Saturday, October 8, 2011

ഫാദർ സുലൈമാനും ചില കത്രിക പ്രയോഗങ്ങളും

സർവ്വ ശക്തനായ അല്ലാഹുവിന്റെ നാമത്തിൽ..

 ഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി മൊബൈലുകളിൽ നിന്ന് മൊബൈലുകളിലേക്ക് പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു 15 മിനുട്ട് ക്ലിപ്പ് കേൾക്കാനിടയായി.. ഫേസ്ബുക്കിലും ഇതേ സാധനം ചിലർ “ആഘോഷിക്കുന്നത്“ കാണുന്നു.. വയനാട്ടിൽ നിന്ന് സുലൈമാൻ മുസലിയാർ എന്ന ‘ദാരിമി’ ബിരുദമുള്ള ഒരാൾ ക്രിസ്തുമതത്തിലേക്ക് മാറിയെന്നും പറഞ്ഞ് അനുഭവം പറയുന്ന ക്ലിപ്പ് ആണിത്. ഖുർ’ആനിലെ ആയത്തുകൾ ഒരു മടിയുമില്ലാതെ ദുർവ്വ്യാഖ്യാനം ചെയ്യുന്ന പ്രസ്തുത പ്രഭാഷണശകലം സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ പോന്നതാണ്. എന്നാൽ പൊട്ടത്തരങ്ങളും ദുർവ്യാഖ്യാനങ്ങളും കുത്തിനിറച്ച ഒരു പതിനഞ്ചു മിനുറ്റ് സംസാരം എന്നേ എനിക്കിത് കേൾക്കുമ്പോൾ തോന്നിയിട്ടുള്ളൂ.. ബൈബിളിലെ വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും ജനശ്രദ്ധയിൽ പെടുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഈ പ്രഭാഷണം ചിലർ ഉപയോഗപ്പെടുത്തുന്നു..


ഈ ക്ലിപ് തുടങ്ങുമ്പോൾ അയാൾ സ്വയം പരിചയപ്പെടുത്തുന്നുണ്ട്.. പേര് സുലൈമാൻ ആണെന്നും വയനാടുകാരനാണെന്നും വീട്ടുപേര് “തുർക്കി” ആണെന്നും പറയുന്നു ഇദ്ദേഹം. മാത്രമല്ല, 8 വയസ്സായപ്പോൾ തന്നെ ‘ദാറുസ്സലാം ഇസ്ലാമിക് കോളജിൽ’ മാതാപിതാക്കൾ പറഞ്ഞുവിട്ടു എന്നും 18 വയസ്സാവുമ്പോഴേക്ക് പഠനം കഴിഞ്ഞ് കണ്ണൂർ ജില്ലയിൽ ഒരു പള്ളിയിൽ “കൊച്ചച്ചനായി” (ഖത്തീബ്) ജോലി നോക്കി എന്നും തട്ടിവിട്ടിട്ടുണ്ട്. അങ്ങനെ പ്രസംഗിച്ച് ഇയാൾ അറിയപ്പെട്ടു(?) എന്നും പല കവലകളിൽ നിന്നും വയളിനായി ഇയാളെ പലരും വിളിച്ചു എന്നും, ഒരു ദിവസം ഒരു സ്ഥലത്ത് പ്രസംഗത്തിനായി പോയപ്പോൾ ആൾക്കൂട്ടം കണ്ട് ഇയാൾക്ക് “ആവേശം” വന്നത്രേ.. അവിടെ വെച്ച് ഇയാൾ “യേശു ദൈവമല്ല” എന്നും മറ്റുമൊക്കെ വിളിച്ചു കൂവി. എന്നാൽ പ്രഭാഷണം കഴിഞ്ഞപ്പോൾ ഒരാൾ ഓടി വന്ന് ഇയാൾക്കൊരു കുറിപ്പ് കൊടുത്തുവത്രെ.! “യേശു ദൈവമല്ലെങ്കിൽ പിന്നെയാരാണേശു?” എന്ന ചോദ്യമാണത്രെ അതിലുണ്ടായിരുന്നത്. അവിടന്നായിരുന്നുവത്രെ ഇയാളുടെ “മാറ്റത്തിന്റെ”(?) തുടക്കം..!

“യേശുവാരാണ്?” എന്ന ചോദ്യം ഇയാളുടെ വാരിയെല്ലുകൊണ്ട് മൂടപ്പെട്ട ഹൃദയത്തെ മര്‍ദ്ദിച്ചു കൊണ്ട് ചോദിച്ചു കൊണ്ടിരുന്നത്രെ.. പഠിക്കാനിരിക്കുമ്പോൾ, ഉണ്ണാനിരിക്കുമ്പോൾ, ഉറങ്ങാനിരിക്കുമ്പോൾ.. അങ്ങനെ ജീവിതത്തിന്റെ സകല മേഘലകളിലും ഈ ചോദ്യം അദ്ദേഹത്തെ മർദ്ധിച്ചു കൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അല്ലാഹുവോട് പ്രാർത്ഥിച്ചു കൊണ്ട് ഖുർ’ആൻ തുറന്നു “യേശുവാരാണ്?” എന്ന ചോദ്യത്തിനുത്തരം കണ്ടെത്താൻ ശ്രമിച്ചുവത്രെ. അവിടെ നിന്നാണിദ്ദേഹത്തിന്റെ പൊട്ടത്തരങ്ങളുടെയും ദുർവ്വ്യാഖ്യാനങ്ങളുടെയും ഭാണ്ഡം ഇദ്ദേഹം അഴിക്കുന്നത്. അദ്ദേഹത്തിന്റെ വാദമുഖങ്ങളെ നമുക്കൊന്ന് പരിശോധിക്കാം:

ഖുർ’ആനിൽ 6666 ആയത്തുകളാണുള്ളത്
- ഖുർ’ആൻ മുഴുവൻ വായിച്ചു എന്ന് താങ്കൾ പറയുന്നു,, ഒരിക്കലെങ്കിലും ഖുർ’ആൻ മുഴുവൻ വായിച്ചിരുന്നു എങ്കിൽ ഈ പൊട്ടത്തരം താങ്കൾ പറയുകയില്ലായിരുന്നു. ആരോ എഴുതിത്തന്നത് മനപ്പാഠമാക്കുന്നതിനിടയിൽ ഇതെങ്കിലും ഒന്ന് പരിശോധിക്കാമായിരുന്നു.

ഇസ്’ലാം മത സ്ഥാപകൻ മുഹമ്മദ് നബിയാണ്
-മുസ്’ലിംകൾ അങ്ങനെ വിശ്വസിക്കുന്നില്ല. ആദ്യ മനുഷ്യൻ ആദം(അ) മുതൽ ലോകത്ത് ദൈവിക മതം ഇസ്’ലാമാണ്.

ഖുർ’ആൻ പറയുന്നു: وَأُحْيِـي الْمَوْتَى.. "അദ്ദേഹം മരിച്ചവരെ ജീവിപ്പിച്ചു.." അപ്പോൾ മരിച്ചവരെ ജീവിപ്പിക്കുന്ന യേശുവിനോട് പ്രാർത്ഥിച്ചാൽ എന്താണു തെറ്റ്?
-പ്രിയപ്പെട്ട സുലൈമാൻ മുസ്’ലിയാരുടെ കത്രിക അപാരം തന്നെ..  وَأُحْيِـي الْمَوْتَى എന്നതിന്റെ അടുത്ത വാചകം വായിച്ചാൽ താങ്കളുടെ മുഴുവൻ പൊട്ടിപ്പൊളിയുമായിരുന്നു.. ഖുർ;ആനിലെ ആലു ഇമ്രാനിലെ പ്രസ്തുത ആയത്തിങ്ങനെയാണ്.. : وَأُحْيِـي الْمَوْتَى بِإِذْنِ اللّهِ  ഇവിടെ  بِإِذْنِ اللّهِ എന്ന വാചകം താങ്കൾ മുറിച്ചു ഓതിയതെന്തിനാണ്?? അല്ലാഹുവിന്റെ അനുമതിയോടെ യേശു മരിച്ചവരെ ജീവിപ്പിച്ചു” എന്നത് എന്തിനാണ് താങ്കൾ കട്ടത്?? മുൻപ് ദാറുസ്സലാം കോളജിൽ നിന്ന് തന്നെ പഠിച്ചതാണോ ഈ കത്രിക പ്രയോഗം??

പിന്നെ ഖുർ’ആൻ പറയുന്നു :  إِنَّ فِي ذَلِكَ لآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ . അതായത്, “യേശു സ്വർഗ്ഗത്തിലേക്ക് പോയി അവൻ ഇപ്പോഴും ജീവിക്കുന്നു, അവൻ വീണ്ടും ഈ ലോകത്തേക്ക് വരികയും ചെയ്യും”
- പ്രിയപ്പെട്ട മുസ്’ലിയാരെ, താങ്കൾക്ക് കിട്ടിയ “ചിക്കിളി” എത്രയായാലും ഇമ്മാതിരി ദുർവ്യാഖ്യാനം വേണ്ടായിരുന്നു. താങ്കൾ ഈ ഓതിയ ആയത്തിനു താങ്കൾക്ക് മുൻപ് ഒരു മനുഷ്യക്കുട്ടിയെങ്കിലും ഇങ്ങനെ ഒരർത്ഥം പറഞ്ഞിട്ടുണ്ടോ?? ഒന്നുമില്ലെങ്കിൽ ഇത് കേൾക്കുന്നവർ ഖുർ;ആൻ എടുത്ത് നോക്കുമെന്നെങ്കിലും താങ്കൾ ആലോചിക്കേണ്ടിയിരുന്നു.. ഇനി ഈ ആയത്തിന്റെ യഥർത്ത അർത്ഥമെന്തെന്ന് നമുക്ക് നോക്കാം :
 إِنَّ فِي ذَلِكَ لآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ  ... Q.(03:49)
"തീർച്ചയായും അതിൽ നിങ്ങൾക്കൊരു ദ്രിഷ്ടാന്തമുണ്ട്. നിങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ”
ഇതിനെയാണിദ്ദേഹം ആ കോലത്തിലാക്കിയത്. ഒന്നും വെണ്ട, ഒരൊറ്റ ചോദ്യം, ഇതിൽ “യേശു” എന്നെവിടെയെങ്കിലുമുണ്ടോ? 

