Showing posts with label മതപരം. Show all posts
Showing posts with label മതപരം. Show all posts
Saturday, October 12, 2019
വിശ്വാസം : ഉല്പത്തി, യുക്തി, പ്രസക്തി
വിശ്വാസത്തെയും അവിശ്വാസത്തെയും സംബന്ധിക്കുന്ന തര്‍ക്കങ്ങള്‍ രണ്ടുകൂട്ടരുടെയും ലോകവീക്ഷണങ്ങളിലെ വ്യത്യാസം കൊണ്ടുള്ളതാണെന്ന് നാം മനസ്സിലാക്കി. ഈ ലോകവീക്ഷണ വ്യത്യാസം ചരിത്രത്തെ വിശദീകരിക്കുന്നതുമായി കൂടി ബന്ധപ്പെട്ടതാണ്. ലോകത്ത് വിശ്വാസവും ആരാധനയും എന്ന് എങ്ങനെ ഉത്ഭവിച്ചു എന്നതിനെ പറ്റി ഭൗതികവാദികള്‍ക്കും ഇസ്‌ലാമിനും വ്യത്യസ്ത വ്യാഖ്യാനങ്ങളാണുള്ളത്.
വിശ്വാസത്തിന്റെ ഉല്‍പത്തി
വിശ്വാസത്തിന്റെ ഉല്‍പത്തിയെ പറ്റി ഭൗതികവാദികള്‍ വിശദീകരിക്കുന്നതും കലാലയങ്ങളില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ പഠിപ്പിക്കുന്നതും ഒരു അടിസ്ഥാനവുമില്ലാത്ത ചില അനുമാനങ്ങളാണ്. 'പ്രകൃതിദുരന്തങ്ങളും ഹിംസ്ര ജന്തുക്കളുടെ ആക്രമണവും മനുഷ്യരെ അവയെ ഭയപ്പെടുന്നതിലേക്ക് എത്തിച്ചു. ആ ഭയം പിന്നീട് പ്രകൃതി ശക്തികളെ ആരാധിക്കുന്നതിലേക്ക് വഴിമാറി. പിന്നീട് ഈ പ്രകൃതി ശക്തികളുടെ പ്രതീകങ്ങളായി ചില മൂര്‍ത്തികളെ അവതരിപ്പിക്കുകയും അവയെ ആരാധിച്ചു പോരുകയും ചെയ്തു. ആ ഒരു രീതിയില്‍ ബഹുദൈവ ആരാധനാ രൂപങ്ങളായിരുന്നു ആദിമ സമൂഹങ്ങളില്‍ നിലനിന്നിരുന്നത്. കുറേക്കൂടി ബുദ്ധി വികസിച്ചപ്പോള്‍ ചിലര്‍ ഏകദൈവ വിശ്വാസത്തിലേക്ക് നീങ്ങി. വീണ്ടും പുരോഗമിച്ചപ്പോള്‍ ദൈവം തന്നെയില്ല എന്ന നിരീശ്വരവാദത്തിലേക്ക് മനുഷ്യന്‍ എത്തിച്ചേരുകയും ചെയ്തു.' ഇതാണ് അനുമാനത്തിന്റെ ചുരുക്കം!
Sunday, September 29, 2019
ജ്ഞാനമാർഗം ശാസ്ത്രം മാത്രമോ?!
'നിങ്ങളെന്തുതന്നെ യുക്തിയും ന്യായങ്ങളും തത്ത്വങ്ങളും കൊണ്ടുവന്നു തെളിയിച്ചാലും ശാസ്ത്രം തെളിയിക്കാത്തിടത്തോളം കാലം ദൈവത്തിലോ മതത്തിലോ ഞങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല!'
ബഹുഭൂരിപക്ഷം നിരീശ്വരവാദികളെയും തങ്ങളുടെ ദൈവമില്ലാ വാദത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന ഒന്നാണ് സയന്റിസം (Scientism) അഥവാ ശാസ്ത്രമാത്രവാദം. വേറെന്ത് മാര്‍ഗത്തിലൂടെയുള്ള തെളിവുകളും എനിക്കാവശ്യമില്ല, ശാസ്ത്രം മാത്രമാണ് ഞാന്‍ സ്വീകരിക്കുന്ന ഒരേയൊരു ജ്ഞാനമാര്‍ഗം എന്ന ഒരുതരം വാശിയുടെ പേരാണ് സയന്റിസം. ശാസ്ത്രം മാത്രമാണ് അറിവ് നേടാനുള്ള വഴിയെന്നും ആ മാര്‍ഗത്തിലൂടെയല്ലാതെ ഒരു വിജ്ഞാനവും നമുക്ക് നേടാനാവില്ലെന്നും ശാസ്ത്രമാണ് എല്ലാറ്റിന്റെയും അന്തിമവാക്കെന്നുമുള്ള വിശ്വാസങ്ങളാണ് യഥാര്‍ഥത്തില്‍ ഇതിന്റെ അടിത്തറ. അറിവ് നേടാനുള്ള ഒരേയൊരു മാര്‍ഗം ശാസ്ത്രമായത് കൊണ്ടുതന്നെ ശാസ്ത്രം തെളിയിക്കാത്തതൊന്നും അംഗീകരിക്കുകയില്ലെന്നും ഇവര്‍ വാദിക്കും.
Tuesday, September 24, 2019
യുക്തി : അന്വേഷണ മാർഗമോ ആത്യന്തിക സത്യമോ?
രണ്ടു വാട്ടര്‍ബോട്ടിലുകള്‍; ഒന്നില്‍ നിറയെ വെള്ളമുണ്ട്. മറ്റേത് കാലിയാണ്. ഈ രണ്ടു ബോട്ടിലുകളും വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ഇടുകയാണെങ്കില്‍ ഏതായിരിക്കും ആദ്യം താഴെയെത്തുക?
ഈ ചോദ്യം മുമ്പ് കേട്ടിട്ടില്ലാത്തവരും പരീക്ഷിച്ചു നോക്കിയിട്ടില്ലാത്തവരും കൂടുതല്‍ ചിന്തിക്കാതെ തന്നെ പറയുന്ന ഉത്തരം വെള്ളം നിറച്ച ബോട്ടില്‍ ആദ്യം താഴെയെത്തും എന്നായിരിക്കും. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ നമുക്കൊരു മറുപടിയേയുള്ളൂ; അത് സാമാന്യയുക്തി (Common Sense) ആണല്ലോ എന്ന്! വെള്ളം നിറച്ച ബോട്ടിലിന് ഭാരം കൂടുതലായിരിക്കും. അതുകൊണ്ട് അതായിരിക്കും ആദ്യം താഴെയെത്തുന്നത്. ഇതാണ് അതിലെ സാമാന്യ യുക്തി.
