Wednesday, October 26, 2011

ഖുർആനിൽ വൈരുദ്ധ്യം തിരയുന്നവരോട്...

സർവ്വ ശക്തനായ അല്ലാഹുവിന്റെ നാമത്തിൽ....

ബൈബിൾ വായനക്കിടെ എനിക്ക് തോന്നിയ ചില സംശയങ്ങളെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് എഴുതിയിരുന്നു.. ബൈബിളിലെ വൈരുദ്ധ്യങ്ങളെ കുറിച്ചും മറ്റുമായിരുന്നു ആ ചോദ്യങ്ങൾ.. അതിനു കൃത്യമായ വിശദീകരണം നൽകാൻ സാധിക്കാതിരുന്നപ്പോൾ, “ഖുർആനിലും വൈരുദ്ധ്യങ്ങളുണ്ട്”(?) എന്ന തരത്തിൽ ചില ബ്ലോഗ് പോസ്റ്റുകൾ* കണ്ടു.. എന്നാൽ അവ വൈരുദ്ധ്യങ്ങളല്ലെന്നും, അത് രണ്ടും ഒരേ ആശയമാണെന്നും തെളിവുകൾ ഉദ്ധരിച്ച് കാണിച്ചു കൊടുത്തപ്പോൾ പിന്നെ അവയെ കുറിച്ച് ഒരക്ഷരം മിണ്ടാതെ “സ്വന്തം ബ്ലോഗിൽ നിന്നു തന്നെ മുങ്ങേണ്ട” ഒരവസ്ഥയാണുണ്ടായത്..


ഖുർആൻ ദൈവികമെല്ലെന്ന് തെളിയിക്കാൻ വൈരുദ്ധ്യങ്ങൾ തിരയുന്നവർ, 1400 വർഷങ്ങൾക്കു മുൻപ് ഖുർആൻ നടത്തിയ ചില വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു ആദ്യം വേണ്ടത്. ഖുർആൻ കെട്ടിച്ചമച്ചതാണെന്നും ദൈവികമല്ലെന്നും വാദിക്കുന്നവരോട് ഖുർആൻ ആദ്യം നടത്തിയ വെല്ലുവിളി ആദ്യം കാണുക:

قُل لَّئِنِ اجْتَمَعَتِ الإِنسُ وَالْجِنُّ عَلَى أَن يَأْتُواْ بِمِثْلِ هَـذَا الْقُرْآنِ لاَ يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا
പറയുക : “ഈ ഖുർആൻ പോലുള്ള ഒന്ന് കൊണ്ടു വരാൻ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചാലും അവർ അതുപൊലെയുള്ളയൊന്ന് കൊണ്ടു വരികയില്ല. അവരിൽ ചിലർ ചിലർക്ക് പിന്തുണ നൽകിയാലും ശരി” (സൂറത്തുൽ ഇസ്രാഉ 88)

മക്കയിലെ മുശ്രിക്കുകൾക്കിടയിൽ ഈ ആയത്ത് ആവർത്തിക്കപ്പെട്ടു. مِثْلِ هَـذَا الْقُرْآنِ (ഖുർആൻ പോലെയുള്ള ഒന്ന്) ഉണ്ടാക്കുവാൻ ഖുർആൻ ആവർത്തിച്ചാവർത്തിച്ച് വെല്ലുവിളിച്ചിട്ടും ഒരാളും കൊണ്ടു വരാഞ്ഞപ്പോൾ, വെല്ലുവിളിയുടെ കാഠിന്യം കുറച്ച് ഖുർആൻ വീണ്ടും വെല്ലുവിളിക്കുന്നു:

أَمْ يَقُولُونَ افْتَرَاهُ قُلْ فَأْتُواْ بِعَشْرِ سُوَرٍ مِّثْلِهِ مُفْتَرَيَاتٍ وَادْعُواْ مَنِ اسْتَطَعْتُم مِّن دُونِ اللّهِ إِن كُنتُمْ صَادِقِينَ 
“അദ്ദേഹം ഇത് കെട്ടിച്ചമച്ചതാണ് എന്നാണോ നിങ്ങൾ പറയുന്നത്, എങ്കിൽ പറയുക: എങ്കിൽ കെട്ടിച്ചമക്കപ്പെട്ട ഒരു പത്തു സൂറത്തുകളെയെങ്കിലും ഇതുപോലെ നിങ്ങൾ കൊണ്ടു വരുവിൻ. അല്ലാഹുവിനു പുറമെ സാധ്യമായവരെയൊക്കെ നിങ്ങൾ വിളിക്കുകയും ചെയ്തുകൊള്ളുവിൻ. നിങ്ങൾ സത്യവാന്മാരാണെങ്കിൽ..” (സൂറത്തുൽ ഹൂദ് :13)

ഖുർആൻ പോലുള്ള ഒരു ഗ്രന്ഥം കൊണ്ടു വരാൻ സാധിക്കാതിരുന്നവരോട് ഖുർആൻ ആ‍വശ്യപ്പെടുന്നു, ഒരു പത്തു അദ്ധ്യായങ്ങളെങ്കിലും കൊണ്ടു വരാൻ..! ഇല്ല, അതിനും അവർക്ക് സാധിച്ചില്ല, സാധിക്കില്ല. അപ്പോൾ ഖുർആൻ ഒന്ന് കൂടി കാഠിന്യം കുറച്ച് വീണ്ടും വെല്ലുവിളിക്കുന്നു:

وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُواْ بِسُورَةٍ مِّن مِّثْلِهِ وَادْعُواْ شُهَدَاءكُم مِّن دُونِ اللّهِ إِنْ كُنْتُمْ صَادِقِينَ
“നമ്മുടെ അടിയാന്റെ മേൽ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങൾക്ക് വല്ല സംശയവുമുണ്ടെങ്കിൽ, അതു പോലെയുള്ള ഒരു സൂറത്ത് നിങ്ങൾ കൊണ്ടു വരുവിൻ. അല്ലാഹുവിനു പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ നിങ്ങൾ വിളിച്ചു കൊള്ളുകയും ചെയ്യുവിൻ. നിങ്ങൾ സത്യവാന്മാരാണെങ്കിൽ..” (സൂറത്തുൽ ബഖറ 23)

ഖുർആൻ പൊലുള്ള ഗ്രന്ഥം പോയിട്ട്, അതിലുള്ളത് പോലെയുള്ള പത്തു സൂറത്തുകൾ പോലും കൊണ്ട് വരാൻ സാധിക്കാതിരുന്ന ശത്രുക്കളോട് ഖുർആൻ ആവശ്യപ്പെടുന്നു, വെല്ലുവിളിക്കുന്നു, അതിലുള്ളത് പോലെയുള്ള ഒരു സൂറത്തെങ്കിലും കൊണ്ടു വരാൻ.! കേവലം മൂന്ന് ആയത്തുകളുള്ള സൂറത്തുപോലും ഖുർആനിലുണ്ട്. അത്ര ചെറിയ ഒരു സൂറത്തെങ്കിലും കെട്ടിച്ചമച്ച് ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ, ഖുർആന്റെ വെല്ലുവിളി ഏറ്റെടുത്തതായി അവർക്ക് അഹങ്കരിക്കാമായിരുന്നു.. ഇല്ല, ഇന്നേവരെ ഒരു മനുഷ്യക്കുഞ്ഞിനും അതിനു സാധിച്ചിട്ടില്ല..


