വം മനസിലാക്കുവാനല്ലേ ബുദ്ധിമുട്ടുള്ളൂ... കന്യക പ്രസവിച്ചു എന്ന് പറഞ്ഞപ്പോള്‍ അത് വിഴുങ്ങാന്‍ ബുദ്ധിമുട്ട് തോന്നിയോ?
  ദൈവത്തിനു അത് സാധ്യമെന്കില്‍ ..
  ദൈവത്തിനു പുത്രനുണ്ടാകുവാനാണോ ബുദ്ധിമുട്ട്.
  മൂന്നാളായിയിരുന്നു തന്നെ ഒരൊറ്റ ദൈവമാകുവാന്‍ എന്തെ ദൈവത്തിനു കഴിയില്ലേ?
  പുത്രനായ ദൈവത്തിനു മനുഷ്യനായി മാറുവാനാണോ പിന്നെ ബുദ്ധിമുട്ട്?
  അപ്പോള്‍ പറഞ്ഞു വരുന്നത്.... ഖുറാനില്‍ അത് പറഞ്ഞു ഇത് പറഞ്ഞു എന്നത് കൊണ്ടൊന്നും ത്രിത്വം ഇല്ലാതാവുകയില്ല.

  >>> ഖുർ’ആനിൽ വ്യക്തമായി പറയുന്നു.. ഇത് വായിച്ചാൽ കൂടുതൽ “ബുദ്ധിമുട്ടേണ്ടി” വരില്ല:
  لَّقَدْ كَفَرَ الَّذِينَ قَالُواْ إِنَّ اللّهَ ثَالِثُ ثَلاَثَةٍ وَمَا مِنْ إِلَـهٍ إِلاَّ إِلَـهٌ وَاحِدٌ وَإِن لَّمْ يَنتَهُواْ عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُواْ مِنْهُمْ عَذَابٌ أَلِيمٌ
  അല്ലാഹു മൂവരിൽ ഒരാളാണ് എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരാരാധ്യനുമില്ല തന്നെ, അവർ ആ പറയുന്നതിൽ നിന്ന് വിരമിച്ചില്ലെങ്കിൽ അവരിൽ നിന്ന് അവിശ്വസിച്ചവർക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും” (5:73)

  ഞങ്ങള്‍ക്ക്‌ ബുദ്ധിമുട്ടില്ല. പക്ഷെ നിങ്ങള്‍ ഈ വാചകത്തിന്റെ പേരില്‍ ബുദ്ധിമുട്ടും.
  ഏതാണ് ഖുറാനില്‍ പറയുന്ന ഈ മൂവര് ... പിതാവ് - പുത്രന്‍ - മറിയം ആണോ? ഖുര്‍ആനിന്റെ ഓരോ തമാശകള്‍ .
  വിശ്വാസം വരുന്നില്ലേ? ബ്ലോഗ്‌ ഇവിടെയുണ്ട്
  എന്താണ് ക്രിസ്ത്യാനിക്ക് ത്രിത്വം, ആരൊക്കെയാണ് ത്രിത്വത്തില്‍ ഉള്ളത് എന്ന് പോലും അറിയാത്ത ഒരാളാണ് ഖുറാന്‍ അവതരിപ്പിച്ചു തന്നിരിക്കുന്നത്.
  എന്നിട്ട് അത് വച്ച് ക്രിസ്ത്യാനികളെ പഠിപ്പിക്കാന്‍ വന്നിരിക്കുന്നു!

  >>> ഞങ്ങൾക്ക് സത്യം ഇതിലൂടെ തന്നെ വ്യക്തമാണ്..
  ആ സത്യത്തിന്റെ നിലവാരമാണ് തൊട്ടു മുകളില്‍ തൂങ്ങുന്നത്.


  അപ്പോള്‍ ബാസില്‍ ഭായി പറഞ്ഞില്ല...
  ഒന്ന്) യേശുവിനു മാനുഷികമായ പിതാവ്‌ ഇല്ലാതെ പോയി. അപ്പോള്‍ രക്തബന്ധം അമ്മയുമായി ആണല്ലോ? അമ്മയുടെ പേരാണെങ്കില്‍ ആരും വംശാവലിയില്‍ എഴുതുന്നുമില്ല. അപ്പോള്‍ പിന്നെ മരുമകന്റെ പേരല്ലാതെ പിന്നെ ആരുടെ പേര് വയ്ക്കും..?
  (ഒരാള്‍ക്ക് രണ്ടു വംശാവലി എങ്ങിനെ വരും എന്ന് മനസിലായോ? പ്രത്യേകിച്ച് യേശുവിനു അമ്മയുടെ വംശാവലി അത്യാവശ്യമാണ് എന്ന് മനസിലായോ? )
  രണ്ടു) ആദ്യം തന്നെ എന്തിനാണ് 8:14 ന്റെ പൂര്‍ണ്ണ രൂപം എഴുതാതെ മുറിച്ചു പകുതി മാത്രം ഇവിടെ പകര്‍ത്തി എഴുതിയത് എന്ന് വിശദമാക്കാമോ?

