Saturday, March 26, 2016

ഡിങ്കോയിസം: 'മത'മിളകിയ യുക്തിവാദികളോട്..'ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തുക' എന്ന വാക്യം കേരളത്തിലെ യുക്തിവാദികളെ പ്രത്യേകം ഉദ്ദേശിച്ചുണ്ടാക്കിയതാണോ എന്ന് തോന്നിപ്പോകും.. ആ തരത്തിലാണ് ഇക്കൂട്ടരുടെ ഈയടുത്ത കാലത്തെ കാട്ടിക്കൂട്ടലുകള്‍.. ശാസ്ത്രീയമായോ യുക്തിപരമായോ യാതൊരു അടിത്തറയുമില്ലാത്ത നിരീശ്വരവാദം ചോദ്യശരങ്ങള്‍ക്ക് മുന്‍പില്‍ അടിപതറിയപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് പുതിയ കോമാളി വേഷവുമായി യുക്തന്മാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.. ഒരു ബാലപ്രസിദ്ധീകരണത്തിലെ ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെ ദൈവമായും ആ വാരികയെ 'വേദഗ്രന്ഥ'മായും അവതരിപ്പിച്ച് മൊത്തത്തിലുള്ള ദൈവ വിശ്വാസവും ഇതേ രൂപത്തിലാണ് എന്ന മേസേജാണ് കോമാളി വേഷം കേട്ടുന്നതിലൂടെ ഇവര്‍ കൈമാറാനുദ്ദേശിക്കുന്നത്.. എന്നാല്‍ യുക്തിവാദികളോട് കാലാകാലമായി വിശ്വാസികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഈ വേഷംകെട്ടല്‍ കൊണ്ട് ഉത്തരമാകുമോ എന്നത് ചിന്തിക്കേണ്ടതുണ്ട്..


പ്രപഞ്ചോല്‍പത്തിയെ കുറിച്ചും സ്രഷ്ടാവിനെ കുറിച്ചുമുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക്‌ മുന്‍പിലുള്ള കൊഞ്ഞനം കുത്തല്‍ മാത്രമാണ് ഈ വേഷം കെട്ടല്‍ എന്ന് ഗൗരവത്തോടെ വിഷയത്തെ സമീപിക്കുന്ന ആര്‍ക്കും വ്യക്തമാകും.. പരിണാമ സിദ്ധാന്തത്തിനോ ബിഗ്‌ ബാങ്കിനോ ഒന്നും ദൈവനിഷേധം സ്ഥാപിക്കാന്‍ പറ്റാതെ വരികയും നിരീശ്വരവാദത്തിനു ശാസ്ത്രീയമായി ഒരടിത്തറയും ഇല്ലെന്നു പകല്‍ പോലെ വ്യക്തമാവുകയും ചെയ്ത സാഹചര്യത്തില്‍, ഒരു ചെറിയ ഉപകരണത്തിന്റെ പിന്നില്‍ പോലും ഒരു പ്രോഗ്രാമര്‍ ആവശ്യമാണ്‌ എന്നിരിക്കെ ഈ മഹാ പ്രപഞ്ചം തനിയെ ഉണ്ടായതാണ് എന്ന ഏറ്റവും യുക്തിരഹിതമായ ആശയം ചിലവാക്കാന്‍ ഇത്തരം വേഷം കെട്ടല്‍ തന്നെ വേണ്ടി വരും.. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമായാണ് 'ഡിങ്കനെ' യുക്തന്മാര്‍ അവതരിപ്പിച്ചത്‌ എങ്കില്‍, നെഞ്ചത്ത് കൈവെച്ച് ഡിങ്കന്‍ തങ്ങളെ സൃഷ്ടിച്ചു എന്നും ഡിങ്കനാണ് തങ്ങളെ നിയന്ത്രിക്കുന്നത് എന്നും ഏതെങ്കിലും യുക്തിവാദി പറയുമോ?! ഇല്ലെന്നുറപ്പ്.. അപ്പോള്‍ പിന്നെ പ്രപഞ്ചോല്പത്തിയെ കുറിച്ച് യുക്തന്മാര്‍ക്ക് ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെവിടെ?!കല്ല് കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍പാമ്പ്‌ വരെ ആരാധിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ഈ ആരാധിക്കപ്പെടുന്നയുടെ കൂട്ടത്തിലേക്ക് ഒരു 'എലിക്കുട്ടിയെ' കൂടി തിരുകിക്കയറ്റി ആ ആരാധനയുടെ നിരര്‍ത്ഥകത ബോധ്യപ്പെടുത്താന്‍ ഒരുപക്ഷെ ഇതിനെകൊണ്ട് സാധിച്ചേക്കാം.. എന്നാല്‍ ഇസ്‌ലാം പറയുന്നത് ഇവയെ ഒന്നും ആരാധിക്കരുത് എന്നാണ്..! ഒരു ആരാധ്യനുമില്ല (ലാ ഇലാഹ) , ഇവയുടെ ഒക്കെ സ്രഷ്ടാവല്ലാതെ (ഇല്ലല്ലാഹ്) എന്ന ഇസ്‌ലാമിന്റെ സന്ദേശം ഒന്നുകൂടി പ്രസക്തമാവുകയാണിവിടെ..ആരാധനാ മൂര്‍ത്തികളുടെ കൂട്ടത്തിലേക്ക് ഒരെണ്ണത്തെ കൂടി കൂട്ടിച്ചേര്‍ത്താല്‍ യഥാര്‍ത്ഥ വിശ്വാസികളെ സംബന്ധിച്ച് അതൊരു പ്രശ്നമേയല്ല.. കാരണം തീയെയും കാറ്റിനെയും അവയവങ്ങളെയും സൂര്യനെയും ചന്ദ്രനെയും മനുഷ്യരെയും മൃഗങ്ങളെയുമൊക്കെ ആരാധിക്കുന്ന സമൂഹത്തോട് ഇവയെ ഒന്നും ആരാധിക്കരുത് എന്ന് ആവശ്യപ്പെടുകയും അവയുടെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്.. എന്തിനേറെ മുഹമ്മദ്‌ നബിയെ (സ) പോലും ആരാധിക്കാനോ നബിയോട് പ്രാര്‍ഥിക്കാനോ പോലും പാടില്ലെന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം..