ഇതൊന്നും മുഹമ്മദ് നബിയെ പറ്റി ഖുർ;ആനിൽ പറഞ്ഞിട്ടില്ല
-പറഞ്ഞത് മുകളിൽ നമ്മൾ കണ്ടതാണല്ലോ...

യേശുവിന്റെ പേര് ഖുർ’ആനിൽ ഇരുപത്തിയഞ്ചോളം സ്ഥലങ്ങളിൽ കാണാം. എന്നാൽ മുഹമ്മദ് നബിയുടെ പേര് വെറും അഞ്ചു തവണ മാത്രമാണ് ഖുർ’ആനിലുള്ളത്. ഇതും മാറ്റ ചിന്തക്ക് കാരണമായി.!
- എങ്കിൽ താങ്കൾക്ക് ജൂതനാകാമായിരുന്നു. ഖുർ;ആനിൽ ഏറ്റവും കൂടുതൽ പേര് പറഞ്ഞത് മൂസ(അ) യുടേതാണല്ലോ..

മുസ്’ലിംകൾ എല്ലാ വർഷവും ഹജ്ജിനു പോകുന്നത് മുഹമ്മദ് നബിയുടെ (സ) കല്ലറയിലേക്കാണ്.!
- താങ്കൾ മുൻപുണ്ടായിരുന്നിടത്തെ “ജാറ മനസ്തിതി” ഇപ്പോഴുമുണ്ടല്ലോ.. ഒന്നുമില്ലെങ്കിൽ ഹജ്ജ് മക്കയിലാണെന്നും മുഹമ്മദ് നബി(സ) യുടെ ഖബർ മദീനയിലാണെന്നെങ്കിലും ഓർമ്മിക്കണമായിരുന്നു..

മദീനയിൽ പോയി മുസ്’ലിംകൾ ത്വവാഫ് ചെയ്യുന്നു
-ഇയാൾക്ക് തന്നെയാണോ പടച്ചോനേ ‘ദാരിമി’ ബിരുധം ലഭിച്ചത്?? ഹാ, കഷ്ടം.!

ഖുർ’ആനിൽ വല്ല സംശയവുമുണ്ടെങ്കിൽ ബൈബിൾ വായിക്കാൻ ഖുർ’ആനിൽ പറയുന്നു (10:94)..
-ഇതും മുകളിലേതു പോലെ തന്നെ.. ആ ആയത്തിൽ ‘ബൈബിൾ’ അല്ലെങ്കിൽ ‘ഇഞ്ചീൽ’ എന്നെങ്കിലും കാണിക്കാൻ ബഹുമാനപ്പെട്ടവർക്ക് സാധിക്കുമോ?? ഇവിടെ പറയുന്നത് ഖുർ’ആനിൽ സംശയമുണ്ടെങ്കിൽ ബൈബിൾ നോക്കാനല്ല പൊന്നു സുലൈമാൻ ചേട്ടാ.. ഖുർ’ആനിൽ ഒട്ടേറെ ചരിത്ര സംഭവങ്ങളുണ്ട്.. അവയിൽ വല്ല സംശയവും തൊന്നിയാൽ വേദം പഠിച്ചവരോട് ചോദിച്ചു കൊള്ളുക.. അവർ സത്യം പറയുന്നവരാണെങ്കിൽ അവർ അത് തീർത്തു തരും എന്നാണത്.. അറബികളെ സംബന്ധിച്ചിടത്തോളം വേദഗ്രന്ഥങ്ങളുമായി അവർക്ക് പരിചയമില്ലാത്ത സ്ഥിതിക്ക് മുൻവേദങ്ങളിൽ പറയുന്നതും ഇതൊക്കെ തന്നെയാണെന്ന് അറിയിക്കാൻ വേണ്ടിയാണത്. മാത്രമല്ല, ഒരിടത്തും ബൈബിൾ വായിക്കാൻ ആവശ്യപ്പെടുന്നുമില്ല.. പിന്നെ പത്താം അദ്ധ്യായമായ യൂനുസിൽ തന്നെ നിങ്ങൾ ഉദ്ധരിച്ചതിന്റെ മൂന്ന് ആയത്തുകൾ താഴെ നൊക്കിയാൽ കാണാം:

“എല്ലാ ദ്രിഷ്ടാന്തവും അവർക്കു വന്നെത്തിയാലും ശരി; വേദനയേറിയ ശിക്ഷയെ അവർ കാണുന്നതുവരേക്കും”(10:97)
അതു കൊണ്ട് ആ വേദനയേറിയ ശിക്ഷ വേണ്ടെങ്കിൽ ഖുർ’ആൻ പറയുന്നത് സത്യമാണെന്ന് മനസ്സിലാക്കി ജീവിക്കണമെന്നാണു പറയുന്നത്.. അതിനെ ദുർവ്വ്യാഖ്യാനിച്ച് നിങ്ങൾ ഇക്കോലത്തിലാക്കിയല്ലോ.. കഷ്ടം  തന്നെ..

മുഹമ്മദ് നബി രോഗം വന്നു മരണപ്പെട്ടു എന്ന് ഖുർ’ആനിൽ പറയുന്നു.
-താങ്കളേത് ഖുർ’ആനാണാവോ വായിച്ചത്..? എങ്കിൽ ഇത് എവിടെയാണുള്ളത്..??

ഖുർ;ആൻ പറയുന്നു : وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا .. “ഓ മനുഷ്യരേ.. നിങ്ങളെല്ലാവരും എന്റെ അടിമകളാണ്. ഞാൻ നിങ്ങളുടെ യജമാനനാണ്. ഞാൻ പറയുന്നത് നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ നിങ്ങളെ ഞാൻ ശിക്ഷിക്കും“
അല്ലാഹു അടിമകളേ എന്നാണു വിളിക്കുന്നത്.. യജമാനന് ഒരിക്കലും അടിമയെ സ്നേഹിക്കാനാവില്ല..
-ഇത് താങ്കളുടെ ഖുർ;ആൻ തട്ടിപ്പ് നമ്പർ.3 ആയി ഞങ്ങൾ എണ്ണിക്കോളാം. ചോദ്യുമാവർത്തിക്കുന്നു ലോകത്ത് ഇന്നേ വരെ ഒരൊറ്റ മനുഷ്യക്കുട്ടിയെങ്കിലും ഈ ആയത്തിന് ഇങ്ങനെ ഒരർത്ഥം പറഞ്ഞതായി തെളിയിക്കാമോ?? യഥാർത്ഥ അർത്ഥമെന്തെന്ന് നമുക്ക് നോക്കാം:
وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا  (ഖുർ’ആൻ 25:63)
“പരമകാരുണികന്റെ ദാസന്മാർ ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരാകുന്നു”
ദുർ’വ്യാഖ്യാനത്തിനുള്ള ഈ വർഷത്തെ അവാർഡെങ്ങാനും പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ താങ്കൾക്ക് തരാൻ എന്തായാലും സാധ്യതയുണ്ട്..

യേശുവിന് തോറയും ഇഞ്ചീലും സബൂറും സമ്മാനിച്ചു എന്ന് ഖുർ’ആനിൽ പറയുന്നു
- പ്രസ്തുത വേദഗ്രന്ഥങ്ങളുടെ പൊരുൾ പഠിപ്പിച്ചു എന്നേ ആ ആയത്തിലുള്ളൂ..

ഏതായാലും ഫേസ്ബുക്കിലും ജി.പ്ലസ്സിലുമൊക്കെ ഈ ക്ലിപ്പ് ഇട്ട് ‘ആഘോഷിക്കുകയും’ മൊബൈലുകളിലേക്ക് സെന്റ് ചെയ്യുകയും ചെയ്യുന്നവർ ഇതിനൊരു മറുപടി എവിടെ നിന്നെങ്കിലും തപ്പിയെടുക്കാൻ പറ്റുമോ എന്നൊന്ന് ശ്രമിക്കുക.. ഇയാളുടെ 15 മിനുട് പ്രസംഗം മാത്രം കിട്ടിയത് ഭാഗ്യം. അത് ഒരു മണിക്കൂറായിരുന്നു എങ്കിൽ ഈ ദുർവ്യാഖ്യാനം കാൽകുലേറ്റർ എടുത്ത് കൂട്ടേണ്ടി വരുമായിരുന്നു...

അവസാന പയറ്റ് : ഒരു പ്രണയത്തിന്റെ പിന്നാലെയാണിദ്ദേഹത്തിന്റെ “മനം മാറ്റം” എന്ന് ചിലർ പറയുന്നു.. എന്തോ ആവോ................................!

അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കാൻ മറക്കരുതേ....

24 comments:

 1. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി മൊബൈലുകളിൽ നിന്ന് മൊബൈലുകളിലേക്ക് പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു 15 മിനുട്ട് ക്ലിപ്പ് കേൾക്കാനിടയായി.. ഫേസ്ബുക്കിലും ഇതേ സാധനം ചിലർ “ആഘോഷിക്കുന്നത്“ കാണുന്നു.. വയനാട്ടിൽ നിന്ന് സുലൈമാൻ മുസലിയാർ എന്ന ‘ദാരിമി’ ബിരുദമുള്ള ഒരാൾ ക്രിസ്തുമതത്തിലേക്ക് മാറിയെന്നും പറഞ്ഞ് അനുഭവം പറയുന്ന ക്ലിപ്പ് ആണിത്.

