Sunday, April 1, 2012

തട്ടിയിട്ടും മുട്ടിയിട്ടും പൊട്ടാത്ത “ജിന്നുമുട്ട”

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായത് കൊണ്ടു തന്നെ ഇഷ്ടമുള്ള ആശയം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണ ഘടന അതിന്റെ പൌരന്മാർക്ക് വകവെച്ച് നൽകുന്നുണ്ട്. ഒരു നാട്ടിലെ ഭൂരിപക്ഷത്തിനു ഇഷ്ടമില്ല എന്നതു കൊണ്ട് അവിടെയുള്ള ന്യൂനപക്ഷം തങ്ങളുടെ ആശയം പറയാതിരിക്കണം എന്നുമില്ല.. താൻ വിശ്വസിക്കുന്ന ആശയം അത് ഒരു മൈക് പെർമിഷൻ എടുത്ത് തുറന്നു പറയാൻ ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. എന്നാൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു മുസ്’ലിം സംഘടനയായ മുജാഹിദ് പ്രസ്ഥാനം പല സ്ഥലങ്ങളിലും പോയി തങ്ങളുടെ ആശയം ഇന്നതാണ് എന്ന് വെട്ടിത്തുറന്ന് പറയുമ്പോൾ പലപ്പോഴും അവിടെയുള്ള ഭൂരിപക്ഷം എന്നവകാശപ്പെടുന്ന സമസ്തക്കാർ പരിപാടികൾ അലങ്കോലപ്പെടുത്താനും നിർത്തിവെപ്പിക്കാനുമൊക്കെ ശ്രമിക്കാറുമുണ്ട്. കല്ലെറിഞ്ഞും കസേരയെറിഞ്ഞും മുട്ടയും തക്കാളിയും വലിച്ചെറിഞ്ഞും ഒച്ചയുണ്ടാക്കിയും അലങ്കോലപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇവർക്ക് “മാനവികതയെന്തെന്നറിയില്ലേ??” എന്ന് സാധാരണക്കാർ പോലും ചോദിച്ചു പോകാറുണ്ട്.. എന്റെ പ്രദേശത്തിനടുത്ത് ഒരു മുജാഹിദ് പ്രഭാഷണത്തിനിടെ ഒരാൾ വന്ന് പ്രസംഗിച്ച് കൊണ്ടിരിക്കുന്ന മൈക്കുമെടുത്ത് ഓടി.. ഇത്രയും അധ:പതിച്ച, മാനവികത തൊട്ടുതീണ്ടിയിട്ടില്ലാത്ത സമൂഹത്തിനെ സംബന്ധിച്ചിടത്തോളം പരിപാടി കലക്കലും ടൈഗർ ഫോഴ്സ് രൂപീകരിച്ച് എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യലും ഒരു പുത്തരിയല്ല.. തന്റെ അണികൾക്ക് മാനവികതയുടെ കഷണം പോലുമില്ലെന്ന് മനസ്സിലാക്കിയ നേതാവിപ്പോൾ അണികൾക്ക് മാനവികത പഠിപ്പിക്കാൻ കേരളം മുഴുവൻ ഒരു കരാളയാത്ര നടത്താൻ ഒരുങ്ങിയിരിക്കയാണ്. എന്നാൽ ഇത് മാനവികത ഉണർത്താനുള്ള യാത്രയല്ലെന്നും മണിമന്തിരമുയർത്താനുള്ള ബിസിനസ്സുകാരന്റെ യാത്രയാണെന്നുമാണ് പൊതുജന സംസാരം..


അതൊക്കെ പോട്ടെ.. ഇക്കൂട്ടർ പരിപാടി കലക്കുന്നതും കല്ലെറിയുന്നതുമൊക്കെ പതിവാണ്. എന്നാൽ മറ്റു മുസ്’ലിം സംഘടനകൾ (മുജാഹിദ്, ജമാ’അത്ത്, തബ്’ലീഗ്) ഇന്നേ വരെ മറ്റുള്ളവരുടെ പരിപാടികൾ കലക്കിയതായി ഞാൻ കേട്ടിരുന്നില്ല.. എന്നാൽ ഈ വിശ്വാസത്തിനു മാറ്റം വരുത്തേണ്ടതുണ്ടെന്ന് രണ്ടു ദിവസം മുൻപ് നടന്ന സംഭവം സൂചിപ്പിക്കുന്നു.. സമസ്തക്കാർ മാത്രമല്ല, മുജാഹിദ് പ്രസ്ഥാനത്തിന്റെ അറ്റം പൊട്ടി 2002 ൽ താഴേക്ക് വീണ ഒരുകൂട്ടരും ഇപ്പരിപാടി തുടങ്ങിയിട്ടുണ്ടെന്ന് വേണം വിശ്വസിക്കാൻ..