സൂര്യനെ അല്ല, സൂര്യന്റെ സ്രഷ്ടാവിനെ ആരാധിക്കുക.. തീയെ അല്ല, അതിന്റെ സ്രഷ്ടാവിനെ.. മുഹമ്മദ്‌ നബിയെയോ ശ്രീരാമനെയോ യേശുവെയോ അല്ല, അവയുടെയൊക്കെ സ്രഷ്ടാവിനെ ആരാധിക്കുക എന്ന് പഠിപ്പിക്കുന്ന ഈ ദര്‍ശനത്തിനു മുന്‍പിലേക്ക് നിങ്ങളോട് എലിക്കുട്ടിയെയും കൊണ്ട് വന്നാല്‍ ഇതിനെയും അല്ല, ഈ എലിക്കഥ എഴുതിയ മനുഷ്യന്റെ തൂലികയുടെ സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്ന് പറഞ്ഞു അവഗണിക്കേണ്ട ആവശ്യമേ ഞങ്ങള്‍ക്കുള്ളൂ..!

യദാര്‍ത്ഥ ദൈവവിശ്വാസം എന്നത് പ്രകൃതിപരമായ പ്രവണതയില്‍ പെട്ടതാണ്.. ഇന്നാട്ടിലെ മുപ്പത്തിമുക്കോടി 'ദൈവങ്ങള്‍'(?) യൂറോപ്പിലുള്ള ഒരാള്‍ക്ക്‌ പരിചയമില്ല.. അവിടത്തെ ആരാധ്യന്മാരെ ഉഗാണ്ടയില്‍ ഉള്ളവര്‍ക്കറിയില്ല.. എന്നിരിക്കെ ദൈവത്തിനു പുറമേ ആരെയൊക്കെ ആരാധിക്കപ്പെടുന്നുവോ, അവയൊക്കെ ചില ചില പ്രത്യേക സംസ്കാരത്തിലോ ജനതയിലോ സമയത്തിലോ പരിമിതമാണ്.. യേശു ക്രിസ്തു ജനിക്കുന്നതിനു മുന്‍പ്‌ ഒരാളും യേശുവേ എന്ന് പ്രാര്‍ഥിച്ചിട്ടില്ല.. പുരാണ കഥകള്‍ വായിക്കാത്തവര്‍ക്ക് ശ്രീരാമനെയോ ശ്രീകൃഷണനെയോ പരിചയമില്ല.. മുഹമ്മദ്‌ നബിക്ക്‌ മുന്‍പുള്ളവര്‍ക്ക്‌ നബിയെ അറിയുക പോലുമില്ല.. എന്നത് പോലെ ബാലമംഗളം വായിക്കാത്ത ഒരു കുട്ടിക്കും ഡിങ്കനെ അറിയില്ല.. ഇവ ഒക്കെ ചില സംസ്കാരത്തിലോ സമയത്തിലോ ദേശത്തിലോ പരിമിതമാണ്.. എന്നതിനാല്‍ തന്നെ ഇവയൊന്നും ആരാധിക്കപ്പെടാന്‍ കൊള്ളുന്നതല്ല, മറിച്ചു ഇതിനൊക്കെ അതീതനായ, ഇവയെ ഒക്കെ സൃഷ്ടിച്ച ഏക സ്രഷ്ടാവിനെ ആരാധിക്കുക എന്ന സന്ദേശത്തിന്റെ പ്രസക്തി ഒന്ന് കൂടി വര്‍ദ്ധിക്കുകയാണ് ഇവിടെ..

