ദൈവനാമത്തിൽ..
ചീരാമൊളകിനൊക്കെ യാത്രാ വിവരണൊക്കെ എഴുതി ഞെളിയാമെങ്കിൽ എന്തുകൊണ്ട് ഞമ്മക്കായിക്കൂട? ഇബരെയൊക്കെ എഴുത്ത് കണ്ടാ തോന്നും ഞമ്മളൊന്നും എബ്ടേക്കും പോകാറില്ലെന്ന്.. പക്ഷെ ചീരാമുളകിനെ പോലെ ആൽ’പ്സിലേക്കൊന്നും പോകാൻ ഞമ്മളെ കിട്ടൂല.. അതും ഒറ്റക്ക്.. ഫൂ..
കഴിഞ്ഞ പെരുന്നാളു കഴിഞ്ഞായിരുന്നു മൈസൂരിലേക്കുള്ള കുടുംബ സമേതമുള്ള യാത്ര.. കുടുംബ സമേതമെന്ന് വെച്ചാൽ ഒന്നും രണ്ടും മൂന്നും നാലുമല്ല, ഇരുപത്തിയൊന്ന് പേർ..!! (കൃഷ്ണയ്യർ കേൾക്കണ്ട) ഉപ്പാപ്പ, ഉമ്മാമ്മ മുതൽ രണ്ടു വയസ്സ് തികയാത്ത ഹാനി വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.. ഇത്രേം കുറച്ച് പേരായത് കൊണ്ടു തന്നെ ഒരു ബസ്സ് തന്നെ ഏർപ്പാടാക്കിയിരുന്നു.ശനിയാഴ്ച എട്ടരക്ക് ബസ്സു വരും എന്നായിരുന്നു പറഞ്ഞിരുന്നത്.
അങ്ങനെ ആ ദിവസം വന്നെത്തി.! ഇശാ നമസ്കാരവും കഴിഞ്ഞ് എല്ലാവരും വീട്ടിൽ നിന്നിറങ്ങി. എട്ടരക്ക് ബസ്സ് വരുമൊന്നും അതോണ്ട് മൊഞ്ചാക്കാനൊന്നും സമയമില്ലെന്നും പറഞ്ഞ് സ്ത്രീജനങ്ങളേയും കുട്ടികളേയുമൊക്കെ (ഞാനടക്കം ;) വീട്ടിൽ നിന്നിറക്കി വിട്ടു. ഉളിയിൽ ടൌണിലേക്ക് അങ്ങനെ ഘോഷയാത്ര തുടങ്ങി.. എട്ടരക്ക് തന്നെ സ്റ്റോപ്പിലെത്തി. ബസ്സ് പോയോ എന്ന പരിഭവമൊക്കെ ഉണ്ടായിരുന്നു. അങ്ങനെ ബസ്സിലെ കണ്ടക്റ്ററെ വിളിച്ചു,
“എബ്ടെത്തി?”
“ഇരിട്ടീല്.!“
പടച്ചോനെ.. പോയോ..?? അങ്ങനെ ആറ്റു നോറ്റ് സ്വപ്നം കണ്ട ഈ യാത്രയും പോയോ??
“ഏയ്, ഇല്ല, ഞമ്മള് പോയിട്ടില്ല, തലശേരില് എത്തീറ്റില്ല, ഇനി തലശേരീല് എത്തീറ്റ് തിരിച്ചെത്തണം”
അപ്പോ അതാണ് കാര്യം, ഇനി തലശേരി വരെ പോയി, തിരിച്ച് വരണമത്രേ..!! ഒലക്കത്തെ ബ്ലോക് കൊണ്ടാണെന്നും സോറിയെന്നുമൊക്കെ അയാൾ മുറി മലയാളത്തിൽ പറയുന്നുണ്ടായിരുന്നു. അപ്പോ ഏതായാലും ഇനി ഒരു സുഖനിദ്രയുടെ സ്കോപ്പുണ്ട്. വന്നതു പോലെ തന്നെ എല്ലാരും വീട്ടിലേക്ക് തിരിച്ച് ഘോഷയാത്ര.! ഇനി രണ്ടു മണിക്കൂർ ഉറങ്ങി “ഫ്രഷ്” ആയി തിരിച്ച് വരാം.. അങ്ങനെ ആ മഴയത്ത് ഒരു കയ്യിൽ “എളേമ്മാന്റെ” കുട്ടിനേം മറ്റേ കയ്യിൽ കുടയുമായി തിരിച്ച് വീട്ടിലേക്ക്.. കുട്ടികൾ ഉറങ്ങാൻ പോയി.. “എന്നെപ്പോലത്തെ” വല്ല്യ ആളുകളൊക്കെ ഉമ്മറത്തിരുന്ന് ചർച്ച തുടങ്ങി.. വിക്കീലീക്സ് രേഖ തൊട്ട് മുഖ്യ മന്ത്രിയുടെ ഓഫീസിലെ ഫോൺ വഴി ഫാദർ സുലൈമാൻ വരെ എല്ലാ വിഷയങ്ങളും ചർച്ചക്ക് വന്നിരുന്നു. അങ്ങനെ ഉപ്പു തൊട്ട് കർപ്പൂരം വരെ എല്ലാ കാര്യങ്ങളിലും “തീരുമാനം“ എടുത്ത് യോഗം അവസാനിക്കുമ്പോഴേക്ക് സമയം പതിനൊന്ന്..!
