Saturday, December 31, 2011

ഈ ഡാം പൊട്ടരുത്. യുവാക്കളേ നിങ്ങൾ പൊട്ടിക്കരുത്..

സർവ്വശക്തന്റെ നാമത്തിൽ...

പൊട്ടാൻ പോകുന്ന “ഡാം”

മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഉണ്ടായേക്കാവുന്ന ഭവിശ്യത്തുകളെ പറ്റിയാണ് “ബൂലോകത്ത്” ഇപ്പോൾ പ്രധാന ചർച്ച.. ഡാം പൊട്ടിയാൽ കേരളത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിലാകുമെന്നും 30 ലക്ഷത്തിലധികം പേർ മുങ്ങി മരിക്കുമെന്നും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് അത്താണിയില്ലാതാകുമെന്നും നാം വായിച്ചു. രാഷ്ട്രീയക്കാരും മാധ്യമങ്ങളും അല്പം വൈകിയാണെങ്കിലും ഈ വിഷയത്തിനു വേണ്ടതു പോലെ പ്രാധാന്യം നൽകി.. 


എന്നാൽ ഇപ്പോൾ ശ്രദ്ധയിൽ പെടുത്താനുദ്ദേശിക്കുന്നത് മറ്റൊരു “പൊട്ടലിനെ” പറ്റിയാണ്. അത് പൊട്ടാൻ ഇനി ഒരു ഭൂകമ്പമുണ്ടാകാൻ കാത്തിരിക്കുകയും വേണ്ട. ഇന്നു രാത്രിയും നാളെയുമായി ആ ഡാം പൊട്ടാനിരിക്കുകയാണ്. ആ ഡാം പൊട്ടിയാൽ കണ്ണീരിലാകുന്നത് ലക്ഷക്കണക്കിനു കുടുംബങ്ങളാണ്. പക്ഷെ പത്രങ്ങളോ ചാനലുകളോ ആ പൊട്ടലിനെ കുറിച്ച് ഒരക്ഷരം പറയുന്നുമില്ല.. 

ഈ മദ്യഡാം എല്ലാ വർഷവും പൊട്ടുന്നു.. പലരും പുതിയൊരു വർഷം തുടങ്ങുന്നത് നാലുകാലിലാണ്. ഇതിനെതിരെ ബോധവൽകരിക്കേണ്ട പത്രങ്ങളും ചാനലുകാരും മദ്യക്കമ്പനികളുടെ പരസ്യങ്ങൾ കൊടുക്കുന്ന തിരക്കിലുമാണ്. പുതുവർഷത്തിന്റെ പേരിൽ കേരളം കുടിച്ചുവറ്റിക്കുന്ന മദ്യത്തിന്റെ കണക്ക് ഓരോ വർഷം തോറും കൂടിക്കൂടി വരികയാണ്. എന്താണിതിന്നു കാരണം? ആരാണിതിന്നുത്തരവാദി? മദ്യം കുടിക്കുന്നവർക്ക് മെമ്പർഷിപ്പ് കൊടുക്കില്ലെന്ന് ഏകദേശമെല്ലാ പാർട്ടിക്കാരും പറയുന്നു.. ഒരു മതവും ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, നിഷിദ്ധമാണെന്ന് വിധി പറയുന്നു.. പിന്നെയാരാണീ കുടിക്കുന്നത്??

മദ്യവുമായി അടുക്കരുത് എന്ന് പഠിപ്പിക്കുന്ന ഇസ്‘ലാമിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവർ തിങ്ങിപ്പാർക്കുന്ന മലപ്പുറം ജില്ലയാണ് പലപ്പോഴും മദ്യ റെകോർഡുകൾ ഭേദിക്കാറുള്ളത്. അപ്പോൾ പ്രശ്നം മതത്തിനല്ല, മനുഷ്യനാണ്. മദ്യപാനികൾ പറയുന്ന പ്രധാന ന്യായം “സമാധാനം കിട്ടണ്ടേ..” എന്നാണ്. എന്നാൽ മദ്യം കുടിച്ച ശേഷം കുടുംബത്തിൽ ഉള്ള സമാധാനവും പോകുന്നു എന്നല്ലാതെ എന്ത് സമാധാനമാണ് കിട്ടുന്നത്?? ആ പണത്തിന് ഒരു കിലോ ആപ്പിൾ വാങ്ങി വീട്ടിൽ ചെന്ന് എല്ലാവരും വട്ടത്തിലിരുന്ന് തിന്നാൽ കിട്ടുന്ന സമാധാനം ഏത് മദ്യക്കമ്പനിക്കാണ് വാഗ്ദാനം ചെയ്യാനാവുക?