ദൈവ വിശ്വാസം കൈമാറ്റം ചെയ്യപ്പെടേണ്ട ഒന്നല്ല.. അത് മനുഷ്യ പ്രകൃതിയില്‍ തന്നെ ഉള്ളതാണ്.. ഈ കാണുന്നതിനെയൊക്കെ സൃഷ്ടിച്ച ഒരു ശക്തിയുണ്ട് എന്ന വിശ്വാസം ഒരിക്കലും നിഷേധിക്കാനാവില്ല.. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ യുക്തിവാദിയായ റിച്ചാര്‍ഡ്‌ ഡോക്കിന്‍സ് പോലും ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂവിനു ഇടയ്ക്കു 'Oh God..' (ദൈവമേ..) എന്ന് വിളിച്ചു പോയത്‌ അത് കൊണ്ടാണ്.. അതിനെ ഏതെങ്കിലും ഏലിക്കുട്ടിയുടെ അമാനുഷിക കഴിവിലുള്ള വിശ്വാസവുമായി താരതമ്യം ചെയ്യുന്നെങ്കില്‍ അല്ലെങ്കിലേ 'മണ്ടന്മാര്‍' എന്ന് നാട്ടുകാര് വിളിക്കുന്ന യുക്തന്മാര്‍ക്ക് 'മരമണ്ടന്മാര്‍' എന്ന പേര് വീഴാനെ ഉപകരിക്കൂ..!!

- അബ്ദുല്ലാ ബാസില്‍ സി പി
+91 8714174330

26 comments:

 1. "ഒരു ചെറിയ ഉപകരണത്തിന്റെ പിന്നില്‍ പോലും ഒരു പ്രോഗ്രാമര്‍ ആവശ്യമാണ്‌ എന്നിരിക്കെ"...

  ചെറിയ ഉപകരണത്തിനു പോലും പ്രോഗ്രാമർ വേണം പക്ഷെ പ്രോഗ്രാമറെ ആരും സൃഷ്ടിച്ചതല്ല!!! ഇതെങ്ങനെ ശരിയാവും.

  മുപ്പത്തിമുക്കോടി ദൈവങ്ങൾ ഉള്ള ഹിന്ദു മതത്തിൽ ആർക്കും ഏതു ദൈവത്തിലും വിശ്വസിക്കാം/ വിശ്വസിക്കാതിരിക്കാം. പല ദൈവങ്ങളിൽ വിശ്വസിക്കുന്നവർ തമ്മിൽ എവിടെയെങ്കിലും തർക്കിക്കുന്നത് കണ്ടിട്ടുണ്ടോ? അതെ സമയം ഏക ദൈവത്തിൽ വിശ്വസിക്കുന്ന ഇസ്ലാമിൽ എന്താണവസ്ഥ?

  ReplyDelete
  Replies
  1. അങ്ങനെ ഒരു പ്രോഗ്രാമർ ഉണ്ട്‌, അല്ലെങ്കിൽ ആവശ്യമാണെന്ന് സുഹൃത്തിനു ബോധപ്പെട്ടല്ലൊ അല്ലേ.. എങ്കിലറിയുക, ആ സ്രഷ്ടാവ്‌ പദാർത്ഥങ്ങൾക്കും പ്രതിഭാസങ്ങൾക്കും അതീതനാൺ!! തുടമ്മോ ഒടുക്കമോ അവനു ബാധകമല്ല, എങ്കിലല്ലേ ആ ശക്തിക്ക്‌ അതിനുള്ള യോഗ്യതയുള്ളൂ..!!

   Delete
  2. പിന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌ എന്നത്‌ ഒരു ആദർശ്ശം തെറ്റാണെന്നതിനു തെളിവെങ്കിൽ പലതായിപ്പിരിഞ്ഞ യുക്തിവാദീ സംഘങ്ങളോ!!! ;)

   Delete
  3. ഖുറാൻ എന്ന ഒരേയൊരു ഗ്രന്ഥത്തെ അടിസ്ഥാനമാക്കി വിത്യസ്ത രീതിൽ പ്രവൃത്തിക്കുന്നതിനെയാണ് പറഞ്ഞത്. യുക്തിവാദത്തിന് അങ്ങനെ ഒരു ഖുറാനോ ബൈബിളോ ഇല്ലല്ലോ?