കണ്ണൂർ ജില്ലയിലെ കക്കാട് എന്ന സ്ഥലത്താണു സംഭവം. അവിടെ ആഴ്ച്ചകൾക്കു മുൻപ് ഈ വിഭാഗം ഒരു പരിപാടി സംഘടിപ്പിച്ചു.. ജാറങ്ങളിലേക്കും മഖ്ബറകളിലേക്കും പോയി അവരോട് തേടി ശിർക്ക് ചെയ്യുന്ന വലിയൊരു ജനക്കൂട്ടത്തിനു മുൻപിലേക്ക് പോയി ഇവർ പറഞ്ഞത് മാലകളിലെ ശിർക്കിനെ കുറിച്ചല്ല, മഖ്ബറകളിലെ അനാചാരങ്ങളെ കുറിച്ചല്ല, മറിച്ച് മുജാഹിദ് പ്രസ്ഥാനത്തിനില്ലാത്ത വാദം ഈ പ്രസ്ഥാനത്തിനു മേൽ വെച്ചു കെട്ടുകയായിരുന്നു അവർ ചെയ്തത്.. മുജാഹിദുകൾ ജിന്നിനെ വിളിച്ച് തേടാം എന്ന് പറയുന്നു എന്നും , ഇവർ സിഹ്’റിൽ യാഥാർത്ഥ്യമുണ്ടെന്ന് വിശ്വസിക്കുന്നതിനാൽ അന്ധവിശ്വാസികളാണെന്നും, ജിന്ന് ബാധ എന്നൊന്ന് ഇല്ല എന്നും മറ്റുമായിരുന്നു ആ മാന്യ ദേഹം അവിടെ പറഞ്ഞിരുന്നത്.. ജിന്നിനോട് തേടുന്ന വിഷയത്തിൽ മുജാഹിദുകൾ സമസ്തക്കാരുടെ മുന്നിൽ ഉത്തരം മുട്ടിയെന്നും വരെ ഇവർ പറഞ്ഞു.. സ്വഹീഹുൽ ബുഖാരിയിൽ പോലും ദുർബ്ബല ഹദീസ് ഉണ്ടെന്നും ഖുർ’ആനിനു എതിരായ ഹദീഥുകളടക്കം ബുഖാരിയിലും മുസ്’ലിമിലും ഉണ്ടെന്നും ഇവർ പൊതുജന മധ്യത്തിൽ പറഞ്ഞ് ഇസ്’ലാമിക വിമർശകർക്ക് വടി കൊടുത്തതോടെ അതിനൊരു മറുപടി അവിടെ അത്യാവശ്യമായി.. അങ്ങനെയാണ് രണ്ടു ദിവസം മുൻപ് അവിടെ മുജാഹിദുകൾ ഒരു പരിപാടി സംഘടിപ്പിക്കുന്നത്..