അക്ഷരജ്ഞാനം പൊലുമില്ലാത്ത മുഹമ്മദ് (സ) കെട്ടിച്ചമച്ചതാണീ ഖുർആനെങ്കിൽ, എന്തേ “ഭാഷാപുലികളും” മഹാ “പണ്ഡിതന്മാരുമായ” നിങ്ങൾക്ക് അതിലുള്ളത് പൊലെയുള്ള ഒറ്റ സൂറത്ത് പോലും കൊണ്ടു വരാൻ സാധിക്കുന്നില്ല?? എന്തേ ഖുർആനിന്റെ ഈ വെല്ലുവിളി സ്വീകരിക്കാൻ സാധിക്കുന്നില്ല?? അറബി സാഹിത്യത്തിന്റെ പരമകാഷ്ഠ പ്രാപിച്ചവരെന്ന് പ്രസിദ്ധി നേടിയ ഒട്ടേറെ സാഹിത്യകാരന്മാരും കവികളും പിന്നേയും ജീവിച്ചു പൊയിട്ടുണ്ട്. എന്നിട്ടും അവർക്കൊന്നുമെന്തേ ഒരു സൂറത്തു പൊലും ഇതു പോലെ ഉണ്ടാക്കാൻ കഴിഞ്ഞില്ല?? ഒരാളും ഒറ്റക്ക് ചെയ്യണമെന്നു പൊലും ഖുർആൻ പറയുന്നില്ല, അല്ലാഹുവിനു പുറമെ നിങ്ങൾക്ക് കിട്ടാവുന്നത്ര സഹായികളെയൊക്കെ വിളിച്ചു കൊണ്ടെങ്കിൽ, ഒരേയൊരു സൂറത്തെങ്കിലും കൊണ്ടു വരൂ.. ഇല്ല.. നിങ്ങൾക്കതിനു സാധ്യമല്ല. 

ഖുർആനിൽ സൂചിമുനമ്പോളമെങ്കിലും വിടവു കണ്ടാൽ അതു പൊക്കി പിടിക്കുന്നവരും, ഖുർആനിൽ വരുദ്ധ്യം തിരയുന്നവരുമുണ്ടല്ലോ.. ഇവരൊന്നും ഇങ്ങനെയൊരു സംരംഭത്തിനു  മുന്നോട്ടു വന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. 1400 വർഷങ്ങളായി ഈ അദ്ധ്യായങ്ങൾ ഖുർആനിൽ ആവർത്തിച്ചു പാരായണം ചെയ്യപ്പെടുന്നു, ഒരു കേമനും ഇത് ഏറ്റെടുത്ത് വിജയഭേരി മുഴക്കാൻ ഇന്നേ വരെ സാധിച്ചിട്ടില്ല.. ഇനി ഇന്നേ വരെ ഒരുത്തനും കഴിയാത്ത ഈ വെല്ലുവിളി ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാവുകയാണെങ്കിൽ, ഖുർആനിന്റെ പ്രത്യേകതകളെ കുറിച്ച് അറിഞ്ഞ ശേഷം മാത്രം അതിനു മുതിരുക.. (അതല്ലാതെ എന്തെങ്കിലും ഒരു മണ്ടത്തരം എഴുതി, ഞാനിതാ സൂറത്തുണ്ടാക്കിയിരിക്കുന്നു എന്ന് പരഞ്ഞ് സ്വയം പരിഹാസ്യനാകേണ്ടതില്ല). ഖുർആനിന്റെ ചില പ്രത്യേകതകൾ താഴെ കൊടുക്കുന്നു:

1. നിത്യനൂതനവും അനുപമവുമായ വാചകശൈനിയും ഘടനാരൂപവും
2. പ്രത്യേക രീതിയിലുള്ള പ്രതിപാതന രീതി. 
3. അക്ഷരജ്ഞാനമോ വേദപരിജ്ഞാനമോ ഇല്ലാത്ത ഒരാൾ മുൻകാല ചരിത്ര സംഭവങ്ങളും മുൻ വേദങ്ങളുടെ സത്യതയെ സ്ഥാപിക്കുന്ന തത്വസിദ്ധാന്തങ്ങളും ഓതിക്കേൾപ്പിക്കുന്നു.
4. ഭാവി കാര്യങ്ങളെ കുറിച്ചുള്ള പ്രവചനവും അവ പുലരുന്നതും
5. വളരെ ചുരുങ്ങിയ വാക്കുകളിൽ വിപുലവും വിശാലവുമായ ആശയങ്ങൾ ഉൾക്കൊള്ളിക്കുന്നു
6. വായിക്കുവാനും ഓതിക്കേൾക്കുവാനും കൌതുകം തോന്നുന്ന വശ്യ ശക്തി
7. സരളവും ഹൃദ്യവുമായ വാചക ഘടന
8.ഇടകലർത്തിക്കൊണ്ടുള്ള വിവിധ വൈജ്ഞാനിക വിഷയക്രമങ്ങൾ.

- ഇങ്ങനെ പൊകുന്നു. ഒരു കാര്യം ഓർക്കുക, അറബി പരിജ്ഞാനമില്ലാത്ത ഒരാൾക്ക് ഖുർആനിന്റെ ശബ്ദ രസം ആസ്വദിക്കുവാനേ സാധിക്കുകയുള്ളൂ.. ആശയമുൾക്കൊണ്ട് അറബിയിൽ തന്നെ പാരായണം ചെയ്യുമ്പോഴാണ് അതിന്റെ ഭംഗി ശരിക്ക് ആസ്വദിക്കുവാനും മനസ്സിലാക്കുവാനും കഴിയുക. ഖുർആൻ പാരായണം ചെയ്യുമ്പോൾ ചിലർ കരയുന്നതും ഇതുകൊണ്ടു തന്നെയാണ്. ഖുർആനിന്റെ വാചകങ്ങൾ കേട്ട് ഇസ്’ലാമിലേക്ക് കടന്നുവന്ന ഉമർ (റ)യുടെ ചരിത്രവും ഇതോടൊപ്പം ചേർത്തുവായിക്കുക.