ബഹുമാനപ്പെട്ട കണ്ടക്റ്ററെ ഒന്നൂടെ വിളിച്ചു നോക്കാം..
“എബ്ടെത്തീ?”
“ഞമ്മ തലശേരി കഴിഞ്ഞ് പാലത്തുമ്മലെത്തി..”
മൊയ്തു പാലത്തിലെത്തിയത്രേ.. എന്നാൽ പിന്നെ ബസ് സ്റ്റോപ്പിലേക്കുള്ള രണ്ടാം ഘോഷയാത്ര തുടങ്ങാം.. മഴ ചോർന്ന സമയം നോക്കി എല്ലാരും ബസ് സ്റ്റോപ്പിലേക്ക്.. ബസ് സ്റ്റോപ്പിലെത്തുമ്പോൾ സമയം ഏകദേശം പതിനൊന്നേ കാൽ ആയിരുന്നു. ഇപ്പോൾ ബസ് വരും.. എല്ലാരും റെഡിയായി നിന്നു..
സമയം ഇഴഞ്ഞു നീങ്ങുന്നു.. പതിനൊന്നര, പതിനൊന്നേ മുക്കാല്, പന്ത്രണ്ട്...., പന്ത്രണ്ടേ മുക്കാല്.. ഒലക്ക.. എബ്ടേ തലശേരീന്ന് പുറപ്പെട്ട ബസ്സ്?? കണ്ടക്റ്ററെ ഒന്നൂടെ :)
“എബ്ടെടോ അന്റെ ബസ്സ്?”
“ബ്ലോക്കാണണ്ണാ, ഞമ്മള് ഇപ്പോ എത്തും”
ആയ്ക്കോട്ടെ, എന്നാപ്പിന്നെ അങ്ങനെ തന്നെ.. അതിനിടയിൽ പലരും കടത്തിണ്ണയിലും മറ്റും അഭയം പ്രാപിച്ച് ഉറക്കം തുടങ്ങിയിരുന്നു.. സമയം കൃത്യമായി പോകുന്നുണ്ടെങ്കിലും നമ്മടെ ബസ്സ് മാത്രം എത്തീറ്റില്ല.. അവസാനം “മൊതലാളിയെ” വിളിച്ചു
“എവിടണ്ണാ ബസ്സ്?? ഞമ്മടെ പൈസ തിരിച്ച് തന്നേക്ക്, ഞമ്മ പോയ്കോളാം”
“അങ്ങനെ പറയല്ലണ്ണാ, ആ ____ന്റെ മക്കള് ഇപ്പോ ഞാൻ ബിളിക്കുമ്പോ ഫോണ് എട്ക്ക്ന്ന് ബരെ ഇല്ല.. ഞാനെന്ത് ചെയ്യാനാ.. കൊറച്ച് നേരോം കൂടി വൈറ്റണ്ണാ,,”
എന്തു നല്ല സംസ്കാരം..!! ഹായ്..
സമയം ഒന്ന് കഴിഞ്ഞിട്ടും ഞമ്മന്റെ ബസ്സ് മാത്രം വന്നില്ല.. കണ്ടക്ടറെയും ഡ്രൈവറേയും മൊതലാളിനേയും മാറി മാറി വിളിച്ചു.. എല്ലാരും കൃത്യമായി ബഡായി പറയുന്നൂന്നല്ലാതെ ബസ്സ് മാത്രം എത്തീല്ല..
അവസാനം ഏകദേശം ഒരു ഒന്നൊന്നരക്ക് പോരിശയാക്കപ്പെട്ട ബസ്സ് വന്നു.! ഇമ്മാതിരി ചടാലി ബസ്സിനാണോ ഇത്രേം നേരം കാത്ത് നിന്നത് എന്ന് തോന്നിപ്പോയി.. ഏതായാലും സീറ്റൊക്കെ റെഡിയാക്കി മൊബൈലിൽ നിംബസ് ഡൌൺലോഡ് ചെയ്ത് ജീടാക്കിന്റെ സ്റ്ററ്റസ് അപ്ഡേറ്റ് ചെയ്തു..
“On the way to Mysore, in an Udas bus"
അങ്ങനെ കണ്ടോരോടോക്കെ ചാറ്റിയും ചീറ്റിയും സമയം കളഞ്ഞു.. കുറേ കഴിഞ്ഞപ്പോ പെട്ടെന്ന് നെറ്റ് കട്ടായി..! ബലൻസ് നോക്കിയപ്പോ വട്ടപ്പൂജ്യം.! ഇതെന്തു കഥ?? നെറ്റ് ഓഫർ ചെയ്തതാണല്ലോ.. പെട്ടെന്നാണത് ശ്രദ്ധിച്ചത്, കേരളം കടന്നിരിക്കുന്നു.. റോമിങ്ങാണ്.. ബാലൻസും നെറ്റും പോയി ഇനി ഏതയാലും ഉറങ്ങിയേക്കാം..
ശുഭം..!!
“അത് നടക്കൂല, ഇങ്ങനാണെങ്കി ഞമ്മള് ഇതില് വരണോ?”
“പോടോ അബ്ട്ന്ന്, ______ന്റെ മോനേ, വേണെങ്കി കയറിയാൽ മതി”
“എങ്കി പിന്നെ കയറും മുൻപ് പറയണം ---ന്റെ മോനെ..”