പരിപാടി കലക്കാൻ സാധ്യതയുണ്ടെന്നും മറ്റും പറയുന്നത് കേട്ടെങ്കിലും ആരും അതത്ര കാര്യമാക്കിയില്ല.. ഒന്നുമില്ലേൽ ഇവർ മുജാഹിദുകളാണെന്ന് അവകാശപ്പെടുന്നെങ്കിലുമുണ്ടല്ലോ.. അങ്ങനെ ആ പരിപാടിയിൽ വളരെ ഭംഗിയായി ഉന്നയിച്ച ഓരോ ആരോപണങ്ങൾക്കും അക്കമിട്ട് മറുപടി പറഞ്ഞു.. മുജാഹിദുകളിൽ ഒറ്റക്കുട്ടി പോലും ജിന്നിനോട് സഹായം തേടാമെന്ന് പറയുന്നില്ലെന്നും അത് തൌഹീദിന്നു വിരുദ്ധമാണെന്നും ഖുർ’ആനിലെ ആയത്തുകളുദ്ധരിച്ച് മുജാഹിദുകൾ സമർത്ഥിച്ചു.. മാത്രമല്ല, ഖുബൂരികളെ പോലും ജിന്നിനോട് സഹായം തേടരുതെന്ന് പഠിപ്പിച്ചത് മുജാഹിദുകളാണെന്നും വീഡിയോ സഹിതം തെളിയിച്ചു.. പിന്നെ സംവാദ വ്യവസ്ഥയിൽ ചിലർ കുടുങ്ങിയിട്ടുണ്ടെന്നും എന്നാൽ ആ കുടുങ്ങിയവർ മുജാഹിദുകളല്ലെന്നും സാക്ഷാൽ മടവൂരികളാണെന്നും ക്ലിപ്പിംഗ് കാണിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി ( ഇവിടെ ക്ലിക്ക് ചെയ്യുക ). അതിനാൽ മുജാഹിദുകൾക്കില്ലാത്ത വാദം മുജാഹിദുകളുടെ പേരിൽ പറയരുതെന്നും ജിന്നിനോടെന്നല്ല മലക്കിനോടും അമ്പിയാക്കളോടും പിശാചിനോടും പോലും സഹായം തേടാൻ പാടില്ലെന്നും മുജാഹിദുകൾ ആവർത്തിച്ച് പ്രഖ്യാപിച്ചു.

സിഹ്’റിന്റെ വിഷയത്തിൽ മുജാഹിദുകൾക്ക് മുൻപ് മുതലേ ഉള്ള ഒരു നിലപാട് തന്നെയാണ് ഞങ്ങൾക്കെന്ന് മുജാഹിദുകൾ തെളിയിച്ചു.. എന്നാൽ സിഹ്’റിൽ യാഥാർത്ഥ്യമുണ്ടെന്ന് പറയുന്നത് അന്ധവിശ്വാസമാണെന്ന് പറയുന്നവർ തങ്ങളുടെ കക്കാട് പള്ളിയിലെ മിമ്പറിനു സമീപത്തുള്ള അമാനി മൌലവിയുടെ തഫ്സീർ വലിച്ചെറിഞ്ഞു കൊണ്ട് മാത്രമേ ആ വാദം പറയാവൂ എന്ന് മുജാഹിദുകൾ ആവശ്യപ്പെട്ടു. കാരണം അമാനി മൌലവിയുടെ ഇവരുടെ പള്ളിയിൽ ഷോ-കെയ്സിൽ വെച്ചിരിക്കുന്ന തഫ്സീറിന്റെ നാലാം വാള്യം എടുത്ത് 3638- ആമത് പേജ് എടുത്ത് നോക്കിയാൽ സിഹ്’റിനു യാഥാർത്ഥ്യമുണ്ടെന്നും അതിന്റെ പ്രതിവിധി എന്തെന്നും അതിലുണ്ടെന്നും കാണാം.. ഈ തഫ്സീറെഴുതിയ അമാനി മൌലവി അന്ധവിശ്വാസിയാണോ എന്ന ചോദ്യം മടവൂരികൾക്ക് അലോസരമുണ്ടാക്കി..

