Tuesday, November 1, 2011

നാറുന്നു.. ഇങ്ങോട്ട് അടുക്കണ്ട...

 ആറാം ക്ലാസു മുതൽ “ഡെമോക്രസിയും” അതിലെ “പൊളിറ്റികൾ പാർട്ടികളെ” കുറിച്ചുമൊക്കെ പഠിച്ചിരുന്നു. “രാഷ്ട്രത്തെ നിര്മ്മിക്കുന്ന ചാലക ശക്തിയാണ് രാഷ്ട്രീയം“ എന്നൊക്കെ ചൊല്ലിപ്പഠിച്ചിരുന്നു. ഓഫ് ദ പീപ്പിളും ബൈ ദ പീപ്പിളും ഫോർ ദ പീപ്പിളും പഠിച്ച് ഡെമോക്രസിക്കു വേണ്ടി പ്രബന്ധങ്ങളും എഴുതി പുറത്തിറങ്ങുമ്പോൾ ഇന്നു കേരളത്തിൽ കാണുന്ന കാഴ്ച്ചയെന്താണ്..? രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി പൊലുമറിയാത്ത എന്നെപ്പോലെയുള്ളവർക്കു പൊലും,,പത്രത്താളുകളിലൂടെ കേരള രാഷ്ട്രീയത്തിന്റെ പോക്ക് എങ്ങോട്ടേക്കാണെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു..


രാഷ്ട്രീയത്തിൽ വിമർശനം വേണം എന്നു മാത്രമല്ല, അത് അത്യാവശ്യവുമാണ്. നാടിന്റെ പുരോഗതിക്കു വിഘാതമായി വല്ലതും ഭരണ കക്ഷി ചെയ്യുമ്പോൾ അതിനെ എതിർക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയുമാണ്. അതിനു വേണ്ടിത്തന്നെയാണല്ലോ വോട്ട് ചെയ്തങ്ങോട്ട് അയക്കുന്നതും..

എന്നാൽ ഇന്ന് വിമർശനം അതിന്റെ എല്ലാ പരിധികളും പരിമിധികളും ലംഘിച്ച് തെറിയഭിഷേകങ്ങളിലേക്കെത്തിയിരിക്കുകയാണ്. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട വല്ല വാർത്തകളുമുണ്ടോ എന്നു നോക്കാൻ പത്രമെടുക്കുമ്പോൾ കണ്ടവരുടെ മക്കളുടെയും മരുമക്കളുടേയും വീട്ടുവിശേഷങ്ങളാണ് ഒന്നാം പേജിൽ വെണ്ടക്കയിൽ നിരത്തിയിരിക്കുന്നത്. നേതാക്കൾ തെറ്റു ചെയ്യുമ്പോൾ എതിർക്കേണ്ട അണികളാകട്ടെ നേതാക്കൾക്കു “ജെയ്” വിളിക്കുകയുമാണ്.

വനിതാ വാച്ച് ആന്റ് വാർഡിനെ കയ്യേറ്റം ചെയ്തതും “പൊട്ടി”ക്കരഞ്ഞതും “എടുത്തു”ചാടിയതുമൊക്കെ അവിടെ നിൽക്കട്ടെ.. അതൊക്കെ “പഴയ” വാർത്തകളല്ലേ.. (ഓരോ ദിവസവും ഡസൻ കണക്കിനു വാർത്തകളാണു പുറത്തു വരുന്നത്, അതു കൊണ്ടാണ്..) ഇപ്പോ അവസാനം ഞമ്മന്റെ ഗണേഷ് കുമാറിലേക്ക് വരാം. ഒരു രാഷ്ട്രീയക്കാരനെന്നു പോയിട്ട് പീടികക്കോലായിരിക്കുന്ന നാടന്മാർ പോലും ഉപയോഗിക്കാൻ പാടില്ലാതിരുന്ന വാക്കുകളായിരുന്നു ബഹുമാനപ്പെട്ട മന്ത്രി ഉപയോഗിച്ചത്.. മൈക്കും നാലാളുകളേയും കിട്ടുമ്പോഴേക്ക് മന്ത്രിയുടെ സ്വബോധം നശിക്കാൻ പാടില്ലായിരുന്നു. സിനിമയല്ല രാഷ്ട്രീയമെന്ന് താങ്കൾക്കിനിയും മനസ്സിലായില്ലെന്ന് ഞങ്ങൾ വിശ്വസിക്കണമോ??


