Saturday, July 28, 2012

ഇവർക്കും പഠിക്കണ്ടേ സർ??

പ്ലസ് വൺ അലോട്മെന്റുമായി ബന്ധപ്പെട്ട് എന്തൊക്കെ പുകിലുകളായിരുന്നു... പ്രവേശനം കിട്ടാതെ ആത്മഹത്യ, വാചാലരായി ബ്ലോഗ് പണ്ഡിതർ, റാലികൾ, അത് ഫോട്ടോയെടുത്ത് ബ്ലോഗിലിടാൻ വേറെ ചിലർ, ലേഖനങ്ങൾ, മുതലക്കണ്ണീരുകൾ... അങ്ങനെ പോകുന്നു...

സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്ലസ് വണ്ണിനു കൊടുക്കുന്ന ഓപ്ഷനിൽ തന്നെ പ്രവേശനം കിട്ടുന്നു, “കേരളാക്കുട്ടികൾക്ക്” പ്രവേശനം ലഭിക്കുന്നില്ല എന്നായിരുന്നു പരാതി.. പിന്നീട് ആരോപണങ്ങളുടെ എണ്ണം കൂടിക്കൂടി വരാൻ തുടങ്ങി.. സി.ബി.എസ്.ഇ കുട്ടികൾക്ക് നല്ല മാർക്ക് കിട്ടുന്നു, അതു കൊണ്ട് സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് പ്രവേശനം ലഭിക്കില്ല എന്നതാണ് പ്രശ്നത്തിന്റെ ആകെത്തുക..

എന്നാൽ റാലികളും സർക്കാറിനെ അടിക്കാൻ കിട്ടിയ വടിയായി ഉപയോഗിച്ച് മുതലക്കണ്ണീരൊഴുക്കിയ “ദേശാപമാന” പത്രങ്ങളും ബ്ലോഗ് പണ്ഡിറ്റുകളും ഇന്ന് മിണ്ടുന്നില്ല.. മുത്തശ്ശിപ്പത്രങ്ങളും ഒട്ടും പിന്നിലായിരുന്നില്ല.. “വിദ്യാഭ്യാസം” പേജ് കണ്ണീർ കടലിൽ മുങ്ങി... ഫീച്ചറുകളും വാർത്തകളും കൊണ്ട് നിറഞ്ഞു.. പ്രചരണം കണ്ടപ്പോൾ എല്ലാവരും വിചാരിച്ചത് സർക്കാർ ഹയർസെകണ്ടറി സ്കൂളുകളിൽ സിബി.എസ്.ഇ കുട്ടികളെ കൊണ്ട് നിറയുമെന്നായിരുന്നു..


പക്ഷെ??

അലോട്മെന്റ് കഴിഞ്ഞു... കണ്ണീർ തടാകങ്ങൾ വറ്റി വരണ്ടു.. പ്രതിഷേധ ജാഥകൾ അവസാനിച്ചു.. ഇനിയെങ്കിലുമറിയുക, സത്യമെന്തെന്ന്... ഓരോ ക്ലാസിലും രണ്ടോ മൂന്നോ സി.ബി.എസ്.ഇ കുട്ടികൾ മാത്രം..!!! പിന്നെയെന്തിനായിരുന്നു ഈ പ്രചരണങ്ങൾ?? വിദ്യാഭ്യാസ വകുപ്പിനെ താറടിക്കാൻ കിട്ടിയ കച്ചിത്തുരുമ്പുമെടുത്ത് പായുമ്പോൾ ഒന്ന് ചിന്തിച്ച് കൂടായിരുന്നോ??