എന്നാല്‍ ഈ കാര്യം ശാസ്ത്രീയ സമവാക്യങ്ങള്‍ ഉപയോഗിച്ചു കണക്കുകൂട്ടിയാലോ പരീക്ഷിച്ചു നോക്കിയാലോ മാത്രമാണ് നമ്മുടെ സാമാന്യയുക്തി പറയുന്നതല്ല യാഥാര്‍ഥ്യം എന്ന് നമുക്ക് ബോധ്യപ്പെടുന്നത്. വെള്ളം നിറച്ച ബോട്ടിലും കാലിയായ ബോട്ടിലും ഒരേ സമയത്ത് താഴെ പതിക്കും എന്നതാണ് വസ്തുത. പരീക്ഷിച്ചു ബോധ്യപ്പെടുന്നത് വരെ നമുക്കാര്‍ക്കും ദഹിക്കാത്ത ഒരുപാട് യാഥാര്‍ഥ്യങ്ങളില്‍ ഒന്ന് മാത്രമാണിത്.
Saturday, September 14, 2019
അസഹിഷ്ണുത, ഭീകരത : നാസ്തികരുടെ അൽബേനിയൻ മോഡൽ!
മതരാഹിത്യവും തമ്മിലുള്ള ചര്‍ച്ചകളില്‍ പലപ്പോഴും കടന്നുവരുന്ന ഒന്നാണ് 'ഏതാണ് മാനവസമൂഹത്തിന് കൂടുതല്‍ ഗുണപ്രദം' എന്ന ചോദ്യം. മതരഹിത സമൂഹം ഉണ്ടായിവന്നാല്‍ സ്വസ്ഥവും സമാധാനപൂര്‍ണവുമായ ഒരു സമൂഹസൃഷ്ടിയാണ് സാധ്യമാവുക എന്നത് നാസ്തികരുടെ സ്ഥിരം അവകാശവാദവുമാണ്. മതങ്ങള്‍ ലോകത്ത് സൃഷ്ടിക്കുന്നത് അസമാധാനവും ഭീകരാന്തരീക്ഷവുമാണ് എന്നും അവര്‍ വാദിക്കുന്നു. കലങ്ങിമറിഞ്ഞ സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ വീണ്ടും തലപൊക്കുന്ന മാനവികതാ അവകാശവാദങ്ങള്‍ ചരിത്രത്തിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള, ചര്‍ച്ചിന്റെ പൗരോഹിത്യ ആധിപത്യത്തില്‍ നടമാടിയ പീഡനങ്ങളും ജനങ്ങളനുഭവിച്ച പ്രയാസങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു 'ഹ്യൂമനിസ്റ്റുകള്‍' രംഗത്തു വന്നത്. മനുഷ്യന്റെ അവകാശങ്ങളെ പൊലിപ്പിച്ചു കാട്ടിക്കൊണ്ട് രംഗത്തുവന്ന ഹ്യൂമനിസ്റ്റുകള്‍ മതം മാനവികതയ്ക്ക് വിരുദ്ധമാണെന്നും മതമൊരു മര്‍ദനോപാധി മാത്രമാണെന്നും പ്രസംഗിക്കുവാന്‍ തുടങ്ങി. മനുഷ്യനെ മനുഷ്യനായി കാണാന്‍ മതങ്ങള്‍ക്ക് സാധിക്കില്ലെന്നും മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാല്‍ മാത്രമെ അത് സാധ്യമാകൂ എന്നുമവര്‍ വീമ്പുപറഞ്ഞു! എല്ലാ പീഡനങ്ങള്‍ക്കും മതത്തെ പഴിചാരി ആവര്‍ സായൂജ്യമടഞ്ഞു.

Saturday, September 7, 2019
തെറ്റും ശരിയും : ദൈവനിഷേധത്തിലും മതവിശ്വാസത്തിലും
'തെറ്റും ശരിയും':
ദൈവനിഷേധത്തിലും മതവിശ്വാസത്തിലും
-------------------
ദൈവനിഷേധത്തിലും മതവിശ്വാസത്തിലും
-------------------
'നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു'. പത്രത്തിന്റെ ആദ്യപേജില്‍ പ്രാധാന്യത്തോടെ വന്ന ഒരു വാര്‍ത്തയാണിത്.
ഈ പ്രവൃത്തി ഒരു തിന്മയാണോ?
വികാരവും വിവേകവുമുള്ള ഒരു മനുഷ്യനോടും അത് പ്രത്യേകിച്ച് ചോദിക്കേണ്ടതില്ലല്ലോ. തെറ്റാണ്, സംശയമില്ല!
വികാരവും വിവേകവുമുള്ള ഒരു മനുഷ്യനോടും അത് പ്രത്യേകിച്ച് ചോദിക്കേണ്ടതില്ലല്ലോ. തെറ്റാണ്, സംശയമില്ല!
ഒരു ചോദ്യം കൂടി, ഈ പ്രവൃത്തി വസ്തുനിഷ്ഠമായി തെറ്റാണോ? എന്താണീ 'വസ്തുനിഷ്ഠ'മെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
വസ്തുനിഷ്ഠത
വസ്തുനിഷ്ഠമായ (Objective) ഒരു കാര്യമെന്നാല്‍ മറ്റൊന്നിനെയും ബാധിക്കാത്ത വസ്തുത എന്നതാണ്. വ്യക്തിപരമായ തോന്നലുകളോ അഭിപ്രായങ്ങളോ കാലമോ ദേശമോ സമൂഹമോ ഒന്നും ബാധിക്കാത്ത തരത്തിലുള്ള വസ്തുതകള്‍ക്കാണ് നാം വസ്തുനിഷ്ഠമായ കാര്യം എന്ന് പറയുക. ആ അര്‍ഥത്തില്‍ അത് വ്യക്തിയുടെ പരിമിതമായ കഴിവുകള്‍ക്ക് പുറത്താണ്.
Tuesday, September 3, 2019
പ്രകൃതിദുരന്തങ്ങളും ദൈവനിഷേധികളും
വീണ്ടുമൊരു പ്രളയത്തിന് കൂടി കേരളം സാക്ഷിയായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കൊണ്ട് കിടപ്പാടം നഷ്ടപ്പെട്ടവരെയും സ്വന്തം ശരീരം മാത്രം ബാക്കിയായവരെയും ഗ്രാമങ്ങള്‍ തന്നെ നാമാവശേഷമായതുമെല്ലാം വേദനയോടെ നാം കണ്ടു, അനുഭവിച്ചു. പ്രളയം തകര്‍ത്ത ജീവിതങ്ങളെയും സ്വപ്നങ്ങളെയും സാധിക്കുന്നിടത്തോളം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍. മനുഷ്യസ്നേഹത്തിന്റെയും അണപൊട്ടിയൊഴുകുന്ന കാരുണ്യത്തിന്റെയും ഉദാത്ത മാതൃകകള്‍ ബാക്കിവെച്ചാണ് ഇത്തവണയും വെള്ളമിറങ്ങുന്നത് എന്നത് ഏറെ സന്തോഷകരവും കൂടിയാണ്.