ഗണേഷ്കുമാര്‍ പരസ്യമായി തെറ്റ് സമ്മതിച്ചു. “വിഷമ”പ്രകടനം മാത്രം നടത്താതെ “ഖേദം” പ്രകടിപ്പിക്കുകയും പത്രസമ്മേളനം വിളിച്ച് സ്വന്തം തെറ്റ് ഏറ്റു പറയുകയും ചെയ്തു.. അതൊരു നല്ല കാര്യം തന്നെ.. തെറ്റ് സംഭവിക്കുക എന്നത് മനുഷ്യ സഹജമാണ്. അത് തിരുത്തുകയാണ് വേണ്ടത്. എന്നാൽ തിരുത്തിയിട്ടും അതേ കാര്യും ആവർത്തിക്കുകയാണിവിടെ ചിലർ.. രണ്ടു ദിവസം മുൻപ് ബസ്സിൽ യാത്ര ചെയ്യുന്നതിനിടയിൽ കണ്ട ഒരു പോസ്റ്റർ കണ്ടാൽ കേരള രാഷ്ട്രീയം എങ്ങോട്ടേക്കാണു പോകുന്നത് എന്നു മനസ്സിലാകും.. അതിപ്രകാരമാണ്:“കാമഭ്രാന്തൻ പിള്ളയുടെ മകൻ 
ഞരമ്പു രോഗി ഗണേഷ് കുമാർ
 രാജി വെക്കുക”
 ജെയ് വീ.എസ് -
ഡി.വൈ.എഫ്.ഐ

മന്ത്രി തെറ്റു ചെയ്തു.. അതിനു പരസ്യമായി മാപ്പു പറയുകയും ചെയ്തു.. എന്നാൽ ആരെങ്കിലും തെറ്റ് ചെയ്താൽ അത് തങ്ങളുടെ പാർട്ടിവളർത്താൻ ഉപയോഗിക്കുന്ന അന്തം കെട്ട രാഷ്ട്രീയക്കാർ ഈ കേരളത്തെ എവിടേക്കാണ് കൊണ്ടു ചെന്നെത്തിക്കുന്നത്? ഇത് ഏതെങ്കിലും ഒരു പാർട്ടിക്കാർ മാത്രമല്ല ചെയ്യുന്നത്.. വേറൊരു പൊസ്റ്റർ ഇങ്ങനെയാണ്:

“വനിതാ വാച്ച് ആന്റ് വാർഡിനെ
കയ്യേറ്റം ചെയ്ത
ടി.വി രാജേഷ് രാജിവെക്കുക”
-യൂത്ത് കോൺ ഗ്രസ്പാവം എം.എൽ.എ.... ക്യാമറകൾക്കു മുൻപിൽ വാവിട്ടു കരഞ്ഞു.. എന്നാലെങ്കിലും ഇവന്മാർക്ക് വെറുതെ വിട്ടു കൂടെ??

എന്തിനേറെ, ഒരു പ്രശസ്ത ബ്ലോഗറുടെ പോസ്റ്റിൽ ഒരു അന്ധനായ രാഷ്ട്രീയക്കാരൻ ഇട്ട കമന്റു കാണൂ:


"കുഞ്ഞാളിക്കുട്ടിയെ ഇതിനേക്കാള്‍ മോശമായ ഭാഷയില്‍ അല്ലെ വിസ് വിളിച്ചത്. അന്നൊന്നും ആര്‍ക്കും ഒരു പരാതിയും ഇല്ലായിരുന്നല്ലോ. വി എസ് ഇതല്ല, ഇതിലപ്പുറവും കേള്‍ക്കണം. ഗണേഷ് മാപ്പ് പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല."