സുന്ദരവും സംസ്കാര സമ്പുഷ്ടവുമായ ഇത്തരം വാക്കുകൾ കേട്ടാണ് ഉണർന്നത്.. സമയം മൂന്നായിക്കാണും.. ബസ്സ് നിർത്തിയിരിക്കുകയാണ്. പുറത്ത് മൂന്നാം ലോക മഹാ യുദ്ധം നടക്കുന്ന പ്രതീതി..പുറത്തേക്ക് എത്തി നോക്കിയപ്പോ വേറെ ഒരു ബസ്സും നിർത്തിയിട്ടിരിക്കുന്നു.
സംഭവം ഇതാണ് : മൈസൂരിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ബസ്സാണ് മറ്റേത്.. ഇതിന്റെ ഇരട്ടി സൌകര്യവും സൌന്ദര്യവുമുള്ള കിടിലൻ ബസ്സ്.. ഈ രണ്ടു ബസ്സും നമ്മടെ ബഹുമാനപ്പെട്ട മൊതലാളിയുടേതായതിനാൽ ആ ബസ്സിലെ യാത്രക്കാർ ഇതിലേക്കും നമ്മൾ ആ ബസ്സിലേക്കും മാറി ആ ബസ്സ് മൈസൂരിലേക്കും ഇത് കേരളത്തിലേക്ക് തന്നെ തിരിച്ചും പോകും.. എന്നാൽ അത്രേം നല്ല ബസ്സ് ഉപേക്ഷിക്കാൻ അതിലെ യാത്രക്കാർ തയ്യാറാവുന്നില്ല.. കേരളത്തിലെ കുണ്ടിലും കുഴിയിലും അത്രേം നല്ല ബസ് ഓട്ടാൻ ബസ്സുകാരും തയ്യാറല്ല..
അടിയും പിടിയും കൊഴുത്തു, കഴുത്തിനു പിടിയും അച്ഛനേയും അച്ഛന്റച്ചനേയും വിളിക്കാനുമൊക്കെ തുടങ്ങി.. ഇതിനിടയിൽ ഞമ്മന്റെ മാന്യനായ ഡ്രൈവർ വഴിയോരത്ത് “ആവശ്യം” നിർവ്വഹിക്കുന്നതും റോഡിലെ കുഴിയിലുള്ള വെള്ളം കൊണ്ട് കഴുകുന്നതുമൊക്കെയായ സുന്ദര കാഴ്ചകൾ മൈസൂരെത്തും മുൻപേ കണാൻ കഴിഞ്ഞു.
ഏതായാലും അടിയും പിടിയുമൊക്കെ കഴിഞ്ഞ് അവസാനം അപ്പുറത്തെ ബസ്സിലെ യാത്രക്കാർ ദേഷ്യത്തോടെ ഞങ്ങടെ ബസ്സിലേക്ക് കുടിയേറിപ്പാർക്കാൻ തുടങ്ങി. അവരുടെ കയ്യിൽ കിട്ടിയാൽ ഒരുപക്ഷെ ചമ്മന്തിയാക്കിക്കളയും. അതിനാൽ പെട്ടെന്ന് തന്നെ പെട്ടിയും കുട്ടയുമൊക്കെ എടുത്ത് ഞങ്ങൾ ആ ബസ്സിലേക്കും കുടിയേറി.
ആന കയറിയ കരിമ്പിൻ തോട്ടം പോലെയായിരുന്നു ആ ബസ്സ്.. സീറ്റിന്റെ ഹാന്റിലും കവറുമെല്ലാം ഒടിച്ചും കീറിയും തങ്ങളുടെ അരിശം അവർ തീർത്തിരുന്നു.. ഏതായാലും ഈ സുന്ദരൻ ബസ്സിനെ നന്നായി പിടിച്ചു.. ഇനിയുമുണ്ട് സമയം.. അതിനാൽ പിന്നിലെ സീറ്റിൽ കിടന്ന് നന്നായി ഉറങ്ങി..
എഴുനേറ്റപ്പോഴേക്ക് നേരം വെളുത്തിരുന്നു. ബസ്സിൽ നിന്ന് തന്നെ പ്രഭാത നമസ്കാരം നിർവഹിച്ചു. പുറത്തേക്ക് നോക്കിയിരുന്നു,, പ്രകൃതിയുടെ സൌന്ദര്യം ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞു. മൈസൂർ പോകണ്ടെന്നും ഇവിടെ തന്നെ ഇറങ്ങിയാൽ മതിയെന്നും വരെ ആശിച്ചു പോയി.. അങ്ങനെ അവസാനം ഞങ്ങൾ മൈസൂരിലെത്തി..
ഞങ്ങൾ ഞങ്ങളുടെ മുറിയിലേക്കുള്ള ഘോഷയാത്ര തുടങ്ങി.. റോഡിൽ ചാണകത്തിനു പുറമെ മനുഷ്യന്റേതുമുണ്ടെന്നറിഞ്ഞപ്പോൾ അറപ്പു തോന്നിയിരുന്നു. ഇത്ര സുന്ദരമായ നഗരത്തിന് ഇത്ര വൃത്തികെട്ട ഭാഗവുമുണ്ടെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. അങ്ങനെ മുറിയിലെത്തി ബ്രഷിംഗും ഡ്രസ്സിംഗുമൊക്കെ കഴിഞ്ഞ് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അറപ്പുളവാക്കുന്നതായിരുന്നു. പരിപ്പു വടയും ചായയുമൊക്കെ ഉണ്ടാക്കുന്ന കടയുടെ പിൻഭാഗമായിരുന്നു ഞങ്ങൾ കണ്ടത്. അവിടെ രണ്ടു മൂന്ന് നായ്ക്കൾ ചുറ്റിക്കളിക്കുന്നു.. അവർ ചായയും വടയും ഉണ്ടാക്കുന്ന രീതിയും കാണേണ്ടതു തന്നെയായിരുന്നു..
