Monday, August 31, 2015

യുക്തനും മകനും പിന്നെ ഖുര്‍ആനിലെ യുദ്ധവും..!

'ഡാ എഴുനേല്‍ക്കെടാ..'
നട്ടുച്ചയായിട്ടും കിടന്നുറങ്ങുന്ന മകന്റെ നേരെ യുക്തന്‍ അട്ടഹസിച്ചു..
കണ്ണുതിരുമ്മി മകന്‍ ചോദിച്ചു,
'എന്താ പറഞ്ഞേ..?'
'എഴുന്നേല്‍ക്കാന്‍...'
'അത് ശരി.. ഇന്നലെ രാത്രി അച്ഛന്‍ യുക്തിവാദി ഗ്രൂപ്പില്‍ ഇട്ട പോസ്റ്റും വായിച്ചോണ്ടിരുന്ന എന്നോട് അച്ഛന്‍ എന്തായിരുന്നു പറഞ്ഞത്‌?'
'ഉറങ്ങാന്‍..'

'ആഹാ, ഈ അച്ഛനെന്താ പ്രാന്തായോ? ഇന്നലെ എന്നോട് ഉറങ്ങാന്‍ പറഞ്ഞു, ഇന്നിപ്പോള്‍ എഴുനേല്‍ക്കാന്‍ പറയുന്നു..  പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന തരത്തിലേക്ക് അച്ഛന്‍ എത്തിയോ?'




'എന്താടോ പോട്ടാ നീ പറയുന്നത്? പാതിരാത്രി ആയിട്ടും ഖുര്‍ആനിലെ യുദ്ധത്തെ പറ്റി ഞാനിട്ട പോസ്റ്റും വായിച്ചിരുന്ന നിന്നോട് ഞാന്‍ ഉറങ്ങാന്‍ പറഞ്ഞു.. നട്ടുച്ച ആയിട്ടും എഴുനേല്‍ക്കാത്ത നിന്നോട് എഴുനേല്‍ക്കാനും പറഞ്ഞു.. രണ്ടും രണ്ടു സന്ദര്‍ഭത്തില്‍ അല്ലെ? അതെങ്ങനെയാ പരസ്പര വിരുധമാകുന്നത്?'

'അത് ശരി.. അപ്പോള്‍ പറയുന്ന കാര്യങ്ങളുടെ സാഹചര്യം അനുസരിച്ച് വേണമല്ലേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍? ഇത് തന്നെയല്ലേ അച്ഛാ മുസ്‌ലിംകളും പറയുന്നുള്ളൂ.. ഖുര്‍ആനില്‍ അന്യമതസ്ഥരോട് നല്ല നിലയില്‍ വര്‍ത്തിക്കാനും അവരോടു നന്മ ചെയ്യാനും അവര്‍ക്ക്‌ വിഷക്കുന്നെങ്കില്‍ ആഹാരമെത്തിക്കാനും പറയുന്നു.. എന്നാല്‍ യുദ്ധക്കളത്തില്‍ തന്നെ കൊല്ലാന്‍ വാളോങ്ങി വരുന്ന എതിര്‍ പട്ടാളക്കാരനെ കണ്ടാല്‍ അവനെ വധിക്കാനും പറയുന്നു..

 അച്ഛന്‍ ഒന്ന് ചിന്തിച്ചു നോക്കൂ, ഇന്ത്യയും പാക്കിസ്ഥാനും യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാന്‍ പട്ടാളക്കാരനെ യുദ്ധക്കളത്തില്‍ കണ്ടാല്‍ ഇന്ത്യന്‍ പട്ടാളക്കാരന്‍ കെട്ടിപ്പിടിച്ചു മുത്തം കൊടുക്കുകയാണോ അതോ വെട്ടിക്കൊല്ലുകയാണോ ചെയ്യുക? അത് തന്നെയല്ലേ ഖുര്‍ആനിലും പറഞ്ഞത്‌? യുദ്ധരംഗത്ത് ശത്രുവിനെ കണ്ടാല്‍ വധിക്കുക എന്ന വചനം എടുത്തിട്ട് കണ്ടോ മുസ്‌ലിംകള്‍ അല്ലാത്തവരെ കണ്ടാല്‍ അപ്പോള്‍ തന്നെ വധിക്കണം എന്ന് ഖുര്‍ആനില്‍ പറയുന്നു എന്ന് പറഞ്ഞ് അച്ഛന്‍ ഇട്ട പോസ്റ്റ്‌ മാന്യമായി പറഞ്ഞാല്‍ ചെറ്റത്തരം അല്ലെ?

ഓരോ വചനത്തിനും അതിന്റേതായ സാഹചര്യങ്ങള്‍ ഉണ്ട്.. യുദ്ധക്കളത്തില്‍ പാലിക്കേണ്ട കല്പനയല്ല സമാധാനത്തോടെ ജീവിക്കുന്ന നാട്ടില്‍ ഒരു മുസ്‌ലിം പാലിക്കേണ്ടത്.. അത് മറച്ചു വെച്ച് കണ്ടോ മുസ്‌ലിംകള്‍ അമുസ്ലിംകളെ കണ്ടേടത്തു കൊല്ലാന്‍ കാത്തു നില്‍ക്കുന്നവരാണ് എന്ന് പറയല്‍ 'എഴുനേല്‍ക്കെടോ' എന്ന് രാവിലെ പറയുന്നതും 'ഉറങ്ങേടോ' എന്ന് രാത്രി പറയുന്നതും വൈരുദ്ധ്യം ആണെന്ന് പറയുന്നതിനേക്കാള്‍ വിഡ്ഢിത്തമല്ലേ? സാഹചര്യം മറച്ചു വെച്ച് ഇമ്മാതിരി കോപ്രായങ്ങള്‍ നടത്തിയാല്‍ ജനം അത് മനസ്സിലാക്കില്ലെന്നാണോ അച്ഛന്‍ കരുതിയത?

രാവിലെ തന്നെ 'സാഹചര്യം' വഷളാകുമെന്ന് കണ്ടു യുക്തന്‍ തിരക്കിട്ട് അടുത്ത 'വചനം' തിരക്കി ഇറങ്ങി..  അതിലെങ്കിലും 'സാഹചര്യം' ശരിയാകണേ എന്ന പ്രാര്‍ത്ഥനയോടെ...

ഓ സോറി.. യുക്തന്മാര്‍ക്ക് പ്രാര്‍ഥിക്കാന്‍ ദൈവമില്ലല്ലോ..!

1 comment: