സർവ്വ ശക്തനായ ദൈവത്തിന്റെ നാമത്തിൽ...
കഷ്ടപ്പെട്ട് ദിവസങ്ങളോളം ചിലപ്പോൾ മാസങ്ങളോളം അധ്വാനിച്ച് നോവലുകളും ചെറുകഥകളും എഴുതുന്ന പുതിയ എഴുത്തുകാരെ നമുക്ക് ചുറ്റും പലപ്പോഴും കാണാറില്ലേ?? അവർക്ക് പിന്നീടെന്ത് പറ്റുന്നു എന്ന് നാം ശ്രദ്ധിക്കാറുണ്ടോ? പലപ്പോഴും ഏതെങ്കിലും എഡിറ്ററുടെ ചവറ്റുകൊട്ടയിലായിരിക്കും അവരുടെ “സൃഷ്ടി” അന്ത്യവിശ്രമം കൊള്ളുക.. അല്ലെങ്കിൽ “സൃഷ്ടി”കൾ അയച്ച പോലെ തിർച്ച് വീട്ടിലെത്തുകയും ചെയ്യും.. വലിയ എഴുത്തുകാരുടെ എന്ത് ചവറും പ്രസിദ്ധീകരിക്കാൻ അവരുടെ കോലായിൽ കാത്തു നിൽക്കുന്ന പത്രാധിപരെന്തേ പുതിയവരുടെ നോവലുകൾ ഒന്ന് വായിക്കുക പോലും ചെയ്യാതെ തിരിച്ചു നൽകുന്നു??
പലപ്പോഴും ഇത്തരം സന്ദർഭങ്ങളുണ്ടാകുമ്പോൾ “എഴുത്ത് എനിക്ക് പറഞ്ഞ പണിയല്ല” എന്നും പറഞ്ഞ് പിന്മാറുന്നവരെയാണ് നാം സാധാരണ കാണാറുള്ളത്.. എന്നാൽ ഒന്നും കിട്ടിയില്ലേലും വേണ്ട എന്റെ നോവൽ രണ്ടു പേരെങ്കിലും വായിക്കണം എന്ന് ഉറച്ച് തീരുമാനിക്കുന്ന ചിലരെ കാണാൻ കഴിയും.. അത്തരം ചില “ബ്ലോഗ് നോവലിസ്റ്റുകളെ” നമുക്കൊന്ന് പരിചയപ്പെട്ടു കളയാം..
Tuesday, June 26, 2012
Wednesday, May 30, 2012
“വിലക്കിൽ” കുടുങ്ങുന്ന സത്യത്തിന്റെ വാഹകന്മാർ..!
“ഒന്ന് മുടി വെട്ടണം..”
“നീയാ വഹാബി മുഹമ്മദിന്റെ മോനല്ലേ..?”
“അതെ..”
എങ്കിലിവിട്ന്ന് മുടി വെട്ടൂല.. വേറെ എവിടെങ്കിലും നോക്കിക്കോ..”
“പണം തരാം... രണ്ട് മാസത്തോളമായി മുടി വെട്ടീറ്റ്..”
“രണ്ട് കൊല്ലായാലും നൂറുർപ്യ തന്നാലും ഇബ്ട്ന്ന് മുടി മുറിക്കൂല മോനേ.. മുറിച്ചാൽ എനിക്കും വെരും ഊരുവിലക്ക്...”
ഇതൊരു സാങ്കല്പിക സംഭാഷണമല്ല... മുടി മുറിക്കുക എന്ന അവകാശത്തെ പോലും നിഷേധിക്കപ്പെട്ട 28 കുടുംബം... ഇതങ്ങ് ഉഗാണ്ടയിലോ ഫലസ്തീനിലോ ചെച്നിയയിലോ അല്ല.. ദൈവത്തിന്റെ സ്വന്തം നാടെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിന്റെ തലസ്താന നഗരിയിൽ നിന്ന് ഒരു ഓട്ടോ പിടിച്ചാൽ ഈ ദുരന്തസ്ഥലത്തെത്തും..
“നീയാ വഹാബി മുഹമ്മദിന്റെ മോനല്ലേ..?”
“അതെ..”