   Delete
  4. തുടക്കവും ഒടുക്കവും സൃഷ്ടാവിനില്ല എന്ന് വിശ്വസിക്കമെങ്കിൽ. പ്രപഞ്ചത്തിനും അതില്ല എന്ന് വിശ്വസിച്ചുകൂടെ?

   Delete
  5. ശരിയാണു, ഖുർ ആനാൻണു ശരിയെന്നു വിശ്വസിക്കുന്ന മുസ്ലിംകൾക്കിടയിലും മറ്റ്‌ മതസ്ഥർക്കിടയിലും ഒരുപാട്‌ കക്ഷികളുണ്ട്‌, അതിന്റെ കാരണം അവർ പ്രമാണങ്ങളെ എങ്ങനെ മനസ്സിലാക്കുന്നു എന്നതിലെ വ്യത്യാസമാണു.. ഓരോ മനുഷ്യന്റെ ചിന്താശക്തിയും ബുദ്ധിശക്തിയും തമ്മിൽ വ്യത്യാസമുണ്ട്‌, അതേ പോലെ കാഴ്ചപ്പാടിലും.. അതിനാൽ തന്നെ ഒരുകാര്യം മനസ്സിലാക്കുന്നതിലും വ്യത്യാസങ്ങൾ ഉണ്ടായേക്കാം.. അതൊരിക്കലും ആ പ്രമാണത്തിന്റെയോ മതത്തിന്റെയാ കുഴപ്പമല്ല!!

   Delete
  6. ടക്കവും ഒടുക്കവും സൃഷ്ടാവിനില്ല എന്ന് വിശ്വസിക്കമെങ്കിൽ. പ്രപഞ്ചത്തിനും അതില്ല എന്ന് വിശ്വസിച്ചുകൂടെ >>>
   വിശ്വസിച്ചോളൂ, പക്ഷെ അത്‌ ശാസ്ത്രീയമാണു, യുക്തിയാണു എന്ന് വാദിക്കാതിരുന്നാൽ മതി. ആർക്കും എന്തും ' വിശ്വസിക്കാനുള്ള അവകാശം ഉണ്ടല്ലോ.. :)
   ഭൗതികമായ എന്തിനും ബാധകമായ പ്രതിഭാസമാണു തുടക്കൗം ഒടുക്കവും.. അതില്ലാത്തത്‌ അഭൗതികനായ, പരപഞ്ചത്തിനു അപ്പുറമുള്ള ശക്തിക്കു മാത്രമാണെന്ന യുക്തിയാണു എന്റേത്‌..

   Delete
 2. മതവും ഈശ്വരനുമെല്ലാം മനുഷ്യന്റെ സൃഷ്ടി മാത്രമാണ് എന്നതില്‍ തര്‍ക്കമില്ല. ഈ കാണുന്ന അത്ഭുതങ്ങള്‍ ഒന്നും ഒറ്റ രാത്രികൊണ്ടോ, അല്ലെങ്കില്‍ ഏഴു രാത്രികള്‍ കൊണ്ടോ സൃഷ്ടിക്കപ്പെട്ടതുമല്ല. കോടാനുകോടി വര്‍ഷങ്ങളായി പരിണമിച്ചുണ്ടായതാണ് എന്നത് ശാസ്ത്രസത്യം. നാം ഇന്ന് കാണുന്ന ജീവിതത്തെക്കാള്‍ വളരെയധികം സിവിലൈസ്ഡ് ആയ ഒരു ജീവിതം മറ്റേതെങ്കിലും ഒരു ഗ്രഹത്തില്‍ ഉണ്ടായിരിക്കാം.

  ഓരോ മതവും പഠിപ്പിക്കുന്നത്‌ സത്യത്തിന്റെയും, ധര്‍മത്തിന്റെയും, മര്യാദയുടെയും, സമാധാനത്തിന്റെയും പ്രതീകങ്ങളായി ജീവിക്കുവാനാണ്. എന്നാല്‍ ഇന്ന് ദൈവത്തിന്റെ പേരില്‍ തീവ്രവാദവും കൊലപാതകങ്ങളും അരങ്ങേറുന്നു. ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി?

  ഇങ്ങനെ പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കുവാന്‍ നിങ്ങളുടെ ദൈവം ആഹ്വാനം ചെയ്തുവോ? അങ്ങനെയുള്ള ഒരു ദൈവത്തിനെ നമുക്ക് ആവശ്യമുണ്ടോ?

