ഈ ലോകത്തിനൊരു സ്രഷ്ടാവുണ്ട് - ജീവൻ നൽകി വായുവും വെള്ളവും സൌകര്യപ്പെടുത്തി ഭൂമിയെ ജീവയോഗ്യമാക്കിയ പരമകാരുണികനായ സ്ര’ഷ്ടാവ്.. നാം ഈ ലോകത്ത് എങ്ങനെ ജീവിക്കണമെന്നും ഈ ജീവിതത്തിനെ പരമലക്ഷ്യം എന്താണെന്നും പ്രവാചകന്മാർ മുഖേന സ്ര’ഷ്ടാവ് നമ്മെ പഠിപ്പിച്ചു. ഈ ലോക ജീവിതത്തിനു ശേഷം മറ്റൊരു ജീവിതമുണ്ടെന്നും, അവിടെ നന്മക്ക് അതിന്റേതായ പ്രതിഫലവും തിന്മക്ക് അതിന്റേതായ ശിക്ഷയും ഉണ്ടെന്നും അവൻ പഠിപ്പിച്ചു. ഈ ലോകത്തിന്റെ ഏകനായ സ്ര’ഷ്ടാവിനെ സൂക്ഷിച്ച് ജീവിക്കുകയും അവനെ മാത്രം ആരാധിക്കുകയുമാണ് ഏക രക്ഷാമാർഗ്ഗം. സൂര്യനെ അല്ല, സൂര്യന്റെ സ്ര’ഷ്ടാവിനെ, ചന്ദ്രനെ അല്ല, ചന്ദ്രന്റെ സ്ര’ഷ്ടാവിനെ, യേശുവിനെ അല്ല, യേശുവിന്റെ സ്ര’ഷ്ടാവിനെ മാത്രം ആരാധിക്കണമെന്ന്, അതേ ഏകദൈവ വിശ്വാസം പഠിപ്പിച്ച മതമാണ് ഇസ്ലാം. അതനുസരിച്ച് ജീവിക്കുന്നവനെ ആണ് മുസ്ലിം എന്ന് പറയുന്നത്. ഇസ്ലാം പഠിപ്പിച്ചത് പോലെ ജീവിക്കുന്ന്തോടൊപ്പം തന്നെ, അന്യ മതസ്ഥരെ ബഹുമാനിക്കാനും ഇസ്ലാം പഠിപ്പിച്ചു. “നിങ്ങൾ അന്യ മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കുകയോ പരിഹസിക്കുകയോ അരുത്” എന്ന് ഖുർ’ആൻ വിശ്വാസികളോട് ആവശ്യപ്പെട്ടു.
എന്നാൽ ഇതിനു വിപരീതമായി അമുസ്ലിംകളെ നിന്ദിക്കുവാനും പരിഹസിക്കുവാനുമാണ് ഇസ്ലാം പഠിപ്പിച്ചത് എന്നും ഇസ്ലാം എന്നാൽ തീവ്രവാദമാണ് എന്നും ചില “മുസ്ലിം നാമധാരികൾ” ബൂലോകത്ത് പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ ഇവരുടെ ആരോപണങ്ങൾക്ക് കീറിയ ചാക്കിന്റെ വിലപോലും നൽകേണ്ടതില്ലെന്ന് ഇവർ പറയുന്ന തെളിവുകൾ വായിച്ചാൽ മനസ്സിലാകും. ഇസ്ലാം ഭീകരവാദമാണ് എന്നതിനു ഈ വിദ്വാനു തെളിവ് താലിബാനാണത്രേ..! രാമസേനയെ നോക്കിയാണോ ഹിന്ദു മതത്തെ ആരെങ്കിലും വിലയിരുത്തുന്നത്?? എൽ.ടി.ടി യെ നൊക്കിയാണോ ആരെങ്കിലും തമിഴരെ വിലയിരുത്തുന്നത്?? എന്തിനേറെ, ഈ വിദ്വാനെ നോക്കിയാണോ ആരെങ്കിലും യുക്തി വാദികളെ വിലയിരുത്തുന്നത്?? “തീവ്രവാദത്തിനു മതമില്ല, അത് വേറെ തന്നെ ഒരു മതമാണ്” എന്ന് ഒരു ബീ.ജെ.പി എം.പി പാർളിമെന്റിൽ പറഞ്ഞതെങ്കിലും ഇയാൾ ശ്രദ്ധിച്ചിരുന്നു എങ്കിൽ.. താലിബാനികൾ ചെയ്യുന്നത് അനിസ്ലാമിക പ്രവർത്തനമാണെന്നത് ഏത് സാധാരണക്കാരനും അറിയാവുന്ന കാര്യമാണ്. “അന്യായമായി ഒരു മനുഷ്യനെ കൊന്നാൽ, അവൻ ഭൂമിയിലുള്ള സകലരേയും കൊന്നത് പോലെയാണ്” എന്ന് പഠിപ്പിക്കുന്ന ഇസ്ലാമിന്റെ അനുയായികൾക്ക് എങ്ങനെ താലിബാനിയൻ ആശയങ്ങൾ പിന്തുടരാൻ കഴിയും??
അത് പോലെ തന്നെ, ഖുർ’ആനിനെ വിമർശിക്കാൻ ഒരു ബ്ലോഗ് തന്നെ ഉണ്ടാക്കിയിട്ടുണ്ട് ഈ മാന്യദേഹം.! അതിൽ ഖുർ’ആനും ഇസ്ലാമും അന്യമതങ്ങളെ നിന്ദിക്കുന്നു എന്നതിനു ഇയാൾ പറഞ്ഞതെളിവ് ഇസ്ലാമിൽ അന്യ മതത്തിൽ നിന്ന് വിവാഹം കഴിക്കാൻ അനുവദിക്കുന്നില്ല എന്നതാണ്. യഥാർത്തത്ഥത്തിൽ വിവാഹം എന്നത് പവിത്രമായ ഒരു കർമ്മമായാണ് ഇസ്ലാം കാണുന്നത്. മരണം വരെ നീണ്ടു നിൽക്കുന്ന ഒരു പവിത്രമായ ബന്ധമാണത്. സ്ത്രീ-പുരുഷന്ധത്തെ ഖുർആൻ ഉപമിച്ചിരിക്കുന്നത് വസ്ത്രത്തോടാണ്. ”അവർ നിങ്ങൾക്കൊരു വസ്ത്രമാകുന്നു. നിങ്ങൾ അവർ ക്കുമൊരു വസ്ത്രമാകുന്നു“ (2:187). ഇണകൾ തമ്മിൽ നിലനിൽക്കേണ്ട അടുപ്പവും പാരസ്പര്യവും വ്യക്തമാക്കുന്നതാണ് ഈ ഉപമ. ഇത്തരത്തിലുള്ള ഒരു ബന്ധമായിരിക്കെ പരസ്പര വിശ്വാസവും ഒത്തിണക്കവും അനിവാര്യമാണ്. തന്റെ പങ്കാളി പിന്തുടരുന്ന ധാർ മിക ജീവിതം തന്റെ ആദർശത്തിന് തികച്ചും വിരുദ്ധമാകുന്നത് മുസ്ലിമിന്റെ മതജീവിതത്തെ പ്രതികൂലമായി ബാധിക്കും. വ്യഭിചാരത്തെ മതാചാരമായി കാണുന്ന മതസമൂഹങ്ങളുണ്ട്. ഗ്രീസിലെ ഹെറ്റൈറകളും ഇന്ത്യയിലെ ദേവദാസികളും മതപരമായി അടിച്ചേൽ പിക്കപ്പെട്ട വേശ്യാവൃത്തി ചെയ്യാൻ വിധിക്കപ്പെട്ടവരായിരുന്നു. കന്യകയു ടെയോ പിതാവിന്റെയോ സമ്മതമില്ലെങ്കിൽകൂടി ഇഷ്ടപ്പെട്ട സ്ത്രീയെ തട്ടിക്കൊണ്ടുവന്ന് വിവാഹം ചെയ്യാമെന്നാണ് മനുസ്മൃതിയുടെ വിധി. ക്ഷത്രിയന് അനുവദനീയമായ ഇത്തരം വിവാഹത്തിനാണ് രാക്ഷസം എന്നു പറയുന്നത് (മനുസ്മൃതി 3:26).
ഇതാണ് ഇദ്ദേഹവും കൂട്ടാളികളും ഉദ്ധരിക്കുന്ന എല്ലാ ആരോപണങ്ങളുടെ നിജസ്ഥിതി. ഇനി ഒരു മുസ്ലിം മറ്റൊരു മതത്തിൽ നിന്ന് വിവാഹം ചെയ്താൽ “ലൌ ജിഹാദ്” എന്ന് പറഞ്ഞ് അലമുറയിടാനും ഇവർ തന്നെ മുൻ നിരയിൽ ഉണ്ടാകുകയും ചെയ്യും.