എങ്കിലിവിട്ന്ന് മുടി വെട്ടൂല.. വേറെ എവിടെങ്കിലും നോക്കിക്കോ..”
“പണം തരാം... രണ്ട് മാസത്തോളമായി മുടി വെട്ടീറ്റ്..”
“രണ്ട് കൊല്ലായാലും നൂറുർപ്യ തന്നാലും ഇബ്ട്ന്ന് മുടി മുറിക്കൂല മോനേ.. മുറിച്ചാൽ എനിക്കും വെരും ഊരുവിലക്ക്...”
ഇതൊരു സാങ്കല്പിക സംഭാഷണമല്ല... മുടി മുറിക്കുക എന്ന അവകാശത്തെ പോലും നിഷേധിക്കപ്പെട്ട 28 കുടുംബം... ഇതങ്ങ് ഉഗാണ്ടയിലോ ഫലസ്തീനിലോ ചെച്നിയയിലോ അല്ല.. ദൈവത്തിന്റെ സ്വന്തം നാടെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിന്റെ തലസ്താന നഗരിയിൽ നിന്ന് ഒരു ഓട്ടോ പിടിച്ചാൽ ഈ ദുരന്തസ്ഥലത്തെത്തും..
Tuesday, May 8, 2012
എറിഞ്ഞ കല്ലും.... പറഞ്ഞ വാക്കും..
“അയാൾ നീചനാണ്..”
“അതെ.. വൃത്തികെട്ടവൻ.. അവനെയൊക്കെ തല്ലി കാലും കയ്യുമൊടിക്കണം..”
“ചെകുത്താൻ”
“അല്ലെങ്കിലും അവനെന്തിനാ ആ കെളവത്തിയുടെ വീട്ടിൽ പോകുന്നത്..? അവിടെയാണെങ്കിൽ വേറെ ആരുമില്ല”
“ഇക്കാലത്തെ ചെർപ്പക്കാരൊക്കെ ഇങ്ങനായാലെന്താ ചെയ്യാ.. ഒന്നൂല്ലേൽ പ്രായമുള്ളോരെങ്കിലും വെർതെ വിട്ടൂടേ..”
നാട്ടിൽ കുറച്ച് കാലമായി സംസാരം അയാളെ കുറിച്ച് തന്നെയായിരുന്നു.. അയാൾ ദിവസവും ആ വൃദ്ധ സ്ത്രീയുടെ വീട്ടിൽ പോകുമായിരുന്നു. അയാളെ കുറിച്ചുള്ള കഥകൾ പൊടിപ്പും തെങ്ങലും വെച്ച് പ്രചരിക്കാൻ തുടങ്ങി.. കുറച്ച് കാലം സാമൂഹ്യ പ്രവർത്തനങ്ങളുമായി നടന്ന അയാളുടെ നന്മകളെല്ലാം അവർ മറന്നു തുടങ്ങി.. നാട്ടിലും വീട്ടിലും കവലകളിലുമെല്ലാം അയാളെ കുറിച്ചുള്ള കഥകളായിരുന്നു..