അതിനിടയിലാണ്, സഫീറാപ്പ ചായയും വാങ്ങിക്കൊണ്ടു വന്നത്.. പുറത്തെ കാഴ്ച വളരെ വ്യക്തമായി കണ്ട ഞങ്ങൾ കുടിക്കാൻ വിസമ്മതിച്ചെങ്കിലും ചായ തീരാൻ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. നാട്ടിൽ നിന്ന് കൊണ്ടു വന്ന പലഹാരത്തിൽ ഞങ്ങൾ തൃപ്തരാകേണ്ടി വന്നു. മൊബൈൽ ചാർജ്ജിംഗും ഒക്കെ കഴിഞ്ഞപ്പോഴേക്ക് ഞങ്ങളെ മൈസൂർ കാണിക്കാനുള്ള ബസ്സ് എത്തിയിരുന്നു. ടിപ്പുവിന്റെ കോട്ടയും മറ്റുമൊക്കെ കണ്ടു.. ഫോട്ടോ എടുക്കാൻ പാടില്ലെന്ന കർശന നിർദ്ദേശമുണ്ടായിരുന്നു.. എങ്കിലും ടിപ്പുവിന്റെ തൊപ്പിയും സിൽക്കിന്റെ ഡ്രസ്സുമൊക്കെ കണ്ടപ്പോൾ ഫോട്ടോ എടുക്കണമെന്ന് തോന്നി.. നല്ല ശബ്ദത്തോടു കൂടിത്തന്നെ എന്റെ ഫ്ലാഷ് മിന്നി.. ഫോട്ടോ എടുത്തു.. ആരവിടെ?? ആരുമില്ല.. ഒന്നും സംഭവിച്ചില്ല.. അല്ലേലും ബ്ലോഗറോടാ അവന്മാരുടേയൊക്കെ കളി.. ഫൂ..
അ ഫോട്ടോ എടുത്ത ധൈര്യത്തിൽ ടിപ്പുവിന്റെ ആയുധങ്ങളുടെ ഫോട്ടോ കൂടി എടുത്തു.. (ഇനി ഇത് വായിക്കുന്ന ആരെങ്കിലും പോയി ഫോട്ടോ എടുത്തിട്ട് പിടിക്കപ്പെട്ടാൽ അതിൽ എനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് അറിയിക്കുന്നു.. ;)
പിന്നെ ടിപ്പു വെടിയേറ്റ് മരിച്ച സ്ഥലവും മറ്റുമൊക്കെ കണ്ടു.. പിന്നെ പോയത് സൂവിലേക്കായിരുന്നു. അവിടെ ക്യാമറക്ക് പ്രത്യേകം പാസ് വേണമായിരുന്നു. അതേതായാലും ഒന്നെടുത്തു. സൂവിന്റെ ഉള്ളിൽ കയറി നടക്കാൻ തുടങ്ങിയപ്പോഴാണ് അതിന്റെ വലിപ്പം മനസ്സിലായത്.. ന്റെ പടച്ചോനേ.. കാലിന്റെ ഉസ്കൂറാണി ഇളകിപ്പോയി..
ദാ, ഇതിനാണ് പച്ചമലയാളത്തിൽ “പച്ച” വെള്ളംന്ന് പറയുക..
എങ്ങനണ്ട്?
ങാ, ഇവനാള് വിരുതനാ.. ഫോട്ടോ എടുത്തപ്പോ എന്റെ നേരെ ചാടി.. എനിക്ക് ഭയങ്കര ധൈര്യമായതിനാൽ ഞാൻ ഓടി.. വേറെ ആരെങ്കിലും ആണെങ്കിലോ..?
അവസാനം വൃന്ദാവനത്തിലേക്ക്.. അതിനിടയിൽ പള്ളിയിൽ കയറി നമസ്കാരവും ഒരു നല്ല ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചിരുന്നു.. മൈസൂർ നഗരത്തിൽ നിന്ന് 28 കിലോമീറ്റർ ഉണ്ടായിരുന്നു. ആദ്യം വെള്ളച്ചാട്ടമൊക്കെ കണ്ടു. അതിനിടയിൽ അവിടെ കണ്ട തിന്നുന്ന സാധനങ്ങളൊക്കെ വയറ്റിലാക്കി.. നല്ല തിരക്കുണ്ടായിരുന്നു.. അവിടെ കാറ്റും കൊണ്ട് കുറേ നേരം ഇരുന്നു.. മ്യൂസിക് ഫൌണ്ടൻ രാത്രിയാണ്.. അതിനു മുൻപ് സ്ഥലം വിടണം. അല്ലേലും ഇത്രേം യാത്ര ചെയ്ത് ഇവിടെ എത്തി ഹറാമും കേട്ട് പോകാനോ.. ഫൂ.. നല്ല ക്ഷീണമായതിനാൽ ഇനി കൊട്ടാരത്തിൽ കൂടി പോയാൽ മതിയെന്ന് തീരുമാനിച്ചു. രാത്രിയായതിനാൽ കാണാൻ നല്ല ഭംഗിയായിരിക്കുമെന്നും പറഞ്ഞു..