  അര്‍ത്ഥമില്ലാത്ത ഒരു "ദൈവത്തെ" പൂജിക്കുന്ന ഡിങ്കോയിസ്ടുകളെ നിങ്ങള്‍ പുച്ഛത്തോടെ കാണുന്നുവെങ്കില്‍ നിങ്ങള്‍ മനസിലാക്കുക, നിങ്ങളുടെ ദൈവത്തില്‍ വിശ്വസിക്കാത്ത ബാക്കിയുള്ളവരും നിങ്ങളെ അതെ പുച്ഛത്തോടെ ആണ് കാണുന്നത്. മതത്തിന്റെയും മതതീവ്രവാദത്തിന്റെയും അന്ധമായ ദൈവവിശ്വാസത്തിന്റെയും മുഖംമൂടി വലിച്ചുകീറുകയാണ് ഡിങ്കമതം ചെയ്യുന്നത്.

  ഡിങ്കമതം എന്നത് ഒരു ആധുനിക മതമാണ്‌. അതില്‍ ഡിങ്കന്‍ പറയുന്നത് പ്രകാരം, ആരും ഡിങ്കനെ വിശ്വസിച്ചു പൂജിക്കണമെന്നു നിര്‍ബന്ധമില്ല. ഡിങ്കനെ ഒരു പ്രവാചകനായി കാണാനും, അദേഹത്തെ പിന്തുടരാനും നിര്‍ബന്ധിക്കുന്നില്ല. പൂജയും പ്രാര്‍ഥനയും നടത്തി ഡിങ്കനെ ശല്യം ചെയ്യുന്നവരെ ഡിങ്കന്‍ മൈന്‍ഡ് ചെയ്യുന്നില്ല. ഡിങ്കനെ ആരെങ്കിലും കുറ്റം പറഞ്ഞാലും ഡിങ്കന് ഒന്നുമില്ല, ഡിങ്കനെ സംരക്ഷിക്കാന്‍ ഡിങ്കന് തന്നെ അറിയാം.

  ഇനി ഒന്നുകൂടെ കേട്ടുകൊള്‍ക - ഡിങ്കമതം ഇവിടെ കേരളത്തില്‍ ഉള്ളതിനേക്കാള്‍ അങ്ങ് പാശ്ചാത്യലോകത്ത് വളരെ വേഗം വളരുന്ന ഒന്നാണ്. ഒരുപക്ഷെ ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഡിങ്കമതം ആയിരിക്കണം.

  ReplyDelete
  Replies
  1. ഒരു നിസ്സഹായനായ ആധുനിക യുക്തന്റെ ദീനരോദനം താങ്കളുടെ കമന്റിൽ വ്യക്തമായി കാണാൻ പറ്റുന്നുണ്ട്‌.. ;) സഹതപിക്കാനല്ലാതെ ഞങ്ങൾക്ക്‌ എന്തിനു പറ്റും.??
   മതവും ദൈവവുമില്ലെന്ന പണ്ട്‌ പടിച്ച പാട്ട്‌ പാടിയ പാവം പൊന്നൂസ്‌ അവസാനം ആയപ്പോഴേക്ക്‌ ഡിങ്കോയിസ്റ്റിന്റെ കോമാളി വേഷം സ്വീകരിച്ചു.!! ഹാ കഷ്ടം.!!

   എന്റെ പൊന്നൂസേ, പരിണമിച്ചുണ്ടായി എന്ന് താങ്കൾ പറഞ്ഞല്ലോ, എന്തിൽ നിന്നാണു പരിണമിച്ചത്‌ എന്ന് കൂടി പറ.. പരിണാമം എന്നത്‌ ആള്രെഡി എക്സിയറ്റിംഗ്‌ ആയ ഒന്നിനല്ലേ ഉണ്ടാകൂ.. ഒന്നുമില്ലായ്മക്ക്‌ മാറ്റം ഉണ്ടാകില്ലല്ലോ.. അതു കൊണ്ട്‌ ആദ്യം അത്‌ സ്ഥാപിക്ക്‌ എന്നിട്ടു മതി ബാക്കി കോമാളിവേഷങ്ങൾ

   Delete
  2. പിന്നെ തീവ്രവാദവും മറ്റും.. മതം ശരിക്ക്‌ പഠിക്കാത്തതു കൊണ്ടാണു തെവ്രവാദി ആകുന്നതും കൊലയാളി ആകുന്നതും പീഡിപ്പിക്കൽ വിദഗ്ദൻ ആകുന്നതും കൂടെ യുക്തിവാദി ആകുന്നതും.. ;)

   യദാർത്ഥ സ്രഷ്ടാവിന്റെ സന്ദേശം പഠിക്കാത്തതാണു ഇക്കാണുന്ന പിഴവുകൾക്കെല്ലാം കാരണം.. അതിന്റെ ഉത്തരവാദി മതമല്ല, മതം പഠിക്കാത്തതാണു!!

