Friday, September 2, 2011

മുസ്ലിംകൾക്കിടയിലെ നാറാണത്തു ഭ്രാന്തന്മാർ..!

സർവ്വ ശക്തനായ ലോക സ്രഷ്ടാവിന്റെ നാമത്തിൽ..


നാറാണത്തു ഭ്രാന്തനെ അറിയാത്തവരുണ്ടാകില്ല.. കഷ്ടപ്പെട്ട് പാടു പെട്ട് ഭാരമുള്ള ഒരു കല്ല് മലമുകളിലേക്ക് കയറ്റുകയും, തന്റെ അതികഠിനമായ പരിശ്രമങ്ങൾക്കു ശേഷം കല്ല് മുകളിലെത്തിയാൽ ആ കല്ല് താഴേക്ക് ഉരുട്ടി വിട്ട് അത് താഴേക്ക് പോകുന്നത് നോക്കി കൈകൊട്ടിച്ചിരിക്കുന്ന ഒരു മുഴുഭ്രാന്തൻ..!


എന്നാൽ നമുക്കിടയിലും ഇത്തരം ചില ഭ്രാന്തന്മാരുണ്ട്.. അവർ മുകളിലേക്ക് കയറ്റിയത് കല്ലല്ല.. മറിച്ച് പ്രവർത്തനങ്ങളാണ്..! പല പള്ളികൾക്കു മുൻപിലും “നവാഗതർക്ക് സ്വാഗതം” എന്ന ബോർഡ് വെക്കേണ്ട സ്ഥിതിയായിരുന്നു.. ഈ RSP കാരുടെ (തെറ്റിദ്ധരിക്കരുത്, RSP എന്നാൽ : റമദാൻ സ്പെഷൽ പ്രവർത്തകർ)  തിരക്ക് മൂലം സ്ഥിരം ഒന്നാം സ്വഫ്ഫിലുണ്ടായിരുന്ന പലരും അവസാന സ്വഫ്ഫിലെത്തിയിരുന്നു.. അൽഹംദുലില്ലാഹ്, വളരെ നല്ല കാര്യം തന്നെ.. എന്നാൽ റമദാൻ കഴിഞ്ഞതോടെ പലരും പള്ളിയുടെ അടുത്തുകൂടി പോലും പോകാതെയായി.. 



റമദാനിൽ കഷ്ടപ്പെട്ട് അതിരാവിലെ എഴുനേറ്റ് അത്താഴം കഴിക്കുന്നു, അതിനു ശേഷം സുബഹി വരെ ദിക്’റുകളും ഖുർ;ആ‍ൻ പാരായണവുമായി കഴിഞ്ഞു കൂടുന്നു.. ശേഷം സുബഹി നമസ്കരിക്കാൻ പള്ളിയിലേക്ക്.. നമസ്കാര ശേഷം ഖുർ’ആൻ ക്ലാസുകൾ.. ഉദയം വരെ പള്ളിയിലിരുന്ന് ശേഷം സുന്നത്തായ രണ്ടു റക്’അത്ത് നമസ്കരിക്കുന്നു.. പലരും ളുഹാ നമസ്കാരം പതിവായി നമസ്കരിക്കുന്നു.. ശേഷം ബാങ്ക് കൊടുക്കുമ്പോഴേക്ക് ളുഹറിനു പള്ളിയിൽ.! അല്പം കഴിയുമ്പോഴേക്ക് അസരിനു പള്ളിയിൽ.. അത് കഴിഞ്ഞു പലപ്പോഴും മഗ്രിബ് വരെ പള്ളിയിൽ തന്നെ.. രാവിലെ മുതൽ പട്ടിണി കിടന്നിട്ടും ഒരു ക്ഷീണവുമില്ലാതെ ഖുർ;ആൻ ഓതുന്നു.. ശേഷം മഗ്രിബ് ബാങ്ക് കൊടുക്കുമ്പോൾ എന്തെങ്കിലും ലഘുഭക്ഷണം മാത്രം കഴിച്ച്  വീണ്ടും നമസ്കാരം.. പിന്നെ എന്തെങ്കിലും കഴിച്ച് ഒന്ന് വിശ്രമിക്കുമ്പോഴേക്ക് ഇശാ ബാങ്ക്.! എല്ലാ ക്ഷീണവും മറന്ന് പള്ളിയിലേക്ക് ഓടുന്നു.. നേരെ നിൽകാൻ പോലും കഴിയില്ലെങ്കിലും പിന്നെ പതിനൊന്ന് റക്’അത്ത് തറാവീഹും.! മണിക്കൂറുകളോളം നിന്ന് നമസ്കാരം.! അതിനു ശേഷം ഖുർ’ആൻ പാരായണവും ദൈവ സ്മരണയും..! ഒന്നുറങ്ങുമ്പോഴേക്ക് വീണ്ടും സുബഹി ബാങ്ക്..!