പക്ഷെ ബസ്സിൽ കയറിയപ്പോഴേക്ക് എനിക്കുറക്കം വന്നു.. പിന്നെ റൂമിനടുത്തെത്തി വിളിക്കുമ്പോഴായിരുന്നു ഞാൻ ഉണർന്നത്..
“അപ്പോ കൊട്ടാരം?”
“കൊട്ടാരത്തിൽ പോയില്ലേ.. നീയില്ലായിരുന്നോ?”
അപ്പോ അതാണു കാര്യം, എല്ലാരും കൊട്ടാരവും മറ്റുമൊക്കെ കണ്ട് കുട്ടപ്പന്മാരായി നിൽക്കുകയാണ്. ഞാൻ ബസ്സിലുറങ്ങിപ്പോയി.. ശെ.. എളേമ മൊബൈലിൽ എടുത്ത ഫോട്ടോ കണ്ടപ്പോൾ ശരിക്കും നഷ്ട ബോധം തോന്നി..
റൂമിലെത്തി, എല്ലാരും ഉറങ്ങുകയാണത്രെ.. പക്ഷെ ഞങ്ങൾ (ആറംഗ കുടുംബം) അന്നു തന്നെ നാട്ടിലേക്ക് പൊകാൻ തീരുമാനിച്ചു,, അതിനായി ഒരു ബസ്സും ബുക്ക് ചെയ്തിരുന്നു. അങ്ങനെ ഓട്ടോയിൽ ബസ് സ്റ്റാന്റിലെത്തി ഞങ്ങൾ സുഖമായി നാട്ടിലെത്തി..
അവസാന പയറ്റ് : പിറ്റേന്ന് രാവിലെ തന്നെ മറ്റുള്ളവരെ കൂട്ടാൻ “ഞമ്മന്റെ മൊതലാളിന്റെ” പോരിശയാക്കപ്പെട്ട ബസ്സ് വരും എന്നായിരുന്നു പറഞ്ഞത്. എന്നാൽ രാവിലെ ആയപ്പോഴേക്ക് അവർ കാലുമാറി.. ബസ്സില്ല.!!! അങ്ങനെ ഉച്ചവരെ അവിടെ നിന്ന് മറ്റൊരു ബസ്സിലായിരുന്നു അവർ നാട്ടിലെത്തിയത്..
ഇനിയാരെങ്കിലും മൈസൂരിൽ ബസ്സിൽ പോകുന്നുവെങ്കിൽ ഇതൊക്കെ ഓർമ്മിക്കുന്നത് നന്ന്..
അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കാൻ മറക്കരുതേ...
ചീരാമൊളകിനൊക്കെ യാത്രാ വിവരണൊക്കെ എഴുതി ഞെളിയാമെങ്കിൽ എന്തുകൊണ്ട് ഞമ്മക്കായിക്കൂട? ആദ്യായിട്ടാണ് ട്ടോ ഇങ്ങനൊന്ന്.. എല്ലാവിധ കുറവുകളും ചൂണ്ടിക്കാണിച്ച് തരണേ... :)
ReplyDeleteകുറിച്ച് എഴുതിയത് വളരെ നന്നായി.ആശംസകള്‍ !
ReplyDelete@ nanmandan : “കുറിച്ച്” എഴുതുക means?
ReplyDeleteഹൊ ബല്ലാത്ത യാത്രന്നെട്ടൊ
ReplyDeleteആശംസകള്‍
കൊള്ളാം..നന്നായിരിക്കുന്നു..ആദ്യമായിട്ടാണെങ്കിലും നന്നായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു.അല്പം കൂടി ശ്രദ്ധിച്ചാൽ നല്ല ഒരു യാത്രാവിവരണമാക്കി മാറ്റുവാൻ സാധിക്കും.
ReplyDeleteവീട്ടിൽനിന്നും മൈസൂർവരെയുള്ള യാത്രയെക്കുറിച്ചുള്ള വിവരണം ഇത്രയും നീളാതെ, നമ്മൾ പുതുതായി കാണുന്ന സ്ഥലത്തിലെ കാഴ്ചകളെക്കുറിച്ചുള്ള വിവരണം അല്പം കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു..എങ്കിലും വളരെ നല്ലത്...ഇനിയും എഴുതുക..ആശംസകൾ.
നന്നായി ട്ടോ .
ReplyDeleteരസകരമായി എഴുതി.
ആശംസകള്‍
വർഷങ്ങൾക്ക് മുമ്പ് സ്കൂൾ വിനോദയാത്രക്ക് ബസ്സ് കാത്ത് നിന്ന് വശം കെട്ട് എല്ലാ ആഹ്ലാദവും നശിച്ച സന്ദർഭങ്ങളോർത്തു പോയി! മൈസൂരിനെ കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു. ആദ്യ യാത്രാനുഭവ വിശദീകരണം തരക്കേടില്ല.