കുറച്ചെങ്കിലും മാന്യത കാണിച്ച മന്ത്രിക്ക് അനുയായിയുടെ വകയുള്ള “ഉപദേശമാണ്” മുകളിൽ കണ്ടത്.  ഇവരൊക്കെ നന്നാവുമോ?? “പൊളിറ്റിക്സ് ഈസ് എ ഡേർട്ടി ഗെയിം” എന്ന് ആരോ പറഞ്ഞതെത്ര നേര്.. 


നിലവാരമില്ലായ്മയുടെ പുതിയ വാരിക്കുഴികളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കേരള രാഷ്ട്രീയമേ.. സീ.എച്ചിന്റേയും ഈ.എം എസ്സിന്റേയും കാലം മറന്നു പോയോ..? അതൊക്കെ ഒരു കാലമായിരുന്നു ലേ..(അങ്ങനെയാണ് വായിച്ചത്) ഇന്ന് അതിന്റെ പകുതി നിലവാരമെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ..

അവസാന പയറ്റ് : പാർളിമെന്റാകുന്ന “വിഗ്രഹാലയത്തിലേക്ക്” തങ്ങളുടെ വക സ്ഥാനാർത്ഥിയാകുന്ന “വിഗ്രഹത്തെ” അയക്കാൻ പാർട്ടിയൊക്കെ ഉണ്ടാക്കിവെച്ച ജമാ’അത്തു കാരും ഇതൊക്കെ ഇപ്പൊഴേ ഓർത്തു വെച്ചോ.. നിങ്ങളല്ലേ ഇനി കേരളം ഫരിക്കേണ്ടഫർ? ;)

അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കാൻ മറക്കരുതേ....24 comments:

 1. പാർളിമെന്റാകുന്ന “വിഗ്രഹാലയത്തിലേക്ക്” തങ്ങളുടെ വക സ്ഥാനാർത്ഥിയാകുന്ന “വിഗ്രഹത്തെ” അയക്കാൻ പാർട്ടിയൊക്കെ ഉണ്ടാക്കിവെച്ച ജമാ’അത്തു കാരും ഇതൊക്കെ ഇപ്പൊഴേ ഓർത്തു വെച്ചോ.. നിങ്ങളല്ലേ ഇനി കേരളം ഫരിക്കേണ്ടഫർ? ;)

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. രാഷ്ട്രീയത്തിന്‍റെ ദുഷിച്ച പോക്കില്‍ വേദനിക്കുന്ന ഈ മനസ് കാത്തു സൂക്ഷിക്കുക.

  ReplyDelete
 4. Good, Basil
  എന്റെ ബ്ലോഗില്‍ കമന്റിയതിനു ശേഷം ഇങ്ങിനെയൊന്ന് പോസ്ടിയതില്‍ താങ്കളെ അഭിനന്ദിക്കുന്നു.
  അപ്പോള്‍ താങ്കള്‍ക്കും പ്രതികരണ ശേഷി ഉണ്ട്. താങ്കളുടെ ബ്ലോഗ്‌ പ്രതികരണം ഇസ്ലാമികം എന്ന് കരുതുന്നുവെങ്കില്‍ ഈയൊരു ബദലിന് താങ്കളും ആഗ്രഹിക്കുന്നു എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ ? അതോ ഈ പ്രതികരനമോക്കെ ഇസ്ലാമിന് പുറത്തുള്ള ശബ്ദമാണോ ??
  വാല് പൊക്കിയത് ജമാ അതിനെ കൊട്ടാന്‍ വേണ്ടി മാത്രമായത് താങ്കളുടെ രാഷ്ട്രീയ നിഷ്ക്രിയത്വം വ്യക്തമാക്കുന്നു. പാര്‍ലിമെന്റ് പവിത്രമാണ്. പക്ഷെ , താങ്കള്‍ അടക്കമുള്ളവര്‍ സപ്പോര്‍ട്ട് ചെയ്തു അവിടെ പ്രതിഷ്ടിക്കുന്ന വിഗ്രഹങ്ങള്‍ക്ക് പകരം നന്മയുടെ ബദലിന് വേണ്ടി ശ്രമിക്കുമ്പോള്‍ താങ്കള്‍ക്കു അത്‌ അനിസ്ലാമികമാകുന്നത് എങ്ങിനെയെന്ന് അറിഞ്ഞാല്‍ കൊള്ളാം. നിഷ്ക്രിയമായി ഇരിക്കാതെ ഇത്തരക്കാരെയൊക്കെ അന്യമാക്കുന്ന നന്മയുടെ ബദലിന് വേണ്ടി ജമാഅത്ത്
  രൂപം കൊടുത്തത് അതുകൊണ്ടാണ് !