പടച്ചോൻ നമുക്ക് തന്ന അനുഗ്രഹം വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ലെങ്കിലും, ഇത്രയെങ്കിലും ഈ ഖൌം ചെയ്തല്ലോ.. ഇത്രയും കഷ്ടപ്പെട്ട് പ്രവർത്തനങ്ങൾ ചെയ്തു (അഥവാ കല്ല് മുകളിലേക്ക് കയറ്റി) പെരുന്നാളിന്റെ മാസപ്പിറവി കണ്ടപ്പോഴേക്ക് അതെല്ലാം താഴേക്ക് ഉരുട്ടി വിട്ട് കൈകൊട്ടിച്ചിരിക്കുകയാണു പലരും.. ഒരു മാസം അല്ലാഹു ഞങ്ങളെ കഷ്ടപ്പെടുത്തി, ഇനി പതിനൊന്ന് മാസം കാണിച്ചു തരാം എന്നാണ് പലരുടേയും പ്രവർത്തനങ്ങൾ കണ്ടാൽ തോന്നുക.. ഈ ആർ.എസ്.പിക്കാരുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ കണ്ടാൽ അല്ലാഹു സ്വർഗ്ഗം കൊടുത്തതായി ഇവരോട് വിളിച്ചു പറഞ്ഞിട്ടുണ്ട് എന്നാണു തോന്നുക.. 


രണ്ടു ദിവസം മുൻപ് രണ്ട് ചെറുപ്പക്കാർ “ഈ റമദാൻ കഴിഞ്ഞു കിട്ടിയല്ലോ” എന്ന് പറയുന്നത് കേട്ടു.. യഥാർത്ഥത്തിൽ ഇവിടെയാണ് നാം ചിന്തിക്കേണ്ടത്.. ഇത് ആരെ പറ്റിക്കാനാണ് സഹോദരന്മാരേ?? ഇവിടെയാണു സലഫി പണ്ഡിതന്മാരുടെ ഒരു വാക്ക് നാം ഓർക്കേണ്ടത്.. “നീ റമദാനിയ്യൻ ആകരുത്, നീ റബ്ബാനിയ്യൻ ആകുക” റമദാനിനു വേണ്ടിയല്ല , നാം കർമ്മങ്ങൾ അനുഷ്ടിക്കേണ്ടത് റബ്ബിനു വേണ്ടിയാണ്..


മാത്രമല്ല, “അല്ലാഹുവിനു തുടർച്ചയുള്ള പ്രവർത്തനങ്ങളാണിഷ്ടം, അത് എത്ര കുറവായിരുന്നാലും എന്ന നബിവചനവും നാം ഓർക്കേണ്ടതുണ്ട്.. റമദാനിൽ നാം ഏതൊക്കെ സൽക്കർമ്മങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, ഏതൊക്കെ തിന്മകളിൽ നിന്ന് വിട്ടു നിന്നിട്ടുണ്ടെങ്കിലും, അവ റമദാനിനു ശേഷവും അത് പൊലെ തന്നെ കൊണ്ടു പോകാൻ നമുക്കാവണം.. റമദാനിൽ നാം മ്യൂസിക് എന്ന ഹറാം ഒഴിവാക്കി എങ്കിൽ, റമദാനിൽ നാം നെരിയാണിക്കു മുകളിൽ വസ്ത്രം ഉടുത്തു എങ്കിൽ, റമദാനിൽ നാം ഏഷണിയും പരദൂഷണവും ഒഴിവാക്കി എങ്കിൽ, റമദാനിനു ശേഷവും അവ ഒഴിവാക്കി തന്നെ ജീവിക്കാൻ നമുക്ക് സാധിക്കണം.. ഇതിനു പകരമായി പെരുന്നാൾ വസ്ത്രം തന്നെ നെരിയാണിക്കു താഴെയാണ് എങ്കിൽ, നാമൊന്ന് മനസ്സിലാക്കുക, നമുക്കല്ലാഹുവിനെ പറ്റിക്കാൻ കഴിയില്ല.. തീർച്ച..


