Thursday, August 2, 2012

സി.പി.എമ്മുകാരന്റെ ചോരയുടെ നിറമെന്താണ്??

ശുക്കൂർ, ടി.പി ചന്ദ്രശേഖരൻ എന്നിവരെ സി.പി.എമ്മുകാർ അറുംകൊല ചെയ്തപ്പോൾ കേരളത്തിന്റെ കവലകളിൽ പ്രത്യക്ഷപ്പെട്ട ഒരു “സുഡാപി പോസ്റ്ററുണ്ടായിരുന്നു, “അരും കൊലയ്ക്ക് അറുതി വരുത്തുക”


ഫസൽ, ഷുക്കൂർ, ടി.പി എന്നിവരുടെ ഫോട്ടോ കൊടുത്ത ശേഷം ഒരു “?” ചിഹ്നവും കൊടുത്തിരുന്നു.. ഈ പോസ്റ്റർ കണ്ടപ്പോൾ മനസ്സ് കൊണ്ടൊന്ന് സന്തോഷിച്ചു.. അശ്വിനി കുമാറിനെ വെട്ടിനുറുക്കിയ കൈകൾ കൊണ്ട് നിർഭയ രാഷ്ട്രീയത്തിനു വേണ്ടിയുള്ള പോസ്റ്റർ ഒട്ടിപ്പിച്ചല്ലോ.. ചുടുചോരയുടെ മഹത്വം പറഞ്ഞു ജനങ്ങളെ കോരിത്തരിപ്പിക്കുന്ന പ്രഭാഷണങ്ങളുമായി സുഡാപി പ്രാസംഗികർ ഊരുചുറ്റി.. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ പ്രവർത്തകർ തെരുവുകളിൽ മുഷ്ടി ചുരുട്ടി.. അപ്പോഴും ഒരു സംശയം ബാക്കി നിന്നിരുന്നു, “?” ചിഹ്നം എന്തിനാണ്?? ആ ഒഴിഞ്ഞ കോളത്തിന്റെ അർത്ഥമെന്താണ്?? അത് സുഡാപ്പിക്കാരൻ അറിഞ്ഞുകൊണ്ട് തന്നെ ഒഴിച്ചിട്ടതാണെന്ന് അല്പ ദിവസങ്ങൾക്ക് മുൻപ് മനസ്സിലായി.. അതോടെ ഒഴിഞ്ഞ കോളം “ഫില്ലായി..”ഒഴിഞ്ഞ കോളം ഫില്ലായതോടെ സുഡാപിക്കാരുടെ “നിർഭയ രാഷ്ട്രീയപ്രേമം” എല്ലാവർക്കും മനസ്സിലായി..

പിന്നെ ചോരയുടെ പവിത്രത ഓർത്ത് ഉറക്കം വരാത്തവർ ലീഗുകാരായിരുന്നു.. ഓരോ കൊല നടക്കുമ്പോഴും അനാഥരാക്കപ്പെടുന്ന മക്കളുടെ നൊമ്പരവും, മക്കളില്ലാത്ത രക്ഷിതാക്കളുടെ വേദനയും , വിധവകളാക്കപ്പെടുന്ന ചെറുപ്പക്കാരികളുടെ കണ്ണീരും ജനത്തിനു മുന്നിൽ പൊടിപ്പും തെങ്ങലും വെച്ച് കാച്ചിക്കൊണ്ടിരുന്നു.. കൊലപാതക രാഷ്ട്രീയത്തിനെതിരെ കൺ വെൻഷനുകളും ജനകീയ വേദികളും സംവാദങ്ങളും സംഘടിപ്പിച്ച് വോട്ട് ഉറപ്പാക്കി..