ഖുർആൻ പൊലുള്ള ഒരു ഗ്രന്ഥം പോയിട്ട്, അതിലുള്ള ഒരു അദ്ധ്യായം പോലും ഉണ്ടാക്കാൻ സാധിക്കില്ലെന്നു മനസ്സിലായിട്ടും, നിഷേധിക്കുന്നവർ , എന്നിട്ടും ഖുർ;ആനിൽ വിശ്വസിക്കാത്ത പക്ഷം അത് മർക്കട മുഷ്ടിയും അഹങ്കാരവുമാണ്. അത്തരക്കാർക്ക് ഒരു താക്കീത് കൂടി അടുത്ത വചനത്തിൽ ഖുർആൻ നൽകുന്നു:

فَإِن لَّمْ تَفْعَلُواْ وَلَن تَفْعَلُواْ فَاتَّقُواْ النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ
“എന്നിട്ട് നിങ്ങൾ അതു ചെയ്തില്ലെങ്കിൽ, നിങ്ങളതു ചെയ്യുകയില്ല തന്നെ. നിങ്ങൾ യാതൊരു നരകത്തെ സൂക്ഷിച്ചു കൊള്ളണം. അതിൽ കത്തിക്കപ്പെടുന്നത് മനുഷ്യരും കല്ലുകളുമാകുന്നു. അത് അവിശ്വാസികൾക്കു വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു” (സൂറത്തുൽ ബഖറ :24)

അവസാന പയറ്റ് : അറബി സാഹിത്യത്തിന്റെ അത്യുന്നതികളിൽ കയറി നിന്ന ജാഹിലിയ്യാ കവികൾക്കു പോലുമാവാത്തത് അറബിയിൽ ചെറിയ പരിജ്ഞാനം മാത്രമുള്ള “മലയാളം ബ്ലോഗ്ഗർമാർക്കു” സാധിക്കില്ലെന്നെനിക്കറിയാം.. എങ്കിലും, ഇങ്ങനെയൊരു വെല്ലുവിളി ആർക്കും സ്വീകരിക്കാനാവാത്ത വിധം നിൽക്കുന്നു എന്നെങ്കിലും അവർ അറിയട്ടെ..

അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കാൻ മറക്കരുതേ..

* ഖുർആനിൽ വൈരുദ്ധ്യമുണ്ടെന്ന് “കണ്ടെത്തിയ” ബ്ലോഗ് : Quran-talk.blogspot.com/2011/10/blog-post.html  (മറുപടിയായി കൊടുത്ത കമന്റുകളും കാണുക:)

30 comments:

 1. അറബി സാഹിത്യത്തിന്റെ അത്യുന്നതികളിൽ കയറി നിന്ന ജാഹിലിയ്യാ കവികൾക്കു പോലുമാവാത്തത് അറബിയിൽ ചെറിയ പരിജ്ഞാനം മാത്രമുള്ള “മലയാളം ബ്ലോഗ്ഗർമാർക്കു” സാധിക്കില്ലെന്നെനിക്കറിയാം.. എങ്കിലും, ഇങ്ങനെയൊരു വെല്ലുവിളി ആർക്കും സ്വീകരിക്കാനാവാത്ത വിധം നിൽക്കുന്നു എന്നെങ്കിലും അവർ അറിയട്ടെ..

  ReplyDelete
 2. This comment has been removed by a blog administrator.

  ReplyDelete
 3. താന്‍ പോയി സന്തോഷ് പണ്ടിറ്റിന്‍റെ പടം ഒന്നുകണ്ടേച്ചും ബാ അതിന്‍റെ ഒപ്പരമെത്തുന്ന ഒരു ആയത്തും ഹാജരാക്കിന്‍ എന്നിട്ട് നോക്കാം

  ReplyDelete
 4. താഴെ കൊടുത്തിരിക്കുന്നതാണ് സ.പ യുടെ വചനങ്ങള്‍ ഇതിന്‍റെ ഒപ്പം നില്‍ക്കുന്ന ഒരു വാചകമെങ്കിലും നിങ്ങളീപറയുന്നതില്‍ ഉണ്ടെങ്കില്‍ പറ, 14 സപ വചനത്തിനും വേണ്ട ഒരെണ്ണത്തിനൊടെങ്കിലും ഒപ്പത്തിനൊപ്പം നില്‍ക്കാവുന്ന ഒരു വാചകം.

  1) ഒരു പട്ടിക്ക് അതിന്റെ വാലുകൊണ്ട് നാണം മറയ്ക്കാനാകില്ല. നീ വലിയവനാകാം. എന്നു കരുതി ഞാൻ ചെറിയവനാണെന്നുള്ള അർത്ഥമില്ല.
  2) ഒരു കോഴിയുടെ നിറം കറുപ്പാണെന്ന് കരുതി അതിടുന്ന അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്ന് തെറ്റിധരിക്കരുത്. എന്റെ മൂക്കിലൂടെ എത്ര കാലം ശ്വാസം പോകുന്നോ, അത്ര കാലം ഞാൻ ജീവിക്കും.
  3) പശുവിന്റെ പാലുകുടിക്കാമെങ്കിൽ അതിന്റെ മാംസം കഴിക്കുന്നതിൽ എന്താണ് തെറ്റ്?

  4) മുങ്ങിചാകാൻ പോകുന്നവനെ രക്ഷിക്കണമെങ്കിൽ സ്വയം നീന്തൽ അറിയണം. അല്ലെങ്കിൽ അവനോടൊപ്പം നിങ്ങളും കൂടി മുങ്ങും. ഒരു കുരുടനെ വേറൊരു കുരുടൻ വഴി കാണിച്ചാൽ രണ്ടുപേരും കൂടെ വല്ല കുഴിയിലും പോയി വീഴും. അത്ര തന്നെ.
  5) പന്നിയുടെ ഇഷ്ടഭക്ഷണം മലമാണ്. അതിന് നെയ്യും പഞ്ചസാരയും കൊടുത്തിട്ട് കാര്യമില്ല. അതുപോലെ നിന്നെയൊന്നും ഉപദേശിച്ചിട്ട് ഒരു കാര്യവുമില്ല.
  6) ഒരു കിണർ കുഴിക്കുമ്പോൾ ആദ്യമായി പുറത്തേക്ക് വരുന്നത് വെള്ളമല്ല. മറിച്ച്,കല്ലുകളും മണ്ണിൻക്കട്ടകളുമാണ്. ചിലയിടത്ത് മുപ്പതടിയിൽ വെള്ളം കിട്ടും. ചിലയിടത്ത് അറുപതടി. തീർച്ചയായും എല്ലാ മണ്ണിനടിയിലും വെള്ളമുണ്ട്.
  7) ചന്ദനതടി ചുമക്കുന്ന കഴുതയ്ക്കും അതിന്റെ കനമേ അറിയൂ. ആ ചന്ദനത്തിന്റെ സുഗന്ധം അറിയില്ല.
  8) മുയൽ എത്ര മുക്കിയാലും ആനയോളം പിണ്ടമിടില്ല.
  9) അനുഭവിക്കാൻ യോഗമില്ലെങ്കിൽ ഉള്ളംകൈയിൽ കിട്ടിയാലും നഷ്ടപ്പെടും.
  10) പഞ്ചസാര എന്നെഴുതി വച്ചിട്ട് നക്കി നോക്കിയാൽ മധുരം കിട്ടില്ല. അതിന് പഞ്ചസാര തന്നെ കഴിക്കണം.
  12) ആകാശത്താണ് സൂര്യൻ എന്നറിയാൻ ടോർച്ച് അടിച്ചുനോക്കണ്ട കാര്യമില്ല.
  13) ഒരു മനുഷ്യന് കാണാൻ രണ്ട് കണ്ണും കേൾക്കാൻ രണ്ടു ചെവിയും ഉള്ളപ്പോൾ സംസാരിക്കാൻ ഒരു വായയെ ഉള്ളൂ. അത് കണ്ടതിന്റേയും കേട്ടതിന്റേയും പകുതി മാത്രം പറയാനാണ്.
  14) നേരേ പോ വളഞ്ഞു വാ.

  ReplyDelete
 5. @ അനോണീസ് : ഹഹ.. ഇല്ലാ.. ഇത്തരം വിഡ്ഡിത്തങ്ങൾ ഖുർആനിലില്ലാ.. ഇനി ഒന്ന് കൂടി ഖുർ’ആനിന്റെ പ്രത്യേകത വായിക്കൂ.. എന്നിട്ട് വീണ്ടും നിങ്ങളുടെ ഈ”14“ വചനങ്ങൾ വായിക്കൂ..:

  1. നിത്യനൂതനവും അനുപമവുമായ വാചകശൈനിയും ഘടനാരൂപവും
  2. പ്രത്യേക രീതിയിലുള്ള പ്രതിപാതന രീതി.
  3. അക്ഷരജ്ഞാനമോ വേദപരിജ്ഞാനമോ ഇല്ലാത്ത ഒരാൾ മുൻകാല ചരിത്ര സംഭവങ്ങളും മുൻ വേദങ്ങളുടെ സത്യതയെ സ്ഥാപിക്കുന്ന തത്വസിദ്ധാന്തങ്ങളും ഓതിക്കേൾപ്പിക്കുന്നു.
  4. ഭാവി കാര്യങ്ങളെ കുറിച്ചുള്ള പ്രവചനവും അവ പുലരുന്നതും
  5. വളരെ ചുരുങ്ങിയ വാക്കുകളിൽ വിപുലവും വിശാലവുമായ ആശയങ്ങൾ ഉൾക്കൊള്ളിക്കുന്നു
  6. വായിക്കുവാനും ഓതിക്കേൾക്കുവാനും കൌതുകം തോന്നുന്ന വശ്യ ശക്തി
  7. സരളവും ഹൃദ്യവുമായ വാചക ഘടന
  8.ഇടകലർത്തിക്കൊണ്ടുള്ള വിവിധ വൈജ്ഞാനിക വിഷയക്രമങ്ങൾ.

  ഇതിൽ ഒരു പ്രത്യേകതയെങ്കിലും നിങ്ങളുടെ “സപ” വചനങ്ങൾക്കുണ്ടോ??

  ReplyDelete
 6. മുന്‍ കാല മത പുസ്തകങ്ങളില്‍നിന്ന് കോപ്പിയടിച്ചതും വിചിത്രവും ദുര്‍ഗ്രാഹ്യവുമായ പദങ്ങള്‍ കുത്തി നിറച്ച് ദുരൂഹമാക്കിയതും മതത്തിലില്ലാത്ത മനുഷ്യരെ മൊത്തം കൊല്ലാന്‍ പറയുന്നതുമായ ഒരു വ്യാജപുസ്തകത്തെ സ.പയുടെ വചനങ്ങളുമായി താരതമ്യം ചെയ്യുന്നതുതന്നെ അസംബന്ധമാണ്.സൂര്യനെ കാണാന്‍ ടോര്‍ച്ചടിച്ചു നോക്കേണ്ട എന്ന സപവചനം അര്‍ത്ഥമാക്കുന്നതുതന്നെ മൂല്യമുള്ളതാണെങ്കില്‍ ഇങ്ങനെ തെരുവുകള്‍ തോറും യുദ്ധം ചെയ്ത് സ്ഥാപിക്കേണ്ട ഒന്നാവുമായിരുന്നില്ല ഈ മതം എന്നാണ്.

  ReplyDelete
  Replies
  1. This Guy even doesn't want to reveal his identity... He should have revealed it if he is proud of the faith he represents.. May Allah guide him...

   Delete
 7. ഖുറാന്‍ അത് ദൈവീക ഗ്രന്ഥം .. അതിനു തുല്യം അത് മാത്രം അത് ദൈവീകമാണ്‌ അത് ദൈവം തന്നെ സംരഷിക്കും അന്ത്യനാള്‍ വരെ .. അതില്‍ കൈകടത്താന്‍ ആര്‍ക്കും സാധിക്കില്ല..

  ReplyDelete
 8. ഉമ്മു അമ്മാര്‍ പറയേണ്ടത് പറഞ്ഞു; അല്ലാതെ പോത്തിനോട് വേദാന്തം ഓതേണ്ട കാര്യമില്ല.

  ReplyDelete
 9. ദൈവത്തിന് വാരിക ഇറക്കി ജനങ്ങളെ നന്നാക്കേണ്ട കാര്യമില്ല

  ReplyDelete
 10. എന്ത് കൊണ്ട് എല്ലാവരും ഈ ഗ്രന്ഥം പഠനവിഷയ മ്മാക്കുന്നു.......ഇതിന്‍ ഇത്ര മാത്രം ആഴവും പരപ്പും ഉണ്ടോ

  ReplyDelete
 11. Ethra payattiyaalum thalaraatha chilarundu.Avar payattikkondeyirikkatte.Aarande ammakku praanthu pidichaal kaanaan nalla chelu.

