"ഒരാള്‍ ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ ആദര്‍ശം എങ്ങനെയാണ് ഉത്തരവാദിയാവുക?"
ന്റെ പടച്ചോനേ..!!! ന്താത്??
ഫേസ്ബുക്കില്‍ കയറിയപ്പോള്‍ കണ്ട യുക്തിരഹിത വാദികളുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റ് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി..!! ഇത് ഇവര്‍ തന്നെയോ?? കണ്ണ് തിരുമ്മിയൊന്നുകൂടി നോക്കി.. അതെ, അവര്‍ തന്നെ..!!
പ്രശ്നം വായിച്ചറിഞ്ഞപ്പോഴാണ് യുക്തന്മാര്‍ക്ക് ബുദ്ധി വെച്ചതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്.. സംഭവം വേറൊന്നുമല്ല.. കേരളത്തിലെ സകല യുക്തിരഹിത വാദികളും തങ്ങളുടെ ചൊറിച്ചില്‍ ചൊറിഞ്ഞു തീര്‍ക്കാന്‍ ഉണ്ടാക്കിയ "സ്വതന്ത്ര ചിന്തകരുടെ" ഗ്രൂപ്പിലെ ചിലര്‍ വല്ലാതങ്ങ് സ്വതന്ത്രമായി ചിന്തിച്ചതാണ് കുഴപ്പമായത്.. ഇസ്ലാമിനും ഇസ്ലാമിലെ "സ്ത്രീ വിരുദ്ധതക്കും" എതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച യുക്തന്‍ ഗ്രൂപ്പിലെ പ്രധാനി സ്ത്രീകളോട് അല്പം കൂടി സ്വതന്ത്രമായി പെരുമാറി.. ഗ്രൂപ്പിലെ പെണ്‍തരികളെ കയ്യിലെടുക്കാന്‍ ഫെമിനിസ്റ്റ് പോസ്റ്റുകളുമായി ഇറങ്ങിയ കക്ഷി ചാറ്റിലൂടെ പെണ്ണുങ്ങളുടെ മനസ്സുമെടുത്തു..!! ഒരേ സമയം ഒരുപാട് "യുക്തിയും" ബുദ്ധിയും ഉറച്ച യുക്തിവാദീ മങ്കമാരോട് കൊഞ്ചിയ 'കിസ് ഓഫ് ലവ്' സംഘാടകന്‍ കൂടിയായ കക്ഷി പിന്നീട് അത് വെച്ച് തട്ടിപ്പും ബ്ലാക്ക് മെയിലിംഗും തുടങ്ങി.. പുറത്ത് അറിഞ്ഞാലുള്ള പുകിലോര്‍ത്ത് പലരും മൗനം പാലിച്ചു..
എന്തായാലും സംഗതി മാലോകരറിഞ്ഞതോടെ ഇതിലും വലിയ കേസുകളും പുറത്ത് വരാന്‍ തുടങ്ങി.. സ്വതന്ത്ര ചിന്തകരെന്നു പറഞ്ഞപ്പോള്‍ ഇത്രേം സ്വതന്ത്രമായി ചിന്തിക്കുമെന്ന് നാട്ടാര്‍ക്കറിയുമോ?? ഇതാണോ നിങ്ങളുടെ ആദര്‍ശം എന്നും മതം പഠിപ്പിക്കുന്ന ധാര്‍മ്മികതയും നേരും നന്മയും വലിച്ചെറിഞ്ഞ് ഓരോരുത്തരും "സ്വതന്ത്രമായി ചിന്തിച്ച്" സ്വന്തത്തിനു ശരിയെന്നു തോന്നിയത് ചെയ്തത് കൊണ്ടല്ലേ ഇങ്ങനെ ഉണ്ടായത് എന്നുമൊക്കെ ആളുകള്‍ ചോദിച്ചു തുടങ്ങി..!! മനുഷ്യനെ സൃഷ്ടിച്ച ദൈവമാണ് നന്മയെന്ത്, ധര്‍മ്മമെന്ത് എന്നൊക്കെ പഠിപ്പിക്കേണ്ടത്.. എന്നാല്‍ തന്റെ പോട്ടക്കിണറ്റിന് പുറത്തൊരു ലോകമില്ലെന്നു പറയുന്ന തവളയെ പോലെ പരലോകത്തെയും ദൈവത്തെയും നിഷേധിക്കുന്ന യുക്തന്മാര്‍ക്ക് തങ്ങള്‍ ചെയ്യുന്ന ചതിയും വഞ്ചനയും വരെ ധര്മ്മമായി തോന്നുന്നതാകാം എന്നും വരെ ചിലര്‍ പറഞ്ഞു..
വൈകാതെ വന്നു യുക്തന്മാരുടെ മറുപടി.. ഏതെന്കിലും ചില യുക്തിവാദികള്‍ ഇങ്ങനെ ചെയ്തെന്നു വെച്ച് അത് മൊത്തം യുക്തിവാദികളുടെ തലയില്‍ വെച്ച് കെട്ടുന്നത് ശരിയല്ല.. ഇത് അനീതിയാണ്.. അക്രമമാണ്.. ഡും..ഡും.. ഡുണ്ടുഡും..!!