ReplyDeleteഫോട്ടോ പാടില്ലാത്ത സ്ഥലങ്ങളിൽ അതുപയോഗിച്ചതിന്റെ ഒരു തുർക്കിഷ് അനുഭവം എനിക്കുണ്ട്. ഇൻഷാ അല്ലാഹ്, ഒരു പോസ്റ്റിൽ ഉൾക്കൊള്ളിക്കാം.
@ ഷാജുക്ക : അതെന്നേപ്പാ.. ഇതൊരു ബല്ലാത്ത യാത്രെന്നെ.. കമന്റിയതിനും വിസിറ്റിയതിനും നന്ദി ട്ടോ..
ReplyDelete@ ഷിബു തോവാള : ഇൻഷാ അല്ലാഹ്.. ഇനി ശ്രദ്ധിക്കാം.. തെറ്റുകൾ ചൂണ്ടിക്കാണിച്ചതിനു വളരെയധികം നന്ദി.. ഞാനേറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണത്.. ബ്ലോഗ് സന്ദർഷിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി..
@ ചെറുവാടി : ആയ്കോട്ടേന്ന്.. :) ബ്ലോഗ് സന്ദർഷിച്ചതിനും കമന്റിയതിനും നന്ദി,,,,,, :)
@ ചീരാമുളക് : മൈസൂരിനേക്കാൾ അനുഭവം ബസ്സിൽ തന്നെയായിരുന്നു,, ഇനി ശ്രദ്ധിക്കാം.. പിന്നെ ഇമ്മാതിരി അനുഭവങ്ങളൊക്കെ ഉണ്ട്, ഉണ്ട് എന്ന് പറഞ്ഞ് കൊതിപ്പിക്കാതെ അതങ്ങട്ട് എഴുതിക്കാണീ... ഞമ്മളുണ്ടല്ലോ ബായിക്കാന്.. :)
ReplyDeleteബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും തെറ്റ് ചൂണ്ടിക്കാണിച്ചതിനും എല്ലാത്തിനും കൂടി ഒരു “താങ്ക്സ്” :)
അല്ലാഹു പറഞ്ഞു: " നിങ്ങള്‍ ഭൂമിയില്‍ കൂടി സഞ്ചരിക്കുകയും കള്ളവാദികളുടെ പര്യവസാനം എങ്ങനെ ആയിരുന്നു എന്ന് നോക്കി കാണുകയും ചെയ്യുക. (ഖുര്‍ആന്‍ 16:36)
ReplyDeleteറസൂല്‍(സ) പറഞ്ഞു; "യാത്ര മനുഷ്യനുള്ള ശിക്ഷയുടെ ഒരു ഭാഗമാണ്. അത് അവന്‍റെ തീറ്റക്കും കുടിക്കും ഉറക്കത്തിനുമെല്ലാം പ്രതിബന്ധം സൃഷ്ടിക്കുന്നു. (അഹ്മദ്)
മൈസൂരില്‍ കൂടി അനേകം പ്രാവശ്യം കടന്നു പോയിട്ടുണ്ട്. പക്ഷെ അവിടെ ഇറങ്ങി എല്ലാം ഒന്ന് കാണാന്‍ ഇതുവരെ നേരം തരപ്പെട്ടിട്ടില്ല. അല്ലാഹുവിന്‍റെ മഹാനായ വലിയ്യ് ടിപ്പു വിന്‍റെ ശേഷിപ്പുകള്‍ കാണാനുള്ള ആഗ്രഹം ഇന്‍ഷാ അല്ലാഹ് അല്ലാഹു ഉടന്‍ നിറവേറ്റി തരുമെന്നു പ്രതീക്ഷിക്കുന്നു.
യാത്രാ വിവരണം എഴുതുമ്പോള്‍ കണ്ട സ്ഥലങ്ങളുടെ പ്രത്യേകതകള്‍, അവ തന്നില്‍ ഉണ്ടാക്കിയ വികാരങ്ങള്‍ എന്നീ കാര്യങ്ങള്‍ ആണ് പ്രാധാന്യമര്‍ഹിക്കുന്നത്. ഒരു യാത്രാ വിവരണം വായിച്ചാല്‍ വായനക്കാരന് ആ സ്ഥലത്തേക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയണം. .
ഏതൊരു സാഹിത്യസൃഷ്ടിയെയും പാരായണക്ഷമമാക്കുന്നത് അതിലെ ഭാഷയുടെ മനോഹാരിതയാണ്. അറിവുകള്‍ , ഓര്‍മകള്‍ , അനുഭവങ്ങള്‍ , വെളിപ്പെടുത്തലുകള്‍ , കാഴ്ചകള്‍ , ആശയങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയ രചനയാവുമ്പോഴേ യാത്രാവിവരണവും നല്ലതാവൂ. സര്‍ഗാത്മക സൃഷ്ടിയെക്കാളും യാത്രാവിവരണമെഴുതാന്‍ പണവും സമയവും അധ്വാനവും കൂടുതല്‍ വേണമെന്ന് എസ് കെ പൊറ്റെക്കാട്ട്. സഞ്ചാരത്തിനു ചെലവഴിച്ച കാലത്തെക്കാളും, അനുഭവിച്ച ക്ലേശങ്ങളെക്കാളും കൂടുതല്‍ കാലവും ക്ലേശങ്ങളും ആ സഞ്ചാരവിവരണങ്ങളെഴുതി പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്നു എന്നത് ഒരു പരമാര്‍ഥം മാത്രമാണ് എന്ന് എസ് കെ തന്റെ ഏറ്റവും മികച്ച രചനകളിലൊന്നായ ബാലിദ്വീപിന്റെ ആമുഖത്തില്‍ പറയുന്നു.