ജിന്ന് ബാധയുണ്ടെന്നും അത് ഖുർ’ആനിലെ ആയത്തുകൾ കൊണ്ട് തെളിയിക്കാമെന്നും മുജാഹിദുകൾ പറഞ്ഞു. മാത്രമല്ല, ഇവരുടെ തന്നെ പണ്ഡിതനായ എം.ഐ സുല്ലമി ഗൾഫിൽ പോയപ്പോൾ അവിടെയുള്ള അറബ് ശൈഖുമാരോട് പറഞ്ഞത് മുജാഹിദുകൾ(എ.പി.യുടെ നേതൃത്തത്തിലുള്ള) ജിന്ന് ബാധയെ നിഷേധിക്കുന്നുവെന്നും അതിനാൽ സലഫീ മൻഹജിൽ നിന്ന് പുറത്താണെന്നുമാണ്. അതിനാൽ ഇപ്പോൾ ആരാണ് യഥാർത്ഥ സലഫികൾ എന്ന് പറയണമെന്നും മുജാഹിദുകൾ ആവശ്യപ്പെട്ടു. ജിന്ന് ബാധയുണ്ടായാൽ ചികിത്സിക്കാമെന്നത് മുജാഹിദുകളുടെ പുതിയ വാദമല്ലെന്നും പണ്ടു തന്നെ കെ.എം മൌലവി “ജിന്ന് ബാധയുണ്ടെന്ന് വിചാരിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ഖുർ’ആനും അനുവദനീയ പ്രാർത്ഥനകൾ കൊണ്ടും മന്ത്രിക്കാം“ എന്ന് പറഞ്ഞിട്ടുണ്ടെന്നും കെ.എം മൌലവിയുടെ ഫത്’വകൾ എന്ന യുവത തന്നെ പുറത്തിറക്കിയ പുസ്തകം വായിച്ചുകൊണ്ട് പറഞ്ഞു.. ഇനി ഇതും അന്ധവിശ്വാസമാണെങ്കിൽ യുവതയിറക്കിയ ഈ പുസ്തകം ചുട്ടുകരിച്ചിട്ടു മാത്രമേ അത് പറയാവൂ എന്നും കെ.എം മൌലവി അന്ധവിശ്വാസിയാണോ എന്ന് പറയണമെന്നും മുജാഹിദുകൾ ആവശ്യപ്പെട്ടു.

ബുഖാരിയിൽ ഒറ്റ ദുർബ്ബല ഹദീസുമില്ലെന്നും ഖുർ’ആനെതിരായി ഹദീഥുണ്ടാകില്ല, കാരണം ഖുർ’ആനും ഹദീഥും വഹ്’യാണെന്നും വഹ്’യുകൾ തമ്മിൽ വൈരുധ്യമുണ്ടാകില്ലെന്നും ഇവരുടെ തന്നെ പണ്ഡിതന്മാർ പറഞ്ഞത് മുജാഹിദുകൾ ജനങ്ങളെ കേൾപ്പിച്ചു. ഇത്തരത്തിലുള്ള ഹദീഥ് നിഷേധ ആശയങ്ങളുമായി മുജാഹിദ് പ്രസ്ഥനത്തിലേക്ക് വരാം എന്ന് കരുതണ്ടതില്ലെന്നും അത്തരത്തിലുള്ള അവിലുംകഞ്ഞി ഐക്യം ആരും സ്വപ്നം കാണേണ്ടതില്ലെന്നും , മടവൂരികൾ പലരും ഐക്യം എന്ന് പറഞ്ഞ് നടക്കുന്നുണ്ടെന്നും കൂടി പറഞ്ഞപ്പോൾ മടവൂരിക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല. 

അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ തെളിവില്ലാത്തപ്പോഴാണ്, ഉത്തരം മുട്ടിയപ്പോഴാണ് സമസ്തക്കാർ പരിപാടികൾ കലക്കിയത് എങ്കിൽ, ഇവിടെ മടവൂരികളും ഉത്തരം മുട്ടി.. അമാനി മൌലവിയും അലവി മൌലവിയും കെ.എം.മൌലവിയും ഒക്കെ അന്ധവിശ്വാസികളാണെന്നെങ്ങനെ പറയും?? റഊഫ് മദനി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്നെങ്ങനെ പറയും?? ഇത്തരത്തിൽ ഉത്തരം മുട്ടിയപ്പോൾ ഇനി തങ്ങൾക്ക് പ്രമാണം കൊണ്ട് മറുപടി പറയാൻ ഒരിക്കലും സാധിക്കില്ലെന്നും ഇനി മറുപടി പറഞ്ഞാൽ തന്നെ വ്യക്തിഹത്യകൾ മാത്രമേ സാധിക്കൂ എന്നും മനസ്സിലായപ്പോൾ തങ്ങളുടെ  പുതിയ കൂട്ടുകാരായ സമസ്തക്കാരുടെ വഴി തന്നെ അവരും തിരഞ്ഞെടുത്തു.. മുജാഹിദ് പരിപാടിയുടെ അവസാനമായപ്പോഴേക്ക് കുറേ മുട്ടയേറ്..!! ഇരുട്ടിന്റെ മറവിലിരുന്നല്ല ആണത്തമുണ്ടെങ്കിൽ വെളിച്ചത്ത് വന്ന് ചെയ്യാൻ മൈക്കിലൂടെ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു ആണത്തം തങ്ങൾക്കില്ലെന്ന് എറിഞ്ഞവർ തെളിയിച്ചു. 

