Wednesday, May 30, 2012

“വിലക്കിൽ” കുടുങ്ങുന്ന സത്യത്തിന്റെ വാഹകന്മാർ..!

“ഒന്ന് മുടി വെട്ടണം..”
“നീയാ വഹാബി മുഹമ്മദിന്റെ മോനല്ലേ..?”
“അതെ..”
എങ്കിലിവിട്ന്ന് മുടി വെട്ടൂല.. വേറെ എവിടെങ്കിലും നോക്കിക്കോ..”
“പണം തരാം... രണ്ട് മാസത്തോളമായി മുടി വെട്ടീറ്റ്..”
“രണ്ട് കൊല്ലായാലും നൂറുർപ്യ തന്നാലും ഇബ്ട്ന്ന് മുടി മുറിക്കൂല മോനേ.. മുറിച്ചാൽ എനിക്കും വെരും ഊരുവിലക്ക്...”

ഇതൊരു സാങ്കല്പിക സംഭാഷണമല്ല... മുടി മുറിക്കുക എന്ന അവകാശത്തെ പോലും നിഷേധിക്കപ്പെട്ട  28 കുടുംബം... ഇതങ്ങ് ഉഗാണ്ടയിലോ ഫലസ്തീനിലോ ചെച്നിയയിലോ അല്ല.. ദൈവത്തിന്റെ സ്വന്തം നാടെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിന്റെ തലസ്താന നഗരിയിൽ നിന്ന് ഒരു ഓട്ടോ പിടിച്ചാൽ ഈ ദുരന്തസ്ഥലത്തെത്തും..


പേര് ബീമാപ്പള്ളി...!!

മാസങ്ങളായി ബീമാപ്പള്ളിയിലെ 28 കുടുംബങ്ങൾ കഷ്ടപ്പാട് അനുഭവിക്കുകയായിരുന്നു.. കുടുംബത്തിലാരെങ്കിലും മരിച്ചാൽ മറവ് ചെയ്യില്ല.. സ്വന്തം ഉപ്പയുടേതാണെങ്കിലും പള്ളിയിൽ വെച്ച് മയ്യിത്ത് നമസ്കാരം നിർവ്വഹിക്കാൻ പാടില്ല.. മുജാഹിദ് പാൽകാരനിൽ നിന്ന് പാല് വാങ്ങാൻ പാടില്ല.. വിവാഹങ്ങൾ രെജിസ്റ്റർ ചെയ്യില്ല..

ഈ വിലക്കൊക്കെ ഏതെങ്കിലും കൊലക്കുറ്റം ചെയ്തതിന്റെ പേരിലല്ല.. വ്യഭിചരിച്ചതിനോ കള്ള് കുടിച്ചതിനോ പിടിച്ചു പറിച്ചതിനോ അല്ല... ബീമാപ്പള്ളി ജാറത്തിൽ പോയി പ്രാർത്ഥിക്കാൻ പറ്റില്ലെന്ന്, അവിടെ പോയി ത്വവാഫ് ചെയ്യാൻ പറ്റില്ലെന്ന്, ആ നേർച്ചയിൽ പങ്കെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞതിന്..!!!!

ഒന്നല്ല ഒരായിരം വിലക്കുകൾ വന്നാലും ഈ പച്ച ശിർക്ക് ഞങ്ങൾ ചെയ്യില്ലെന്ന് തന്നെ മുജാഹിദുകൾ ഒരേ സ്വരത്തിൽ പറഞ്ഞു..

അൽഹംദുലില്ലാഹ്.. ഇപ്പോഴിതാ നീതി ലഭിച്ചിരിക്കുന്നു.. പ്രസ്തുത വിലക്ക് വഖഫ് ബോർഡ് റദ്ദാക്കി... അൽഹംദുലില്ലാഹ്.. സത്യം വന്നു.. അസത്യം പരാജയപ്പെട്ടു.. തീർച്ചയായും അസത്യം അത് പരാജയപ്പെടാനുള്ളത് തന്നെയാകുന്നു...

