Wednesday, August 24, 2011

മുട്ടിപ്പടി പെട്ടിപ്പടിയാകുമ്പോൾ..

സർവ്വ ശക്തനായ അല്ലാഹുവിന്റെ നാമത്തിൽ..


1400 വർഷങ്ങൾക്ക് മുൻപ് ഈ ലോകത്ത് ജീവിച്ചു പോയ മഹാനായ പ്രവാചകനായിരുന്നു മുഹമ്മദ് (സ) . പുണ്യം കിട്ടുന്ന എല്ലാ കാര്യങ്ങളും ആ പ്രവാചകൻ പഠിപ്പിച്ചു.. തിന്മയെല്ലാം വിരോധിക്കുകയും ചെയ്തു.. ഇനി ഒന്നും ഇസ്’ലാം മതത്തിൽ കൂട്ടിച്ചേർക്കുകയോ ഒന്നും ഒഴിവാക്കുകയോ ചെയ്യേണ്ടതില്ല.. വിശുദ്ധ ഖുർ’ആൻ തന്നെ അക്കാര്യം വ്യക്തമായി പറയുന്നു:


الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا

Thursday, August 18, 2011

വരം.. മേടി..ക്കൽ..സ്..

ദൈവ നാമത്തിൽ.....


ഖത്തറിൽ താമസിക്കുന്ന ഇളയുമ്മയോടൊപ്പം ആശുപത്രിയിൽ പോയതായിരുന്നു.. കൂടെ അവരുടെ രണ്ട് മക്കളുമുണ്ടായിരുന്നു.. ഡോക്ടറെ കണ്ടു തിരിച്ച് കാറിൽ കയറി.. അപ്പോഴാണു അവരുടെ മൂത്ത മകൻ എന്തോ കഷ്ടപ്പെട്ട് വായിക്കുന്നത് കണ്ടത് :
“വ.. വരം.. വരം മേടിക്കൽ..സ് “
വരം മേടിക്കൽ’സോ??
പടച്ചോനേ, ഇപ്പോ എല്ലാം കൂടി വരവും വാങ്ങാനും വിൽകാനും തുടങ്ങിയോ?
അവൻ ചൂണ്ടിക്കാണിച്ച ബോർഡിലേക്ക് നോക്കിയപ്പോഴാണു കാര്യം മനസ്സിലായത്..

അത് “വാരം മെഡിക്കൽ’സ്” (വൈദ്യശാല) എന്നായിരുന്നു..!!

Saturday, August 13, 2011

കണ്ണടച്ച് ഇരുട്ടാക്കുന്നവരോട്...

ഈ ലോകത്തിനൊരു സ്രഷ്ടാവുണ്ട് - ജീവൻ നൽകി വായുവും വെള്ളവും സൌകര്യപ്പെടുത്തി ഭൂമിയെ ജീവയോഗ്യമാക്കിയ പരമകാരുണികനായ സ്ര’ഷ്ടാവ്.. നാം ഈ ലോകത്ത് എങ്ങനെ ജീവിക്കണമെന്നും ഈ ജീവിതത്തിനെ പരമലക്ഷ്യം എന്താണെന്നും പ്രവാചകന്മാർ മുഖേന സ്ര’ഷ്ടാവ് നമ്മെ പഠിപ്പിച്ചു. ഈ ലോക ജീവിതത്തിനു ശേഷം മറ്റൊരു ജീവിതമുണ്ടെന്നും, അവിടെ നന്മക്ക് അതിന്റേതായ പ്രതിഫലവും തിന്മക്ക് അതിന്റേതായ ശിക്ഷയും ഉണ്ടെന്നും അവൻ പഠിപ്പിച്ചു. ഈ ലോകത്തിന്റെ ഏകനായ സ്ര’ഷ്ടാവിനെ സൂക്ഷിച്ച് ജീവിക്കുകയും അവനെ മാത്രം ആരാധിക്കുകയുമാണ് ഏക രക്ഷാമാർഗ്ഗം. സൂര്യനെ അല്ല, സൂര്യന്റെ സ്ര’ഷ്ടാവിനെ, ചന്ദ്രനെ അല്ല, ചന്ദ്രന്റെ സ്ര’ഷ്ടാവിനെ, യേശുവിനെ അല്ല, യേശുവിന്റെ സ്ര’ഷ്ടാവിനെ മാത്രം ആരാധിക്കണമെന്ന്, അതേ ഏകദൈവ വിശ്വാസം പഠിപ്പിച്ച മതമാണ് ഇസ്ലാം. അതനുസരിച്ച് ജീവിക്കുന്നവനെ ആണ് മുസ്ലിം എന്ന് പറയുന്നത്. ഇസ്ലാം പഠിപ്പിച്ചത് പോലെ ജീവിക്കുന്ന്തോടൊപ്പം തന്നെ, അന്യ മതസ്ഥരെ ബഹുമാനിക്കാനും ഇസ്ലാം പഠിപ്പിച്ചു. “നിങ്ങൾ അന്യ മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കുകയോ പരിഹസിക്കുകയോ അരുത്” എന്ന് ഖുർ’ആൻ വിശ്വാസികളോട് ആവശ്യപ്പെട്ടു.