പഠനത്തിൽ പെട്ടെന്ന് പിന്നോക്കം പോയ ഒരു കുട്ടിയോട് കാര്യമന്വേഷിച്ചപ്പോൾ പിതാവ് മദ്യപിക്കുന്നു, വീട്ടിൽ ഒച്ചപ്പാടുണ്ടാക്കുന്നു.. പിന്നെയെങ്ങനെ പഠിക്കാനാവും, മര്യാദക്ക് തിന്നാൻ പോലുമാകുന്നില്ല എന്നായിരുന്നു മറുപടി എന്ന് ഒരു അദ്ധ്യാപകൻ പറഞ്ഞ സംഭവം ഓർത്ത് പോവുകയാണ്. അത് കൊണ്ട് ഈ പോസ്റ്റ് വായിക്കുന്ന ഏതെങ്കിലുമൊരാൾ ഇന്നോ നാളെയോ മദ്യപാനം തുടങ്ങാൻ ഉദ്ധേശിച്ചിട്ടുണ്ടെങ്കിൽ,  നിങ്ങളെ ഓർത്ത്, നിങ്ങളുടെ കുടുംബത്തെ ഓർത്ത് അതിൽ നിന്നും പിന്മാറണം. ഒരു പുതിയ വർഷത്തിൽ ഒരു പുതിയ മദ്യപാനി ജനിക്കുകയാണ്. പിന്നെ അതിന്റെ അടിമയാവുകയാണ്.

യഥാർത്ഥത്തിൽ പുതുവർഷമെന്നത് ആഘോഷിക്കാനുള്ളതല്ല, മറിച്ച് ആലോചിക്കാനുള്ളതാണ്, എനിക്ക് പടച്ചോൻ നിശ്ചയിച്ച ആയുസ്സിൽ നിന്ന് ഒരു വർഷം കൂടി പൊഴിഞ്ഞുപോയിരിക്കുന്നു എന്ന് അലോചിക്കേണ്ട സന്ദർഭം.. അതിനു പകരം ഗാനമേളകളിൽ കള്ളുഷാപ്പുകളിലും തിമിർത്താടുകയാണെങ്കിൽ.. ആ ആട്ടത്തിനിടയിലാണോ പടച്ചോൻ നമ്മെ പിടിക്കുന്നത് എന്ന് നമുക്കറിയില്ല.. അത് കൊണ്ട്, ഈ പുതുവർഷത്തിൽ നമുക്ക് മറ്റൊരു റെകോർഡ് പടക്കണം, “മദ്യവില്പന റെകോർഡ് തകർച്ചയിൽ” എന്ന വാർത്ത സന്തോഷത്തോടെ നമുക്ക് വായിക്കാനാവണം.. ഈ മദ്യഡാം പൊട്ടാതെ നോക്കേണ്ടത് നമ്മളാണ്, യുവാക്കളേ, നിങ്ങളാണ്..

അവസാന പയറ്റ് : “സ്വയം വിചാരണ നടത്തുകയും പരലോകത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍"  എന്ന പ്രവാചക വചനം നമുക്ക് സ്മരിക്കാം..

അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ എഴുതി അറിയിക്കുക

17 comments:

  1. മനുഷ്യന്‍ സ്വയം തീരുമാനിച്ച് നിര്‍ത്തിയാലല്ലാതെ മദ്യപാനം നിയമം മൂലം നിരോധിക്കുക സാധ്യമല്ല.

    ReplyDelete
  2. കളക്ഷന്‍ റെക്കോര്‍ഡുകള്‍ പൊട്ടാതിരിക്കട്ടെ :)

    ReplyDelete
  3. പൊട്ടട്ടങ്ങനെ പൊട്ടട്ടെ ...

    ReplyDelete
  4. സ്വയം തന്നെ തീരുമാനിക്കാം കുടിക്കണോ വേണ്ടയോ എന്ന്. ഇന്നിപ്പോള്‍ ആരുടെയും നിബന്ധനയൊന്നും ആവശ്യമില്ല.