  ReplyDelete
 2. മനുഷ്യ കരങ്ങളാല്‍ സ്വന്തം വേദങ്ങള്‍ മലിനമായപ്പോള്‍ ...അത് ജനങ്ങള്‍ക്ക്‌ മനസ്സിലായി തുടങ്ങിയപ്പോള്‍ കൃസ്തിയന്‍ മിഷനറിമാര്‍ തെരഞ്ഞെടുത്ത വഴികളാണ് ഈ കാണുന്നതെല്ലാം ...." നാമാണ് ഈ ഗ്രന്ഥം ഇറക്കിയത് നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും (വിശുദ്ധ ഖുര്‍ആന്‍)
  ഇവന്മാരുടെ മുത്തപ്പന്‍ മാര്‍ നൂറ്റാണ്ടുകളായി വിചാരിച്ചിട്ട് ഒരു ചുക്കും സംഭവിച്ചിട്ടില്ല പിന്നല്ലേ...ഇത്തരം ഇടത്തില്‍ കണ്ണികള്‍.....

  ReplyDelete
 3. കുറച്ച് ഭാഗം ഞാനും കേട്ടിരുന്നു. പതിവ് സുവിശേഷകരെപ്പോലെ തന്നെ സംസാര ശൈലിയും മറ്റും. അതിനു മറുപടിയായി ഒരു ക്ലിപ് കണ്ടിരുന്നു.

  ReplyDelete
 4. ഇത് തന്നെയല്ലേ ഞമ്മന്‍റെ സോളമന്‍-അന്‍ത്രൂ ചക്കാപ്പിമാരും ചെയ്യണത്....പിന്നെന്തിനാ മക്കളേ ഇത്ര ബേജാറ്..؟
  yoosuf sahib nadwi
  oachira
  ynadwi@gmail.com

  ReplyDelete
 5. സകാഫികളും ക്രെസ്തനികളും തമ്മില്‍ വലിയ വാത്യിയാസം ഒന്നും ഇല്ലല്ലോ.ക്രിസ്തെയനികളും ഇടയളന്മാരെ വെച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു സകാഫികളും ഇടയളന്മാരെ വച്ച് പ്രാര്‍ത്ഥിക്കുന്നു..സകാഫികളും ദാരിമികളും അല്ലെ അവര് മായിട്ട് കുടുതല്‍ അടുപ്പം..അപ്പോള്‍ ഇയാള്‍ക് തോന്നിയിരികും രണ്ടും വലിയ വതെയസമില്ല എന്ന്..ആദ്യം ഇസ്ലാം എന്താണെന്നു സകഫിമാരെയും ദാരിമികളെയും പടിപ്പികുക..അടായത് തൌഹീദ് പടിപ്പികുക..

  ReplyDelete
  Replies
  1. "ക്രിസ്തെയനികളും ഇടയളന്മാരെ വെച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു സകാഫികളും ഇടയളന്മാരെ വച്ച് പ്രാര്‍ത്ഥിക്കുന്നു" ബൈബിള്‍ പ്രകാരം ആരാണ് ക്രിസ്ത്യന്‍ എന്ന് താന്കള്‍ ആദ്യം പഠിക്കൂ സുഹൃത്തേ. കണ്ടതും കേട്ടതും മനസ്സില്‍ വക്കുന്നത് കൊള്ളാം. കണ്ടിടത് അത് ചര്‍ദ്ദിച്ചിടരുത്. യേശു ക്രിസ്തു അല്ലാതെ ഒരു മധ്യസ്ഥന്‍ ഇല്ല എന്നാണു ബൈബിള്‍ പഠിപ്പിക്കുന്നത്‌.മറിച്ചുള്ള ഒരു വാക്യം താങ്കള്‍ക്കു ബൈബിളില്‍ നിന്നും കാണിച്ചു തരാമോ? പിന്നെ ബൈബിള്‍ പ്രകാരം ചെയ്യാതെ തോന്നിയ മാതിരി നടക്കുന്നവര്‍ ചെയ്യുന്നത് വച്ച് ക്രിസ്ത്യാനികളെ ചൊറിയാന്‍ നടക്കരുത്. ഖുറാന്‍ പ്രകാരം ജീവിക്കാത്തവന്‍ മുസ്ലീം ആകുമോ? അത്തരക്കാരുടെ പ്രവര്‍ത്തി വെച്ച് മറു ചൊറി വന്നാല്‍ നിങ്ങള്‍ സമ്മതിച്ചു തരുമോ? മതേതരത്വം എന്നത് സ്വന്തം മതത്തില്‍ വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും മറ്റുള്ളവര്‍ക്ക് പ്രശ്നം ഉണ്ടാകാത്ത തരത്തില്‍ അത് പ്രചരിപ്പിക്കാനും അനുവാദം തരുന്നതാണ്. അടുത്തവന്റെ ചെവിയില്‍ കയറി ചോറിയാനുള്ള അവകാശമാണെന്നുള്ള തെറ്റിധാരണ ഒഴിവാക്കുക.....

   Delete
 6. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമീനെ അവിശ്വാസിയായി പ്രഖ്യാപിക്കുന്നതിന്റെ / ശിര്‍ക്ക് ആരോപിക്കുന്നതിന്റെ അപകടങ്ങളെ പറ്റി സൗദിയില്‍ നടന്ന ചര്‍ച്ച ന്യൂസ് ഇവിടെ വായിക്കാം. നമ്മുടെ നാട്ടില്‍ ചിലരിപ്പോഴും പൊട്ട്ക്കിണറ്റിലെ തവളകളായി വസിക്കുന്നു.