  ന്യൂട്ടനാണ് എന്ന് തോന്നുന്നു പറഞ്ഞത്... ഏതു ചൊറിക്കും മറുചൊറി ഉണ്ടാകും എന്ന്.
  സൊ ലെറ്റ്‌ മി സ്റ്റോപ്പ്‌.

  ReplyDelete
 40. This comment has been removed by a blog administrator.

  ReplyDelete
 41. This comment has been removed by a blog administrator.

  ReplyDelete
 42. This comment has been removed by a blog administrator.

  ReplyDelete
 43. @ Nasiyansan : അങ്ങനങ്ങ് പോകല്ലേ..

  താങ്കൾക്ക് ഇസ്’ലാമിനെ പറ്റിയോ ഖുർ’ആനെ പറ്റിയോ ഒരു ചുക്കുമറിയില്ല എന്നതിന്റെ തെളിവാണ് മുഹമ്മദ് നബി സ്ഥാപിച്ച മതമാണ് ഇസ്‘ലാം എന്ന താങ്കളുടെ “കണ്ടെത്തൽ”.. മുഹമ്മദ് നബി സ്ഥാപിച്ച മതമാണ് ഇസ്’ലാം എന്ന് ഖുർ’ആനിൽ എവിടെയെങ്കിലും കാണിച്ചു തരാൻ സാധിക്കുമോ?? ദൈവിക മതമാണിസ്’ലാം...

  ReplyDelete
 44. @ Sajan :
  ) അത് വേദഗ്രന്ഥത്തിൽ പെട്ടതാണെന്ന് നിങ്ങൾ ധരിക്കുവാൻ വേണ്ടിയാണത്. അത് വേദ ഗ്രന്ഥത്തിലുള്ളതല്ല......” (ഖുർ’ആൻ 3:78)

  ഇപ്പോ മനസ്സിലായില്ലേ ആരാ കട്ടു മുറിക്കുന്നതെന്ന്?? വേദക്കാരെ കുറിച്ചാണതെന്ന് ആ ആയത്തിൽ നിന്നും മുൻപുള്ളതിൽ നിന്നും വളരെ വ്യക്തമാണ്.. എന്തേ ആ ആയത്ത് പേസ്റ്റ് ചെയ്യുമ്പോൾ മുഴുവൻ പേസ്റ്റ് ചെയ്യാതിരുന്നത്.? ഇത് ക്രിസ്ത്യൻ പാതിരി മാരെ കുറിച്ചാണ്.. അതു കൊണ്ട് തന്നെയാണ് ബൈബിളിൽ കടത്തിക്കൂട്ടിയിട്ടുണ്ടെന്നും അത് വിശ്വാസ യോഗ്യമല്ലെന്നുമൊക്കെ പറയുന്നത്..

  2. വ്യഭിചാരത്തിന് ശിക്ഷ കല്ലെറിഞ്ഞു കൊല്ലല്‍ ! (ഭാഗ്യം ഇത് ഇന്ത്യ ആയത് ; അല്ലെങ്കില്‍ ഇതെല്ലാം നേരില്‍ കാണേണ്ടി വന്നേനെ)

  എന്നാൽ പിന്നെ വ്യഭിചാരികൾക്ക് സേവനം ചെയ്യാൻ വല്ല സംഘടനയിലും ചേർന്നോളൂ.. ആരോരും അവർക്കു വെണ്ടി “ശബ്ദിക്കാനില്ലല്ലോ”.. ഈ ശിക്ഷയുടെ കാഠിന്യം അറിഞ്ഞ് ആരും ഇത് ചെയ്യാതിരിക്കണം.. അതിനു വേണ്ടി തന്നെയാണിത്.. ഇതുമായി ബന്ധപ്പെട്ട ഹദീസുകളിൽ വന്ന പ്രവാചകന്റെ കാലത്തുണ്ടായ ഒരു സംഭവം വായിച്ചാൽ കൂടുതൽ തെറ്റിദ്ധാരണയുണ്ടാവാൻ വഴിയില്ല... കൂടുതൽ ചർച്ച ചെയ്യുകയാണെങ്കിൽ അവിടെ വെച്ച് വിശദീകരിക്കാം..