എന്നാല്‍ ഈ പ്രളയകാലത്ത് പോലും അതിനെ ഒരു ‘അവസരമായി’ കണ്ട് തങ്ങളുടെ ആശയപ്രചാരണത്തിന് ഉപയോഗിച്ച ചിലയാളുകളുണ്ട്. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു ജനതയോട് ‘എവിടെ നിങ്ങളുടെ ദൈവം?’ എന്ന് ചോദിക്കുന്ന മഹാദുരങ്ങളുടെ അനൗചിത്യം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായെങ്കിലും അവര്‍ ഉയര്‍ത്തിവിട്ട ചില ചിന്തകള്‍ കൃത്യമായ വിശകലനത്തിന് കൂടി വിധേയമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.
Thursday, August 23, 2018
നിരീശ്വരവിശ്വാസം യുക്തിയുടെ മരുപ്പറമ്പ് - Book Published
Alhamdulillah
ഏഴ് ഭാഗങ്ങളായി എഴുതിയ 'നിരീശ്വരവിശ്വാസം യുക്തിയുടെ മരുപ്പറമ്പ്' പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
ഏഴ് ഭാഗങ്ങളായി എഴുതിയ 'നിരീശ്വരവിശ്വാസം യുക്തിയുടെ മരുപ്പറമ്പ്' പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
Wisdom Books
Calicut
publication@wisdomislam.com
Thursday, September 22, 2016
മുനീറും സുധാകരനും 'ഭയത്തിന്റെ' രാഷ്ട്രീയവും!
ഈ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പ്രധാന നിലവിളക്ക് സംഭവങ്ങള്‍ക്കാണ് മലയാളികള്‍ സാക്ഷികളായത്.. ആലപ്പുഴയില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍, നിലവിളക്ക് കൊളുത്തില്ലെന്നും സര്‍ക്കാര്‍ വേദികളില്‍ നിന്ന് നിലവിളക്കും പ്രാര്‍ത്ഥനകളും ഒഴിവാക്കണം എന്നും പ്രസ്താവന ഇറക്കിയ മന്ത്രി ജി.സുധാകരന്‍ പങ്കെടുക്കുന്നതിനാല്‍ സംഘാടകര്‍ തന്നെ ചടങ്ങില്‍ നിലവിളക്ക് വേണ്ട എന്ന് തീരുമാനിച്ചതായിരുന്നു ഒന്നാമത്തെ സംഭവം.. സ്ഥലത്തെ ബിജെപി വാര്‍ഡ് മെമ്പര്‍ പ്രതിഷേധിച്ച് സ്കൂളിന് പുറത്ത് ഒറ്റയ്ക്ക് നിലവിളക്കും കൊളുത്തിയിരിക്കുന്ന പരിഹാസ്യമായ ചിത്രം സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമി തന്നെയാണ്!
'ബഹറില്‍ മുസ്വല്ലയിട്ട് നിസ്കരിച്ചു കാണിച്ചാലും ഫാസിസ്റ്റിനെ വിശ്വസിക്കരുത്' എന്ന് പഠിപ്പിച്ച സി.എച്ചിന്റെ മകന്‍ എം.കെ മുനീര്‍ കോഴിക്കോട് ശിവസേന സംഘടിപ്പിച്ച ഗണേശോല്സവത്തില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതാണ് രണ്ടാമത്തേത്..! സംഭവം വിവാദമാവുകയും ന്യായീകരണവുമായി മുനീര്‍ രംഗത്ത് വരികയും ചെയ്തു. ആയിരക്കണക്കിന് വോട്ടര്‍മാരാണ് അവിടെ ഉണ്ടായിരുന്നത് എന്നും താന്‍ അവര്‍ക്ക് വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയത് എന്നിങ്ങനെ പോകുന്നു ന്യായീകരണങ്ങള്‍..

Saturday, March 26, 2016
ഡിങ്കോയിസം: 'മത'മിളകിയ യുക്തിവാദികളോട്..
'ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തുക' എന്ന വാക്യം കേരളത്തിലെ യുക്തിവാദികളെ പ്രത്യേകം ഉദ്ദേശിച്ചുണ്ടാക്കിയതാണോ എന്ന് തോന്നിപ്പോകും.. ആ തരത്തിലാണ് ഇക്കൂട്ടരുടെ ഈയടുത്ത കാലത്തെ കാട്ടിക്കൂട്ടലുകള്‍.. ശാസ്ത്രീയമായോ യുക്തിപരമായോ യാതൊരു അടിത്തറയുമില്ലാത്ത നിരീശ്വരവാദം ചോദ്യശരങ്ങള്‍ക്ക് മുന്‍പില്‍ അടിപതറിയപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് പുതിയ കോമാളി വേഷവുമായി യുക്തന്മാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.. ഒരു ബാലപ്രസിദ്ധീകരണത്തിലെ ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെ ദൈവമായും ആ വാരികയെ 'വേദഗ്രന്ഥ'മായും അവതരിപ്പിച്ച് മൊത്തത്തിലുള്ള ദൈവ വിശ്വാസവും ഇതേ രൂപത്തിലാണ് എന്ന മേസേജാണ് കോമാളി വേഷം കേട്ടുന്നതിലൂടെ ഇവര്‍ കൈമാറാനുദ്ദേശിക്കുന്നത്.. എന്നാല്‍ യുക്തിവാദികളോട് കാലാകാലമായി വിശ്വാസികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഈ വേഷംകെട്ടല്‍ കൊണ്ട് ഉത്തരമാകുമോ എന്നത് ചിന്തിക്കേണ്ടതുണ്ട്..
