Wednesday, September 21, 2011

ഫേസ്ബുക്കും കുറേ വ്യാജന്മാരും.!

 ഒരു ദിവസം പതിവു പോലെ ഫേസ്ബുക് ഓപൺ ചെയ്തതായിരുന്നു.ഫ്രണ്ട് റിക്വസ്റ്റിൽ കുറേ എണ്ണം കണ്ടപ്പോൾ ഒന്ന് ക്ലിക്കി. പെട്ടെന്ന് ഞാനൊന്ന് ഞെട്ടി. കേരളത്തിലും ഗൾഫുനാടുകളിലും ഇസ്ലാമിക പ്രഭാഷണ വേദികളിൽ സജീവ സാന്നിധ്യവും മഹാ പണ്ഡിതനുമായ ജനാബ് ഹുസൈൻ സലഫി എനിക്ക് ഇങ്ങോട്ട് റിക്വസ്റ്റ് അയച്ചിരിക്കുന്നു.. ഹോ എന്നെക്കൊണ്ട് വയ്യ.. ഈ ഹുസൈൻ സലഫിയെ പോലുള്ളവരൊക്കെ എന്റെ പിന്നാലെ കൂടിയാൽ... ശോ.. ഏതായാലും Accept ചെയ്തു.പിന്നീട് സാക്ഷാൽ ഹുസൈൻ സലഫിയോട് തന്നെ കാര്യം ചോദിച്ചപ്പോഴാണ്, അത് ഫേക് ആണെന്ന് മനസ്സിലായത്. മലപോലെ പൊങ്ങിയ ഞാൻ എലിപോലെ ആയിപ്പോയി. എന്നാലും ഞാൻ മാത്രമല്ല ട്ടോ, 500 ലധികം എന്നെപ്പോലുള്ള “ബുദ്ധിജീവികളെ” ഈ “ഫേക് സലഫി” പറ്റിച്ചിട്ടുണ്ട്. മാത്രല്ല, ഐ.ടി അഡ്മിനായി ഈ സലഫി(?) ജോലി ചെയ്തിട്ടുമുണ്ടത്രെ..! മാത്രമല്ല, ഈ സലഫിയുടെ (?) ഫോട്ടോസിലുള്ളത് കാന്തപുരം എന്ന ഹുസൈൻ സലഫിയുടെ ആദർശ ശത്രുവിനു അവാർഡ് കിട്ടുന്ന ഫോട്ടോയും.!


ഹുസൈൻ സലഫിയുടെ പേരിൽ മാത്രമല്ല ട്ടോ ഇത്തരം തട്ടിപ്പുകൾ, സമസ്ത (എ.പി) യുവജന വിഭാഗം സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പേരിലും ഉണ്ടായിട്ടുണ്ട്. പക്ഷെ ഇത് അല്പം കൂടി കടുത്തതാണ്. തറാവീഹ് നമസ്കാരം 20 ആണെന്ന് ശക്തമായി വാദിക്കുന്ന പേരോടിന്റെ പേരിലുള്ള “ഫേക് പേരോട്” ഐ.ഡി തറാവീഹ് 11 ആണെന്നതിനുള്ള തെളിവടക്കമുള്ള വീഡിയോ അടക്കം പലതും പോസ്റ്റ് ചെയ്തിരിക്കുന്നു.. ഇതിലും കുടുങ്ങിയിട്ടുണ്ട് നൂറുകണക്കിനാളുകൾ..! തങ്ങളുടെ പ്രിയ നേതാവിന്റെ പ്രൊഫൈൽ ആണെന്ന് വിചാരിച്ചു പലരും ഈ പ്രൊഫൈൽ ലൈക് ചെയ്തിട്ടുണ്ട്.


പലതരം ഫേക്കുകളെ നാം കണ്ടിട്ടുണ്ടാകും.. എന്നാലും ഇതു പോലെ ഒന്ന് നമ്മൾ ഇതു വരെ കണ്ടിട്ടുണ്ടോ?? 


ഇത് ജസീറയാണ് ട്ടോ, അപ്പോ അടുത്തതോ???
ഇത് നമ്മടെ റോസ് അല്ലേ??
ഇവൾ (ഇവൻ) ഫർസു മോളാ ട്ടോ...


ഇത് ഫിദാ ഫാത്തിമ.!
ഇത് മുന്താസാ...


ഫൈറൂസ.!
സുമി കെ.പി...!

പടച്ചോനേ, ഒരാളെ പോലെ ഈ ലോകത്ത് ഏഴ് പേര് ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്. ഇപ്പോ ശരിക്കും വിശ്വാസമായി.! എന്നാലും ഇത്ര സാമ്യതയോ?? ഹാ.. ഉണ്ടാവും...
ഇതിന്റെയൊക്കെ പിന്നിൽ ആരായാലും, അവർ ചിന്തിക്കുക.. എന്തിനാണിത്? ആരെ കബളിപ്പിക്കാനാണിത്? 