അവസാന പയറ്റ് : പെരുന്നാളിനു സന്തോഷം പ്രകടിപ്പിക്കാനും ആഘോഷിക്കാനും മദ്യ വിതരണം വരെ തുടങ്ങിയിട്ടുണ്ടത്രേ പല RSP യുവാക്കൾക്കിടയിലും..!!!!!!!


അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കാൻ മറക്കരുതേ..

25 comments:

  1. എന്നാൽ നമുക്കിടയിലും ഇത്തരം ചില ഭ്രാന്തന്മാരുണ്ട്.. അവർ മുകളിലേക്ക് കയറ്റിയത് കല്ലല്ല.. മറിച്ച് പ്രവർത്തനങ്ങളാണ്..! പല പള്ളികൾക്കു മുൻപിലും “നവാഗതർക്ക് സ്വാഗതം” എന്ന ബോർഡ് വെക്കേണ്ട സ്ഥിതിയായിരുന്നു.. ഈ RSP കാരുടെ (തെറ്റിദ്ധരിക്കരുത്, RSP എന്നാൽ : റമദാൻ സ്പെഷൽ പ്രവർത്തകർ) തിരക്ക് മൂലം സ്ഥിരം ഒന്നാം സ്വഫ്ഫിലുണ്ടായിരുന്ന പലരും അവസാന സ്വഫ്ഫിലെത്തിയിരുന്നു.. അൽഹംദുലില്ലാഹ്, വളരെ നല്ല കാര്യം തന്നെ.. എന്നാൽ റമദാൻ കഴിഞ്ഞതോടെ പലരും പള്ളിയുടെ അടുത്തുകൂടി പോലും പോകാതെയായി

    ReplyDelete
  2. പ്രശ്നം പ്രസക്തമാണ്. റമദാനിലെ പ്രഭാഷണങ്ങള്‍ വെറും പയറ്റുകള്‍ ആക്കാതെ തസ്കിയത്തിനു പ്രാധാന്യം നല്കിക്കൊണ്ടുള്ളത് ആക്കിയാല്‍ ഹൃദയങ്ങളില്‍ മാറ്റം വരും, ഇന്‍ ഷാ അല്ലാഹ്. മുസ്ലിം ഉമ്മത്തിനെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

    ReplyDelete
  3. ഈ റംസാനില്‍ മാത്രം പള്ളിയില്‍ വരുന്നവര്കാന് ,പള്ളിയുടെ മുന്നില്‍ ഒരു പന്തല്‍ ഇടേണ്ടി വരുന്നത് ,റംസാന്‍ കഴിഞ്ഞാല്‍ പിന്നെ ആ പന്തലിന്റെ ആവശ്യം വരുന്നില്ല !അപ്പോള്‍ rsp ക്കാര്‍ ധാരാളം ഉണ്ടെന്നു സാരം ...

    ReplyDelete
  4. ഇന്ന് എന്റെ മൊബൈലിലേക്ക് വന്ന ഒരു എസ്.എം.എസ് :

    KANMANILLA.!

    Ramadanil Palliyil
    Sajeevamayirunna
    Plareyum
    KANMANILLA..

    Kandu Kittunnavar
    Vegam Thottadutha
    Palliyil Ethikkuka..