വിലക്കുകളും പുറത്താക്കലുകളും കല്ലേറുകളും കൂക്കുവിളികളും ഏറ്റു വാങ്ങേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട്  തന്നെയാണ് ഞങ്ങളീ സത്യം പറയാനിറങ്ങിയത്.. സത്യം പറയുമ്പോൾ, പ്രമാണത്തിലുള്ളത് അത് പോലെ പറയുമ്പോൾ ജനങ്ങൾ പൂമാലയിട്ട് സ്വീകരിക്കുമെന്നൊന്നും മുജാഹിദുകൾ വ്യാമോഹിച്ചിട്ടില്ല... മഹല്ല് ഭാരവാഹികൾക്കും പ്രമാണിമാർക്കും ഒപ്പിച്ച് ദീൻ പറയാൻ മുജാഹിദുകളെ കിട്ടില്ല..

പ്രമാണിമാരല്ല, പ്രമാണമാണ് വലുത്.. ഏത്  മഹല്ല് കമ്മറ്റി ഊരു വിലക്കിയാലും അത് മുജാഹിദുകൾ പറഞ്ഞു കൊണ്ടേയിരിക്കും... അവസാനത്തെ മുജാഹിദിന്റെ അവസാന ശ്വാസം വരെ... അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താമെന്നവർ വ്യാമോഹിക്കുന്നു.. എന്നാൽ അല്ലാഹു തന്നെ അത് സംരക്ഷിക്കും.. തീർച്ച..

പൂർത്തീകരണത്തിനു വേണ്ടി ഈ പോസ്റ്റ് വായിക്കുക : ബീമാപ്പള്ളിയിലെ കാടത്തരം കേരളത്തിന്നപമാനം..

അവസാനപയറ്റ് : വിലക്കുകളും പുറത്താക്കലുകളും വരുമ്പോഴേക്ക് ഈ ആദർശം ആവിയായിപ്പോയി എന്ന് മുഖപുസ്തകത്തിലും മറ്റും പ്രചരിപ്പിച്ചവരെവിടേ???

വിലക്കുകളും കല്ലേറുകളും മുജാഹിദുകൾക്ക് പുത്തരിയല്ല...  ഈ വീഡിയോ കാണുക :

8 comments:

 1. സത്യം പറഞ്ഞതിന്റെ പേരിൽ മുജാഹിദ് ബാലുശേരിയെ സസ്പെന്റ് ചെയ്തവർക്കും ഈ പോസ്റ്റ് ബാധകമാണ്... അവർ ഈ പോസ്റ്റ് വായിച്ചിരുന്നു എങ്കിൽ...

  ReplyDelete
 2. endinaan balusserye purathakiyad???/

  ReplyDelete
 3. നാഥാ...മുവഹ്ഹിദുകളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കാന്‍ ശത്രുക്കളില്‍ നിന്നും അച്ചാരം വാങ്ങിയ പഹയന്മാരെ ഈ ലോകത്ത് തന്നെ നീ മാത്രകാപരമായി ശിക്ഷിക്കണം....

  പ്രമാണിമാര്‍ക്ക് അനുകൂലമായി പ്രമാണങ്ങള്‍ ദുര്‍വ്യാഖ്‌യാനിക്കാത്തതിന്റ പേരില്‍ ഊരുവിലക്ക് അനുഭവിക്കുന്നവര്‍ക്ക് നീ ശുഹദാഇന്റെ പ്രതിഫലം നല്‍കി അനുഗ്രഹിക്ക്.....ആമീന്‍

  ReplyDelete
 4. بســــــــــم الله الرحمن الرحيم،
  الحمد لله رب العالمين، والصلاة والسلام علي اشرف الانبياء والمرسلين،
  وعلي اله وأصحابه الفائزين أما بعد:

  സ്നേഹമുള്ള സഹോദരങ്ങളെ...
  ക്ഷേമമെന്നു കരുതട്ടെ...
  അതിനായി പ്രാര്‍ഥിക്കുന്നു.
  കഴിഞ്ഞ ഒരുനൂറ്റാണ്ടു കാലമായി കേരള മുസ്‌ലിം ജനകോടികള്‍ക്ക് മത ഭൌതീക രംഗത്ത്‌ വളരെ കൃത്യമായ മാര്‍ഗ്ഗദര്‍ശനം നല്‍കിവന്നിരുന്ന കെ.എന്‍.എം. സേവനങ്ങള്‍ ഒരു ആമുഖമില്ലാതെതന്നെ ഏവര്‍ക്കും സുപരിചിതമാനല്ലോ.