  ReplyDelete
 5. താങ്ക്സ് നാജ്ക.. താങ്കളുടെ ബ്ലോഗ് പോസ്റ്റ് കാണുന്നതിനു മുൻപ് തന്നെ, ഡിഫിക്കാരുടെ പോസ്റ്റർ കണ്ടപ്പോൾ തന്നെ എന്റെ പോസ്റ്റിനു ഞാൻ മനസ്സിൽ രൂപം കൊടുത്തിരുന്നു..

  ഇത് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം മാത്രമാണ്. പാർളിമെന്റിനെ വിഗ്രഹാലമാക്കിയ ജമാ’അത്തു തന്നെ അവിടേക്ക് മത്സരിക്കുന്നത് പരിഹാസ്യമായതു കൊണ്ട് അത് അവസാനം പറഞ്ഞു എന്ന് മാത്രം.

  ഇന്ത്യ ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കുന്നത് വരെ ജമാ’അത്ത് ഇലക്ഷനിൽ പങ്കെടുക്കില്ല എന്ന് മുൻപത്തെ വാദം മാറ്റി ഇപ്പോൾ ഒരു “ബദലിനു” രൂപം കൊടുത്തത് ഏത് ഇസ്’ലാം ആണെന്ന് മനസ്സിലാകുന്നില്ല..

  ReplyDelete
 6. @ Arif Zain : ബ്ലോഗ് വിസിറ്റിയതിനു നന്ദിയുണ്ട് ട്ടോ.. ഈ മനസ്സ് ഞാൻ പൊന്നു പൊലെ സൂക്ഷിച്ചോളാം.. :)

  ReplyDelete
 7. ഞമ്മളെ നാട്ടുകാരനാ അല്ലെ.?
  ഹമ്പട ബാസൂ..!

  ReplyDelete
 8. ജേക്കബിന്റെ വീട്ടില്‍ നിന്ന് തന്നെ അടുത്ത മന്ത്രി വേണമെന്ന് സഭ പറഞ്ഞിരിക്കുന്നത് കേട്ടില്ലേ അപ്പോള്‍ മന്ത്രിമാര്‍ ആരാണെന്നു മനസ്സിലായല്ലോ.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. Dear Basil and other friends,
  Please visit www.aathmanomparam.blogspot.com

  ആത്മനൊമ്പരം
  "ഈ മുസ്ലിം സമുദായത്തിനെന്തു പറ്റി?" എന്ന ഒരു ചര്‍ച്ചയാണ്.
  നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

  Thanks,
  Sahir.

  ReplyDelete
 11. @ കണ്ണൂരാൻ : “വാൾ” എന്നു കേട്ടപ്പൊഴേ കണ്ണൂർ ആണെന്ന് മനസ്സിലായി ലേ.. ഹഹ.. നിങ്ങ ഇപ്പൊ ബ്ട്യാ??

  @ അനോണി : അതൊന്നും എനിക്കറീല.. ഞമ്മൾ രാഷ്ട്രീയത്തിൽന്റെ എ.ബി.സി.ഡി അറിയാത്തോലാണെന്ന് പറഞ്ഞീലെ..

  @ സാഹിർ : ഇൻഷാ അല്ലാഹ്.. ഞമ്മളും ഇപ്പൊ അങ്ങോട്ടെത്തും ട്ടോ... :)