  ReplyDelete
 12. @ അനോണി .1 : മതത്തിലില്ലാത്ത മൊത്തം പേരെയും കൊല്ലണമെന്ന് ഖുർ’ആനിൽ എവിടെയാണുള്ളത്?? കള്ളം പറയുമ്പോഴും കുറച്ചൊക്കെ മാന്യതെ വേണ്ടേ?? ഇസ്’ലാം സ്ഥാപിച്ചത് യുദ്ധം കൊണ്ടല്ല.. തെറ്റിദ്ധാരണ മാറ്റാൻ കൂടുതൽ പഠിക്കുക

  @ ഉമ്മു അമ്മാർ : അതെ, ഇൻഷാ അല്ലാഹ്.. ബ്ലോഗ് സന്ദർഷിച്ചതിനു നന്ദി..

  @ വി.പി അഹ്മദ്ക : ഓക്കെ.. ഹഹ.. ബ്ലോഗ് വിസിറ്റിയതിനും കമന്റിയതിനും നന്ദി ട്ടോ..

  @ അനോണി.2 : താങ്കളുടെ “വിവരം” മനസ്സിലായി..

  @ അബ്ദുല്ല്ല പൊന്നാനി : അതിലെന്താ സംശയം? ബ്ലോഗ് വിസിറ്റിയതിനു നന്ദി

  @ അനോണി.. ആരെ ഉദ്ധേശിച്ചാണോ ആവോ??

  എന്തു കൊണ്ട് എല്ലാരും അനോണികളാകുന്നു?? സംശയമാണ് ട്ടോ.. ആദർശം പരസ്യമായി പറയാൻ പേടിയുള്ളത് കൊണ്ടാണെന്നൊന്നും ആർക്കും തിരിയില്ല..

  ReplyDelete
  Replies
  1. Quran 02: 256 There is no Compulsion in religion….

   OR

   Quran 9: 29 Fight those who do not profess the true faith(Islam) till they pay the polltax (jiziya) with the hand of humility.

   Quran 9: 5 Then, when the sacred months have passed, slay the idolators wherever ye find them and take them captive, and besiege them and prepare for them each ambush….

   Quran 47: 4 When you meet the unbelievers in the Jihad strike off their heads….

   Quran 2: 191 And slay (kill) them wherever ye catch them, and turn them out from where they have turned you out such is the reward of those who suppress faith.

   Quran 8: 65 O Apostle ! rouse the believers to the fight of….unbelievers.

   Very often apologetics claim that, Islam is a religion of peace and there is no compulsion. Yet punishment of an apostate in Islam is, of course, death penalty.

   In very many Ayats Allah claimed that, He has given this Quran in the easy and clear language so that, it will not be difficult to understand by the ordinary Arabs.

   Quran 44: 58 Verily, We have made This Quran easy in the tongue, in order that they may give heed.

   No matter which translated Quran we read, the Quranic materials remain the same to us and every sentence is self explanatory and it does not take a rocket scientist to comprehend what is the message Allah wanted to transmit for Arabs. Yet, bigot Mullahs will always blame translators for Quranic contradictions/errors/inconsistencies etc. and will try to find lame excuses to cover up Allah’s ignorance.

   Delete
 13. സപ വചനങ്ങൾ ഖുർആനിനു പകരമോ??

  ഖുർ’ആനിനു പകരമായി ഇവിടെ ഒരു അനോണി 14 “സപ” വചനങ്ങളുണ്ടെന്നും പറഞ്ഞു പേസ്റ്റിയിരിക്കുന്നു.. യഥാർത്ഥത്തിൽ സപ വചനങ്ങളും ഖുർ’ആനും താരതമ്മ്യം ചെയ്യാൻ പോലും പറ്റില്ലെന്നതാണു സത്യം. ചില പഴമൊഴികളും Facts ഉം എഴുതിയാൽ, അതൊരു അദ്ധ്യായമാണെന്നോ അല്ലെങ്കിൽ ഖുർആനിനു പകരമാണെന്നോ പറയാൻ സാധിക്കില്ല..

  മാത്രവുമല്ല, എന്റെ ഈ പോസ്റ്റിൽ തന്നെ ഖുർ’ആനിന്റെ പ്രത്യേകതകളിൽ ചിലത് പറഞ്ഞിരുന്നു.. അവയിൽ ഏതെങ്കിലും ഒരു പ്രത്യേകത ഈ “സപ”ക്കുണ്ടോ??

  ചില കാര്യങ്ങൾ മാത്രം ഇവിടെ സൂചിപ്പിക്കുന്നു.. ഖുർ’ആനിന്റെ പ്രത്യേകതകളിൽ പ്രധാനപ്പെട്ടതാണ് ചുരുങ്ങിയ വാചകങ്ങളിൽ വലിയ ആശയങ്ങൾ ഉൾക്കൊള്ളിക്കുന്നു എന്നതും, ഭാവികാര്യങ്ങളെ പറ്റിയുള്ള കൃത്യമായ പ്രവചനവും.. ഉദാഹരണത്തിനു ഖുർ’ആനിലെ ഏറ്റവും ചെറിയ സൂറത്തിലെ അവസാനത്തെ വളരെ ചെറിയ ആയത്തെടുക്കാം:
  إِنَّ شَانِئَكَ هُوَ الْأَبْتَرُ
  ഇതിന്റെ അർത്ഥം ഇങ്ങനെയാണ് : “തീർച്ചയായും നിന്നോട് വിദ്വേശം പുലർത്തുന്നവനാകുന്നു വാലറ്റവൻ”

  ഈ ചെറിയ ആ‍യത്തിനെ പറ്റി ആയത്തിൽ പഠിക്കുകയാണെങ്കിൽ, പല കാര്യങ്ങളും ഇതിൽ അടങ്ങിയതായി നമുക്ക് കണ്ടെത്താൻ സാധിക്കും.. നബി(സ)യെ ആൺകുട്ടികളില്ലാത്തതിനാൽ “വാലറ്റവൻ” എന്ന് മുശ്രിക്കുകൾ പരിഹസിച്ചിരുന്നു.. എന്നാൽ ആ പരിഹാസത്തിനു നേതൃത്തം കൊടുത്ത അബൂജഹലിനു ഈ സൂറത്ത് അവതരിച്ച ശേഷം അദ്ദേഹത്തിന്റെ രണ്ടു ആൺ കുട്ടികളും മരിച്ചു പോയതായും, അതു കൊണ്ട് അയാൾ തന്നെ “വാലറ്റവനാകുകയും” ചെയ്തു എന്ന് നമുക്ക് കാണാം.. ഖുർ’ആൻ വാലറ്റവൻ എന്ന് വിശേഷിപ്പിച്ചു, അതിനു ശേഷം നബി(സാ)യെ പരിഹസിച്ചവൻ വാലറ്റവനാകുന്നു.. എത്ര കൃത്യമായ പ്രവചനം..! ഈയൊരു വചനത്തിൽ ഉൾക്കൊണ്ട ചെറിയ ഒരു ഭാഗം മാത്രമാണിവിടെ വിശദീകരിച്ചത്.. ഇനിയുമെത്ര കിടക്കുന്നു..