  @musthsfaclt

  തൗഹീദിന്റെ നിര്‌വചനം ഒന്ന് പറയാമോ പ്ലീസ്

  ReplyDelete
 7. ഫാറൂഖ്October 8, 2011 at 6:44 PM

  സുലൈമാന്‍ വിവരമില്ലാത്ത ആളാണെങ്കിലും വിട്ടിതരത്തിന് ഒരു കുറവുമില്ലല്ലോ ?????? ഇതില്‍ നിന്നും ഒരു കാര്യം മനസിലായി ആര്‍ക്കും (ഏതു വിവരം കെട്ടവനും) ദാരിമിയാകം ,ദാറുസ്സലാം ഒരു സംഭവം തന്നെ

  ReplyDelete
 8. dharimi ushar ...............sunnikal jagrathey.......... epol sadha ouliyakanmare vit oru nabiyodu prartikan tudagiyalo .......iniyum purogathi undagumenu pratheekshikunu.............

  ReplyDelete
 9. masha allah, i was preparing a reply for that video for past two days(one christian friend of mine send the video to me), when I came to see your reply i just posted this link in the facebook .Well written . May Allah reward you for your effort. Ameen.

  ReplyDelete
 10. ഫാദര്‍ അലവി എന്ന ഒരു സഹോദരന്‍ മുമ്പ് ഉണ്ടായിരുന്നു. അങ്ങേര് ഇതിനെക്കാളും മെച്ചമായിരുന്നല്ലോ. മൂപ്പര് അര്‍ത്ഥങ്ങള്‍ തെറ്റിക്കാരില്ലായിരുന്നു. വ്യാഖ്യാനത്തില്‍ ആയിരുന്നു കളി. മക്കയില്‍ നിന്നും ക്രിസ്ത്യാനികളുടെ നാട്ടിലേക്ക് ഹിജ്ര പോയ ഒരു സ്വഹാബി അവിടെ ചെന്ന് ക്രിസ്തുമതം സ്വീകരിച്ചു എന്ന് ചരിത്രത്തില്‍ കാണാം. ഇസ്ലാമില്‍ നിന്നും മറ്റു മതങ്ങളിലേക്ക് ചേക്കേറിയ വേറെയും ചിലര്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. മുസ്ലിമിന് ഇതൊരു പുത്തരിയല്ല. മനുഷ്യ മനസ് അല്ലാഹുവി ന്‍റെ കരങ്ങളിലാണ് എന്ന റസൂലി ന്‍റെ പ്രസ്താവന എത്ര സത്യം. മനസുകളെ മാറ്റി മറിച്ചു കൊണ്ടിരിക്കുന്ന നാഥാ ഞങ്ങളുടെ മനസുകളെ നീ നിന്‍റെ ദീനില്‍ ഉറപ്പിച്ചു നിര്‍ത്തണെ...ആമീന്‍.

  ReplyDelete
 11. @nausher hassan : താങ്കളുടെ കമന്റിനും ബ്ലോഗ് വിസിറ്റ് ചെയ്തതിനും നന്ദി അറിയിക്കുന്നു..

  @ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : ഓകെ.. ഒരാളും “ഇയാൾ മുശ്രിക്കാണ്”, അല്ലെങ്കിൽ “ഇവർ മുശ്രിക്കാണ്” എന്ന് ഒരാളെ അല്ലെങ്കിൽ വിഭാഗത്തെ ചൂണ്ടി പറയുന്നില്ല സഹോദരാ.. മറിച്ച്, “ഈ പ്രവർത്തി ശിർക്കാണ്” എന്ന് ചൂണ്ടിക്കാണിച്ചു കൊടുക്കുക മാത്രമാ ചെയ്യുന്നത്.. ഒരു കള്ളുകുടിയനോട് കള്ള് ഹറാമാണെന്ന് പറഞ്ഞു കൊടുക്കുമ്പോൾ “എന്നെ കള്ളു കുടിയനാക്കിയേ..” എന്ന് കരയുകയല്ല അയാൾ വേണ്ടത്, മറിച്ച് ആ വിഷയം പഠിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.. ബ്ലോഗ് വിസിറ്റിയതിനു നന്ദി..

  @നദ്’വി സാഹിബ് : തെറ്റാരു ചെയ്താലും നമ്മക്ക് ബേജാറാവണ്ടേ.. :) . ബ്ലോഗ് വിസിറ്റിയതിനു നന്ദി,,

  @മുസ്തഫ സാഹിബ് : ഇൻഷാ അല്ലാഹ്.. അതിനു നമുക്കൊന്നിച്ച് പ്രയത്നിക്കാം.. അല്ലാഹു സ്വീകരിക്കുമാറാകട്ടെ, ആമീൻ

  @ ഫാറൂഖ് : അതെ, ഹഹ.. വിസിറ്റിയതിനു നന്ദി ട്ടൊ..