ഞാനും സുഹൃത്ത് സഫീറും മുൻപിൽ തന്നെയായിരുന്നു ഇരുന്നത്.. സഫീറിന്റെ പുറത്തൊരു മുട്ടവന്നു വീണു.. പിന്നെ അത് എന്റെ കാലിലും തട്ടി എങ്ങോട്ടോ പോയി.. പക്ഷെ അത് പൊട്ടിയില്ല.. കാണുന്നുമില്ല.. ഇനി അത് വല്ല ജിന്നിന്റെ മുട്ടയുമായിരിക്കുമോ?? പരിപാടി കഴിഞ്ഞതിനു ശേഷമുള്ള തിരച്ചിലിൽ “മുട്ട കിട്ടി”.. കോഴിമുട്ട തന്നെയാണെന്നാ തോന്നുന്നത്.. നിങ്ങൾ തന്നെ നോക്കിപ്പറ..:

ഏതായാലും പുറത്തും കാലിലും തട്ടിയിട്ടും പൊട്ടാത്ത ഒന്നാന്തരം “മടവൂരി മുട്ട“ നിലത്ത് വീണപ്പോൾ പൊട്ടിയിരിക്കുന്നു.. ഹദീഥ് നിഷേധത്തിനെതിരിൽ പോരാടിയതിന്റെ പേരിൽ കേരളത്തിലാദ്യമായി ആ മുട്ടയേറ്റു വാങ്ങാൻ ഭാഗ്യം കിട്ടിയത് ഞങ്ങൾക്കു തന്നെ.. പിന്നെയുള്ള തിരച്ചിലിൽ സ്റ്റേജിന്റെ തൊട്ട് മുൻപിൽ നിന്നും കിട്ടി ഒരു മുട്ട.. അതും സഗീർക്ക ഫോട്ടോ എടുത്തു..

അവസാന പയറ്റ് : ഏതായാലും ഇനി മടവൂരി കെ.എം മൌലവിയേയും അമാനി മൌലവിയേയുമൊക്കെ അന്ധവിശ്വാസിയാക്കുമോ എന്നറിയാൻ നമുക്ക് കാത്തിരിക്കാം......

വാൾ പോസ്റ്റർ: എംടി വിഷന്റെ പുതിയ ഡോക്യുമെന്ററി ഇറങ്ങിയിട്ടുണ്ട്.. കാണുക : http://www.youtube.com/watch?v=goBaAHVvPhA
22 comments:

 1. മുട്ടയുടെ ഏറ് കിട്ടിയ നിന്റെ കാലിന്റെ ആ ഭാഗം കൂടി ഫോട്ടോ എടുത്തു ഇവിടെ ഇടാമായിരുന്നു ...!

  ReplyDelete
 2. ഹഹ.. മടവൂരികൾ നിഷേധിക്കുകയാണെങ്കിൽ അതും വെണ്ടു വരും ലേ... അല്ലേലും ഈ മടവൂരികൾ ഒരുതരം “നിഷേധികൾ” തന്നെയാ..

  ReplyDelete
 3. രണ്ടും ഭാഗത്തും കൂടാതെ തട്ടാതെ മുട്ടാതെ നടക്കുന്ന ഒരാള്‍ എന്നാ നിലക്ക് ഒരു ചെറിയ സംശയം ഉണ്ട് ... ഹുസൈന്‍ മടവൂരിനെ നേരത്തെ ആദര്‍ശ വെതിയാനം പറഞ്ഞു പുറത്താക്കിയപ്പോള്‍ പറഞ്ഞിരുന്ന വ്യതിയാനം എന്തൊക്കെയായിരുന്നു എന്ന് നമുക്ക് അറിയാം .. എന്നാല്‍ അതിലും വലിയ വ്യതിയാനങ്ങള്‍ സക്കറിയാ സലാഹിക്ക് പറ്റി പ്രസംഗം നിര്‍ത്തിവെക്കാന്‍ സലാഹിയോടു പറഞ്ഞിട്ട് നിര്‍ത്താത കാരണം മുജാഹിദ്‌ സെന്റെറില്‍ നിന്നും ഓരോ യുനിട്ടിലെക്കും സര്‍ക്കുലര്‍ വരെ അയക്കേണ്ടി വരെ വന്നു സലഹിയെ ഒരു പരിപാടിയിലും പന്കെടുപ്പിക്കരുത് എന്ന് .. ഇത്ര ഒക്കെ ആയിട്ടും ഹുസൈന്‍ മടവൂരിന് എതിരെ നടപടി എടുത്ത പോലെ സകരിയക്ക് എതിരെ എന്ത് കൊണ്ട് എടുക്കുന്നില്ല ... ജിന്ന് വിഷയം ഇത്ര വഷളാക്കിയത് സലാഹി തന്നെയാണ് .