   Delete
 3. ഡിങ്കനില്‍ വിശ്വസിക്കുന്നവന്‍ "യുക്തിവാദികള്‍" അല്ല... അവര്‍ വിശ്വാസികളാണ്. അവരുടെ "ദൈവം" ഡിങ്കന്‍ ആണ്.

  ഈ ലോകത്ത് ഓരോ വ്യക്തിക്കും അവര്‍ക്ക് ഇഷ്ടമുള്ള ദൈവത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ട്‌.... പോട്ടെ, ഈ ഭാരതത്തിന്റെ സനാതനധര്‍മം ("സനാതനധര്‍മം" -ഇതിനെയാണ് ചില പൊട്ടന്മാര്‍ "ഹിന്ദുമതം" എന്ന് വിളിക്കുന്നത്‌, അതൊരു മതമല്ല) അനുസരിച്ച് ഓരോ മനുഷ്യനും അവനു ഇഷ്ടമുള്ള രൂപത്തിലും പേരിലും ദൈവത്തെ ആരാധിക്കാന്‍ അവകാശമുണ്ട്‌. സനാതനധര്മത്തില്‍ ഒരു പ്രവാചകനോ, ഏകദൈവമോ, ഏക മതമോ, അല്ലെങ്കില്‍ പ്രത്യേകതരം ആരാധനാ രീതികളോ ഇല്ലതന്നെ.

  അതുകൊണ്ടുതന്നെ, സനാതനധര്മത്തില്‍ പിറന്ന ഒരു ആധുനിക മതമാണ്‌ ഡിങ്കമതം. അവരുടെ ദൈവത്തിന് ഡിങ്കന്റെ രൂപമാണെന്നു മാത്രം. പിന്നെ ഡിങ്കമതത്തില്‍ പഴഞ്ചന്‍ ആചാരങ്ങള്‍ക്ക് പകരം ആധുനിക ലോകത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സമ്പൂര്‍ണമായ ആരാധനാസ്വാതന്ത്ര്യം നല്‍കുന്നു എന്നുമാത്രം.

  അതുകൊണ്ട് നിരീശ്വരവാദികളെയും ഡിങ്കോയിസ്ട്ടുകളെയും തമ്മില്‍ കൂട്ടിക്കുഴച്ചു നിങ്ങള്‍ തന്നെ നിങ്ങള്ക്ക് കണ്ഫ്യൂഷന്‍ ഉണ്ടാക്കരുത്.

  ഡിങ്കനെക്കുറിച്ച് പഠിച്ചിട്ട് വിമര്‍ശിക്കൂ സുഹൃത്തേ!

  ReplyDelete
  Replies
  1. ശരിയാണു.. ഡിങ്കനിൽ വിഡ്വസിക്കാനും ആരാധിക്കാനും നിങ്ങൾക്ക്‌ അധികാരവും അവകാശവും ഉണ്ട്‌.. കല്ലിനെയും പ്രതിമയെയും പാമ്പിനെയും വരെ ആരാധിക്കുന്ന സമൂഹത്തിൽ ഡിങ്കനെ ആരാധിക്കരുത്‌ എന്ന് പറയാനൊന്നും പറ്റില, അതിനു നിങ്ങൾക്ക്‌ അവകാശമുണ്ട്‌..ഓരോരുത്തരുടെയും ബൗദ്ധിക നിലവാരം അവർ ആരാധിക്കുന്നതിലും കാണും.. ബുദ്ധി വികസിച്ചിട്ടില്ലാത്ത കുട്ടികൾക്ക്‌ വായിക്കാൻ കൊടുക്കുന്ന ഡിങ്കൻ കഥകളിലെ നായകൻ തന്നെയാണു ബുദ്ധി വികസിച്ചിട്ടില്ലാത്ത യുക്തന്മാർക്ക്‌ നല്ലത്‌..

   പക്ഷെ ഇതിനെ ഒന്നിനെയും അല്ല, ഇതിന്റെ ഒക്കെ സ്രഷ്ടാവിനെ ആണു ആരാധിക്കേണ്ടത്‌ എന്ന് പറയാനുള്ള അവകാശം എനിക്കുമുണ്ടല്ലോ.. ഞാൻ ശ്രീകൃഷ്ണനെയോ യേശുവിനെയോ മുഹമ്മദ്‌ നബിയേയോ ആരാധിക്കില്ല.. കൂട്ടത്തിൽ ഡിങ്കനെയും ആരാധിക്കില്ല, ഈ പറഞ്ഞവരുടെ ഒക്കെ സ്രധ്ടാവിനെ മാത്രമേ ഞാൻ ആരാധിക്കൂ..

