പണ്ടേ “മാറ്റ”ത്തിന്റെ വഴിയിലായിരുന്നു നമ്മുടെ ജമാ’അത്തെ ഇസ്’ലാമി, ആദർശവും ആശയവും നിലപാടും നയവും എന്നു വേണ്ട എല്ലാ കുണ്ടാമണ്ടികളും മാറ്റിക്കൊണ്ടേയിരുന്നു. ഹറാമമും ശിർക്കുമൊക്കെയായിരുന്ന വോട്ടിംഗ് ഹലാലും ജാഇസുമൊക്കെയായത് നമ്മൾ കണ്ടു. ഒടുവിൽ മത്സരിച്ചപ്പോൾ അവിടെയുമുണ്ടായിരുന്നു ഒരു “മാറ്റ” ടെച്ച്, അതെ, “മാറ്റത്തിനൊരു വോട്ട്..!“. അങ്ങനെ ദീനും ദുനിയാവുമെല്ലാം മാറ്റി മാറ്റി ഒരു പരുവത്തിലാക്കിയിരുന്നു ഈ സാമ്പാർ മതക്കാർ..
ഇവർ തങ്ങളുടെ ഭരണഘടനയിൽ 10-ആം പേജിൽ തന്നെ എഴുതിയിട്ടുള്ളത് ഇങ്ങനെയാണ് :
“മുഹമ്മദ്(സ) തിരുമേനിയിൽ നിന്നുള്ളതെന്ന് തെളിഞ്ഞ എല്ലാ ശിക്ഷണ നിർദ്ദേശങ്ങളെയും നിരുപാധികമായി സ്വീകരിക്കുക”
ഇങ്ങനെയുള്ള ഇവരാണിപ്പോൾ പ്രവാചകൻ കർശ്ശനമായി നിരോധിച്ച സംഗീതത്തിനു വേണ്ടി രംഗത്തെത്തിയിട്ടുള്ളത്.
മറ്റൊരു “മാറ്റപ്പാർട്ടിയായ” സമസ്തക്കാരാണ് ഇപ്പോൾ നാറുന്ന മാറ്റവുമായി രംഗത്തെത്തിയിട്ടുള്ളത്.. കോടികൾ മുടക്കി ബിസിനസ്സ് ഉണ്ടാക്കുന്ന കാന്തപുരത്തെയും മുടിപ്പാർട്ടിക്കാരേയും തെരുവിലിട്ട് പൊളിച്ചെഴുതിയ ഇവരാണിപ്പോൾ കോടികൾ മുടക്കി ഒരു ചാനൽ തുടങ്ങിയിരിക്കുന്നത്.. തുടങ്ങുന്നു എന്ന് കേട്ടപ്പോൾ 24 മണിക്കൂറും ഖുറാഫാത്ത് കേൾക്കാൻ ഇനി ചാനലിനു മുൻപിലിരുന്നാൽ മതി, സീ.ഡി വാങ്ങാൻ പോകണ്ട എന്നായിരുന്നു വിചാരിച്ചത്.. വയളുകളും ചർച്ചകളും പ്രതീക്ഷിച്ച് ചാനലിനു മുൻപിലേക്ക് വരുന്ന എസ്.കെ കുട്ടികൾക്കായി “കുട്ടിക്കുപ്പായ”വും “ഗാനമഞ്ജരി”യും “അമ്മയ്ക്കൊരുമ്മ”യുമൊക്കെയാണ് ഒരുക്കി വെച്ചിരിക്കുന്നത്.. ഇനി “മഴവിൽ മനോരമ”യോടൊക്കെ ഞമ്മന്റെ ഉലമാക്കളും മത്സരിക്കുന്ന കാഴ്ച്ചയാണ് കാണാനുള്ളത്..