  ReplyDelete
  Replies
  1. അസ്സലാമു അലൈക്കും,

   ഹുസൈന്‍ മടവൂരിനെ ആരാണ് പുറത്താക്കിയാത്. രണ്ടു ഭാഗത്തും തട്ടാത്ത മുട്ടാത്ത മറുപടി പ്രതീക്ഷിക്കാമല്ലോ

   Delete
  2. രണ്ടു ഭാഗത്തും തട്ടാതെയും മുട്ടാതെയും സംസാരിക്കുന്ന കുറെ ആളുകളെ ഞാന്‍ കണ്ടിട്ടു. അവരൊക്കെ ഉള്ളില്‍ ഹുസ്സൈന്‍ മടവൂരിന്റെ അനുയായികളും പുറത്തു നിക്ഷ്പക്ഷക്കാരും എന്ന കോലത്തിലാണ് ഉള്ളത്. എന്തുകൊണ്ടാണ് അവര്ക്കു അസ്തിത്വം കാത്തു സൂക്ഷിക്കാന്‍ കഴിയാത്തത് ?

   Delete
 4. സത്യത്തില്‍ രണ്ടു മുജാഹിടുകളും ഇങ്ങിനെ കടിച്ചു കീറുമ്പോള്‍ ചീഞ്ഞ മുട്ടയെക്കാള്‍ നാറ്റമല്ലെ ഇവര്‍ സമൂഹത്തില്‍ ഉണ്ടാക്കുന്നത്‌ !!
  സലഫിസമാനത്രേ സലഫിസം !!!

  ReplyDelete
  Replies
  1. ഓഹോ, എക്സ്പ്രസ് ഹൈവേ, സ്മാർട്ട് സിറ്റി, കല്ലുപ്പ് പോലുള്ള ശാഖാ പരമായ പ്രശ്നങ്ങളിൽ മുഖാമുഖങ്ങളും സംവാദങ്ങളും സംഘടിപ്പിക്കുമ്പോ കസ്തൂരിയുടെ സുഗന്ധമായിരിക്കുമല്ലേ സമൂഹത്തിൽ വരുന്നത്?? ഞങ്ങളങ്ങട്ട് സമ്മതിച്ചിരിക്കണേയ്..

   Delete
 5. അവെശതോട് കൂടിയുള്ള ബാസിലിന്റെ ഈ എഴുത്തിന് പോലും അവിടെ കിട്ടി എന്ന് പറയുന്ന മുട്ടയെക്കാള്‍ ചീഞ്ഞ നാറ്റം ഉണ്ട് കേട്ടോ ..

  ReplyDelete
  Replies
  1. മുജാഹിദുകളെ നാണിപ്പിക്കുന്ന തരത്തിൽ മടവൂരി മുട്ട എറിഞ്ഞത് പ്രശ്നമില്ല.. അതൊന്ന് പറഞ്ഞ എന്റെ പോസ്റ്റിനാണത്രേ പ്രശ്നം.. നിങ്ങൾ തട്ടാതെ മുട്ടാതെ പോകുന്നു എന്ന് പറയുന്നു.. പക്ഷെ നിങ്ങളുടെ മനസ്സ് ഹദീഥ് നിഷേധത്തിൽ തട്ടിപ്പൊട്ടിപ്പാളീസായിരിക്കുകയാണെന്ന് താങ്കളുടെ കമന്റ് വിളിച്ച് പറയുന്നു..

   Delete
 6. ബാസില്‍ ! ബ്ലോഗ്‌ കലക്കി ! സത്യം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുട്ട എറിയില്ല ! എന്തുകൊണ്ട് മടവൂരികള്‍ യുവതയില്‍ മുട്ട എറിയുന്നില്ല എന്ന ആശങ്ക ബാക്കി !!