നാം ഫേക്ക് അക്കൌണ്ടുകളെ എങ്ങനെ തിരിച്ചറിയും? എന്റെ അനുഭവം വെച്ച് കുറച്ച് ടിപ്സ് താഴെ കൊടുക്കുന്നു. ബാക്കിയുള്ളവ നിങ്ങൾ പങ്കു വെക്കുമല്ലോ.
* കുറേയധികം സുഹ്ര്’ത്തുക്കളുണ്ടാവും
*നമ്മുടെ മെസേജുകൾക്ക് മറുപടിയുണ്ടാവില്ല.
*അപ്ഡേറ്റ് ചെയ്യില്ല
*ആ വ്യക്തിക്ക് നിരക്കുന്ന ഫോട്ടോകളോ ആൽബങ്ങളോ ഉണ്ടാവുകയില്ല.
*വാൾ ഫോട്ടോ ആകർശകമായിരിക്കാം, പക്ഷെ പ്രൊഫൈലിൽ ഒന്നോ രണ്ടോ ഫോട്ടോകളേ ഉണ്ടാകൂ
*പ്രശസ്തരുടെ (എന്നെപ്പോലെ ;) ) ഫോട്ടോസ് ആയിരിക്കും പ്രൊഫൈൽ ഫോട്ടോ ആയി ഉണ്ടാകുക


അവസാന പയറ്റ് : മക്കളുടേയോ മറ്റോ ഫോട്ടോസ് ഫേസ്ബുക്കിലിടുന്നവർ സൂക്ഷിക്കുക, നാളെ സുമിയെന്നോ ലുമിയെന്നോ പറഞ്ഞ് പ്രൊഫൈൽ ഉണ്ടാക്കി നിങ്ങൾക്കിങ്ങോട്ട് റിക്വസ്റ്റ് വന്നേക്കാം..!


ഫോട്ടോസിനു കടപ്പാട് : ഫേസ്ബുക് ഫ്രന്റ്സ്


നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ അറിയിക്കാൻ മറക്കരുതേ...

18 comments:

 1. മക്കളുടേയോ മറ്റോ ഫോട്ടോസ് ഫേസ്ബുക്കിലിടുന്നവർ സൂക്ഷിക്കുക, നാളെ സുമിയെന്നോ ലുമിയെന്നോ പറഞ്ഞ് പ്രൊഫൈൽ ഉണ്ടാക്കി നിങ്ങൾക്കിങ്ങോട്ട് റിക്വസ്റ്റ് വന്നേക്കാം..!

  ReplyDelete
 2. ഫേക്ക് ഐഡികളെ ഇതുപോലെ തുറന്നുകാട്ടുകയാണ് അവരെ ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും നല്ല വഴി.

  ReplyDelete
 3. Face book ....fake book ആക്കി ....................

  ReplyDelete
 4. പ്രഗത്ഭരുടെ പേരിലൊക്കെ ഫെയ്ക്‌ ഉണ്ടെങ്കില്‍; ദൈവമേ, എന്‍റെ പേരിലും കാണുമല്ലോ.

  ReplyDelete
 5. Very Good post .

  Mujeeb
  www.hidaya.do.am

  ReplyDelete
 6. @ ശാഹിർ : ആയ്കോട്ടേന്ന്.. :)

  @ ചീരാമുളക് : നല്ലൊരു പച്ച മുളക് കണ്ണിൽ തേച്ചാലും മതി.. ഈ പണി നിർത്തും ;)
  ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

  @ തിങ്ക് അബൌട് : അങ്ങനെ പേര് മാറ്റുന്നതിനെ കുറിച്ചും നമുക്ക് തിങ്ക് ചെയ്യാം. വിസിറ്റിയതിനു നന്ദി ട്ടോ..

  @ ആരിഫ് ഉസ്താദ് : ഹഹ.. ഒന്ന് ചെക്കിക്കോ.. വിസിറ്റിയതിനും കമന്റിയതിനും നന്ദി..

  @ മുജീബ്ക : വിസിറ്റിയതിനും കമന്റിയതിനും നന്ദി..