  ഇങ്ങനെയാണെങ്കിൽ, ആറായിരത്തിൽ പരം ആയത്തുകളുടെ ആശയം എത്ര വിശാലമായിരിക്കും..??

  ഇതിനോട് കിടപിടിക്കാൻ “സപ” വചനങ്ങൾക്കാവുമോ?? ഇനിയും സ്വന്തത്തോട് തന്നെ ചോദിക്കൂ..

  ReplyDelete
  Replies
  1. സുഹൃത്തെ നിങ്ങളുടെ ആശയങ്ങള്‍ എല്ലാത്തിനോടും യോഗിക്കുവാന്‍ സതിക്കില്ല . കാരണം എനിക്കുതോന്നുന്നു താങ്കള്‍ ചിലപ്പോള്‍ ഖുറാന്‍ മാത്രമേ വായിച്ചിരിക്കു. ഒന്നേകാൽ ലക്ഷം ശ്ലോകങ്ങള്‍ മഹാഭാരതത്തില്‍ ഉണ്ട്. 3,50,000 ശ്ലോകങ്ങൾ രാമായണത്തില്‍ ഉണ്ട്. ഇതൊന്നും സന്തോഷ്‌ പണ്ഡിറ്റ് എഴുതിയതല്ല വ്യാസനും , വല്മീകിയും ആണ് . അതിനാല്‍ ആറായിരത്തിൽ പരം ആയത്തുകള്‍ ഒരിക്കലും എണ്ണത്തില്‍ എത്രയും എത്തില്ല . ഇത് കൂടാതെ താങ്കള്‍ വേധങ്ങള്‍ നോക്കുകയനെങ്കിലും അതിലും ഉണ്ട് 1 lac ക്കില്‍ അതികമം ശ്ലോകങ്ങള്‍. , 4 വെതങ്ങള്‍ ചേര്‍ന്നാല്‍ 4 lac ആയി . ഇത് ഭാരതീയ ഇതിഹാസങ്ങള്‍ . തോറ യും ബൈബിളും സുഹൃത്ത്‌ വായിച്ചിട്ടുണ്ടോ , പോട്ടെ തോറ കണ്ടിട്ടുണ്ടോ അതിനു ശേഷം പറയു ,10000 മേലെ സൂക്തങ്ങള്‍ അതില്‍ ഉണ്ട്. ഇവയില്‍ എല്ലാം പറഞ്ഞിരിക്കുന്നത് ഇതൊക്കെത്തന്നെയാണ് . പക്ഷേ അവ അവതരിപ്പിച്ചിരിക്കുന്ന രീതി മാത്രം വെത്യസ്തം . ഒരു പുസ്തകം മാത്രം പഠിച്ച്കൊണ്ട് അത് മാത്രം ആണ് ശെരി എന്നോ മറ്റെല്ലാം തെറ്റെന്നോ പറയുന്നതില്‍ അര്‍ഥം ഇല്ല. സുഹൃത്ത് മറ്റ് പുസ്തകങ്ങളും കൂടി വായിച്ചിട്ട് സ്വതന്ദ്രമായി ഒരു അനുമാനത്തില്‍ ഏത്തു . എല്ലാ പുസ്തകങ്ങളിലും മനുഷ്യനന്മക്കു വേണ്ടുന്നതാണ് പറയാന്‍ സ്രെമിചിട്ടുള്ളത് പക്ഷേ അത് പറഞ്ഞവര്‍ അവരുടെ നാടും ചുറ്റുപാടും അന്നത്തെ സാമുഹ്യ രീതിയും വെച്ച് പറഞ്ഞു എന്നയൂല്ല് . ഇനി പുസ്തകത്തിന്റെ വലുപ്പവും അതിലെ ലൈനുകളുടെ എന്നാവും ആണ് നോകുന്നതെങ്കില്‍ ഈ ഒരു പുസ്തകങ്ങളും modern engineering , modern economics , history , medical science എന്തിനു ഒരു CCIE exam book ഇന്‍റെ പകുതിയേ വരൂ . encyclopedia യുടെ അയലത് കൂടി വരില്ല. ഇത് എന്‍റെ അഭിപ്രായം മാത്രമാണ് . ഇതിന്റെ പേരില്‍ സൂക്തങ്ങളുടെ നമ്പര്‍ വെചോന്നും സുഹൃത്ത് എന്നെ ചോദ്യം ചെയരുത്. ആദ്യം പറഞ്ഞ ഇതിഹാസ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട് അവ ഒരു സാധാരണ മനുഷ്യനു മനസിലാകും വിതത്തില്‍ എനിക്ക് മനസിലയിട്ടുണ്ട് എന്നാണ് എന്‍റെ വിശ്വാസം. സൂക്തങ്ങള്‍ നമ്പരിട്ടു പറയാന്‍ എനിക്ക് സാധിക്കില്ല. പക്ഷേ ഒരുകാര്യം എനിക്ക് മനസിലായത് തോറയിലും ബൈബിളിലും ഖുറാനിലും കുറേ കാര്യങ്ങള്‍ ഒന്നുതന്നെയാണ് പറഞ്ഞിരിക്കുന്നത് . നിറയെ തെറ്റുകള്‍ പോലും ഒരുപോലെ ആവര്‍ത്തിച്ചിട്ടുണ്ട് . പലതും സാമാന്ന്യ ബുധിക്ക് നിരക്കാത്തതാണ് . ഇനി ഇ പുസ്തകങ്ങള്‍ മാത്രമാണ് ശരി എങ്കില്‍ ആധുനീക ശാസ്ത്രത്തെ നമ്മള്‍ എന്തു പറയും.