ഇത്തരത്തിൽ ഖുർ’ആനിനേയും ഇസ്ലാമിനേയും മറ്റൊരു കോണിലൂടെ നോക്കിക്കാണുകയും അതിനെ പരിഹസിക്കുകയും ചെയ്യുന്ന ജബ്ബാറുമാർ ഈ ഖുർ’ആൻ വചനം ഒന്ന് ശ്രദ്ധിച്ചിരുന്നു എങ്കിൽ...:
“അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവർ കണക്കാക്കിയിട്ടില്ല, തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു” (വിശുദ്ധ ഖുർ’ആൻ - 22:74)
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കുക..
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കുക..
Thalibankarude pravarthikal islaminte pravartiyayi chithreekarichathode EA Jabbarine evarum chavatu kottayilek valicherinjathanu..Thalibankarude pravarthikal islaminte pravartiyayi chithreekarichathode EA Jabbarine evarum chavatu kottayilek valicherinjathanu..
ReplyDeleteValpayatile Vaalinte Shakthi Jabbar mash sharikkum arinju kanum..
ReplyDeleteGOOD POST
ജബ്ബാർ മാശുടെ ബ്ലോഗിൽ മറുപടിയായി കമന്റിട്ടാൽ അത് മോഡറേഷനു ശേഷം “അകാല ചരമം” പാപിക്കും.. അതിനാലാണു ഇങ്ങനെ ഒരു പോസ്റ്റ് എഴുതുന്നത്..
ReplyDeleteഅല്ലാഹുവില്‍ നിന്നുള്ള സമാധാനം എല്ലാവര്ക്കും ഉണ്ടാകട്ടെ.
ReplyDeleteഒരു നല്ല തുടക്കം ജബ്ബാര്‍ മാഷും അയാളുടെ ഭാര്യയും ഒരിക്കല്‍ ബുദ്ധി വളരുമ്പോള്‍ ദൈവീക മതത്തിലേക്ക് തിരിച്ചു വരും എന്ന് വിശ്യസ്സിക്കാം. ഒരു ചോര തിളപ്പിനു (ചോരയുടെ കൊടി പിടിച്ചത് കൊണ്ടാകാം) അദ്ദേഹം തുടങ്ങിയ ഒരു പ്രവര്‍ത്തനം. മനസ്സ് വിരക്തമാവുമ്പോള്‍ താനേ ഉപേഷിച്ച് കൊള്ളും. ജബ്ബാറിന് രാംസിസ് ii മാന്റെ ചരിത്രം ഒന്നും കൂടി വായിക്കുവാനും പഠിക്കുവാനും ക്ഷണിച്ചു കൊള്ളുന്നു. അത് പോലെ രാംസിസ് 2 മൃത ശരീരം കാണുവാന്‍ ഒന്ന് ഈജിപ്ത്യന്‍ മ്യുസിയത്തില്‍ ഒരു ടൂര്‍ അടിക്കുവാനും. ദൈവീക ഗ്രന്ഥത്തിലെ 10 : 92 ലെവചനം ഇങ്ങനെ വായിക്കാം. "എന്നാല്‍ നിന്റെ പിറകെ വരുന്നവര്‍ക്ക് നീ ഒരു ദ്രിഷ്ടാന്തമായിരികെണ്ടാതിനു വേണ്ടി ഇന്ന് നിന്റെ ശരീരത്തെ നാം രക്ഷപെടുത്തി എടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ ദ്രിഷ്ട്ടാന്തങ്ങളെ പറ്റി അശ്രദ്ധരാകുന്നു." ജബ്ബാറിനെ പോലുള്ളവരോട് ദൈവത്തിന്റെ ഉപദേശം ആണ്.
Ee bloginu patiya thudakkam..
ReplyDeletePinne, jabbarmash mathramalla, vere palarum ithe pole mathangale thammil adippikkukayum moshamayi chithreekarikkukayum cheyyunnund..
AVARKETHIREYUM VALPAYATILE ADARSHAMAKUNNA VAAL UYARENDATHUND..
Thumbs Up.!
ReplyDelete@hh : ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി..