പ്രപഞ്ചോല്‍പത്തിയെ കുറിച്ചും സ്രഷ്ടാവിനെ കുറിച്ചുമുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മുന്‍പിലുള്ള കൊഞ്ഞനം കുത്തല്‍ മാത്രമാണ് ഈ വേഷം കെട്ടല്‍ എന്ന് ഗൗരവത്തോടെ വിഷയത്തെ സമീപിക്കുന്ന ആര്‍ക്കും വ്യക്തമാകും.. പരിണാമ സിദ്ധാന്തത്തിനോ ബിഗ് ബാങ്കിനോ ഒന്നും ദൈവനിഷേധം സ്ഥാപിക്കാന്‍ പറ്റാതെ വരികയും നിരീശ്വരവാദത്തിനു ശാസ്ത്രീയമായി ഒരടിത്തറയും ഇല്ലെന്നു പകല്‍ പോലെ വ്യക്തമാവുകയും ചെയ്ത സാഹചര്യത്തില്‍, ഒരു ചെറിയ ഉപകരണത്തിന്റെ പിന്നില്‍ പോലും ഒരു പ്രോഗ്രാമര്‍ ആവശ്യമാണ് എന്നിരിക്കെ ഈ മഹാ പ്രപഞ്ചം തനിയെ ഉണ്ടായതാണ് എന്ന ഏറ്റവും യുക്തിരഹിതമായ ആശയം ചിലവാക്കാന്‍ ഇത്തരം വേഷം കെട്ടല്‍ തന്നെ വേണ്ടി വരും.. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് 'ഡിങ്കനെ' യുക്തന്മാര്‍ അവതരിപ്പിച്ചത് എങ്കില്‍, നെഞ്ചത്ത് കൈവെച്ച് ഡിങ്കന്‍ തങ്ങളെ സൃഷ്ടിച്ചു എന്നും ഡിങ്കനാണ് തങ്ങളെ നിയന്ത്രിക്കുന്നത് എന്നും ഏതെങ്കിലും യുക്തിവാദി പറയുമോ?! ഇല്ലെന്നുറപ്പ്.. അപ്പോള്‍ പിന്നെ പ്രപഞ്ചോല്പത്തിയെ കുറിച്ച് യുക്തന്മാര്‍ക്ക് ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെവിടെ?!
Monday, August 31, 2015
യുക്തനും മകനും പിന്നെ ഖുര്‍ആനിലെ യുദ്ധവും..!
'ഡാ എഴുനേല്‍ക്കെടാ..'
നട്ടുച്ചയായിട്ടും കിടന്നുറങ്ങുന്ന മകന്റെ നേരെ യുക്തന്‍ അട്ടഹസിച്ചു..
കണ്ണുതിരുമ്മി മകന്‍ ചോദിച്ചു,
'എന്താ പറഞ്ഞേ..?'
'എഴുന്നേല്‍ക്കാന്‍...'
'അത് ശരി.. ഇന്നലെ രാത്രി അച്ഛന്‍ യുക്തിവാദി ഗ്രൂപ്പില്‍ ഇട്ട പോസ്റ്റും വായിച്ചോണ്ടിരുന്ന എന്നോട് അച്ഛന്‍ എന്തായിരുന്നു പറഞ്ഞത്?'
'ഉറങ്ങാന്‍..'
'ആഹാ, ഈ അച്ഛനെന്താ പ്രാന്തായോ? ഇന്നലെ എന്നോട് ഉറങ്ങാന്‍ പറഞ്ഞു, ഇന്നിപ്പോള്‍ എഴുനേല്‍ക്കാന്‍ പറയുന്നു.. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന തരത്തിലേക്ക് അച്ഛന്‍ എത്തിയോ?'

Friday, July 3, 2015
അരുതേ.. ബദ്'രീങ്ങളെ അപമാനിക്കല്ലേ...
റമദാന്‍ 16 രാത്രി..
ബദ്റിന്റെ രണഭൂമി ഒരുങ്ങിക്കഴിഞ്ഞു..
അബൂജഹലിന്റെയും കൂട്ടരുടെയും യുദ്ധക്യാമ്പില്‍ ആഘോഷമാണ്.. അവരെ ആവേശം കൊള്ളിക്കാന്‍ മദ്യത്തിന്റെ കോപ്പകളുണ്ട്.. ആനന്ദം കൊള്ളിക്കാന്‍ നര്‍ത്തകിമാരുണ്ട്.. സര്‍വ്വ വിധ സന്നാഹങ്ങളുമായി ഒരുങ്ങി വന്ന അവരുടെ ആഘോഷത്തിനു കാരണം മറ്റൊന്നുമല്ല.. നാളെയോടു കൂടി അവസാനിക്കുകയാണ് മുഹമ്മദും അവന്റെ പുത്തന്‍ വാദങ്ങളും.. അവന്റെ മതം എന്നെന്നേക്കുമായി ഈ ഭൂമിലോകത്ത് നിന്നും തുടച്ചു നീക്കപ്പെടാന്‍ പോവുകയാണ്..!! ഇത് അമിതമായ ആത്മവിശ്വാസത്തിന്റെ മാത്രം പുറത്ത് അവര്‍ കെട്ടിയുണ്ടാക്കിയ ജല്‍പനങ്ങള്‍ മാത്രമായി തള്ളിക്കളയാന്‍ പറ്റില്ല.. കാരണം ഇപ്പുറത്ത് ഉള്ളത് സര്‍വ്വ സന്നാഹങ്ങളും യുദ്ധക്കോപ്പുകളും ആരോഗ്യം തുടിക്കുന്ന കുതിരകളും ഒട്ടകങ്ങളും ഏതു മല്ലനെയും എതിരിടാന്‍ പോന്ന മസില്‍ പവറുള്ള പടയാളികളും.. മറുപുറത്ത് ആകട്ടെ തങ്ങളുടെ മൂന്നിലൊന്ന് പോലും വരാത്ത പട്ടിണി കിടന്നു ക്ഷീണിച്ച ഒരുപറ്റം ആളുകള്‍.. ഭൗതികമായി ഏതു അളവുകോല്‍ വെച്ച് നോക്കിയാലും നാളെയോടു കൂടി ഈ ചെറു സംഘത്തെ ഉന്മൂലനം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.. പിന്നെങ്ങനെ ആഘോഷിക്കാതിരിക്കും? പിന്നെങ്ങനെ മതിമറന്ന് ആഹ്ലാദിക്കാതിരിക്കും??
Wednesday, June 10, 2015
യോഗയും ഇ.ടിയുടെ ഷെല്‍ഫും..!!!