   Delete
 14. സ.പ വചനത്തിലെ സൂര്യനെ കാണാന്‍ ടോര്‍ച്ചടിച്ചു നോക്കേണ്ട എന്നതിനു തുല്യമായ ഒരു വാചകം ഇന്നുവരെ ഇറങ്ങിയ ഒരു പുസ്തകത്തിലുമില്ല്

  ReplyDelete
 15. തെളിവുണ്ടെങ്കില്‍ ഹാജരാക്കി സംസാരിക്കു

  ReplyDelete
 16. @ അനോണി.. ഇത് സിനിമാക്കാര്യം സംസാരിക്കാനുള്ള വേദിയല്ല.. അതിനു വേറെയും ബ്ലോഗുകളുണ്ടല്ലോ..

  താങ്കളെ പോലുള്ള പണ്ഡിറ്റ് ഫാൻസ് ഖുർ’ആനിനു പകരമാണ് പണ്ഡിറ്റിന്റെ വാക്കുകൾ എന്ന് പറയുന്നുവെങ്കിൽ, അതിനുള്ള മറുപടിയാണ് മുകളിൽ തന്നത്.. ബാക്കി നിങ്ങൾ സിനിമാ ബ്ലോഗുകളിൽ ചർച്ച ചെയ്യുക

  ReplyDelete
 17. ഡാ മോനെ അനോണി .... നേരിട്ട് വന്നു മുട്ടടാ

  ReplyDelete
 18. ഹൃദയം നിറഞ്ഞ ആശംസകൾ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുൻണ്ട് എന്നതല്ലെ ദൈവ വചനം..

  ReplyDelete
 19. @ ശാഹിർക്ക : അങ്ങനെ നേരിട്ടു വന്നു മുട്ടിയാൽ അവറ്റകളുടെ മുട്ട് വിറക്കും.. അതോണ്ട് ,അവരെ വെറുതെ വിട്ടേക്ക്, പാവങ്ങൾ ജീവിച്ച് പോയ്ക്കോട്ടെ...

  @ മഖ്ബുക്ക : താങ്ക്യു തങ്ക്യൂ... വിസിറ്റിയതിനു നന്ദി ട്ടോ..

  @ ജെഫുക്ക : അതെ, ചിന്തിക്കട്ടെ അവർ.. അല്ലാഹു നന്നാക്കട്ടെ.. വിസിറ്റിയതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..

  ReplyDelete
 20. ഉപകാരപ്രദമായ പോസ്റ്റിനു വളരെ നന്ദിയുണ്ട്. കൂടുതല്‍ പഠിക്കാന്‍ നമുക്ക് ഭാഗ്യമുണ്ടാവട്ടെ

  ReplyDelete
 21. >>> ഖുർആനിൽ വൈരുദ്ധ്യമുണ്ടെന്ന് “കണ്ടെത്തിയ” ബ്ലോഗ് : Quran-talk.blogspot.com/2011/10/blog-post.html (മറുപടിയായി കൊടുത്ത കമന്റുകളും കാണുക:) <<<

  അങ്ങിനെ ഒരു പോസ്റ്റ്‌ മാത്രം അല്ല കേട്ടോ. അതില്‍ കുറച്ചു പോസ്റ്റുകള്‍ ഉണ്ട്. http://quran-talk.blogspot.com/

  അതില്‍ മൂസ നബി ഈസ നബിയുടെ അമ്മാവന്‍ ആകുന്ന മാജിക്കാണ് മികച്ചത്. (എനിക്ക് ഇഷ്ടപെട്ടത്‌.) http://quran-talk.blogspot.com/2010/12/blog-post.html .
  ഇതേ പോലത്തെ പുസ്തകം ഇനി ഉണ്ടാവില്ല എന്നതില്‍ മുഹമ്മദ്‌ നബിക്ക് അഭിമാനിക്കാം.

  ReplyDelete
 22. @ ഷുക്കൂർക്ക : ആമീൻ.. വിസിറ്റിയതിനു നന്ദി..

  @സജൻ : എന്നാലും ഈ ഖുർ’ആന്റെ വെല്ലുവിളി സ്വീകരിക്കാനാവില്ല ലേ.. ഹ്മ്മ്.. നടക്കട്ടെ..

  ReplyDelete
 23. >>>
  @സജൻ : എന്നാലും ഈ ഖുർ’ആന്റെ വെല്ലുവിളി സ്വീകരിക്കാനാവില്ല ലേ.. ഹ്മ്മ്.. നടക്കട്ടെ..<<<

  തീര്‍ച്ചയായും എനിക്ക് വെല്ലുവിളി സ്വീകരിക്കാന്‍ ഇപ്പോള്‍ കഴിയില്ല. എന്നെങ്കിലും ഖുറാന്‍ പറഞ്ഞതിലും വലിയ മണ്ടത്തരം എനിക്ക് കിട്ടിയാല്‍ ഞാന്‍ മുട്ടാം. (മോശ സ്നാപകന്റെ പേരകുട്ടിയാനെന്നോ മറ്റോ അതുപോലെയോന്നു കിട്ടിയാല്‍ .) അപ്പോള്‍ അത് അല്ലാഹുവിന്റെ സഹായം കൊണ്ടാണ് ഞാന്‍ ആ മണ്ടത്തരം കണ്ടു പിടിച്ചത് എന്ന് പറഞ്ഞു എന്നെ അയോഗ്യനാക്കരുത്.

  പിന്നെ എന്താണ് മികച്ച പുസ്തകം എന്നതില്‍ ഖുരാന് തന്നെ സംശയമുണ്ട്.
  ബ്ലോഗ്‌ ഇവിടെയുണ്ട്... മികച്ച പുസ്തകം ഏത്? ഖുര്‍ ആനോ മോസ്സസ്സിന് കൊടുത്ത പുസ്തകമോ?

  ആ ബ്ലോഗിന്റെ സംഗ്രഹം ഇവിടെ കൊടുക്കുന്നു. എന്നിട്ട് വിട ചൊല്ലുന്നു.
  ബ്ലോഗില്‍ നിന്ന് ..
  "മുസ്ലീമുകളുടെ വിശ്വാസം ബൈബിള്‍ തിരുത്തി എഴുതിയതാണെന്നാണ്. ഖുര്‍ ആന്‍ തന്നെ പറയുന്നു ചുരുങ്ങിയത് മോസ്സസ്സിന്റെ പുസ്തകം ഖുര്‍ ആന്‍ പോലെയാണെന്ന്. വെല്ലുവിളി നടത്തിയ പുസ്തകം തന്നെ അതു പൊളിച്ചടക്കിയിരിക്കുന്നു. എന്നിട്ടും മുസ്ലീം സഹോദരന്മാര്‍ ഖുര്‍ ആനിനേക്കാളും മികച്ച പുസ്തകം ചോദിക്കുന്നത് അവര്‍ ഖുര്‍ ആന്‍ മുഴുവന്‍ വായിക്കത്തതിനാലാവാം എന്നു ഞാന്‍ കരുതുന്നു. "

  മുഴുവന്‍ വായിക്കാന്‍ ആ ബ്ലോഗ്‌ സന്ദര്‍ശിക്കുക.