മുടിപ്പാർട്ടിക്കാരുടെ പത്രമായ “സിറാജി”ൽ ഒരു ജ്വല്ലറിയുടെയോ മറ്റോ വൃത്തികെട്ട പരസ്യം വന്നാൽ അത് ആഘോഷിക്കാറുണ്ടായിരുന്ന ഇവരിനിയെന്ത് ചെയ്യുമോ ആവോ?? സിറാജിലെ ഒരു വൃത്തികേട് കാണിക്കുമ്പോൾ തിരിച്ച് നൂറ് പരസ്യങ്ങൾ “ക്ലിപ്പാക്കി”ത്തന്നെ കാണേണ്ടി വരും..
നബി(സ)യുടേയും സ്വഹാബികളുടേയും ചര്യകളെ ചവിട്ടിത്തേച്ച് സംഗീതവുമായി രംഗത്തുവന്നിരിക്കുന്ന സമസ്തക്കാർക്ക് പ്രശംസയുമായി ജമാ’അത്തുകാർ രംഗത്തുവന്നതാണ് ഏറെ രസാവഹം.. കരിനാക്കിലൂടെ പുറത്തു വന്ന പ്രശംസയിൽ അഭിമാനം പൂണ്ടിരിക്കുകയായിരിക്കണം സമസ്തക്കാർ..! സംഗീതത്തെ എതിർക്കുക എന്ന “നവോഥാനപ്രവർത്തനം” ചെയ്തത് ജമാഅത്തെ ഇസ്’ലാമി മാത്രമാണത്രെ.! എങ്കിൽ ചോദിക്കട്ടെ, നബി(സ) ഹറാമെന്ന് പറഞ്ഞ , സ്വഹാബികൾ ഹറാമെന്ന് പറഞ്ഞ സംഗീതത്തെ ഹലാലാക്കലാണോ “നവോഥാനപ്രവർത്തനം”?? എങ്കിൽ ഈ ഹദീഥുകളെ കുറിച്ച് നിങ്ങൾക്കെന്ത് പറയാനുണ്ട്?
- അബൂമാലിക്(റ) നിവേദനം :നബി(സ) പറഞ്ഞു : “വ്യഭിചാരവും പട്ടുവസ്ത്രവും മദ്യവും സംഗീത ഉപകരണങ്ങളും അനുവദനീയമാക്കുന്ന ഒരു വിഭാഗം എന്റെ സമുധായത്തിൽ ഉണ്ടാവുക തന്നെ ചെയ്യും” (ബുഖാരി)
- ഇബ്നു മസ്’ഊദ് (റ) യിൽ നിവേദനം : നബി(സ) പറഞ്ഞു : “ സംഗീത ഉപകരണങ്ങളെയും സംഗീതം കേൾക്കുന്നതിനേയും സൂക്ഷിക്കുക. തീർച്ചയായും അവ രണ്ടും വെള്ളമൊഴിച്ചാൽ ചെടികൾ മുളക്കുന്നതുപോലെ ഹൃദയത്തിൽ കാപട്യം മുളപ്പിക്കും” (കൻസുൽ ഉമ്മാൽ)
ഇനിയുമുണ്ടൊരുപാട്.. ബൈഹഖിയുടേയും ഇബ്നു അബീ ശൈബയുടേയും അഹമദിന്റേയും (റ) റിപ്പോർട്ടുകളൊരുപാടുണ്ട്.. ഇതെല്ലാം തള്ളിക്കളഞ്ഞ് കാറ്റിൽ പറത്തിയ ശേഷമല്ലാതെ എങ്ങനെ “ദർശന”യും “മീഡിയാ വണ്ണും” തുറക്കാൻ കഴിയും..?? വിശ്വാസങ്ങളെ അന്ധവിശ്വാസമായും യാഥാസ്ഥിതികത്വമായും ചിത്രീകരിക്കാതെ പ്രമാണങ്ങളിലുള്ളത് സ്വീകരിക്കുകയും ഇല്ലാത്തത് ഒഴിവാക്കുകയും ചെയ്യണമെന്നേ പറയാനുള്ളൂ..
അവസാന പയറ്റ് : ഫേസ്ബുക്കിൽ മുടിക്ക് സനദെവിടെ എന്ന് ചോദിച്ച ഇ.കെ കാരനു മുടിപ്പാർട്ടിയുടെ മറുപടി : “ഈ ഡാൻസിന്റെ സനദെവിടെ?” എന്നിട്ട് “ദർശനയിലേക്കൊരു ലിങ്കും..