Sunday, April 1, 2012
തട്ടിയിട്ടും മുട്ടിയിട്ടും പൊട്ടാത്ത “ജിന്നുമുട്ട”
ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായത് കൊണ്ടു തന്നെ ഇഷ്ടമുള്ള ആശയം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണ ഘടന അതിന്റെ പൌരന്മാർക്ക് വകവെച്ച് നൽകുന്നുണ്ട്. ഒരു നാട്ടിലെ ഭൂരിപക്ഷത്തിനു ഇഷ്ടമില്ല എന്നതു കൊണ്ട് അവിടെയുള്ള ന്യൂനപക്ഷം തങ്ങളുടെ ആശയം പറയാതിരിക്കണം എന്നുമില്ല.. താൻ വിശ്വസിക്കുന്ന ആശയം അത് ഒരു മൈക് പെർമിഷൻ എടുത്ത് തുറന്നു പറയാൻ ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. എന്നാൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു മുസ്’ലിം സംഘടനയായ മുജാഹിദ് പ്രസ്ഥാനം പല സ്ഥലങ്ങളിലും പോയി തങ്ങളുടെ ആശയം ഇന്നതാണ് എന്ന് വെട്ടിത്തുറന്ന് പറയുമ്പോൾ പലപ്പോഴും അവിടെയുള്ള ഭൂരിപക്ഷം എന്നവകാശപ്പെടുന്ന സമസ്തക്കാർ പരിപാടികൾ അലങ്കോലപ്പെടുത്താനും നിർത്തിവെപ്പിക്കാനുമൊക്കെ ശ്രമിക്കാറുമുണ്ട്. കല്ലെറിഞ്ഞും കസേരയെറിഞ്ഞും മുട്ടയും തക്കാളിയും വലിച്ചെറിഞ്ഞും ഒച്ചയുണ്ടാക്കിയും അലങ്കോലപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇവർക്ക് “മാനവികതയെന്തെന്നറിയില്ലേ??” എന്ന് സാധാരണക്കാർ പോലും ചോദിച്ചു പോകാറുണ്ട്.. എന്റെ പ്രദേശത്തിനടുത്ത് ഒരു മുജാഹിദ് പ്രഭാഷണത്തിനിടെ ഒരാൾ വന്ന് പ്രസംഗിച്ച് കൊണ്ടിരിക്കുന്ന മൈക്കുമെടുത്ത് ഓടി.. ഇത്രയും അധ:പതിച്ച, മാനവികത തൊട്ടുതീണ്ടിയിട്ടില്ലാത്ത സമൂഹത്തിനെ സംബന്ധിച്ചിടത്തോളം പരിപാടി കലക്കലും ടൈഗർ ഫോഴ്സ് രൂപീകരിച്ച് എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യലും ഒരു പുത്തരിയല്ല.. തന്റെ അണികൾക്ക് മാനവികതയുടെ കഷണം പോലുമില്ലെന്ന് മനസ്സിലാക്കിയ നേതാവിപ്പോൾ അണികൾക്ക് മാനവികത പഠിപ്പിക്കാൻ കേരളം മുഴുവൻ ഒരു കരാളയാത്ര നടത്താൻ ഒരുങ്ങിയിരിക്കയാണ്. എന്നാൽ ഇത് മാനവികത ഉണർത്താനുള്ള യാത്രയല്ലെന്നും മണിമന്തിരമുയർത്താനുള്ള ബിസിനസ്സുകാരന്റെ യാത്രയാണെന്നുമാണ് പൊതുജന സംസാരം..
Wednesday, March 21, 2012
പിറവത്തും ജയിച്ചത് ശൈഖുന തന്നെ..
സർവ്വ ശക്തനായ രക്ഷിതാവിന്റെ നാമത്തിൽ...
പിറവം ഇലക്ഷൻ കഴിഞ്ഞു.. എൽ.ഡി.എഫും, യു.ഡി.എഫും പറഞ്ഞതു പോലെ ഭരണത്തെ ജനങ്ങൾ വിലയിരുത്തിക്കഴിഞ്ഞു.. അഞ്ചു കൊല്ലം ഭരിച്ചിട്ട് ഒരു ചുക്കും ചെയ്യാതിരുന്ന എൽ.ഡി.എഫിനേയും ഒരു വർഷത്തിനുള്ളിൽ ചെയ്യാവുന്നതെല്ലാം ചെയ്ത യുഡീഫിനേയും ജനങ്ങൾ നന്നായി “വില”യിരുത്തി.. ജനസമ്പർക്ക പരിപാടികളും മറ്റുമായി ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത് എന്ത് ഉദ്ദേശത്തിന്റെ പേരിലാണെങ്കിലും തള്ളിക്കളയാനാകില്ല.. ഇത് യഥാർത്ഥത്തിൽ അനൂപ് ജേകബിന്റെ വിജയമോ എം.ജെ ജേകബിന്റെ പരാജയമോ അല്ല, മറിച്ച് യു.ഡി.എഫ് സർക്കാരിന്റെ വിജയമാണ്. അർഹിച്ച വിജയം...