  @ അബു നാജിയ : ഹഹ.. :)

  @ ജിഹാദ് വി.വി : അൽഹംദുലില്ലാഹ്, താങ്കളുടെ റിപ്ലൈ പ്രിപറേഷനു ശേഷം ഒന്ന് എനിക്കും അയക്കാമോ?? ഞാൻ എഴുതിയതിൽ കുറവുണ്ടായേക്കാം.. മറ്റാരും പ്രതികരിക്കാത്തത് കണ്ടപ്പോൾ എഴുതിയതാണിത്..

  @ അൻസാർക്ക : അതെ, അവരെ കുറിച്ചാണു ഖുർ’ആൻ പറഞ്ഞത്, സത്യം സ്വീകരിച്ചതിനു ശേഷം ളുലുമാത്തിലേക്ക് തിരിച്ചു പോയവർ എന്ന്.. ഫാദർ അലവിയോ ഫാതർ സുലൈമാനോ ക്രിസ്തുമതം സ്വീകരിച്ചതിനോ, കാരണം വിശദീകരിച്ചതിനോ അല്ല ഞാൻ എതിർത്തത്, അതിനിടയിൽ എന്തിനീ കത്രിക പ്രയോഗം? അതിനിടയിൽ എന്തിനു ഖുർ;ആൻ ദുർവ്യാഖ്യാനിക്കുന്നു??

  ReplyDelete
 12. @BCP

  >“ഇയാൾ മുശ്രിക്കാണ്”, അല്ലെങ്കിൽ “ഇവർ മുശ്രിക്കാണ്” എന്ന് ഒരാളെ അല്ലെങ്കിൽ വിഭാഗത്തെ ചൂണ്ടി പറയുന്നില്ല സഹോദരാ.. മറിച്ച്, “ഈ പ്രവർത്തി ശിർക്കാണ്” എന്ന് ചൂണ്ടിക്കാണിച്ചു കൊടുക്കുക മാത്രമാ ചെയ്യുന്നത് <  ശിര്‍ക്ക് ചെയ്യുന്ന ആളെ എന്താണ്‌ വിളിക്കുക സഹോദരാ?

  OT

  തൗഹീദിന്റെ നിര്‍‌വചനം ഒരാളോട് ചോദിച്ചിരുന്നു. അയാളെ പിന്നെ കണ്ടില്ല.

  ReplyDelete
 13. @ Basheerka : ഒരാളോട് “നിങ്ങൾക്ക് ടൈഫോയിടാണ്” എന്ന് ഒരു ഡോക്ടർ പറയുമ്പോൾ, ആ ഡോക്ടരോട് തർക്കിച്ച്, ടൈഫോയിഡിന്റെ നിർവചനവും ചോദിച്ച് പിന്നാലെ കൂടുകയല്ല ചെയ്യേണ്ടത്. മറിച്ച് അത് മാറാൻ എന്തൊക്കെ വേണം എന്ന് അന്വേഷിക്കുകയാണ് വെണ്ടത്.. അതു പോലെ ശിർക്കിന്റെയും തൌഹീദിന്റെയും നിർവ്വചനമല്ല, ശിർക്ക് നമ്മളിൽ വരാതിരിക്കാനുള്ള മുൻ കരുതലാണു നാം ചെയ്യേണ്ടത്. ഖുർ’ആനിലോ സുന്നത്തിലോ നിർവചനം പറയുന്ന ഏർപ്പാട് അല്ലാഹുവോ റസൂലോ പഠിപിച്ചിട്ടുമില്ല..

  ശിർക്ക് ഇന്നതാണ് എന്നതല്ലാതെ “ഇന്നയാൾ മുശ്രിക്കാണ്” എന്നു പറയാൻ ഞങ്ങൾക്ക് സാധിക്കില്ല ട്ടോ..

  ReplyDelete
 14. @ BCP,

  പ്രിയ Basil..

  ഒരാള്‍ കളവ് നടത്തുന്നു. നാം അത് മനസിലാക്കുന്നു. അയാളോട് പറയുന്നു. ഹേ മനുഷ്യാ നിങ്ങള്‍ കളവാണ്‌ നടത്തുന്നത്.. പക്ഷെ അയാളെ ഒരിക്കലും കള്ളനെന്ന് വിളിക്കരുതെന്ന് അല്ലേ.. മനസിലായി.. :)

  ReplyDelete
 15. ഇത് 10 പേര്‍ക്ക് FWD ചെയ്‌താല്‍ മനസ്സിന് സുഖം ലഭിക്കും. 25 പേര്‍ക്ക് FWD ചെയ്‌താല്‍ ലോട്ടറി അടിക്കും etc ... എന്നൊക്കെയുണ്ടോ ഈ കലിപ്പിന്റെ അവസാനത്തില്‍. ഭൂമിയില് ഒരു സ്വര്‍ഗ്ഗമെന്ന പേരില്‍ എന്തെങ്കിലും വാഗദാനം ചെയ്യപ്പെട്ടാല്‍ തകര്‍ന്നു വീഴുന്ന വിശ്വാസം. ഇത്തരാക്കാര്‍ വീണ്ടും മറുകണ്ടം ചാടില്ലെന്നു എന്താ ഉറപ്പു. ഇതൊരു നഷ്ടമല്ല. വിശ്വാസികള്‍ക്കുള്ള ദൃഷ്ടാന്തമാണ്..

