Tuesday, April 10, 2018
പ്രപഞ്ചോല്പത്തി: ഇരുട്ടില്‍ തപ്പുന്ന നിരീശ്വരവിശ്വാസികള്‍
പ്രപഞ്ചം എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിനാല്‍ തന്നെ നിലവിലുള്ള പ്രപഞ്ചമെന്ന യാഥാര്‍ഥ്യത്തിന്റെ തുടക്കം എങ്ങനെയെന്ന അന്വേഷണവും സ്വാഭാവികമാണ്. പ്രപഞ്ചത്തിന്റെ തുടക്കം തേടിയുള്ള അന്വേഷണം എന്നും നിരീശ്വരവാദികള്‍ക്ക് ഒരു കീറാമുട്ടിയാണ്. എല്ലാറ്റിനും കാരണക്കാരനായ സ്രഷ്ടാവിനെ നിഷേധിച്ചേ മതിയാകൂ എന്ന വാശിയുമായി തുടക്കം തേടിയുള്ള യാത്ര ഇരുട്ടില്‍ തപ്പലല്ലാതെ മറ്റെന്താണ്? അതിനവര്‍ ഒരു പരിഹാരം കണ്ടു. ഈ പ്രപഞ്ചത്തിന് ഒരു തുടക്കമില്ലെന്നും പ്രപഞ്ചം അന്നും ഇന്നും എന്നും ഇതേ പോലെ നിലനില്‍ക്കുകയായിരുന്നു, അങ്ങനെ തന്നെ നിലനില്ക്കുകയും ചെയ്യും എന്ന steady state theory ആയിരുന്നു ഒരുപാട് കാലം അവരുടെ പിടിവള്ളി. പ്രപഞ്ചം അനാദിയായത് കൊണ്ട് തുടക്കം തേടിയുള്ള അന്വേഷണങ്ങളും നിരര്‍ഥകമാണ് എന്നവര്‍ വാദിച്ചു. തുടക്കമോ ഒടുക്കമോ ഇല്ലാത്ത ദൈവത്തെ പറ്റി പറയുമ്പോള്‍ മുഖം ചുളിക്കുന്നവര്‍ പ്രപഞ്ചത്തിലോ പ്രകൃതിയിലോ അത് ആരോപിക്കുമ്പോള്‍ കൈകൊട്ടി സ്വീകരിച്ചു. എങ്ങനെയെങ്കിലും ദൈവത്തെ നിഷേധിക്കണം എന്നത് മാത്രമാണ് ലക്ഷ്യം എന്ന് വ്യക്തം.
എന്നാല്‍ ശാസ്ത്രം ഏറെ പുരോഗമിച്ചു. ഗ്യാലക്സികളെ പറ്റിയുള്ള പഠനങ്ങള്‍ പുതിയൊരു തിരിച്ചറിവായിരുന്നു ശാസ്ത്രജ്ഞന്മാര്ക്ക് നല്‍കിയത്. ഗ്യാലക്സികളെ നിരീക്ഷിക്കുമ്പോള്‍ അവയെല്ലാം red shift ആണ് കാണിക്കുന്നത് എന്ന കാര്യം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. അഥവാ എല്ലാ ഗ്യാലക്സികളും നമ്മില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്! ഇതിനെക്കുറിച്ച് വിശദമായി പഠിച്ച എഡ്വിന് ഹബ്ള്‍ 1929ല്‍ വിപ്ലവകരമായ ഒരു പ്രഖ്യാപനം നടത്തി. 'പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ബലൂണിലെ പുള്ളികള്‍ ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ എങ്ങനെ പരസ്പരം അകലുന്നുവോ, അതേപടി ഗ്യാലക്സികള്‍ പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ്.' ഇത് പ്രഖ്യാപിക്കുക മാത്രമല്ല, പ്രപഞ്ചവികാസത്തെ അളക്കാനുള്ള സൂത്രവാക്യവും അദ്ദേഹം കണ്ടുപിടിച്ചു. ഒരു ഗ്യാലക്സി നമ്മില്‍ നിന്ന് അകന്നുപോകുന്നതിന്റെ വേഗത ആ ഗ്യാലക്സിയും നമ്മളും തമ്മിലുള്ള അകലത്തിന് ആനുപാതികമായി ആയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രപഞ്ചം എന്നും ഒരേപോലെ നിലനില്‍ക്കുകയാണ് എന്ന് വാദിച്ചുനടന്നവര്‍ക്ക് ഇതൊരു ഞെട്ടല്‍ തന്നെയായിരുന്നു. വിശ്വാസികളെ സംബന്ധിച്ച് അവരുടെ പ്രമാണങ്ങളോട് യോജിച്ചുപോകുന്ന ഒരു കാര്യം തന്നെയായിരുന്നു പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്നത്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''ആകാശമാകട്ടെ നാം അതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു''(51:47).
പ്രപഞ്ചം വികസിക്കുന്നു എന്നതില്‍ നിന്നും സ്വാഭാവികമായി അതിനൊരു തുടക്കമുണ്ട് എന്ന് മനസ്സിലാക്കാം. അഥവാ സമയം മുന്നോട്ട് പോകുംതോറും ഗ്യാലക്സികള്‍ തമ്മില്‍ അകന്നുകൊണ്ടിരിക്കുകയാണ് എങ്കില്‍ സമയം പിന്നോട്ട് പോയാല്‍ അവയുടെ അകലം കുറഞ്ഞുവരുമല്ലോ. അങ്ങനെ കുറഞ്ഞ് കുറഞ്ഞ് അവ തമ്മിലുള്ള അകലം ഇല്ലാതാവുന്ന ഒരു സമയവും ഉണ്ടാകുമല്ലോ. ഈ ചിന്തകളാണ് മഹാവിസ്ഫോടനം (Big Bang) എന്ന ആശയത്തിലേക്ക് എത്തിച്ചത്. സമയം പിന്നോട്ട് സഞ്ചരിച്ചാല്‍ ഗ്യാലക്സികള്‍ തമ്മിലുള്ള അകലം പൂജ്യമായ, എല്ലാം ഒരു കേന്ദ്രത്തില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള അവസ്ഥ ഉണ്ടായിരുന്നു. ഘനത്വവും സ്ഥലകാലത്തിന്റെ വക്രതയും അനന്തമായ, ശാസ്ത്രീയ നിയമങ്ങള്‍ക്ക് അതീതമായ ആ അവസ്ഥയെ singularity എന്ന് വിളിക്കുന്നു. ഈ അവസ്ഥയില്‍ നിന്നുള്ള ശക്തമായ ഒരു വികാസത്തിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്നതാണ് മഹാവിസ്ഫോടനസിദ്ധാന്തം മുന്നോട്ട് വെക്കുന്ന ആശയം.
മറ്റു വിശദാംശങ്ങള്‍ നമുക്ക് പിന്നീട് സംസാരിക്കാം. എന്തായാലും ഇതോടെ പ്രപഞ്ചത്തിനൊരു തുടക്കമുണ്ട് എന്നത് ശാസ്ത്രലോകം അംഗീകരിച്ചു. പ്രപഞ്ചത്തിനു തുടക്കമോ ഒടുക്കമോ ഇല്ലെന്നും അതിനാല്‍ പ്രപഞ്ചോല്‍പ്പത്തി തേടി പോകേണ്ട ആവശ്യമോ അതിനൊരു സ്രഷ്ടാവിന്റെ ആവശ്യകതയോ ഇല്ലെന്ന വാദം ഇതോടെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു. പ്രപഞ്ചത്തിനൊരു തുടക്കമുണ്ട്. എങ്കില്പിന്നെ അതിനു നാല് സാധ്യതകളാണ് നമുക്ക് പരമാവധി എണ്ണാന്‍ സാധിക്കുക.
1. ഒന്നുമില്ലായ്മയില്‍ നിന്ന് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു.
2. പ്രപഞ്ചം സ്വയം സൃഷ്ടിച്ചു.
3. സൃഷ്ടിക്കപ്പെട്ട എന്തോ ഒന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചു.
4. സൃഷ്ടിക്കപ്പെടാത്ത, കാരണങ്ങള്‍ക്ക് അതീതനായ ഒരു സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിച്ചു.
ഇതല്ലാത്ത ഒരു സാധ്യത നമുക്ക് മുമ്പിലില്ല. ഒന്നാമതായി, പലപ്പോഴും നിരീശ്വരവാദികള്‍ ഉന്നയിക്കാറുള്ള ഒരു വാദമാണ് പ്രപഞ്ചം ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടായി എന്നത്. സത്യത്തില്‍ എന്താണീ 'ഒന്നുമില്ലായ്മ'? ഒന്നുമില്ലായ്മ എന്നാല്‍ എന്തോ ഒന്നാണ് എന്ന നിലയ്ക്കാണ് വളരെ പ്രഗത്ഭരായ നിരീശ്വരവാദ പ്രചാരകര്‍ പോലും സംസാരിക്കുന്നത്. ഒന്നുമില്ലായ്മ എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള അക്ഷരാര്‍ഥത്തില്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഘനമോ ഊര്‍ജമോ ഒന്നും ഇല്ലാത്ത Absolute Nothingness. ആ ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെയാണ് എന്തെങ്കിലും ഒന്ന് ഉണ്ടാവുക? സാമാന്യയുക്തിക്കും അടിസ്ഥാന ശാസ്ത്രനിയമങ്ങള്‍ക്കും എതിരല്ലേ അത്?
ഒന്നുമില്ലായ്മ വിശദീകരിക്കാന്‍ നിരീശ്വരന്മാര് പാടുപെടുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് സഹതാപം തോന്നാതിരിക്കുക! 'A Universe From Nothing' എന്ന പുസ്തകമെഴുതിയ ലോകപ്രശസ്ത നിരീശ്വരവാദിയായ ലോറന്‍സ് ക്രോസ് പറയുന്നത് ഇങ്ങനെയാണ്:
'Once you have some energy, using quantum rules and Dirac's equation, you can create mass out of nothing' അഥവാ അല്പം ഊര്‍ജമുണ്ടെങ്കില്‍ ക്വാണ്ടം നിയമങ്ങളും ഡിറാഖ് സൂത്രവാക്യങ്ങളും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒന്നുമില്ലായ്മയില്‍ നിന്ന് ഘനത്വം ഉണ്ടാക്കാം എന്ന്! ഒരു വാചകത്തില്‍ തന്നെ ഇത്ര വലിയ വൈരുധ്യം പറയാന്‍ മറ്റാര്‍ക്ക് സാധിക്കും?! ആദ്യം അല്പം ഊര്‍ജം ആവശ്യമാണെന്ന് പറഞ്ഞ അതേ ആളാണ് ഒന്നുമില്ലായ്മയില്‍ നിന്ന് ഘനമുണ്ടാക്കാം എന്ന് വാദിക്കുന്നത്. ഊര്‍ജം ആവശ്യമാണെങ്കില്‍ എങ്ങനെയാണ് സര് അത് ഒന്നുമില്ലായ്മ ആവുക? ഒന്നുമില്ലായ്മയില്‍ ഊര്‍ജമുണ്ടാവുകയില്ലല്ലോ. ഊര്‍ജമുണ്ടെങ്കില്‍ അത് ഒന്നുമില്ലായ്മ അല്ലലോ!
ഇങ്ങനെ ഒന്നുമില്ലായ്മ എന്തെന്നോ അതില്‍ ഊര്‍ജം എവിടെ നിന്ന് വരുന്നുവെന്നോ വിശദീകരിക്കാനാവാതെ നട്ടം തിരിയുകയാണ് നിരീശ്വരന്മാര്. ദൈവത്തെ നിഷേധിക്കുവാന്‍ എത്ര വലിയ യുക്തിരഹിതമായ ആശയവും വാദിക്കാന്‍ ഇവര്‍ മടിക്കില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഒന്നുമില്ലായ്മയില്‍ നിന്ന് പ്രപഞ്ചമുണ്ടായി എന്ന് വാദിക്കാന്‍ ഇവര്‍ തയ്യാറാകുന്നത്. ആ ഒന്നുമില്ലായ്മ പോലും വിശദീകരിക്കുമ്പോള്‍ അത് ഒന്നുമില്ലായ്മയല്ലെന്നും അതില്‍ എന്തൊക്കെയോ ഉണ്ടെന്നും പറഞ്ഞ് പോകുന്ന നിസ്സഹായാവസ്ഥ!
രണ്ടാമത്തെ സാധ്യതയാണ് പ്രപഞ്ചം സ്വയം സൃഷ്ടിക്കുക എന്നത്. ഈ വാദത്തില്‍ തന്നെ അതിന്റെ യുക്തിരാഹിത്യം വ്യക്തമാണ്. പ്രപഞ്ചം സ്വയം സൃഷ്ടിക്കുക എന്നാല്‍ പ്രപഞ്ചം ഉണ്ടാവാനുള്ള കാരണം അത് തന്നെയാണ് എന്നതാണ്. പ്രപഞ്ചം പ്രപഞ്ചത്തെ സൃഷ്ടിക്കണമെങ്കില്‍ ആദ്യം പ്രപഞ്ചം നിലവിലുണ്ടാവണ്ടേ? അഥവാ നിലവിലില്ലാത്ത പ്രപഞ്ചം അതിന്റെ തന്നെ കാരണമാവുക! നിലവില്‍ ഇല്ലാത്ത ഒരു കാരണം എങ്ങനെയാണ് ഒരു കാര്യം സാധിക്കാനുള്ള കാരണമായി വര്‍ത്തിക്കുക? ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ ഇല്ലാത്ത ഒരു വസ്തു ഒരു കാര്യത്തിന്റെ കാരണമായി ഭവിക്കുക എന്ന ഭൂലോക അസംബന്ധമാണ് ഈ വാദം.
മൂന്നാമത്തെ സാധ്യതയാണ് സൃഷ്ടിക്കപ്പെട്ട എന്തോ ഒന്ന് സൃഷ്ടിച്ചു എന്നത്. സ്വാഭാവികമായും അതിന്റെ സ്രഷ്ടാവിലേക്കുള്ള അന്വേഷണമായിരിക്കും പിന്നീട്. ഓരോന്നും സൃഷ്ടിക്കപ്പെട്ട വേറെയൊന്നിനാല്‍ സൃഷ്ടിക്കപ്പെട്ടു എന്നുള്ള വാദം ഒരിക്കലും പ്രപഞ്ചോല്പത്തി വിശദീകരിക്കാന്‍ പ്രാപ്തമല്ല. 'അതിനെയാര് സൃഷ്ടിച്ചു' എന്ന അന്വേഷണം അനന്തമായി നീളുമെന്നല്ലാതെ ആദ്യ സൃഷ്ടിപ്പിനെ പറ്റി വിശദീകരിക്കാന്‍ ഒരിക്കലും സാധ്യമാവുകയില്ല.
അവസാനത്തെ സാധ്യതയാണ് സൃഷ്ടിക്കപ്പെടാത്ത, കാരണങ്ങള്‍ക്ക് അതീതനായ ഒരു സ്രഷ്ടാവ് സൃഷ്ടിച്ചു എന്നത്. പ്രപഞ്ചത്തിനും പദാര്‍ഥങ്ങള്‍ക്കും കാലത്തിനും അതീതനായ ഒരു സര്‍വശക്തനായ ഒരു പടച്ചവന് സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചം എന്ന് വിശ്വസിക്കുന്നതിനെക്കാള്‍ യുക്തിസഹമായി മറ്റെന്ത് സാധ്യതയാണ് ഉയര്‍ത്തിക്കാട്ടാനാവുക?
''കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന് കണ്ടെത്തുകയും ചെയ്യും. അവന് സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു'' (ക്വുര്‍ആന്‍ 6:103).
സാമാന്യയുക്തിക്കോ ബുദ്ധിക്കോ ഒരിക്കലും അംഗീകരിക്കാനാവാത്ത ഉള്ളുപൊള്ളയായ 'ഒന്നുമില്ലായ്മാ'വാദങ്ങള്‍ വാദിച്ചു നടക്കുന്നവര്‍ക്ക് സ്രഷ്ടാവിനെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന മുന്‍വിധിയും അഹന്തയും മാത്രമാണ്. ഇങ്ങനെയൊക്കെ ഒരു യുക്തിയുമില്ലാത്ത വാദങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ദൈവവിശ്വാസത്തെ എങ്ങനെയെങ്കിലും യുക്തിരഹിതമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നിരീശ്വരന്മാര്. ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെ എന്തെങ്കിലും ഉണ്ടാവും, പ്രപഞ്ചം എങ്ങനെ സ്വയം സൃഷ്ടിക്കും, ഇത്ര വ്യവസ്ഥാപിതമായ പ്രപഞ്ചം എങ്ങനെ യാദൃശ്ചികമായി ആരും സൃഷ്ടിക്കാതെ ഉണ്ടായി തുടങ്ങിയ എണ്ണമറ്റ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരമില്ലാതാകുമ്പോള്‍ പതിനെട്ടാമത് അടവായി അവര്‍ തിരിച്ചു ചോദിക്കുന്ന ചോദ്യമാണ് 'അങ്ങനെയെങ്കില്‍ ദൈവത്തെ ആര് സൃഷ്ടിച്ചു?' എന്നത്.
തങ്ങളുടെ വാദങ്ങളുടെ യുക്തിരാഹിത്യം ബോധ്യപ്പെടുമ്പോള്‍ ഒഴിഞ്ഞുമാറാന്‍ നടത്തുന്ന ഒരു ശ്രമം മാത്രമാണീ ചോദ്യം. എന്തെന്നാല്‍ കാരണങ്ങള്‍ക്ക് അതീതനായ, സൃഷ്ടിക്കപ്പെടാത്ത, കാലത്തിനും പ്രപഞ്ചത്തിനും അതീതനായ ഒരു സ്രഷ്ടാവിനെ കുറിച്ചാണിവിടെ ചര്‍ച്ച തന്നെ. സൃഷ്ടിക്കപ്പെടാത്ത ഒന്നിനെ സൃഷ്ടിച്ചതാര്, കാലത്തിന് അതീതനായ ദൈവത്തിന്റെ തുടക്കമെന്ത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തന്നെ അര്‍ഥശൂന്യമാണ്.
അന്ധമായ നിരീശ്വരവിശ്വാസം വെടിഞ്ഞ് ശാസ്ത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പോലും ഇന്നീ ചോദ്യത്തിന്റെ യുക്തിരാഹിത്യം ബോധ്യമാകും. നേരത്തെ പറഞ്ഞ മഹാവിസ്ഫോടന സിദ്ധാന്തത്തിലേക്ക് തിരിച്ചുവരാം. വിസ്ഫോടനം നടക്കുന്നതിനു മുമ്പ് ഗ്യാലക്സികള്‍ തമ്മിലുള്ള അകലം പൂജ്യമായിരുന്ന അവസ്ഥയെ പറ്റി പറഞ്ഞല്ലോ. ആ സമയത്ത് ആ ബിന്ദുവിന്റെ ഘനത്വവും സ്ഥലകാല വക്രതയും അനന്തമായിരിക്കും. അനന്തമായ സംഖ്യകളെ കൈകാര്യം ചെയ്യാന്‍ ഗണിതത്തിനാവുകയില്ല എന്നതിനാല്‍ തന്നെ അവിടെ ഒരു ശാസ്ത്രീയ നിയമങ്ങളും ബാധകമല്ല. മഹാവിസ്ഫോടനത്തോടെയാണ് ഇന്ന് പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ആരംഭിക്കുന്നത്. അതിനാല്‍ തന്നെ 'സമയം' അല്ലെങ്കില്‍ 'കാലം' ആരംഭിക്കുന്നത് മഹാവിസ്ഫോടനത്തോടെയാണ് എന്നാണ് ഇന്ന് ശാസ്ത്രം പറയുന്നത്. എന്നുവെച്ചാല്‍ 'മഹാവിസ്ഫോടനത്തിനു മുന്‍പ് എന്ത്' എന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്, കാരണം അവിടെ മുമ്പെന്നോ ശേഷമെന്നോ പറയാന്‍ സമയം (time) എന്ന dimension നിലവിലില്ല എന്നത് തന്നെ!
സമയമില്ലാത്ത ഒരവസ്ഥയെ പറ്റി ചിന്തിക്കാന്‍ നമ്മുടെ ചിന്തകള്‍ക്ക് ചില പരിമിധികളുണ്ട്. സ്ഥലകാലനൈരന്തര്യത്തിനകത്ത് നിന്ന് ചിന്തിക്കുവാനേ നമുക്ക് സാധ്യമാവൂ. മൂന്ന് സ്പേസ് ഡയമെന്‍ഷനുകളും സമയത്തിന്റെ ഒരു ഡയമെന്‍ഷനും ചേര്‍ന്ന ഒരു ചതുര്‍മാന ലോകത്താണ് നാം ജീവിക്കുന്നത്. ഈ ചതുര്‍മാന ലോകത്തിനനുസരിച്ച്, അവ ഉള്‍ക്കൊള്ളാന്‍ മാത്രം പ്രപ്തമായ, ഭൂമി കേന്ദ്രീകൃതമായി വികസിച്ച നമ്മുടെ മസ്തിഷ്കത്തില്‍ സമയം എന്ന ഡയമെന്‍ഷനെ ഒഴിവാക്കി ചിന്തിക്കാന്‍ പറ്റാത്ത പ്രശ്നമാണിത്. അതുകൊണ്ട് തന്നെ ബിഗ്ബാങ്ങിനു മുന്‍പ് എന്താണ് എന്ന ചോദ്യത്തിന് ഇന്ന് ഭൗതികശാസ്ത്രം തന്നെ നല്കുന്ന ഉത്തരം അങ്ങനെ ഒരു അവസ്ഥയില്ല എന്നതാണ്. കാരണം അവിടെ സമയം എന്ന ഡയമന്ഷന് ഇല്ലാത്തത് കൊണ്ട് തന്നെ മുന്പെന്നോ ശേഷമെന്നോ തുടക്കമോ ഒടുക്കമോ ഒന്നും അവിടെയില്ല. ഇതാണ് നിരീശ്വരവാദികളുടെ ശാസ്ത്രക്ലാസുകളില്‍ പോലും അവര്‍ നല്കുന്ന ഉത്തരം!
ഇത് അംഗീകരിക്കാന്‍ ഒരു പ്രയാസവും തോന്നാത്തവര്‍ക്ക് എങ്ങനെയാണ് ബിഗ്ബാങ്ങിനും കാരണക്കാരനായ ദൈവത്തിനു തുടക്കമോ ഒടുക്കമോ ഇല്ലെന്നു പറയുമ്പോള്‍ നെറ്റിചുളിയുന്നത്? ബിഗ്ബാങ്ങോട് കൂടിയാണ് സമയം ഉണ്ടായത് എന്നതിനാല്‍ ബിഗ്ബാങ്ങിനു മുന്‍പ് എന്നൊരവസ്ഥ ഇല്ലെന്ന് പറയുന്നവര്‍ക്ക് ആ ബിഗ്ബാങ്ങിനും ഹേതുവായ സ്രഷ്ടാവിന് സമയം എന്ന അവസ്ഥ ബാധകമല്ല എന്ന് മനസ്സിലാക്കാന്‍ എന്താണ് പ്രയാസം? സമയം എന്ന ഡയമെന്‍ഷന്‍ അതീതനായ സ്രഷ്ടാവിന് തുടക്കമോ ഒടുക്കമോ ഒന്നും ബാധകമല്ലല്ലോ. ആ സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം സമയത്തിനും കാലത്തിനും പദാര്‍ഥങ്ങള്‍ക്കും സ്ഥലകാല നൈരന്തര്യത്തിനും എല്ലാം അതീതനാണ് അവന്. സമയം ബാധകമല്ലാത്ത സ്രഷ്ടാവിന് തുടക്കം എന്ന ഒരു അവസ്ഥ ഇല്ല. തുടക്കമില്ലാത്ത ഒന്നിനെ ആരെങ്കിലും സൃഷ്ടിക്കണോ? ഒരിക്കലും വേണ്ട! അവന് തുടക്കമോ ഒടുക്കമോ ഇല്ലാത്തവനാണ്, അവനെ ആരും സൃഷ്ടിച്ചിട്ടില്ല, ക്വുര്‍ആന്‍ നല്കുന്ന ഉത്തരം എത്ര കൃത്യം!
''പറയുക, കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു എല്ലാവര്ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന് (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. അവന് തുല്യനായി ഒരാളും ഇല്ല താനും'' (വിശുദ്ധ ക്വുര്‍ആന്‍: 112:1-4).
(അടുത്ത ഭാഗം: ജീവോല്പത്തി: പരിണാമം കൊണ്ട് ഓട്ടയടക്കാനാവുമോ?)
Tuesday, April 3, 2018
ദൈവാസ്തിത്വത്തിന് തെളിവുകളുണ്ടോ?!
ദൈവമുണ്ടോ എന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദൈവത്തെ നിഷേധിച്ചുകൊണ്ടും സ്ഥാപിച്ചുകൊണ്ടുമുള്ള വാദപ്രതിവാദങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓരോ കാലത്തും അതാത് കാലത്തെ ലഭ്യമായ അറിവുകള്‍ വെച്ച് ദൈവത്തെയില്ലാതാക്കാന്‍ നിരീശ്വരന്മാര് ശ്രമിച്ചിട്ടുണ്ട്. ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ കാലത്ത് മൂന്ന് ചലനനിയമങ്ങളോടെ ഇനിയൊരു ദൈവത്തിനു പ്രസക്തിയില്ലെന്ന് വീമ്പുപറഞ്ഞവരുണ്ടായിരുന്നു. പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ ഇന്നുമവര് അറിഞ്ഞമട്ടില്ല. അറുപതുകളില്‍ പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍ സ്റ്റോറി തന്നെ ‘ദൈവം മരിച്ചുവോ?’ എന്നായിരുന്നു. ശാസ്ത്രത്തിന്റെ പുരോഗതിയോടെ ദൈവവിശ്വാസം ഇല്ലാതാകുമെന്ന ഒച്ചപ്പാടുകളായിരുന്നു അന്ന് കേട്ടതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ ‘എന്തുകൊണ്ടാണ് ശാസ്ത്രം ദൈവത്തെ നിഷേധിക്കാത്തത്?’ എന്ന ചര്‍ച്ചയാണ് അതേ ടൈം മാഗസിനില്‍ നടക്കുന്നത് (2014 ഏപ്രില്‍ 17).
ദൈവമില്ല എന്ന് പഠിച്ചുബോധ്യപ്പെട്ടൊന്നുമല്ല ദൈവത്തെ നിഷേധിക്കാന്‍ ഇക്കൂട്ടര്‍ രംഗത്തിറങ്ങുന്നത്. തങ്ങള്‍ക്ക് മുകളില്‍ അനുസരിക്കപ്പെടേണ്ടവനായി ആരുമുണ്ടാകരുത് എന്നുള്ള അഹന്തയും ദൈവം നിശ്ചയിക്കുന്ന നിയമങ്ങളും അതിരുകളും കാര്യമാക്കാതെ തന്നിഷ്ടപ്രകാരം ജീവിക്കാനുള്ള ആഗ്രഹവുമാണ് ഒരാളെ ദൈവനിഷേധിയാക്കുന്നത്. ദൈവവിശ്വാസിയായി മതനിയമങ്ങള്‍ക്ക് വിധേയനായി ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. തനിക്ക് മുകളില്‍ സര്‍വ്വശക്തനായ ഒരു സ്രഷ്ടാവുണ്ടെന്നും താന്‍ അവന്റെ അടിമ മാത്രമാണെന്നും അംഗീകരിക്കാന്‍ വിനയമുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുമുള്ളൂ. അതിനാല്‍ തന്നെ ഇതിനെയെല്ലാം തള്ളിക്കളഞ്ഞ് ഒരു ബോധ്യവുമില്ലെങ്കിലും ദൈവത്തെ നിഷേധിക്കാന്‍ മുന്നോട്ട് വരികയാണ് നാസ്തികര്‍ ചെയ്യുന്നത്.
നിരീശ്വരവാദീ വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ഒരു സുഹൃത്തിനോട് ദൈവാസ്തിത്വത്തെ പറ്റി ഫേസ്ബുക്കില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ദൈവമുണ്ടോ ഇല്ലേ എന്നൊന്നും ഞങ്ങള്‍ക്ക് വിഷയമല്ല, ഏതായാലും നിങ്ങളുടെ കിത്താബില്‍ പറയുന്ന തരത്തില്‍ ഒരു ദൈവമില്ല എന്ന കാര്യം ഉറപ്പാണ്’ എന്നാണ്! നോക്കൂ, ദൈവവിശ്വാസവും നിരീശ്വരവിശ്വാസവും തമ്മിലുള്ള അടിസ്ഥാന വിഷയത്തില്‍ പോലും ഇവരുടെ ആത്മാര്‍ഥത എത്രത്തോളമുണ്ട് എന്ന്! ഖുര്‍ആനിലും ഹദീസിലും വന്ന അല്ലാഹുവിനെ പറ്റി വന്ന വിശദാംശങ്ങളെ മതവിമര്‍ശന തൊഴിലാളികള്‍ വളച്ചൊടിച്ച് കൊട്ടിമാട്ടി അവതരിപ്പിച്ചത് അതേപടി വിഴുങ്ങുകയും ഇങ്ങനെയാണെങ്കില്‍ ദൈവമില്ല എന്ന് പറയുന്ന ദയനീയമായ അവസ്ഥ. ദൈവമുണ്ടോ എന്ന വിഷയത്തില്‍ കൃത്യമായ ഒരു പഠനമോ ദൈവാസ്തിത്വത്തിന്റെ തെളിവുകളെ പറ്റിയുള്ള ഒരന്വേഷണമോ ഇവര്‍ നടത്തിയിട്ടില്ല.
ദൈവാസ്തിത്വത്തിന്റെ തെളിവുകളെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഇസ്ലാം ആദ്യമായി തന്നെ മുന്നോട്ട് വെക്കുന്നത് മനുഷ്യന്റെ ശുദ്ധപ്രകൃതി തന്നെയാണ്. ദൈവത്തെ തേടി ആകാശങ്ങളുടെ പുറത്തേക്കോ ഭൂമിയുടെ ആഴങ്ങളിലേക്കോ പോകേണ്ടതില്ലെന്നും മനുഷ്യന്റെ ശുദ്ധപ്രകൃതിയില്‍ തന്നെ ആ വിശ്വാസം അന്തര്‍ലീനമായിരിക്കുന്നു എന്നതാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.