ഇതൊക്കെ കണ്ടപ്പോൾ ഇവരുടെ “മനുഷ്യ സ്നേഹത്തെ” പറ്റി വളരെയധികം മതിപ്പ് തോന്നിയിരുന്നു.. എതിർ പാർട്ടിക്കാരനെ കൊല ചെയ്യുമ്പോൾ, അവനെ ആക്രമിക്കുമ്പോൾ, നാം ആക്രമിക്കുന്നത് അവന്റെ പാർട്ടിയെ അല്ല, മറിച്ച് നമ്മുടെ സഹോദരനെ ആണ് എന്ന് അറിയാതെ പോയ മനുഷ്യപ്പിശാചുക്കളെ ഒറ്റപ്പെടുത്താൻ നമുക്ക് കഴിയണം.. ശുക്കൂറിനെ കൊന്ന ശേഷമുള്ള ചന്ദ്രിക വാരികയുടെ കവർചിത്രം തന്നെ ശുക്കൂറിന്റെ ഫോട്ടോ ആയിരുന്നു.. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ യൂഡീഎഫ് നേതാക്കൾ ഉറിഞ്ഞു തുള്ളി..

എന്നാൽ ഇവർക്കുമുണ്ടായിരുന്നു ഒരു ഒഴിഞ്ഞ കോളം എന്ന് ഇന്നത്തോടെ മനസ്സിലായി..


സി.പി.എം ഒരു കൊലയാളി പാർട്ടി തന്നെ.. അതിലാർക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല, എന്നാൽ പ്രിയ ലീഗുകാരാ, കോൺഗ്രസുകാരാ, ഈ കൊലയാളികൾക്കെതിരെ ചുടുചോരയുടെ മഹത്വം പറഞ്ഞു നടന്നിരുന്ന നിങ്ങൾക്കെന്തേ ചുടുചോരയുടെ മഹത്വം മറന്നുപോയോ ഇന്ന്?? അതല്ല, സീപീഎമ്മുകാരുടെ ചോരയുടെ നിറം മറ്റെന്തെങ്കിലുമാണോ??

സീ.പി.എമ്മുകാർ ഇന്ന് ഹർത്താലിന്റെ പേരിൽ നടത്തിയ ആക്രമങ്ങളുടേയും അതിക്രമങ്ങളുടേയും കഥകൾ ആരും പറഞ്ഞു തരേണ്ടതില്ല, കാരണം, ഞാനൊരു കണ്ണൂർക്കാരനാണ്.. എന്നാൽ, അവർ അങ്ങനെ ചെയ്യുന്നത് കൊണ്ട് തിരിച്ച് കൊല നടത്തുന്നതിനെ എന്ത് കാര്യം പറഞ്ഞാണ് സുഹൃത്തേ ന്യായീകരിക്കുക?? ഇത്രയും കാലം പറഞ്ഞ അനാഥരാക്കപ്പെടുന്ന മക്കളും മക്കളില്ലാത്ത മാതാപിതാക്കളും വിധവയാക്കപ്പെടുന്ന സ്ത്രീകളും ഇവർക്കും ബാധകമല്ലേ??

ശുക്കൂർ കൊല്ലപ്പെട്ടപ്പോളും ടിപി കൊല്ലപ്പെട്ടപ്പോഴും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ നിങ്ങളിലേക്ക് തന്നെ തിരിച്ച് വരികയല്ലേ??

ഇത്രയും കാലം സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ മനുഷ്യ ജീവന്റെ വില പറഞ്ഞ് പോസ്റ്റിട്ടവർക്കെന്തേ ഇപ്പോൾ അതിന്റെ വില രൂപയുടെ മൂല്യം പോലെ കുറഞ്ഞു പോയത്??

എം.എസ്.എഫിനും ലീഗിനും യൂഡീഎഫിനും വേണ്ടി വാദിച്ചിരുന്നു ഞാനും, പക്ഷെ ഇന്നതിൽ ലജ്ജിക്കുന്നു ഞാൻ..