  ReplyDelete
 16. ആ വീഡിയോ ഒന്ന് പോസ്റ്റ്‌ ചെയ്യുമോ ...

  ReplyDelete
 17. @ ബഷീർക : ഒരാളെ മുശ്രിക്കാക്കുന്നത് ഇത്ര നിസ്സാരമായി കാണാൻ എനിക്കാവുന്നില്ല..

  @ ജയരാജ് മുറുക്കുമ്പുഴ : താങ്ക്സ്.. ബ്ലോഗ് വിസിറ്റിയതിനും ആശംസ അറിയിച്ചതിനും.. :)

  @ ജെഫുക്ക : ഹഹ.. ആരൊക്കെയാണോ ആവോ മനസ്സിനു സുഖം കിട്ടിയവർ..? ബ്ലോഗ് വിസിറ്റിയതിനു നന്ദി..

  @ നസിയൻസൻ : http://www.youtube.com/watch?v=npzbl4lJMrI

  ഈ വീഡിയോ കാണുക.. ഞാൻ ഈ ലിങ്കിൽ നിന്നല്ല ട്ടൊ കണ്ടത്, മൊബൈലിൽ നിന്നാണ്.. ലിങ്ക് കിട്ടിയപ്പൊൾ തന്നു എന്ന് മാത്രം...

  ReplyDelete
 18. Rishad Abdul RahimanApril 1, 2012 at 1:35 PM

  ഇധ്യേഹത്തിന്‍റെ മുന്‍ജീവിതം ആര്കേങ്ങിലും അറിയുമോ ??????

  പിഴക്കാന്‍ പൊതുവേ 3 കാര്യങ്ങളാണ് ഉള്ളത് .
  1 .പെണ്ണ്
  2 .പണം
  3 .മദ്യം

  ഇതില്‍ ഏതായിരിക്കും അധ്യെഹത്തെ മാറ്റിയത് ...... പടച്ച റബ്ബ് കൊണ്ടു വരും ....ഇന്‍ശാഹ് അല്ലാഹ് ..........!

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. Rishad Abdul RahimanApril 1, 2012 1:35 PM
  "ഇധ്യേഹത്തിന്റെa മുന്ജീ വിതം ആര്കേങ്ങിലും അറിയുമോ ??????
  "പിഴക്കാന്‍ പൊതുവേ 3 കാര്യങ്ങളാണ് ഉള്ളത് .
  1 .പെണ്ണ്
  2 .പണം
  3 .മദ്യം
  ഇതില്‍ ഏതായിരിക്കും അധ്യെഹത്തെ മാറ്റിയത് ...... പടച്ച റബ്ബ് കൊണ്ടു വരും ....ഇന്ശാരഹ് അല്ലാഹ്"..........!"
  പിഴക്കാന്‍ ഇത്രയും കാര്യങ്ങള്‍ മതിയെങ്കില്‍ ഇദ്ദേഹം എന്തിനാണ് മതം മാറിയത് എന്നതില്‍ സംശയമേ വേണ്ട. പണം തന്നെയായിരിക്കാം കാരണം. ഒന്നും മൂന്നും കാര്യങ്ങള്ക്കാിണെങ്കില്‍ മതം മാറേണ്ട കാര്യം തന്നെയില്ലല്ലോ? ഒന്നും മൂന്നും കാര്യങ്ങള്‍ ലോഭമില്ലാതെ പരലോകത്തില്‍ തരാമെന്ന വാഗ്ദാനവും നിയന്ത്രണത്തോടെ ഒന്നാം കാര്യം ഇഹലോകത്തിലും അനുവദിച്ചിരിക്കുകയല്ലേ ഖുറാനില്‍...
  "അറബികളെ സംബന്ധിച്ചിടത്തോളം വേദഗ്രന്ഥങ്ങളുമായി അവർക്ക് പരിചയമില്ലാത്ത സ്ഥിതിക്ക് മുൻവേദങ്ങളിൽ പറയുന്നതും ഇതൊക്കെ (എതോക്കെയാണാവോ ഇതൊക്കെ) തന്നെയാണെന്ന് അറിയിക്കാൻ വേണ്ടിയാണത്. മാത്രമല്ല, ഒരിടത്തും ബൈബിൾ വായിക്കാൻ ആവശ്യപ്പെടുന്നുമില്ല.." ബൈബിളിനും ഖുറാനും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളൂ എന്നറിയുന്നവര്ക്ക് ഇതില്‍ ഒരു അതിശയവും തോന്നുകയില്ല. ആരും കള്ളനോട്ടിന്റെ അടിസ്ഥാനത്തില്‍ നല്ല നോട്ടിനെ വിലയിരുത്താറില്ല. അങ്ങനെ ചെയ്യുന്നത് വലിയ മണ്ടത്തരമാണെന്ന് ആരും സമ്മതിക്കും. ഇത്തരം ഒരു മണ്ടത്തരം ഈ സുലൈമാന്‍ കാണിക്കുമ്പോള്‍ അത് മണ്ടത്തരം ആകുന്നില്ലെങ്കിലാണ് അത്ഭുതം.

  ReplyDelete