ReplyDelete@AHLUSSUNNA : പലരും അത് അറിയാനിരിക്കുന്നതേയുള്ളൂ.. തിന്മ കണ്ടാൽ അത് നോക്കി നിൽകാൻ ഈ വാളിനാവില്ല..
@rayes : അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.. അല്ലാതെന്തു ചെയ്യാനാ?
@Kannurism : വേറെ പലരുമുണ്ട്, കാണാഞ്ഞിട്ടല്ല, തൂലികയാകുന്ന വാൾ അവർക്കെതിരെ പ്രയോഗിക്കും..
@ദൈവ ദാസൻ : ആ തമ്പ് ഡൌണാവാതിരിക്കട്ടെ... :)
വാക് പയാറ്റ് ...... കൊള്ളാം . അല്ലാഹു അനുഗ്രഹിക്കട്ടെ
ReplyDelete@ Think About : ആമീൻ... ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി..
ReplyDeleteഎല്ലാ മതങ്ങളും മനുഷ്യനന്മയ്ക്ക് വേണ്ടിയുള്ളതാണ്.
ReplyDelete@ സതീശ് മാക്കോത്ത്| sathees makkoth : പക്ഷെ, ഇന്ന് മതങ്ങളെ തമ്മിലടിപ്പിക്കാനും, ചിലർ തീവ്രവാദികളാണെന്നും ചിലർ ഭീകരവാദികളാണെന്നും പ്രചരിപ്പിക്കാനും ചിലർ കിണഞ്ഞു പരിശ്രമിക്കുന്നു..
ReplyDeleteഎല്ലാ മതവിശ്വാസികളും പരസ്പരം സഹായിച്ചും പരസ്പരം തിരിച്ചറിഞ്ഞും ജീവിക്കേണ്ടതുണ്ട്..
ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി അറിയിക്കുന്നു..
BCP - ബാസില്‍ .സി.പിAug 15, 2011 02:42 AM
Delete@ സതീശ് മാക്കോത്ത്| sathees makkoth : പക്ഷെ, ഇന്ന് മതങ്ങളെ തമ്മിലടിപ്പിക്കാനും, ചിലർ തീവ്രവാദികളാണെന്നും ചിലർ ഭീകരവാദികളാണെന്നും പ്രചരിപ്പിക്കാനും ചിലർ കിണഞ്ഞു പരിശ്രമിക്കുന്നു..
എല്ലാ മതവിശ്വാസികളും പരസ്പരം സഹായിച്ചും പരസ്പരം തിരിച്ചറിഞ്ഞും ജീവിക്കേണ്ടതുണ്ട്..
================================================================================
താന്കള്‍ http://bcpkannur.blogspot.com/2011/09/blog-post_30.html ഈ ബ്ലോഗു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? താന്കളുടെ ഖുറാനെ കുറിച്ച് അതിന്റെ നന്മകളെ കുറിച്ച് ബ്ലോഗിയാല്‍ പോരെ?
അടുത്തവന്റെ ഗ്രന്ഥത്തിന്റെ കുറ്റവും കുറവും പാടി നടക്കേണ്ട വല്ല കാര്യവും ഉണ്ടോ? അതല്ല ഇങ്ങനെ ചെയ്യുന്നതാണോ പരസ്പരം സഹായിച്ചും തിരിച്ചറിഞ്ഞും ഉള്ള ജീവിതം. ഇനിയെങ്കിലും ഖുറാന്‍ പറയുന്നതുപോലെ നിങ്ങള്ക്ക് നിങ്ങളുടെ മതം
എനിക്ക് എന്റെ മതം എന്ന ലൈനില്‍ പോകാന്‍ ശ്രമിക്കുക....
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.....
Excellent reply to Yukthivadi
ReplyDeleteയുക്തിവാദികളെ കൊന്നു കൊല വിളിക്കുകയാണല്ലോ..
ReplyDeleteജബ്ബാറും സില്‍ബന്ധികളും ചില സമയത്ത് അങ്ങ് ഓവറാക്കിക്കളയും..നമ്മളൊന്നും യുക്തിവാദം കാണാത്ത പോലെ.....നാക്കാലികലെക്കാളും മോശമെന്ന് ഖുര്‍ആന്‍..
ReplyDelete@ Çß$ çå£ìçút : ഓകെ നന്ദി..
ReplyDelete@ മഖ്ബൂൽക : ഹഹ.. ഇവരെയൊക്കെ ഇനി എന്താ ചെയ്യേണ്ടത്??ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി അറിയിക്കുന്നു..