പക്ഷെ അതൊന്നുമല്ല ഇവിടെ വിഷയം. ജയിച്ചത് യു.ഡി.എഫോ , എൽ.ഡി എഫോ ഇനി സാക്ഷാൽ ബി.ജെ.പി തന്നെയായാലും അടുത്ത ദിവസങ്ങളിലായി നടക്കാനിരിക്കുന്ന ഒരു ഇന്റർവ്യൂ ആണു പ്രശ്നം
പിറവം ഇലക്ഷൻ കഴിഞ്ഞു.. എൽ.ഡി.എഫും, യു.ഡി.എഫും പറഞ്ഞതു പോലെ ഭരണത്തെ ജനങ്ങൾ വിലയിരുത്തിക്കഴിഞ്ഞു.. അഞ്ചു കൊല്ലം ഭരിച്ചിട്ട് ഒരു ചുക്കും ചെയ്യാതിരുന്ന എൽ.ഡി.എഫിനേയും ഒരു വർഷത്തിനുള്ളിൽ ചെയ്യാവുന്നതെല്ലാം ചെയ്ത യുഡീഫിനേയും ജനങ്ങൾ നന്നായി “വില”യിരുത്തി.. ജനസമ്പർക്ക പരിപാടികളും മറ്റുമായി ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത് എന്ത് ഉദ്ദേശത്തിന്റെ പേരിലാണെങ്കിലും തള്ളിക്കളയാനാകില്ല.. ഇത് യഥാർത്ഥത്തിൽ അനൂപ് ജേകബിന്റെ വിജയമോ എം.ജെ ജേകബിന്റെ പരാജയമോ അല്ല, മറിച്ച് യു.ഡി.എഫ് സർക്കാരിന്റെ വിജയമാണ്. അർഹിച്ച വിജയം...
പക്ഷെ അതൊന്നുമല്ല ഇവിടെ വിഷയം. ജയിച്ചത് യു.ഡി.എഫോ , എൽ.ഡി എഫോ ഇനി സാക്ഷാൽ ബി.ജെ.പി തന്നെയായാലും അടുത്ത ദിവസങ്ങളിലായി നടക്കാനിരിക്കുന്ന ഒരു ഇന്റർവ്യൂ ആണു പ്രശ്നം
Thursday, January 26, 2012
സന്തോഷം വേണ്ടോലേ... ഫേസ്ബുക്ക് വിട്ടോളീ...
സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തിൽ...
ഇന്റർനെറ്റ് കണക്ട് ചെയ്താലുടൻ എല്ലാരും ഫേസ്ബുക്കിലേക്ക് ഓടിയും ചാടിയും എത്തും. വല്ല “ലൈക്കും” കിട്ടീട്ടുണ്ടോ, കമന്റുകൾ എത്ര വന്നു, ഗ്രൂപ്പിൽ പുതിയ പോസ്റ്റുണ്ടോ, എന്നൊക്കെ... ഇതിനിടയിൽ ഒരു നിമിഷം പോലും ഫേസ്ബുക്ക് വിട്ടു നിൽക്കാതിരിക്കാൻ “ഫേസ്ബുക് മെസെഞ്ചറും” ഇറക്കി പഹയന്മാർ..അങ്ങനെ ഉണ്ണാനും ഉറങ്ങാനും നേരല്ലാതെ ഫേസ്ബുക്കിനു മുൻപിലായി എല്ലാരും. വിക്കിപ്പീഡിയ അടച്ചാലും ഗൂഗിൾ പൂട്ടിയാലും യാഹു നഷ്ടത്തിലായാലും ഫേസ്ബുക്ക് ഒരു സെകണ്ടുപോലും നിന്നുപോകരുതെന്നേ എല്ലാർക്കും പറയാനുള്ളൂ.. ഇതിനിടയിൽ സോപ്പയും (SOPA) മറ്റു കുന്ത്രാണ്ടങ്ങളും വന്നപ്പോഴും വിക്കിപ്പീഡിയ വരെ അടച്ചെങ്കിലും ഫേസ്ബുക്കിനൊരു പോറൽ പോലുമേറ്റില്ല.. പ്രത്യേകിച്ചും മലയാളികൾ 24 മണിക്കൂറും ഫേസ്ബുക്കിൽ ലൈക്കുമടിച്ചിരിക്കുന്നത് കാണുമ്പോൾ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. ഇന്റർനെറ്റെന്നാൽ ഫേസ്ബുക്ക് മാത്രമാണെന്ന ധരണയിലാണെന്ന് തോന്നും ഇവരുടെ കളി കണ്ടാൽ.. എന്നാൽ ഇങ്ങനെയുള്ള സകല ഫേസ്ബുക്ക് ഭ്രാന്തന്മാരേയും ഞെട്ടിപ്പിച്ചു കൊണ്ടാണ് ഏതോ ഒരു യൂണിവേർസിറ്റിയിൽ നിന്നുള്ള (Utah Valley University) പഠന റിപ്പോർട്ട് വന്നിരിക്കുന്നത്.. ഏന്താണെന്നോ, ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ മറ്റുള്ളവരെക്കാൾ ദുഖിതരാണത്രേ..!! വായിക്കാൻ ഇവിടെ ക്ലിക്കുക..