  അതിലും വലിയ തമാശയുണ്ട് ബൈബിള്‍ തിരുത്തി എഴുതപ്പെട്ടതാണ് എന്ന് പറയുന്ന ഖുറാനില്‍ . എന്തെങ്കിലും സംശയം നിങ്ങള്‍ക്കുണ്ടെങ്കില്‍ പഴയ വേദക്കരോട് ചോദിക്കാന്‍ പോലും ഖുറാന്‍ പറയുന്നു.
  ഏതെങ്കിലും ഫാദർലെസ് സുലൈമാന്മാരുടെ ക്ലിപ്പും കേട്ട് ചർച്ചക്ക് വരരുത് പ്ലീസ്.. ഇത് പറയുന്ന സംഭവവും സന്ദർഭവുമൊക്കെ ആദ്യം മനസ്സിലാക്കൂ.. ഇവിടെ പറയുന്നത് ഖുർ’ആനിൽ സംശയമുണ്ടെങ്കിൽ ബൈബിൾ നോക്കാനല്ല പൊന്നു സാജൻ ചേട്ടാ.. ഖുർ’ആനിൽ ഒട്ടേറെ ചരിത്ര സംഭവങ്ങളുണ്ട്.. അവയിൽ വല്ല സംശയവും തൊന്നിയാൽ വേദം പഠിച്ചവരോട് ചോദിച്ചു കൊള്ളുക.. അവർ സത്യം പറയുന്നവരാണെങ്കിൽ അവർ അത് തീർത്തു തരും എന്നാണത്.. അറബികളെ സംബന്ധിച്ചിടത്തോളം വേദഗ്രന്ഥങ്ങളുമായി അവർക്ക് പരിചയമില്ലാത്ത സ്ഥിതിക്ക് മുൻവേദങ്ങളിൽ പറയുന്നതും ഇതൊക്കെ തന്നെയാണെന്ന് അറിയിക്കാൻ വേണ്ടിയാണത്. മാത്രമല്ല, ഒരിടത്തും ബൈബിൾ വായിക്കാൻ ആവശ്യപ്പെടുന്നുമില്ല.. പിന്നെ പത്താം അദ്ധ്യായമായ യൂനുസിൽ തന്നെ നിങ്ങൾ ഉദ്ധരിച്ചതിന്റെ മൂന്ന് ആയത്തുകൾ താഴെ നൊക്കിയാൽ കാണാം:
  “എല്ലാ ദ്രിഷ്ടാന്തവും അവർക്കു വന്നെത്തിയാലും ശരി; വേദനയേറിയ ശിക്ഷയെ അവർ കാണുന്നതുവരേക്കും”(10:97)
  അതു കൊണ്ട് ആ വേദനയേറിയ ശിക്ഷ വേണ്ടെങ്കിൽ ഖുർ’ആൻ പറയുന്നത് സത്യമാണെന്ന് മനസ്സിലാക്കി ജീവിക്കണമെന്നാണു പറയുന്നത്.. അതിനെ ദുർവ്വ്യാഖ്യാനിച്ച് നിങ്ങൾ ഇക്കോലത്തിലാക്കിയല്ലോ പടച്ചോനേ..

  എന്താണ് ക്രിസ്ത്യാനിക്ക് ത്രിത്വം, ആരൊക്കെയാണ് ത്രിത്വത്തില്‍ ഉള്ളത് എന്ന് പോലും അറിയാത്ത ഒരാളാണ് ഖുറാന്‍ അവതരിപ്പിച്ചു തന്നിരിക്കുന്നത്.
  എന്താണ് ക്രിസ്ത്യാനിക്ക് ത്രിത്വം, ആരൊക്കെയാണ് ത്രിത്വത്തില്‍ ഉള്ളത് എന്ന് പോലും അറിയാത്ത ഒരാളാണ് ഖുറാന്‍ അവതരിപ്പിച്ചു തന്നിരിക്കുന്നത്.

  അപ്പോൾ ദൈവത്തിനു പോലും മനസ്സിലായില്ലേ നിങ്ങളുടെ ഈ “ത്രിത്വം”??? ദൈവമാണല്ലോ ഖുർ’ആൻ അവതരിപ്പിച്ചത്..