‘ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്’ (വിശുദ്ധ ഖുര്‍ആന്‍ 30:30)
അതായത് ദൈവവിശ്വാസം എന്നത് മനുഷ്യന്റെ സൃഷ്ടിപ്പില്‍ തന്നെ അവനിലുള്ള ഗുണമാണ്. മനുഷ്യന്റെ ‘ഫിത്റത്ത്’ അഥവാ ശുദ്ധപ്രകൃതി അവന്റെ സ്രഷ്ടാവിനെ അംഗീകരിക്കുന്നു. പ്രകൃതിപരമായ പ്രവണതയായ ഒരു സ്രഷ്ടാവിലുള്ള വിശ്വാസം പ്രത്യേകം പഠിപ്പിച്ചെടുക്കേണ്ട ഒന്നല്ല, അത് നൈസര്‍ഗികമാണ് എന്ന് ചുരുക്കം. സാമൂഹ്യശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും നടക്കുന്ന പുതിയ പഠനങ്ങളും ഗവേഷണങ്ങളും ഈയൊരു കാര്യത്തെ സാധൂകരിക്കുന്നതാണ്. ദൈവത്തെ പറ്റി ഒരു തരത്തിലുള്ള അധ്യാപനവും നല്‍കാതെ ഒരു കുട്ടിയെ ഒറ്റപ്പെട്ട ഒരു ദ്വീപില്‍ കൊണ്ടുപോയി വളര്‍ത്തിയാല്‍ പോലും ആ ദ്വീപിന് ഒരു സ്രഷ്ടാവുണ്ട് എന്ന വിശ്വാസം അവനില്‍ രൂപപ്പെട്ടുവരും എന്ന തരത്തിലുള്ള പഠനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
മനുഷ്യന്റെ ഈ ശുദ്ധപ്രകൃതിക്ക് എതിരാണ് നിരീശ്വര വിശ്വാസം. അതുകൊണ്ട് തന്നെ ദൈവമില്ല എന്ന കാര്യം പ്രത്യേകം പഠിപ്പിക്കേണ്ടി വരുന്നു. അതൊരിക്കലും പ്രകൃതിപരമായി മനുഷ്യന് ലഭിക്കുന്ന ഒന്നല്ല. അതുകൊണ്ടാണ് സോവിയറ്റ് റഷ്യപോലുള്ള രാജ്യങ്ങളില്‍ നിരീശ്വരവാദം സ്കൂള്‍ സിലബസില്‍ പോലും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കുട്ടികളിലേക്ക് ഈയൊരു വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അവിടങ്ങളില്‍ പോലും ദൈവവിശ്വാസം തിരിച്ചുവരുന്നു എന്ന വസ്തുതയാണ് നമുക്ക് കാണാനാകുന്നത്. ശുദ്ധനിരീശ്വരന്മാരായി വളര്‍ത്തിക്കൊണ്ട് വന്ന ഒരു തലമുറ പോലും തിരിച്ചു ദൈവവിശ്വാസത്തിലേക്ക് പതിയെ തിരിച്ചു വരുന്നുണ്ടെങ്കില്‍ അത് മനുഷ്യന്റെ ശുദ്ധപ്രകൃതിയിലേക്കുള്ള തിരിച്ചുവരവ് തന്നെയാണ്.
ശക്തമായി നിരീശ്വരവാദത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ പോലും അറിയാതെ ചില സന്ദര്‍ഭങ്ങളില്‍ ദൈവത്തെ കുറിച്ച് സംസാരിച്ചത് അവരുടെ ഉള്ളില്‍ പോലുമുള്ള ഈ പ്രകൃതിപരമായ ഈ വിശ്വാസം കൊണ്ടാണ്. ആഗോള നിരീശ്വരവിശ്വാസികളുടെ പുരോഹിതനായ റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും ബിബിസി റേഡിയോയുടെ ഒരു ഇന്റര്‍വ്യൂക്കിടയില്‍ പെട്ടെന്ന് ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരാതിരുന്നപ്പോള്‍ അറിയാതെ വിളിച്ചു പോയത് ‘എന്റെ ദൈവമേ’ എന്നായിരുന്നു! കേരളത്തില്‍ തന്നെ നിരീശ്വരവാദിയായ ഒരു രാഷ്ട്രീയ നേതാവ് അവസാന കാലത്ത് ചില ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമപ്രവര്‍ത്തകര്‍ വല്ലാതെ ശല്യപ്പെടുത്തിയപ്പോള്‍ അവരോട് പറഞ്ഞത് ‘മുകളിലൊരാള്‍ ഉണ്ട് എന്ന് ഓര്‍മ്മിക്കണം കേട്ടോ’ എന്നായിരുന്നു! എല്ലാവരുടെയും ഉള്ളിലുള്ള സ്രഷ്ടാവിലുള്ള വിശ്വാസം ചിലപ്പോഴെങ്കിലും അറിയാതെ പുറത്ത് വരുന്നു എന്ന് മാത്രം.. എങ്കില്‍ പോലും വരട്ടുന്യായങ്ങളും കുതര്ക്കങ്ങളും പറഞ്ഞ് അവര്‍ വീണ്ടും ദൈവത്തെ നിഷേധിച്ചുകൊണ്ടേയിരിക്കും!
ദൈവാസ്തിത്വത്തിനുള്ള മറ്റൊരു പ്രധാനപ്പെട്ട തെളിവ് ലോകത്ത് കഴിഞ്ഞു പോയ മുഴുവന്‍ പ്രവാചകന്മാരും അവരിലൂടെ അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളും തന്നെയാണ്. കഴിഞ്ഞുപോയ ഒരു പ്രവാചകനും ദൈവത്തെ പറ്റി പഠിപ്പിക്കാതെ കടന്നുപോയിട്ടില്ല. ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണ് എന്ന് ബോധ്യപ്പെടുത്തുന്ന അമാനുഷിക ദൃഷ്ടാന്തങ്ങള്‍ (മുഅജിസത്ത്) അവരിലൂടെ സമൂഹം നേരിട്ട് ബോധ്യപ്പെട്ടു. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ഏറ്റവും വലിയ മുഅജിസത്തായ വിശുദ്ധ ഖുര്‍ആന്‍ ഇന്നും നമ്മുടെ മുന്പില് ഏറ്റവും വലിയ ദൃഷ്ടാന്തമായി നിലനില്ക്കുന്നു. ഖുര്‍ആന്‍ ദൈവത്തില്‍ നിന്നല്ല എന്ന് വാദിക്കുന്നവര്‍ക്ക് മുന്പില് അത് തെളിയിക്കാനുള്ള അവസരങ്ങള്‍ ഖുര്‍ആന്‍ ഒരുക്കി.
“പറയുക, ഈ ഖുര്‍ആന്‍ പോലുള്ള ഒന്ന് കൊണ്ടുവരാന്‍ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചാലും അവര്‍ അതുപോലെയുള്ള ഒന്ന് കൊണ്ടുവരികയില്ല. (സൂറ. ഇസ്രാഉ: 88)
ഖുര്‍ആന്‍ ദൈവികമല്ലെന്ന് വാദിച്ചവര്‍ക്ക് മുന്പില് ഖുര്‍ആന്‍ പോലുള്ള ഒന്ന് കൊണ്ട് വരാനുള്ള ഈ വെല്ലുവിളി ആവര്‍ത്തിക്കപ്പെട്ടു. ഒരാളും ഏറ്റെടുത്തില്ല, വീണ്ടും ഖുര്‍ആന്‍ വെല്ലുവിളിച്ചു.
“അദ്ദേഹം ഇത് കെട്ടിച്ചമച്ചതാണ് എന്നാണോ നിങ്ങള്‍ പറയുന്നത്, എങ്കില്‍ പറയുക, കെട്ടിച്ചമക്കപ്പെട്ട ഒരു പത്ത് സൂറത്തുകളെങ്കിലും ഇതുപോലെ നിങ്ങള്‍ കൊണ്ടുവരുവിന്‍. അല്ലാഹുവിന് പുറമേ സാധ്യമായവരെയൊക്കെ നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ സത്യവാന്മാരാണെങ്കില്” (സൂറ. ഹൂദ് : 13)
ഖുര്‍ആന്‍ പോലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ സാധിക്കാത്തവരോട് പത്ത് അദ്ധ്യായങ്ങള്‍ എങ്കിലും ഇതുപോലുള്ളത് കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചു. അതിനും അവര്‍ക്ക് സാധിച്ചില്ലെന്നു മാത്രമല്ല, ഖുര്‍ആന്‍ ഒന്നുകൂടി വെല്ലുവിളിച്ചു.
“നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അത് പോലെയുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടുവരുവിന്‍. അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ നിങ്ങള്‍ വിളിച്ചു കൊള്ളുകയും ചെയ്യുവിന്‍. നിങ്ങള്‍ സത്യവാന്മാരാണെങ്കില്” (ഖുര്‍ആന്‍ 2:23)
ഖുര്‍ആന്‍ പോലുള്ള ഒരു ഗ്രന്ഥമോ അതിലുള്ളത് പോലെയുള്ള പത്ത് അദ്ധ്യായങ്ങളോ കൊണ്ട് വരാന്‍ സാധിക്കാതിരുന്ന നിഷേധികളോട് ഖുര്‍ആനിലുള്ളത് പോലെയുള്ള ഒരു അദ്ധ്യായമെങ്കിലും കൊണ്ട് വരാന്‍ ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു.. കേവലം മൂന്ന് ആയത്തുകളുള്ള അദ്ധ്യായം പോലും ഖുര്‍ആനിലുണ്ട്. അത്ര ചെറിയ ഒരു അദ്ധ്യായമെങ്കിലും കെട്ടിച്ചമച്ച് ഉണ്ടാക്കി ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നിഷേധികള്‍ തയ്യാറായിരുന്നു എങ്കില്‍ അല്പമെങ്കിലും സത്യസന്ധത അവര്‍ക്കുണ്ട് എന്ന് വിചാരിക്കാമായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകളായി ഖുര്‍ആനിന്റെ ഈ വെല്ലുവിളി ഒരാളും ഏറ്റെടുക്കാതെ ഇന്നും നിലനില്ക്കുന്നു എന്നത് തന്നെയാണ് ഈ മഹത്തായ ഗ്രന്ഥം സര്‍വ്വശക്തനായ ദൈവത്തില്‍ നിന്നുള്ളതാണ് എന്നതിന് മറ്റൊരു പ്രധാന തെളിവ്. മനുഷ്യന് കെട്ടിച്ചമച്ച് ഉണ്ടാക്കിയതായിരുന്നു എങ്കില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ആര്‍ക്കും ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. അതല്ല എന്നുള്ളത് കൊണ്ട് തന്നെയാണ് അറബി സാഹിത്യത്തിന്റെ അത്യുന്നതിയിലെത്തിയ അക്കാലഘട്ടത്തിലെ അറബികള്‍ക്കോ ഇന്ന് വരെ ഒരു മനുഷ്യക്കുഞ്ഞിനുമോ ഈ വെല്ലുവിളി ഏറ്റെടുക്കാനാവാതെ പോയത്. ഖുര്‍ആന്‍ വീണ്ടും മനുഷ്യചിന്തയെ ഉണര്‍ത്തുന്നു:
“അവര്‍ ഖുര്‍ആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു” (ഖുര്‍ആന്‍ 4:82)
വൈരുദ്ധ്യങ്ങളോ അവാസ്തവ പ്രസ്താവനകളോ അക്കാലഘട്ടത്തില്‍ സമൂഹത്തില്‍ ഉണ്ടായിരുന്ന അബദ്ധധാരണകളോ ഒന്നും ഖുര്‍ആനില്‍ ഇടംപിടിച്ചില്ല എന്നത് തന്നെയാണ് ഇത് സര്‍വ്വജ്ഞാനിയായ ഏകദൈവത്തില്‍ നിന്നുള്ളതാണ് എന്നതിന് ഏറ്റവും വലിയ തെളിവ്. ഈ വസ്തുതയെ നിഷേധിക്കുന്നവര്‍ക്ക് അവരുടെ വാദം തെളിയിക്കാനുള്ള അവസരവും ഖുര്‍ആന്‍ ഒരുക്കി. എന്നാല്‍ ഇന്നേ വരെ അതിനാര്‍ക്കും സാധിച്ചിട്ടില്ല, ഇനിയൊട്ട് സാധിക്കുകയുമില്ല.. അത് സാധിക്കാത്ത കാലത്തോളം ദൈവാസ്തിത്വത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട തെളിവായി ഖുര്‍ആന്‍ നിലനില്ക്കുക തന്നെ ചെയ്യും.
ദൈവാസ്തിത്വത്തിന്റെ തെളിവായി ഇസ്ലാം മുന്നോട്ട് വെക്കുന്ന മറ്റൊരു പ്രധാനകാര്യം യുക്തിപരമായ തെളിവുകളാണ്. ഖുര്‍ആന്‍ ചോദിക്കുന്നു:
“അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഡമായി വിശ്വസിക്കുന്നില്ല” (ഖുര്‍ആന്‍ 52:35,36)
ഈ മഹാപ്രപഞ്ചവും അതിലുള്ള സകലചരാചരങ്ങളും ആരും സൃഷ്ടിക്കപ്പെടാതെ ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി എന്നതിനേക്കാള്‍ വലിയ എന്ത് യുക്തിരാഹിത്യമാണുള്ളത്? ചെറുതോ വലുതോ ആയ എന്തുകാര്യവും ആരും സൃഷ്ടിക്കാതെ തനിയെ ഉണ്ടാവില്ല എന്നത് സാമാന്യയുക്തിയാണ്. കേവലമൊരു മൊട്ടുസൂചി പോലും ഉണ്ടായി വരാന്‍ അനേകം പേരുടെ അധ്വാനവും പ്രയത്നവും ആവശ്യമാണ്. ആരെങ്കിലും ഒരു മൊട്ടുസൂചി കാണിച്ച് ‘ഇത് തനിയേ ഒരുപാട് മൂലകങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടായതാണ്’ എന്ന് വാദിച്ചുകൊണ്ട് വന്നാല്‍ അവന് കാര്യമായെന്തോ പ്രശ്നമുണ്ട് എന്ന് നമ്മള് ഉറപ്പിക്കും. എങ്കില്‍, ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്ന അതേ യുക്തിക്ക് എങ്ങനെയാണ് വലിപ്പം പോലും ഇതുവരെ കണക്കാക്കാന്‍ സാധിക്കാത്ത, അതിസങ്കീര്‍ണ്ണമായ വ്യവസ്ഥകളടങ്ങിയ ഈ മഹാപ്രപഞ്ചം തനിയെ ഉണ്ടായി എന്ന് അംഗീകരിക്കാനാവുക?!
ഇതോടൊപ്പം മുന്‍പേ പറഞ്ഞതുപോലെ ശാസ്ത്രരംഗത്തെ പുരോഗതികള്‍ ഓരോ രംഗത്തുമുള്ള സൃഷ്ടിപ്പിന്റെ സങ്കീര്‍ണ്ണതകള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ ഈ ചോദ്യങ്ങള്‍ക്ക് മൂര്‍ച്ചയേറി. പല പല തിയറികള്‍ കൊണ്ട് വന്ന് ഓട്ടയടക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ അവയൊന്നും പ്രാപ്തമാകുന്നില്ല. എല്ലാ അന്വേഷണങ്ങളുടെയും അവസാനം മഹാനായ ഒരു സ്രഷ്ടാവിലേക്ക് തന്നെ എത്തിച്ചേര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ കാര്യങ്ങളോട് കണ്ണടക്കാതെ ഒരാള്‍ക്ക് ദൈവമില്ലെന്ന് പറയാനാകില്ല. തന്റെ മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടും കണ്മുന്നിലുള്ള ദൈവിക ദൃഷ്ടാന്തങ്ങളെ കണ്ടില്ലെന്ന് നടിച്ചും മുന്‍ധാരണകള്‍ക്കും അഹന്തയ്ക്കും വഴങ്ങി തന്റെ സാമാന്യ യുക്തിപോലും ഉപയോഗിക്കാതെ യാഥാര്‍ത്ഥ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരെ എങ്ങനെ സത്യം ബോധ്യപ്പെടുത്താനാണ്?