വിവാദങ്ങൾ കഴിഞ്ഞു, ഇനി വിഷയത്തിലേക്ക് വരാം.. വാസ്തവത്തിൽ സി.ബി.എസ്.ഇ കുട്ടികൾക്ക് പ്രവേശനം കൂടുതൽ കിട്ടുന്നു എന്നത് ഒരു കളവോ കുപ്രചരണമോ മാത്രമായിരുന്നു എന്ന് ബുദ്ധിയുള്ളവർക്കെല്ലാം മനസ്സിലായി.. സി.ബി.എസ്.ഇ യിൽ A1 ഗ്രേഡിനു 10 മാർക്കാണ് ലഭിക്കുക.. അങ്ങനെ തന്നെ എടുത്താൽ ഒരു പക്ഷെ സി.ബി.എസ്.ഇ കുട്ടികൾക്ക് ഒരു പക്ഷെ നേരിയ മുൻ ഗണന കിട്ടിയേക്കും.. എന്നാലും സ്കൌട്ട്, എൻ.സി.സി , എന്നൊക്കെപ്പറഞ്ഞു വാരിക്കൊടുക്കുന്ന മാർക്കുകളൊന്നും ഈ വിദ്യാർത്ഥികൾക്ക് കിട്ടുന്നുമില്ല.. സർട്ടിഫിക്കറ്റ് “സെൽഫ് അറ്റസ്റ്റ്” ചെയ്യാൻ പറഞ്ഞാൽ അതെന്താണെന്ന് പോലുമറിയാത്ത “മിടുക്കന്മാർ” ആണ് എ പ്ലസ്സും എ യും കൊണ്ട് സർക്കാർ സ്കൂളുകളിൽ നിന്നിറങ്ങുന്നത് എന്നത് ഒരു നഗ്ന സത്യമാണ്.. Eye Donation എന്നതിനു I Donation എന്നു വരെ എഴുതിയ “മിടുക്കന്മാരെ“ എനിക്കറിയാം.. എന്നാൽ ഇവരെക്കാളൊക്കെ പഠനത്തിൽ വളരെയധികം ഉന്നത നിലവാരത്തിലാണ് സി.ബി.എസ്.ഇ സ്കൂളുകളിലെ കുട്ടികൾ എന്ന് ആർക്കും മനസ്സിലാകുന്ന ഒരു കാര്യമാണ്.. എന്നാൽ A1 ഗ്രേഡിനു 10 മാർക്ക് പരിഗണിക്കാതെ 9 മാർക്ക് മാത്രമാണ് ഒരു സി.ബി.എസ്.ഇ കുട്ടിക്ക് ലഭിക്കുന്നത്.. ഇത് സംബന്ധമായി അയച്ച ഒരു സർക്കുലറിന്റെ ഭാഗം കാണുക :

The Grade points of the CBSE in also converted as stated below.
Al Grade point limited to 9, A2 Grade point in limited to 8, B1 is 7, B2 is 6, C1 is 5. C2 is and D grade is 3.


അതോടുകൂടി പ്രശ്നങ്ങൾ അവസാനിക്കേണ്ടതായിരുന്നു.. 10 മാർക്കിനു പകരം 9 മാർക്കാക്കി.. അങ്ങനെ ഓരോ മാർക്ക് ഓരോന്നിനും കുറച്ചു.. അതായത് 88% ലഭിച്ച ഒരു വിദ്യാർത്ഥിക്ക് ഏകദേശം 78% മാത്രമേ പരിഗണിക്കൂ..  എന്നാൽ അവസാനിക്കലല്ലോ ഇവരുടെ ലക്ഷ്യം.. അവർ പ്രചരണം തുടർന്നുകൊണ്ടിരുന്നു.. 


പിന്നെയുള്ള പ്രശ്നം സി.ബി.എസ്.ഇ കുട്ടികൾക്ക് ചോദ്യങ്ങൾ ആദ്യം തന്നെ പറഞ്ഞുകൊടുക്കുന്നുണ്ടത്രേ..!!! വെറും തെളിവില്ലാത്ത ആരോപണത്തിനപ്പുറം ഒരു സംഭവമെങ്കിലും തെളിവായി കൊണ്ടു വരാൻ പറ്റുമോ ആവോ?? സി.ബി.എസ്.ഇ യിൽ ബോർഡ്, സ്കൂൾ വൈസ് എന്നീ പരീക്ഷകൾ ഉണ്ട് എന്നതു ശരി തന്നെ എന്നാൽ രണ്ടു തരം പരീക്ഷകൾക്കും ചോദ്യപ്പേപ്പർ വരുന്നത് ബോർഡിൽ നിന്നു തന്നെയാണ്.. ഇതൊക്കെ മറച്ചുവെച്ച് എന്തിനീ പൊറാട്ടുനാടകങ്ങൾ..?