വാൾ പോസ്റ്റർ : ഹുദാനെറ്റിന്റെ പുതിയ വെബ്സൈറ്റ് തുടങ്ങിയ വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു.. ഇസ്ലാമിക് എസ്.എം.എസ്, ഈമെയിൽ സർവ്വീസുകളിൽ ഇന്ന് തന്നെ അംഗമാവുക.. ലിങ്ക് : www.hudanet.in
അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കുക
ഇനിയെത്ര നാറുന്ന മാറ്റങ്ങൾ കാണാനിരിക്കുന്നു...
ReplyDeleteNavothwana pathayil munnerunna ahlussunnath val jamaathinte projwala pravarthanangal ningalkku thiriyilla heee.....
ReplyDeleteAarenkilum oru kamant ittittu podey!! kooy!
ReplyDeleteBasil,
ReplyDeleteKamantu arhikkunnilla !
But I can say, those who dislike music and alike could go to "Himalaya" with a Kamandalu !!!!
ഹും... നാജ് സാഹിബ്, നിങ്ങളീ പറഞ്ഞപ്പോൾ നിങ്ങളറിഞ്ഞില്ല ആരെയാണ് കളിയാക്കിയതെന്ന്... നിങ്ങളുടെ ഈ ചളിവിറ്റ് പരിഹാസം ചെന്ന് തറക്കുന്നത് ഞങ്ങളുടെ പുന്നാര നേതാവിന്റെ നെഞ്ചത്താണ്.. ആ റസൂലിന്റെ ഹദീസിലാണ്..
Deleteസംഗീതം ഹറാമാണത്രെ(HARAM) ! ആരു പറഞ്ഞു. അത് ഹരമാണ് (HARAM). ഹും ഈ ജമാഅത്ത് ഇസ്മായിലിനോടാണോ കളി. ഈ പ്രശ്നം അവസാനിപ്പിക്കാന്‍ ഒരെളുപ്പവഴി. ആര്‍ക്കും ചെയ്യാവുന്നതെയുള്ളൂ. ഖുത്തുബാത്ത് വായിക്കുക. അല്ല പിന്നെ.
ReplyDeleteസംഗീതം കേള്‍ക്കുന്ന വീട്ടിന്റെ പരിസരത്തു കൂടി നടക്കാന്‍ പോലും പാടില്ലെന്നാണ് മൌദൂദി പറഞ്ഞത്..അല്ലെങ്കിലും അല്ലെങ്കിലും മൌദൂദിയെ മാറ്റി ഫാദര്‍ ജോസഫിന്റെ പടമാണല്ലോ ഇപ്പോള്‍ ജമാആതുകാര്‍ കൊണ്ട് നടക്കുന്നത്...പിന്നെ സമസ്തക്കാര്‍, അവര്‍ക്ക് എന്തെങ്കിലും എല്ലിന്‍ കഷ്ണം കിട്ടിയാല്‍ മതിയല്ലോ..തിരുമുടി അവര്‍ക്ക് കിട്ടാത്തത് കൊണ്ട് അവര്‍ അതിനെ എതിര്‍ക്കുന്നു അത്ര മാത്രം..
ReplyDeleteഅല്ലാഹു ഇവരെ കാക്കട്ടെ, ഓടക്കുഴൽ വിളി കേട്ടപ്പോൾ ഓടിയ സ്വഹാബിമാരെവിടെ, ഇവരെവിടെ???
Deleteഫോട്ടോ, വീഡിയോ എന്നിവയെ കുറിച്ചുള്ള പ്രവാചകന്റെ നിര്‍ദ്ദേശം എന്താണ്
ReplyDeletenannayittund!!! basil...ezuthuka eniyum....
ReplyDeleteജസാക്കല്ലാഹ് ശബീർക്കാ..
Deletedarshana channel is very good for islamik dawa because songs cinema drama are very important part of dawa .so we must use this channel.important point is necked women and cinema actress is very very essential part of da wa
ReplyDelete