  നിഷ്ക്കളങ്കരായ ഒരുവിഭാഗം പൂര്‍വ്വസൂരികളുടെ വിയര്‍പ്പോഴുക്കലുകളും കാല്‍പ്പാടുകളും ഈ രംഗത്ത് പതിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍ നമ്മുടെയൊക്കെ ജീവിത അവസ്ഥകള്‍ ഏറെ പരിതാപകരമായേനേ.

  ഈ സന്ദേശം കടന്നു ചെല്ലാത്ത സമൂഹത്തിന്‍റെ ജീവിതവുമായി താരതമ്യം നടത്തുമ്പോല്‍ മാത്രമേ ഇതെല്ലാം നമുക്ക് ഗ്രഹിക്കാനാവൂ. അതിനാല്‍ ഈ ദവ്ത്യസംഘം ലോകാവസാനം വരെ നീലനില്‍ക്കല്‍ വിശ്വാസി സമൂഹത്തിന്‍റെ ആവശ്യകതയാണ്. അതിനാല്‍ ഈ സംഘത്തെ ബാധിക്കുന്ന എല്ലാ പുഴുക്കുത്തുകളും ജീര്‍ണ്ണതകളും ഏറെ മനോവിഷമത്തോടെ മാത്രമേ ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് വീക്ഷിക്കാനാവൂ.

  ഏറെ പ്രയാസത്തോടെയാണ് ഈ വരികള്‍ കുറിക്കുന്നത്. മത പ്രബോധനരംഗത്ത് നാം ഏറെ ഭീതിയോടെ വീക്ഷിച്ചിരുന്ന ജീര്‍ണ്ണതകള്‍ പലതും ഈ സംഘത്തിനെയും ബാധിച്ചി രിക്കുന്നു. വാക്കുകള്‍കൊണ്ട് വിവരിക്കാനാവുന്നതില്‍ ഉപരിയായി സര്‍വ പരിധികളും അത് അനുദിനം ലംഘിക്കുന്നു.

  വര്‍ഷങ്ങള്‍ക്ക്‌മുന്‍പ്‌ ഈ സംഘടനയില്‍ സംഭവിച്ച ദൌര്‍ഭാഗ്യകരമായ പിളര്‍പ്പിനെ തുടര്‍ന്ന് ഇതിലേക്ക് കടന്നുവന്ന ചില കപടന്മാരാരാണ് നിലവിലെ എല്ലാ കീറാമുട്ടികള്‍ക്കും പിന്നില്‍.വിഷയങ്ങള്‍ കൃത്യമായ സോഴ്സുകളില്‍ നിന്നും പഠിക്കാന്‍ മിനക്കെടാത്ത ഇവര്‍ക്ക് ആവശ്യം സ്ഥാപിത താല്‍പ്പര്യങ്ങളെ സംരക്ഷിക്കല്‍ മാത്രം.

  പതിറ്റാണ്ടുകളായി തൌഹീദിന്‍റെ പവിത്ര സന്ദേശം ലോകത്തിന്‍റെ മുക്കുമൂലകളില്‍ എത്തിക്കാന്‍ ഓടിനടന്നവരും വിയര്‍പ്പൊഴുക്കിയവരും ഈ "ആധുനിക"രുടെ കണ്ണില്‍ ഇന്നു കരടുകളാണ്. ശത്രുവെന്നു തോനുന്നവരെ അടിച്ചമര്‍ത്താന്‍ എന്ത് ഹീനമായനടപടികള്‍ക്കും ഇവര്‍ റെഡിയാണ്.

  ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലാതെ പോതുവില്‍ സര്‍വ്വാംഗീകൃതമായി അംഗീകരിച്ചു വന്ന സഹീഹായ ഹദീസുകള്‍ പോലും തള്ളാന്‍ മടിയില്ലാത്ത അവസ്ഥ...?? വ്യക്തിപരമായ വേട്ടയാടലുകള്‍ മാത്രമാണ് ഇതിനുപിന്നില്‍ എന്ന് ഏവര്‍ക്കും സുവ്യക്തം.