  ReplyDelete
 7. BCP, BCP, yey bcp kelkunno?? edu njaana ,,,,, pinne ee police pani nalladaan yeto,,,,,,,
  yande oru acount undaayirunnu muga bukkil njaan angotu povaade korei aayi,,,,,,i hate muga?book,,,,,,,,nammude idayil ee facebookin oru nalla per undu adu ivide ittaal shari aavula,,,,,,,,,
  nalla post yeto BCP eniyum postikko commentsin pedikanda naam ayakkaa,,,ok ,,,,,

  ReplyDelete
 8. അല്ലാഹ് എന്തൊക്കെ കാണണം....ബാസിലെ ഇമ്മാതിരി ആണും പെണ്ണുമല്ലാത്ത ഫെയ്ക്കുകളുടെ പിന്നാലെ നടന്നു സമയം കളയാതെ ആ സമയം കൂടി നീ വല്ല കിതാബും വായിച്ച് പഠിക്ക്. ..ശോ മറന്നു. വാള്‍പയറ്റാണല്ലോ അല്ലെ...ഉം ആഞ്ഞു വീശൂ..തെറിക്കട്ടെ പിശാചുക്കളുടെ തലകള്‍

  ReplyDelete
 9. @ ashnave : ഇത് “ലക്ഷം ലക്ഷം” പിന്നാലെ എന്ന് പറയുന്നത് പോലെ ആണോ?? ;)

  @ അൻസാർക : ഹഹ.. കിതാബ് വായിച്ച് വല്ല സംശയവുമുണ്ടാകുമ്പോൾ അൻസാർക്കയെ ബന്ധപ്പെടും കെട്ടോ.. ;)

  ReplyDelete
 10. @ബാസില്‍ :നല്ല പ്രതികരണം ..എഴുത്തിന്റെ ശൈലിയില്‍ ഒരു പുതുമയുണ്ട് !!ആശംസകള്‍

  ReplyDelete
 11. @ ഫസൽക : ഹഹ.. എന്റെ എഴുത്തിനും “ശൈലി” യൊക്കെ ഉണ്ട് എന്ന് അറിയുന്നത് ഇപ്പൊഴാ ട്ടോ.. വിസിറ്റിയതിനും കമന്റിയതിനും നന്ദിയും അറിയിക്കുന്നു..

  ReplyDelete
 12. >മക്കളുടേയോ മറ്റോ ഫോട്ടോസ് ഫേസ്ബുക്കിലിടുന്നവർ സൂക്ഷിക്കുക, നാളെ സുമിയെന്നോ ലുമിയെന്നോ പറഞ്ഞ് പ്രൊഫൈൽ ഉണ്ടാക്കി നിങ്ങൾക്കിങ്ങോട്ട് റിക്വസ്റ്റ് വന്നേക്കാം..!

  <

  correct

  ReplyDelete
 13. Ansar Ali said

  ========================================
  അല്ലാഹ് എന്തൊക്കെ കാണണം....ബാസിലെ ഇമ്മാതിരി ആണും പെണ്ണുമല്ലാത്ത ഫെയ്ക്കുകളുടെ പിന്നാലെ നടന്നു സമയം കളയാതെ ആ സമയം കൂടി നീ വല്ല കിതാബും വായിച്ച് പഠിക്ക്. ..ശോ മറന്നു. വാള്‍പയറ്റാണല്ലോ അല്ലെ...ഉം ആഞ്ഞു വീശൂ..തെറിക്കട്ടെ പിശാചുക്കളുടെ തലകള്‍
  ===========================================


  അന്‍സാര്‍ അലിയേ.. സ്വബോധത്തോടെയാണല്ലോ ഈ പറയുന്നത്.. സന്തം ഫേക്ക് പ്രൊഫൈലുകള്‍ ഫേസ് ബുക്കില്‍ നിരന്ന് കിടക്കുകയാണ്‍` മറക്കണ്ട

  ReplyDelete
 14. വളരെ നല്ല പോസ്റ്റ്‌ . ഇഷ്ടായിട്ടാ...... ഗായകന്‍ " കൊല്ലം ഷാഫി" യുടെ പേരില്‍ ആറോ.. ഏഴോ.. അക്കൌണ്ട്കള്‍ ഉണ്ടത്രേ...എല്ലാം ഫേക്ക് ആണത്രേ...ശാഫിക്ക് അക്കൌണ്ട് ഇല്ല എന്ന് ഷാഫിയുടെ പ്രസ്താവന ഉണ്ടായിരുന്നു...
  >>>>>>> ഇനി എന്റെ ഫേക്ക് എവിടെയെങ്കിലും കണ്ടാല്‍ അറിയിക്കണേ....:പ ..കാരണം ഞാനും ഒരു ..............,.....

  ReplyDelete
 15. enthayalum sangathi usharayitto. . . .
  malayalam font illanjittatto..............................................

  ReplyDelete
 16. basilinte oru dup udan thanne pratheekshikkam...!!!!!!!!!!

  ReplyDelete