ഒന്നുമില്ലായ്മയില്‍ നിന്നും യാദൃശ്ചികമായി ആരും നിയന്ത്രിക്കാനില്ലാതെ നടന്ന പൊട്ടിത്തെറിയില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്ന് വാദിക്കുന്നവര്‍ തങ്ങള്‍ വാദിക്കുന്നതെന്താണ് എന്ന് പോലും ചിന്തിക്കാതെയാണ് വാദിച്ചുകൊണ്ടിരിക്കുന്നത്. എന്താണീ ‘ഒന്നുമില്ലായ്മ’? ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെയാണ് ഒരു വികാസമോ പൊട്ടിത്തെറിയോ ഉണ്ടാവുക? യാദൃശ്ചികമായി ആരും നിയന്ത്രിക്കാനില്ലാതെ നടക്കുന്ന പൊട്ടിത്തെറി എങ്ങനെയാണ് വളരെ വ്യവസ്ഥാപിതമായ പ്രപഞ്ചത്തിന് രൂപം നല്‍കുക? യാദൃശ്ചികത എപ്പോഴാണ് വ്യവസ്ഥാപിതത്വത്തിനു വഴിമാറിയത്? ഇങ്ങനെ ഒരായിരം ചോദ്യങ്ങള്‍ ഇവരുടെ ഓരോ വാദത്തിനു നേരെയും സാമാന്യയുക്തിയില്‍ നിന്നും ഉയരുന്നു എന്നത് തന്നെയാണ് ഇവര്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. ഇതിനൊന്നും ഉത്തരമില്ലാതാകുമ്പോഴാണ് നേരത്തെ പറഞ്ഞത് പോലെ പഴകിപ്പുളിച്ച മതവിമര്‍ശനങ്ങളുടെ മാറാപ്പഴിച്ച് അവര്‍ തടിതപ്പുന്നതും.
(അടുത്ത ഭാഗം : പ്രപഞ്ചോല്‍പ്പത്തി - ഇരുട്ടില്‍ തപ്പുന്ന നിരീശ്വരവിശ്വാസികള്‍)
Monday, March 26, 2018
നിരീശ്വരവാദികളും ശാസ്ത്രത്തോടുള്ള സമീപനവും
ശാസ്ത്രീയമായി തെളിയിക്കാതെ ദൈവത്തിലോ മതത്തിലോ ഒന്നും ഞങ്ങള്‍ വിശ്വസിക്കുകയില്ല' എന്ന തരത്തിലുള്ള സംസാരങ്ങള്‍ നിരീശ്വരവാദികളില്‍ നിന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഏതൊരു കാര്യവും ശാസ്ത്രീയമായ ഗവേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും തെളിഞ്ഞാല്‍ മാത്രമെ തങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്നവര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ തെളിയാത്ത കാലത്തോളം ദൈവത്തെയും മതത്തെയും തങ്ങള്‍ നിഷേധിക്കുമെന്നും 'തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവാണ്' എന്നുമുള്ള വരട്ടുന്യായമാണ് ഇന്നവര്‍ക്ക് ആകെയുള്ള ആശ്വാസം. ശാസ്ത്രീയമായ പഠനങ്ങളും ഗവേഷണങ്ങളും പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും വ്യവസ്ഥാപിതത്വവും ബോധ്യപ്പെടുത്തിയാലും സാമാന്യ യുക്തിപോലും അതിനൊക്കെ പിന്നിലൊരു സ്രഷ്ടാവിന്റെ കരങ്ങളുണ്ട് എന്ന് മനസ്സാക്ഷിയോട് പറഞ്ഞുകൊണ്ടേയിരുന്നാലും ഈയൊരു ന്യായം പറഞ്ഞ് ആത്മവഞ്ചന നടത്താനാണ് പലപ്പോഴും നിരീശ്വരവാദികള്‍ തയ്യാറാവാറുള്ളത്.
ഇത് പറയുന്നവര്‍ക്ക് ശാസ്ത്രമെന്താണെന്നോ, ശാസ്ത്രത്തിന്റെ മേഖലയെന്തെന്നോ മനസ്സിലായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പദാര്‍ഥ പ്രപഞ്ചത്തെ കുറിച്ചുള്ള പഠനമാണ് ശാസ്ത്രം. അതിനെക്കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളുമാണ് ശാസ്ത്രത്തിന്റെ മേഖല. ശാസ്ത്രീയമായ എന്ത് ഉപകരണങ്ങളായായും അതൊക്കെ പദാര്‍ഥ പ്രപഞ്ചത്തെ പഠിക്കാന്‍ പ്രാപ്തമായതാണ്. അതല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കാനോ പഠിക്കാനോ ശാസ്ത്രത്തിനു സാധ്യമല്ല. എന്നാല്‍ ദൈവം പദാര്‍ഥ പ്രപഞ്ചത്തിന് അതീതനാണ്. പിന്നെ എങ്ങനെയാണ് പദാര്‍ഥങ്ങള്‍ക്ക് അതീതനായ, പദാര്‍ഥങ്ങളുടെ തന്നെ സ്രഷ്ടാവിനെ ഈ ഉപകരണങ്ങളും ശാസ്ത്രീയമായ രീതികളും വെച്ച് തെളിയിക്കണം എന്ന് സാമാന്യം ശാസ്ത്രബോധമുള്ള ഒരാള്‍ പറയുക?! സൃഷ്ടിപ്രപഞ്ചത്തിനുള്ളിലുള്ള കാര്യങ്ങളെ പറ്റി പഠിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് ശാസ്ത്രം. അതുപയോഗിച്ച് ആ പ്രപഞ്ചത്തിന് പുറത്തുള്ള സ്രഷ്ടാവിനെ നേരിട്ട് കാട്ടിക്കൊടുക്കണം എന്ന് പറയുന്നത് എത്രത്തോളം പരിഹാസ്യമാണ്!
ഒരു സൗഹൃദചര്‍ച്ചയില്‍ ഒരു നിരീശ്വരവാദി സുഹൃത്ത് ഈയൊരു കാര്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തോട് ഞാനാവശ്യപ്പെട്ടത് 'വൈലോപ്പിള്ളിയുടെ കവിതകള്‍ക്ക് സാഹിത്യഭംഗി തീരെയില്ല എന്നാണ് എന്റെ വാദം, അതുണ്ട് എന്ന് താങ്കള്‍ക്ക് ശാസ്ത്രീയമായി തെളിയിക്കാമോ' എന്നാണ്. എത്രമാത്രം യുക്തിരഹിതമായ ചോദ്യമാണത് എന്നാര്‍ക്കും മനസ്സിലാകും. എങ്ങനെയാണ് ഒരു കവിതയുടെ സാഹിത്യഭംഗി ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുക? കവിതയെടുത്ത് മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ കാണുമോ സാഹിത്യം? കവിത അരച്ചുകലക്കി ടെസ്റ്റ് ട്യൂബില്‍ മറ്റു മിശ്രിതങ്ങളുടെ കൂടെയിട്ട് പരീക്ഷിച്ചാല്‍ സാഹിത്യഭംഗി തെളിഞ്ഞു വരുമോ? ഒരിക്കലും ഏത് ശാസ്ത്രീയ പരീക്ഷണ രീതികള്‍ ഉപയോഗിച്ചാലും ഒരു ലബോറട്ടറിയിലും ഒരു കവിതയുടെയും സാഹിത്യഭംഗി തെളിയിക്കപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ട് ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ ഒന്നും അംഗീകരിക്കില്ലെന്ന പിടിവാശിക്കാര്‍ വൈലോപ്പിള്ളിയുടെ കവിതകള്‍ക്ക് സാഹിത്യഭംഗിയില്ലെന്ന് പറഞ്ഞു നടക്കുമോ ആവോ? സാഹിത്യം എന്നത് പദാര്‍ഥ ലോകത്ത് ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി കണ്ടെത്താന്‍ പറ്റുന്ന ഒന്നല്ല. ശാസ്ത്രീയമായി തെളിയിച്ചാലേ ഞാന്‍ ഈ കവിതക്ക് സാഹിത്യഭംഗിയുണ്ട് എന്ന് വിശ്വസിക്കൂ എന്നൊരാള്‍ വാശിപിടിച്ചാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും? അത് ശാസ്ത്രത്തിന്റെ മേഖലയല്ലെന്നും പദാര്‍ഥങ്ങളെ പറ്റിയുള്ള പഠനമാണ് ശാസ്ത്രമെന്നും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.
സ്നേഹം, ഭയം, വെറുപ്പ് തുടങ്ങി മനുഷ്യന്റെ വികാരങ്ങള്‍ 'ശാസ്ത്രീയമായി' തെളിയിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? 'ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കാത്ത കാലത്തോളം ദൈവമില്ല' എന്ന് പ്രസംഗിക്കുന്ന നിരീശ്വരവാദികള്‍ ഒരുപാടുണ്ടല്ലോ. അവരോട് അവരുടെ ഭാര്യമാര്‍ 'ചേട്ടന് എന്നോട് സ്നേഹമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാതെ ബന്ധം മുന്നോട്ടുപോകില്ലെന്ന്' പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ എന്നര്‍ഥം! എങ്ങനെയാണ് സ്നേഹവും പ്രേമവുമെല്ലാം ശാസ്ത്രീയമായി തെളിയിക്കാനാവുക? ഇതൊന്നും ശാസ്ത്രത്തിന്റെ മേഖലയല്ല എന്നത് തന്നെയാണ് ഒറ്റവാക്കിലുള്ള ഉത്തരം. സ്നേഹമോ പ്രേമമോ ദേഷ്യമോ ഭയമോ ഒന്നും തന്നെ ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനോ അളക്കാനോ സാധ്യമല്ല. ശാസ്ത്രത്തിന്റെ മേഖല പദാര്‍ഥപ്രപഞ്ചത്തെ പറ്റിയുള്ള പഠനമാണ്. ഇതൊക്കെ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന കേവലമായ യുക്തിയാണ്. ഇതൊക്കെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ ഈ പദാര്‍ഥ പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ച, പദാര്‍ഥങ്ങള്‍ക്ക് അതീതനായിട്ടുള്ള, സൃഷ്ടി പ്രപഞ്ചത്തിന് പുറത്തുള്ള ആ സ്രഷ്ടാവിനെ ഈ ഉപകരണങ്ങള്‍ ഉപയോഗിച്ച് തെളിയിക്കാതെ വിശ്വസിക്കില്ല എന്ന് പറയുന്നത് വെറും വാശിയല്ലാതെ മറ്റെന്താണ്?
ചുരുക്കിപ്പറഞ്ഞാല്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിച്ചുതരാന്‍ ശാസ്ത്രത്തിന് ഒരിക്കലും സാധ്യമല്ല. കാരണം ശാസ്ത്രത്തിന്റെ പരിധികള്‍ക്കും അപ്പുറത്താണ് ദൈവം. പദാര്‍ഥപ്രപഞ്ചത്തില്‍ തന്നെയുള്ള എന്തെങ്കിലും വസ്തുവിനെയോ പ്രതിമകളെയോ വ്യക്തികളെയോ ആണ് ദൈവം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. എന്നാല്‍ ദൈവം പദാര്‍ഥപ്രപഞ്ചത്തിന് അതീതനായിട്ടുള്ളവനാണ് എന്നത് കൊണ്ട് തന്നെ അവനെക്കുറിച്ച് നേരിട്ട് അറിയാനോ പഠിക്കാനോ ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും പ്രാപ്തമല്ല. അതിനാല്‍ തന്നെ ദൈവമുണ്ട് എന്നത് ഒരു വിശ്വാസമാണെങ്കില്‍, ദൈവമില്ല എന്നതും ഒരു വിശ്വാസം തന്നെയാണ്! ശാസ്ത്രത്തിന്റെ രീതികളുപയോഗിച്ച് രണ്ട് വാദങ്ങളും നേരിട്ട് തെളിയിക്കാന്‍ സാധ്യമല്ല എന്നത് കൊണ്ട് തന്നെ ഉണ്ടെന്ന് വാദിക്കുന്നതും ഇല്ലെന്ന് വാദിക്കുന്നതും ഓരോരുത്തരുടെയും വിശ്വാസങ്ങള്‍ മാത്രം. തല്കാലം നമുക്കതിനെ 'നിരീശ്വരവിശ്വാസം' എന്ന് വിളിക്കാം!
ദൈവമുണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിക്കാന്‍ ശാസ്ത്രത്തിന് സാധ്യമല്ലെന്ന് വ്യക്തം. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ശാസ്ത്രീയമായ ഓരോ അറിവും സര്‍വശക്തനായ ഒരു സ്രഷ്ടാവിന്റെ അത്യുന്നതമായ സൃഷ്ടിപ്പിലേക്ക് വിരല്‍ചൂണ്ടുന്നു എന്നതാണ് ഏത് ശാസ്ത്രമേഖലയിലും നമുക്ക് കാണാനാവുന്നത്. ഇത് നിരീശ്വരവിശ്വാസികള്‍ക്കും കൃത്യമായി മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ശാസ്ത്രത്തെ ഒരു മുന്‍വിധിയോടു കൂടി മാത്രമെ സമീപിക്കുകയുള്ളൂ എന്ന ഒരു നിലപാടിലേക്ക് അവര്‍ എത്തിപ്പെട്ടത്. ദൈവമില്ല, ദൈവം ഉണ്ടാവാന്‍ പാടില്ല എന്ന ശക്തമായ മുന്‍വിധിയോടെ മാത്രമെ ഓരോ ശാസ്ത്രീയ പഠനങ്ങളെയും ഇവര്‍ സമീപിക്കുകയുള്ളൂ!
ഒരു ഉദാഹരണം പറയാം: ജൈവലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളും അതിസൂക്ഷ്മവും സങ്കീര്‍ണവുമായ അവയുടെ സൃഷ്ടിപ്പും നേരിട്ട് പഠിക്കുന്ന ഒരു ജൈവശാസ്ത്ര വിദ്യാര്‍ഥിയെ സംബന്ധിച്ച് ഇതൊക്കെ തനിയെ ഉണ്ടായതാണെന്നോ കേവലം യാദൃശ്ചികമായി പരിണമിച്ചതാണെന്നോ വിശ്വസിക്കാന്‍ വലിയ പ്രയാസമാണ്. ഓരോ കോശത്തിലും, ഓരോ ജീനിലും അടങ്ങിയിരിക്കുന്ന അതിസൂക്ഷ്മമായ കോഡിംഗ് കേവല യാദൃച്ഛികതയുടെ ഉത്പന്നമാണെന്നു വിശ്വസിക്കാന്‍ അസാധ്യമാണെന്ന് തന്നെ പറയാം. ഇത് നവനാസ്തികരുടെ ആഗോള നേതാവായ റിച്ചാര്‍ഡ് ഡോക്കിന്‍സ് തന്നെ വളരെ കൃത്യമായി പറയുന്നുണ്ട്.