ഈ കുട്ടികൾക്ക് നിലവാരമില്ലെന്ന് പറയുന്നവരെ “ശവ“ർമ്മ തീറ്റിക്കണം എന്നാരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല.. കാരണം, രാവും പകലുമില്ലാതെ പഠിച്ച് നല്ല മാർക്കു വാങ്ങിയ കുട്ടികളോട് നിങ്ങൾക്ക് സീറ്റില്ലെന്നും നിലവാരമില്ലെന്നും പറഞ്ഞാൽ അതെത്രത്തോളം ഉൾക്കൊള്ളാനാവും..??

ഇനി സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കാണ് നിലവാരം കൂടുതലെന്ന് പറയാനെങ്കിലും ഈ കുപ്രചാരകർ തയ്യാറാവുമോ? വിജയ ശതമാനം കൂട്ടാൻ വേണ്ടി കണ്ട അണ്ടനെയും അടകോടനെയുമൊക്കെ സീ.ഇ മാർക്കും കൊടുത്ത് കയറ്റിവിടുന്ന സർക്കാർ സ്കൂളിലെ കുട്ടികളെയും സി.ബി.എസ്.ഇ കുട്ടികളെയും വെച്ച് ഒരു താരതമ്യ പരീക്ഷണത്തിനു ഇവർ തയ്യാറാകുമോ??

ഇത്തരം പ്രചരണങ്ങളുമായി നടക്കുന്നവരുടെ ആകെയുള്ള ലക്ഷ്യം വിദ്യാഭ്യാസ വകുപ്പിനെ താറടിക്കലും എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കലും മാത്രമാണ്.. പ്ലസ് വൺ അലോട്മെന്റു പോലും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി മുതലാക്കാൻ ശ്രമിക്കുന്നവരോടിനിയെന്ത് പറയാൻ.....?

അവസാന പയറ്റ് : മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകും എന്ന് സർക്കാർ തീരുമാനിച്ചു.. ഇനിയതിന്റെ പേരിലാകുമോ കണ്ണീർ സ്ഫോടനങ്ങളുണ്ടാവുക??

20 comments:

 1. Ahahah I read with eye.....I donation basil thanneyaano as mahaan..

  ReplyDelete
 2. എന്നാലും എന്റെ പടന്നക്കാരാ.. എന്നെ ആ മഹാനാക്കാന്‍ എങ്ങനെ തോന്നി... :(

  ReplyDelete
 3. ഗൌരവമുള്ള വിഷയം അതിന്റെ ഗൌരവം ഒട്ടും കുറക്കാതെ രസത്തിലെഴുതി..

  ReplyDelete
 4. well said,,, good article

  ReplyDelete
 5. കഴിഞ്ഞ അഞ്ചുവർഷവും മെയ് മുതൽ നാലഞ്ച് മാസം സ്വാശ്രയപ്രവേശനപ്രശ്നത്തിൽ കലുഷിതമായിരുന്നു കേരളം. പുതിയ മന്ത്രി വളരെ നേരത്തേത്തന്നെ അതെല്ലാം പരിഹരിച്ച് "വിവാദഭക്ഷണക്കാരുടെ" അന്നം മുട്ടിച്ചു. പിന്നെ ടാർഗറ്റ് ചെയ്ത് തുടങ്ങിയതാണ് വിദ്യാഭ്യാസ വകുപ്പിനെ. പല ആരോപണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണെന്ന് കണ്ടിട്ടും വലിയവരെന്ന് സമൂഹം കരുതുന്നവരും ചില പക്ഷമാധ്യമങ്ങളും അതേറ്റുപിടിച്ചു. അങ്ങിനെയൊന്നണ് പച്ച ബ്ലൗസ്. ഈ വിഷയവും അതെ. നമുക്ക് പ്രശ്നങ്ങളാണ് വേണ്ടത്. പരിഹാരങ്ങളല്ല. പ്രശ്നങ്ങളില്ലാത്ത ഒരു പുലർകാലം ഓർക്കാൻ കഴിയാത്ത പരുവത്തിലേക്ക് മലയാളിയെ മാറ്റിയിട്ടുണ്ട് മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും.