  പിന്നെ ഞാൻ പലവട്ടം ആവർത്തിച്ച കാര്യങ്ങൾ “പറഞ്ഞില്ലാ.. പറഞ്ഞില്ലാ..” എന്ന് പറഞ്ഞു പിന്നാലെ വരുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്.. ഞാൻ പറഞ്ഞതിനു മറുപടിയില്ലാത്തപ്പോൽ ഇങ്ങനെയെങ്കിലും പറഞ്ഞോട്ടെ എന്ന് കരുതി ഞാൻ സമാധാനിച്ചോളാം..

  8:14 നു ശേഷം ഞാൻ ഉദ്ധരിച്ചതിനു വിരുദ്ധമായി അതിൽ വല്ലതുമുണ്ടെങ്കിൽ അതു കൊണ്ടു വരികയല്ലേ വേണ്ടത്??????


  താങ്കളുടെ ബ്ലോഗിലേ ചർച്ചയെങ്കിൽ അതിനും ഞാൻ തയ്യാർ.. നോ പ്രോബ്ലം..

  ReplyDelete
 45. അനോണികളോട്.. തെറി പോസ്റ്റ് ചെയ്യാൻ വെറുതെ സമയം കളയണ്ട.. അത് യേശുവിനെ കുറിച്ചായാലും അല്ലാഹുവിനെ കുറിച്ചായാലും..

  ReplyDelete
 46. swantham matham mahatharam ennu thonnunnavar athil viswasikkuka.... allathe itharathil spardha valarthal paripadi ee blog thudangiya all nirthuka... ita request

  ReplyDelete
 47. ഓഹ്.. ഒരു അനോണി മാന്യൻ വന്നിരിക്കുന്നു,, പോടോ അവിടുന്ന്,, ഇത് എന്റെ സംശയങ്ങൾ മാത്രമാണെന്നും ആരെയും വേദനിപ്പിക്കാനല്ലെന്നും ആദ്യം മലയാളത്തിൽ എഴുതിയത് ഇജ്ജ് കാണുന്നില്ലേ?? ഇല്ലെങ്കിൽ ഒന്നാം ക്ലാസിൽ പോയിരുന്ന് മലയാളം പഠിക്ക്.. ഹല്ല പിന്നെ

  ReplyDelete
 48. pls explain about PARISHUDHA ATHMAVU?