'Biology is the study of complicated things that give the appearance of having been designed for a purpose'
'ഒരു ഉദ്ദേശ്യത്തിനായി രൂപകല്പന ചെയ്യപ്പെട്ടു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളെ കുറിച്ചുള്ള പഠനമാണ് ജീവശാസ്ത്രം' (ദ ബ്ലൈന്‍ഡ് വാച്മേക്കര്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ്)
നോക്കൂ! നാഴികക്ക് നാല്പതുവട്ടം ഇതൊന്നും ആരും രൂപകല്പന ചെയ്തതല്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്ന, അത് പ്രചരിപ്പിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യന് പോലും ജീവശാസ്ത്രപഠനം അങ്ങനെ തോന്നിപ്പിക്കുമെന്ന് മനസ്സിലാവാഞ്ഞിട്ടല്ല! എത്രയൊക്കെ വ്യക്തമായാലും തങ്ങളുടെ അഹന്തയും മുന്‍ധാരണയും അവരെ സത്യം അംഗീകരിക്കാന്‍ സമ്മതിക്കില്ല!
ഇവിടെയാണ് ബയോളജി പഠിക്കുമ്പോള്‍ വേണ്ട 'മുന്‍കരുതലുകള്‍' എന്തൊക്കെയാണ് എന്ന് നിരീശ്വര വിശ്വാസികള്‍ക്ക് പഠിപ്പിക്കേണ്ടി വരുന്നത്. പ്രമുഖ ശാസ്ത്രജ്ഞനും നിരീശ്വരവാദിയുമായ ഫ്രാന്‍സിസ് ക്രിക്ക് പറയുന്നത് കാണുക:
Biologists must constantly keep in mind that what they see was not designed, but rather evolved. (What mad pursuit – Francis Crick)
'തങ്ങള്‍ കാണുന്നവയോന്നും രൂപകല്പന ചെയ്യപ്പെട്ടവയല്ല, മറിച്ച് പരിണമിച്ച് ഉണ്ടായതാണ് എന്നകാര്യം ജീവശാസ്ത്രജ്ഞര്‍ നിരന്തരം മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്' (വാട്ട് മാഡ് പേര്‍സ്യൂട്ട് ഫ്രാന്‍സിസ് ക്രിക്ക്).
വല്ലാത്തൊരു ദുരവസ്ഥ! ജൈവശാസ്ത്ര രംഗത്ത് പഠനങ്ങള്‍ നടത്തുമ്പോള്‍ ഇതിനൊന്നും ഒരു സൃഷ്ടികര്‍ത്താവില്ല എന്ന മനസ്സിലെ വിശ്വാസത്തിന് കോട്ടം തട്ടുമോ എന്ന് ഭയന്ന് ഇടയ്ക്കിടെ വിശ്വാസം ഊട്ടിയുറപ്പിക്കണമത്രേ! യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ ഒരുതരത്തിലും മനസ്സിനെ തുറക്കില്ലെന്ന് വാശിപിടിച്ചിരിക്കുന്ന ഹൃദയങ്ങളിലേക്ക് എങ്ങനെ സത്യത്തിന്റെ പ്രകാശം കടക്കാനാണ്?!
മറ്റൊരു ഉദാഹരണമെടുക്കാം. പ്രപഞ്ചോല്പത്തിയെ പറ്റി പറയുമ്പോള്‍ ശാസ്ത്രജ്ഞരെല്ലാം ഒരേപോലെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ് അതെത്ര സൂക്ഷ്മവും കൃത്യമായ വ്യവസ്തയോടും കൂടിയാണ് എന്നത്. അതിസൂക്ഷ്മമായ ഒരു വ്യതിചലനമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പ്രപഞ്ചം തന്നെ സാധ്യമാകില്ലായിരുന്നു! ബിഗ് ബാങ്ങിന്റെ ബലം കോടിക്കണക്കിന് ആശംങ്ങളില്‍ (1/10^60) ഒരു അംശമെങ്കിലും കുറവായിരുന്നെങ്കില്‍ വികാസം നടക്കുകയോ ഇന്നീ കാണുന്ന തരത്തില്‍ നക്ഷത്രങ്ങളും ഗോളങ്ങളും ഗാലക്സികളും ഒന്നുമുണ്ടാവുയോ ചെയ്യുമായിരുന്നില്ല! പ്രപഞ്ചം സാധ്യമാവാന്‍ വേണ്ട അനേകം ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അനേകായിരം കോടി അംശങ്ങളില്‍ (പ്രയോഗത്തിന്റെ പരിമിധി കൊണ്ടാണ് ഇങ്ങനെ കണക്കാക്കി പറയുന്നത്, അതിലും എത്രയോ വലിയ സംഖ്യയാണ്) ഒരു അംശം വ്യത്യാസമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇന്നീ പ്രപഞ്ചം നിലനില്ക്കുമായിരുന്നില്ല. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ 'ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നത് ഈ സൂക്ഷ്മ വ്യവസ്ഥയുടെ മറ്റൊരു ഉദാഹരണമാണ്
If the rate of expansion one second after the big bang had been smaller by even 1 part in a hundred thousand million million, It would have re collapsed before it reached its present size"
ഇങ്ങനെ പ്രപഞ്ചം സാധ്യമാകാന്‍ ആവശ്യമായ കോടിക്കണക്കിന് ഘടകങ്ങളില്‍ ഒരു ഘടകത്തില്‍ പോലും കോടിക്കണക്കിന് അംശങ്ങളില്‍ ഒരു അംശത്തിന്റെ അതിസൂക്ഷ്മമായൊരു വ്യത്യാസം ഉണ്ടായാല്‍ ഇന്നീ പ്രപഞ്ചം നിലനില്ക്കുകയില്ല! ഇത്ര സൂക്ഷ്മമായ ആസൂത്രണം നേരിട്ട് പഠിച്ചു ബോധ്യപ്പെട്ടപ്പോള്‍ നിരീശ്വരവാദിയായ ഫ്രെഡ് ഹോയ്ല്‍ പറഞ്ഞത് 'ഈ കാര്യങ്ങള്‍ എന്റെ നിരീശ്വരവാദത്തെ വല്ലാതെ ഉലച്ചുകളഞ്ഞു' എന്നാണ്. എങ്കില്‍ പോലും തങ്ങള്‍ക്ക് മുകളിലുള്ള സ്രഷ്ടാവിനെ അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നത് മുന്‍ധാരണയും അഹന്തയും കൊണ്ടല്ലാതെ മറ്റെന്താണ്?
ഇവിടെയാണ് വിനയത്തോടെയും മുന്‍ധാരണകളില്ലാതെയും വൈജ്ഞാനിക അന്വേഷണങ്ങള്‍ നടത്തുന്നതിന്റെ പ്രസക്തി വ്യക്തമാകുന്നത്. ഈ മഹാപ്രപഞ്ചത്തില്‍ താന്‍ ഒന്നുമല്ലെന്നും തനിക്ക് അറിയുന്നതിനെക്കാള്‍ കോടിക്കണക്കിന് ഇരട്ടി അറിയാത്ത കാര്യങ്ങളാണെന്നും തിരിച്ചറിയുന്ന, ആ ഒരു ബോധ്യത്തോടെ വിഷയങ്ങളെ സമീപിക്കുന്ന ആര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ പ്രയാസമില്ല. അതുകൊണ്ടാണ് ഇബ്നു ഹൈതമിനെയും ജാബിര്‍ ബിന്‍ ഹയ്യാനെയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും ഐസക് ന്യൂട്ടനെയും പോലെ ലോകത്തിലെ ഏറ്റവും ഉന്നതരായ ശാസ്ത്രജ്ഞര്‍ മിക്കവരും വിവിധ തരത്തിലാണെങ്കിലും ദൈവത്തിലോ പ്രപഞ്ചാതീതനായ ഒരു ശക്തിയിലോ വിശ്വസിച്ചതും, അവരുടെ കണ്ടുപിടിത്തങ്ങള്‍ വായിച്ചു പഠിച്ച ചിലരെങ്കിലും 'എല്ലാം തികഞ്ഞെന്ന' അഹന്തയില്‍ ദൈവം മരിച്ചിരിക്കുന്നു എന്ന് വിളിച്ചുപറയാനിറങ്ങിയതും!
തങ്ങള്‍ക്ക് വിജ്ഞാനമെന്ന മഹാസാഗരത്തില്‍ നിന്ന് ഒരു തുള്ളി മാത്രമെ ലഭിച്ചിട്ടുള്ളൂ എന്ന് പറഞ്ഞ് ആ തിരിച്ചറിവില്‍ മഹാശാസ്ത്രജ്ഞന്മാരും ജ്ഞാനികളും വിനയാന്വിതരായപ്പോള്‍ അല്പജ്ഞാനികള് തങ്ങള്‍ അറിഞ്ഞതിനപ്പുറം ഒന്നുമില്ലെന്ന മിഥ്യാധാരണയില്‍ അഹന്ത നടിച്ച് സ്രഷ്ടാവിനെ തന്നെ ചോദ്യം ചെയ്യാനും നിഷേധിക്കാനും ഇറങ്ങി പുറപ്പെടുന്നു..! അത്തരക്കാര്‍ക്ക് എത്ര തന്നെ യുക്തിപരവും ശാസ്ത്രീയവുമായ കാര്യകാരണ സഹിതം ദൈവത്തെ ബോധ്യപ്പെടുത്തിക്കൊടുത്താലും തങ്ങളെ സൃഷ്ടിച്ച ഒരു സ്രഷ്ടാവുണ്ടെന്നും ആ ഏകദൈവത്തിന്റെ കല്പനകള് അനുസരിച്ചു ജീവിക്കേണ്ട അടിമകളാണ് തങ്ങളെന്നും അംഗീകരിക്കാന്‍ അഹന്ത കൊണ്ട് മറതീര്‍ത്തിരിക്കുന്ന അവരുടെ ഹൃദയങ്ങള്‍ക്ക് സാധിക്കുകയില്ല!
ഹൃദയങ്ങളുണ്ടായിട്ടും കാര്യം ഗ്രഹിക്കാത്ത, കണ്ണുണ്ടായിട്ടും കാണേണ്ടത് കാണാത്ത, കാതുണ്ടായിട്ടും കേള്‍ക്കേണ്ടത് കേള്‍ക്കാത്ത ഇത്തരമാളുകളെ പറ്റി തന്നെയല്ലേ ക്വുര്‍ആന്‍ 'അവര്‍ നാല്‍കാലികളെക്കാള്‍ അധഃപതിച്ചവരാണ്' എന്ന് പറഞ്ഞത്!?
(അടുത്ത ഭാഗം: ദൈവമുണ്ടോ?!)
Thursday, March 15, 2018
നിരീശ്വര വിശ്വാസം: യുക്തിയുടെ മരുപ്പറമ്പ്
നിരീശ്വരവാദം വീണ്ടും ചര്‍ച്ചകളില്‍ സജീവമാവുകയാണ്. ഒരുകാലത്ത് അന്ധവിശ്വാസങ്ങളെയും പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെയും തുറന്നുകാട്ടുകയും മിശ്രഭോജനം പോലുള്ള വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത അവര്‍ പതിയെ മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ എന്നതില്‍ നിന്ന് മതം തന്നെ ചൂഷണമാണ് എന്ന നിലപാടിലേക്ക് ചുവട് മാറ്റുകയായിരുന്നു. യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പ്രചാരകരെന്ന പരിവേഷം ഉപയോഗപ്പെടുത്തി വളര്‍ന്ന നിരീശ്വരവാദം ശാസ്ത്രത്തിന്റെ വളര്‍ച്ചയും യുക്തിചിന്തയുടെ വ്യാപനവും സാധ്യമായപ്പോള്‍ പതുക്കെ ഉള്‍വലിയുകയായിരുന്നു.
ഒരിടവേളക്ക് ശേഷം വീണ്ടും നിരീശ്വരവാദവും അനുബന്ധ വിഷയങ്ങളും ചര്‍ച്ചകളില്‍ സജീവമായിരിക്കുകയാണ്. ഒരുകാലത്ത് അന്ധവിശ്വാസങ്ങളോടും ജാതിവ്യവസ്ഥകള്‍ പോലുള്ള അനീതികളോടും പോരാടി കേരളമണ്ണില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിരുന്നു നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍. പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടുകയും മിശ്രഭോജനം പോലുള്ള വിപ്ലവപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത അവര്‍ പതിയെ മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ എന്നതില്‍ നിന്ന് മതം തന്നെ ചൂഷണമാണ് എന്ന നിലപാടിലേക്ക് മാറുകയായിരുന്നു. യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പ്രചാരകരെന്ന പരിവേഷം നന്നായി ഉപയോഗപ്പെടുത്തിയ അവര്‍ മതമില്ലാത്ത ലോകത്തെ പറ്റി വാചാലരായി. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ 'ദൈവം മരിക്കുമെന്നും' മതങ്ങള്‍ മണ്ണടിയുമെന്നും സ്വപ്നം കാണാന്‍ ആഗോളതലത്തിലുള്ള സംഭവവികാസങ്ങള്‍ അവരെ പ്രേരിപ്പിച്ചു. മനുഷ്യന്റെ അജ്ഞതയാണ് ദൈവവിശ്വാസത്തിന് കാരണമെന്നവര്‍ വിശ്വസിച്ചു. ശാസ്ത്രത്തിന്റെ വളര്‍ച്ച അജ്ഞതയില്ലാതാക്കുമെന്നും അതുവഴി ദൈവത്തെ പതിയെ സമൂഹം കൈവെടിയും എന്നുമായിരുന്നു അവര്‍ വിചാരിച്ചിരുന്നത്. ഓരോ ശാസ്ത്രീയ മുന്നേറ്റവും ദൈവത്തെയില്ലാതാക്കാനുള്ള പ്രക്രിയയിലെ ചവിട്ടുപടിയായി അവര്‍ ആഘോഷിച്ചു.
എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ചയും യുക്തിചിന്തയുടെ വ്യാപനവും ദൈവത്തെ ഇല്ലാതാക്കിയില്ലെന്ന് മാത്രമല്ല നിരീശ്വരവാദികള്‍ പ്രചരിപ്പിച്ചത് പോലെയല്ല കാര്യങ്ങളെന്ന് കൂടുതല്‍ വ്യക്തമാകുന്നതുമായിരുന്നു കണ്ടത്. ശാസ്ത്രീയ പഠനങ്ങള്‍ പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും ജൈവലോകത്തെ അത്ഭുതങ്ങളും ബോധ്യമാക്കി തരികയും അതുവഴി സ്രഷ്ടാവിന്റെ അസ്തിത്വത്തിലേക്ക് തന്നെ വിരല്‍ ചൂണ്ടുകയും ചെയ്യുന്നതുമായിരുന്നു. പ്രാപഞ്ചിക പ്രതിഭാസങ്ങളിലെല്ലാം കാണപ്പെടുന്ന കൃത്യമായ ആസൂത്രണം ഒരു ആസൂത്രകനെ വ്യക്തമാക്കുന്നു എന്നതും പദാര്‍ഥ പ്രപഞ്ചത്തെ പോലും പൂര്‍ണമായി അറിയാനോ പഠിക്കാനോ പോലും സാധ്യമല്ല എന്ന തിരിച്ചറിവുമെല്ലാം ശാസ്ത്രത്തിന്റെ ചെലവില്‍ നിരീശ്വര വിശ്വാസം പ്രചരിപ്പിച്ചവര്‍ക്ക് തിരിച്ചടിയായി.