   Delete
  2. ആരെ ആരാധിക്കുന്നു എന്നതിനേക്കാൾ, ദൈവം തന്നെ ഇല്ല എന്ന് പറഞ്ഞ യുക്തന്മാരെ ആരെ ആരാധിക്കണം എന്ന ചർച്ചയിലേക്കു കൊണ്ട്‌ വരാനായല്ലോ എന്നുള്ളതാണു ഞങ്ങളുടെ സന്തോഷം.. ബിഗ്‌ ബാങ്കും എവലൂഷനും പറഞ്ഞ്‌ ഇനി ഏറെ കാലം പിടിച്ച്‌ നിൽകാനാവില്ല എന്ന് മനസ്സിലാക്കിയ യുക്തന്മാർ പ്രപഞ്ചത്തിനൊരു സ്രഷ്ടാവില്ലെന്ന വാദത്തിനു ഇനി ചവറ്റു കൊട്ടയിൽ മാത്രമാണു സ്ഥാനം എന്ന് തിരിച്ചറിഞ്ഞതു നല്ല ലക്ഷണം തന്നെ..

   അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള നല്ലൊരു ട്രോൾ കൂടിയാണു ഡിങ്കൻ.. വിഗ്രഹങ്ങളെയും പ്രതിഷ്ടകളെയും മഖ്ബറകളെയും നബിമാരെയും ആരാധിക്കുന്നവർക്ക്‌ ചിന്തിക്കാം.. പക്ഷെ പ്രപഞ്ചത്തിന്റെ ക്രിയേറ്ററെ ആരാധിക്കുന്ന യഥാർത്ഥ വിശ്വാസികൾക്ക്‌ ഇത്‌ വെറും കോമാളിത്തരം മാത്രം..

   Delete
 4. പയറ്റ് തുടരട്ടെ, താങ്കളുടെ ഈ പ്രയത്നം സല്‍കര്‍മ്മമായി അല്ലാഹു സ്വീകരിക്കട്ടെ...
  ആനുകാലികമായ വിവിധ വിഷയങ്ങളില്‍ ഇനിയും താങ്കളുടെ തൂലിക ചലിക്കട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ..

  ReplyDelete
 5. കുറെ ദൈവങ്ങളുടെ കൂട്ടത്തിലേക്ക് ഒരു ഡിങ്കദൈവവും വന്നപ്പോൾ പഴേ ദൈവങ്ങൾക്കൊക്കെ എന്തോരസഹിഷ്ണുത!!! ഹഹഹ

  ReplyDelete
  Replies
  1. ഒരു പുതിയ കട വന്നാൽ നമ്മുടെ കച്ചോടം കുറയുമോന്നുള ഒരു മനപ്രയാസം കച്ചവടക്കാരനുണ്ടാവാം. പക്ഷെ നമ്മൾ വാങ്ങുന്ന കടയിൽ മാത്രമേ നല്ല സാധനങ്ങൾ കിട്ടൂ എന്ന് പറഞ്ഞു കസ്റ്റമർ തന്നെ മാര്ക്കെറ്റിംഗ് നടത്തുന്ന പരിപാടിയാണല്ലോ മത പ്രചരണം.

   Delete
  2. അതായത് നമ്മൾ മുസ്ലീമാണ് അതുകൊണ്ട് മറ്റുള്ളവരെയും മുസ്ലിം ആക്കണം അപ്പോൾ നമുക്ക് കൂലി കിട്ടും... അതെ ഇത് മണി ചെയിൻ പരിപാടി തന്നെ

   Delete
  3. ആഹാ, കൊള്ളാലോ, മതവിശ്വാസികളെ കണ്ട്‌ കട തുടങ്ങിയ യുക്തന്മാരുടെ കാര്യമാണു മഹാ കഷ്ടം.!! ;) ഇത്രേം കാലം ക്വാണ്ടം മെക്കാനിക്സും എവല്യൂഷനും ഒക്കെ പറഞ്ഞ്‌ കാലം കൂട്ടിയതാർന്നു.. അതൊന്നും ചിലവാകുന്നില്ലെന്ന് കണ്ടപ്പോ ഇപ്പോ ദാ മതക്കട കൂടി തുടങ്ങിയിരിക്കുന്നു..!! ഹാ കഷ്ടം!!

   Delete
 6. @AnonymousMarch 26, 2016 at 7:19 PM

  ഡിങ്കനില്‍ വിശ്വസിക്കുന്നവന്‍ "യുക്തിവാദികള്‍" അല്ല... അവര്‍ വിശ്വാസികളാണ്. അവരുടെ "ദൈവം" ഡിങ്കന്‍ ആണ്.>>> അപ്പൊ യുക്തിവാദികള്‍ വിശ്വാസികള്‍ അല്ല എന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്?

  ReplyDelete
  Replies
  1. യുക്തിവാദികൾ വിശ്വാസികൾ ആണ് എന്നാണോ താങ്കൾ പറയുന്നത്?