അപ്പോ ഇനി ഏതായാലും അതൊക്കെ കുറക്കാം ലേ.. അതിനെന്ത് ചെയ്യണം?? ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ധാരാളം ഒഴിവ് സമയവും ഉണ്ടാകുമ്പോൾ എന്തായാലും തൊടാതിരിക്കാനൊന്നും പറ്റില്ല.. അതു കൊണ്ട് തന്നെ, ഇന്റർനെറ്റിലെ തന്നെ മറ്റു മാർഗ്ഗങ്ങളിൽ സമയം ചെലവഴിക്കുന്നതാവും നല്ലത്.. അതിൽ ചിലത് താഴെ കൊടുക്കുന്നു.
Saturday, January 14, 2012
ഈ മാറ്റം നാറ്റത്തിനല്ലേ സഖാവേ..?
സർവ്വലോക രക്ഷിതാവിന്റെ നാമത്തിൽ,,


പണ്ടേ “മാറ്റ”ത്തിന്റെ വഴിയിലായിരുന്നു നമ്മുടെ ജമാ’അത്തെ ഇസ്’ലാമി, ആദർശവും ആശയവും നിലപാടും നയവും എന്നു വേണ്ട എല്ലാ കുണ്ടാമണ്ടികളും മാറ്റിക്കൊണ്ടേയിരുന്നു. ഹറാമമും ശിർക്കുമൊക്കെയായിരുന്ന വോട്ടിംഗ് ഹലാലും ജാഇസുമൊക്കെയായത് നമ്മൾ കണ്ടു. ഒടുവിൽ മത്സരിച്ചപ്പോൾ അവിടെയുമുണ്ടായിരുന്നു ഒരു “മാറ്റ” ടെച്ച്, അതെ, “മാറ്റത്തിനൊരു വോട്ട്..!“. അങ്ങനെ ദീനും ദുനിയാവുമെല്ലാം മാറ്റി മാറ്റി ഒരു പരുവത്തിലാക്കിയിരുന്നു ഈ സാമ്പാർ മതക്കാർ..
Thursday, January 5, 2012
ഇതെന്താ വെള്ളരിക്കാ പട്ടണമോ??
സർവ്വലോക രക്ഷിതാവിന്റെ നാമത്തിൽ..