  ReplyDelete
  Replies
  1. നന്ദി ചീരാമുളകേ.... പ്രശ്നങ്ങള്‍ മറന്നു പരിഹാരങ്ങളിലെക്ക് നാം , മലയാളികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു... വിസിറ്റിയതിനും കമന്റിയതിനും നന്ദി...

   Delete
 6. ഇവിടെ ആര്‍ക്കും പ്രശ്നപരിഹാരത്തിന് താല്പര്യമില്ലെന്ന് തോന്നുന്നു. വേണമെങ്കില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാനാവുന്ന വിഷയങ്ങള്‍ പോലും ഇട്ടുരുട്ടിക്കൊണ്ട് പോകുന്നത് ആര്‍ക്ക് ലാഭത്തിനാണ്? ഇടതായാലും വലതായാലും ഇതില്‍ ഒരു മാറ്റവും കാണുന്നില്ല. ജനങ്ങളോടു കൂറും കടപ്പാടുമുള്ള ഒരു ഭരണാധികാരിയെ എന്നെങ്കിലും നമുക്ക് ലഭിക്കുമോ?

  ReplyDelete
  Replies
  1. ഈ കളികളില്‍ വേദനിക്കുന്ന മനസ്സ്‌ സൂക്ഷിക്കുക അജിത് ഏട്ടാ... എന്ന് ഇവരൊക്കെ നന്നാകും??

   Delete
 7. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഏതു സർക്കാർ വന്നാലും വിദ്യാഭ്യാസരംഗം കുളം തന്നെ.

  ഒരുമിച്ചിരുന്നു ചിന്തിച്ചും, ചർച്ച ചെയ്തും ഒരു തീരുമാനവും ഉണ്ടാകുന്നില്ല.

  ഇതൊന്നും പോരാഞ്ഞ്, മനസ്സിൽ ആഗ്രഹംതോന്നുന്ന കോഴ്സിനു തന്നെ പഠിക്കണം എന്ന് കുട്ടിയേക്കാൾ കുട്ടി്യുടെ മാതാപിതാക്കൾ നിർബന്ധം പിടിക്കുന്ന കാലം കൂടിയാ ഇത്... എന്തു ചെയ്യും!

  ReplyDelete
 8. വായിച്ചു. ആനുകാലിക കേരളത്തിലെ പ്രസക്തമായ വിഷയം.
  രാഷ്ട്രീയ കളികളില്‍ വിദ്യാര്‍ഥികളെ ബലിയാടാക്കരുത്. മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം നല്‍കും എന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. വെറുതെ വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാന്‍ കച്ച കെട്ടി ഇറങ്ങിയവര്‍ വിദ്യാര്‍ഥികളുടെ ഭാവി ഓര്‍ത്തെങ്കിലും ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്തു പ്രായോഗികാമാക്കാന്‍ കഴിയുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കട്ടെ.
  ലേഖകന് എല്ലാവിധ ഭാവുകളും നേരുന്നു.

  ReplyDelete
 9. രാഷ്ട്രീയത്തിൽ സമരം വേണം അതിന്ന് ഒരു കാരണം കിട്ടാൻ ഇരിക്കാ ഇടതു പക്ഷം,
  ഇനി എന്നാണാവൊ ഒരു ഹർത്താൽ

  കാലികമായ വിശയം നന്നായി അവതരിപ്പിച്ചു

  ReplyDelete
 10. വിദ്യാഭ്യാസ മേഘലയിൽ ശക്തമായ ഒരഴിച്ച് പണിക്ക് കൈവെക്കാൻ ആർജ്ജവമുള്ള ഒരു ഭരണാധികാരി ഇനിയും വരേണ്ടിയിരിക്കുന്നു. ഇവിടെ വിദ്യാഭ്യാസം എന്നാൽ സമുദായ നേതാക്കളുടെ പങ്കു വെക്കൽ എന്നാണ്.. അടിസ്ഥാനപരമായ നിരവധി വിഷയങ്ങൾ പരിഹാരമില്ലാതെ നിൽക്കുമ്പോൾ എന്ത് CBSE ?? എന്ത് അലോട്ട്മെന്റ്..??