ശാസ്ത്രത്തിന്റെ ഊന്നുവടി നഷ്ടപ്പെടുമെന്ന തിരിച്ചറിവായിരിക്കണം ഇടക്കാലത്ത് മാനവികതയുടെ മുഖംമൂടിയണിഞ്ഞു രംഗത്ത് വരാന്‍ അവരെ പ്രേരിപ്പിച്ചത്. മനുഷ്യന്റെ അവകാശങ്ങളെ പൊലിപ്പിച്ചു കാട്ടിക്കൊണ്ട് രംഗത്തുവന്ന ഹ്യൂമണിസ്റ്റുകള്‍ മതം മാനവികതയ്ക്ക് വിരുദ്ധമാണെന്നും മതമൊരു മര്ദനോപാധി മാത്രമാണെന്നും പ്രസംഗിക്കുവാന്‍ തുടങ്ങി. മനുഷ്യനെ മനുഷ്യനായി കാണാന്‍ മതങ്ങള്‍ക്ക് സാധിക്കില്ലെന്നും മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാല്‍ മാത്രമേ അത് സാധ്യമാക്കൂ എന്നുമവര്‍ വീമ്പുപറഞ്ഞു! എല്ലാ പീഡനങ്ങള്‍ക്കും മതത്തെ പഴിചാരി അവര്‍ സായൂജ്യമടഞ്ഞു. എന്നാല്‍ ഇതിനധികം ആയുസ്സുണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലേക്ക് മതത്തെ വലിച്ചെറിഞ്ഞുകൊണ്ട് കടന്ന യൂറോപ്പിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് രണ്ടു ലോകമഹായുദ്ധങ്ങളും അനുബന്ധമായി അണുവിസ്ഫോടനങ്ങളും നടക്കുന്നത്. മതമാണ് സര്‍വ പീഡനങ്ങള്‍ക്കും കാരണമെന്ന് പാടിപ്പറഞ്ഞു നടന്നിരുന്നവര്‍ക്ക് ഒരു മതത്തിന്റെയും പേരിലുമല്ലാതെ നടന്ന ഈ കൊടിയ ക്രൂരതകള്‍ ഏല്പിച്ച ആഘാതം ചെറുതൊന്നുമായിരുന്നില്ല. ഹ്യൂമണിസ്റ്റ് ഭൗതികവാദികള്‍ക്ക് തന്നെ തങ്ങള്‍ക്കിനി മാനവികത പ്രസംഗിച്ച് മതത്തെ ആക്രമിക്കാന്‍ പഴുതില്ലെന്ന് ബോധ്യപ്പെടും വിധം അവരുടെ മനുഷ്യസങ്കല്പം ചോദ്യം ചെയ്യപ്പെട്ടിരുന്നു.
ദൈവത്തെയും മതങ്ങളെയും തള്ളിപ്പറഞ്ഞ് നടക്കുന്നവര്‍ക്ക് ബുദ്ധിജീവി പട്ടം ചാര്‍ത്തപ്പെട്ടിരുന്ന, നിരീശ്വരവാദം ഒരു ഫാഷനായിരുന്ന ക്യാമ്പസുകളില്‍ നിന്ന് പതിയെ നിരീശ്വരവാദിയാണെന്ന് പറയാന്‍ അപകര്‍ഷത തോന്നുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറി. ധാര്‍മികതയുടെയും മതനിയമങ്ങളുടെയും അതിരുകള്‍ ലംഘിച്ച് താന്തോന്നികളാകാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടം മാത്രമായി ചുരുങ്ങുകയായിരുന്നു അവര്‍. തിന്നുക കുടിക്കുക രമിക്കുക രസിക്കുക എന്നതിലപ്പുറം അജണ്ടകളോ അടിത്തറയോ ഇല്ലാത്ത അവര്‍ പിന്നീട് പ്രത്യയശാസ്ത്രങ്ങളുടെയും ഇസങ്ങളുടെയും കൂടെ അലിഞ്ഞില്ലാതാവുകയായിരുന്നു.
ഇങ്ങനെ ചക്രശ്വാസം വലിച്ച് മരണക്കിടക്കയിലായിരുന്ന നിരീശ്വര വിശ്വാസത്തിന് ഒരു പുനര്‍ജന്മമായാണ് ഭീകരവാദത്തെയും മതത്തെയും കൂട്ടിക്കെട്ടി കൊണ്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഒന്നുകൂടെ കൃത്യമായി പറഞ്ഞാല്‍ 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഏറെക്കുറെ നിര്‍ജീവാവസ്ഥയിലായിരുന്ന നിരീശ്വരവിശ്വാസത്തിന് 'നവനാസ്തികത' (New Atheism) എന്ന പേരില്‍ ഉയര്ത്തെഴുന്നേല്ക്കാന് അവസരം നല്‍കുകയായിരുന്നു. ഭീകരവാദ പ്രവണതകളുടെ മൊത്തം ഉത്തരവാദിത്വം ക്വുര്‍ആനിനും ഇസ്ലാമിനും മേല്‍ ചാര്‍ത്തി, പാശ്ചാത്യമാധ്യമങ്ങള്‍ ഉഴുതുമറിച്ചിട്ട പാടത്ത് ഇസ്ലാം വിരുദ്ധതയുടെ വിത്തെറിഞ്ഞ് വിളവെടുക്കാന്‍ അവര്‍ തന്ത്രം മെനഞ്ഞു. ദാര്‍ശനികമായി തങ്ങളുടെ വാദം സമര്‍ഥിക്കുന്നതിന് പകരം മതവിമര്‍ശനം വഴി മൈലേജുണ്ടാക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. ശാസ്ത്രത്തിന്റെയും യുക്തിയുടെയും പേരുപറഞ്ഞ് ആളെക്കൂട്ടിയവര്‍ കേവല മതവിമര്‍ശന തൊഴിലാളികളാകുന്നതാണ് പിന്നീട് നാം കണ്ടത്.
ഭൗതികവാദത്തിന് ഏറ്റവും കൂടുതല്‍ ആശയപരമായ ആക്രമണം നേരിടേണ്ടി വന്നത് ഇസ്ലാമിക ലോകത്ത് നിന്നായത് കൊണ്ടാവണം, ഈ മതവിമര്‍ശനങ്ങളില്‍ മിക്കതും ഇസ്ലാമിന് നേരെ തന്നെയായിരുന്നു. സൈദ്ധാന്തികമായി ആശയം സമര്‍ഥിക്കാനോ മുസ്ലിം ലോകത്ത് നിന്ന് വന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാനോ തയ്യാറാകാതെ ഇസ്ലാം വിരുദ്ധതയുടെ പ്രചാരണം മൊത്തത്തില്‍ ഏറ്റെടുത്ത അവര്‍ ക്വുര്‍ആന്‍ വചനങ്ങളെയും പ്രവാചക വചനങ്ങളെയും വളച്ചൊടിച്ചും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചും കിട്ടിയ അവസരം പരമാവധി മുതലെടുത്തു. അവയില്‍ പലതും ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടേയും ഇസ്ലാം വിമര്‍ശനങ്ങള്‍ അതേപടി പകര്‍ത്തിയതായിരുന്നു.
ഇങ്ങനെ, തങ്ങളുടെ യുക്തിക്കും ബുദ്ധിക്കും യോജിക്കാത്തത് കൊണ്ട് ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന നിലപാടില്‍ നിന്നും ദൈവവിശ്വാസവും മതങ്ങളും തന്നെ തിന്മയാണെന്നും, അതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നുമുള്ള നിലപാട് മാറ്റമായിരുന്നു നവനാസ്തികതയുടെ കടന്നുവരവോടെ കണ്ടത്. ഈയൊരു മാറ്റം ലോകത്തെമ്പാടും കാണാനും തുടങ്ങി. കേരളത്തില്‍ ചില മുസ്ലിം നാമധാരികളും മറ്റും മുഴുസമയ മതവിമര്‍ശകരായി രംഗത്ത് വരുന്നത് അങ്ങനെയാണ്. ആശയപരമായ ചര്‍ച്ചകള്‍ക്കും മൗലികമായ ഖണ്ഡനങ്ങള്‍ക്കും പകരം വേദഗ്രന്ഥങ്ങളിലെ വചനങ്ങള്‍ കോട്ടിമാട്ടിയും ആധികാരികതയുടെ തരിമ്പ് പോലുമില്ലാത്ത 'ചരിത്ര'ങ്ങള് വരെ ഉദ്ധരിച്ചുകൊണ്ടുമുള്ള വാചകക്കസര്‍ത്തുകള്‍ക്ക് 'യുക്തിവാദി' വേദികളും പേജുകളും നീക്കിവെക്കപ്പെട്ടു.
മതത്തെ മുന്‍പും നിരീശ്വരവാദികള്‍ വിമര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ തന്നെ ഇടമറുകിനെ പോലുള്ളവര്‍ 'ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല' തുടങ്ങിയ പുസ്തകങ്ങളും ഇസ്ലാം വിമര്‍ശന ഗ്രന്ഥങ്ങളുമൊക്കെ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് അതൊക്കെ ചര്‍ച്ചയാവുകയും ഇസ്ലാമിക പണ്ഡിതന്മാര് സുവ്യക്തമായ രീതിയില്‍ അവയ്ക്ക് മറുപടി പറയുകയും ചെയ്തിരുന്ന ചരിത്രമൊക്കെ നമുക്ക് കാണാനാകും. അതായത് തങ്ങളുടെ ആശയപ്രചാരണത്തിന്റെ ഭാഗമായി മതങ്ങളെയും അവയിലെ വിശ്വാസങ്ങളെയും വിമര്‍ശിക്കുക എന്നത് മുന്‍പും ഇവര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അന്നൊന്നുമില്ലാതിരുന്ന തരത്തില്‍ അന്ധമായ മതവിമര്‍ശനത്തിലേക്ക് ഒതുങ്ങിപ്പോകുന്ന തരത്തിലുള്ള മാറ്റം ഈ പറഞ്ഞ നവനാസ്തികതയുടെ കടന്നുവരവോടെയാണ് കാണാനായത്. ഇന്ന് ഏത് നിരീശ്വരവാദിയോട് ചര്‍ച്ച ചെയ്യാനിരുന്നാലും മതവിമര്‍ശനങ്ങളുടെ ഒരു നീണ്ട നിര തന്നെ അവന് നിരത്തും. ഇതിനോരോന്നിനും കൃത്യമായ മറുപടികള്‍ കൊടുക്കുമ്പോഴേക്ക് അടുത്ത മതവിമര്‍ശനം ഉന്നയിക്കും. ഇങ്ങനെ ദൈവവിശ്വാസവും നിരീശ്വരവിശ്വാസവും തമ്മിലുള്ള ചര്‍ച്ചകള്‍ 'നബിപത്നിമാരിലും സ്വര്‍ഗത്തിലെ ഹൂറിമാരിലും' ഒതുങ്ങുന്ന പരിഹാസ്യമായ കാഴ്ചയാണ് വത്തമാനകാലത്ത് കാണാന്‍ സാധിക്കുന്നത്.
ഇവിടെയാണ് ഈ രണ്ട് ആശയധാരകള്‍ തമ്മിലുള്ള ഏറ്റവും മൗലികമായ വിഷയങ്ങളിലേക്ക് ചര്‍ച്ചകള്‍ കൊണ്ട് വരാതിരിക്കാനുള്ള ബോധപൂര്‍വമായ മുന്‍കരുതല്‍ കൃത്യമായി കാണാന്‍ സാധിക്കുന്നത്. എന്തുകൊണ്ടാണ് ദൈവമുണ്ടോ? പ്രപഞ്ചം ആകസ്മികമായി ഉണ്ടാവുമോ? ജീവന്റെ ഉല്പത്തി എങ്ങനെയാണ്? എന്നൊന്നും ചര്‍ച്ച ചെയ്യാന്‍ ഇന്നൊരു നിരീശ്വരവാദിയെയും കിട്ടാത്തത്! അവ ചര്‍ച്ച ചെയ്യാന്‍ തുടങ്ങുമ്പോഴേക്ക് എന്തിനാണവര്‍ പഴകിപ്പുളിച്ച, ഒരായിരം വട്ടം ഇസ്ലാമിക പണ്ഡിതന്മാര് മറുപടി പറഞ്ഞ ആരോപണങ്ങളുന്നയിച്ച് ഓടിപ്പോകുന്നത്?! ഇനി, വാദത്തിനു വേണ്ടി നിങ്ങളീ പറയുന്ന തരത്തില്‍ മതങ്ങളുടെ സ്വര്‍ഗ-നരകങ്ങളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിലും പ്രവാചകന്മാരുടെയും മാതാചാര്യന്മാരുടെയും ജീവിതത്തിലും പ്രശ്നങ്ങളുണ്ട് എന്ന് തന്നെ സങ്കല്പിക്കുക. എങ്കില്‍പോലും എങ്ങനെയാണ് എല്ലാം തനിയെ ഉണ്ടായി എന്നും. ഒന്നുമില്ലായ്മ എന്തിനെയൊക്കെയോ സൃഷ്ടിച്ചു എന്ന തരത്തിലുള്ള നിങ്ങളുടെ യുക്തിരഹിതമായ ഭീമാന്ധവിശ്വാസങ്ങള്‍ക്ക് അത് തെളിവാകുക?! യാദൃശ്ചികമായി എന്തൊക്കെയോ എങ്ങനെയൊക്കെയോ കൂടിച്ചേര്‍ന്ന് ഉണ്ടായതാണ് ഈ മഹാപ്രപഞ്ചവും അതിലെ വിവിധ ജീവജാലങ്ങളുമെല്ലാം എന്ന ലോകത്തിലെ ഏറ്റവും വലിയ യുക്തിരാഹിത്യത്തിന്റെ ആഴം പൊതുജനം മനസ്സിലാക്കുന്നതില്‍ നിന്ന് തടയാന്‍ ഇതിന് സാധിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്?!
ഇതായിരുന്നില്ല മതവും നിരീശ്വരവാദവും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രം. ഡോ. ഉസ്മാന് സാഹിബിനെ പോലുള്ള അന്നത്തെ നിരീശ്വരവാദികളും കെ.സി അബൂബക്കര്‍ മൗലവിയെ പോലുള്ള പണ്ഡിതന്മാരും തമ്മില്‍ ഭൗതികവാദത്തിന്റെ അടിസ്ഥാന വിഷയങ്ങളെ കുറിച്ചായിരുന്നു സംവദിച്ചിരുന്നത്. പിന്നീട് ഡോ. ഉസ്മാന് സാഹിബ് ദൈവവിശ്വാസിയാകുന്നതും 'സല്സബീല് മാസിക'യിലൂടെ എം.സി ജോസഫിനെ പോലുള്ള നിരീശ്വരവാദികളോട് തൂലികാ സംവാദം നടത്തുന്നതും ചരിത്രത്തില്‍ കാണാനാകും. പ്രസ്തുത സംവാദങ്ങളില്‍ ഈ യുക്തിരഹിതവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ കൃത്യമായി പൊതുജനത്തിന് മനസ്സിലാവുകയും ചെയ്തു. ഈ സംവാദങ്ങള്‍ നല്കിയ തിരിച്ചറിവുകള്‍ തന്നെയായിരിക്കണം ഇടമറുകിനെ പോലുള്ളവരെ ഇന്നുള്ള തരത്തിലല്ലെങ്കിലും പതിയെ മതവിമര്‍ശനങ്ങളിലേക്ക് കടക്കാനും ചക്രശ്വാസം വലിക്കുന്ന യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമെങ്കിലും നേടിക്കൊടുക്കാനും പ്രേരിപ്പിച്ചത്. എന്നാല്‍ അക്കാലഘട്ടത്തിലെ ഇസ്ലാമിക പണ്ഡിതന്മാര് അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും ഓരോന്നിനും അക്കമിട്ട് മറുപടി നല്‍കുകയും ചെയ്തതോടെ പതനം പൂര്‍ണമാവുകയായിരുന്നു.