എനിവേ ....വായിക്കുക..... എം പി വീരേന്ദ്രകുമാറിന്റെ "ഹൈമവതഭൂവിലിന്" കഴിയുമെങ്കില്‍ വാങ്ങി വായിക്കുക
കാലിന്റെ ഉസ്കൂറാണി ഇളകി.
ReplyDeleteവായിച്ച് ചിരിച്ചിട്ട് ഞമ്മന്റെ പരിപ്പിളകി.
രസമായിട്ടെഴുതി.
കണ്ടസ്ഥലത്തേക്കാള്‍ പോയ ആളാണ് എഴുത്തില്‍ വന്നത്.
എന്നാലും രസായീന്ന്.
ഇത് വെറും യാത്രയുടെ അനുഭവമായി, യാത്രയെക്കുറിച്ച് പറഞ്ഞതിനേക്കാള്‍ യാത്രാപൂര്‍വ പിരിമുറുക്കത്തെക്കുറിച്ചാണ് വാള്‍പയറ്റ് വാചാലമായത്. കുട്ടിക്കാലത്ത് ഇങ്ങനെ ഒരു പാട് അനുഭവങ്ങള്‍ ഉണ്ടായതോര്‍ക്കുന്നു. വലുതായപ്പോള്‍ പിന്നെ യാത്രയെ കുറിച്ചുള്ള ടെന്‍ഷന്‍ ഒന്നും ഉണ്ടാകാറില്ല, സമയമായാല്‍ ആവശ്യം വേണ്ടവ ബാഗില്‍ കുത്തിനിറച്ച് ഒരു ഓട്ടം അത്രന്നെ. അടുത്ത ഒരു യാത്ര അന്‍സാര്‍ പറഞ്ഞത് പോലെ എഴുതാന്‍ നോക്കുക, കണ്ടകാര്യങ്ങള്‍, ഭാവന, ചെറിയൊരു റീസേര്‍ച്ച്... എഴുത്ത് മനോഹരമാക്കാം, വായിക്കുന്നവന് എന്തെങ്കിലും പുതിയത് ലഭിക്കണം, ഒന്നുമില്ലെന്കില്‍ ഒരു സന്ദേശമെങ്കിലും..ഇത്ര ചെറുപ്പത്തില്‍ ബാസില്‍ നന്നായി വാള്‍ പയറ്റ് നടത്തി. ബാസിലിന്റെ പ്രായത്തില്‍ ഞാന്‍ എന്നെ കൊണ്ട് പോയി നിര്‍ത്തി, എനിക്കിങ്ങനെ എഴുതാന്‍ കഴിയുമായിരുന്നോ എന്നാലോചിച്ചു, സംശയമാണിപ്പോഴും. ഏതായാലും എന്‍റെ യുവ സുഹൃത്തേ, യാത്രയെഴുത്ത്തിന്റെ രാജ പാതയിലേക്കുള്ള താങ്കളുടെ പ്രവേശനമാകട്ടെ ഇത്.
ReplyDeleteഇടക്കുള്ള "ഫൂ" ഇല്ലായിരുന്നു എങ്കില്‍ വളരെ നന്നായിരുന്നു ..ആരിഫ് ബായ് പറഞ്ഞ പോലെ മൈസൂര്‍ കാണാന്‍ വന്ന ഞങ്ങള്‍ ബസ്സ് കണ്ടു തിരിച്ചു പോകുന്നു ...
ReplyDeleteഏതായാലും അടുത്ത യാത്ര ഗംഭീരമാക്കുക ...!
വളരെ രസകരമായി എഴുതി. ഈ മേഘലയിലും കയ്യൊപ്പ് പതിപിക്കാനുള്ള ശ്രമത്തിനു അഭിനന്ദനങ്ങള്‍..
ReplyDeleteഎഴുത്ത് രസകരം
ReplyDeleteഎന്നാല്‍ കാഴ്ചകള്‍ ശുഷ്കം
Well Said Basil!!!
ReplyDeleteCongrats - Shahad
Thudakkam muthal odukkam vare vaaiyichchu-athavaa vaayippichchu ennu thanne parayaam. Kollaam
ReplyDeleteMysooril ethan kure samayam, Thirichu pettannu ethi alle? Naranathu brandante kallu pole!
ReplyDeleteEzhuthu jorayi.....
മൈസൂര്‍ യാത്രാരസം നന്നായി. വായനയില്‍ ഇടയ്ക്കു ബാസിലിന്റെ ബ്ലോഗ് തന്നെയാണോ എന്ന് ഉറപ്പു വരുത്തേണ്ടി വന്നു. ആശംസകള്‍.