ഈ പോസ്റ്റ് ടൈപ്പ് ചെയ്ത് കഴിഞ്ഞപ്പോൾ പിണറായിയുടെ ഒരു പ്രസ്താവന മാതൃഭൂമിയിൽ കണ്ടു :

അങ്ങനെ ഒരു കൊലപാതകിയെ അറസ്റ്റ് ചെയ്തതിനല്ലേ സഖാവേ ഈ കണ്ട പ്രശ്നങ്ങളൊക്കെ നിങ്ങളുണ്ടാക്കിയത്..? ഇനിയും അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ഹർത്താൽ കൂടി പ്രതീക്ഷിക്കാം അല്ലേ??

അവസാന പയറ്റ് : അതേ, പണ്ടാരോ പറഞ്ഞതു പോലെ ഈ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്...

10 comments:

 1. സി.പി.എം ഒരു കൊലയാളി പാർട്ടി തന്നെ.. അതിലാർക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല, എന്നാൽ പ്രിയ ലീഗുകാരാ, കോൺഗ്രസുകാരാ, ഈ കൊലയാളികൾക്കെതിരെ ചുടുചോരയുടെ മഹത്വം പറഞ്ഞു നടന്നിരുന്ന നിങ്ങൾക്കെന്തേ ചുടുചോരയുടെ മഹത്വം മറന്നുപോയോ ഇന്ന്?? അതല്ല, സീപീഎമ്മുകാരുടെ ചോരയുടെ നിറം മറ്റെന്തെങ്കിലുമാണോ??

  ReplyDelete
 2. ഒരു ഇടതുപക്ഷ പാക്സ് കൊണ്ട് നിലവിളികള്‍ തീരില്ല

  ReplyDelete
 3. കൊല പാതക രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളും കണക്കാണ് അതില്‍ കുറച്ചു കൂടുതല്‍ ചെയ്തത് സി.പി.എം എന്നെ ഉള്ളൂ

  ReplyDelete
 4. കുളിമുറീലെല്ലാരും നഗ്നരാണ്..

  ReplyDelete
 5. ivarilulla ella pratheekshayum nashtappettu..

  ReplyDelete
 6. രാഷ്ട്രീയ കൊലപാതകത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അത്ര മോശക്കാരല്ല. കൊന്നവന്‍ പിടിക്കപ്പെടില്ല, പിടിക്കപ്പെട്ടാലും ഊരിപ്പോരും എന്നാ ഉളുപ്പില്ലാത്ത ഉറപ്പു ഇപ്രാവശ്യം നടന്നില്ല സി.പി.എമ്മിന്റെ കാര്യത്തില്‍. അത് എന്ന് അത് പോലെ തന്നെ ആയിരുന്നെങ്കില്‍ ഈ ചോദ്യ ചിഹനം ഫില്‍ ആകാതെ നിന്നേനെ..
  ഫൈവ് സ്റാര്‍ കുളിമുറിയിലും എല്ലാവരും നഗ്നരാണ്.

  ReplyDelete
 7. കുളിമുറിയിൽ എന്നല്ല, അഴുക്കുചാലിൽ എന്ന് പറയേണ്ടി വരും...

  ReplyDelete
 8. എല്ലാരും കണക്കാ..

  ReplyDelete
 9. ഒരാളെ കൊല ചെയ്യുന്നത് കൊണ്ട് ശാശ്വതമായ വിജയം നേടാന്‍ കഴിയില്ല എന്ന് ചരിത്രം എത്ര തവണ തെളിയിച്ചതാണ്. പക്ഷെ ചരിത്രം പഠിച്ചവര്‍ പാര്‍ടികളില്‍ ഇല്ലായിരിക്കാം. അല്ലേലും ഇപ്പൊ വിവരത്തിനും വിദ്യാഭ്യാസത്തിനും എന്ത് വിലയാണ് രാഷ്ട്രീയത്തില്‍, അവിടെ വില ആഭാസതിനാണ് ഇപ്പോള്‍. ആദര്‍ശം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.

  ReplyDelete