Sunday, April 1, 2012

തട്ടിയിട്ടും മുട്ടിയിട്ടും പൊട്ടാത്ത “ജിന്നുമുട്ട”

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായത് കൊണ്ടു തന്നെ ഇഷ്ടമുള്ള ആശയം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണ ഘടന അതിന്റെ പൌരന്മാർക്ക് വകവെച്ച് നൽകുന്നുണ്ട്. ഒരു നാട്ടിലെ ഭൂരിപക്ഷത്തിനു ഇഷ്ടമില്ല എന്നതു കൊണ്ട് അവിടെയുള്ള ന്യൂനപക്ഷം തങ്ങളുടെ ആശയം പറയാതിരിക്കണം എന്നുമില്ല.. താൻ വിശ്വസിക്കുന്ന ആശയം അത് ഒരു മൈക് പെർമിഷൻ എടുത്ത് തുറന്നു പറയാൻ ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. എന്നാൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു മുസ്’ലിം സംഘടനയായ മുജാഹിദ് പ്രസ്ഥാനം പല സ്ഥലങ്ങളിലും പോയി തങ്ങളുടെ ആശയം ഇന്നതാണ് എന്ന് വെട്ടിത്തുറന്ന് പറയുമ്പോൾ പലപ്പോഴും അവിടെയുള്ള ഭൂരിപക്ഷം എന്നവകാശപ്പെടുന്ന സമസ്തക്കാർ പരിപാടികൾ അലങ്കോലപ്പെടുത്താനും നിർത്തിവെപ്പിക്കാനുമൊക്കെ ശ്രമിക്കാറുമുണ്ട്. കല്ലെറിഞ്ഞും കസേരയെറിഞ്ഞും മുട്ടയും തക്കാളിയും വലിച്ചെറിഞ്ഞും ഒച്ചയുണ്ടാക്കിയും അലങ്കോലപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇവർക്ക് “മാനവികതയെന്തെന്നറിയില്ലേ??” എന്ന് സാധാരണക്കാർ പോലും ചോദിച്ചു പോകാറുണ്ട്.. എന്റെ പ്രദേശത്തിനടുത്ത് ഒരു മുജാഹിദ് പ്രഭാഷണത്തിനിടെ ഒരാൾ വന്ന് പ്രസംഗിച്ച് കൊണ്ടിരിക്കുന്ന മൈക്കുമെടുത്ത് ഓടി.. ഇത്രയും അധ:പതിച്ച, മാനവികത തൊട്ടുതീണ്ടിയിട്ടില്ലാത്ത സമൂഹത്തിനെ സംബന്ധിച്ചിടത്തോളം പരിപാടി കലക്കലും ടൈഗർ ഫോഴ്സ് രൂപീകരിച്ച് എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യലും ഒരു പുത്തരിയല്ല.. തന്റെ അണികൾക്ക് മാനവികതയുടെ കഷണം പോലുമില്ലെന്ന് മനസ്സിലാക്കിയ നേതാവിപ്പോൾ അണികൾക്ക് മാനവികത പഠിപ്പിക്കാൻ കേരളം മുഴുവൻ ഒരു കരാളയാത്ര നടത്താൻ ഒരുങ്ങിയിരിക്കയാണ്. എന്നാൽ ഇത് മാനവികത ഉണർത്താനുള്ള യാത്രയല്ലെന്നും മണിമന്തിരമുയർത്താനുള്ള ബിസിനസ്സുകാരന്റെ യാത്രയാണെന്നുമാണ് പൊതുജന സംസാരം..