  ഇതിന്നൊരു പരിഹാരം അനിവാര്യമാണ്. ഒരു വിശ്വാസി ഒരിക്കലും നിരാശനാകരുത്. അല്ലാഹുവിലേക്കുള്ള മടക്കവും അവനിലുള്ള പ്രതീക്ഷയും ഏറ്റവും കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യലാണ് പരിഹാരം. പരിഹാസവും വിമര്‍ശനങ്ങളും അതിക്രമിക്കുമ്പോള്‍ പ്രാര്‍ത്ഥനയും സ്മരണകളും വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ കൂടുതലായി അല്ലാഹുവിലേക്ക് അടുക്കുന്നതിനുള്ള വഴികള്‍ വിശ്വാസികള്‍ ആരായേണ്ടതാണ്.

  നബി(സ)ക്ക് അല്ലാഹു നല്‍കുന്ന ഉപദേശവും ഇതുതന്നെയാണ്.നമുക്കും അഭികാമ്യം ഇതുതന്നെയാണ്.
  فَاصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ (94) إِنَّا كَفَيْنَاكَ الْمُسْتَهْزِئِينَ (95) الَّذِينَ يَجْعَلُونَ مَعَ اللَّهِ إِلَهًا آخَرَ فَسَوْفَ يَعْلَمُونَ (96) وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ (97) فَسَبِّحْ بِحَمْدِ رَبِّكَ وَكُنْ مِنَ السَّاجِدِينَ (98) وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ (99) سورة الحجر

  ക്ഷമയും സഹനവും അവലംബിക്കാനും കൂടുതലായി നിസ്ക്കരിക്കാനും പ്രാര്‍ഥിക്കാനും അല്ലാഹു നിര്‍ദ്ധേശിക്കുന്നു.
  يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ إِنَّ اللَّهَ مَعَ الصَّابِرِينَ (153) سورة البقرة
  പ്രശ്നവും പ്രതിബന്ധങ്ങളും അഭിമുഖീകരിക്കുമ്പോള്‍ നബി(സ) കൂടുതലായി നിസ്ക്കാരത്തിലേക്ക് മടങ്ങുന്ന പതിവുകാരനായിരുന്നു.
  يا بلال أقم الصلاة أرحنا بها .. ( سنن أبي داود )

  മഹത്തായ ഈ സംരംഭത്തെ വികലമാക്കാന്‍ ഇറങ്ങിയ ഈ കപടന്മാരുടെ വികൃതികളില്‍ നിന്നും അല്ലാഹു നമ്മെ ഏവരെയും കാത്തു രക്ഷിക്കാന്‍ അല്ലാഹുവിനോട് മന:മുരുകി പ്രാര്‍ഥിക്കുക.

  വിശിഷ്യാ തഹജ്ജുദ് നമസ്ക്കാരത്തില്‍. അല്ലാഹു ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പാതിരാവുകളില്‍ വിശിഷ്യാ തഹജ്ജുദ്‌ നിസ്ക്കാരത്തില്‍ ഈ പരാതികള്‍ അവന്‍റെ ദര്‍ബാറില്‍ സമര്‍പ്പിക്കാന്‍ എല്ലാ പ്രവര്‍ത്തകരും ശ്രമിക്കുക....

  നാഥാ പണ്ടിതന്മാര്ക്കെ തിരില്‍ ഗുരുതരമായ ശിര്ക്ക്പ ആരോപിക്കുകയും അവരെ ഒഴിവാക്കി ഈ സംഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കപടന്മാരില്നി്ന്നും വിശ്വാസി സമൂഹത്തെ നീ രക്ഷിക്കണം നാഥാ...(അമീന്‍)

  ReplyDelete
 5. balusheriye purathakkiyath shariyaano.....or vilakk aano?

  ReplyDelete
 6. vilakk not equal to purathaakal dats all

  ReplyDelete
 7. ഇപ്പൊ സകരിയാ സ്വലാഹിയെ പുറത്താക്കിയില്ലേ.... അല്ലാഹു കാക്കട്ടെ....

  ReplyDelete