  ReplyDelete
 12. നിഷ്പക്ഷമായ പ്രതികരണം ഇഷ്ടമായി. പക്ഷെ ആ നിഷ്പക്ഷതയുടെ സുഖം അവസാനം ജമാഅതെ ഇസ്ലാമിയെ പ്രത്യേകമായി നുള്ളിയതിലൂടെ നഷ്ടമാക്കി. അത് പ്രത്യേകമായി വേണ്ടീരുന്നില്ല. പോസ്റ്റില്‍ ആകാമായിരുന്നു. പ്രത്യേകമായി നല്‍കിയതിലൂടെ ബാസിലിന് ഒരു ന്യൂനത ഉള്ളതുപോലെ തോന്നിക്കുന്നു. എന്തു വിഡ്ഢിത്തമായാലും നല്ലതായാലും അവര്‍ക്ക് ഓരോ കാലത്തും പ്രത്യേകമായ നിലപാടുകള്‍ ഉണ്ട്. അത്തരം ഫ്ലെക്സിബിലിറ്റി ഇഹലോക -പരലോക കാര്യങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്‍റെ ഒരു നല്ല ഗുണമാണ് എന്ന് ഞാന്‍ മനസിലാക്കുന്നു.

  ReplyDelete
 13. നല്ലൊരു പോസ്റ്റ്‌.
  ഒക്കെ സഹിക്കാം.. ചെയ്യാനുള്ളതും, പറയാനുല്ലതുമായ എല്ലാ ചെറ്റത്തരവും കഴിഞ്ഞ ശേഷം " കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ അവര്‍ക്കറിയാം അതിന്റെ സത്യാവസ്ഥ. അവര്‍ എന്നും കൂടെയുണ്ട് " എന്നുളിപ്പില്ലാത്ത്ത പ്രസ്താവന നടത്തുന്ന രാഷ്ട്രീയക്കാരെ മുഖത്ത് തെളിയുന്ന വികാര പ്രകടനമാണ് കഷ്ടം.

  ReplyDelete
 14. ഈ രാഷ്ട്രീയത്തില്‍ എനിക്ക് പങ്കില്ല. !!ഒരും പങ്കും വേണ്ട. !!! പ്ളീസ്....

  ReplyDelete
 15. @ അൻസാർക്ക : ബ്ലോഗ് വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും ആദ്യമായി നന്ദി അറിയിക്കട്ടെ. നിഷ്പക്ഷമായി അവതരിക്കാൻ ഉദ്ധേശിച്ചതു കൊണ്ടു തന്നെ ജമാ’അത്തിനെ അവസാനം “നുള്ളൽ” ഒരു നിർബന്ധ ബാധ്യത ആയി ഞാൻ മനസ്സിലാക്കുന്നു.. കാരണം, പൊളിറ്റിക്സ് ഇപ്പോൾ ഡേർട്ടി ആണെന്നും “മുസ്ലിം സംരക്ഷണത്തിനു” ഇപ്പോൾ ആരുമില്ലെന്നും, അതിനായി ഞങ്ങളിതാ ഒരു രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കുന്നു എന്നുമാണ് ജമാ’അത്തുകാർ എന്നു ജമാ’അത്തുകാർ വീരവാദം പൊളിക്കേണ്ടത് എന്റെ ബാധ്യത തന്നെയാണെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു.. ജമാ’അത്ത് മുസ്ലിംകൾക്കു വേണ്ടി പ്രവർത്തിച്ചേക്കാം.. എന്നാൽ അവർ മുൻപ് പറഞ്ഞ ചില വാദങ്ങളുണ്ട്.. വോട്ട് ചെയ്തവരെ മുഴുവൻ മുശ്രിക്കുകളാക്കുകയും ഭരണ വ്യവസ്ഥയോട് കൂറു പുലർത്തരുതെന്ന് വിളിച്ചു പറയുകയും ചെയ്ത ഇവർ സമുദായത്തോട് മാപ്പു പറയേണ്ടതുണ്ട്.. രാഷ്ട്രീയത്തിൽ പ്രവേശിക്കും മുൻപ് തന്നെ ചില ജമാ;അത്ത് നേതാക്കന്മാർ നിലവിളക്കിനു മുൻപിലിരിക്കുന്ന ഫോട്ടോകൾ പുറത്തു വന്നു കഴിഞ്ഞു.. ഇവരെങ്ങാനും രാഷ്ട്രീയത്തിലിറങ്ങിയാൽ ഇവർ ക്ഷേത്രത്തിൽ പൂജ നടത്താനും മടി കാണിക്കില്ല.. “നിലവിളക്ക് കൊളുത്താൻ ഞാനില്ല” എന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി ഇതിലും എത്രയോ നല്ലത്..