    - Imam

    ReplyDelete
  5. കാര്യമൊക്കെ പച്ച പരമാര്‍ത്ഥം. ..പക്ഷെ ഇത് ചില പ്രഭാഷകര്‍ പറയുന്ന പോലെ പറഞ്ഞു പെരുപ്പിക്കാതെ റമളാനില്‍ നന്മകള്‍ ചെയ്യുന്നവര്‍ അന്നെങ്കിലും ചെയ്തോട്ടെ എന്നു വെക്കല്‍ അല്ലെ നല്ലത്. പിന്നെ റസൂല്‍ മറ്റു കാലങ്ങളില്‍ അധ്വാനിക്കാത്ത രൂപത്തില്‍ റമളാനില്‍ അധ്വാനിച്ചിരുന്നു എന്ന ആഇശ (റ) യുടെ ഹദീസുമുണ്ട്. തലക്കെട്ടു കണ്ടപ്പോള്‍ ഞാന്‍ മറ്റൊരു കാര്യമായിരിക്കും എന്നാണ് ആദ്യം ഊഹിച്ചത്. എമ്പാടും നമസ്കാരവും നോമ്ബുമൊക്കെ നിര്‍വഹിച്ച് ജ്യോല്‍സ്യനെയും കണിയാനെയും കണ്ട് ശിര്‍ക്ക് ചെയ്ത് അതൊക്കെ നഷ്ടമാക്കുന്ന സഹോദരങ്ങള്‍ ഉണ്ടല്ലോ. അവരാണ് ശരിക്കും നാരാനത് ഭ്രാന്തന്മാര്‍. ....ആമിലതുന്‍ നാസിബ....

    ReplyDelete
  6. @ മഖ്ബൂൽക : നന്ദി.. ബ്ലോഗ് സന്ദർശിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും..

    @ അനോണി :ആമീൻ.. ബ്ലോഗ് സന്ദർശിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി..

    @ അബ്ദുറഹ്മാൻ കിഴിശേരി : അത് മറ്റൊരു സത്യം.. ബ്ലോഗ് സന്ദർശിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി രേഖപ്പെടുത്തുന്നു..

    ‌@ എസ്.എം.എസ് : അതു കൊള്ളാം..

    @ അൻസാർക്ക : അത് ശരി തന്നെ.. അതെന്റെ ഒരു അബദ്ധമായി അംഗീകരിക്കുന്നു.. അതോടൊപ്പം തന്നെ, ഇത്തരത്തിലുള്ളവരും ഉണ്ട് എന്നത് നാം മറക്കരുത്.. :)

    ReplyDelete
  7. റമദാൻ എല്ലാവർക്കും നന്മയിലേക്കുള്ള ഒരു വഴിത്തിരിവ് (ടേണിംഗ് പോയിന്റെ) ആവട്ടെ.....

    ReplyDelete
  8. പുലര്‍ച്ചെ നോമ്പെടുത്ത് കഴിഞ്ഞു കിടന്നു ഒമ്പത് മണി വരെ കിടന്നുരങ്ങുന്നതിനെ തങ്ങള്‍ എങ്ങിനെ കാണുന്നു? ഇത് ശരിയാണോ?

    ReplyDelete
  9. എനിക്ക് ഓര്‍മവരുന്നത് - നിശ്ചയം ഈമാന്‍ ഒരു കാലത്തു മദീനയിലേക്ക് ചുരുണ്ടു കൂടും. സര്‍പ്പം അതിന്റെ മാളത്തിലേക്ക് ചുരുണ്ടു കൂടുന്നതുപോലെ. (ബുഖാരി)......... ഇപ്പോള്‍ ഇവരുടെ ഈമാന്‍ റമാദാനിലേക്ക് എത്തിയിട്ടുണ്ട്...

    ReplyDelete
  10. @ അജയ്യന്റെ ദാസൻ(അബ്ദുൽ അസീസ്ക) : ആമീൻ.. ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി,,

    @ അനോണി : അവർ നല്ല രൂപത്തിൽ തന്നെ “ഉറക്ക റമദാൻ” ആഘോഷിച്ചു കഴിഞ്ഞു.. അവരോടെന്ത് പറയാൻ??

    @ തിങ്ക് അബൌട് : :) ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി,,

    ReplyDelete
  11. റമദാനിലെങ്കിലും മാന്യത കാണിക്കുന്നില്ലേ. അടച്ചിട്ട ഹോട്ടലിന്റെ പുറകുവശം തേടിപ്പോകുന്നവരെ എന്ത് വിളിക്കും അപ്പോള്‍..

