Friday, September 30, 2011

എന്റെ ബൈബിൾ വായനയും ചില സംശയങ്ങളും

സർവ്വ ശക്തനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ,,

എന്തെങ്കിലും വായിക്കണം..
തിരഞ്ഞു നടക്കുന്നതിനിടയിലായിരുന്നു ഏറ്റവും താഴെ കണ്ട “പുതിയ നിയമം” എന്റെ ശ്രദ്ധയിൽ പെട്ടത്. കുറച്ചു കാലം മുൻപ് എവിടെ നിന്നോ കിട്ടിയതാണ്. എന്നാൽ പിന്നെ അതു തന്നെയാകാം ഇത്തവണ വായന..
===============================

എന്റെ ബൈബിൾ വായനക്കിടെയും തുടർന്നുണ്ടായ അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ നിന്നും എനിക്കുണ്ടായ ചില സംശയങ്ങളും ചോദ്യങ്ങളും പങ്കുവെക്കാനാണീ പോസ്റ്റ് എഴുതുന്നത്..മുൻ ധാരണയോടെയാണ് ആരെങ്കിലും ഇത് വായിക്കുന്നത് എങ്കിൽ, നിങ്ങൾക്ക് മുകളിൽ കാണുന്ന “ക്ലോസ്” ബട്ടൺ അമർത്തി തിരിച്ച് പോകാവുന്നതാണ്.

Wednesday, September 21, 2011

ഫേസ്ബുക്കും കുറേ വ്യാജന്മാരും.!

 ഒരു ദിവസം പതിവു പോലെ ഫേസ്ബുക് ഓപൺ ചെയ്തതായിരുന്നു.ഫ്രണ്ട് റിക്വസ്റ്റിൽ കുറേ എണ്ണം കണ്ടപ്പോൾ ഒന്ന് ക്ലിക്കി. പെട്ടെന്ന് ഞാനൊന്ന് ഞെട്ടി. കേരളത്തിലും ഗൾഫുനാടുകളിലും ഇസ്ലാമിക പ്രഭാഷണ വേദികളിൽ സജീവ സാന്നിധ്യവും മഹാ പണ്ഡിതനുമായ ജനാബ് ഹുസൈൻ സലഫി എനിക്ക് ഇങ്ങോട്ട് റിക്വസ്റ്റ് അയച്ചിരിക്കുന്നു.. ഹോ എന്നെക്കൊണ്ട് വയ്യ.. ഈ ഹുസൈൻ സലഫിയെ പോലുള്ളവരൊക്കെ എന്റെ പിന്നാലെ കൂടിയാൽ... ശോ.. ഏതായാലും Accept ചെയ്തു.

Friday, September 2, 2011

മുസ്ലിംകൾക്കിടയിലെ നാറാണത്തു ഭ്രാന്തന്മാർ..!

സർവ്വ ശക്തനായ ലോക സ്രഷ്ടാവിന്റെ നാമത്തിൽ..


നാറാണത്തു ഭ്രാന്തനെ അറിയാത്തവരുണ്ടാകില്ല.. കഷ്ടപ്പെട്ട് പാടു പെട്ട് ഭാരമുള്ള ഒരു കല്ല് മലമുകളിലേക്ക് കയറ്റുകയും, തന്റെ അതികഠിനമായ പരിശ്രമങ്ങൾക്കു ശേഷം കല്ല് മുകളിലെത്തിയാൽ ആ കല്ല് താഴേക്ക് ഉരുട്ടി വിട്ട് അത് താഴേക്ക് പോകുന്നത് നോക്കി കൈകൊട്ടിച്ചിരിക്കുന്ന ഒരു മുഴുഭ്രാന്തൻ..!


എന്നാൽ നമുക്കിടയിലും ഇത്തരം ചില ഭ്രാന്തന്മാരുണ്ട്.. അവർ മുകളിലേക്ക് കയറ്റിയത് കല്ലല്ല.. മറിച്ച് പ്രവർത്തനങ്ങളാണ്..! പല പള്ളികൾക്കു മുൻപിലും “നവാഗതർക്ക് സ്വാഗതം” എന്ന ബോർഡ് വെക്കേണ്ട സ്ഥിതിയായിരുന്നു.. ഈ RSP കാരുടെ (തെറ്റിദ്ധരിക്കരുത്, RSP എന്നാൽ : റമദാൻ സ്പെഷൽ പ്രവർത്തകർ)  തിരക്ക് മൂലം സ്ഥിരം ഒന്നാം സ്വഫ്ഫിലുണ്ടായിരുന്ന പലരും അവസാന സ്വഫ്ഫിലെത്തിയിരുന്നു.. അൽഹംദുലില്ലാഹ്, വളരെ നല്ല കാര്യം തന്നെ.. എന്നാൽ റമദാൻ കഴിഞ്ഞതോടെ പലരും പള്ളിയുടെ അടുത്തുകൂടി പോലും പോകാതെയായി..