  ReplyDelete
 24. ithra anaswaramaya kuranum Allah vinum samrakshakar enna periril thokkum bombum eduthu chilar...... anganeyullavare aadyam nilakku nirthanam. AAdyam manassilakkendathu kevalam manushyaraya nammal Allahuvinte rakshakku vendi aayudham edukkaruthu.(@ shahir oru velluvili polum )

  ReplyDelete
 25. BCP - ബാസില്‍ .സി.പി യുടെ ചൊറിച്ചില്‍ മാറിയെന്നു കരുതുന്നു.....
  എന്റെ അച്ഛന്‍റെ തച്ച് നല്ല തച്ചാണെന്നു പറഞ്ഞ മോനോടു ഒരാള്‍ തിരിച്ചു ചോദിച്ചു അതാരാ പറഞ്ഞതെന്ന്. അപ്പോള്‍ മോന്‍ പറയുകയാണ്‌ അത് അച്ചന്‍ തന്നെയാണ് പറഞ്ഞത് എന്ന്.
  ഖുറാന്‍ ഇമ്മിണി നല്ല ഗ്രന്ഥം ആണെന്ന് ആരാ പറഞ്ഞിരിക്കുന്നത്? ഖുറാന്‍ തന്നെ...
  ഈ മക്കള് അത് അവിടെയും ഇവിടെയും സ്ഥലം കണ്ടിടത്തൊക്കെ കാക്ക കാഷ്ടിക്കുന്നത് പോലെ പോസ്റ്റി നടക്കുകയും ചെയ്യുന്നു...സഹതാപിക്കാനല്ലേ കഴിയൂ....?

  ReplyDelete
 26. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷെ ആ ദൈവത്തെ ഞാന്‍ ഒരിക്കലും അള്ളാഹ് എന്നു വിളിക്കില്ല. കാരണം എന്റെ മാതൃഭാഷയായ മലയ്യാളത്തിലും ഭാഷകളുടെ മാതാവായ സംസ്കൃതത്തിലും ഇതിലും മനോഹരമായ പദങ്ങളുണ്ട്.. അതുകൊണ്ട് അറബി പദം ഉപയോഗിക്കില്ല.

  പിന്നെ.. ഇവിടെ കാര്യമായി വെല്ലുവിളിക്കുന്നതൊക്കെ കണ്ടു.. എന്തിനാണീ വെല്ലുവിളി? ഇതു കൊണ്ടൊക്കെ എന്താ കാര്യം?
  ഏതെങ്കിലും മതഗ്രന്‍ഥത്തില്‍ ഇന്നു നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറിനെ കുറിച്ച്‌ പറയുന്നുണ്ടോ? ചാറ്റിങ്ങിന്റെയും ഓണ്‍ലൈന്‍ മാര്‍കെട്ടിങ്ങിന്റെയും അപാര സാദ്ധ്യതകളെ കുറിച്ച് പറയുന്നുണ്ടൊ? തല്‍സമയം ടി.വി. കാണാന്‍ പറ്റുന്ന ശാസ്ത്രം വിശദമായി കൊടുത്തിട്ടുണ്ടോ? ഏറോ പ്ലെയിനിന്റെ സാങ്കേതിക വിദ്യ കൊടുത്തിട്ടുണ്ടോ? ഇതൊന്നുമില്ലാതെ പിന്നെ എങ്ങനെയാ ഈ ലോകത്തിലെ എല്ലാത്തിനെയും കുറിച്ച് പറയുന്ന പുസ്തകം എന്നൊക്കെ പറയുന്നത്? ഈ ലോകത്തിലെ എല്ലാ അറിവുകളും ഒരിക്കലും ഒരു പുസ്തകത്തില്‍ ഒതുങ്ങുന്നില്ല. അങ്ങനെ ഒതുങ്ങുന്നു എന്നു വിശ്വസിക്കുന്നവര്‍ക്ക് അത്രയേ അറിവുള്ളൂ എന്നു സാരം.

  മതം നോക്കാതെ "ലോകാ സമസ്താ സുഖിനോ ഭവന്തു:" എന്നു പറഞ്ഞ സംസ്കാരമാണ്‌ നമ്മുടേത്. "ഈ" ദൈവത്തില്‍ വിശ്വസിച്ചാല്‍ മാത്രം അല്ലെങ്കില്‍ "ഈ പുസ്തകത്തില്‍" വിശ്വസിച്ചാല്‍ മാത്രമേ നല്ലതുള്ളൂ എന്നെങ്ങനെ പറയാനൊക്കും? എല്ലാ പുസ്തകങ്ങളിലും നല്ലതുണ്ട്. എല്ലാത്തില്‍ നിന്നും നല്ലത് ഉള്‍ക്കൊള്ളാനല്ലെ നമ്മള്‍ പഠിക്കേണ്ടത്? ഏതെങ്കിലും ഒരു വിശ്വാസത്തിലേക്ക്‌ മാത്രം ഒതുങ്ങുമ്പോള്‍ അല്ലെങ്കില്‍ ഒരു പുസ്തകത്തില്‍ മാത്രം വിശ്വസിക്കുമ്പോള്‍ ആണ്‌ തീവ്രവാദം ജനിക്കുന്നത്‌.. എന്നെ പിന്തുടര്‍ന്നില്ലെങ്കില്‍ നി ചെകുത്താന്‍ ആണെന്നൊ അല്ലെങ്കില്‍ മോശപ്പെട്ടവന്‍ ആണെന്നോ പറയാന്‍ ദൈവത്തിനു പറ്റുമോ? അത്രക്കും വിദ്വേഷം പരത്തുന്ന ഒരാളാണോ ദൈവം?

  മതം എന്നാല്‍ അഭിപ്രായം ആണ്. അത് അടിച്ചേല്‍പിക്കരുത്. ഈ
  അടുത്ത്‌ ഞാനൊരു വീഡിയോ കണ്ടു. "നിങ്ങളുടെ ഈ ചോദ്യത്തിനു ഉത്തരം പറഞ്ഞാല്‍ എന്റെ മതത്തില്‍ ചേരാമോ?" എന്നാണ്‌ ആ പ്രഭാഷകന്‍ ചോദിച്ചത്‌. അത് കണ്ട് കയ്യടിക്കാന്‍ കുറെ പേരും. ബാലിശം അല്ലെ?

  ReplyDelete