  ReplyDelete
 11. Raashtreeya saamskaarika faashistukal Abdurabbinu nere avarude kannukal zoom cheythu vechirikkukayaanu..athilonnaanu ithum

  ReplyDelete
 12. പക്ഷെ ഫർസ്റ്റ് ഓപ്ഷൻ തൊട്ടടുത്ത സ്കൂൾ വച്ച ഒരു കുട്ടിയ്ക്ക് വിദൂര സ്കൂളീൽ അഡ്മിഷൻ കിട്ടുകയും നിവൃത്തിയില്ലാതെ കുറച്ചുകൂടി അടുത്ത സ്കൂളീൽ മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ വാങ്ങുകയും പിന്നീട് വീണ്ടും ആഗ്രഹിച്ച സ്കൂളീൽ കിട്ടാതെ വരികയും ചെയ്ത ഒരു കുട്ടി എന്റെ കുടുംബത്തിലുണ്ട്. അഞ്ച് എ പ്ലസ്. പക്ഷെ അതിനേക്കാൾ മാർക്ക് കുറവുള്ള കുട്ടികൾക്ക് ആ കട്ടി ഫസ്റ്റ് ഓപ്ഷൻ വച്ച സ്കൂളിൽ അഡിമിഷൻ ആഗ്രഹിച്ച കോമ്പിനേഷനിൽ കിട്ടുകയും ചെയ്തു. മാനേജ്മെന്റിൽ പ്രവേശനം നേടുന്ന കുട്ടിയ്ക്ക് പിന്നെ തൊട്ടടുത്ത സ്കൂളിൽ ചെയിഞ്ച് ആപ്ലിക്കേഷനോ ഫ്രഷ് ആപ്ലിക്കേഷനോ നൽകാൻ അവസരമുണ്ടായിർഉന്നില്ല. മാർക്കുള്ള കുട്ടി മാനേജ്മെന്റിൽ. മാർക്ക് കുറഞ്ഞ കുട്ടി മെരിറ്റിലും. അവസാനം ഫ്രഷ് ആപ്ലിക്കേഷൻ കൊടുത്ത ലോ മാർക്ക് കുട്ടികൾക്ക് സയൻസിൽ പോലും അഡ്മിഷൻ.ആങ്ങനെ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു മാഷേ! കുറ്റം മന്ത്രിയുടേതൊന്നുമല്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാണിച്ച അനാസ്ഥയും മറ്റുമാണ്. പിള്ളേരെല്ലാം ഓപ്പൺ സ്കൂൾ പ്രൈവറ്റ് രജിസ്റ്റ്ട്രേഷനു പണമടച്ചിട്ടു പിന്നെ ഇഷ്ട സ്കൂളിൽ അഡ്മിഷൻ തരാം എന്നൊക്കെ പറഞ്ഞിട്ട് എന്തുകാര്യം? ഇപ്പോൾ സംഗതി കുഴപ്പങ്ങൾ തന്നെയായിരുന്നു. ഞാൻ അനുവഭവസ്ഥനുമായിരുന്നു.

  ReplyDelete
  Replies
  1. അത് ശരി മാഷ്‌...............

   അഞ്ച് എ പ്ലസ്‌ നേടിയ കുട്ടിക്ക്‌ ഒന്നാം ഓപ്ഷനില്‍ കിട്ടിയില്ല എന്നതാണ് പ്രശനം എങ്കില്‍, 88% ശതമാനം കിട്ടിയിട്ടും ഒന്ന് പോയിട്ട് അഞ്ചാം ഓപ്ഷനില്‍ പോലും കിട്ടാത്ത സി.ബി.എസ.ഇ കുട്ടികളെ ഞാന്‍ കൊണ്ട് വരണോ?? പോട്ടെ, 75% മാര്‍ക്ക്‌ കിട്ടിയിട്ട് ഒരു സ്ഥലത്തും കിട്ടാത്ത സി.ബി.എസ്.ഇ. വിദ്യാര്‍ഥികളെ എത്ര എണ്ണം വേണം?? ഇതൊക്കെ സ്വാഭാവികം...

   എന്നാല്‍....???

   ഇവിടെ സി.ബി.എസ്.ഇ യോ ആലോട്മെന്ടോ അല്ല പ്രശനം, സര്‍ക്കാരിനെതിരെ മുതലക്കണ്ണീര്‍ ഒഴുക്കാന്‍ എന്തേലും കാരണം വേണം.. അത്ര തന്നെ...