@ അൻസാർക്ക : അതെ.. അവരും ഒരു ദിവസം ഈ സത്യത്തിന്റെ പ്രകാശത്തിലേക്ക് കടന്നു വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം, പ്രാർത്ഥിക്കാം.. ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി അറിയിക്കുന്നു..
മതവിശ്വാസത്തെ കുറ്റം പറഞ്ഞു ജീവിക്കുന്ന ചില ഇത്തിള്‍ കണ്ണികള്‍ അങ്ങിനെ കാണാം.
ReplyDeleteyuddam thudaratte..... samadanam pularatte....
ReplyDeleteസ്ത്രീ-പുരുഷന്ധത്തെ ഖുർആൻ ഉപമിച്ചിരിക്കുന്നത് വസ്ത്രത്തോടാണ്.
ReplyDeleteveruthey alla Vashtram maarum poley korey kettunathu :)
@ അനോണി : ഹൊ, താങ്കളുടെ കണ്ടെത്തൽ അപാരം തന്നെ.. വേറെ ആരും കാണണ്ട കെട്ടോ.. വല്ല അവാർഡ്ഡും തന്നുപോകും എന്ന് കരുതിയായിരിക്കുമല്ലേ അനോണിയായി പോസ്റ്റ് ചെയ്തത്.. അണാണെങ്കിൽ അഡ്രസ്സിൽ വാ..
ReplyDeleteഇസ്ലാം വസ്ത്രത്തോട് ഉപമിച്ചതോടൊപ്പം തന്നെ അതിനു വിശദീകരണവും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.. ഒരു വസ്ത്രം ഒരാളുടെ ന്യൂനത മറച്ചു വെക്കുന്നത് പോലെ ഇണയുടെ ന്യൂനത മറച്ചു വെക്കണം എന്നതാണത്..
“മഞ്ഞക്കണ്ണുള്ളവർക്ക് എല്ലാം മഞ്ഞയായേ കാണൂ..” അതങ്ങനെ തന്നെയാണ്..
ഇനി ഒരു മുസ്ലിം മറ്റൊരു മതത്തിൽ നിന്ന് വിവാഹം ചെയ്താൽ “ലൌ ജിഹാദ്” എന്ന് പറഞ്ഞ് അലമുറയിടാനും ഇവർ തന്നെ മുൻ നിരയിൽ ഉണ്ടാകുകയും ചെയ്യും.
ReplyDeleteതാഴെ ഒരൊപ്പ്..
assalamualaikum
ReplyDeletethangalude postukal njaan face bookil idaarund athu prashnamallenu vijaarikkunnu
Wa Alaikumussalam,
ReplyDeletePadachone,enth problem?? allahu sweekarikkatte, aameen
muslimukal terroristukal thanne...lokathu evdekke prashnamundo avideyellam muslimunte karuthakaragal thanne...Libya,west bank,israel,gaza,chechnya,kashmir,yemen,syria,pakisttan,afghan,iraq,iran..ethra udaharanagal alle..
ReplyDeleteit is a religion which hs no influence on its people...
muslimukal terroristukal thanne...lokathu evdekke prashnamundo avideyellam muslimunte karuthakaragal thanne...Libya,west bank,israel,gaza,chechnya,kashmir,yemen,syria,pakisttan,afghan,iraq,iran..ethra udaharanagal alle..
ReplyDeleteit is a religion which hs no influence on its people...
ബാസില്‍ വളരെ നല്ല ലേഖനം.....
ReplyDeleteപടച്ചവന്‍ കൊടുത്ത കഴിവ് ഉപയോഗിച്ചു പടച്ചനെതിരെ തൂലിക ചലിപിച്ച ജബ്ബാര്‍ മാഷിന് ഇനിയും മറുപടി എഴുതണം....അദ്ദേഹത്തിന്, ഇസ്ലാമിനെ അവഹെളിക്കനായ് വേറെയും ബ്ലോഗുണ്ട്.....
നിനക്ക് മറുപടി നല്‍കാന്‍ പറ്റാത്ത ലേഖനങ്ങള്‍ സലീമ്കയെ കാണിച്ചു മറുപടി കൊടുക്കണം.....
അല്ലഹു എല്ലവരെയും അനുഗ്രഹിക്കട്ടെ...ആമീന്‍