അല്ല കോയാ.. ഒന്ന് ചോതിചോട്ടെ.. ഏതെങ്കിലും ബലാല്‍സംഗ കേസിലോ കള്ളക്കടത്തിലോ വരെ ഏതെങ്കിലും മുസ്ലിം നാമധാരിയുടെ പേര് കണ്ടാല്‍ അതിന്റെ പത്ര കട്ടിംഗുമായി ഓടി വന്നു ഇസ്ലാമിന്റെയും മുഹമ്മദ് നബിയുടെയും പിരടിക്ക് കയറി ആഘോഷിക്കുന്ന "വിശാല ചിന്തകന്മാര്‍ക്ക്" എന്ന് മുതലാ ബുദ്ധി വെച്ചത്?? ആരാന്റമ്മക്ക് പിരാന്തായാല്‍ കാണാന്‍ നല്ല ചേല് എന്ന് പറഞ്ഞ മാതിരി ഇസ്ലാമിലെ ഇത്തിള്‍ കണ്ണികളുടെ തോന്ന്യാസങ്ങള്‍ ഇട്ടു ആഘോഷിച്ചവര്‍ക്ക് സ്വന്തം അമ്മക്ക് കുതിരവട്ടത്ത് അഡ്മിഷന്‍ കിട്ടിയപ്പോള്‍ പൊള്ളി അല്ലെ??
ഐസിസ് തീവ്രവാദികളും അല്‍ ഖായിദ ഞെരമ്പു രോഗികളും നടത്തുന്ന മനുഷ്യ കുരുതിക്ക് കാരണം ഇസ്ലാമാണെന്നും ഖുര്‍ആനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അവരത് ചെയ്യുന്നത് എന്നും വരെ പറയുമ്പോള്‍ ഒരു ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ ചെയ്യുന്ന തോന്ന്യാസങ്ങള്‍ക്ക് ആ ആദര്‍ശം ഉത്തരവാദി അല്ലെന്ന നിങ്ങളുടെ ന്യായം ബാധകമല്ലായിരുന്നോ?? അതല്ല, നിങ്ങളില്‍ പെട്ട ഒരുത്തന്‍ ചെയ്ത ഈ നെറികേടിനു കാരണം റിച്ചാര്‍ഡ് ഡോക്കിന്‍സ് എന്ന ആഗോള യുക്തിരഹിത വാദി മുതല്‍ ഞമ്മന്റെ ലോക്കല്‍ ജബ്ബാര്‍ മാഷ് വരെ പഠിപ്പിക്കുന്ന യുക്തിരഹിതവാദമതമാണ്, അവരുടെ അധ്യാപനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഈ വിരുതന്‍ ഇതൊക്കെ ഒപ്പിച്ചത് എന്നും ഞങ്ങള്‍ പറഞ്ഞു ആഘോഷിക്കണോ??
ഇല്ല മക്കളേ.. ഞങ്ങളത് ചെയ്യില്ല.. കാരണം ഞങ്ങളുടെ ആദര്‍ശത്തെ ആദര്‍ശം കൊണ്ട് നേരിടാന്‍ കഴിയാത്തത് കൊണ്ടാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്.. അതുപോലെ ഞങ്ങളും ചെയ്‌താല്‍ ഞങ്ങളും ബുദ്ധിയില്ലാത്ത നിങ്ങളും തമ്മില്‍ പിന്നെന്ത് വ്യത്യാസം??
നിസ്സാരമായ ഒരു മൊട്ടു സൂചി പോലും തനിയെ ഉണ്ടാവുകയില്ലെന്നും അത് നിര്‍മ്മിക്കാന്‍ പോലും അതിനു പിന്നില്‍ ഒരു സ്രഷ്ടാവിന്റെ കരങ്ങള്‍ ആവശ്യമാണ് എന്നും വിശ്വസിക്കുന്ന യുക്തന് ഈ കാണുന്ന മഹാ പ്രപഞ്ചം തനിയെ ഉണ്ടായതാണ് എന്നും ഇതിനു പിന്നില്‍ ഒരാളുടെയും കരങ്ങള്‍ ആവശ്യമില്ല എന്നും വിശ്വസിക്കാന്‍ പ്രയാസമില്ലെങ്കില്‍ നിങ്ങളുടെ ബുദ്ധിയുടെ നിലവാരമാണ് അത് കാണിക്കുന്നത്.. ഒരു cell പോലും യാദൃശ്ചികമായി നിങ്ങള്‍ പറയുന്ന "കൊളിഷന്‍" വഴി ഉണ്ടാകാന്‍ എടുക്കുന്ന സമയം ശാസ്ത്രമനുസരിച്ച് Infinity ആണ്.. അതായത് അങ്ങനെ ഒന്ന് ഉണ്ടാകില്ല എന്നത് തന്നെ..!! ഒരു സെല്ല് പോലും തനിയെ ഉണ്ടാകില്ലെങ്കില്‍ മഹാ സങ്കീര്‍ണ്ണമായ ഈ മനുഷ്യ ശരീരം ഒരാളും രൂപകല്‍പന ചെയ്യാതെ തനിയെ ഉണ്ടായി എന്ന് വിശ്വസിക്കണം എങ്കില്‍ ചെറിയ ബുദ്ധിവൈകല്യം ഒന്നുമല്ലല്ലോ അത്.. അപ്പോള്‍ പിന്നെ നിങ്ങളില്‍ നിന്ന് ഇതൊക്കെയേ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂ..
പടച്ചോനേ ഈ യുക്തന്മാര്‍ക്ക് ഒരല്പമെങ്കിലും ബുദ്ധി കൊടുക്കണേ എന്ന പ്രാര്‍ഥനയോടെ..
-Abdulla Basil CP
തര്‍ക്കവിഷയമാണല്ലോ
ReplyDeleteനോ കമന്റ്സ്!!!!!!!!!
അതില്‍ കമന്റ് ചെയ്യാനാണല്ലോ ആദര്‍ശം വേണ്ടത്..!! ;)
ReplyDelete