Thursday, January 26, 2012

സന്തോഷം വേണ്ടോലേ... ഫേസ്ബുക്ക് വിട്ടോളീ...

സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തിൽ...


ഇന്റർനെറ്റ് കണക്ട് ചെയ്താലുടൻ എല്ലാരും ഫേസ്ബുക്കിലേക്ക് ഓടിയും ചാടിയും എത്തും. വല്ല “ലൈക്കും” കിട്ടീട്ടുണ്ടോ, കമന്റുകൾ എത്ര വന്നു, ഗ്രൂപ്പിൽ പുതിയ പോസ്റ്റുണ്ടോ, എന്നൊക്കെ... ഇതിനിടയിൽ ഒരു നിമിഷം പോലും ഫേസ്ബുക്ക് വിട്ടു നിൽക്കാതിരിക്കാൻ “ഫേസ്ബുക് മെസെഞ്ചറും” ഇറക്കി പഹയന്മാർ..അങ്ങനെ ഉണ്ണാനും ഉറങ്ങാനും നേരല്ലാതെ ഫേസ്ബുക്കിനു മുൻപിലായി എല്ലാരും. വിക്കിപ്പീഡിയ അടച്ചാലും ഗൂഗിൾ പൂട്ടിയാലും യാഹു നഷ്ടത്തിലായാലും ഫേസ്ബുക്ക് ഒരു സെകണ്ടുപോലും നിന്നുപോകരുതെന്നേ എല്ലാർക്കും പറയാനുള്ളൂ.. ഇതിനിടയിൽ സോപ്പയും (SOPA) മറ്റു കുന്ത്രാണ്ടങ്ങളും വന്നപ്പോഴും വിക്കിപ്പീഡിയ വരെ അടച്ചെങ്കിലും ഫേസ്ബുക്കിനൊരു പോറൽ പോലുമേറ്റില്ല.. പ്രത്യേകിച്ചും മലയാളികൾ 24 മണിക്കൂറും ഫേസ്ബുക്കിൽ ലൈക്കുമടിച്ചിരിക്കുന്നത് കാണുമ്പോൾ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. ഇന്റർനെറ്റെന്നാൽ ഫേസ്ബുക്ക് മാത്രമാണെന്ന ധരണയിലാണെന്ന് തോന്നും ഇവരുടെ കളി കണ്ടാൽ.. എന്നാൽ ഇങ്ങനെയുള്ള സകല ഫേസ്ബുക്ക് ഭ്രാന്തന്മാരേയും ഞെട്ടിപ്പിച്ചു കൊണ്ടാണ് ഏതോ ഒരു യൂണിവേർസിറ്റിയിൽ നിന്നുള്ള (Utah Valley University) പഠന റിപ്പോർട്ട് വന്നിരിക്കുന്നത്.. ഏന്താണെന്നോ, ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ മറ്റുള്ളവരെക്കാൾ ദുഖിതരാണത്രേ..!! വായിക്കാൻ ഇവിടെ ക്ലിക്കുക.. 

അപ്പോ ഇനി ഏതായാലും അതൊക്കെ കുറക്കാം ലേ.. അതിനെന്ത് ചെയ്യണം?? ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ധാരാളം ഒഴിവ് സമയവും ഉണ്ടാകുമ്പോൾ എന്തായാലും തൊടാതിരിക്കാനൊന്നും പറ്റില്ല.. അതു കൊണ്ട് തന്നെ, ഇന്റർനെറ്റിലെ തന്നെ മറ്റു മാർഗ്ഗങ്ങളിൽ സമയം ചെലവഴിക്കുന്നതാവും നല്ലത്.. അതിൽ ചിലത് താഴെ കൊടുക്കുന്നു.

Saturday, January 14, 2012

ഈ മാറ്റം നാറ്റത്തിനല്ലേ സഖാവേ..?