യോഗയും അതിലെ സൂര്യ നമസ്കാരവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുകയാണല്ലോ.. കടലില്‍ ചാടാനും പാക്കിസ്ഥാനില്‍ പോകാനുമെല്ലാമുള്ള പതിവ് ആഹ്വാനങ്ങള്‍ ഇത്തവണയും വന്നു.. അത് വന്നില്ലെങ്കില്‍ ബിജെപി എം.പിമാരുടെ പൊട്ടത്തരങ്ങള്‍ കേട്ട് രസിക്കാന്‍ കാത്തിരിക്കുന്ന "പ്രേക്ഷകര്‍" നിരാശരാവുമല്ലോ.. ഏതായാലും ഇത്തവണയും അതൊക്കെ മുറ പോലെ വന്നു.. അതിനിടയിലാണ് മുസ്‌ലിം ലീഗിന്റെ എം.പി ഇ.ടി മുഹമ്മദ് ബഷീറിന്റെ ഒരു പ്രസ്താവന വന്നത്.. ഏക ദൈവ ആരാധകനായ ഒരു മുസ്‌ലിമിനു സ്രഷ്ടാവായ ഉടയതമ്പുരാന്റെ മുന്നിലല്ലാതെ ഒരാളുടെ മുന്നിലും നമസ്കരിക്കാന്‍ പാടില്ല എന്നത് കൊണ്ട് തന്നെ യോഗ നിര്‍ബന്ധമാക്കുന്നത് പോലുള്ള നീക്കങ്ങളെ എതിര്‍ത്ത് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാവന.. എന്തും നേരെ നോക്കുന്നത് പതിവില്ലാത്ത സങ്കിക്കുട്ടന്മാര്‍ ഇടിയുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നതിനു പകരം ഇടിയുടെ പിന്നില്‍ അദ്ദേഹത്തിന്റെ ഷെല്‍ഫിലുള്ള ഗ്രന്ഥങ്ങളാണ് ശ്രദ്ധിച്ചത്..!! :o

ഹാ കിട്ടിപ്പോയ്..!! ഇടിയുടെ ഷെല്‍ഫിലതാ ഭഗവത് ഗീതയും ഹൈന്ദവ വേദങ്ങളും..!! ഈ വേദങ്ങള്‍ ഷെല്‍ഫില്‍ വെച്ചിട്ടാണോ ഇയാള്‍ സൂര്യനമസ്കാരത്തെ എതിര്‍ക്കുന്നത്?? വേദങ്ങള്‍ വായിക്കുന്ന ഇയാള്‍ എങ്ങനെ 'വര്‍ഗീയ വാദി'യായി?? കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല കിട്ടിയ പോലെ സങ്കിക്കുട്ടന്മാര്‍ തുള്ളിക്കളിക്കാന്‍ തുടങ്ങി..!!

Saturday, June 6, 2015
യുക്തന്മാര്‍ക്ക് കിട്ടിയ എട്ടിന്റെ പണി..!!
"ഒരാള്‍ ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ ആദര്‍ശം എങ്ങനെയാണ് ഉത്തരവാദിയാവുക?"
ന്റെ പടച്ചോനേ..!!! ന്താത്??
ഫേസ്ബുക്കില്‍ കയറിയപ്പോള്‍ കണ്ട യുക്തിരഹിത വാദികളുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റ് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി..!! ഇത് ഇവര്‍ തന്നെയോ?? കണ്ണ് തിരുമ്മിയൊന്നുകൂടി നോക്കി.. അതെ, അവര്‍ തന്നെ..!!
പ്രശ്നം വായിച്ചറിഞ്ഞപ്പോഴാണ് യുക്തന്മാര്‍ക്ക് ബുദ്ധി വെച്ചതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്.. സംഭവം വേറൊന്നുമല്ല.. കേരളത്തിലെ സകല യുക്തിരഹിത വാദികളും തങ്ങളുടെ ചൊറിച്ചില്‍ ചൊറിഞ്ഞു തീര്‍ക്കാന്‍ ഉണ്ടാക്കിയ "സ്വതന്ത്ര ചിന്തകരുടെ" ഗ്രൂപ്പിലെ ചിലര്‍ വല്ലാതങ്ങ് സ്വതന്ത്രമായി ചിന്തിച്ചതാണ് കുഴപ്പമായത്.. ഇസ്ലാമിനും ഇസ്ലാമിലെ "സ്ത്രീ വിരുദ്ധതക്കും" എതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച യുക്തന്‍ ഗ്രൂപ്പിലെ പ്രധാനി സ്ത്രീകളോട് അല്പം കൂടി സ്വതന്ത്രമായി പെരുമാറി.. ഗ്രൂപ്പിലെ പെണ്‍തരികളെ കയ്യിലെടുക്കാന്‍ ഫെമിനിസ്റ്റ് പോസ്റ്റുകളുമായി ഇറങ്ങിയ കക്ഷി ചാറ്റിലൂടെ പെണ്ണുങ്ങളുടെ മനസ്സുമെടുത്തു..!! ഒരേ സമയം ഒരുപാട് "യുക്തിയും" ബുദ്ധിയും ഉറച്ച യുക്തിവാദീ മങ്കമാരോട് കൊഞ്ചിയ 'കിസ് ഓഫ് ലവ്' സംഘാടകന്‍ കൂടിയായ കക്ഷി പിന്നീട് അത് വെച്ച് തട്ടിപ്പും ബ്ലാക്ക് മെയിലിംഗും തുടങ്ങി.. പുറത്ത് അറിഞ്ഞാലുള്ള പുകിലോര്‍ത്ത് പലരും മൗനം പാലിച്ചു..
ന്റെ പടച്ചോനേ..!!! ന്താത്??
ഫേസ്ബുക്കില്‍ കയറിയപ്പോള്‍ കണ്ട യുക്തിരഹിത വാദികളുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റ് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി..!! ഇത് ഇവര്‍ തന്നെയോ?? കണ്ണ് തിരുമ്മിയൊന്നുകൂടി നോക്കി.. അതെ, അവര്‍ തന്നെ..!!

Saturday, May 31, 2014
നടി മോണിക്ക മുസ്ലിമായി.. അതിനിപ്പോ ഞാനെന്ത് വേണം??
സര്‍വ്വ ലോക രക്ഷിതാവിന്റെ നാമത്തില്‍..
പതിവ് പോലെ ഫേസ്ബുക്ക് തുറന്നതായിരുന്നു, പക്ഷെ ഇന്ന് എന്തോ ഒരു "ഇത്" ഉള്ളത് പോലെ.. സര്‍വ്വ ലോക സംഘികളും ഇളകി വന്നിരിക്കുന്നു.. യുക്തികളുടെ പോസ്റ്റുകളില്‍ ഇസ്ലാം വിരോധം അണ പൊട്ടി ഒഴുകുന്നു... എവിടെയോ ഒരു പന്തികേടുണ്ട് എന്ന് കണ്ടപ്പോള്‍ തന്നെ തോന്നി.. അല്പം സ്ക്രോള്‍ ചെയ്തു താഴോട്ടു വന്നപ്പോഴാണ് ഹാലിളക്കത്തിന്റെ ഗുട്ടന്‍സ് പിടി കിട്ടിയത്.. തെന്നിന്ത്യന്‍ നടി മോണിക്ക ഇസ്ലാം സ്വീകരിച്ചതാണ് ഈ ഇളക്കതിന്റെ മൂലകാരണം.. മതപരിവര്‍ത്തനം മുതല്‍ സ്വര്‍ഗ്ഗത്തിലെ ഹൂറികളെ പറ്റി വരെ ചര്‍ച്ചകള്‍ കൊഴുക്കുന്നു..!!
യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം നടി മോണിക്ക മുസ്ലിമായാലും കടത്തിണ്ണയില്‍ ഇരുന്നു കഥപറയുന്ന ഭാസ്കരേട്ടന്‍ മുസ്ലിമായാലും ഒരു പോലെ ആണ്.. ഒരു നടി ഇസ്‌ലാം മതം സ്വീകരിക്കുന്നു എന്നതില്‍ മതപരമായി വലിയ പ്രാധാന്യമൊന്നും തന്നെ ഇല്ല എന്ന് തന്നെ പറയാം.. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് തന്റെ ജീവിതം ചിട്ടപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാകുന്നു എങ്കില്‍ അവര്‍ക്ക് തന്നെയാണ് അതിന്റെ മെച്ചം. യഥാര്‍ത്ഥത്തില്‍ ഒരാള്‍ മുസ്ലിമാകുന്നു എന്നതിന്റെ അര്‍ഥം തന്നെയും തന്റെ മുന്‍പുള്ളവരെയും ഈ ലോകത്ത് കാണുന്ന സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ച ഏകനായ സ്രഷ്ടാവിന് കീഴോതുങ്ങി ജീവിക്കാന്‍ തീരുമാനിച്ചു എന്നാണു.. ഖുര്‍ആന്‍ ഈ കാര്യം വളരെ വ്യക്തമായി പ്രസ്ഥാവിക്കുന്നുണ്ട്.. "ആരെങ്കിലും സന്മാര്‍ഗം കൈക്കൊണ്ടുവെങ്കില്‍, അത് അവന്റെ തന്നെ ഗുണത്തിനാകുന്നു. ആരെങ്കിലും ദുര്‍മാര്‍ഗമവലംബിച്ചാലോ ആ ദുര്‍മാര്‍ഗത്തിന്റെ ദുഷ്ഫലവും അവനുതന്നെ. നീ അവരുടെ ചുമതലക്കാരനല്ല." (ഖുര്‍ആന്‍ 39:41).
പ്രശസ്തരായ പലരും ഈയിടെ ഇസ്ലാമിലേക്ക് കടന്നു വന്നത് ഏറെ വാര്‍ത്തയായിയിട്ടുണ്ട്.. ബസ്റ്റ് ഡയമണ്ട്സ്, മൈക്ക് ടൈസന്‍, നിക്കോളാസ് അനല്‍കെ, ഫ്രാങ്ക് റിബറി, യൂസഫ് യുഹാന്ന, ഹാന്‍സ് രാജ് ഹാന്‍സ്, യുവാന്‍ ശങ്കര്‍ രാജ തുടങ്ങി പല മേഖലകളില്‍ തിളങ്ങി നിന്ന പ്രമുഖര്‍ ഇസ്‌ലാം മതം ആശ്ലേഷിച്ചിട്ടുണ്ട്.. എന്നാല്‍ അവര്‍ മുസ്ലിംകള്‍ ആകുന്നതോടെ അവര്‍ എല്ലാ മുസ്ലിംകളെ പോലെ തുല്യരാകുന്നു.. ഇസ്ലാമില്‍ അറബിക്ക് അനറബിയെക്കാളുമോ , വെളുത്തവന് കറുത്തവനെക്കാളുമോ , സമ്പന്നനു ദരിദ്രനെക്കാളുമോ ഒരു ശ്രേഷ്ടതയുമില്ല. ജാതിയുടെ പേരിലുള്ള തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും ഇവിടെയില്ല.. ദേശത്തിന്റെയോ ഭാഷയുടെയോ വര്‍ണ്ണത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ പേരിലുള്ള വേര്‍തിരിവുകള്‍ ഇസ്‌ലാമില്‍ ഇല്ല തന്നെ..
എന്നാല്‍ ഇസ്ലാമിലേക്ക് എന്ത് കൊണ്ട് ഇങ്ങനെ ഒരു ഒഴുക്ക് നടക്കുന്നു എന്നത് ഒരു ചിന്തക്ക് വിധേയമാകേണ്ട വിഷയമാണ്.. ഇസ്‌ലാം പഠിപ്പിക്കുന്ന ആദര്‍ശത്തിന്റെ മഹത്വം കൊണ്ട് തന്നെയാണ് അത് എന്ന് നിഷ്പക്ഷമായി ഇസ്‌ലാം മതത്തെ പഠിച്ച ആര്‍ക്കും മനസ്സിലാകും.. ഇസ്‌ലാം മനുഷ്യരെ ക്ഷണിക്കുന്നത് ഏതെങ്കിലും കുല ദൈവത്തിലെക്കോ പ്രത്യേക മത ആചാര്യന്മാരിലേക്കോ അല്ല.. മറിച്ച് ഏവരെയും സൃഷ്ടിച്ച, ഏവരും അംഗീകരിക്കുന്ന ഏക സ്രഷ്ടാവിലേക്കാണ്.. മുഹമ്മദ് നബിയെ ആരാധിക്കണം എന്ന് പറഞ്ഞായിരുന്നു ഇസ്‌ലാം രംഗപ്രവേശനം ചെയ്തത് എങ്കില്‍ അത് ഒരു വര്‍ഗീയതയിലേക്കുള്ള ക്ഷണമാണ് എന്ന് നമുക്ക് പറയാമായിരുന്നു.. എന്നാല്‍ ഇസ്‌ലാം പഠിപ്പിക്കുന്നത് മുഹമ്മദ് നബിയേയും സൃഷ്ടിച്ച സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്നതാണ്.. ശ്രീ കൃഷ്ണനെയോ യേശുവിനെയോ ജൈനനെയോ ബുദ്ധനെയോ സൂര്യനെയോ ചന്ദ്രനെയോ മുഹ്യുദ്ദീന്‍ ശൈഖിനെയോ മുഹമ്മദ് നബിയെയോ അല്ല, അവരെയൊക്കെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഏക ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന വര്‍ഗ്ഗീയതെയില്ലാത്ത സന്ദേശമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്..