    ReplyDelete
  5. ‎1st Jan is just another day like any other day. But if you are looking for an excuse to consider it special and celebrate it, well, then take it - Happy New Year! Now go play loud music, games, hog on buffets, get drunk and get poorer by a few thousands ;)

    ReplyDelete
  6. KUDUIYANMARUDE
    VAYARUKAL (palla) peeppa) POTTATTEEEEE

    ReplyDelete
  7. മദ്യവില്പന റെകോർഡ് തകർച്ചയിൽ”
    ഇങ്ങനെ കേള്‍ക്കാന്‍ ക്‍ഴിയുമോ
    കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം

    ReplyDelete
  8. യുവാക്കള്‍ മദ്യപാനം ഗമയായ് കൊണ്ട് നടക്കുന്ന ഈ അവസ്ഥയില്‍ ചിന്തിക്കേണ്ട വിഷയം ആണിത് ......എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  9. സാദിക്ക്‌, കണ്ണൂര്‍January 1, 2012 at 12:27 AM

    വിഷക്കള്ള് വിളംബരുത്,,പരിശുദ്ധ കള്ളു തന്നെ വിളമ്പണം എന്ന് പറയുന്നിടത്ത് വരെ നമ്മുടെ ചില മുസ്ലിം സങ്കടന എത്തിയ സമയം,,,ജാം സ്വയം സൂക്ഷിക്കുക,,നാഥന്‍ അനുഗ്രഹിക്കട്ടെ,,,ആമീന്‍

    ReplyDelete
  10. ALLA AMALUKALKUM NIYYATH ANUSARICH KOOLI KITTUM,
    This is the 1st hadees in Bukhari

    ReplyDelete
  11. 1.vivaha 'agosham'
    2.Tour
    3.Eid,Christmas,Onam,New year........
    Samudaya balanmarude adyathe thulli ee dinangalilanu. Daiva bhayam mathram pariharam.

    ReplyDelete
  12. മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന് പേടി ഉണ്ടെങ്കില്‍ അതിന്‍റെ കൊറച്ച് താഴെ ഒരു അണ കെട്ടി വെക്കെടെ. മുല്ല പൊട്ടുമ്പോള്‍ അതില്‍ വന്ന് വെള്ളം നിറഞ്ഞോളും. ഹി ഹി അപ്പോള്‍ മുല്ല പൊട്ടിയാല്‍ കേരളത്തിന്‌ ഡാമും കിട്ടി വെള്ളവും കിട്ടി . മുല്ല പൊട്ടുമെന്ന പേടിയും വേണ്ട.


    ചുമ്മാ തമിഴ്നാട്ടിലെ മൃഗങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന മലയാളികളെ തീ തീറ്റിക്കാതെ.

    ReplyDelete
  13. നല്ല ഓര്‍മ്മപ്പെടുത്തല്‍.. സാമൂഹിക ബോധമുള്ള നല്ല പോസ്റ്റ്‌.. അഭിനന്ദനങ്ങള്‍..

    ReplyDelete
  14. @ ഫിയോനിക്സ് : വിസിറ്റിയതിനു നന്ദി ട്ടൊ

    @ ശ്രദ്ധേയൻ : ആമീൻ.. ഹഹ

    @ പ്രവീൺ മാഷ് : പൊട്ടല്ലേ.. പൊട്ടിക്കല്ലേ..

    @ പരപ്പനാടൻ : ഹ്മ്മ്... :( എന്തു ചെയ്യാനാ?

    @ വിപി അഹ്മെദ്ക : വിസിറ്റിയതിനു നന്ദി..

    @ തോമാ : :) കമന്റിയതിനും വിസിറ്റിയതിനും നന്ദി.. :)

    @ അനോണി: മദ്യഷാപ്പുകളും..

    @ ആർട്ട് ഓഫ് വേവ് : ഒന്നും കണ്ടില്ലല്ലോ.. :(

    @ കുഞ്ഞുമയില്പീലി : താങ്കൂ...

    @ സാദിക്ക : ഹഹ അതാണ് ഞമ്മന്റെ ജമാത്ത്...

    @ അനോണി : അതുകൊണ്ട്?

    @ ആയിരങ്ങളിലൊരുവൻ : ഓക്കെ.. :)

    @ കിട്ടല്ലുർ : കമന്റിനും വിസിറ്റിനും നന്ദി..

    @ അനോണി : ഓകെ താങ്ക്യൂ.

    @ ജെഫു ജൈലഫ് : നന്ദി.. ഒരായിരം...

    ReplyDelete