   Delete
  2. തീര്‍ച്ചയായും... യുക്തിവാദികള്‍ കേവലവിശ്വാസികള്‍ മാത്രമല്ല, തികഞ്ഞ അന്ധവിശ്വാസികള്‍ മാത്രമാണ്...

   Delete
  3. യുക്തിവാദി അന്ധവിശ്വാസിയാണെങ്കിൽ യുക്തിവാദി മൂത്താൽ മതവിശ്വാസിയാകും മതവിശ്വാസി മൂത്താൽ മുസ്ലിം ആവും മുസ്ലിം മൂത്താൽ തീവ്രവാദി ആവും അല്ലെ

   Delete
 7. സുബൈദ , യുക്തിവാദം എന്നാൽ വിശ്വാസയോഗ്യമായ തെളിവില്ലാത്ത കാര്യങ്ങളിൽ വിശ്വസിക്കാതിരിക്കുക എന്നല്ലേ? അതെങ്ങനെ അന്ധവിശ്വാസമാവും?

  ReplyDelete
  Replies
  1. 'വിശ്വാസ യോഗ്യമായ തെളിവില്ലാത്ത കാര്യം '
   ഹാ പ്വൊളിച്ച്‌!! ;)

   ഈ കാണുന്ന മഹാ പ്രപഞ്ചം ഒക്കെ തനിയെ ഉണ്ടായി എന്നത്‌ വിശ്വാസയോഗ്യം പോലുമല്ലല്ലോ.. അപ്പോൾ പിന്നെ അത്‌ വിശ്വസിക്കുന്ന യുക്തന്മാർ തന്നെയല്ലേ ഏറ്റവും വലിയ അന്ധവിശ്വാസികൾ..??

   Delete
  2. ഒരു സൃഷ്ട്ടി എങ്ങനെ ഉണ്ടായി എന്നറിയില്ലെങ്കിൽ അത് കണ്ടുപിടിക്കുന്നത് വരെ അന്വേഷണം തുടരുക. അല്ലാതെ ലോട്ടറി ആർക്കും അടിച്ചില്ലെങ്കിൽ കമ്പനിക്കു എന്ന് പറയുന്നത് പോലല്ലേ ഉത്തരമറിയാത്ത കാര്യങ്ങളുടെയെല്ലാം ക്രെഡിറ്റ് ദൈവത്തിനു കൊടുക്കുന്നത്.

   ദൈവത്തിൽ വിശ്വസിക്കുന്നത് വെറും ഭാഗ്യപരീക്ഷണം മാത്രമാണ്. അല്ലെങ്കിൽ പറയൂ നിങ്ങളുടെ മുന്നിൽ അമാനുഷിക കഴിവുള്ള ഒരു രൂപം പ്രത്യക്ഷപ്പെട്ടാൽ അത് നിങ്ങൾ വിശ്വസിക്കുന്ന ദൈവമാണെന്ന് എങ്ങനെ ഉറപ്പുവരുത്തും.

   Delete
 8. എന്നുമെന്ന പോലെ മതത്തിന്റെ പേരിൽ പലരും ചെയ്തുകൂട്ടുന്ന കോപ്രായങ്ങൾ മതത്തിന്റെ പേരിൽ ഇട്ട്‌ അതിന്റെ ചിലവിൽ മതങ്ങളെ വിമർശ്ശിക്കുക എന്നത്‌ തന്നെയേ ഇവിടെയും ചെയ്തിട്ടുള്ളൂ..

  ഒരു നിരപരാധിയെ പോലും വധിക്കാൻ പോയിട്ട്‌ വേദനിപ്പിക്കാൻ പോലും പാടില്ല എന്ന് പഠിപ്പിച്ച മതം പഠിക്കാത്ത പൊട്ടന്മാർ ആളുകളെ കൊല്ലുന്നതിനും തീവ്രവാദികൾ ആകുന്നതിനും മതം എന്തു പിഴച്ചു??

  ഏക ദൈവത്തെ അല്ലാതെ മറ്റാരും ആരാധനക്കർഹരല്ല എന്ന അധ്യാപനം പഠിക്കാതെ കണ്ട വിഗ്രഹങ്ങളെയും മഖ്ബറകളെയും പുണ്യാത്മാക്കളെയും ആരാധിക്കുന്നത്‌ മതം പഠിപ്പിക്കാത്തതാണു.. അത്‌ കാട്ടി ഇത്‌ പോലെ ആണു ഡിങ്കനും എന്ന് പറഞ്ഞാൽ ആയ്ക്കോളൂ, പക്ഷെ ബഹുദൈവാരാധന പോലെ ഇല്ലോജികലാണു ഇതും എന്നേ പറയാനുള്ളൂ..

  ReplyDelete