സർവ്വലോക രക്ഷിതാവിന്റെ നാമത്തിൽ,,



 പണ്ടേ “മാറ്റ”ത്തിന്റെ വഴിയിലായിരുന്നു നമ്മുടെ ജമാ’അത്തെ ഇസ്’ലാമി, ആദർശവും ആശയവും നിലപാടും നയവും എന്നു വേണ്ട എല്ലാ കുണ്ടാമണ്ടികളും മാറ്റിക്കൊണ്ടേയിരുന്നു. ഹറാമമും ശിർക്കുമൊക്കെയായിരുന്ന വോട്ടിംഗ് ഹലാലും ജാഇസുമൊക്കെയായത് നമ്മൾ കണ്ടു. ഒടുവിൽ മത്സരിച്ചപ്പോൾ അവിടെയുമുണ്ടായിരുന്നു ഒരു “മാറ്റ” ടെച്ച്, അതെ, “മാറ്റത്തിനൊരു വോട്ട്..!“. അങ്ങനെ ദീനും ദുനിയാവുമെല്ലാം മാറ്റി മാറ്റി ഒരു പരുവത്തിലാക്കിയിരുന്നു ഈ സാമ്പാർ മതക്കാർ.. 

Thursday, January 5, 2012

ഇതെന്താ വെള്ളരിക്കാ പട്ടണമോ??

സർവ്വലോക രക്ഷിതാവിന്റെ നാമത്തിൽ..

 “ഒരു തുള്ളിച്ചോരക്ക് ഒരു കുടം ചോര” എന്ന മുദ്രാവാക്യവുമായി വർഷങ്ങൾക്ക് മുൻപ് അബ്ദുൽ നാസർ മഅദനി എന്ന മനുഷ്യൻ ചില പ്രഭാഷണങ്ങൾ നടത്തിയിരുന്നു.. അദ്ദേഹത്തിന്റെ വിവേകത്തേക്കാളേറെ വികാരം അദ്ദേഹത്തെ നിയന്ത്രിച്ച ആ ദിനങ്ങളിൽ അദ്ദേഹം നടത്തിയ പ്രസ്താവനകൾ ഇന്ത്യൻ ഭരണഘടനക്ക് മാത്രമല്ല, ഇസ്’ലാമിനു തന്നെ യോജിക്കാൻ പറ്റാത്തതാണ്. “അന്യായമായി ഒരു മനുഷ്യനെ കൊന്നാൽ അവൻ ഈ ലോകത്തുള്ള മുഴുവൻ ജനങ്ങളേയും കൊന്നവനെ പോലെയാണ്” എന്ന മഹത്തായ അദ്ധ്യാപനമുള്ള ഖുർആനിന്റെ യഥാർത്ഥ അനുയായിക്ക് ഒരിക്കലും ഒരു കുടം പോയിട്ട് ഒരു ഗ്ലാസ് രക്തം പോലും ചിന്താൻ അനുവാദമില്ല. മാത്രമല്ല, അത്തരത്തിലുള്ള പ്രസ്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും യുവാക്കളുടെ ചുടുരക്തം തിളപ്പിച്ച മഅദനിയെ ഒരു ഇസ്‘ലാമിന്റെ നേതാവായി അംഗീകരിക്കാൻ മുസ്’ലിംകൾക്കാവില്ല.. ജെയിൽ മോചിതനായ ശേഷം “ഞാൻ ദസൂഖി തരീഖത്ത് സ്വീകരിച്ചിരിക്കുന്നു” എന്ന് പറഞ്ഞ് പിഴച്ച ത്വരീഖത്തിലേക്ക് “ഒരു ജെയിലിൽ നിന്ന് മറ്റൊരു “ആത്മീയ ജെയിലിലേക്ക്” കൂടുമാറിയ മഅദനി എങ്ങനെ ആത്മീയ നേതാവാകും? ഇല്ലാ, ഒരിക്കലുമില്ല.. മുൻപ് അദ്ദേഹം സ്വീകരിച്ച തീവ്രവാദവും ഇപ്പോൾ അദ്ദേഹം പിൻപറ്റുന്ന പിഴച്ച ത്വരീഖത്തും ഒരു മുസ്’ലിമിന് ഒരിക്കലും യോജിക്കാനാവാത്തതാണ്.