  ReplyDelete
 7. മടവൂരികളെ ( സാക്ഷാല്‍ ഹുസൈന്‍ മടവൂരിനെ ) ആരെങ്കിലും പുറത്താക്കിയതായി ഒരു പൊട്ടനും പറയില്ല , മടവൂരികലെല്ലാതെ ! ഹുസൈന്‍ മടവൂര്‍ എന്ന സെക്രെടറി മാരില്‍ ഒരാള്‍ കള്ള മിനുട്സ് ഉണ്ടാക്കി എ.പി., ടി.പി., പാലത്ത് എന്നിവരെയെല്ലാം പുറത്താക്കുകായല്ലേ ചെയ്തത് ? സത്യം സത്യമായി പറയുക ! ഞാന്‍ ജയിക്കാന്‍ ! എന്റെ ഭാഗം ജയിക്കാന്‍ വേണ്ടി കളവുകള്‍ പ്രച്ചരിപ്പിക്കുന്നതെന്തിനാണ് സഹോദരന്മാരെ ?? മടവൂരികളുടെ നിലനില്‍പ്പ്‌ തന്നെ കള്ളപ്രച്ചരനങ്ങളിലാനല്ലോ !?

  ReplyDelete
 8. ningal ippol prajarippikkunna {pishajine upayogichu cheyyunna] SIHAR inu falamundennu amaani moulaviyude thafseer nokkiyitt kaanunnilla. mathramalla athilevideyum nabikku sihar badhicha hadees amaani moulavi udharichittumilla. amaani moulavi bukhari kandittill?

  ReplyDelete
  Replies
  1. നിസാംകാ, താങ്കൾ അമാനി മൌലവിയുടെ പരിഭാഷയുടെ 3638-ആം പേജ് എടുക്കുക.. താങ്കൾ മുൻ’വിധിയില്ലാതെ വായിക്കുക.. അവിടെ താങ്കൾ എന്ത് കാണുന്നുവോ, അതാണ് ഞങ്ങളുടെ നിലപാട്.. അതിൽ സംശയം വേണ്ട.. ഒറ്റ ഒരു വാചകം കൊടുക്കാം, : “എങ്കിലും മനുഷ്യന്റെ മനസ്സിലും, കാഴ്ച , കേൾവി മുതലായവയിലും വഞ്ചനാപരമായ മാറ്റം ഉണ്ടാക്കി ഉപദ്രവം ചെയ്‌വാൻ സിഹ്’ർ കാരണമാവുമെന്നത്രെ ഈ ഉദ്ദരണിയുടെ ചുരുക്കം.” ഇതാണ് ഞങ്ങളുടെ നിലപാട് എന്ന് ഉറക്കെ പറയാൻ മടവൂരികൾക്കാവുമോ?? എങ്കിൽ കേരള ജനതയോട് പറായൂ അത്... സിഹ്’റിൽ യാഥാർത്ഥ്യമുണ്ടെന്ന്.. വഞ്ചനാപരമായ മാറ്റമുണ്ടാക്കാൻ പറ്റുമെന്ന്.. അല്ലെങ്കിൽ സമ്മതിക്കൂ അമാനി മൌലവിയുടെ ആദർശത്തിലല്ല ഞങ്ങളെന്ന്.. മധുരിച്ചിട്ട് തുപ്പാനും കയ്ചിട്ട് ഇറക്കാനും പറ്റുന്നില്ല അല്ലേ... ഇതാണെല്ലാ വ്യതിയാനക്കാരുടേയും പ്രശ്നം..

   ഇനി, ഇത് ഏത് ആയത്തിന്റെ വിശദീകരണത്തിലാണ് പറഞ്ഞത്?? സൂറത്തുൽ ഫലഖിന്റെ 4-ആം ആയത്തിന്റെ വിശദീകരണമാണിത്.. കെടുതിയിൽ നിന്ന് ശരണം തേടുന്നു എന്നതും റസൂലിനു സിഹ്’റ് ബധിച്ചു എന്നതും തമ്മിലെന്ത് ബന്ധം?? ബന്ധമില്ലാത്ത കാര്യങ്ങൾ എവിടെയൊക്കെയോ പറയാൻ അമാനി മൌലവിയെന്താ മടവൂരിയോ??