ദാര്‍ശനിക ചര്‍ച്ചകളില്‍ പിടിച്ചുനില്ക്കാന് സാധിക്കില്ല എന്ന അന്നേയുള്ള തിരിച്ചറിവ് തന്നെയാണ് ഇന്നത്തെ നിലപാട് മാറ്റത്തിനും കാരണം. പുറമേക്ക് തങ്ങള്‍ ശാസ്ത്രത്തിന്റെ കാവലാളുകളാണ് എന്ന് വരുത്തിത്തീര്‍ക്കുകയും 'ശാസ്ത്ര പ്രചാരകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും എന്നാല്‍ മതവുമായുള്ള ആശയസംവാദങ്ങളില്‍ മതവിമര്‍ശനം മാത്രം നടത്തി തടിയൂരുകയും ചെയ്യുന്ന രീതി നവനാസ്തികര്‍ക്ക് വല്ലാതങ്ങ് ആശ്വാസം നല്‍കുന്നുണ്ടെന്ന് തോന്നുന്നു. എന്നാല്‍ ശാസ്ത്രീയമായോ യുക്തിസഹമായോ തങ്ങളുടെ വിശ്വാസം തെളിയിക്കാന്‍, അതുമായി ബന്ധപ്പെട്ടുവരുന്ന ചര്‍ച്ചകളോട് പ്രതികരിക്കാന്‍, അത്തരം ചര്‍ച്ചകളില്‍ 'ചെന്നുപെടാതിരിക്കാന്‍' അവര്‍ നല്ലവണ്ണം ശ്രദ്ധിക്കുന്നുണ്ട്.
മതവിമര്‍ശനങ്ങളുടെ പ്രളയത്തില്‍ ദാര്‍ശനിക ചര്‍ച്ചകള്‍ അറിയാതെ മുങ്ങിപ്പോകുന്നതല്ല, മറിച്ച് ശാസ്ത്രരംഗത്ത് വന്നിട്ടുള്ള വളര്‍ച്ചകള്‍ തങ്ങള്‍ കരുതുന്നതിനപ്പുറമാണ് യാഥാര്‍ഥ്യങ്ങള്‍ എന്ന് അടിക്കടി ബോധ്യപ്പെടുത്തുന്നത് കൊണ്ടുള്ള ഒരു ഒളിച്ചോട്ടം തന്നെയാണത്. നൂട്ടോണിയന്‍ ഫിസിക്സിന്റെ ബലത്തില്‍ ഇനിയൊരു ദൈവത്തിന്റെ ആവശ്യമില്ലെന്ന് വിളിച്ചുപറഞ്ഞവര്‍, ന്യൂട്ടണ്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത തരത്തില്‍ മൂന്ന് ചലനനിയമങ്ങളെ ഉപയോഗിച്ച് മതങ്ങളുടെ ശവമടക്ക് നടത്താന്‍ തുനിഞ്ഞിറങ്ങിയവര്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തവും ഫിസിക്സിലെ കൂടുതല്‍ പഠനങ്ങളും പുറത്തുവന്നപ്പോള്‍ പതിയെ മാളത്തിലൊളിച്ചു. ജീവന് നിസ്സാരമാണെന്ന് വിചാരിച്ചിരുന്ന, അതിന്റെ സങ്കീര്‍ണതകള്‍ അറിയാത്ത കാലത്ത് വിളിച്ചു പറഞ്ഞ ജീവോല്പത്തിയെ കുറിച്ചുള്ള ഭൂലോക മണ്ടത്തരങ്ങള്‍ ജൈവശാസ്ത്ര രംഗത്തെ പഠനങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞു. പദാര്‍ഥപ്രപഞ്ചത്തെ പറ്റി പോലും പൂര്‍ണമായ അറിവില്‍ പഠിക്കാന്‍ സാധ്യമല്ലെന്ന കാര്യം ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ടു. സൂക്ഷ്മപ്രപഞ്ചത്തില്‍ പോലും പൂര്‍ണമായ അറിവ് സാധ്യമല്ലെന്ന Uncertainty Principle പോലുള്ള സിദ്ധാന്തങ്ങളും സ്ഥൂലപ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്നും നാം എത്ര തന്നെ പുരോഗമിച്ചാലും അതിനെ കുറിച്ച് പൂര്‍ണമായി പഠിക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവുകളും പദാര്‍ഥ പ്രപഞ്ചം പോലും പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കാത്ത ശാസ്ത്രത്തിന്റെ രീതികളിലൂടെയാണോ പദാര്‍ഥങ്ങള്‍ക്കും പ്രപഞ്ചത്തിനും തന്നെ അതീതനായ സ്രഷ്ടാവിനെ നേരിട്ട് കാട്ടിത്തരണം എന്ന് പറയുന്നതെന്ന മറുചോദ്യങ്ങള്‍ ഉയര്‍ന്നത് എത്രകാലം കണ്ടില്ലെന്ന് നടിക്കാനാവും?!
ചുരുക്കത്തില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ 'ദൈവം മരിക്കുമെന്ന്' സ്വപ്നം കണ്ടവരെ നിരാശപ്പെടുത്തിക്കൊണ്ട് ശാസ്ത്രീയ വിജ്ഞാനങ്ങള്‍ തന്നെ പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും അത്ഭുതപ്പെടുത്തുന്ന വ്യവസ്ഥാപിതത്വവും പ്രപഞ്ചത്തെ അറിയാനുള്ള ശാസ്ത്രത്തിന്റെ പരിമിതികളും അടിവരയിട്ടുകൊണ്ട് ആവര്‍ത്തിക്കുന്നതിലുള്ള വിഷമവും പ്രയാസവും ഇന്ന് നിരീശ്വരന്മാരില്‍ കാണാനാകും. 'ദൈവം മരിച്ചി'ല്ലെന്ന് മാത്രമല്ല ഈ അറിവുകള്‍ സര്‍വശക്തനായ ഒരു പ്രപഞ്ചാതീത ശക്തിയിലേക്ക് തന്നെ വിരല്‍ചൂണ്ടിക്കൊണ്ടേയിരിക്കുന്നു എന്നുള്ള തിരിച്ചറിവ് അവരെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. യുക്തിവാദ പ്രസ്ഥാനങ്ങളുടെ തളര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകളില്‍, ഇതായിരുന്നില്ല അറുപതുകളില്‍ തങ്ങള്‍ സ്വപ്നം കണ്ടത് എന്ന നേതാക്കന്മാരുടെ നെടുവീര്‍പ്പുകളില്‍ നിന്ന് അത് കൃത്യമായി വായിച്ചെടുക്കാനും സാധിക്കും.
ഇങ്ങനെ എല്ലാ നിലക്കും ശാസ്ത്രലോകത്തെ വൈജ്ഞാനിക പുരോഗതികള്‍ തങ്ങള്‍ക്കുമേല്‍ പ്രഹരമാകുമ്പോഴും നിരീശ്വരവാദത്തെ ശാസ്ത്രത്തിന്റെ പര്യായമായി അവതരിപ്പിക്കാനും ശാസ്ത്രത്തിന്റെ മൊത്തക്കുത്തക സ്വയം ഏറ്റെടുക്കാനും തയ്യാറായി വരുന്നയാളുകളെ കാണുമ്പോള്‍ ആര്‍ക്കാണ് ചിരി വരാതിരിക്കുക! യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും മനോഹരമായ ലോകത്തെ കുറിച്ച് വാചാലരായി ആളെക്കൂട്ടിയ ശേഷം വെറും നാലാംകിട മതവിമര്‍ശന തൊഴിലാളികളായി അവരെ പരിവര്‍ത്തിപ്പിച്ചെടുത്ത്, നാടിനോ സമൂഹത്തിനോ ക്രിയാത്മകമായി ഒന്നും നല്കാനില്ലാത്ത, സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കാനും ആക്ഷേപങ്ങള്‍ ചൊരിയാനും മാത്രമറിയുന്ന പരിഹാസജീവികള്‍ മാത്രമാക്കി അധഃപതിപ്പിക്കുന്ന നവനാസ്തികരുടെ 'ശാസ്ത്രപ്രചാരണത്തിന്റെ' കോലവും ശാസ്ത്രത്തോടുള്ള അവരുടെ നിലപാടുകളും പൊതുജനത്തിന് മുന്പില് തുറന്നു കാട്ടേണ്ടിയിരിക്കുന്നു.
(അടുത്ത ഭാഗം: നിരീശ്വരവാദികളും ശാസ്ത്രത്തോടുള്ള സമീപനവും)
Friday, March 17, 2017
ഇന്ത്യയുടെ ഡി.എൻ.എ ടെസ്റ്റ് നടത്തുന്നവരോട്..
വ്യത്യസ്ത വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെയും ചെടികളെയും കൊണ്ട് നിറഞ്ഞ ഒരു മനോഹരമായ ഉദ്യാനം. ഉദ്യാനത്തിന്റെ ഭംഗി തന്നെ അതിലെ ചെടികളുടെയും പൂക്കളുടെയും നിറങ്ങളിലും രൂപങ്ങളിലുമുള്ള വൈവിധ്യമാണ്. പല സ്ഥലങ്ങളില്‍ നിന്നുമായി പൂന്തോട്ടക്കാരന് കൊണ്ടുവന്ന് ഉദ്യാനത്തില്‍ നട്ടുവളര്‍ത്തിയ ചെടികളാല് പൂന്തോട്ടം നിറഞ്ഞു. കണ്ണിനു കുളിരേകുന്ന തരത്തില്‍ അവ പൂത്തുലഞ്ഞു. അങ്ങനെയിരിക്കെയാണ് ആ മനോഹരമായ ഉദ്യാനത്തിലെ ചെടികള്‍ക്കിടയില്‍ ഒരു പ്രശ്നം ഉടലെടുക്കുന്നത്. കൂട്ടത്തിലൊരു ചെടി പൂന്തോട്ടത്തിന്റെ 'അവകാശികള്‍' തങ്ങള്‍ മാത്രമാണെന്ന് അവകാശപ്പെട്ടതായിരുന്നു പ്രശ്നത്തിന്റെ തുടക്കം. തങ്ങളാണ് ഈ ഉദ്യാനത്തില്‍ ഭൂരിപക്ഷമെന്നും പൂന്തോട്ടത്തിന്റെ തുടക്കം മുതല്‍ ഇവിടെയുള്ളത് തങ്ങളായിരുന്നു എന്നും ആ ചെടി വാദിച്ചു. മറ്റുള്ള ചെടികളെല്ലാം മറ്റു പല സ്ഥലങ്ങളില്‍ നിന്നായി ഇവിടേക്ക് 'പറിച്ചുനടപ്പെട്ട'താണെന്നും അവര്‍ക്ക് ഈ പൂന്തോട്ടത്തില്‍ സ്ഥാനമില്ലെന്നും അത് വാദിച്ചു. അവരെല്ലാം ഒന്നുകില്‍ പൂന്തോട്ടം വിടുകയോ അല്ലെങ്കില്‍ തങ്ങളുടെ നിറവും രൂപവും പ്രാപിക്കുകയോ വേണമെന്നും അത് ശഠിച്ചു! വൈവിധ്യം സൗന്ദര്യമാക്കിയ ഈ ഉദ്യാനത്തില്‍ നിന്ന് മറ്റെല്ലാത്തിനെയും പുറത്താക്കി ഒന്ന് മാത്രം മതിയെന്ന് ശഠിക്കുന്നത് മണ്ടത്തരമല്ലേ എന്ന ചോദ്യത്തിനൊന്നും അവിടെ പ്രസക്തിയുണ്ടായിരുന്നില്ല. ഉദ്യാനത്തിനുള്ളിലെ ഈ പ്രശ്നം കലശലായതോടെ പൂന്തോട്ടക്കാരന് ഇടപെട്ടു. കാര്യങ്ങള്‍ കേട്ട ശേഷം അദ്ദേഹം പുഞ്ചിരിയോടെ ഒരു കഥ പറയാനാരംഭിച്ചു. ഈ പ്രശ്നക്കാരനായ ചെടിയെയും മറ്റൊരിടത്ത് നിന്ന് ഇങ്ങോട്ടേക്ക് പറിച്ചു നട്ട കഥ!
Saturday, February 18, 2017
അവർക്ക് ദൈവത്തെ കാണണമത്രെ!
എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രമാണ് അവസാന വാക്ക്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും ഞാൻ അംഗീകരിക്കുകയില്ല. അത് കൊണ്ട് തന്നെയാണ് ഞാൻ ദൈവത്തിൽ വിശ്വസിക്കാത്തതും, എന്നെനിക്ക് ശാസ്ത്രം ദൈവത്തെ കാണിച്ചു തരുന്നുവോ അന്നേ ഞാൻ ദൈവത്തിൽ വിശ്വസിക്കുകയുള്ളൂ.` ഒരു യുക്തിവാദി സുഹൃത്തിന്റെ വാക്കുകളാണിവ. ശാസ്ത്രത്തിലുള്ള ജ്ഞാനവും വിനയവും കൂടിച്ചേർന്നാൽ ഒരാൾ ദൈവവിശ്വാസിയും അൽപജ്ഞാനവും അഹങ്കാരവും കൂടിച്ചേർന്നാൽ ഒരാൾ ദൈവനിഷേധിയുമാകുന്നു എന്നാരോ പറഞ്ഞതിനെ സാധൂരികരിക്കുന്ന യുക്തിവാദികളുടെ പതിവ് ക്ളീഷേ ഡയലോഗുകളിൽ ഒന്ന് മാത്രമാണിത്.
ആത്മാവ് എന്ത്?, ജീവോല്പത്തി എങ്ങനെ?, ധർമവും അധർമവും എന്ത്, എന്തിന്? ജീവിതത്തിന്റെ ലക്ഷ്യമെന്ത്? എന്ന് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശാസ്ത്രത്തിനാവുമോ എന്നൊന്നും ഇവരോട് ചോദിച്ചിട്ട് കാര്യമില്ല, കാരണം അതൊക്കെ യുക്തിയുപയോഗിച്ച് ചിന്തിക്കുന്നവരോട് ചോദിക്കേണ്ടുന്ന ചോദ്യങ്ങളാണ്! അഥവാ E=m-c2 എന്ന ഫോർമുലക്ക് ദ്രവ്യത്തെ പരിവർത്തിപ്പിച്ച് എത്ര മാത്രം ഊർജ്ജം ലഭിക്കുമെന്ന് മാത്രമേ പഠിപ്പിക്കാനാകൂ. ആ ഊർജ്ജം തന്റെ സഹോദരങ്ങളെ കൊന്നൊടുക്കാനും ഉപദ്രവിക്കാനും ഉപയോഗിക്കരുതെന്ന വിവരം നൽകുന്നില്ല. ഈ കണ്ടുപിടിത്തമുപയോഗിച്ച് ഹിരോഷിമയിലും നാഗസാക്കിയിലും ലോകമനസ്സാക്ഷിയെ ഞെട്ടിച്ച കൊടുംക്രൂരത നടമാടിയപ്പോൾ ഐൻസ്റ്റീന് ലോകത്തോട് `മനുഷ്യരാകൂ. മാനവികതയെ ഓർമിക്കൂ.` എന്ന് വിളിച്ചു പറയേണ്ടി വന്നതും അത് കൊണ്ട് തന്നെയാണ്. ഒരു പരീക്ഷണ ശാലയിലും ഈ പറഞ്ഞ `മാനവികത`യെന്തെന്ന് ഗവേഷണം നടത്തി കണ്ടുപിടിക്കാനാവുകയുമില്ല. അതുകൊണ്ട് തന്നെ ശാസ്ത്രത്തിനപ്പുറമൊന്നുമില്ല എന്ന് പറയുന്നവർ ശാസ്ത്രമെന്തെന്നു പോലും അറിയാത്തവരാണ്.