    ReplyDelete
  12. @ അൻസാർക്ക & ജെഫുക്ക : റമദാനിൽ കർമ്മങ്ങൾ അധികരിപ്പിക്കണം, സംശയമില്ല.. റസൂൽ (സ) റമദാനിന്റെ അവസാനത്തെ പത്തിലെത്തിയാൽ “മുണ്ട് മുറുക്കിയുടുക്കും” എന്ന് വരെ ഹദീസുകളിൽ കാണാം. അതായത് അത്രയേറെ കർമ്മങ്ങൾ വർദ്ധിപ്പിച്ചിരുന്നു എന്നർത്ഥം. 70 ഇരട്ടി പ്രതിഫലം ലഭിക്കുകയും ചെയ്യും. എന്നാൽ, അത് റമദാനിനു മാത്രമുള്ള സീസണൽ തഖ്’വ ആകരുത് എന്നാണു ഞാനീ പോസ്റ്റ് കൊണ്ട് പറയാൻ ശ്രമിച്ചത്.. അതിൽ ശിർക്കെന്ന മഹാ പാപത്തിനെതിരേയായിരുന്നു ഞാൻ കൂടുതൽ ഊന്നൽ നൽകി പറയേണ്ടിയിരുന്നത്.. അത് എന്നോട് വിട്ടു പോയി. എന്നാൽ മറ്റു പാപങ്ങളിലേക്കുള്ള മടങ്ങിപ്പോക്കും എതിർക്കപ്പെടേണ്ടത് തന്നെയാണ്..

    അല്ലാഹുവിനെ പറ്റിക്കാൻ ആർക്കും സാധ്യമല്ലല്ലോ..

    ReplyDelete
  13. @ സുബൈദ : സന്ദർശനത്തിനു നന്ദി,, താങ്കളുടെ പോസ്റ്റ് വായിച്ചു.. അല്ലാഹു അനുഗ്രഹിക്കട്ടെ..ആമീൻ

    ReplyDelete
  14. @ ഇക്കു : വിസിറ്റിയതിനു നന്ദി ട്ടോ.. കമന്റിയതിനും.. :)

    ReplyDelete
  15. പാര്‍ട്ട് ടൈം "മുത്തഖി" കളെയാണ് ഉദ്ദേശിച്ചതെങ്കില്‍ വളരേ നന്നായിട്ടുണ്ട്. എനിക്കിത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് നാട്ടുകാരനായ ഒരാളെപ്പറ്റി അവന്റെ അയല്‍‌വാസിയായ ഉമ്മാമ പറഞ്ഞ കാര്യമാണ്- "റമദാനില്‍ ഓന്‍ മലക്കാ, മലക്ക്. റമദാന്‍ കൈഞ്ഞാലോ, ഓന്‍ ഇബ്‌ലീസാ, ഇബ്‌ലീസ്".

    ഇത്തരക്കാര്‍ എംബാടുമുണ്ട് നമുക്കിടയില്‍. ബാസില്‍ പറഞ്ഞതിലെ ഏറ്റവും പ്രധാന വിഷയം റമദാനും ടെലിവിഷനുമാണ്. ഒരു മാസം മൂടിയിട്ട സാധനം പെരുന്നാള്‍ മുതല്‍ അടുത്ത റമദാന്‍ വരേ നമ്മുടെ വീടുകളില്‍ തിന്മ നിറച്ചുകൊണ്ട് തുണിയില്ലാതെയാടുന്ന അത്യധിഹീനമായ സത്യം നാം സൗകര്യപൂര്വ്വം വിസ്മരിച്ചു കളയാറാണ് പതിവ്. ഈ വിഷയത്തില്‍ വേണ്‍ട് രൂപത്തില്‍ മിമ്പറുകള്‍ ഉപയോഗപ്പെടുത്താന്‍ കടപ്പെട്ടവര്‍ പോലും മറന്നുപോവുന്നു.

    ReplyDelete
  16. ചീരാമുളക് : അതെ,, അവരെ തന്നെയാണുദ്ധേശിച്ചത്..


    ഈ വിഷയത്തില്‍ വേണ്‍ട് രൂപത്തില്‍ മിമ്പറുകള്‍ ഉപയോഗപ്പെടുത്താന്‍ കടപ്പെട്ടവര്‍ പോലും മറന്നുപോവുന്നു.

    അതിനു വെള്ളിയാഴ്ച നട്ടുച്ചക്ക് ആർക്കും മലയാളം തിരിയൂലല്ലോ?? ഖതീബിനാണെങ്കിൽ അറബിയല്ലാതെ മറ്റൊന്നും പറയാനറിഞ്ഞും കൂട..