  @ ജെഫുക്ക : ഹഹ.. കേരളത്തിലുള്ളത് പ്രബുദ്ധ ജനങ്ങളാണെന്നെങ്കിലും ഇവർക്ക് മനസ്സിലായല്ലോ.. ഭാഗ്യം.. വിസിറ്റിയതിനും കമന്റിയതിനും നന്ദി..

  ReplyDelete
 16. @ THINK ABOUT : ഞമ്മളും ഈ കളിക്കില്ല.. വിസിറ്റിയതിനു നന്ദി..

  ReplyDelete
 17. ഇ ഗ്രൂപിലെ പോസ്റ്റുകള്‍ കാണ്ണന്‍ പറ്റുന്നില്ല എന്ന് ഗ്രൂപ്പ്‌ മെമ്പര്‍ മാര്‍ പറയുന്നു ? എന്തങ്കിലും mistake ? ഒന്ന് രണ്ടാളുകള്‍ പറഞ്ഞു എനിക്ക് കാണാന്‍ പറ്റുന്നുണ്ട് എന്തെങ്കിലും ഒന്ന് പോസ്റ്റ്‌ ചെയ്തു നോക്കുക
  ഒന്ന് പോസ്റ്റ്‌ ചെയ്യുക എന്നിട്ട് രണ്ടു മിനിറ്റ് കഴിന്നു നോക്കുക കാണുന്നില്ല ആരോ ഹാക്ക് ചെയ്തിടുണ്ട് ,(വേറെ ഗ്രൂപ്പില്‍ പോയി തിരിച്ചു വരുക )

  ReplyDelete
 18. @ മിനർ.. : ഏത് ഗ്രൂപ്?? മെംബർമാരോ?? മനസ്സിലായില്ല..

  ReplyDelete
 19. എന്താ ബാസില്‍ ഭായ് നമ്മളൊക്കെ ചെയ്യാ.. എല്ലാം സഹിക്കല്ലാതെ..

  ReplyDelete
 20. @ മഖ്ബൂൽക്ക.. അതേന്ന്.. :( പ്രാർത്ഥിക്കാം ഇവരൊക്കെ ഒന്ന് നന്നാവാൻ......

  ReplyDelete
 21. deenilulla uracha viswasamundengil oru nilavilakku kathichchal anayunnathalla ISLAM matham ennu nhan viswasikkunnu. I like your post. but the comment about Nilavilakku was unnecessary.

  ReplyDelete
 22. വാർത്തകളും ചർച്ചകളുമായി ദിനേന നിരവധി രാഷ്ട്രീയ കോപ്പിരാട്ടികൾ കണ്ട് മടുത്ത് ടെലിവിഷൻ എന്ന മാധ്യമത്തെ പൂട്ടിക്കെട്ടി വെച്ചു. നാറ്റം വമിക്കുന്നുണ്ടായിരുന്നു! എലിയെപ്പേടിച്ച് ഇല്ലം ചുട്ടതല്ല. എലികൾ പുറത്ത് ചാടി വീടാകെ ഓടിനടന്ന് ഇവിടെയാകെ മാലിന്യം നിറക്കുമോ എന്നു ഭയന്നു.

  ബാസിലിന്റെ പയറ്റ് വിഷയങ്ങൾ അതിർത്തികൾ വിശാലമാക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. സത്യമെന്ന് തോന്നിയത് വിളിച്ചു പറയാനുള്ള ചങ്കൂറ്റം തുടർന്നും നിലനിർത്തുക.

  ReplyDelete
 23. @ ചീരാമുളക് : അതേതായാലു നന്നായി. :) ഞമ്മക്കേതായാലും ആ വിഷപ്പെട്ടി ഇല്ല.. ;)

  അതിർത്തി വിഷാലമാക്കാനൊക്കെ ആഗ്രഹമുണ്ടെങ്കിലും “വിവരം” മാണ്ടെ?? അതോണ്ട് ഇനീം ചുരുങ്ങുംന്നാ തോന്നുന്നേ...

  ReplyDelete