   Delete
 13. ബാസിൽ, ഗൗരവവും, കാലികപ്രസക്തവുമായ ലേഖനം.. ഇന്ന് കേരളത്തിൽ വളരെ വിവാദങ്ങളുണ്ടാക്കുന്ന പല ജനകീയ പ്രശ്നങ്ങളും, പൊതുജനത്തിന്റെ കണ്ണിൽ മണ്ണിടുവാനുള്ള നാടകങ്ങൾ മാത്രമാണ്.. മുല്ലപ്പെരിയാർ പ്രശ്നം തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണം. ഇന്ന് അതിന്റെ അവസ്ഥ എന്താണ്. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളും ഇത്തർത്തിലുള്ള നാടകങ്ങളുടെ പിന്നാമ്പുറക്കളികൾ മനസ്സിലാക്കുന്നില്ല, അല്ലെങ്കിൽ മനസ്സിലാക്കുവാൻ ശ്രമിയ്ക്കുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത. നമ്മൂടെ സമൂഹം, രാഷ്ട്രീയലാഭംമാത്രം മുൻനിറുത്തിയുള്ള ഇത്തരം നാടകങ്ങൾക്കുനേരെ പ്രതികരിയ്ക്കുവാൻ എന്ന് തയ്യാറാകുന്നുവോ അന്നേ കേരളം രക്ഷപെടൂ..

  ReplyDelete
 14. ഈ പ്രശനം വിദ്യഭ്യാസ വകുപ്പ് നില നില്‍ക്കുന്ന കാലത്തോളം ഉണ്ടാകും

  ReplyDelete
 15. ശശീന്ദ്രന്‍August 1, 2012 at 9:42 AM

  അഞ്ച് എ പ്ലസ്‌ നേടിയ കുട്ടിക്ക്‌ ഒന്നാം ഓപ്ഷനില്‍ കിട്ടിയില്ല, നാല് എ പ്ലസ്‌ നേടിയ കുട്ടിക്ക്‌ ഒന്നാം ഓപ്ഷനില്‍ കിട്ടി എന്ന് പരാതി പറയുന്നതില്‍ കാര്യമില്ല. ചില സ്കൂളുകളില്‍ അഡ്മിഷന് ഡിമാന്‍റും അപേക്ഷകരും കൂടുതലാണ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ അപേക്ഷകര്‍ മെറിറ്റ് സീറ്റുകളിലെ എണ്ണത്തെക്കാള്‍ കൂടുതലാവുന്ന സ്കൂളുകളുണ്ട്. അതേസമയം ഒറ്റ എ പ്ലസ്‌ പോലുമില്ലെങ്കിലും ഒന്നാം ഓപ്ഷനായി വെച്ചാല്‍ അഡ്മിഷന്‍ കിട്ടുന്ന സ്കൂളുകളുമുണ്ട്

  ReplyDelete
 16. കാലികമായ പ്രശ്നം നന്നായി അവതരിപ്പിച്ചു..ആശംസകള്‍..

  ReplyDelete
 17. ഒരു വിവാദം ഉണ്ടാകുമ്പോള്‍ ഭൂരിപക്ഷത്തിനു താല്പര്യമുള്ള ഇടത്തെ രാഷ്ട്രീയക്കാര്‍ നിലക്ക്.. ഇവിടെ CBSE കുട്ടികള്‍ പാര്‍വല്‍കരിക്കപ്പെട്ടവരാണ് . അവര്‍ സാമ്പത്തികമായും സൂമൂഹികപരമായും ഉയര്‍ന്നവരാണ് എന്ന ധാരനയാല്‍ അവര്‍ ബൂര്‍ഷ്വാസികളാണ്.. വളരെ പ്രസക്തമായ ലേഖനം. കേരളത്തിലെ CBSE സ്കൂളുകളുടെ നയങ്ങളോടും പ്രവര്‍ത്തനങളോടും യോജിപ്പില്ലെങ്കിലും അവിടുത്തെ കുട്ടികള്‍ ബാലിയാടാകരുത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍.. നല്ല ലേഖനം

  ReplyDelete