    ReplyDelete
  17. അസ്സലാമു അലൈക്കും
    മുസ്ലിംകള്‍ക്കിടയിലെ നാറാണത്തു ഭ്രാന്തന്മാര്‍ ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. മാശാഹ് അല്ലാഹ്. തൂലിക ചലിപ്പിച്ചു കൊന്റെയിരിക്കുക. അല്ലാഹു അനുഗ്രഹിക്കറെ, ആമീന്‍


    മുഹമ്മദ്‌ യാസര്‍ വി.കെ
    അബൂദാബി

    ReplyDelete
  18. അസ്സലാമു അലൈക്കും
    മുസ്ലിംകള്‍ക്കിടയിലെ നാറാണത്തു ഭ്രാന്തന്മാര്‍ ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. മാശാഹ് അല്ലാഹ്. തൂലിക ചലിപ്പിച്ചു കൊന്റെയിരിക്കുക. അല്ലാഹു അനുഗ്രഹിക്കറെ, ആമീന്‍


    മുഹമ്മദ്‌ യാസര്‍ വി.കെ
    അബൂദാബി

    ReplyDelete
  19. അസ്സലാമു അലൈക്കും

    മുസ്ലിംകള്‍ക്കിടയിലെ നാറാണത്തു ഭ്രാന്തന്മാര്‍ ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. മാശാഹ് അല്ലാഹ്. തൂലിക ചലിപ്പിച്ചു കൊന്റെയിരിക്കുക. അല്ലാഹു അനുഗ്രഹിക്കറെ, ആമീന്‍.

    മുഹമ്മദ്‌ യാസര്‍ വി.കെ
    അബൂദാബി

    ReplyDelete
  20. അസ്സലാമു അലൈക്കും
    മാശാഹ് അല്ലാഹ്. തൂലിക ചലിപ്പിച്ചു കൊന്റെയിരിക്കുക. അല്ലാഹു അനുഗ്രഹിക്കറെ, ആമീന്‍

    ReplyDelete
  21. AssalaamuAlaikum wa Rahmathullah..,

    Thaqabbalallaah minna wa minkum Akhee..,

    Excellent Post, May Allah shower His Mercy upon you

    ReplyDelete
  22. http://muslimvoi.wordpress.com/
    വളരെ പ്രഭലമായ സുന്നത്തുള്ള നിസ്കാരമാണ് സ്വലാത്തുല്‍ ഈദ്‌, അത് എല്ലാവരും നഷ്ടപെടാതെ കുട്ടികളും വലിയവരുമായി പള്ളിയില്‍ പോയി നിസ്കരിക്കാന്‍ ശ്രദ്ദിക്കണം നിസ്കാരത്തിനു ശേഷമുള്ള ഖുതുബയും കഴിഞ്ഞു മാത്രമേ പിരിയാവൂ , നിസ്കാരത്തിനു ശ്രേഷ്ടമായത് പള്ളികളാണ് എന്ന് പുണ്യ റസൂല്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളതിനാല്‍ ഈദ്‌ ഗാഹുകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എല്ലാവരും ശ്രദ്ദിക്കണം പെരുന്നാള്‍ നമസ്ക്കാരത്തിനു ശേഷം പരസ്പരം ആലിംഗനം ചെയ്യുന്നതും ഈദ്‌ സന്ദേശം കൈ മാറുന്നതും നല്ലതാണ്, നമ്മില്‍ നിന്ന് മരിച്ചുപോയ സഹോദരങ്ങളുടെ കബര്‍ സിയാറത്ത്‌ ചെയ്യുന്നതും കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനുള്ള ഗ്രഹ സന്ദനര്‍ഷനങ്ങളും വളരെ പുണ്യ മാക്കപെട്ടതാണ് ഒരിക്കലും ആഘോഷങ്ങള്‍ അനിസ്ലാമിക മാവാതിരിക്കാന്‍ ശ്രദ്ധിക്കണം.പെരുന്നാള്‍ നമസ്ക്കാരത്തിനു ശേഷവും തുടര്‍ന്നുള്ള ഫര്ള് നമ്സ്ക്കരങ്ങള്‍ക്ക് ശേഷവും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്.ആഘോഷത്തിനിടയില്‍ ഫര്ള് നമസ്ക്കാരങ്ങള്‍ കളാ ആവാതെയും നഷ്ടപെടാതെയും സൂക്ഷിക്കണം.
    http://muslimvoi.wordpress.com/

    ReplyDelete