ReplyDelete@ അൻസാർക്ക : ഇൻഷാ അല്ലാഹ്.. ഇനി എഴുതുന്നു എങ്കിൽ (ഇനിയീ പണിക്കില്ല) ഇതൊക്കെ ശ്രദ്ധിക്കാം.. ആദ്യമായത് കൊണ്ട് ഇതിലും കൂടുതൽ തെറ്റു തിരുത്തലുകൾ പ്രതീക്ഷിച്ച് തന്നെയാണെഴുതിയത്.. ഏതായാലും ബ്ലോഗ് വിസിറ്റിയതിനും ഒരു സൂപ്പർ കമന്റ് കമന്റിയതിനും നന്ദി,, :)
ReplyDelete@ ഫൌസിത്ത : അതൊക്കെ ഉണ്ടാവുംന്ന്.. :) ഇങ്ങളെ പോലെ കബിതയൊന്നും ഞമ്മക്ക് പറ്റൂലല്ലോ.. ഇതെങ്കിലും അങ്ങനെ പോട്ടെ.. :)
ഈ മൈസൂർ സഞ്ചാരഗാഥ ഇഷ്ട്ടപ്പെട്ടു കേട്ടൊ ഭായ്
ReplyDelete@ ആരിഫുസ്താദ് : ഇൻഷാ അല്ലാഹ്.. ഇനി അതൊക്കെ ശ്രദ്ധിക്കാം.. ഇത്രയൊന്നും മനസ്സിൽ വിചാരിച്ചിരുന്നില്ല.. തോന്നിയപ്പോ അങ്ങെഴുതി എന്നു മാത്രം. ഇനി എഴുതുന്നുവെങ്കിൽ അതൊക്കെ ശരിയാക്കാം.. :) ബ്ലോഗ് വായിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനു നന്ദി,,,,, :)
ReplyDelete@ ഫൈസുക്ക: ഫൈസുക്കാക്ക് “തുടരും” പോലെ എനിക്ക് “ഫൂ”യും ഒരു ദൌർബല്ല്യം തന്ന്യാ ട്ടോ.. :)
മുതലക്കുളത്ത് പോയി മുതലയില്ലെന്ന് പറഞ്ഞ് അലമുറയിട്ട് കരഞ്ഞിട്ടെന്ത് കാര്യം?? :(
@ ജെഫുക്ക : കയ്യൊപ്പ് പതിപ്പിക്കാൻ നോക്കീട്ട് ഇപ്പൊ കയ്യൊടിഞ്ഞ് കിടപ്പിലായ അവസ്ഥയാ.. :( ഇങ്ങളെങ്കിലും നിക്ക് കൂട്ടുണ്ടല്ലോ.. സമാധാനായി..
ReplyDelete@ ഷഹദ്ക : പടച്ചോനേ.. ഇങ്ങളും ബ്ട എത്ത്യോ??
@ ജുബൈലിയൻ : അയ്ക്കോട്ടേന്ന്.. ഇരുന്ന് ബായ്ച്ചല്ലോ, ഞമ്മക്കത് മതി..
@ കിട്ടല്ലുർ : ഞമ്മളെ ഭ്രാന്തനാക്കി ലേ.. മിണ്ടൂല.. ;)
@ ഇസ്മായിൽക്ക തണൽ : ഇങ്ങളങ്ങട്ട് ശമിച്ചാളീന്ന് :)
ReplyDelete@ വിപി അഹ്മദ്ക : അതെന്താ അങ്ങനെ ഒരു ഉറപ്പു വരുത്തല്?? ഹഹ
@ ബിലാത്തിപ്പട്ടണം : മൈസൂർ പട്ടണത്തൊക്കെ സഞ്ചരിച്ചു,, ഇനിയീ ബിലാത്തിപ്പട്ടണത്തെന്നാണാവോ സഞ്ചരിക്കുന്നേ.. ;)
നന്നായിരുന്നു കേട്ടോ..
ReplyDeleteഒരു പാട് ചിരിക്കാന്‍ വകയുള്ള പോസ്റ്റ്. രസകരമായി തന്നെ അവതരിപ്പിച്ചു കേട്ടോ.
ReplyDeleteനല്ല യാത്ര ......
ReplyDelete@ ശ്രീക്കുട്ടൻ : താങ്കു താങ്കൂ.. :) വിസിറ്റിയതിനു നന്ദി ട്ടോ.. :)
ReplyDelete@ അക്ബർക്ക : നന്ദി.. ഒരായിരം നന്ദി.. വിസിറ്റിയതിനും കമന്റിയതിനും.. :)
@ മയില്പീലി : വിലപ്പെട്ട സമയം ഉപയോഗിച്ച് ബ്ലോഗ് വായിച്ചതിനു നന്ദി ട്ടോ..
@ വഴിയോരക്കാഴ്ചകൾ : താങ്കൂ... ഇനീം വരണം ട്ടോ.. :)
കൊള്ളാം നന്നായിട്ടുണ്ട്
ReplyDeleteThis comment has been removed by the author.
ReplyDeleteMAISOORILEKKULLA YATHRA THANNEYANO.... PAYATTARKKU ALLA ANKA THATTILUM ORU URUMIYUNDU.. BUT URUMI VEESHUMBOL ATHU SHAREERATHIL THATTATHE SOOKSHIKKANAM.. ALLAHU ANUGRAHIKKATTE....(PAZHAYA ORU PORALI)
ReplyDeleteഇങ്ങളെ മൈസൂര്‍ പോക്ക് ബല്ലാത്തൊരു പോക്കെന്നെട്ടോ.. ഞമ്മളും ആസ്വദിച്ചു. ആശംസകള്‍.
ReplyDeleteയാത്ര എനിക്കും ഇഷ്ടപ്പെട്ടു .........ആശംസകള്‍
ReplyDelete