   Delete
 9. ജിന്ന് വിഷയത്തില്‍ പണ്ടത്തെപോലെ ക്ലച്ച് പിടിക്കുന്നല്ല. ആഹാ... ഇനി ഇതുപോലെ എന്തെങ്കിലും നോക്കട്ടെ... അങ്ങിനെ വിടാന്‍ "ഞങ്ങള്‍!"ഒരുക്കമല്ല. അത്ര തന്നെ

  ReplyDelete
 10. മുട്ട എറിയരുതെന്ന് ഹദീഥുണ്ടോ? ഇനി എറിഞ്ഞത് ജിന്നുകള്‍ തന്നെയായിരിക്കാന്‍ സാധ്യതയില്ലേ?
  പണ്ഡിതന്മാരില്‍ നല്ലോരു വിഭാഗം നരകത്തില്‍ പതിക്കും എന്ന് പ്രവാചകന്‍ പറഞ്ഞതെത്ര സത്യം!!

  ReplyDelete
 11. Sihr yadharthyam anengy athonu cheythu kanichu theliyichaal pore? why this kolaveri?
  for eg 'A' enna oru wyakthiye edukkuka. 'B'(muslim allatha mandrawaadi) enna sihr cheyyan ariyunna mattorale edukkuka.....ini ayal cheyyan pokunna sihr enthayirikum ennu parayuka....athinu shesham 'A' ku prasthutha sihr phalicho ille ennu nokuka..ithrayalle wendu???

  ReplyDelete
  Replies
  1. പറ്റൂല അനോണീ.. കുറച്ച് വിവരമുണ്ടായിരുന്നെങ്കിൽ നിങ്ങളിങ്ങനെ പറയുമായിരുന്നില്ല.. കാരണം സിഹ്’റ് ചെയ്യുന്നത് മാത്രമല്ല, സിഹ്’റ് ചെയ്യിപ്പിക്കുന്നതും ചെയ്യാൻ വെല്ലുവിളിക്കുന്നതും തെറ്റാണ്..

   Delete
 12. ഇതും അള്ളാഹുവിന്റെ പരീക്ഷണമാണെന്ന് ബാസില്‍ മനസിലാക്കുക.

  ReplyDelete
 13. ജിന്നും, അന്ധവിശ്വാസവും ആരോപിച്ചു നടന്ന മടവൂരികള്‍ ഇപ്പോള്‍ ഐക്യത്തിനു മസ്ലഹതുമായി നടക്കുകയാണ്. ഹദീസ്‌ നിഷേദവും, പരിഹാസവും മുഖമുദ്രയാക്കിയ ഇക്കൂട്ടരുമായി ഐക്യപ്പെടുന്നത് ആത്മഹത്യാപരമാണ്

  ReplyDelete
 14. madavoorikal eriyunnathu ningal kando learn islam......?
  allenkil bcp kannur kando.....?
  ningalku eru kitti athu shari thannee.....!!!
  pakshe erinjathu madavoorikal thanne yaanennu ningal engane aanu urappichathu.....?
  njan oru kannur kaaran aanu....
  pakshe ningale erinjathu ndf kaar aanennu aanu njan kettathu....
  athu sathyam aano ennu enikku ariyilla....

  vaayil thonniya kothayku paattu ennathayo mujahidu kalude avastha.....?

  kashtam......!!!!

  janangalku thouheed paranju kodukkan vendi roopikaricha oru prasthanathinte ippolathe avastha kandittu lajja thonnunnu....!!!

  ReplyDelete
  Replies
  1. ഖുറാഫികൾ കലക്കിയ ഒരു പരിപാടിയെ കുറിച്ച് ഒരു ഖുറാഫി മെയിൽ അയച്ചത് “വഹാബി പരിപാടി നാട്ടുകാർ ചേർന്ന് നിർത്തി വെപ്പിച്ചു” എന്നാണ്.. അത് പോലെ ഞങ്ങളാണ് കലക്കിയത് എന്ന് ഒരു ഖുറാഫിയും ഇത് വരെ പറഞ്ഞിട്ടുമില്ല.. അല്ലെങ്കിലും കള്ളൻ പറയുമോ ഞാനാണ് കട്ടതെന്ന്...?

   Delete
 15. avanavande ariv vech ethra thakvayode jeevikanavumo athrayum nannayi jeevikkunnadinu pakaram ,muttayer..........endellam kelkanam padachonee

  ReplyDelete