  ReplyDelete
 49. പ്രിയ്യപ്പെട്ട ബാസില്‍ ഈ വാള്‍ പയറ്റു കൊണ്ട് താന്കള്‍ എന്താണ് തെളിയിക്കാന്‍ പോകുന്നത്? അബ്രഹാമിന്റയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവയുടെ തുടര്ച്ച യായാണ് ഖുറാന്‍ വന്നിരിക്കുന്നത് എന്നോ? അതെല്ലാ ഈ ബൈബിള്‍ തെറ്റാണെന്നോ? ബൈബിള്‍ കൈ കടത്തി നാശമാക്കി എന്ന് താന്കള്‍ പറയുമ്പോള്‍ എന്നാണു ഈ കൈകടത്തല്‍ ഉണ്ടായത് എന്നും താങ്കള്ക്കു് അറിയേണ്ടതല്ലേ? ആരാണ് ഈ കൈ കടത്തല്‍ ആദ്യമായി റിപ്പോര്ട്ട് ചെയ്തതു? ദൈവ വചനം അനുസരിച്ച് ജനങ്ങള്‍ ജീവിക്കാതിരുന്നാല്‍ ആ ദൈവവചനം മാറ്റി വേറൊന്നു കൊണ്ട് വരും എന്ന് പറയുന്നതിലുള്ള യുക്തി എന്താണ്? ആരെങ്കിലും ചെരിപ്പിനനുസരിച്ചു കാലുമുറിച്ചു കളയുന്നതിനു തുല്യമല്ലേ അത്? ഇങ്ങനെ ചെയ്യുന്ന ഒരു ദൈവം ഏതു കോത്താഴത്തെ ദൈവമാണെന്ന് ചോദിച്ചാല്‍ എന്ത് മറുപടിയാണ് താങ്കള്ക്കു പറയാനുള്ളത്? ആകാശവും ഭൂമിയും ഒഴിഞ്ഞു പോയാലും എന്റെ വചനങ്ങള്‍ ഒഴിഞ്ഞുപോകയില്ല എന്ന് ബൈബിള്‍ പറയുമ്പോള്‍ ഖുറാനിലെ ദൈവത്തിനു ഖുറാന്‍ നില നിര്ത്തേ ണ്ട ബാധ്യത മാത്രമേ ഉള്ളൂ?
  ഇത്രയും ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കുമ്പോള്‍ എനിക്ക് കിട്ടുന്ന ഉത്തരം ബൈബിളിലെ വചനങ്ങള്‍ നിലനിര്ത്തേശണ്ട ബാധ്യത അല്ലാഹുവിനു ഇല്ലെന്നു തന്നെയാണ്. കാരണം ഇന്ജീലും തോറയും നല്കി്യത് യാഹോവയാനെന്കില്‍ ഖുറാന്‍ നല്കിറയത് അല്ലാഹുവാണ്. ഈ അല്ലാഹു ആരാണെന്ന് ചോദിച്ചാല്‍ മുഹമ്മദിന്റെ ഗോത്രമായ ഖുറൈശികളുടെ ദേവനായ അല്ലാഹു. കഅബ്ബയില്‍ ഉണ്ടായിരുന്ന മുന്നൂറ്റിഅറുപതോളം ദേവന്മാരിലെ മുഹമ്മദു നബിയുടെ ഇഷ്ട ദേവന്‍...... മുഹമ്മദു നബിക്കും 500 വര്ഷ്ങ്ങള്ക്കു മുമ്പ് ഈ അല്ലാഹുവിനെ ആരാധിച്ചിരുന്നു എന്നതിന് ചരിത്രത്തില്‍ തെളിവുകള്‍ ഉണ്ട്. ആ ചരിത്രവും തിരുത്തിയാതാണെങ്കില്‍ മുഹമ്മദു നബിയുടെ പിതാവിന്റെദ പേരായ അബ്ദുള്ള (അബ്ദ്+അള്ള) എന്താണ് എന്ന് മാത്രം നോക്കിയാല്‍ മതി. ഇലാഹ് അഥവാ സാക്ഷാല്‍ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ ഒരു ഇലാഹും ഇല്ല. മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതന്‍ ആകുന്നു (ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ്). എന്ന് മുഹമ്മദു നബി പറയുമ്പോള്‍ അല്ലാഹുവല്ലാതെ വേറെ ഒരു ദൈവം ഇല്ല എന്നാണു പറയുന്നത്. അപ്പോള്‍ യഹോവ എവിടെ പോയി? അപ്പോള്‍ പറയും ദൈവം എന്ന അര്ത്ഥ്ത്തിലാണ് യഹോവ എന്നും അല്ലാഹു എന്നും പറയുന്നത് എന്ന്. അപ്പോള്‍ ഇലാഹ് എന്ന് പറയാന്‍ കഴിയുമെന്നിരിക്കെ 360 ദേവന്മാരിലെ തന്റെ ഇഷ്ടദൈവമായ അല്ലാഹുവിന്റെ് നാമം എടുത്തത്‌ എന്തിനായിരുന്നു. എല്ലാത്തിനും ഓരോ കാരണം ഉണ്ട് സുഹൃത്തുക്കളെ. മുഹമ്മദു നബി ഒരു ഹിന്ദുവായാണ് ജനിച്ചിരുന്നെങ്കില്‍ - അദ്ദേഹത്തിന്റെു ഇഷ്ട ദൈവം ശിവനായിരുന്നു എങ്കില്‍ - ശിവനല്ലാതെ ഒരു ദൈവമില്ല. മുഹമ്മദു നബി ശിവന്റെര പ്രവാചകന്‍ ആകുന്നു എന്ന് പറയുന്നതിന് തുല്ല്യംമാണ് അല്ലാഹുവല്ലാതെ ഒരു ദൈവമില്ല. മുഹമ്മദുനബി അല്ലാഹുവിന്റെ് പ്രവാചകന്‍ ആകുന്നു എന്ന വാക്യവും. ഇതിലും മഹത്വമുള്ള ഒരു വചനമായി എനിക്ക് ആ അവകാശവാദത്തെ കാണാന്‍ കഴിയില്ല.
  അപ്പോള്‍ ബൈബിളില്‍ കയറി ചൊറിയാതെ കിട്ടിയ ഖുറാനും പൊക്കിപിടിച്ച് അതിന്റെന ഗുണങ്ങള്‍ അറിയിക്കുകയല്ലേ ഇതുപോലെയുള്ള ചൊറിയല്‍ തിരിച്ചു കിട്ടാതിരിക്കാന്‍ നല്ലത് എന്ന് വാള്‍ പയറ്റുകാരന്‍ മനസ്സിലാക്കിയെങ്കില്‍ എന്ന് മാത്രമേ എനിക്ക് ഇപ്പോള്‍ പറയാനുള്ളൂ.