“ഒരു തുള്ളിച്ചോരക്ക് ഒരു കുടം ചോര” എന്ന മുദ്രാവാക്യവുമായി വർഷങ്ങൾക്ക് മുൻപ് അബ്ദുൽ നാസർ മഅദനി എന്ന മനുഷ്യൻ ചില പ്രഭാഷണങ്ങൾ നടത്തിയിരുന്നു.. അദ്ദേഹത്തിന്റെ വിവേകത്തേക്കാളേറെ വികാരം അദ്ദേഹത്തെ നിയന്ത്രിച്ച ആ ദിനങ്ങളിൽ അദ്ദേഹം നടത്തിയ പ്രസ്താവനകൾ ഇന്ത്യൻ ഭരണഘടനക്ക് മാത്രമല്ല, ഇസ്’ലാമിനു തന്നെ യോജിക്കാൻ പറ്റാത്തതാണ്. “അന്യായമായി ഒരു മനുഷ്യനെ കൊന്നാൽ അവൻ ഈ ലോകത്തുള്ള മുഴുവൻ ജനങ്ങളേയും കൊന്നവനെ പോലെയാണ്” എന്ന മഹത്തായ അദ്ധ്യാപനമുള്ള ഖുർആനിന്റെ യഥാർത്ഥ അനുയായിക്ക് ഒരിക്കലും ഒരു കുടം പോയിട്ട് ഒരു ഗ്ലാസ് രക്തം പോലും ചിന്താൻ അനുവാദമില്ല. മാത്രമല്ല, അത്തരത്തിലുള്ള പ്രസ്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും യുവാക്കളുടെ ചുടുരക്തം തിളപ്പിച്ച മഅദനിയെ ഒരു ഇസ്‘ലാമിന്റെ നേതാവായി അംഗീകരിക്കാൻ മുസ്’ലിംകൾക്കാവില്ല.. ജെയിൽ മോചിതനായ ശേഷം “ഞാൻ ദസൂഖി തരീഖത്ത് സ്വീകരിച്ചിരിക്കുന്നു” എന്ന് പറഞ്ഞ് പിഴച്ച ത്വരീഖത്തിലേക്ക് “ഒരു ജെയിലിൽ നിന്ന് മറ്റൊരു “ആത്മീയ ജെയിലിലേക്ക്” കൂടുമാറിയ മഅദനി എങ്ങനെ ആത്മീയ നേതാവാകും? ഇല്ലാ, ഒരിക്കലുമില്ല.. മുൻപ് അദ്ദേഹം സ്വീകരിച്ച തീവ്രവാദവും ഇപ്പോൾ അദ്ദേഹം പിൻപറ്റുന്ന പിഴച്ച ത്വരീഖത്തും ഒരു മുസ്’ലിമിന് ഒരിക്കലും യോജിക്കാനാവാത്തതാണ്.Saturday, December 31, 2011
ഈ ഡാം പൊട്ടരുത്. യുവാക്കളേ നിങ്ങൾ പൊട്ടിക്കരുത്..
സർവ്വശക്തന്റെ നാമത്തിൽ...
![]() |
| പൊട്ടാൻ പോകുന്ന “ഡാം” |
മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഉണ്ടായേക്കാവുന്ന ഭവിശ്യത്തുകളെ പറ്റിയാണ് “ബൂലോകത്ത്” ഇപ്പോൾ പ്രധാന ചർച്ച.. ഡാം പൊട്ടിയാൽ കേരളത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിലാകുമെന്നും 30 ലക്ഷത്തിലധികം പേർ മുങ്ങി മരിക്കുമെന്നും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് അത്താണിയില്ലാതാകുമെന്നും നാം വായിച്ചു. രാഷ്ട്രീയക്കാരും മാധ്യമങ്ങളും അല്പം വൈകിയാണെങ്കിലും ഈ വിഷയത്തിനു വേണ്ടതു പോലെ പ്രാധാന്യം നൽകി..
Sunday, December 4, 2011
ഓടിയാൽ ക്ഷീണം മാറുമോ ഉസ്താദേ?
സർവ്വശക്തനായ അല്ലാഹുവിന്റെ നാമത്തിൽ..
അടികിട്ടിയാൽ കുറച്ച് റെസ്റ്റ് എടുക്കണം. നാട്ടുകാർ മുഴുവൻ പൊതിരെ തല്ലിയാൽ ഒരു മാസമെങ്കിലും “ബെഡ് റെസ്റ്റ്” വേണം..എന്നാൽ കേരളത്തിലെ ഒരു മുസ്ലിയാർക്ക് ഇക്കാര്യം ഇനിയും മനസ്സിലായിട്ടില്ല.. കേശത്തിന്റെയും കാശിന്റെയും പേരിൽ നടത്തിയ വൻ തട്ടിപ്പുകൾ പൊതുജനം കയ്യോടെ പിടികൂടി പൊതിരെ തല്ലിയിട്ടും അയാൾ ഓട്ടം തുടരുകയാണ്. ഇപ്പോഴിതാ വീണ്ടും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വീണ്ടും ഓടുകയാണത്രേ..
Subscribe to:
Posts (Atom)