ഖുര്‍ആനിന്റെ ഒരു അദ്ധ്യാപനം കാണുക: "ജനങ്ങളേ.. നിങ്ങളെയും നിങ്ങളുടെ മുന്‍പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍, നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍ വേണ്ടി..
നോക്കൂ, മുസ്ലിമെ എന്നല്ല, ഹിന്ദുവേ, ക്രിസ്ത്യാനീ എന്നുമല്ല. മറിച്ച് മനുഷ്യരായി പിറന്ന സര്‍വ്വരോടുമാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.. ആവശ്യപ്പെടുന്നത് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെയോ, വസ്തുവെയോ ആരാധിക്കാനുമല്ല, മറിച്ച് എല്ലാത്തിനെയും സൃഷ്ടിച്ച ഏക നാഥനെ ആരാധിക്കുക എന്ന് മാത്രം.. ഏവര്‍ക്കും സ്വീകരിക്കാവുന്ന സന്ദേശം..!!
അതെ, ഇത് സ്വീകരിച്ച് ഈ ഏകനായ ആ സര്‍വ്വേശ്വരന് സര്‍വ്വവും അര്‍പ്പിക്കാന്‍ തയ്യാറായാല്‍, ആ സ്രഷ്ടാവിന്റെ കല്പനകള്‍ അനുസരിക്കാന്‍ തയാറായാല്‍ താങ്കളും മുസ്ലിമായി..!! അതിലൂടെ താങ്കള്‍ക്ക് കരഗതമാകുന്ന പരമമായ സമാധാനത്തെ കുറിക്കുന്ന പദമാകുന്നു ഇസ്‌ലാം..
മോണിക്ക മുസ്ലിമായി, അതിനു എനിക്കെന്താ എന്ന് ചോദിക്കും മുന്‍പ് എനിക്കുമില്ലേ ചില പാഠങ്ങള്‍ എന്ന നിലയിലേക്ക് നമ്മുടെ ചിന്തികള്‍ വിശാലമാവട്ടെ..
സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ..

Wednesday, May 30, 2012
“വിലക്കിൽ” കുടുങ്ങുന്ന സത്യത്തിന്റെ വാഹകന്മാർ..!
“ഒന്ന് മുടി വെട്ടണം..”
“നീയാ വഹാബി മുഹമ്മദിന്റെ മോനല്ലേ..?”
“അതെ..”
എങ്കിലിവിട്ന്ന് മുടി വെട്ടൂല.. വേറെ എവിടെങ്കിലും നോക്കിക്കോ..”
“പണം തരാം... രണ്ട് മാസത്തോളമായി മുടി വെട്ടീറ്റ്..”
“രണ്ട് കൊല്ലായാലും നൂറുർപ്യ തന്നാലും ഇബ്ട്ന്ന് മുടി മുറിക്കൂല മോനേ.. മുറിച്ചാൽ എനിക്കും വെരും ഊരുവിലക്ക്...”
ഇതൊരു സാങ്കല്പിക സംഭാഷണമല്ല... മുടി മുറിക്കുക എന്ന അവകാശത്തെ പോലും നിഷേധിക്കപ്പെട്ട 28 കുടുംബം... ഇതങ്ങ് ഉഗാണ്ടയിലോ ഫലസ്തീനിലോ ചെച്നിയയിലോ അല്ല.. ദൈവത്തിന്റെ സ്വന്തം നാടെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിന്റെ തലസ്താന നഗരിയിൽ നിന്ന് ഒരു ഓട്ടോ പിടിച്ചാൽ ഈ ദുരന്തസ്ഥലത്തെത്തും..

Tuesday, May 8, 2012
എറിഞ്ഞ കല്ലും.... പറഞ്ഞ വാക്കും..
“അയാൾ നീചനാണ്..”
“അതെ.. വൃത്തികെട്ടവൻ.. അവനെയൊക്കെ തല്ലി കാലും കയ്യുമൊടിക്കണം..”
“ചെകുത്താൻ”
“അല്ലെങ്കിലും അവനെന്തിനാ ആ കെളവത്തിയുടെ വീട്ടിൽ പോകുന്നത്..? അവിടെയാണെങ്കിൽ വേറെ ആരുമില്ല”
“ഇക്കാലത്തെ ചെർപ്പക്കാരൊക്കെ ഇങ്ങനായാലെന്താ ചെയ്യാ.. ഒന്നൂല്ലേൽ പ്രായമുള്ളോരെങ്കിലും വെർതെ വിട്ടൂടേ..”
നാട്ടിൽ കുറച്ച് കാലമായി സംസാരം അയാളെ കുറിച്ച് തന്നെയായിരുന്നു.. അയാൾ ദിവസവും ആ വൃദ്ധ സ്ത്രീയുടെ വീട്ടിൽ പോകുമായിരുന്നു. അയാളെ കുറിച്ചുള്ള കഥകൾ പൊടിപ്പും തെങ്ങലും വെച്ച് പ്രചരിക്കാൻ തുടങ്ങി.. കുറച്ച് കാലം സാമൂഹ്യ പ്രവർത്തനങ്ങളുമായി നടന്ന അയാളുടെ നന്മകളെല്ലാം അവർ മറന്നു തുടങ്ങി.. നാട്ടിലും വീട്ടിലും കവലകളിലുമെല്ലാം അയാളെ കുറിച്ചുള്ള കഥകളായിരുന്നു..
Sunday, April 1, 2012
തട്ടിയിട്ടും മുട്ടിയിട്ടും പൊട്ടാത്ത “ജിന്നുമുട്ട”
ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായത് കൊണ്ടു തന്നെ ഇഷ്ടമുള്ള ആശയം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണ ഘടന അതിന്റെ പൌരന്മാർക്ക് വകവെച്ച് നൽകുന്നുണ്ട്. ഒരു നാട്ടിലെ ഭൂരിപക്ഷത്തിനു ഇഷ്ടമില്ല എന്നതു കൊണ്ട് അവിടെയുള്ള ന്യൂനപക്ഷം തങ്ങളുടെ ആശയം പറയാതിരിക്കണം എന്നുമില്ല.. താൻ വിശ്വസിക്കുന്ന ആശയം അത് ഒരു മൈക് പെർമിഷൻ എടുത്ത് തുറന്നു പറയാൻ ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. എന്നാൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു മുസ്’ലിം സംഘടനയായ മുജാഹിദ് പ്രസ്ഥാനം പല സ്ഥലങ്ങളിലും പോയി തങ്ങളുടെ ആശയം ഇന്നതാണ് എന്ന് വെട്ടിത്തുറന്ന് പറയുമ്പോൾ പലപ്പോഴും അവിടെയുള്ള ഭൂരിപക്ഷം എന്നവകാശപ്പെടുന്ന സമസ്തക്കാർ പരിപാടികൾ അലങ്കോലപ്പെടുത്താനും നിർത്തിവെപ്പിക്കാനുമൊക്കെ ശ്രമിക്കാറുമുണ്ട്. കല്ലെറിഞ്ഞും കസേരയെറിഞ്ഞും മുട്ടയും തക്കാളിയും വലിച്ചെറിഞ്ഞും ഒച്ചയുണ്ടാക്കിയും അലങ്കോലപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇവർക്ക് “മാനവികതയെന്തെന്നറിയില്ലേ??” എന്ന് സാധാരണക്കാർ പോലും ചോദിച്ചു പോകാറുണ്ട്.. എന്റെ പ്രദേശത്തിനടുത്ത് ഒരു മുജാഹിദ് പ്രഭാഷണത്തിനിടെ ഒരാൾ വന്ന് പ്രസംഗിച്ച് കൊണ്ടിരിക്കുന്ന മൈക്കുമെടുത്ത് ഓടി.. ഇത്രയും അധ:പതിച്ച, മാനവികത തൊട്ടുതീണ്ടിയിട്ടില്ലാത്ത സമൂഹത്തിനെ സംബന്ധിച്ചിടത്തോളം പരിപാടി കലക്കലും ടൈഗർ ഫോഴ്സ് രൂപീകരിച്ച് എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യലും ഒരു പുത്തരിയല്ല.. തന്റെ അണികൾക്ക് മാനവികതയുടെ കഷണം പോലുമില്ലെന്ന് മനസ്സിലാക്കിയ നേതാവിപ്പോൾ അണികൾക്ക് മാനവികത പഠിപ്പിക്കാൻ കേരളം മുഴുവൻ ഒരു കരാളയാത്ര നടത്താൻ ഒരുങ്ങിയിരിക്കയാണ്. എന്നാൽ ഇത് മാനവികത ഉണർത്താനുള്ള യാത്രയല്ലെന്നും മണിമന്തിരമുയർത്താനുള്ള ബിസിനസ്സുകാരന്റെ യാത്രയാണെന്നുമാണ് പൊതുജന സംസാരം..
Wednesday, March 21, 2012
പിറവത്തും ജയിച്ചത് ശൈഖുന തന്നെ..
സർവ്വ ശക്തനായ രക്ഷിതാവിന്റെ നാമത്തിൽ...
പിറവം ഇലക്ഷൻ കഴിഞ്ഞു.. എൽ.ഡി.എഫും, യു.ഡി.എഫും പറഞ്ഞതു പോലെ ഭരണത്തെ ജനങ്ങൾ വിലയിരുത്തിക്കഴിഞ്ഞു.. അഞ്ചു കൊല്ലം ഭരിച്ചിട്ട് ഒരു ചുക്കും ചെയ്യാതിരുന്ന എൽ.ഡി.എഫിനേയും ഒരു വർഷത്തിനുള്ളിൽ ചെയ്യാവുന്നതെല്ലാം ചെയ്ത യുഡീഫിനേയും ജനങ്ങൾ നന്നായി “വില”യിരുത്തി.. ജനസമ്പർക്ക പരിപാടികളും മറ്റുമായി ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത് എന്ത് ഉദ്ദേശത്തിന്റെ പേരിലാണെങ്കിലും തള്ളിക്കളയാനാകില്ല.. ഇത് യഥാർത്ഥത്തിൽ അനൂപ് ജേകബിന്റെ വിജയമോ എം.ജെ ജേകബിന്റെ പരാജയമോ അല്ല, മറിച്ച് യു.ഡി.എഫ് സർക്കാരിന്റെ വിജയമാണ്. അർഹിച്ച വിജയം...
പക്ഷെ അതൊന്നുമല്ല ഇവിടെ വിഷയം. ജയിച്ചത് യു.ഡി.എഫോ , എൽ.ഡി എഫോ ഇനി സാക്ഷാൽ ബി.ജെ.പി തന്നെയായാലും അടുത്ത ദിവസങ്ങളിലായി നടക്കാനിരിക്കുന്ന ഒരു ഇന്റർവ്യൂ ആണു പ്രശ്നം

Saturday, January 14, 2012
ഈ മാറ്റം നാറ്റത്തിനല്ലേ സഖാവേ..?
സർവ്വലോക രക്ഷിതാവിന്റെ നാമത്തിൽ,,

പണ്ടേ “മാറ്റ”ത്തിന്റെ വഴിയിലായിരുന്നു നമ്മുടെ ജമാ’അത്തെ ഇസ്’ലാമി, ആദർശവും ആശയവും നിലപാടും നയവും എന്നു വേണ്ട എല്ലാ കുണ്ടാമണ്ടികളും മാറ്റിക്കൊണ്ടേയിരുന്നു. ഹറാമമും ശിർക്കുമൊക്കെയായിരുന്ന വോട്ടിംഗ് ഹലാലും ജാഇസുമൊക്കെയായത് നമ്മൾ കണ്ടു. ഒടുവിൽ മത്സരിച്ചപ്പോൾ അവിടെയുമുണ്ടായിരുന്നു ഒരു “മാറ്റ” ടെച്ച്, അതെ, “മാറ്റത്തിനൊരു വോട്ട്..!“. അങ്ങനെ ദീനും ദുനിയാവുമെല്ലാം മാറ്റി മാറ്റി ഒരു പരുവത്തിലാക്കിയിരുന്നു ഈ സാമ്പാർ മതക്കാർ..
Saturday, December 31, 2011
ഈ ഡാം പൊട്ടരുത്. യുവാക്കളേ നിങ്ങൾ പൊട്ടിക്കരുത്..
സർവ്വശക്തന്റെ നാമത്തിൽ...
![]() |
പൊട്ടാൻ പോകുന്ന “ഡാം” |
മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഉണ്ടായേക്കാവുന്ന ഭവിശ്യത്തുകളെ പറ്റിയാണ് “ബൂലോകത്ത്” ഇപ്പോൾ പ്രധാന ചർച്ച.. ഡാം പൊട്ടിയാൽ കേരളത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിലാകുമെന്നും 30 ലക്ഷത്തിലധികം പേർ മുങ്ങി മരിക്കുമെന്നും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് അത്താണിയില്ലാതാകുമെന്നും നാം വായിച്ചു. രാഷ്ട്രീയക്കാരും മാധ്യമങ്ങളും അല്പം വൈകിയാണെങ്കിലും ഈ വിഷയത്തിനു വേണ്ടതു പോലെ പ്രാധാന്യം നൽകി..
Subscribe to:
Posts (Atom)