  ReplyDelete
 50. ബാസിൽ ഇക്കാ, മനസ്സിലാകാത്ത കാര്യങ്ങൾ വായിച്ച്‌ മനസ്സിലാക്കുന്ന സ്വഭാവം നല്ലതാണു്. അതുപക്ഷേ ഇതുപോലെ ആകരുത്‌. ബാസിൽ ഇക്കാ ഖുറാൻ വായിക്കുന്ന പോലെ ബൈബിൾ വായിക്കാൻ ശ്രമിച്ചതിനാൽ ആണു ഇങ്ങനെവന്നതു. ബൈബിൾ വായിക്കുക, പക്ഷേ തുടങ്ങുന്നതിനുമുൻപ്‌ "കർത്താവേ നിന്റെ വചനത്തിലെ അൽഭുതങ്ങളെ കാണേണ്ടതിനു് എന്റെ കണ്ണുകളെ തുറക്കേണമേ "എന്ന് പ്രർത്തിക്കുക. ഇത്‌ ദൈവ വചനമാണ്‌,ദൈവത്തിനുമാത്രമേ അത്‌ നന്നായി ബാസിലിന്‌ മനസ്സിലാക്കിത്തരുവാൻ കഴിയൂ. ആ ദൈവം എന്റെ മാത്രമല്ല, സർവ്വമാന മനുഷ്യരുറ്റെയും ദൈവമാണ്‌. അവൻ ആദത്തെ സൃഷ്ടിച്ച്‌ അവനോട്കൂടെ നടന്നൂ, ജലപ്രളയത്തിനു മുൻപും അതിനുശേഷവും നോഹയൊടുകൂടെ നടന്നൂ. അബ്ബ്രഹാം അവനിൽ വിശ്വസ്സിച്ചൂ, യാക്കോബ്‌ അവനെ ആരാധിച്ചൂ, മോശയെ അവൻ വളർത്തി. യാക്കോബിന്റെ മക്കളെ അബ്രഹാമിന്‌ വാഗ്ദത്തംചെയ്ത ദേശത്തെക്ക്നടത്തിക്കൊണ്ടെത്തിക്കാൻ അവൻ മോശയേട്‌ കൂടെ യിരുന്നൂ. ആ വലിയവനായ ദൈവം മനുഷ്യരൂപമെടുത്ത്‌ യഹൂദനായി പിറന്നൂ. ഇപ്പോൾ ആദം മുതൽ ആരും ഈ ദൈവത്തിന്റെ നാമം മാറ്റുകയോ വേറൊന്ന് കൂട്ടിച്ചേർക്കയോ ചെയ്യുന്നില്ല." കർത്താവു താൻ ഗംഭീര നാദത്തോടും പ്രധാന ധൂതന്റെ ശബ്ദത്തോടും കാഹളനാദത്തോടും കൂടെ വേഗം വരും" എന്ന് എഴുതിയിരിക്കും പ്രകാരം തീർച്ചയായും വരും. ബാസിൽ വിശ്വസ്സിച്ചാലു ഇല്ലങ്കിലും " നമ്മേവിട്ട്‌ കടന്നു പോയവനായ ഈ യേശുവിനെ, സ്വർഗത്തിലേക്ക്പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും". ആ മഹാന്യായവിധിദിവസ്സത്തിൽ വീണ്ടും കാണാം.

  ReplyDelete
 51. PAKSHE ENTHAYAALUM NJAN ENTE MARGAM THIRANJEDUTHU KAZHINJU,,,,EKANAAYA ALLAHUVINE MAATRAM AARDIKUKA ENNATHU,,,,NJAN ORU HINDUVAYI JANICHU ISLAMine ARINJU ORU MUSLIM aayi JEEVIKKUNNU.....GOD BLSS U

  ReplyDelete
 52. സംശയ രോഗികള്‍ സന്ദര്‍ശിക്കുക

  www.sathyamargam.org

  ഈ കമെന്‍റ് ഇടേണമെന്ന് വിചാരിച്ചതല്ല...
  ഞാന്‍ ആരെയും അപമാനിക്കാന്‍ അല്ല എന്നു നല്ല ഭാവം ചമഞ്ഞ ബസില്‍ നു സമര്‍പ്പിക്കുന്നു

  ReplyDelete