Tuesday, February 7, 2017
വെറുമെഴുത്തല്ല ഇ-എഴുത്ത്
നേർപഥം വാരികയിൽ പ്രസിദ്ധീകരിച്ചത്
എന്റെ ഇക്കയല്ലാതെ മറ്റാരുമെന്നെ തൊടരുത്`- മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിച്ച `വാർത്ത`യായിരുന്നു അത്. മുസ്ലിം നവദമ്പതികൾ അപകടത്തൽപ്പെട്ട് പുഴയിൽ വീഴുന്നു. ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനാവാതെ നീന്തലറിയാത്ത ഭർത്താവ് ഒച്ചവെക്കുന്നു. നാട്ടുകാർ ഓടിയടുക്കുന്നു. ഇതിനിടയിൽ ഒരു പട്ടാളക്കാരൻ രക്ഷകനായി അവതരിക്കുന്നു. നാട്ടുകാർ നോക്കിനിൽക്കെ അദ്ദേഹം സ്ത്രീയെ രക്ഷിക്കാൻ വേണ്ടി എടുത്തു ചാടുന്നു. ദേ വീണ്ടും ക്ളൈമാക്സ്! തന്റെ ഭർത്താവല്ലാതെ ആരും തന്നെ തൊട്ടുപോകരുത് എന്ന് ആ സ്ത്രീ വിളിച്ചു പറയുന്നു. നിസ്സഹായനായി നോക്കിനിൽക്കുന്ന ഭർത്താവ്! രക്ഷിക്കാൻ വിളിച്ചു കൂവുന്ന നാട്ടുകാർ.. തൊടരുതെന്ന് പറയുന്ന സ്ത്രീ.. എന്തുചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്ന നായകൻ... അവസാനം രണ്ടുംകൽപിച്ച് നായകൻ സ്ത്രീയെ രക്ഷിക്കുന്നു... ഡിം! കഥ കഴിഞ്ഞു!!
സൂപ്പർമാൻ, സ്പൈഡർമാൻ പോലുള്ള കാർട്ടൂൺ കഥകളിൽ കാണുന്ന കഥയില്ലിത്! മാധ്യമങ്ങളിൽ പൊടിപ്പും തൊങ്ങലും വെച്ചെഴുതിപ്പിടിപ്പിച്ച നല്ല ഒന്നാന്തരം `വർത്ത`യാണിത്! വായിച്ചവർ വായിച്ചവർ താടിക്ക് കയ്യും കൊടുത്ത് `സഹതാപം` പ്രകടിപ്പിച്ചു. പീടികക്കോലായകളിൽ വെടിപറച്ചിലിന് പുതിയ `ത്രെഡ്` കിട്ടി... ബുദ്ധിജീവികൾ സംഭവത്തെ `താത്വികമായി` അവലോകനം ചെയ്തു. ആകെക്കൂടി പൊടിപൂരം തന്നെ!
എന്റെ ഇക്കയല്ലാതെ മറ്റാരുമെന്നെ തൊടരുത്`- മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിച്ച `വാർത്ത`യായിരുന്നു അത്. മുസ്ലിം നവദമ്പതികൾ അപകടത്തൽപ്പെട്ട് പുഴയിൽ വീഴുന്നു. ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനാവാതെ നീന്തലറിയാത്ത ഭർത്താവ് ഒച്ചവെക്കുന്നു. നാട്ടുകാർ ഓടിയടുക്കുന്നു. ഇതിനിടയിൽ ഒരു പട്ടാളക്കാരൻ രക്ഷകനായി അവതരിക്കുന്നു. നാട്ടുകാർ നോക്കിനിൽക്കെ അദ്ദേഹം സ്ത്രീയെ രക്ഷിക്കാൻ വേണ്ടി എടുത്തു ചാടുന്നു. ദേ വീണ്ടും ക്ളൈമാക്സ്! തന്റെ ഭർത്താവല്ലാതെ ആരും തന്നെ തൊട്ടുപോകരുത് എന്ന് ആ സ്ത്രീ വിളിച്ചു പറയുന്നു. നിസ്സഹായനായി നോക്കിനിൽക്കുന്ന ഭർത്താവ്! രക്ഷിക്കാൻ വിളിച്ചു കൂവുന്ന നാട്ടുകാർ.. തൊടരുതെന്ന് പറയുന്ന സ്ത്രീ.. എന്തുചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുന്ന നായകൻ... അവസാനം രണ്ടുംകൽപിച്ച് നായകൻ സ്ത്രീയെ രക്ഷിക്കുന്നു... ഡിം! കഥ കഴിഞ്ഞു!!
സൂപ്പർമാൻ, സ്പൈഡർമാൻ പോലുള്ള കാർട്ടൂൺ കഥകളിൽ കാണുന്ന കഥയില്ലിത്! മാധ്യമങ്ങളിൽ പൊടിപ്പും തൊങ്ങലും വെച്ചെഴുതിപ്പിടിപ്പിച്ച നല്ല ഒന്നാന്തരം `വർത്ത`യാണിത്! വായിച്ചവർ വായിച്ചവർ താടിക്ക് കയ്യും കൊടുത്ത് `സഹതാപം` പ്രകടിപ്പിച്ചു. പീടികക്കോലായകളിൽ വെടിപറച്ചിലിന് പുതിയ `ത്രെഡ്` കിട്ടി... ബുദ്ധിജീവികൾ സംഭവത്തെ `താത്വികമായി` അവലോകനം ചെയ്തു. ആകെക്കൂടി പൊടിപൂരം തന്നെ!
Thursday, September 22, 2016
മുനീറും സുധാകരനും 'ഭയത്തിന്റെ' രാഷ്ട്രീയവും!
ഈ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പ്രധാന നിലവിളക്ക് സംഭവങ്ങള്‍ക്കാണ് മലയാളികള്‍ സാക്ഷികളായത്.. ആലപ്പുഴയില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍, നിലവിളക്ക് കൊളുത്തില്ലെന്നും സര്‍ക്കാര്‍ വേദികളില്‍ നിന്ന് നിലവിളക്കും പ്രാര്‍ത്ഥനകളും ഒഴിവാക്കണം എന്നും പ്രസ്താവന ഇറക്കിയ മന്ത്രി ജി.സുധാകരന് പങ്കെടുക്കുന്നതിനാല്‍ സംഘാടകര്‍ തന്നെ ചടങ്ങില്‍ നിലവിളക്ക് വേണ്ട എന്ന് തീരുമാനിച്ചതായിരുന്നു ഒന്നാമത്തെ സംഭവം.. സ്ഥലത്തെ ബിജെപി വാര്‍ഡ് മെമ്പര്‍ പ്രതിഷേധിച്ച് സ്കൂളിന് പുറത്ത് ഒറ്റയ്ക്ക് നിലവിളക്കും കൊളുത്തിയിരിക്കുന്ന പരിഹാസ്യമായ ചിത്രം സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമി തന്നെയാണ്!
'ബഹറില്‍ മുസ്വല്ലയിട്ട് നിസ്കരിച്ചു കാണിച്ചാലും ഫാസിസ്റ്റിനെ വിശ്വസിക്കരുത്' എന്ന് പഠിപ്പിച്ച സി.എച്ചിന്റെ മകന് എം.കെ മുനീര്‍ കോഴിക്കോട് ശിവസേന സംഘടിപ്പിച്ച ഗണേശോല്സവത്തില് പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതാണ് രണ്ടാമത്തേത്..! സംഭവം വിവാദമാവുകയും ന്യായീകരണവുമായി മുനീര്‍ രംഗത്ത് വരികയും ചെയ്തു. ആയിരക്കണക്കിന് വോട്ടര്‍മാരാണ് അവിടെ ഉണ്ടായിരുന്നത് എന്നും താന്‍ അവര്‍ക്ക് വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയത് എന്നിങ്ങനെ പോകുന്നു ന്യായീകരണങ്ങള്‍..
'ബഹറില്‍ മുസ്വല്ലയിട്ട് നിസ്കരിച്ചു കാണിച്ചാലും ഫാസിസ്റ്റിനെ വിശ്വസിക്കരുത്' എന്ന് പഠിപ്പിച്ച സി.എച്ചിന്റെ മകന് എം.കെ മുനീര്‍ കോഴിക്കോട് ശിവസേന സംഘടിപ്പിച്ച ഗണേശോല്സവത്തില് പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതാണ് രണ്ടാമത്തേത്..! സംഭവം വിവാദമാവുകയും ന്യായീകരണവുമായി മുനീര്‍ രംഗത്ത് വരികയും ചെയ്തു. ആയിരക്കണക്കിന് വോട്ടര്‍മാരാണ് അവിടെ ഉണ്ടായിരുന്നത് എന്നും താന്‍ അവര്‍ക്ക് വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയത് എന്നിങ്ങനെ പോകുന്നു ന്യായീകരണങ്ങള്‍..
Saturday, April 9, 2016
മുടി നീട്ടിയ കഞ്ചാവുകാരും താടി നീട്ടിയ തീവ്രവാദികളും..!!
'കഞ്ചാവ് ഉപയോഗിക്കുന്നവരുടെ പത്ത് ലക്ഷണങ്ങള്‍' എന്ന പേരില്‍ കഴിഞ്ഞ ദിവസം മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.. മുടി കുട പോലെ നീട്ടി വളര്‍ത്തുക, വശങ്ങളില് പറ്റെ വെട്ടുക, ബൈക്കുകളില്‍ എക്സ്ട്രാ ഫിറ്റിംഗ്കള്‍ നടത്തുക, വസ്ത്രം അലക്കാതെ അലക്ഷ്യമായി കൂട്ടിയിടുക.... ഇങ്ങനെ പോകുന്നു മനോരമയുടെ 'കഞ്ചാവ് ഐഡന്റിഫികേഷന്‍ ടിപ്സുകള്‍'.. ഏറെ പരിഹാസ്യമായ പ്രസ്തുത ലേഖനത്തിനു ട്രോളുകള്‍ കൊണ്ടും പരിഹാസങ്ങള്‍ കൊണ്ടും മലയാളികള്‍ കണക്കിന് കൊടുത്തു.. മുടി വളര്‍ത്തലും മറ്റും ഓരോരുത്തരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അത് സൂപ്പര്‍ സ്റ്റാറുകളെ അനുകരിച്ചായാലും അല്ലെങ്കിലും അതിനുള്ള അവകാശം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്നും തുടങ്ങി മുടിയുടെ നീളമെങ്ങനെ വ്യക്തിയുടെ മനസ്സിനെ പ്രതിനിധീകരിക്കും എന്നിടത്ത് വരെ എത്തി നില്ക്കുന്നു ചര്‍ച്ചകള്‍..Saturday, March 26, 2016
ഡിങ്കോയിസം: 'മത'മിളകിയ യുക്തിവാദികളോട്..
'ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തുക' എന്ന വാക്യം കേരളത്തിലെ യുക്തിവാദികളെ പ്രത്യേകം ഉദ്ദേശിച്ചുണ്ടാക്കിയതാണോ എന്ന് തോന്നിപ്പോകും.. ആ തരത്തിലാണ് ഇക്കൂട്ടരുടെ ഈയടുത്ത കാലത്തെ കാട്ടിക്കൂട്ടലുകള്‍.. ശാസ്ത്രീയമായോ യുക്തിപരമായോ യാതൊരു അടിത്തറയുമില്ലാത്ത നിരീശ്വരവാദം ചോദ്യശരങ്ങള്‍ക്ക് മുന്പില് അടിപതറിയപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് പുതിയ കോമാളി വേഷവുമായി യുക്തന്മാര് രംഗപ്രവേശം ചെയ്തിരിക്കുന്നത്.. ഒരു ബാലപ്രസിദ്ധീകരണത്തിലെ ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെ ദൈവമായും ആ വാരികയെ 'വേദഗ്രന്ഥ'മായും അവതരിപ്പിച്ച് മൊത്തത്തിലുള്ള ദൈവ വിശ്വാസവും ഇതേ രൂപത്തിലാണ് എന്ന മേസേജാണ് കോമാളി വേഷം കേട്ടുന്നതിലൂടെ ഇവര്‍ കൈമാറാനുദ്ദേശിക്കുന്നത്.. എന്നാല്‍ യുക്തിവാദികളോട് കാലാകാലമായി വിശ്വാസികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഈ വേഷംകെട്ടല് കൊണ്ട് ഉത്തരമാകുമോ എന്നത് ചിന്തിക്കേണ്ടതുണ്ട്..
പ്രപഞ്ചോല്പത്തിയെ കുറിച്ചും സ്രഷ്ടാവിനെ കുറിച്ചുമുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മുന്‍പിലുള്ള കൊഞ്ഞനം കുത്തല് മാത്രമാണ് ഈ വേഷം കെട്ടല്‍ എന്ന് ഗൗരവത്തോടെ വിഷയത്തെ സമീപിക്കുന്ന ആര്‍ക്കും വ്യക്തമാകും.. പരിണാമ സിദ്ധാന്തത്തിനോ ബിഗ് ബാങ്കിനോ ഒന്നും ദൈവനിഷേധം സ്ഥാപിക്കാന്‍ പറ്റാതെ വരികയും നിരീശ്വരവാദത്തിനു ശാസ്ത്രീയമായി ഒരടിത്തറയും ഇല്ലെന്നു പകല്‍ പോലെ വ്യക്തമാവുകയും ചെയ്ത സാഹചര്യത്തില്‍, ഒരു ചെറിയ ഉപകരണത്തിന്റെ പിന്നില്‍ പോലും ഒരു പ്രോഗ്രാമര്‍ ആവശ്യമാണ് എന്നിരിക്കെ ഈ മഹാ പ്രപഞ്ചം തനിയെ ഉണ്ടായതാണ് എന്ന ഏറ്റവും യുക്തിരഹിതമായ ആശയം ചിലവാക്കാന്‍ ഇത്തരം വേഷം കെട്ടല്‍ തന്നെ വേണ്ടി വരും.. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് 'ഡിങ്കനെ' യുക്തന്മാര് അവതരിപ്പിച്ചത് എങ്കില്‍, നെഞ്ചത്ത് കൈവെച്ച് ഡിങ്കന് തങ്ങളെ സൃഷ്ടിച്ചു എന്നും ഡിങ്കനാണ് തങ്ങളെ നിയന്ത്രിക്കുന്നത് എന്നും ഏതെങ്കിലും യുക്തിവാദി പറയുമോ?! ഇല്ലെന്നുറപ്പ്.. അപ്പോള്‍ പിന്നെ പ്രപഞ്ചോല്പത്തിയെ കുറിച്ച് യുക്തന്മാര്ക്ക് ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെവിടെ?!
Subscribe to:
Posts (Atom)

